অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അതിരാവിലെ എഴുന്നേറ്റ് നേടാം അറിവും ആരോഗ്യവും

രാവിലെ എഴുന്നേല്‍ക്കൂ, ആരോഗ്യത്തെ നേടൂ എന്ന് പ്രശസ്തനായ ബെന്‍ ഫ്രാാങ്ക്ളിന്‍ പറഞ്ഞിട്ടുണ്ട് . അതേ അദ്ദേഹം പറഞ്ഞതാണ് യാഥാര്‍ഥ്യം . അതിരാവിലെ മൂടിപുതച്ച്‌ കിടന്നാല്‍ ജീവിതത്തില്‍ യാതൊരു നേട്ടവും വന്നു ചേരില്ല . പ്രഭാതത്തിലെ സൂര്യ കിരണങ്ങളോടൊപ്പം എണീക്കുന്നത് നമ്മള്‍ക്കും ശീലമാക്കാം .എന്തായാലും നാളെ രാവിലെ എണീറ്റേക്കാം എന്തായാലും ഇന്നിനി വേണ്ട എന്ന് വിചാരിക്കുന്നവര്‍ നമ്മില്‍ തന്നെ എത്ര പേരുണ്ട് . എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് പ്രഭാതത്തിലെ എണീറ്റാല്‍ ലഭിക്കുന്നത് കുറെയധികം സമയം മാത്രമല്ല പകരം ഊര്‍ജ്വസ്വലതയും ആരോഗ്യവും കൂടിയാണ് . അലാറം അടിച്ചാലും അത് ഒാഫ് ചെയ്ത് പിന്നെയും കിടന്നുറങ്ങുന്നത് കൊണ്ട് യാതൊരു നേട്ടവും ഇല്ലെന്നര്‍ഥം .

അതി രാവിലെ എണീക്കുന്നതു കൊണ്ടുള്ള ചില നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം ഉള്ളത് എന്തിനെന്ന് നമുക്കറിയാം അത് മറ്റൊന്നുമല്ല, സമയത്തിനാണ് . പോയാല്‍ പോയി പിന്നെ തിരികെ കിട്ടാത്തതാണ് സമയമെന്ന അമൂല്യ വസ്തു . അതി രാവിലെ എഴുന്നേല്‍ക്കുന്നവരെ സംബന്ധിച്ച്‌ എന്തിനും ഏതിനും സമയമുണ്ടാകും . അനാവശ്യ തിടുക്ക കൂട്ടലുകളില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ ഉച്ചക്ക് എഴുന്നേറ്റിട്ട് കാര്യമില്ല .സകൂള് ബസ് വരാറാകുമ്ബോള്‍ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ കുട്ടികള്‍ സ്കൂളിലേക്ക് ഒാടുന്നത് പതിവാണ് , അതുപോലെ ഒാഫീസില്‍ താമസിച്ച്‌ എത്തുന്നതും . മേലധികാരികളുടെ കണ്ണിലെ കരടാവാന്‍ ഇത് മാത്രം മതി . ഒന്നും കഴിക്കാതെ സ്കൂളിലേക്ക് പായുന്ന കുട്ടികള്‍ക്ക് പഠനത്തില് ശ്രദ്ധ കിട്ടാതെ വരുകയും പഠനത്തില്‍ പുറകോട്ടാകുകയും ചെയ്യുന്നു .
അതി രാവിലെ താമസിച്ച്‌ മാത്രം എഴുന്നേറ്റ് വണ്ടിയുമായി നൂറില്‍ നൂറിലങ്ങ് പായുമ്ബോള്‍ നമ്മളില്‍ പലരും നിസാരമായതും അല്ലാത്തതുമായ അപകടങ്ങളും വരുത്തി വയ്ക്കാറുണ്ട് . ഇതൊന്നും ഇല്ലാതെ സമാധാനപരമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള ഏറ്റവും നല്ല വഴിയാണ് രാവിലെ ഉണരുക എന്നത് . തിടുക്കപ്പെട്ടുള്ള പലപ്പോഴും നമ്മെ അപകടത്തില്‍ പോലും ചാടിക്കുന്ന ഇത്തരത്തിലുള്ള ഒാട്ടത്തിന് തടയിടുകയും ചെയ്യാം .
പ്രകൃതിയുടെ താളം കേട്ട് പ്രഭാതത്തെ ആസ്വദിക്കാം
ടെലിവിഷന്റെ ലഹളമോ , മൊബൈലിന്റെ പിരിമുറുക്കമോ , ഏസിയുടെ കൃത്രിമ തണുപ്പോ ഇല്ല . പകരമുള്ളത് പ്രകൃതിയുടെ കുളിരും നയന മനോഹാരിതവുമായ കാഴ്ച്ചകളാണ് . ഇത് കാണുന്നത് തന്നെ നമുക്ക് തരുന്നത് പോസിറ്റീവ് എനര്‍ജിയാണ് . മനസിനെ ആനന്ദിപ്പിക്കുന്ന ഇത്തരം കാഴ്ച്ചകള്‍ കണ്ടുണരുന്ന ഏവര്‍ക്കും ആ പ്രഭാതം പകര്‍ന്ന് നല്‍കുന്നത് അതിരില്ലാത്ത ആനന്ദത്തിന്റെ ലഹരിയാണ് . സോഷ്യല്‍ മീഡിയകള്‍ക്കും , മറ്റ് യാതൊന്നിനും തന്നെ നമുക്ക് തരാനാകാത്ത മാനസികമായ ഒരു എനര്‍ജി ഇതിലൂടെ പകര്‍ന്ന് കിട്ടുന്നു .
പുലരിയുടെ നറുമണവും ഹൃദ്യമായ കാഴ്ച്ചയും
നമ്മളില്‍ എത്രയോ പേരുണ്ട് ഇന്നും ഒന്‍പതുമണി പോലും കണ്ടെണീക്കുന്നവര്‍ . സൂര്യനുദിച്ച്‌ വരുന്ന മനോഹര ദൃശ്യം കാണാതായിട്ട് എത്രയോ നാളായി . പുലരിയിലെ ഏറ്റവും മനോഹരമായ ഈ കാഴ്ച്ച കണ്ടില്ലെങ്കില്‍ അത് തീരാ നഷ്ടമാണ് .
കിളികളുടെ കൂജനവും , പ്രകൃതിയുടെ താളവും കേട്ടറിയണം എങ്കില്‍ അതിരാവിലെ എണീക്കുക എന്നുള്ളതല്ലാതെ മറ്റ് പോംവഴികളില്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു .
പ്രഭാത ഭക്ഷണം കഴിക്കേണ്ടുന്നതിന്റെ ആവശ്യകത
നാമറിയുന്നുണ്ടോ നമ്മുടെ ആരോഗ്യത്തിന്റെ എല്ലാ രഹസ്യങ്ങളുടെയും താക്കോല്‍ അന്വേഷിച്ച്‌ പോയാല്‍ അത് ഇരിക്കുന്നത് പ്രഭാത ഭക്ഷണത്തിലാണെന്ന് . ഒരു ദിവസത്തേക്ക് വേണ്ട എല്ലാ ഊര്‍ജവും എനിക്കും നിങ്ങള്‍ക്കുമെല്ലാം കിട്ടേണ്ടത് പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് .
പ്രഭാതങ്ങള്‍ എപ്പോഴും നല്ല തിരക്കു പിടിച്ച ഒന്നാകാം , തിരക്ക് പിടിച്ച ഒാട്ടത്തിനിടക്ക് പ്രഭാത ഭക്ഷണം എന്തിനെന്ന് കരുതുന്നവരാണ് നമ്മില്‍ പലരും . എന്നാല്‍ ഈ ശീലം ഒഴിവാക്കാന്‍ നേരമായി . രാത്രി മുഴുവന്‍ നമ്മളുറങ്ങുമ്ബോല്‍ ശരീരം ഏറെക്കുറെ ഉപവാസത്തിന് സമമായ അവസ്ഥയിലായിരിക്കും . പുലര്‍ച്ചെ മണിക്കൂറുകള്‍ക്ക് ശേഷം എണീക്കുന്ന ശരീരത്തിന് അന്നോടണമെങ്കില്‍ ഇന്ധനം വേണം . ആ ഇന്ധനമാണ് പ്രഭാത ഭക്ഷണം എന്ന എനര്‍ജി ഫുഡ് . ഒരിക്കലും ഒവിവാക്കരുതായ ഒന്നിന്റെ പട്ടികയില്‍ എല്ലായ്പ്പോഴും ഏറ്റവും മുന്നില്‍ നില്ക്കുക പ്രഭാത ഭക്ഷണമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമേതും ഉണ്ടാകാന്‍ വഴിയില്ല .
പ്രഭാതത്തിലെ വ്യായാമം
പ്രഭാതത്തിലെ എണീക്കുന്നവര്‍ക്ക് മറ്റ് ജോലികള്‍ക്ക് മുന്‍പ് തന്നെ വ്യായാമം ചെയ്യുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട് . ഇതവരെ ആരോഗ്യമുള്ളവരാക്കി തീര്‍ക്കുകയും ഉൗര്‍ജ്വ സ്വലരാക്കി തീര്‍ക്കുകയും ചെയ്യുന്നു . ആരോഗ്യമുള്ള ശരീരവും മനസും ഒരു വ്യക്തിക്ക് ഏറെ പ്രധാനപ്പെട്ടതാണ് . നന്നായി എഴുതാന്‍ , നന്നായി വായിക്കാന്‍ , നന്നായി ചിന്തിക്കാന്‍ , നന്നായി ജീവിക്കാന്‍ കൂടി ആരോഗ്യമുള്ള ശരീരം അത്യന്താപേക്ഷിതമാണ് .ഇങ്ങനെ നേരത്തെ തന്നെ ഇനി മുതല്‍ എഴുനേല്‍ക്കുന്നത് നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി അറിവും ആരോഗ്യവും നമുക്ക് കൂടുതല്‍നേടാം . ഇനി വരുന്ന തലമുറയെയും ഇത്തരത്തില്‍ ചിന്താ ശക്തിയും , ഊര്‍ജ്വസ്വലരുമാക്കി മാറ്റി തീര്‍ക്കാം .പഠനത്തിന് പോലും ഏറ്റവും നല്ല സമയമായി പറയുന്നത് അതി രാവിലെയാണ് . ഇത്തരത്തില്‍ രാവിലെ പഠനത്തിന് സമയം മാറ്റി വയ്ച്ചാല്‍ അത് അത്ഭുതകരമായ മാറ്റങ്ങള്‍ നമ്മളില്‍ വരുത്തും എന്നതില്‍ തര്‍ക്കമില്ല . അങ്ങനെ നോക്കിയാല്‍ എന്ത് കൊണ്ടും ഏറ്റവും നല്ലതായ അതിരാവിലെ എഴുനേല്‍ക്കുന്നത് നമ്മള്‍ ശീലിക്കേണ്ടിയിരിക്കുന്നു ,
ജീവിതത്തിലെ അനാരോഗ്യകരമായ പല ശീലങ്ങളും മാറ്റി നിര്‍ത്തിയവര്‍ മാത്രമാണ് ജീവിതത്തില്‍ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ചതെന്ന് നമ്മള്‍ എല്ലായ്പ്പോഴും ഒാര്‍ക്കേണ്ടതാണ് .
കടപ്പാട്:boldsky.com

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate