മണ്‍ മറഞ്ഞു കൊണ്ടിരിക്കുന്ന പാരമ്പര്യ അറിവുകള്‍ തിരിച്ചു പിടിക്കുന്നതിനു വേണ്ടിയും ഭാരതത്തിന്റെ തനതായാ പാരബര്യ ചികിത്സ ശാസ്ത്രം പുതിയ തലമുറകളിലേക്ക് പകരാനും വൈദ്യശാല എന്ന നമ്മുടെ കൂട്ടായ്മ ലക്ഷ്യമിടുന്നു.അറിവുകള്‍ നഷ്ട്ടപ്പെട്ടു പോകാതെ ഇരിക്കാനും പുതിയ തലമുറയിലേക്കു പകരാനും പലവിധ ഗ്രന്ഥങ്ങളും നിലവില്‍ ഉണ്ട് എങ്കിലും ഡിജിറ്റല്‍ രീതിയില്‍ അറിവുകള്‍ ക്രോഡീകരിക്കുമ്പോള്‍ കൂടുതല്‍ ആളുകളില്‍ എത്തുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.നിസാരമായ രോഗങ്ങള്‍ക്ക് പാരമ്പര്യ വൈദ്യം വളരെ ലളിതമായ ക്രിയകള്‍ മുന്നോട്ട് വെക്കുന്നുണ്ട് അവയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാം ഒപ്പം ചികിത്സ എന്നാ ബിസിനസ് മുന്നില്‍ കണ്ടു ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തില്‍ നിന്നും അകന്നു നില്‍ക്കാനും ശ്രമിക്കാം
ഇവിടെ നിര്‍ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാന്‍ ഉള്ളതല്ല . അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പണ്ടിത്യമുള്ള ഭിഷഗ്വരന്റെ നിര്‍ദേശ പ്രകാരം അല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല . മറിച്ചു ഇത് അറിവ് നേടാന്‍ മാത്രം ഉള്ള വേദിയാണ്.അടുക്കള വൈദ്യം , മുത്തശ്ശി വൈദ്യം , ആയുര്‍വ്വേദം , യുനാനി , ഹോമിയോ , ആധുനിക വൈദ്യം തുടങ്ങി നിരവധി അറിവുകള്‍ ഇവിടെ പങ്കു വെക്കുന്നതാണ്. കൂടാതെ ജീവിത രീതിയില്‍ നാം സ്വീകരിക്കേണ്ട ശരിയായ ശൈലി , ഭക്ഷണ രീതികള്‍ , പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളും ഇവിടെ നിങ്ങള്ക്ക് കാണാം
കരൾ ശുദ്ധീകരിക്കാനും,കൊളസ്ട്രോളിനും ഗൾഫ് പ്രവാസികൾക്കുള്ള നാട്ട് മരുന്ന്
വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും,ക്രമം തെറ്റിയ ജീവിത ശൈലിയിയുമാണ് ഗൾഫ് മലയാളികളിലെ മിക്ക രോഗങ്ങൾക്കും കാരണം.സമയത്തിന് ഉറങ്ങുക,നല്ല ഭക്ഷണം കഴിക്കുക,അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള പോംവഴി.ഗൾഫ് മലയാളികൾക്കിടയിൽ പ്രധാനമായി കാണപ്പെടുന്ന ഫാറ്റി ലിവർ,കൊളസ്ട്രോൾ എന്നിവയ്ക്ക് നാട്ടു വൈദ്യനായ സുരേഷ് AMPS നിർദേശിക്കുന്ന മരുന്നുകളാണ് ചുവടെ കൊടുക്കുന്നത് .
ലിവർ ശുദ്ധീകരണം
പച്ചമഞ്ഞൾ -ഒരു കഴഞ്ച്
ഇഞ്ചി-ഒരു കഴഞ്ച്
കറിവേപ്പില -7 ഇല
ജീരകം -ഒരു സ്പൂൺ
നെല്ലിക്ക -4 എണ്ണം
പുതിന-7 ഇല
മല്ലിയില-7 ഇല
വെളുത്തുള്ളി-7അല്ലി
ചുവന്നുള്ളി- 4/5എണ്ണം
എന്നിവ അരച്ച് വെറും വയറ്റിൽ കഴിയ്ക്കുക.ഫാറ്റി ലിവർ കൂടുതൽ ഉള്ളവർ വൈകീട്ടും കഴിയ്ക്കുക.21 ദിവസം. കൂടാതെ ത്രിഫല ചൂർണ്ണം അര ഗ്ലാസ് ഇളംചൂട് വെള്ളത്തിൽ ഒരു സ്പൂൺ കലക്കി രാത്രി കിടക്കുന്നതിന് മുൻപ് കഴിയ്ക്കുക . 100 ഗ്രാം കരിം ജീരകവും,100 ഗ്രാം പെരും ജീരകവും വെവ്വേറെ വറുത്തു പൊടിച്ച് മിക്സ് ചെയ്ത് രാവിലെയും വൈകീട്ടും അര ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂണ്‍ പൊടി കലക്കി കുടിയ്ക്കുക .
കരള്‍ രോഗം (ലിവര്‍ സിറോസിസ്)
എന്താണ് കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ്?
കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും, തന്മൂലം കരളിനു വീക്കവും പഴുപ്പും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലിവര്‍ സിറോസിസ് ഉണ്ടാവുന്നത്. കരളിനു അണുബാധ ഏറ്റാല്‍ കിഡ്നിക്കും തകരാര്‍ സംഭവിക്കും. ശരീരത്തിന്‍റെ രണ്ടു ശുദ്ധീകരണ പ്രക്രിയക്കും തകരാര്‍ പറ്റുമ്പോള്‍ മരണം വരെ സംഭവിക്കാം.
കരള്‍ രോഗം ലക്ഷണങ്ങള്‍:
കാരണങ്ങള്‍:
കരള്‍ രോഗം ബാധിച്ചാല്‍:
ഇത്തരത്തില്‍ ധാരാളം ഒറ്റമൂലികള്‍ ഉണ്ടെങ്കിലും രോഗിയുടെ അവസ്ഥ മനസിലാക്കി ഒരു വൈദ്യനെ സമീപിക്കുക.
കടപ്പാട്:
രഞ്ജു വൈദ്യര്‍
കരള്‍ രോഗം (ലിവര്‍ സിറോസിസ്)
കരള്‍ രോഗം ഉണ്ടാവാന്‍ പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ കെട്ടി കിടക്കുന്ന ദുഷിച്ച വായു ആണ്. ദുഷിച്ച വായു പുറത്തു കളയാന്‍ നല്ലവണ്ണം ഒച്ച വച്ചാല്‍ മതി. രാവിലെ എഴുന്നേറ്റാല്‍ ഉച്ചത്തില്‍ ശബ്ദം പുറപെടുവിക്കുക (മന്ത്രങ്ങള്‍ ചൊല്ലുക, പാട്ട് പാടുക, ഒച്ചയുണ്ടാകുക etc…)
കരള്‍ രോഗം വരാതിരിക്കാന്‍ / വന്നാല്‍ (പുതിയ കരളിനു)
കടപ്പാട്:
അനില്‍വൈദ്യർ
കരള്‍ രോഗം (ലിവര്‍ സിറോസിസ്)
കരളകം എന്ന ചെടിയുടെ ഇല ലിവര്‍ സിറോസിസ് രോഗത്തിന് നല്ല ഒരു ഔഷധമാണ്.
ഈ ചെടി പളനി, വയനാട് പ്രദേശങ്ങളില്‍ മാത്രമാണ് കണ്ടു വരുന്നത്. രോഗിയുടെ അവസ്ഥ / രോഗത്തിന്റെ തീവ്രത മനസിലാക്കി വ്യത്യസ്ഥ രീതിയില്‍ രോഗിയില്‍ പ്രയോഗിക്കുകയാണ് വേണ്ടത്. വൈദ്യന്റെ അനുഭവ ജ്ഞാനമാണ് പ്രധാനം.
കടപ്പാട്:
തോമസ് വൈദ്യന്‍
കരളിനെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിക്കുന്ന ഒരു സസ്യമാണ് കരളകം, ഈശ്വര മൂലി എന്നൊക്കെ വിളിക്കുക്ക സസ്യം.
“ഈ മരുന്ന് തന്നെയാണ് അലോപ്പതിയിലും ഉപയോഗിക്കുന്നത്. അലോപ്പതിയില്‍ കെമിക്കല്‍ രൂപത്തിലും നാട്ടു വൈദ്യത്തില്‍ ജൈവ രൂപത്തിലും ആണെന്ന് മാത്രം.
കടപ്പാട്:
ഷൈന്‍ വൈദ്യന്‍
കൊളസ്ട്രോൾ
കാന്താരി മുളക്-6 എണ്ണം
ഇഞ്ചി- ഒരു കഷ്ണം
കറിവേപ്പില-രണ്ട് കതിർ
പുതിനയില- മൂന്ന് കതിർ
വെളുത്തുള്ളി- 7 എണ്ണം
എന്നിവ 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു മൂന്ന് ഗ്ലാസ് ആക്കി ദിവസം മുഴുവൻ കുടിക്കുക. എല്ലാ ദിവസവും കാലത്തും വൈകീട്ടും ചെരുപ്പിടാതെ അര മണിക്കൂർ മണ്ണിൽ നടക്കുക..
ഗൾഫ് മേഖലയിൽ ജീവിക്കുന്നവർ കുടിവെള്ളത്തിൽ പുതിയിനയും രാസവസ്തുക്കളില്ലാത്ത കറിവേപ്പിലയും ഇട്ട് തിളപ്പിച്ചുകുടിക്കുന്നതാണ് നല്ലതെന്നും സുരേഷ് വൈദ്യർ ഉപദേശിക്കുന്നു
കൊളസ്ട്രോള്‍ എന്ന രോഗത്തിന് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രാധാന്യമുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാൻ ചില വഴികള്‍:-
കടപ്പാട്:
ഷൈന്‍ വൈദ്യര്‍.
അൾസർ എന്ന രോഗം ഉണ്ടാവുന്നതിന് നിരവധി കാരണങ്ങൾ നമുക്ക് ചൂണ്ടികാണിക്കാൻ പറ്റും. ആമാശയത്തിലെ ശ്ലേഷ്മപടലം,അമ്ലരസം എന്നിങ്ങനെയുള്ള ദഹനരസങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മളുടെ ഭക്ഷണം ദഹിപ്പിക്കുന്നത്. ആമാശയ രസശ്രവണത്തെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി എന്നീ ഗ്രന്ഥികൾ ആണ്. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരിയായ തോതിൽ ദഹനരസങ്ങൾ ശ്രവിക്കുന്നതിനു പകരം ക്രമംവിട്ട് ശ്രവണം നടക്കുകയാണെങ്കിൽ നമ്മുടെ രസങ്ങൾ ആമാശയത്തിലെ ശ്ലേഷ്മ പടലത്തിൽ തങ്ങിനിന്ന് നേരിയ മുറിവുകളായും പിന്നീട് വ്രണങ്ങളായും രൂപാന്തരപ്പെടുന്നു . നമ്മുടെ ആമാശയത്തിൽ ഉണ്ടാവുന്ന അമ്ലാധിക്യം അതായത് അമിതമായിട്ടുള്ള ഹൈപ്പർ അസിഡിറ്റി നമ്മുടെ ആമാശയത്തിലെ ഒരു രോഗവുമായി അടുത്ത ബന്ധം ഉണ്ട് . അമിതാഹാരം ദഹനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട് . മനുഷ്യ ശരീരത്തിൽ ഈ അൾസർ എന്ന രോഗത്തിന്റെ പ്രധാന കാരണം ഇത്തരത്തിൽ ഉള്ള ദഹനരസങ്ങളുടെ പക്രിയകൾ മാറിമറിഞ്ഞു നടക്കുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്.
വയറുസംബന്ധമായിട്ടുള്ള പ്രശ്നങ്ങൾക്ക് തലവേദന , ഗ്യാസിന്റെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ശോധനക്കുറവ് തുടങ്ങിയ വിവിധ വിഷയങ്ങളുമായിട്ട് ബന്ധമുണ്ട് വയറുസംബന്ധമായ പ്രശ്നങ്ങൾക്ക് .ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് വാട്ടർ തെറാപ്പി അഥവാ ജലചികിത്സ.
അൾസർ വരാനുള്ള കാരണങ്ങൾ
പുകവലി
മദ്യപാനം
ചായ,കാപ്പി എന്നിവയുടെ അമിത ഉപയോഗം
മാനസിക പിരിമുറുക്കം
ആധുനിക മരുന്നുകളുടെ (ആൻറിബയോട്ടിക്കുകൾ, സ്റ്റീറോയ്ടുകൾ) അമിതമായ ഉപയോഗം?
ശ്വാസകോശരോഗങ്ങൾ , കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അൾസറിനുള്ള സാദ്ധ്യത കൂടുതൽ ആണ്.
ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ച് കുറേ സമയത്തിനു ശേഷം വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, പിത്തവെള്ളം ഛർദ്ദിക്കുക, വായിൽ പുളി രസം തികട്ടി വരുക അങ്ങനെ ഛർദ്ദിൽ പോലെ തോന്നുക അതിൽ രക്തമയം കാണുക ഇവയൊക്കെ അൾസറിന്റെ ലക്ഷണങ്ങൾ ആണ് .
രാവിലെ അസിഡിറ്റി ഉണ്ടാവുന്നത് ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിെൻറ ഒരു സ്വഭാവം കൊണ്ടാവാം. അച്ചാറുകളും അതുപോലുള്ള പുളിരസമുള്ള ഭക്ഷണങ്ങൾ രാത്രി കഴിക്കുമ്പോൾ നമ്മുടെ വയറിൽ വെച്ച് അതിന്റെ ദഹന പ്രക്രിയകൾ നടക്കുമ്പോൾ അമിതമായ അസിഡിറ്റി ഉൽപാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു .
അൾസറിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ
വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക
ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കുക
അമിതമായി എരിവ് ,പുളി ,തീഷ്ണരുചികൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴിവാക്കുക.
ടെൻഷൻ ഒഴിവാക്കുക.
മദ്യപാനം , പുകവലി എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക .
വേദനസംഹാരികൾ ഒഴിവാക്കുക.
വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക .
ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിയ്ക്കാതിരിക്കുന്നതും ക്യത്യസമയത്ത് ഭക്ഷണം ശരീരത്തിൽ കഴിയ്ക്കാതിരിക്കുന്നതും അസിഡിറ്റി വർദ്ധിപ്പിക്കുകയും അത് അൾസറിനു ഒരു പ്രധാന കാരണമാവുകയും ചെയ്യുന്നു.
മൂലക്കുരു അല്ലെങ്കിൽ അർശ്ശസ്സ് എന്ന രോഗവുമായി ബന്ധപ്പെട്ടത് തന്നെ ആണ് അൾസർ . മൂലക്കുരു ഉള്ള ആളുകൾക്ക് ശോധന കുറവായിരിക്കും അത് ഉദരസംബന്ധമായ രോഗത്തെ ബാധിക്കുന്നതാണ് .അത്തരത്തിൽ ശോധന കുറയുന്ന സമയത്ത് കൂടുതൽ അസിഡിറ്റി ഉണ്ടാവുകയും അത് അൾസറിന് കാരണമാവുകയും ചെയ്യുന്നു.
വയറിൽ സുഗമമായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സുഗമമായ ശോധനയും ഉണ്ടാവും.വയറിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ ആണ് ശോധന ഇല്ലായ്മ ഉണ്ടാവുകയും വിവിധ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ട് ശോധന ഇല്ലായ്മ അൾസറിനു കാരണം ആണ്.
അൾസറിനു വീട്ടിൽ ചെയ്യാവുന്ന ചികിത്സാരീതികൾ
കൂവളത്തിെൻറ ഇലയുടെ നീരിൽ തേൻ ചേർത്ത് ഒരു ഒൗൺസ് വീതം 21 ദിവസം തുടർച്ചയായി വെറുംവയറ്റിൽ കഴിക്കുക .
പൂവാംകുറുന്നിലയുടെ ഇല എടുത്ത് അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ രാവിലെ കഴിക്കുക .തേൻ ഇല്ലാതെയും കഴിക്കാം.
വരട്ടുമഞ്ഞൾ അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ എടുത്ത് ഒരു മാസം സഥിരമായിട്ട് കഴിക്കുക
മണിത്തക്കാളി അരച്ച് തൈരിൽ കലക്കി അൽപ്പം ഉലുവാപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ കഴിക്കുക
പ്രഭാതത്തിൽ കട്ടിയുള്ള ഭക്ഷണം ഒഴിവാക്കി റാഗിപ്പൊടിയോ കൂവ്വപ്പൊടിയോ കഴിക്കുക .
പാടത്താളിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നതും നല്ലതാണ്
ത്രിഫല ചൂർണ്ണം മോരിൽ കലക്കി കുടിക്കുന്നതും നല്ലതാണ് .
കറ്റാർവാഴയുടെ ഉള്ളിലുള്ള പൾപ് കഴിക്കുന്നതും നല്ലതാണ് .
ആരിവേപ്പില അരച്ച് മോരിൽ കലക്കി കുടിക്കുന്നത് നല്ലതാണ് .
ഗൾഫ് മലയാളികൾക്ക്
അൾസർ ഉള്ള ഗൾഫ് മലയാളികൾ നാട്ടിൽ വരുമ്പോൾ നാട്ടിൽ നിന്നും കുടകൻ എന്നു പറയുന്ന മുത്തിളിെൻറ ഇലയും അത്രയും തന്നെ മഞ്ഞളും എടുത്ത് തേനിൽ അരച്ച് നിഴലിൽ ഉണക്കി അത് കൊണ്ടുപോയി ഗൾഫിൽ ഉപയോഗിക്കാവുന്നതാണ് . വെറുംവയറ്റിൽ കഴിക്കുക . അതുപോലെ മഞ്ഞൾപ്പൊടി തേനിൽ ചാലിച്ച് നിഴലിൽ ഉണക്കി ഉപയോഗിക്കുന്നതും നല്ലതാണ് .
അൾസർ ശരീരത്തിൽ കൂടുതൽ ആയിക്കഴിഞ്ഞ് അതിെൻറ തീവ്രമായ ഘട്ടം കഴിഞ്ഞ് പിന്നെയും അതിനെ പരിചരിക്കാതിരിക്കുമ്പോൾ മാത്രമേ അതിന് ക്യാൻസറിന്റെ സ്വഭാവം പറയാൻ പറ്റൂ.കാരണം അത് അവിടെ നിന്ന് അഴുകി വ്രണമായി അവിടുത്തെ സെല്ലുകൾ നശിക്കപ്പെടുന്നതു കൊണ്ടാണ് കാൻസർ രോഗത്തിലേക്ക് വഴിമാറി പോവുന്നത്. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഭക്ഷണ രീതീകളേയും ദിനചര്യകളേയും പരിപാലിക്കപ്പെട്ടുകൊണ്ടുള്ള നല്ലൊരു ആരോഗ്യത്തെ ആണ് നാം വാർത്തെടുക്കേണ്ടത്.
കടപ്പാട്;
ഷൈൻ വൈദ്യർ.നിലമ്പൂര്‍.
പെപ്റ്റിക്ക് അള്‍സര്‍
കറിവേപ്പില, മൂത്തളിന്റെ ഇല (കൊടകൻ, കൊടങ്ങൻ), കശുമാവിന്റെ തളിരില എന്നിവ സമം എടുത്തു വെവേറെ അരച് യോജിപ്പിച് ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ രാവിലെയും വൈകീട്ടും കഴിക്കുക.
കൂടാതെ തുമ്പയിലയിട്ട് വെള്ളം തിളപ്പിച് ദിവസത്തിൽ പലപ്പോഴായി കുടിക്കുക.
(എരിവ്, പുള്ളി, എണ്ണപദാർത്ഥങ്ങൾ, മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാകുന്നു)
ഇന്നു നമ്മുടെ സമൂഹത്തിൽ പല ആളുകളേയും പല തരത്തിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഗ്യാസ്‌ട്രബിൾ . എന്താണ് ഗ്യാസ്‌ട്രബിൾ എന്നതിനെ കുറിച്ച് നമുക്ക് അറിയാൻ ശ്രമിക്കാം . പല പ്രകാരം ഉള്ള വയറു സംബന്ധമായിട്ടുള്ള ഒന്നാണ് ഗ്യാസ്‌ട്രബിൾ .വൈകാരികമായ സംഘർഷങ്ങളും ക്രമരഹിതമായിട്ടുള്ള ആഹാര രീതിയുംകൊണ്ട് 70-80%ത്തോളം ആളുകളും പലതരത്തിലുള്ള വയറുസംബന്ധമായിട്ടുള്ള രോഗങ്ങൾക്ക് അടിമകൾ ആണ് എന്നുള്ളത് നഗ്നമായിട്ടുള്ള സത്യമാണ്. ആമാശയത്തിലും കുടലിലും കെട്ടിനിൽക്കുന്ന ഗ്യാസ് ആണ് ഗ്യാസ്‌ട്രബിൾ അഥവാ വായുക്ഷോഭം എന്ന് പൊതുവെ അറിയപ്പെടുന്നത് .മദ്ധ്യവയസ്കരിലും അദ്ധ്വാനം ഒന്നുംഇല്ലാത്തവരിലും ആണ് ഗ്യാസ്‌ട്രബിൾ കൂടുതലായിട്ട് കണ്ടു വരുന്നത്.
ഗ്യാസ് ഉണ്ടാവുന്നതെങ്ങിനെ?
നാം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം വെള്ളത്തോടൊപ്പവും ഉള്ളിലേക്ക് പോവുന്ന വാതകം ആണ് കുടലിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ് എന്ന് വിവക്ഷിക്കപ്പെടാം. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക, ഭയം, ഉൽകണ്ഠ,ആധി തുടങ്ങിയ മാനസിക സംഘർഷങ്ങൾ കൊണ്ടും ഇടക്കിടെ ഉമിനീർ ഉള്ളിലേക്ക് പോവുന്നതിനോടൊപ്പവും ഈ വാതകം നമ്മുടെ കുടലിലും ആമാശയത്തിലും എത്തുന്നു .ഈ ആഹാര പദാർത്ഥങ്ങളേയും പാനീയങ്ങളേയും വായിൽ നിന്ന് മലദ്വാരം വരെ എത്തിക്കുന്നത് ഡയഫ്രത്തിെൻറ ചുരുങ്ങുന്ന സ്വഭാവവും വികസിക്കുന്ന സ്വഭാവവും അന്നനാളത്തിെൻറ ചലിക്കാനുള്ള കഴിവും കൊണ്ടാണ്.ഈ ചലനത്തെ പെരിസ്റ്റാൾസിസ് എന്നാണ് പറയുന്നത്. ഈ ക്രമമായിട്ടുള്ള ചലനങ്ങൾക്ക് തടസ്സം സംഭവിക്കുമ്പോൾ വയുക്ഷോഭം എന്ന രോഗം ഉണ്ടാവുന്നു . ശരിയായിട്ടുള്ള രീതിയിൽ ദഹനം സംഭവിച്ചിട്ടില്ലെങ്കിലുംനമ്മൾ കഴിച്ച ഭക്ഷണങ്ങൾ ജീർണിച്ചും പുളിച്ചും മറ്റും ഗ്യാസ് ഉണ്ടാവാം. ഉദാഹരണമായി വിരുദ്ധാഹാരങ്ങൾ കഴിക്കുന്നതുകൊണ്ട്. ഈ പെരിസ്റ്റാൾസിസ് ചലനം തടസ്സപ്പെടുമ്പോൾ ആഹാരത്തിനോടൊപ്പമുള്ള വായുവിന് സഞ്ചരിക്കാൻ കഴിയാതെ വരും അത് വയറിനു അസ്വസഥതകൾ ഉണ്ടാക്കുകയും അത് ഏമ്പക്കമായിട്ടോ കീഴ്ശ്വാസമായിട്ടോ പുറത്തുപോവാൻ ശ്രമിക്കുകയും ചെയ്യും. അപ്പോഴൊക്കെ നമുക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യും.ഇപ്രകാരം തിങ്ങിനിൽക്കുന്ന ഗ്യാസ് ശരീരത്തിെൻറ മേൽഭാഗത്ത് അതായത് നെഞ്ചിെൻറ ഭാഗത്തായിട്ട് പല അസ്വസ്ഥതകളും, നെഞ്ചു വേദനയാണെന്ന് തോന്നാവുന്ന രീതിയിലുള്ള വേദനയും ഉണ്ടാക്കാറുണ്ട്.
ഗ്യാസ്‌ട്രബിളിെൻറ ലക്ഷണങ്ങൾ
പുളിച്ചുതികട്ടൽ, രുചിയില്ലായ്മ, തൊണ്ടയിൽ വരൾച്ച തോന്നുക, കഴുത്തിനു വേദന തോന്നുക, കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ പെട്ടന്ന് വയർ വീർത്തു വരുക, കയ്പു രസമുള്ള ജലം(പിത്തരസം)ഛർദ്ദിക്കുക, ചെവിയിൽ ഒരു മൂളൽ പോലെ ശബ്ദം ഉണ്ടാവുക, അതുപോലെ വയറിലും പല തരത്തിലുള്ള മുറുമുറുപ്പുകളും ശബ്ദങ്ങളും ഉണ്ടാവുക ഇതൊക്കെ ഈ രോഗത്തിെൻറ ലക്ഷണങ്ങൾ ആണ്. പലരിലും പല രീതിയിൽ ആണ് ഗ്യാസിന്റെ ഉപദ്രവങ്ങൾ കണ്ടു വരാറുള്ളത്.
ചികിത്സാവിധികൾ
മരുന്നു കഴിക്കുന്നതിനേക്കാൾ ഉപരിയായിട്ട് ആഹാര രീതികൾ നിയന്ത്രിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
ഗ്യാസ്‌ട്രബിൾ എങ്ങനെ നിയന്തിക്കാം
ഗ്യാസ് ഉണ്ടാക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ തുടങ്ങിയ സാധനങ്ങൾ ആഹാരത്തിൽ നിന്ന് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അതായത് നമുക്ക് എന്ത് കഴിക്കുമ്പോഴാണ് ഗ്യാസ് ഉണ്ടാവുന്നത് എന്ന് കുറച്ച്നാളത്തെ നിരീക്ഷണങ്ങൾ കൊണ്ട്തന്നെ നമുക്ക് കണ്ടു പിടിക്കാവുന്നതാണ് . അതിനോടൊപ്പം തന്നെ മദ്യപാനം, പുകവലി ഇതെല്ലാം ഒഴിവാക്കുക. എരിവും, പുളിയും കൂടുതലായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക. അതുപോലെ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കുന്നതാണ് ഈ അസുഖം ഉള്ള ആളുകൾക്ക് നല്ലത്. അതുേപാലെ തന്നെ വൈകാരിക സംഘർഷങ്ങൾ അതായത് ഒരു യാത്ര പോവാൻ തുടങ്ങുമ്പോൾ ചിലർക്ക് വീണ്ടും വീണ്ടും ബാത്ത്റൂമിൽ പോവാനുണ്ട് എന്ന തോന്നൽ,അതുപോലെ പേടിക്കുമ്പോൾ, ടെൻഷനടിക്കുമ്പോൾ ഒക്കെ വയറിനെ ബാധിക്കാറുണ്ട്. ഇതും ഗ്യാസിനെ ബാധിക്കാറുണ്ട്.പരമാവധി സ്‌ട്രസ്സ് കുറയ്ക്കുക ഇത് ഗ്യാസിന്റെ പ്രശ്നം കുറയ്ക്കാൻ ഏറ്റവും നല്ലതാണ്.
കടപ്പാട്; രഞ്ജു വൈദ്യർ.
പുളിച്ച് തികട്ടല്‍
പുളിച്ച് തികട്ടലിന്
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
കടപ്പാട് : തോമസ് വൈദ്യര്‍
വായുകോപ o
വായുകോപത്തിന്
ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
കടപ്പാട് : തോമസ് വൈദ്യര്‍
കഴുത്തില്‍ ശ്വാസം നാളത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു അന്ത:ശ്രാവ ഗ്രന്ഥി യാണ് തൈറോയിഡ് ഇതിന് ഒരു ചിത്രശലഭത്തിനോട് സമാനമായ ആകൃതിയാണുള്ളത്. തൈറോക്സിന്‍, ട്രൈ-അയിഡൊ- തൈറൊക്സിന്‍ എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കലാണ് പ്രധാന ധര്‍മ്മം. ഒരു ഗ്രാമിന്‍െറ ഏറെക്കുറേ ഇരുപത്തെട്ട് ലക്ഷത്തില്‍ ഒരംശമാണ് ഏറെക്കുറെ പ്രതിദിന ഉല്പാദനം. ഇൗ ചെറിയൊരംശം ഹോര്‍മോണ്‍ ശരീരത്തിന്‍െറ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്.ശരീരകോശങ്ങളുടെ വിഭജനം വളര്‍ച്ച തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ തൈറോയിഡ് ഗ്രന്ഥിയെ ആശ്രയിച്ചാണ് നടപ്പിലാകുന്നത്.മസ്തിഷ്കത്തില്‍ സ്തിതിചെയ്യുന്ന പിയൂഷ ഗ്രന്ഥി തൈറീയിഡ് ഗ്രന്ഥിയുടെ ഉല്പാദനത്തെ നിയന്ത്രിച്ച് സഹായിക്കുന്നു. തൈറൊയിഡ് ഗ്രന്ഥി യിലെ മറ്റൊരു ഉല്പാദന വസ്തുവാണ് 'കാല്‍സിടോണ്‍' എല്ലുകളില്‍ നിന്നും കാല്‍സ്യം പുറത്തേക്ക് പോകുന്നതിനെ തടയലാണിതിന്‍െറ ധര്‍മ്മം.രക്തത്തില്‍ കാല്സ്യത്തിന്െറ അളവ് അധികരിക്കാതെ നില്കാന്‍ കാല്‍സിടോണ്‍ ആവശ്യമാണ്.രക്തത്തില്‍ കാല്സ്യത്തിന്െറ അളവ് കൂടുമ്പോള്‍ കാല്‍സിടോണ്‍ ഉല്പാദനം വര്‍ധിക്കുകയും കാല്‍സ്യം കുറയുകയും കാല്‍സ്യം കുറഞാല്‍ കാല്‍സിടോണ്‍ ഉല്പാദനം കുറയുകയും ഇതിന്‍െറ പ്രവര്‍ത്തന ഫലമായി രക്തത്തിലെ കാല്‍സ്യം തോത് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.
തൈറോയിഡ് ഗ്രന്ഥി യിലെ രോഗ ബാധയെ തുടര്‍ന്ന് ഒട്ടനവധി രോഗവൈഷമ്യങ്ങള്‍ നേരിടുന്നു. അവയില്‍ ചിലതാണ്.
തൈറൊയിഡ് ഗോയിറ്റര്‍ (കണ്ഠമുഴ)
തൈറൊയിഡ് ഗ്രന്ഥി വീക്കം. (Thyroiditis).
ഗ്രന്ഥിയുടെ അതിപ്രവര്‍ത്തനം (Hyper thyroidism)
തൈറൊയിഡ് അപര്യാപ്തത. (Hypo thyroidism)
തൈറൊയ്ഡ് കാന്‍സര്‍.
തൈറോയിഡിറ്റിസ് അഥവാ ഗ്രന്ഥി വീക്കം.
പലകാരണങ്ങളാല്‍ തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന നീര്‍ വീക്കത്തിനെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മാണുക്കള്‍, അതിസൂക്ഷ്മാണുക്കള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധ,ഒാട്ടോ ഇമ്യൂണ്‍ ഘടകങ്ങളുടെ പ്രവര്‍ത്തനം എന്നിവയും മുണ്ടിനീര് ഉണ്ടാക്കുന്ന തരം സൂക്ഷ്മാണുക്കളും,ചിലയിനം വൈറസുകളും ഇതിന് കാരണമാകുന്നു. രോഗിയുടെ ശരീരത്തിലെവിടെയെങ്കിലും ഉണ്ടാകുന്ന പഴുപ്പ് വ്യാപിച്ച് തൈറോയിഡ് ഗ്രന്ഥിയിലെ നീര്‍വീക്കത്തിന് കാരണമാകാം. രോഗപ്രതിരോധവ്യവസ്ഥയുടെ അപചയവും വീക്കത്തിന് കാരണമാകുന്നു. അണുബാധ മൂലമുള്ള വീക്കത്തില്‍ കഴുത്തിലും താടിയെല്ലിന്‍െറ ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന വേദനയും പനിയുമുണ്ടാകും. പ്രതിരോധ ശേഷിക്കുറവില്‍ നിന്നുണ്ടാകുന്ന വീക്കത്തെ ഹഷിമോട്ടോ തൈറൊയിഡ് ഗ്രന്ഥി വീക്കമെന്നാണ് പറയുക ഇതില്‍ അണുബാധ യിലെ പോലെ വേദന ഉണ്ടാവുക സാധാരണമല്ല.അണുബാധമൂലമുളള വീക്കം തല്കാലിക ചികില്‍സകൊണ്ട് ബേദപ്പെടാം എന്നാല്‍ പ്രധിരോധ ശേഷി യുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട പെട്ട ഹഷിമോട്ടോ തൈറൊയിഡിറ്റിസില്‍ സ്ഥായിയായ ചികില്‍സ വേണ്ടി വരുന്നു.
ഹൈപ്പര്‍തൈറൊയിഡിസം(Hyper thyroidism)
ഹൈപ്പര്‍തൈറൊയിഡിസം എന്നത് കൊണ്ടുദ്ദേശിക്കുന്നത് തൈറോയിഡ് ഗ്രന്ഥിയുടെ അതിപ്രവര്‍ത്തനത്താലുണ്ടാകുന്ന വൈഷമ്മ്യങ്ങളെയാണ്. ഇതില്‍ തൈറോയിഡ് ഗ്രന്ഥിക്ക് സാധാരണയില്‍ കവിഞ വലിപ്പം കാണാന്‍ സാധ്യതയുണ്ട്. തൈറൊയിഡ് ഹോര്‍മോണിന്‍െറ അതിപ്രസരത്തില്‍ നിന്നും ശരീരത്തിലെ ഉപാപചയപ്രവര്‍ത്തന രീതി അനാരോഗ്യകരമാകുന്നു. ഇതിനാലുണ്ടാകുന്ന രോഗ ലക്ഷണങ്ങളെ *ഗ്രേവ്സ് ഡിസീസ്*എന്നാണ് വിളിക്കപ്പെടുന്നത്.പലടകഘങ്ങളുടേയും സമ്മിശ്രമായി ഇല്‍ഭവിക്കുന്നതെന്ന് കരുതപ്പെടുന്ന ഈ രോഗത്തിന്‍റെ വ്യക്തമായ കാരണങ്ങള്‍ അറിയപ്പെട്ടിട്ടില്ല. പൊതുവെ പാരമ്പര്യമായി കുടുംബാംഗങ്ങളില്‍ കണ്ടു വരുന്നതിനാല്‍ പാരമ്പര്യമാണ് രോഗത്തിനടിസ്ഥാനമെന്നൊരനുമാനമുണ്ട്. പ്രതിരോധശേഷിയിലെ അപചയമാണ് കാരണമെന്നാണ് മറ്റൊരനുമാനം. അമിതമായ ആകാംക്ഷ, നെഞ്ചിടിപ്പ്, അമിതവിയര്‍പ്പ്, ശരീരതൂക്കം നഷ്ടപ്പെടല്‍, ക്ഷീണം, ചൂട് അസഹ്യമാകല്‍ എന്നീ ശാരീരിക പ്രയാസങ്ങള്‍ക്കൊപ്പം വൈകാരിക ക്ഷോഭം,മനോനിയന്ത്രണംനഷ്ടപ്പെടല്‍,ചിത്തഭ്രമമുള്ളവരെപ്പോലെ പെരുമാറല്‍ (ഇതിനെ ഭ്രാന്തായി തെറ്റിദ്ധരിക്കപ്പെടാം). കണ്ണുകള്‍ കൂടുതല്‍ തളളി വരിക, കണ്‍ പോളകള്‍ അകന്നു കാണപ്പെടുക, കണ്ണുനീര്‍ ശ്രവിക്കുക എന്നിവയും ലക്ഷണമാകാം. ഹൃദയമിടിപ്പിന്‍റെ താളം തെറ്റല്‍, കാലില്‍ മന്തുപോലെ തടിപ്പ്, കൂടെ കൂടെ കണ്ണ് ചിമ്മല്‍,കണ്ണ്ചുവന്നിരിക്കുക തുടങ്ങി ലക്ഷണങ്ങള്‍ ധാരാളമാണ്.
തൈറോയിഡ് ഗ്രന്ഥി രോഗങ്ങള്‍
തൈറൊയിഡ് ഹോര്‍മോണ്‍ കൂടുതല്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങളെ നാം മനസ്സിലാക്കി. തൈറോയിഡ് ഹോര്‍മോണ്‍ അപര്യാപ്തത. (Hypothyroidism) വരുത്തിവെക്കാവുന്ന പ്രയാസങ്ങളെന്തൊക്കെ എന്ന് നോക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് രോഗാവസ്ഥ സൃഷ്ടിക്കുന്നു. കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പുണ്ടാക്കുന്നു. ക്രിട്ടിനിസമെന്ന പേരിലണിതറിയപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലോ ജന നാനന്തരമോ സംഭവിക്കുന്ന ഹോര്‍മോണ്‍ കുറവാണ് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പിനിടയാക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്ലാത്തതോ, ഗ്രന്ഥിയുടെ ഉല്‍പാദനക്കുറവോ ക്രിട്ടിനിസം* എന്ന കുള്ളന്‍ രോഗത്തിന് കാരണമാകുന്നു. രോഗമുളള കുട്ടികള്‍ മറ്റുകുട്ടികളെപ്പോലെ സക്രിയരായിരിക്കില്ല.ഉന്മേഷവും ഉൗര്‍ജ്ജസ്വലതയും കുറഞ്ഞിരിക്കും. ചര്‍മ്മം വരണ്ട് ചുളിഞിരിക്കും.വളരുന്തോറും ചര്‍മ്മത്തിന് കനം കൂടി വരും.തടിച്ചചുണ്ടുകള്‍ പാതി തുറന്ന് കാണപ്പെടാം. ബുദ്ധി മാന്ദ്യം, കരയുമ്പോള്‍ പ്രത്യേക ശബ്ദം എന്നിവയും ലക്ഷണങ്ങളാണ്. യ്യൗവ്വനം വന്നെത്താന്‍ താമസവും ലൈഗികാവയവങ്ങളുടെ മുരടിപ്പും ഉണ്ടാകും. നേരെത്തെ രോഗം കണ്ടെത്തി ചികില്‍സിക്കുന്നത് സാധാരണ വളര്‍ച്ചയും വികാസവുമുണ്ടാക്കാന്‍ സഹായിക്കും. ഇത്തരം രോഗാവസ്ഥയില്‍ ജീവിതകാലം മുഴുവന്‍ ചികില്‍സ വേണ്ടി വരും. മുതിര്‍ന്നവരില്‍ തൈറോയിഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന മിക്സെഡിമാ രോഗത്തെപ്പറ്റി പിന്നീട് പറയാം.
കടപ്പാട്: റഷീദ് വൈദ്യര്‍
ജലദോഷം, തുമ്മൽ, ടോൺസിലൈറ്റിസ്, സോർ ത്രോട്ട് എന്നിവയിൽ അല്ലോപ്പതിക് ആന്റിബൈക്കോടിക് ഇനു പകരം പ്രകൃതിദത്തമായ കോമ്പിനേഷൻ.
വെണ്ടക്ക 4 എണ്ണം ഓരോ ഇഞജ് കഷ്ണങ്ങൾ ആക്കി 300 ml കാഞ്ഞ വെള്ളത്തിൽ ഇട്ട് 15 മിനുറ്റ് കൃത്യമായി സിം flame ഇൽ കൃത്യമായി തിളപ്പിക്കുക. ശേഷം ചൂടാറിയാൽ
വെണ്ടയ്ക്ക കഷ്ണങ്ങൾ കോരി തോർത്തു മുണ്ടിൽ ആക്കി പിഴിഞ്ഞു ചണ്ടി കളയുക.. ഇതൊരു വെണ്ടയ്ക്ക സ്റ്റൗക് ഇലേക്ക് 2 ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിച്ചു അൽപ്പാൽപ്പമായി നക്കി നോട്ടി നുണഞ്ഞു മുഴുവനും കഴിക്കുക.... മേല്പറഞ്ഞ രോഗങ്ങൾ കൂടാതെ ഗ്യാസ്ട്രിക് or പെപ്റ്റിക് അൾസർ, ബെർണിങ് സെൻസേഷൻ ഇൻ റേക്റ്റം, യൂറിനറി ട്രാക്... നല്ല ശോധനയും....ലഭിക്കും.. ഹണി ചേർക്കുന്ന ഏതൊരു കോമ്പിനേഷനും ഇത് വെണ്ടയ്ക്ക സ്റ്റൗക് എഫക്ടിവ് ആവും.. ഹോമിയോ, മോഡേൺ മെഡിസിൻ ഡോക്ടര്സ് പോലും ഇതു എന്നിൽ നിന്നും മനസ്സിലാക്കി പരീക്ഷിച്ചു നോക്കാം അനാവശ്യ അമോക്സിലിന് ഉപയോഗം ഒഴിവാക്കാം..
കടപ്പാട്: നൌഷാദ് വൈദ്യര്‍
ശരീരം COOLആക്കാം !! ഉഷ്ണരോഗങ്ങളെ അകറ്റാം !!
നല്ല പോലെ മൂത്തുപഴുത്ത മഞ്ഞനിറം വന്ന വെള്ളരിക്ക (കണി വെള്ളരി) തൊലിയും കുരുവും കളഞ്ഞത് 500 GRAM
( അകത്തെ ചോറ് കളയരുത് - മുറിച്ച ശേഷം കഴുകരുത് )
3 Ltr ശുദ്ധമായ പച്ച വെള്ളം
മോര് 300 ML
ഉപ്പ് - ആവശ്യത്തിന് .
വെള്ളരി ആദ്യം മിക്സിയിൽ നന്നായ് പേസ്റ്റ് പോലെ അടിച്ചെടുക്കുക.
പിന്നീട് ബാക്കി എല്ലാ ചേരുവകളും ചേർത്തടിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ഈ വെള്ളരിക്ക ജ്യൂസ് (വേണമെങ്കിൽ ഐസും ചേർത്ത് ) വേനൽക്കാലത്ത് ഒരു പാനീയമായി ദിവസത്തിൽ പലപ്പോഴായി കുടിക്കാം.
അഥിതികൾക്കും ഒരുത്തമ ദാഹജലമാണിത്.
കുറിപ്പ്:- വ്യത്യസ്ഥ ടേസ്റ്റിനു വേണ്ടി വേപ്പില, മല്ലിയില’ പുതിനയില, തുളസിയില, നാരകത്തില, ചെറിയ ഉള്ളി (ചുവന്നുള്ളി), പച്ചമുളക് എന്നിവ ഏതെങ്കിലും ഒന്ന് അല്പം വീതം രുചിക്കനുസരിച്ച് ചേർത്തടിക്കാവുന്നതാണ്.
ഉണ്ടാക്കിയ ശേഷം അധിക സമയം വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കടപ്പാട്: ജ്യോതിഷ് വൈദ്യർ
പ്രായമായവരും ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രയാസമാണ് ഉറക്കകുറവ് ഇതുമൂലം ജോലികളിലും മറ്റു ദിന ചര്യകളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും അലസതയും ക്ഷീണവും അനുഭവപ്പെടുക മൂലം മാനസിക പ്രയാസത്തിലകപ്പെടുന്നു.പ്രശ്നം മൂര്‍ച്ചിക്കാനും.നിലനില്‍ക്കാനുമാണ് ഇത് കാരണമാവുക.
പകല്‍ കൂടുതല്‍ ഉറങ്ങിയാല്‍ രാത്രിഉറക്കകുറവുണ്ടാകും.ഉറക്കകുറവുള്ളവര്‍ പകല്‍ ഒരു നിലക്കും ഉറങ്ങാതെ നോക്കണം. വൈകുന്നേരം എന്തെങ്കിലും ശാരീരികാദ്ധ്വാനമുള്ള തൊഴിലിലോ വ്യായാമത്തിലോ ഏര്‍പ്പെടണം.പ്രഷര്‍ കൂടുതലായവരിലും ഉറക്കകുറവ് കാണാറുണ്ട്. അതുകൊണ്ട് പ്രഷര്‍ ചെക്ക് ചെയ്യുന്നത് നല്ലതാണ്. മനസംഘര്‍ഷമുണ്ടാക്കുന്ന ചിന്തകള്‍ക്ക് അവധി നല്കുക.അവ ഉറക്കം കളയും.വ്യായാമം. ധ്യാനം എന്നിവയിക്കാര്യത്തില്‍ സഹായിക്കും എണ്ണ തലയില്‍ തേച്ച് ചെറുചൂടുവെള്ളത്തില്‍ കുളിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും പെട്ടന്ന് ദഹിക്കുന്ന തരത്തിലുള്ള ലഘു ഭക്ഷണം കഴിക്കുക.എന്തെങ്കിലും.പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുണ്ടെങ്കില്‍ അത് നാളേക്ക് വെക്കുക. നിങ്ങള്‍ ഉറങ്ങുമ്പോഴും ഉപബോധമനസ്സതിന് പരിഹാരം തേടുകയും.പിറ്റേന്നതിന് പോംവഴി മനസ്സില്‍ തെളയുകയും ചെയ്യും.
ഉറങ്ങുന്നതിന് തൊട്ടു മുൻമ്പായി ഒരു ഗ്ളാസ് പാല് ചൂടോടെ കുടിക്കുന്നത് നന്ന്. താഴെ പറയുന്ന മരുന്നുകളിലേതെങ്കിലുമൊന്ന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം.
ഇരട്ടിമധു അരടീസ്പൂണ്‍ പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കാം.
കരിംജീരകം പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കാം
ഒരു ജാതിക്കയരച്ച് തേനിലോ പാലി ലോ ചേര്‍ത്ത് കഴിക്കാം
അര ടീസ്പൂണ്‍ അമല്‍പൊരി വേര് തേനില്‍ ചാലിച്ച് കഴിക്കാം.
അമുക്കുരം.പൊടിച്ച് തേനും.നെയ്യും.ചേര്‍ത്ത് കഴിക്കുക. ഉറക്കം.ക്രമമായി തുടങ്ങിയാല്‍ മരുന്നുകള്‍.നിറുത്തുക.
ഉറക്കമില്ലായ്മയെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുക. ഏതൊരു പ്രശ്നത്തിന്‍െറയും.പരിഹാരത്തിനായി തന്നാലാവുന്നത് ചൈയ്തിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുക.
കടപ്പാട്: റഷീദ് വൈദ്യർ
ജനനം മുതൽ ശോധന കുറവുള്ള കുഞ്ഞുങ്ങളിൽ thyroid hormone അപാകതകളോ ദഹന വ്യവസ്ഥക്ക് രചനാ പരമോ ക്രിയാ പരമോ ആയി തകരാറുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
മുലപ്പാല് മാത്രം കുടിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ശോധനകുറവിന് അമ്മമാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അമ്മ കഴിക്കുന്ന ആഹാരത്തിനനസരിച്ചുള്ള മുലപ്പാലാണുണ്ടാവുക. ഉദഹരണത്തിന് വാതപ്രധാന മായ ആഹാരം കൊണ്ട് വാത ദൂഷിതമായ മുലപ്പാലുണ്ടാകും. അതുകൊണ്ട് അമ്മമാർ കൂടുതൽ ശ്രദ്ധിക്കുക. ഗ്യാസ് ഉള്ള ഭക്ഷണം കഴിച്ചാൽ പാലിലും ഗ്യാസ് ഉണ്ടാവും. ഗ്യാസ് ഉണ്ടാവാത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, പരിപ്പ്, പയർ വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ അതിൽ ജീരകം, വെളുത്തുള്ളി ഇവ ഉൾപ്ടുത്തുക. അമ്മക്ക് ശോധന കുറവുണ്ടെങ്കിലും കുഞ്ഞിനെ അതു ബാധിക്കാം അതു കൊണ്ട് അമ്മ ധാരാളം വെള്ളം കുടിക്കുക. കൂടാതെ ശോധന ഉണ്ടാവാൻ സഹായിക്കുന്ന പച്ചക്കറികൾ ധാരാളം കഴിക്കുക. അതിൽ മുരിങ്ങയില, ചീര ഇവ കൂടുതലായി ഉൾപ്പെടുത്തുക. ശോധന കുറവുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്ത് കഴിഞ്ഞ ശേഷം ¼ - ½ കപ്പ് ചെറു ചൂടുവെള്ളം കൊടുക്കന്നത് നല്ലതാണ്.
ഭക്ഷണം കൊടുക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ടു നേരമെങ്കിലും ജ്യൂസ് (ഓറഞ്ച്,മുന്തിരിയോ) കൊടുക്കുക അല്ലങ്കിൽ പഴവർഗ്ഗങ്ങൾ പച്ചയായോ പച്ചക്കറികൾ വേവിച്ചോ ഉടച്ച്jകൊടുക്കാം. ചീര, ക്യാരറ്റ് മുതലായവ നല്ലതാണ്. അമിതമായി വേവാതിരിക്കാൻ ശ്രദ്ധിക്കണം. അത്തിപ്പഴം, പുളിയുള്ള ചെറുപഴം, തുടങ്ങി നാരുകൾ ധാരാളം അsങ്ങിയ പഴവർഗ്ഗങ്ങൾ പ്രത്യേകിച്ച് വളരെ നല്ലതാണ്. അരിഭക്ഷണത്തേക്കാൾ ഗോതമ്പിന്റെ ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കുക. കുറുക്കു കൊടുക്കുമ്പോൾ ഗോതമ്പിന്റെ അല്ലെങ്കിൽ റാഗിമുളപ്പിച്ച് ഉണക്കി പൊടിച്ചു കുറുക്കാക്കി കൊടുക്കാം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ചെറു ചൂട് വെള്ളം ദിവസവും കൊടുക്കാൻ ശ്രമിക്കുക. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറഞ്ഞാലും കുഞ്ഞിനു ശോധന കുറയാം.
ഇവ കൊടുത്തിട്ടും വയറ്റിൽ നിന്നും സുഖമമായി പോവുന്നില്ലെങ്കിൽ ബ്രഹ്മി നീര് കുഞ്ഞിന്റെ പ്രായമനുസരിച്ചുള്ള dose - ൽ കൊടുക്കാം. ബ്രഹ്മി നീരും ഉണക്കമുന്തിരിനീരും കൊടുക്കാം.കറുത്ത ഉണക്ക മുന്തിരി കഴുകി വെള്ളത്തിലിട്ട് കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം അല്ലെങ്കിൽ Prunes (dry plums) ഇത് പോലെ കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം. സുന്നാമുക്കി ഇല, കറുത്ത ഉണക്കമുന്തിരി ഇവ കഷായമാക്കി രാവിലെ കൊടുക്കാം.തേങ്ങാപ്പാൽ ശോധന ഉണ്ടാകാൻ നല്ലതാണ്.
ദിവസങ്ങളായി ശോധന ഇല്ലെങ്കിൽ വെറ്റിലയുടെ ഞെട്ട് ആവണക്കെണ്ണയിൽ മുക്കി കുറച്ചു സമയം മലദ്വാരത്തിൽ വെച്ചു തിരിച്ചെടുക്കാം. അല്ലെങ്കിൽ ഗ്ലിസറിൻ സപ്പോസിട്ടറി ഉള്ളിലേക്ക് വെച്ചു കൊടുക്കുക. അതിന് ശേഷം മേൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ച് ശോധന ഉണ്ടാക്കാൻ ശ്രദ്ധിക്കുക,
കടപ്പാട്: ഡോ. റജീന നവാസ്
മുലകുടിക്കുന്ന കുട്ടികള്‍ക്ക് ശോധനയ്ക്ക്
കറുത്ത ഉണക്ക മുന്തിരി 5,6 എണ്ണം തിളപ്പിച്ച് ആറിയ വെള്ളത്തില്‍ രാത്രിയില്‍ ഇട്ടുവച്ചു പിറ്റേ ദിവസം രാവിലെ തിരുമ്മി പിഴിഞ്ഞ് അരിച്ചു ആ വെള്ളം കൊടുത്താല്‍ മതി കുട്ടികളിലെ ശോധന ശരിയാവും.
അമ്മയുടെ ആരോഗ്യം കുട്ടിയുടെ ആരോഗ്യവുമായ് ബന്ധപെട്ടു കിടക്കുന്നു. അമ്മയ്ക്ക് നല്ല വിശപ്പും, ദഹനവും, ശോധനയും ഉണ്ടായിരിക്കണം. ശോധനയുടെ മരുന്ന് ഒരു വൈദ്യരുടെ നിര്‍ദേശ പ്രകാരമല്ലാതെ ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ല.
കടപ്പാട്:
ജ്യോതിഷ് വൈദ്യര്‍
പനികൂര്‍ക്കയില നീര്, തുളസിയില നീര് സമം എടുത്ത് സ്വല്‍പ്പം തേനും ചുക്ക്, തിപ്പല്ലി മുതലായവ ചേര്‍ത്ത് രണ്ടു നേരം കൊടുക്കുക.
ചെറുനാരങ്ങ നീര് സമം പഞ്ചസാര ചേര്‍ത്ത് കൊടുക്കുക.
കടപ്പാട്:
നൌഷാദ് വൈദ്യര്‍.
ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭധാരണം. ഈ സമയം മുതല്‍പ്രസവം വരെ സ്‌ത്രീകള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍
ഒന്നാം മാസം
മൂന്നാം മാസം.
നാലാം മാസം
അഞ്ചാം മാസം
ആറാം മാസം
ഏഴാം മാസം
എട്ടാം മാസം
ഒന്‍പതാം മാസം
പത്താം മാസം
കടപ്പാട്: നാട്ടറിവുകളും നുറുങ്ങുവൈദ്യവും ഗ്രൂപ്പ്
വെള്ളം കുടിക്കൂ.. രോഗങ്ങളെ അകറ്റൂ
എന്താണ് വാട്ടർ തെറാപ്പി.?
വാട്ടര്‍ തെറാപ്പി എന്ന ചികിത്സ ജപ്പാന്‍ കാരുടെ കണ്ടെത്തലാണ്.
ശുദ്ധജലം നല്‍കി രോഗങ്ങളെ തടയാനും, രോഗങ്ങളെ ചികിത്സിക്കാനും കഴിയും. എന്നതാണ് കണ്ടെത്തല്‍
രാവിലെ ഉണര്‍ന്നാലുടന്‍ വായ കഴുകി വയര്‍ നിറയെ വെള്ളം കുടിക്കുക.
മൂന്നു മുതല്‍ അഞ്ചു ഗ്ലാസ് വരെ ആവാം.
പച്ചവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ആവാം.
പതിവായി കുടിക്കണം.
ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുത്..
വാട്ടര്‍ തെറാപ്പി എല്ലാ അവയവങ്ങള്‍ക്കും ഗുണകരമാണ്..
ഇത് കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മിക്ക രോഗങ്ങളുടെയും കാരണമായ മലബന്ധം കുറയ്ക്കുന്നു.
അമിത വണ്ണം, രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മം തിളക്കമുള്ളതക്കുകയും ചെയ്യുന്നു.
അതുപോലെ വെറും വയറ്റിലെ വെള്ളം കുടി രക്തം ശുദ്ധീകരികരിച്ച് ശരീരത്തിലെ മാലിന്യങ്ങള്‍ പുറം തള്ളാന്‍ സഹായിക്കുന്നു..
ഇത് ശീലമാക്കിയവര്‍ക്ക് യുറിക്ആസിഡ്, കിഡ്നിസ്റ്റോണ്‍ എന്നിവ വരാന്‍ സാധ്യത വളരെ കുറവാണ്.
ഇത് പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ മരുന്നില്ലാതെ ഈ രീതിയില്‍ മാറ്റാവുന്നതുമാണ് .
വാട്ടർ തെറാപ്പി ചെയ്യുന്നതിനോടൊപ്പം തെറ്റായ ഭക്ഷണക്രമങ്ങൾ മാറ്റിയില്ലെങ്കിൽ ഫലം ലഭിക്കുന്നതല്ല
"അടുക്കളയാണ് ആശുപത്രി അമ്മയാണ് വൈദ്യർ ആഹാരമാണ് മരുന്ന്."
മുഖസൗന്ദര്യത്തിന് ഏതാനും നുറുങ്ങുകള്‍
അന്‍സാര്‍ മൊയ്തു
കടപ്പാട് :www.vaidhyasala.com
കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.
വലിയ ആടലോടകത്തിന്‍റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്‍റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.
ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്‍റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം – ഇതിന് ഔഷധഗുണം കൂടുതലാണ്.
ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.
ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്‍വേദയോഗഔഷധങ്ങളില്‍ ആടലോടകം ഉപയോഗിക്കപ്പെടുന്നു.
തുടക്കത്തിലാണെങ്കില്‍ മുക്കുറ്റി അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ വളരെപ്പെട്ടന്നു ശമിക്കും. ദിവസം മൂന്നു നേരം കഴിച്ചാല്‍ പെട്ടന്നു കുറയും. എത്ര
മാരകമായ പ്രമേഹവും മുടങ്ങാതെ കഴിച്ചാല്‍ മുക്കുറ്റി കൊണ്ടു മാറും.
മുക്കുറ്റി സര്‍വ്വരോഗസംഹാരിയാണ്. മഴക്കാലത്തു മാത്രമേ മുക്കുറ്റി സുലഭമായി കിട്ടുകയുള്ളൂ. മഞ്ഞുകാലം വന്നാല്‍ കിട്ടുകയില്ല. സീസണില്‍ വേരോടെ
പറിച്ചെടുത്ത് മോദകമായോ, ഗുളമായോ ഉണ്ടാക്കിവെച്ചാല്‍ എന്നും മുടങ്ങാതെ കഴിക്കാം.
തയ്യാറാക്കുന്ന വിധം:
മുക്കുറ്റി സമൂലം പറിച്ചെടുത്ത്, വെണ്ണ പോലെ അരച്ചെടുത്തത് ഒരു കിലോഗ്രാം മൂന്നു കിലോഗ്രാം കരുപ്പട്ടി (തെങ്ങിന്‍ കള്ളു വറ്റിച്ചെടുത്ത ചക്കര) ചേര്‍ത്ത് പാവാക്കി
അരിച്ചെടുത്ത് ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാലും ചേര്‍ത്ത് അടുപ്പത്തുവെച്ച് നല്ലതുപോലെ ഇളക്കി വറ്റിക്കുക. ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ഉരുട്ടി ഗുളമായോ,
പൊടിയായി ഉപയോഗിക്കാവുന്ന മോദകപ്പരുവത്തിലോ വാങ്ങി വെയ്ക്കുക.
ദിവസവും ഓരോ സ്പൂണ്‍ വീതം ആഹാരത്തിനു മുമ്പ് മൂന്നുനേരം കഴിക്കുന്നതോടൊപ്പം കൃത്യമായ പഥ്യം നോക്കിയാല്‍ പ്രമേഹം വളരെ വേഗം മാറും.
ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഈ ഔഷധം നിത്യം കഴിക്കാം. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യണം. ഷുഗര്‍ ലെവല്‍
കുറയുന്നതനുസരിച്ചു ഇന്‍സുലില്‍ കുറച്ചുകൊണ്ടുവന്നു പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കും.
ഈ മരുന്നു കഴിക്കുമ്പോള്‍ പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, കടല, വന്‍പയര്‍, പച്ചക്കറികളുടെ കൂട്ടത്തില്‍ ഏത്തക്കായ് മുതലായവ
ഉപയോഗിക്കാന്‍ പാടില്ല. എത്തക്കായുടെ തൊലി ഉപയോഗിക്കാം.
താമരക്കിഴങ്ങ്, ആമ്പല്‍ക്കിഴങ്ങ് എന്നിവ പ്രമേഹം പെട്ടന്നു മാറാന്‍ സഹായകമാണ്. വെള്ളത്തിനടിയില്‍ ആമ്പലിന്‍റെയും താമരയുടെയും ചുവട്ടില്‍ നിന്നും
പറിച്ചെടുത്ത് കറി വെച്ചു കഴിക്കാം.
ഞാവല്‍പ്പഴവും അതിന്‍റെ വിത്തും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പൂച്ചക്കുട്ടിക്കായും അതിന്‍റെ വിത്തും പ്രേമേഹത്തിനുള്ള അപൂര്‍വ്വ ഔഷധങ്ങളില്‍ ഒന്നാണ്.
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.
തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.
മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.
മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.
മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.
മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.
സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.
മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.
പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്‍റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.
മഞ്ഞളും ഇരട്ടിമധുരവും കല്‍ക്കമാക്കി, മുയല്‍ച്ചെവിയന്‍റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും.
പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍ (SUGAR SWEETENED BEVERAGE)മദ്യപാനം മൂലമല്ലാത്ത “ഫാറ്റി ലിവര്‍” (NON ALCOHOLIC FATTY LIVER DISEASE – NAFLD) രോഗമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഏറ്റവും പുതിയ ശാസ്ത്രീയപഠനങ്ങള്‍. 2015 ജൂണിലെ ഹെപ്പറ്റോളജി ജേര്‍ണല്‍ (JOURNAL OF HEPATOLOGY) ആണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുകയും തദ്ഫലമായി കരള്‍ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. പലപ്പോഴും ഇതു ശ്രദ്ധിക്കപ്പെടാതെ പോകുകയും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. അമിതശരീരഭാരമുള്ളവരെയും പൊണ്ണത്തടി ഉള്ളവരെയും NAFLD സാധാരണയായി ശല്യപ്പെടുത്താറുണ്ട്. ഓര്‍ക്കുക – ഫാറ്റി ലിവറില്‍ നിന്നും കരള്‍ വീക്കത്തിലേക്കുള്ള (LIVER CIRRHOSIS) യാത്ര അത്ര ദീര്‍ഘമല്ല!
പുതിയ ഈ പഠനം പറയുന്നത്, ദിവസം ഒരു പഞ്ചസാര ചേര്‍ന്ന മധുരപാനീയം എങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ NAFLD ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാകുന്നു എന്നാണ്.
പഠനം ശരിയോ തെറ്റോ, രാസവസ്തുക്കള്‍ മാത്രം ചേര്‍ന്ന ഇത്തരം പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് നല്ലത്.
FLD (FATTY LIVER DISEASES) ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാവുന്ന ഒരു അവസ്ഥ ആണെങ്കിലും, ആതുരരായവര്‍ക്ക് മര്യാദയ്ക്കു ജീവിക്കുന്നതോടൊപ്പം പ്രകൃതി നല്‍കുന്ന ഔഷധങ്ങള്‍ വിധിയാംവണ്ണം ശീലിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമില്ല. നിലമ്പരണ്ട (DESMODIUM TRIFLORUM) സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുകയും വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുകയും ചെയ്‌താല്‍ ഫാറ്റി ലിവര്‍ ശമിക്കും.
രോഗം ഉണ്ടാവാതെ നോക്കുന്നതാണ് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. പ്ലാസ്റ്റിക് കുപ്പികളിലും അലുമിനിയം ടിന്നുകളിലും ആകര്‍ഷകമായ പാക്കിങ്ങില്‍ വരുന്ന വിഷങ്ങള്‍ക്ക് ജീവിതത്തില്‍ നിന്നു എന്നെന്നേക്കുമായി അവധി കൊടുക്കുകയാണ് ഉത്തമം.
വായിലെ ബാക്റ്റീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം കുറയ്ക്കുന്നു എന്ന വാദവുമായി വിപണിയില്‍ എത്തുന്ന പല ടൂത്ത്‌പേസ്റ്റുകളിലും അപകടം പതിയിരിക്കുന്നോ? കൈകഴുകാന്‍ ഉപയോഗിക്കുന്ന ദ്രവസോപ്പുകളിലും, പാത്രം കഴുകുന്ന ദ്രാവകങ്ങളിലും, തറ കഴുകുന്ന ദ്രാവകങ്ങളിലും കണ്ടുവരുന്ന ക്ലോറോഫിനോള്‍ (CHLOROPHENOL) വര്‍ഗ്ഗത്തില്‍ പെടുന്ന ട്രൈക്ളോസാന്‍ (TRICLOSAN) എന്ന രാസവസ്തു ആണ് ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത്തരം ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ട്രൈക്ളോസാന്‍ (TRICLOSAN) മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണ് എന്ന സംശയത്താല്‍ ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ അതിന്‍റെ ബാഹ്യവും ആന്തരികവുമായ എല്ലാ ഉപയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ത്വക്കില്‍ പറ്റിയാല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നത് ഉറപ്പായ വസ്തുത ആണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടില്‍ കോള്‍ഗേറ്റ് ടോട്ടല്‍ (COLGATE TOTAL) എന്ന മെഗാബ്രാന്‍ഡ് ടൂത്ത്‌പേസ്റ്റ് വായിലെ ബാക്ടീരിയകളെ കൊല്ലാന്‍ ട്രൈക്ളോസാന്‍ (TRICLOSAN) ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. ശാസ്ത്രീയമായി ട്രൈക്ളോസാന്‍ (TRICLOSAN) അപകടകാരിയാണ് എന്ന് ഇതുവരെയുള്ള തങ്ങളുടെ പഠനങ്ങളാല്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അതിന്‍റെ ഉപയോഗം American Food and Drug Administration (FDA) നിരോധിച്ചിട്ടില്ല എന്ന കാരണത്താല്‍ ലോകമാസകലം കോള്‍ഗേറ്റ് ടോട്ടല്‍ (COLGATE TOTAL) വില്‍ക്കപ്പെടുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ട്രൈക്ളോസാന്‍ (TRICLOSAN) അന്തര്‍ഗ്രന്ഥിശ്രവങ്ങളെ (HORMONE) മാറ്റിമറിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആരോഗ്യം കാംക്ഷിക്കുന്നവര്‍ ഇത്തരം ഉത്പന്നങ്ങള്‍ സ്വമേധയാ വര്‍ജിക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക. ടൂത്ത്‌പേസ്റ്റ്, സോപ്പുകള്‍ ഇവ വാങ്ങുമ്പോള്‍ അവയിലെ ചേരുവകളില്‍ ട്രൈക്ളോസാന്‍ (TRICLOSAN) ഉണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കുക. ഉണ്ടെങ്കില്‍ വാങ്ങാതിരിക്കുക.
ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്‍ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്‍കുന്നു. സ്വയം അനേകം ജീവികള്‍ക്ക് വാസസ്ഥാനമായി ഒരു ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു – ആകയാല്‍ ഭാരതീയര്‍ അരയാലിനെ ഒരു ദിവ്യവൃക്ഷമായി കണക്കാന്നുന്നു.
അരയാലിന്‍റെ ഇല പിഴിഞ്ഞ നീരു സേവിക്കുന്നത് ഹൃദ്രോഗത്തില്‍ ഉത്തമമാണ്. അരയാലിന്‍റെ പൊഴിഞ്ഞുവീഴുന്ന ഇല അരച്ചു നെഞ്ചത്തും പുറത്തും പൂച്ചിടുന്നതും നല്ലതാണ്.
പഴം കഴിക്കുന്നതു കൊണ്ടും ഹൃദ്രോഗം മാറും.
അരയാലിന്‍റെ വിത്തും കലമാന്‍റെ കൊമ്പും ചേര്‍ത്തരച്ചു മോരില്‍ കലക്കി തേനുംചേര്‍ത്തു സേവിച്ചാല്‍ രാമനെക്കണ്ട രാവണനെപ്പോലെ പ്രമേഹം ശമിക്കും.
അരയാലിന്‍റെ തൊലി ഉണക്കിപ്പൊടിച്ചു വിതറുന്നത് ഭഗന്ദരത്തില്‍ ഫലപ്രദമാണ്.
അരയാലിന്‍റെ പഴുത്ത കായ കഴിച്ചാല്‍ വയറുവേദന മാറും.
അരയാല്‍ത്തൊലി തൊലി കഷായം വെച്ചു കഴിച്ചാല്‍ ഗൊണോറിയ പൂര്‍ണ്ണമായുംസുഖപ്പെടും.
അരയാലിന്‍റെ കായ കഷായം വെച്ചു കഴിച്ചാല്‍ ശുക്ലം വര്‍ദ്ധിക്കും.
അരയാലിന്‍റെ കായയോ ഇലയോ കഷായം വെച്ചു കഴിച്ചാല്‍ മലബന്ധം മാറും.
അരയാലിന്‍റെ പഴുത്ത കായ കഴിച്ചാല്‍ അരുചി മാറി വിശപ്പുണ്ടാകും.
അരയാലിന്‍റെ പഴുത്ത കായ കഷായം വെച്ചു കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും
“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.
അശ്വതി നാളില്‍ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് കാഞ്ഞിരം. കാരസ്കരം എന്ന് സംസ്കൃതനാമം. Strychnos nux-vomica Linn എന്ന് സസ്യശാസ്ത്രസംബന്ധനാമം.
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിന്‍റെ ന്യൂനമര്‍ദ്ദത്തില്‍ ഉത്തമ ഔഷധമാണ്.
കാഞ്ഞിരത്തിന്‍റെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാല്‍ അതിന്‍റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.
കാഞ്ഞിരം ആമവാത (Arthritis) ഹരമാണ്.
ഹൃദയത്തിന്‍റെ സങ്കോചവികാസക്ഷമതയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാകയാല്‍ ഉപയോഗിക്കുമ്പോള്‍ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്‍റെ കാതല്‍ അര്‍ശസിന് (Piles) നല്ലതാണ്. ജ്വരത്തില്‍ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.
കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയില്‍ കൃതഹസ്തരായ പഴയ വൈദ്യന്മാര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരത്തിന്‍റെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ (Ligament) അയവ് എന്നിവയില്‍ ശ്രദ്ധിച്ചുപയോഗിച്ചാല്‍ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.
കാരസ്കരതൈലം ആമവാതം, Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളര്‍ച്ച – Anemia), മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.
മൂത്ത കാഞ്ഞിരത്തിന്‍റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ (Rabies) പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്‍കിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും.
ഹോമിയോപ്പതിയിൽ ഇത് Nux-Vomica എന്ന ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു
കാഞ്ഞിരം വിഷമുള്ളതാണ്. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം.
വര്‍ണ്ണാഭമായ പൊതികളില്‍ വാങ്ങാന്‍ കിട്ടുന്ന “തിന്നാന്‍ തയ്യാര്‍ / Ready to Eat” ആഹാരസാധനങ്ങളുടെ ഗുണദോഷങ്ങള്‍ പലപ്പോഴും കഴിക്കുന്നവന് അജ്ഞേയമാണ്. പൊതികളുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ വിശ്വസിക്കുക മാത്രമാണ് ഉപഭോക്താവിന്‍റെ മുമ്പിലുള്ള ഒരേയൊരു മാര്‍ഗ്ഗം. ബഹുരാഷ്ട്രക്കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ ആകുമ്പോള്‍ പൊതുവേ അഭ്യസ്തവിദ്യരായ ആളുകള്‍ കൂടുതല്‍ വിശ്വസിക്കുകയും ചെയ്യും.
അപൂരിത കൊഴുപ്പുകള്‍ – unsaturated fat – trans fat – ആരോഗ്യത്തിനു നല്ലതല്ല എന്നും അത് ഹൃദ്രോഗം ഉണ്ടാക്കുമെന്നും പൊതുവേ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടു തന്നെ മിക്കവാറും “തിന്നാന്‍ തയ്യാര്‍” ഭക്ഷണങ്ങളുടെ പൊതികളില്‍ സ്ഥിരം കാണുന്ന വാക്യങ്ങളാണ് trans fat free / contains no trans fat തുടങ്ങിയവ.
ചിത്രത്തില്‍ കാണുന്ന “ലോട്ടെ ചോക്കോ പൈ” നഗരജീവിതത്തില്‍ കുട്ടികളുടെ ഒരു സ്ഥിരം ഭക്ഷണമാണ്. പൊതിയുടെ പുറത്ത് വലിയ അക്ഷരങ്ങളില്‍ trans fat free എന്ന് എഴുതിയിരിക്കുന്നത് ഇതിന്‍റെ വില്‍പ്പനയെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. അതേ പൊതിയുടെ പിന്‍ഭാഗത്തുള്ള “ഫ്ലാപ്പ്” ഒന്നുയര്‍ത്തി നോക്കിയാല്‍ കാണുന്നത് മറ്റൊന്നാവും – Hydrogenated vegetable fat used, contains trans fat. ഇതില്‍ ഏതാണ് വിശ്വസിക്കുക? ഒരു കച്ചവടകാപട്യമല്ലേ ഇത്?
ഇത്തരം ആഹാരസാധനങ്ങള്‍ വര്‍ജ്ജിക്കുന്നതാണ് ഉത്തമം. കുറഞ്ഞ പക്ഷം വര്‍ണ്ണാഭമായ പൊതികളുടെ പിന്നാലെ പോകാതെ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാന്‍ അല്‍പ്പസമയം കണ്ടെത്തിയാല്‍ അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം.
കുട്ടികള്‍ക്ക് ഇത്തരം ആഹാരസാധനങ്ങള്‍ കൊടുക്കാതിരിക്കുന്നതു തന്നെയാണ് ഉചിതം. അതിനു മറ്റു പല കാരണങ്ങളും ഉണ്ട്. അവയുടെ ചേരുവകളില്‍ വളരെ അധികം രാസവസ്തുക്കള്‍ ചേരുന്നുണ്ട്. ചോക്കോ പൈയിലെ ഒരു ചേരുവ ആയ 407 എന്ന Stabilizer തന്നെ ഒരു ഉദാഹരണം. Carageenan എന്ന ഈ രാസവസ്തു കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകാം എന്ന് പുതിയ പഠനങ്ങള്‍ ഉണ്ട്. 503 എന്ന അമോണിയം കാര്‍ബണേറ്റുകള്‍ ആന്തരാവയവങ്ങളുടെ ആവരണസ്തരങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുവാനും, മൂത്രത്തിന്‍റെ pH മാറ്റിമറിക്കുവാനും കാത്സ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ നഷ്ടത്തിലേക്ക് നയിക്കുവാനും കാരണമാകാം.
അന്നമാണ് ആരോഗ്യം. അന്നം നന്നായാല്‍ ഔഷധം വേണ്ട!
കടപ്പാട്-ആരോഗ്യജീവനം
അവസാനം പരിഷ്കരിച്ചത് : 7/27/2020
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാ...
ആയൂർദൈർഘ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധ...