অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടുക്കള ജോലി കുറഞ്ഞ സമയത്തിനുള്ളില്‍

അടുക്കള ജോലി കുറഞ്ഞ സമയത്തിനുള്ളില്‍

ബട്ടര്‍ എളുപ്പത്തില്‍ മൃദുവാകാന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കി വയ്ക്കുക.

ഫില്‍റ്റര്‍ കോഫി രുചികരമാക്കാന്‍ കോഫി പൌഡര്‍ ഇടുന്നതിനു മുന്‍പ് കോഫി ഫില്‍റ്ററില്‍ കുറച്ചു പഞ്ചസാര ഇടുക.അതിനു ശേഷം തിളച്ച വെള്ളം ഒഴിക്കുക.

രുചികരമായ ഓംലെറ്റിന് മുട്ട ബീറ്റ് ചെയ്യുമ്ബോള്‍ കുറച്ചു പാലോ ഒരു സ്പൂണ്‍ വെള്ളമോ ചേര്‍ക്കുക

അടുക്കള ജോലി എളുപ്പമാക്കാന്‍ ചില പൊടികൈകള്‍

ഒരു സ്പൂണ്‍ പാല്‍ .

കോളിഫ്ളവറിന്റെ വെള്ളനിറം നിലനിര്‍ത്താന്‍ പാചകം ചെയ്യുമ്ബോള്‍ ഒരു സ്പൂണ്‍ പാല്‍ ചേര്‍ക്കുക

നാരങ്ങാനീര് സൂക്ഷിക്കാനായി കൂടുതല്‍ നാരങ്ങാ ലഭിക്കുമ്ബോള്‍ അതിന്റെ നീര് എടുത്തു ഐസ് ക്യൂബ് ട്രേയില്‍ വച്ച്‌ ഫ്രീസ് ചെയ്യുക.ആവശ്യമുള്ളപ്പോള്‍ ഇത് ഉപയോഗിക്കാവുന്നതാണ്.15 -20 ദിവസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്.

തേങ്ങാ കൃത്യമായി പൊട്ടിക്കാന്‍ തേങ്ങാ നനച്ച ശേഷം നടുവില്‍ ഒരു ഇമാജിനറി വര നിങ്ങളുടെ വിരല്‍ കൊണ്ട് വരയ്ക്കുക. അതിനു ശേഷം പൊട്ടിക്കുക.അപ്പോള്‍ കൃത്യമായും രണ്ടു പകുതിയായി പൊട്ടി വരും.

നല്ല വീര്‍ത്ത ചോറ് ലഭിക്കാന്‍ അരി വേവിക്കുമ്ബോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക

ഒരു നുള്ള് പഞ്ചസാര

ബിരിയാണിക്കായി സവാളയും ഉരുളക്കിഴങ്ങും ഫ്രൈ ചെയ്യുമ്ബോള്‍ ഒരു നുള്ള് പഞ്ചസാര ഇട്ടാല്‍ വേഗത്തില്‍ ബ്രൗണ്‍ നിറത്തിലായി കിട്ടും

പരിപ്പ് പതഞ്ഞു കളയാതിരിക്കാന്‍ പാകം ചെയ്യുമ്ബോള്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചാല്‍ മതി

ഒരു തടി തവി പാത്രത്തിനു, മുകളില്‍ വച്ചാലും വെള്ളം തിളച്ചു കളയാതിരിക്കും

കറികളും ഗ്രെവിയും കട്ടി കൂട്ടാന്‍ അരിപ്പൊടിയോ പൊട്ടുകടല മാവോ ചേര്‍ത്താല്‍ മതി

ഉള്ളിയും തക്കാളിയും ഇടുന്ന കറികള്‍ക്ക് കട്ടി കൂട്ടാന്‍ 5 -6 കശുവണ്ടിയോ ബദാമോ കുതിര്‍ത്തു ഗ്രെവിയിലേക്ക് അരച്ച്‌ ചേര്‍ത്ത ശേഷം ഏതാനും മിനിറ്റ് തിളപ്പിക്കുക

ഗ്രെവിയിലെ അമിത വെള്ളം നീക്കാന്‍ 1 1 / 2 സ്പൂണ്‍ പോപ്പി വിത്തുകള്‍ വറുത്തു അരച്ച്‌ ചേര്‍ത്ത് മീഡിയം തീയില്‍ ഗ്രെവി തിളപ്പിക്കുക

1 സ്പൂണ്‍ നിലക്കടലയും 1 സ്പൂണ്‍ എള്ളും ചേര്‍ത്ത് വറുത്തു അരച്ച്‌ ചേര്‍ത്താലും ഗ്രെവിക്ക് കട്ടി കൂടിക്കിട്ടും.

തൈരോ നാരങ്ങാനീരോ

ക്രിസ്പി പൂരി ലഭിക്കാന്‍ ഗോതമ്ബ് മാവ് കുഴയ്ക്കുമ്ബോള്‍ അതില്‍ ഒരു സ്പൂണ്‍ റവയോ കുറച്ചു അരിമാവോ ചേര്‍ക്കുക

വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാന്‍ ഒരു സ്പൂണ്‍ തൈരോ നാരങ്ങാനീരോ ചേര്‍ത്താല്‍ മതിയാകും.

പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിക്കാനായി കഴുകിയ ശേഷം രാത്രിയില്‍ കുതിരാനിടുക.അടുത്ത ദിവസം കഴുകി വെള്ളം വാര്‍ത്ത ശേഷം ഒരു തുണിയില്‍ ലൂസായി കെട്ടി കാസറോളില്‍ വയ്ക്കുക.10 മണിക്കൂര്‍ കഴിയുമ്ബോള്‍ അത് മുളച്ചതായി കാണാം.ഇതിനെ പാത്രത്തില്‍ സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്

മിക്സി ഉപയോഗിച്ച്‌ ഇഡലിക്കായി അരയ്ക്കുമ്ബോള്‍ അരി ചൂട് വെള്ളത്തില്‍ 5 -6 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇട്ടാല്‍ മതി

ബാക്കിയുള്ള ചപ്പാത്തി മാവ് സൂക്ഷിക്കാന്‍ എയര്‍ ടൈറ്റ് കണ്ടയിനറില്‍ അല്പം എണ്ണ തടവി ഡ്രൈ ആകാതെ ഫ്രിഡ്ജില്‍ വയ്ക്കുക

ഉള്ളി അറിയുമ്ബോള്‍ കണ്ണുനീര്‍ വരാതിരിക്കാന്‍ രണ്ടു വശവും മുറിച്ചു തോല്‍ കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക

പനീര്‍ മൃദുവാക്കാന്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ മുക്കിയ ശേഷം കറിയില്‍ ഇടുക

ഫ്രിഡ്ജില്‍ സൂക്ഷിക്കുക

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ചൂട് പാചകഎണ്ണ ചേര്‍ത്ത് മിക്സ് ചെയ്ത ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക

ബാക്കി വന്ന ചോറ് ചൂടാക്കാനായി ചോറിനു മുകളില്‍ വെള്ളം തളിച്ച ശേഷം ചൂടാക്കിയാല്‍ മൃദുവായ ചോറ് ലഭിക്കും

നാരങ്ങായില്‍ നിന്നും കൂടുതല്‍ ജ്യൂസ് ലഭിക്കാന്‍ മരിക്കുന്നതിന് മുന്‍പ് കൗണ്ടര്‍ ടോപ്പില്‍ വച്ച്‌ നാരങ്ങാ റോള്‍ ചെയ്യുക

15 സെക്കന്‍ഡ് നാരങ്ങാ മൈക്രോവേവ് ചെയ്തു തണുത്ത ശേഷം പിഴിഞ്ഞാലും കൂടുതല്‍ ജ്യൂസ് ലഭിക്കും

മൃദുവായ ചപ്പാത്തി ലഭിക്കാന്‍ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേര്‍ത്ത് മാവ് കുഴയ്ക്കുക

പീസിന്റെ പച്ച നിറം നിലനിര്‍ത്താന്‍ ഗ്രീന്‍ പീസ് തിളപ്പിക്കുമ്ബോള്‍ ഒരു പിഞ്ച് പഞ്ചസാര ചേര്‍ത്താല്‍ മതി

മൃദുവായ പാക്കോര ലഭിക്കാന്‍ ബാറ്റെറില്‍ 2 സ്പൂണ്‍ ചൂട് എണ്ണ ചേര്‍ത്താല്‍ മതി

ഉപ്പും പച്ചമുളകും

ദഹനം എളുപ്പത്തിലാക്കാന്‍ പയര്‍,പരിപ്പ്,ഉരുളക്കിഴങ്ങ് എന്നിവ പാകം ചെയ്യുമ്ബോള്‍ ഒരു നുള്ള് കായം ചേര്‍ത്താല്‍ മതി

കടുക്, ജീരകം ഇവ പൊട്ടിക്കുമ്ബോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്ബോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല

അവല്‍ നനയ്ക്കുമ്ബോള്‍ കുറച്ച്‌ ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും

ദോശയുണ്ടാക്കുമ്ബോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ക്കുന്നത് നല്ലതാണ്

ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍

ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്ബോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്ബുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും

പച്ചക്കറികള്‍ പാകം ചെയ്യുമ്ബോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി

അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

എണ്ണയില്‍ പൊരിച്ചെടുത്താല്‍

ചീര വേവിക്കുമ്ബോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും

ഉരുളക്കിഴങ്ങില്‍ പൊടിപ്പ് ഉണ്ടാകുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി

രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.

പുട്ടുപൊടി നനച്ചു ഫ്രിഡ്ജില്‍ വച്ച്‌ അല്‍പസമയം കഴിഞ്ഞുപയോഗിച്ചാല്‍ നല്ല മൃദുവായ പുട്ടുണ്ടാക്കാം

ഇറച്ചി പെട്ടെന്ന് വേവാനും നല്ല മയം കിട്ടുവാനും തൈര് പുരട്ടി മൂന്ന് മണിക്കൂര്‍ വെച്ച ശേഷം വേവിച്ചാല്‍ മതി

സവാള വഴറ്റുമ്ബോള്‍ എണ്ണ ഉപയോഗിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ കുറച്ചു പാല്‍ ചേര്‍ക്കുക. സവാള നന്നായി വഴറ്റാനും കരിഞ്ഞു പോകാതിരിക്കാനും സഹായിക്കും

കാച്ചിയ പാലില്‍ നാല് നെന്മണികള്‍ നന്നായി കഴുകിയിട്ടാല്‍ പാല്‍ രാവിലെ മുതല്‍ മുതല്‍ രാത്രി വരെ കേടാവാതിരിക്കും.

രുചി കൂടും.

സലാഡില്‍ വെള്ള൦ കൂടിയാല്‍ മൂന്ന്‍ കഷണം ബ്രെഡ്‌ ഇട്ടു വെക്കുക. അധികമുള്ള വെള്ളം വലിച്ചെടുത്തോളും

ലൈം ജ്യൂസില്‍ കുറച്ചു ഗ്രാമ്ബൂ കൂടി ചേര്‍ക്കുക, രുചി കൂടും.

തേങ്ങ തിരുമ്മിയതില്‍ ചൂട് വെള്ളം ഒഴിച്ച്‌ വീണ്ടും പിഴിഞ്ഞാല്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുക്കാം.

പച്ച മുളക് അരിയുമ്ബോള്‍ വെളിച്ചെണ്ണയോ പുളിവെള്ളമോ കൈയില്‍ പുരട്ടിയാല്‍ പുകച്ചില്‍ അകറ്റാം

മുട്ടകള്‍ പുഴുങ്ങുമ്ബോള്‍ അല്‍പം ഉപ്പുചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ടത്തൊലി വൃത്തിയില്‍ അടര്‍ത്തിയെടുക്കാം.

പയര്‍വര്‍ഗങ്ങള്‍ വേവിക്കുമ്ബോള്‍ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ് ശല്യം ഉണ്ടാകില്ല.

ഈന്തപ്പഴം പ്ളാസ്റിക് കവറിലാക്കി, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും.

പച്ചക്കായയും വഴുതനങ്ങയും അരിയുമ്ബോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.

വഴുതനങ്ങ അരിയുമ്ബോള്‍ നിറം മങ്ങാതിരിക്കാന്‍ കഷ്ണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate