പലരും പരാതി പ്പെടുന്ന ഒരു കാര്യം ആണ് .തടിയുണ്ട് പക്ഷെ ഒന്നിനും കൊള്ളില്ല. കാണുന്ന പൊണ്ണതടി വെറും വെള്ളം ആണ് . ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മിക്കതിലും ആരോഗ്യം തരുന്ന സത്തുക്കള്‍ കാണില്ല .ജീവന്‍ ഇല്ലാത്ത ധാന്യങ്ങള്‍ , GMPപച്ചകറികള്‍ , മായം കലര്‍ന്ന പൊടികള്‍ രാസ വളം ചേര്‍ത്ത ധാന്യങ്ങള്‍ എന്തിനു ഭക്ഷണത്തില്‍ പ്ലാസ്റിക് വരെ ഉരുക്കി ചേര്‍ത്തു മനുഷ്യനെ തീറ്റിക്കുന്ന ദ്രോഹികള്‍ ആയ കച്ചവടക്കാര്‍
മരുന്നുകള്‍ :
ആണ്‍ കൈതയുടെ തടിയില്‍ നിന്നും താഴോട്ടുവളരുന്നവേരിന്റെ തൊലി -10 ഗ്രാം
ബീറ്റ് റൂട്ട് - 250 ഗ്രാം
അപ്പിള്‍ - 250 ഗ്രാം
ഈന്ത പ്പഴം – 200 ഗ്രാം
പഞ്ചസാര – ആവശ്യത്തിനു
നാടന്‍ പശുവിന്‍ നെയ്യ് - 50 – 100 ഗ്രാം .വേണമെങ്കില്‍ അളവ് കൂട്ടാം
ചെയ്യണ്ട വിധം :
കൈത വേരിന്റെ തൊലി പത്തു ഗ്രാം ചെത്തി എടുത്തു ചെറു കഷണങ്ങള്‍ ആക്കി ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ ഇട്ടു ഒരു മണിക്കൂര്‍ കുതിര്‍ക്കണം .ബീറ്റ് റൂട്ട് തൊലി കളഞ്ഞും ആപ്പിള്‍ കുരു കളഞ്ഞും തൊലിയോട് കൂടിയും ഈന്തപ്പഴം കുരു കളഞ്ഞു കുഴമ്പു പരുവത്തില്‍ വെവ്വേറെ അരച്ചെടുക്കണം .
കുതിര്‍ന്ന കൈത വേരു തൊലിവെള്ളത്തോടൊപ്പം അടുപ്പില്‍ വെച്ച് നല്ലവണ്ണം വേവിക്കുക അതോടൊപ്പം അരച്ച് വെച്ചിരിക്കുന്ന ബീറ്റ് റൂട്ട് ചേര്‍ത്തു നല്ലവണ്ണം വെന്തു കഴിയുമ്പോള്‍ അതില്‍ ആപ്പിള്‍ കുഴമ്പു ഈന്ത പഴം കുഴമ്പു ചേര്‍ത്ത് നല്ലവണ്ണം ചൂടായി വരുമ്പോള്‍ അതില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തു ലേഹ്യ പാകത്തില്‍ കിണ്ടി എടുക്കുക. ജലാംശം അല്പം പോലും ഉണ്ടാകരുത് .നെയ്യ് വേണം എങ്കില്‍ കൂടുതല്‍ ചേര്‍ക്കാം .ആറിയതിനു ശേഷം കണ്ണാടി കുപ്പിയില്‍ ആക്കി സൂക്ഷിക്കുക .നെയ്യ് കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും .ഇതില്‍ നിന്നും കുട്ടികള്‍ക്ക് അന്‍പതു ഗ്രാം വീതവും മുതിര്‍ന്നവര്‍ നൂറു ഗ്രാം വീതവും ദിവസവും കഴിച്ചാല്‍ രക്തത്തിന്റെ അളവ് കൂടും .Hb കൂടും ക്ഷീണം മാറും സത്തുക്കള്‍ കൂടും .ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടും ആകെ ഉന്മേഷം ഉണ്ടാകും .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍
എന്റെ പൂര്‍വീകര്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന സീസണല്‍ പനിക്കും ചുമക്കും വേണ്ടി ഉണ്ടാക്കി കൊടുത്തിരുന്ന ഒരുമരുന്നു കൂട്ടിന്റെദീര്‍ഘനാളത്തെ അന്വേഷണത്തില്‍ കണ്ടുകിട്ടിയത്. നിരവധി കുഞ്ഞുങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയും ചുമയുംകാരണം ആന്റിബയോട്ടിക്കഴിച്ചു രോഗത്തില്‍നിന്നും വിടുതല്‍കിട്ടാതെ കഷ്ടപ്പെടുന്നു. നിങ്ങള്ക്ക് പ്രയോജനപ്പെടുമെങ്കില്‍ പ്രയോഗിക്കാം.
മരുന്നുകള്‍
തെക്കന്‍കേരളത്തില്‍ വള്ളി ചൊറിയണം എന്ന്പറയുന്നഒരുവള്ളി ചെടി ഉണ്ട്.മറ്റുസ്ഥലങ്ങളിലെ പേര്എനിക്ക്അറിയില്ല. സാധാരണ കപ്പകൃഷിഉള്ളിടത്താണ് ഈമഹാനെകാണാന്‍കിട്ടുക ഇതിന്റെ ഇല - 5ഗ്രാം(അമ്മൂമ്മമാര്‍കൈകണക്കു ആണ് എടുത്തിരുന്നത്ഏറ്റകുറച്ചില്‍ ഉണ്ടായേക്കാം
ആടലോടകഇല -5 ഗ്രാം
തൊട്ടാവാടി ഇല-5 ഗ്രാം
കരിംജീരകം- 5 ഗ്രാം
കുരുമുളക് -5 എണ്ണം
ഗ്രാമ്പൂ - 3 എണ്ണം
തിപ്പലി -50 ഗ്രാം
ഇരട്ടിമധുരം - 50 ഗ്രാം
കല്‍ക്കണ്ടം -100 ഗ്രാം
തുളസി ഇല-5 ഗ്രാം
കുത്തരി - അരഗ്ലാസ്.
മരുന്ന് വകകള്‍ നല്ലവണ്ണം ഉണക്കി എടുക്കുക. കുത്തരി ഒരുചട്ടിയില്‍ഇട്ടു വറുത്തെടുക്കുക അതോടൊപ്പം ചേരുവകള്‍ ചേര്‍ത്തു ചൂടാക്കുക. വാങ്ങി നല്ലവണ്ണം പൊടിച്ചു ചൂര്‍ണം ആക്കി ഉണങ്ങിയ കുപ്പിയില്‍ സൂക്ഷിക്കുക. സീസണില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ചുമക്കുകഫകെട്ടിനു അത്യുത്തമം. പത്തുവയസു വരെയുള്ള ബാലകര്‍ക്കും ഗുണം ചെയ്തുകണ്ടിട്ടുണ്ട്.
കാഴ്ചകുറവ് ഒരുപ്രശ്നം ആണ്. അമിത കമ്പ്യൂട്ടര്‍ ഉപയോഗം, മൊബൈലില്‍കുത്തിഇരുന്നുള്ള കളി പിന്നെ ജങ്ക് ഫുഡും. കൂടുതല്‍ പറയുന്നില്ല.
കാഴ്ച കുറവ് പരിഹരിക്കാന്‍ വീട്ടില്‍ഉണ്ടാക്കികഴിക്കാന്‍ഒരുമരുന്ന് പറയുന്നു.
മരുന്നുകള്‍:
പുത്തരിച്ചുണ്ട ഇല ( തൂതുവള ) - 10 ഗ്രാം
കറിവേപ്പില - 10 ഗ്രാം
വറ്റല്‍മുളക് - ഒരെണ്ണം
കൊത്തമല്ലി -20ഗ്രാം
ഇഞ്ചി -1ഗ്രാം
വാളന്‍പുളി -1/2 (അര) ഗ്രാം
എള്ള് എണ്ണ - ആവശ്യത്തിനു (നാടന്‍പശുവിന്‍ നെയ്യ് ഉത്തമം)
പനംചക്കര -20 ഗ്രാം
ചെയ്യണ്ട വിധം:
എള്ള് എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ കൊത്തമല്ലി, തൂതുവള ഇല കറിവേപ്പില , വറ്റല്‍ മുളക് ഇവകള്‍ ഇട്ടു പൊന്‍ നിറംആകുന്നതു വരെ വറുക്കുക. ബാക്കി ചേരുവകള്‍ ചേര്‍ത്തു നല്ലവണ്ണം അരച്ച് സൂക്ഷിച്ചു എടുത്തു വച്ച് ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ 10 ഗ്രാം വീതം ഓര്‍ദിവസംകഴിക്കുക. തുടര്‍ന്ന് 48 ദിവസം കഴിച്ചാല്‍ കണ്ണ് തെളിയും.കണ്ണിന്റെമങ്ങല്‍ മാറും. കാഴ്ച മങ്ങല്‍ ഉള്ളവര്‍ ഉദയ സൂര്യനെ അതി രാവിലെ നോക്കുന്നത് കൂടുതല്‍പ്രയോജനം ചെയ്യും.
പല യുവ ദമ്പതികളുടെയും പ്രശ്നം ആണ് ബീജാണുക്കളുടെ കുറവ് .മുഖ്യകാരണം നമ്മുടെ ഭക്ഷണം തന്നെ. GM ഫുഡ്, അതായതുപുനരുല്‍പാദന ശേഷി ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷിച്ചുനാമും നപുംസകങ്ങള്‍ ആകുന്ന അവസ്ഥ. കീടനാശിനികള്‍, വിത്തുകള്‍ഇല്ലാത്ത പഴ ഭക്ഷ്യ ധാന്യങ്ങള്‍ എത്രകൂടുതല്‍ കഴിക്കുന്നുവോ അത്രയും നപുംസകത്വം കൂടുന്നതല്ലാതെ കുറയില്ല. ഈ പ്രശ്ന പരിഹാരത്തിന് പാരമ്പര്യവൈദ്യം പറയുന്നത് നോക്കുക.ഭക്ഷണം ആണ് മരുന്ന് എന്നുംഅറിയുക.
മരുന്നുകള്‍:
കോലാടിന്റെ പാല്‍ - ഒരുഗ്ലാസ്
മുത്തങ്ങകിഴങ്ങ് - ഒരെണ്ണം
ബദാം പരിപ്പ് - 10 ഗ്രാം
ഉണക്കമുന്തിരി -15 എണ്ണം
പശുവിന്‍നെയ്യ് -ഒരു സ്പൂണ്‍
ഞാലിപൂവന്‍പഴം-2 എണ്ണം
പനംചക്കര - ആവശ്യത്തിനു
ചെയ്യണ്ട വിധം:
ആടിന്‍പാല്‍ കാച്ചി ആറാന്‍ വെക്കുക. മൂന്തിരിങ്ങ നെയ്യില്‍ ഇട്ടു വറുത്തു എടുക്കുക ( കരിയരുത്) അത് കാച്ചിയ പാലില്‍ ചേര്‍ക്കുക , ബദാംപരിപ്പ് തൊലികളഞ്ഞു ചെറുതായിനറുക്കി പാലില്‍ചേര്‍ക്കുക.പഴംചെറുകഷണങ്ങള്‍ ആക്കി പാലില്‍ ചേര്‍ക്കുക,മുത്തങ്ങ കിഴങ്ങ് തൊലികളഞ്ഞു അരച്ച് പാലില്‍ചേര്‍ത്തു ഒപ്പംപനംചക്കര പൊടിച്ചതും ആവശ്യംഅനുസരിച്ച് ചേര്‍ത്തു നല്ലവണ്ണം കലക്കി രുചിച്ചുരസിച്ചു കഷണങ്ങള്‍ചവച്ചു അരച്ച് കുടിക്കുക. രാത്രി കിടക്കുന്നതിനുമുന്‍പ് ഇത്കഴിക്കണം. തുടര്‍ന്ന് 48 ദിവസംകുടിക്കുക. വിവാഹിതരായ കുട്ടികള്‍ഇല്ലാത്തസ്ത്രീയുംപുരുഷനും കഴിക്കാം. കുട്ടികള്‍ക്ക് ഇത്കൊടുക്കരുത്. ഈ മിശ്രിതംകഴിക്കാന്‍തുടങ്ങുന്നതിനുമുന്‍പ് ബീജത്തിന്റെ എണ്ണം ചെക്ക് ചെയ്യിച്ചു നോട്ട് ചെയ്തുവെക്കുക. 30 ദിവസംകഴിഞ്ഞുചെക്ക്ചെയ്യുകബീജാണുക്കളുടെ എണ്ണം കൂടും. കാസക്ഷയരോഗികള്‍ക്ക് കൂടുതല്‍ ദിവസം ഇത്കഴിക്കണ്ടി വരും.
പലര്‍ക്കും മുഖം മുഖക്കുരു പാടുകള്‍ ,കറുത്ത പാടുകള്‍ ,മുഖക്കുരു നുള്ളി കളഞ്ഞു കുഴികള്‍ കണ്ടാല്‍ വൃത്തികെട് .അതോടൊപ്പം മുഖത്തു കരിവാളിപ്പ് ഇവകള്‍ മാറ്റാന്‍ പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം
മരുന്നുകള്‍ :
പപ്പായ പഴം -20 ഗ്രാം
മുത്തങ്ങ സമൂലം -5ഗ്രാം
മുള്ള് മുരിക്ക് കമ്പ് -20ഗ്രാം
ബദാം പരിപ്പ് -3 എണ്ണം
കസ്കസ് - 2 ഗ്രാം .
ചെയ്യണ്ട വിധം .
മുള്ള് മുരിക്കിന്‍ കമ്പിന്റെ തൊലി മുള്ളോടു ചേര്‍ത്തു ഉരിച്ചെടുത്തു നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തില്‍ ആക്കി വെക്കുക .മുത്തങ്ങ കിഴങ്ങും ഇലയും ചേര്‍ത്തു അരച്ച് ബദാം പൊടിച്ചതും കസ്കസ് പൊടിച്ചതും ചേര്‍ത്തു നല്ലവണ്ണം യോജിപ്പിച്ചു വെക്കുക . പപ്പായ കുരു കളഞ്ഞു അകത്തെ മാംസം മാത്രം ചെറു കഷണങ്ങള്‍ ആക്കി കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക . ഇതോടൊപ്പം മറ്റു അരച്ച് വെച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തു കുഴച്ചു എടുക്കുക . ഈ കുഴമ്പു രാവിലെ മുഖത്ത് തേച്ചു പിടിപ്പിക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞു ശിക്കക്കായ് (ചീയക്കായ് ) കൊണ്ട് നല്ലവണ്ണം കഴുകുക . സോപ്പ് ഉപയോഗിക്കരുത് . മുഖത്തു പൌഡര്‍ , ക്രീമുകള്‍ ഉപയോഗിക്കരുത് .രാത്രിയില്‍ ഈ കുഴമ്പു തേക്കരുത്. തുടര്‍ച്ചയായി 90
ദിവസം മുഖത്ത് പുരട്ടിയാല്‍ മുഖത്തിന്റെ കറുപ്പ് നിറം മാറി സ്വാഭാവിക നിറം വരും .മുഖത്തിന് പൊലിമയുണ്ടാകും.
ചിലരുടെ കൈ എപ്പോഴും തലയില്‍ ചൊറിഞ്ഞു കൊണ്ടിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് ചൊറിയാനും വയ്യ ചൊറിച്ചില്‍ സഹിക്കാനും വയ്യ . ആകെ നാണക്കേട് .തലയില്‍ ഉണ്ടാകുന്ന ചില അഴുക്കുകളും ഫംഗസ് ബാധകളും കാരണം .ഇതിനു ഒരു ശ്വാശ്വത പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നത് നോക്കാം .
മരുന്നുകള്‍ :
പിച്ചി പൂ (ജാതിമല്ലി എന്നും പേരുണ്ട് )-10 ഗ്രാം
രാമച്ചം - 10 ഗ്രാം
ആവാരപൂ -5 ഗ്രാം
കറിവേപ്പില -10 ഗ്രാം
എള്ള് എണ്ണ -100 മില്ലി
ചെയ്യണ്ട വിധം .
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറു തീയില്‍ വെച്ച് അതില്‍ ആവര പൂ ,പിച്ചി പൂ ഇവകള്‍ ഇടുക ,അതോടൊപ്പം കറിവേപ്പില രാമച്ചം നറുക്കി ഇടുക .എണ്ണ പാകം ആയാല്‍ കാച്ചി അരിച്ചു വെക്കുകയോ അരിക്കാതെ അങ്ങനെ തന്നെ ഒരു കുപ്പിയില്‍ വെക്കുക . എള്ള് എണ്ണ ചിലര്‍ക്ക് ജലദോഷം ഉണ്ടാക്കാറുണ്ട് അങ്ങനെ ഉള്ളവര്‍ അതില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച് സൂര്യ പ്രകാശത്തില്‍ മൂന്നു മണിക്കൂര്‍ വെക്കുക (സൂര്യ പാകം /ആദിത്യ പാകം എന്ന് പറയും ). തലയില്‍ ചൊറിച്ചില്‍ ഉള്ളവര്‍ ഈ എണ്ണ രാവിലെ തലയില്‍ തേച്ചു മസ്സാജ് ചെയ്തു പിടിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക . സോപ്പ് ,ഷാമ്പൂ ഉപയോഗിക്കരുത് . തുടര്‍ച്ചയായി 7 ദിവസം തേച്ചാല്‍ ചൊറിച്ചില്‍ പൂര്‍ണമായി മാറും .
പല വിവാഹിതയായ യുവതികളും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഗര്‍ഭ ധാരണം നടക്കുന്നില്ല , ഗര്‍ഭം അലസി പോകുക .അഥവാ ഗര്‍ഭം ധരിച്ചാല്‍ കിടക്കയെ പ്രസവം വരെ ശരണം പ്രാപിക്കണ്ട ഗതികേട് . ഇവര്‍ക്ക് പാരമ്പര്യ വൈദ്യം പറയുന്ന ഒരു മരുന്ന് നോക്കാം .ലക്ഷ കണക്കിന് പണം ചിലവഴിക്കണ്ട .നമുക്ക് ചുറ്റും ഉള്ള മരുന്നുകള്‍ ആണിവ
മരുന്നുകള്‍ :
ഇലന്തയുടെ ഇല -10 എണ്ണം ( ഇലന്ത പ്പഴം ഈ മരത്തിലേതു ആണ് )
ചിത്തിര പാല ഇലയും അറിയും ചേര്‍ത്തു -ഒരു നെല്ലിക്ക അളവ്
ചുവന്നുള്ളി - 3 എണ്ണം
ഇലന്ത മരത്തിലെ ഇല പറിച്ചെടുക്കുമ്പോള്‍ സൂക്ഷിക്കുക . ഇലകള്‍ നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതോടൊപ്പം ചിത്തിരപാലയും ചുവന്നുള്ളിയും ചേര്‍ത്തു ചവച്ചരച്ചു തിന്നുക . മാസമുറ സമയത്ത് 7 ദിവസം രാവിലെ കഴിക്കുക .അണ്ഡാശയം അണ്ഡ കോശം ഗര്‍ഭാശയം ഇവകള്‍ ബലപ്പെടുന്നതോടൊപ്പം ആരോഗ്യമുള്ള അണ്ഡം ഉല്‍പ്പാദിപ്പിക്കും,ഗര്‍ഭാശയം ശുദ്ധിയാകും .
ഇന്ന് നിരവധി പേര്‍ക്ക് ഉള്ള ഒരു പ്രശ്നം . ശരീരത്തില്‍ ഇന്നത്തെ ഭക്ഷ്യ ശീലം കാരണം ആവശ്യമില്ലാത്ത കൊഴുപ്പുകള്‍ ശരീരത്തില്‍ ശേഖരിക്കപ്പെട്ടു തടസ്സങ്ങള്‍ രക്ത കുഴലുകളില്‍ അടിഞ്ഞുകൂടി അതിന്റെ തടസ്സം സൃഷ്ടിക്കും . മുഖ്യ കാരണം ജേര്‍സി പശു പോലെയുള്ള പശുക്കള്‍ തണുപ്പ് രാജ്യത്ത് വളര്‍ന്നു അതിന്റെ ശരീരത്തെ കഠിന തണുപ്പില്‍ നിന്നും കാത്തു സൂക്ഷിക്കാന്‍ ശേഖരിക്കപെടുന്ന കൊഴുപ്പ് എന്തൊക്കെ ചെയ്താലും അത് ഉരുകി പോകുന്നത് വളരെ കുറവ് . ആ കൊഴുപ്പ് അവയില്‍ നിന്നും വരുന്ന പാലില്‍ കലര്‍ന്നു ആ പാല്‍ കുടിക്കുന്ന മനുഷ്യനിലേക്ക് കലര്‍ന്നു അതിനെ ഉരുക്കി കളയാന്‍ കഠിന പ്രയത്നം ചെയ്യണ്ടി വരുന്നു. മുന്‍ കാലങ്ങളില്‍ നാടന്‍ പശുക്കള്‍ നമ്മുടെ പ്രകൃതിക്ക് അനുസരിച്ചുള്ളവയും അതിന്റെ പാല്‍ നമുക്ക് അനുയോജ്യവും ആയിരുന്നു .ഇന്ന് ലാഭം നോക്കി പന്നി പശുവിനെ വളര്‍ത്തി ഗുണത്തിന് പകരം ദോഷം ഉണ്ടാക്കി . നമ്മുടെ നാടന്‍ പശുക്കളെ വളര്‍ത്തി ആരോഗ്യം വീണ്ടെടുക്കാന്‍ നാം ശ്രമിക്കണ്ട കാലം അധികരിച്ചിരിക്കുന്നു
കൂര്‍ക്കംവലിക്കുള്ള മരുന്ന് .
മുള്ളു മുരുക്കില ചാറു -10 മില്ലി ( മുള്ള് മുരുക്ക് പണ്ട് കാലങ്ങളില്‍ അതിര്‍ത്തി വേലി കെട്ടുന്നതിനു ഉപയോഗിച്ചിരുന്നു . പല വീടുകളില്‍ ഇതിന്റെ ഇല ഇഡ്ഡലി തട്ടില്‍ വെച്ച് അതില്‍ ഇഡ്ഡലി പുഴുങ്ങി എടുക്കുമായിരുന്നു .അനാവശ്യ കൊഴുപ്പുകളെ അലിയിക്കാന്‍ ഇതിന്റെ കഴിവ് പൂര്‍വീകര്‍ അറിഞ്ഞിരുന്നു എന്ന് മനസിലാക്കണം )
തുളസി ഇല ചാറു -10 മില്ലി
ചുവന്നുള്ളി - 3 ഗ്രാം
വെളുത്തുള്ളി -3 ഗ്രാം
കുരുമുളക് -10 എണ്ണം
തേന്‍ -50 മില്ലി
ചെയ്യണ്ട വിധം :
മുള്ളു മുരിക്കിന്റെ ഇലയും തുളസി ഇലയും അരച്ച് ചാറു എടുക്കുക .അതിനോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതാക്കി ചതച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന ചാറില്‍ ചേര്‍ക്കുക .കുരുമുളകും പൊടിച്ചു ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി ചേര്‍ത്തു അതില്‍ തേനും ചേര്‍ത്തു കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചു തിന്നുക . ചിലര്‍ക്ക് രാത്രി വീണ്ടും ഒരു സ്പൂണ്‍ കൂടെ കൊടുക്കാം . രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാകില്ല . ഈ മരുന്ന് കുട്ടികള്‍ക്ക് കൊടുക്കാം ൦ര് ടീ സ്പൂണ്‍ അളവില്‍ . നെഞ്ചില്‍ കഫകെട്ടു ഉണ്ടാകില്ല . മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇതില്‍ ഒരു സ്പൂണ്‍ വീതം കുടിച്ചിട്ട് മുല കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന നെഞ്ചിലെ കഫകെട്ടു മാറും .കൂര്‍ക്കംവലി ഇല്ലാത്തവര്‍ കുടിച്ചാല്‍ നെഞ്ചിലെ കഫം ഇളകി പോകും
ദീര്‍ഘകാല മദ്യപാനം നടത്തുന്നവര്‍ , ലഹരി ഉപയോക്താക്കള്‍ . പുകയില കൂട്ടി മുരുക്കുന്നവര്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് നാവിലെ രുചി മുകുളങ്ങള്‍ നശിച്ചു എന്ത് ഭക്ഷണം കഴിച്ചാലും ഷഡ് രസങ്ങള്‍ തിരിച്ചറിയാനുള്ള നാവിന്റെ കഴിവ് കെട്ടു പോകുക . കഴിക്കുന്ന ഭക്ഷണത്തിന്റെ രസം നാവില്‍നിന്നും തലച്ചോറിലേക്ക് പോകുമ്പോള്‍ രസം തിരിച്ചറിയാതെ , അതിനനുസരിച്ചുള്ള ദഹന രസങ്ങള്‍ ചുരത്താന്‍ തലച്ചോര്‍ പറയാതെ എന്തോ ഏതോ വാരി മണ്ണിനു സമം കഴിച്ചു രോഗികള്‍ ആയവര്‍ക്ക് വേണ്ടി പാരമ്പര്യ വൈദ്യത്തില്‍ പറയുന്ന ഒരു അടുക്കള മരുന്ന് :-
മരുന്നുകള്‍ :
ഗണപതി നാരകത്തിന്റെ ഇല -5 എണ്ണം
വെളുത്തുള്ളി -10 ഗ്രാം
ചുവന്നുള്ളി -20 ഗ്രാം
പെരുംജീരകം -5 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് -അര ഗ്രാം - 1 ഗ്രാം വരെ .അതില്‍കൂടരുത്
അയമോദകം -5 ഗ്രാം
പെരുംകായം പൊടിച്ചത് - ഒരു നുള്ള്
ചെയ്യണ്ട വിധം :
പെരും ജീരകം , അയമോദകം ഇവകള്‍ പച്ച മണംമാറുന്നത് വരെ (പൊന്‍ നിറം ) വറുക്കണം .അതില്‍ 250 മില്ലി വെള്ളം ഒഴിച്ച് ചൂടായി വരുമ്പോള്‍ ഗണപതി നാരകം ഇല ചെറുതായി നറുക്കി ഇടണം അതോടൊപ്പം വെളുത്തുള്ളി ചുവന്നുള്ളി ഇവകള്‍ ചെറുതായി നറുക്കി ഇടണം. കറുവാപ്പട്ട പൊടിച്ചതും പെരുംകായം പൊടിച്ചതും ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച് ഇലകള്‍ വെന്തതിനു ശേഷം ഊറ്റി അരിച്ചെടുക്കുക .മുതിര്‍ന്നവര്‍ ഒരു നേരം 2 ടേബിള്‍സ്പൂണ്‍ വീതം കഴിക്കാം കുടുമ്പത്തില്‍ എല്ലാവര്‍ക്കും കഴിക്കാം .ഇടയ്ക്കു ഇടയ്ക്കു ഇത് രസം പോലെ കഴിക്കുന്നത് നാവിലെ രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കും . നാവിനു പ്രശ്നം ഉള്ളവര്‍ തുടര്‍ന്ന് കഴിക്കുന്നത് വളരെ നന്ന് ഡോസ് കൂട്ടരുത് . രോഗം ഇല്ലാത്തവര്‍ കഴിക്കുന്നതു രുചി മുകുളങ്ങളെ ഉത്തേജിപ്പിച്ചു രുചി ക്യാന്‍സര്‍ പോലെ ഉള്ള രോഗങ്ങള്‍ നാവിലും കവിളിലും വരുന്നത് തടയും എന്ന് പാരമ്പര്യ വൈദ്യന്‍ .
പലര്‍ക്കും ഉണ്ടാകുന്ന ഒരസുഖം ശരീരത്തില്‍അങ്ങിങ്ങായി വെളുത്ത പാച്ച് പോലെ തൊലിയുടെ നിറംവെളുത്തു വൃത്തികെട് ആയിതോന്നും. എവിടെആണ് ഇത്ഉണ്ടാകുകഎന്ന് പറയാന്‍ പറ്റില്ല, മുഖത്ത്, കൈ കാല്‍കളില്‍ ശരീരത്തില്‍ എവിടെ വേണം എങ്കിലും ഉണ്ടാകാം. വെള്ളപോക്ക് പോലെയുള്ള യോനീരോഗങ്ങള്‍ ,മാനസീക സമ്മര്‍ദ്ധം ഉള്ളപ്പോള്‍ ഗര്‍ഭ ധാരണംനടന്നാല്‍ ഈരോഗത്തിന്സാധ്യത കൂടുതല്‍ എന്ന് പറയുന്നു. വന്ന അസുഖം പടരാതിരിക്കാനും ക്രമേണമാറാനും പാരമ്പര്യവൈദ്യംപറയുന്ന മരുന്ന്നോക്കാം
മരുന്നുകള്‍:
മഞ്ഞള്‍പ്പൊടി- ഒരുനുള്ള്
ജീരകം പൊടിച്ചത് -5 നുള്ള്
ആവാര പൂ -10 എണ്ണം
രോഗിയുടെ സ്വന്തം മൂത്രം -200 മില്ലി
ചെയ്യണ്ടവിധം:
പറഞ്ഞ അളവിലുള്ള മൂത്രം ഒരുപാത്രത്തില്‍ ഒഴിച്ച് അതില്‍മറ്റുചേരുവകള്‍ ചേര്‍ത്തു അടുപ്പില്‍വെച്ച് അടച്ചു തിളപ്പിക്കുക, നല്ലവണ്ണംതിളച്ചു കൊണ്ടിരിക്കുമ്പോള്‍ അടപ്പ് തുറന്നുപറ്റിയിരിക്കുന്ന നീരാവിഒരുപാത്രത്തില്‍ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്നതില്‍ നിന്നും ഒരുനേരം 10 മില്ലി കുടിച്ചാല്‍ മതിയാകും ദിവസം ഒരുപ്രാവശ്യംമതി.ഉണ്ടായിട്ടുള്ള വെള്ളപാണ്ഡ പരക്കുന്നത് തടയും.പതുക്കെപതുക്കെ ഉണ്ടാകുന്നത് മറയും.പുറമെയുള്ള പാടുകള്‍ മായാന്‍ തുടങ്ങും. പുറമേ പുരട്ടാനുള്ള ഔഷധപ്രയോഗം കൂടെനടത്തിയാല്‍ ഭേദമാകല്‍ ശീഘ്രം ആകും.
പലരുടെയും ഒരുപ്രശ്നംആണ് മുടികൊഴിച്ചില്‍, മുടിമുറിയുക, മുടിയുടെ അറ്റം പിളരുക ,മുടിചെമ്പിക്കുകവളര്‍ച്ച മുരടിക്കുക, താരന്‍ , എന്നിവ ഉണ്ടാകുന്നതു പോഷകാഹാര കുറവ്യ്ക്ക്, രാസവളം ഹോര്‍മോണ്‍ കലര്‍ന്ന ഭക്ഷണം ജങ്ക് ഫുഡ് , നാവിന്റെരുചി എന്നതില്‍ കവിഞ്ഞു പോഷകഗുണം ഇവയില്‍ഉണ്ടാകുന്നില്ല . ആരോഗ്യഭക്ഷണം കഴിക്കാതെ കണ്ണില്‍കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്നു എന്നതില്‍കവിഞ്ഞു ശരീരത്തിന് ആവശ്യമുള്ളത് ഒന്നുംകൊടുക്കുന്നില്ല . ശരീരത്തിലെ ന്യൂട്രീഷന്‍ കണക്കു പുസ്തകത്തില്‍ എപ്പോഴും ടെഫിസിറ്റ് കണക്കു .ഇവകള്‍ അകാലവാര്ധക്യത്തിലേക്ക് എത്തിക്കുന്ന മുഖ്യഘടകങ്ങള്‍ ആണ്. തലമുടിക്ക് - ചിലകൃഷിക്ക് അടിവളം കൊടുക്കുന്നത് പോലെമേല്‍ വളം ചെയ്തു ഒരുചെറിയ പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നു.
മരുന്നുകള്‍ :
ചണ നാരു -5 ഗ്രാം
രാമച്ചം -5 ഗ്രാം
ആവാരംപൂ ഉണങ്ങിയത് - 5 ഗ്രാം
എള്ള് എണ്ണ =100 മില്ലി
ചെയ്യണ്ട വിധം:
ചണ നാരുകള്‍ പിരിയാതെവേര്‍തിരിച്ചു എടുത്തു വെക്കുക. ഒരുപാത്രത്തില്‍ എള്ള് എണ്ണ ഒഴിച്ച് അതില്‍ചണം, രാമച്ചം, ആവാരംപൂ ഉണങ്ങിയത് ചേര്‍ത്തു ചൂടാക്കി എണ്ണ കാച്ചുന്നപാകത്തില്‍ ചെറുതീയില്‍കാച്ചിഇറക്കിവെക്കുക. അരിക്കാതെ അങ്ങനെതന്നെ 3 ദിവസംവെക്കണം. അതിനുശേഷം 500 മില്ലി എള്ള് എണ്ണ ചേര്‍ത്തു സൂര്യപാകം മൂന്നുമണിക്കൂര്‍ സമയംചെയ്യണം എന്നിട്ട് എടുത്തു അരിച്ചുവെച്ച് തലയില്‍തേച്ചാല്‍ തലക്കുതണുപ്പ്കാഴ്ചശക്തിവര്‍ദ്ധിക്കും, ചെവിയുടെകേള്‍വിശക്തികൂടും, മൂക്കിന്റെഘ്രാണ ശക്തി കൂടും. താരന്‍ പോകും തലയില്‍ മുടി ഇല്ലാതെ ഉള്ളഇടത്തില്‍ കിളിര്‍ക്കാന്‍ തുടങ്ങും .തലയില്‍ തണുപ്പുണ്ടാക്കുന്ന ഈഎണ്ണ മഴക്കാലത്ത് തേക്കരുത് . ഇതുതലക്കുമാത്രംതേക്കാന്‍ ഉള്ളഎണ്ണ താടിയും മീശയും ഇത്കൊണ്ട് വളരില്ല .ഈഎണ്ണയില്‍നിന്നും 5 മില്ലി എണ്ണ എടുത്തുഅതില്‍ 10 മില്ലി വെളിച്ചെണ്ണ ചേര്‍ത്തു തലയില്‍ തേക്കണം. എക്കാരണം കൊണ്ടുംവെളിച്ചെണ്ണ ചേര്‍ക്കാതെ തലയില്‍ തേക്കരുത് .
1. ബാഹ്യ ലക്ഷണങ്ങളോട് കൂടിയത്
2 അന്തരീകമായുള്ളത്
പൊടി , പുക മലിനവായൂമുതലായവയുടെ സമ്പര്‍ക്കംമൂലം ഉണ്ടാകുന്നതു ബാഹ്യലക്ഷണങ്ങള്‍ എന്നവിഭാഗം
ആന്തരീക കാരണങ്ങള്‍ ഉണ്ടായവയെ വേണ്ടത്ര നിര്‍വചനം നടത്തിയിട്ടില്ല.
ബ്രോങ്കയില്‍ ആസ്തമ
നെഞ്ചിനകത്ത് ഇടതുംവലതുമായി ശ്വാസനാളം രണ്ടായി പിരിഞ്ഞു വീണ്ടും ശഖോപശാകകളായി പിരിഞ്ഞു ഒരു കൂടിനുള്ളിലെ പോലെആയി ശ്വാസ കോശങ്ങളുടെസഞ്ചയം എന്ന്സാമാന്യം വിവരിക്കാം. ശ്വാസകോശങ്ങളിലെ ശ്വാസ നാളികളുടെ ഭിത്തിയില്‍ ഉണ്ടാകുന്നവീക്കം ആണ് ബ്രോങ്കയില്‍ ആസ്തമ എന്ന് വിവക്ഷിക്കുന്നത്. ഈഅവസ്ഥയില്‍ ഉണ്ടാകുന്നശ്വാസംമുട്ടല്‍ചുമ കുറുകല്‍ വിമ്മിഷ്ടം എന്നീ ലക്ഷണങ്ങളോട് കൂടിയതിനെബ്രോങ്കയില്‍ ആസ്തമ എന്ന്വിളിക്കുന്നു
കഠിനാധ്വാനം മൂലം ശരീരത്തിന് ഉണ്ടാകുന്ന ബലഹീനത മൂലം ചിലരില്‍ ആസ്തമ പ്രത്യക്ഷപ്പെടുന്നു
കാര്‍ഡിയാക് ആസ്ത്മ
ഹൃദയ വാല്‍വുകള്‍, മാംസപേശികള്‍ എന്നിവയുമായി ഉണ്ടാകുന്ന ആസ്ത്മയെ കാര്‍ഡിയാക് ആസ്തമ എന്ന്പറയുന്നു.
കിഡ്നി സംബന്ധമായ ആസ്തമ
കിട്നിയില്‍ വീക്കം മറ്റു രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന ആസ്തമ ആണിത്. ഇവരുടെ ശ്വാസത്തില്‍ മൂത്രഗന്ധം ഉണ്ടാകും.
ഗുരുതരമായ ശ്വാസംമുട്ടലോടെ ഉണ്ടാകുന്ന ആസ്ത്മ ശ്വാസനാളം ചുരുങ്ങിശ്വാസം കിട്ടാത്ത അവസ്ഥയില്‍ എത്തി രോഗിമരിക്കാന്‍ഇടയാകുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഈരോഗത്തിന് അതീവ ശ്രദ്ധയോടെ പരിചരിക്കണ്ടി ഇരിക്കുന്നു.
ക്ഷയരോഗസംബന്ധമായ ആസ്തമ
ക്ഷയരോഗം ഭേദമായതിനു ശേഷം ആരോഗത്തിന്റെപാര്‍ശ്വഫലമെന്ന രീതിയില്‍ ആസ്ത്മ ഉണ്ടാകുന്നതായി ചില രേഖപ്പെടുത്തലുകള്‍ കാണുന്നു
തൊഴിലുമായി ബന്ധപ്പെട്ട ആസ്തമ
ചില പ്രത്യേക തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ജോലിയില്‍ നിന്നുല്‍ഭവിക്കുന്ന ആസ്തമ ഉദാഹരണം : തുണിമില്‍ജോലിക്കാര്‍, രാസഫാക്ടറികള്‍
മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആസ്തമ
കടുത്ത മാനസിക സംഘര്‍ഷങ്ങളും ദുഖങ്ങളും ആശങ്കകളും മൂലംപലരെയുംആസ്തമ ബാധിക്കാറുണ്ട്
പാരമ്പര്യ ജന്യആസ്തമ
പാരമ്പര്യത്തിന്റെഭാഗമായി പലര്‍ക്കുംആസ്ത്മ ഉണ്ടാകാറുണ്ട്.
ആസ്തമയുടെ പ്രധാനലക്ഷണങ്ങള്‍
ശ്വാസംമുട്ടല്‍,ചുമ,തുമ്മല്‍മുതലായശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടുക
ശ്വാസനാളങ്ങളുടെ വ്യാസം കുറയുക
എത്ര ശക്തിയില്‍ ചുമച്ചാലും കഫംപുറത്തുപോകാതെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുക
ശ്വാസകോശത്തിലെ തടസ്സംമൂലം ശ്വസനവേളകളില്‍ വിസില്‍ ശബ്ദം ഉണ്ടാകുക
ശ്വാസതടസ്മംമൂലം കണ്ണ് തള്ളിവരിക
ശ്വാസനാളത്തില്‍ നീര്കെട്ടുഉണ്ടാകുക
പൊടി പുക മുതലായവ ശ്വസിക്കുമ്പോള്‍ അസ്വസ്ഥതതോന്നുക
കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് ശാരീരികക്ലേശങ്ങള്‍ തോന്നുക
തണുത്തകാലാവസ്ഥ,ഈര്‍പ്പംനിറഞ്ഞ അന്തരീക്ഷം ഇവകള്‍അസഹനീയമായി തോന്നുക
ജലദോഷമുണ്ടയാല്‍ ശരിയായരീതിയില്‍ മൂക്കൊലിപ്പ് ഇല്ലാതെവരിക.
ആവശ്യത്തില്‍ കുറവ്ശ്വസനവായുവേകിട്ടുന്നുള്ളൂ എന്ന തോന്നല്‍
ചില അനുഭവങ്ങള്‍
കുട്ടികളിലെ ആസ്തമ ഭൂരിഭാഗവും പ്രായംആകുന്നതോടെ രോഗവിമുക്തി നേടുന്നു
ചിലരില്‍ വാര്‍ധക്യ കാലത്ത് ചെറുപ്പത്തില്‍ അപ്രത്യക്ഷമായ ആസ്തമാ വീണ്ടും വരുന്നു.
മുപ്പതുവയസ്സിനുശേഷം ആസ്തമ രോഗികളില്‍ പൂര്‍ണശമനം അസാദ്ധ്യമാകുന്നു
സൂര്യപ്രകാശം ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം കൊടുക്കുന്നു
അലോപ്പതി മരുന്നുകള്‍ സേവിക്കുന്നതിലും കൂടുതല്‍ ആശ്വാസംഇന്ഹെലര്‍ഉപയോഗംകൊണ്ട് ഉണ്ടാകുന്നു.
ഇങ്ങനെഉണ്ടാകുന്ന ആശ്വാസം താല്‍കാലികം
അലോപ്പതി ചികിത്സകൊണ്ട് ആസ്തമ രോഗംപൂര്‍ണമായും മാറിയവരെ സമൂഹത്തില്‍കണ്ടുകിട്ടാന്‍ കഴിയുന്നില്ല
ഈഅസുഖം വന്നു ഭേദമായ്ത് ഭൂരിഭാഗവും ആയുര്‍വേദ ഹോമിയോമരുന്നുകളുടെ ചിട്ടയായഉപയോഗംമൂലം.
ദീര്‍ഘകാല ആയുര്‍വേദ ഹോമിയോ ചികിത്സചെയ്തവര്‍ ചുരുക്കം
അല്പം ആശ്വാസം കിട്ടികഴിഞ്ഞാല്‍ ആയുര്‍വേദ ചികിത്സ നിര്‍ത്തിയവര്‍ ധാരാളം. ചികിത്സ പൂര്‍ണമായും ചെയ്യാതെ കുറച്ചുസമയംകഴിഞ്ഞു രോഗംവീണ്ടുംപ്രത്യക്ഷപെട്ടാല്‍ ആയുര്‍വേദത്തെയും ചികിത്സിച്ച വൈദ്യനെയും കുറ്റം പറഞ്ഞു അലോപ്പതിയിലേക്ക് ഓടുന്നവര്‍ധാരാളം
ആയുര്‍വേദ മരുന്നുകളോടൊപ്പം ഇന്ഹെലര്‍ ഉപയോഗിക്കുന്നത് പെട്ടെന്ന് ഉണ്ടാക്കുന്ന ശ്വാസംമുട്ടല്‍ ഒഴിവാക്കും.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ആസ്തമക്ക് വിധിക്കപ്പെട്ട കണ്ടകാരിഘൃതം/ ലേഹ്യം, അഗസ്ത്യ രസായനം,വസകാരിഷ്ടം,കനകാസവം,കൂഷ്മാണ്ടരസായനം,ഇന്ദുകാന്തംകഷായം മുതലായവദീര്‍ഘകാലം ഉപയോഗിച്ചവര്‍ ചുരുക്കം. ആശ്വാസംകിട്ടിയാല്‍ ചികിത്സ വിട്ടുകളയുന്നവര്‍ ഭൂരിഭാഗവും
ആസ്തമയും ചില ചിന്തകളും :
രോഗം എന്ന് പറയുന്നത് ശരീരത്തില്‍ കടന്നു കൂടുന്ന മാലിന്യമാണ് കാരണക്കാര്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ഏതൊരു വസ്തുവും ആ ശരീരത്തിന് അഹിതം എങ്കില്‍ അതിനെ പുറന്തള്ളാനുള്ള ശരീരം എന്ന മഹാ വൈദ്യന്‍റെ ശ്രമം ആണ് രോഗാവസ്ഥ .വ്യക്തികളെ അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. കുടല്‍ ശുദ്ധം ആയാല്‍ ഉടല്‍ ആരോഗ്യം ഉള്ളത് . ഓരോ മനുഷ്യ ശരീരത്തിനും അതിന്റെ പ്രതിരോധ ശക്തി ഉണ്ട് .അത് ആളാളക്കു വ്യത്യാസം ഉണ്ടാകും . ആരോഗ്യമുള്ള രക്തം ശരീരത്തില്‍ ഉണ്ടെങ്കില്‍ പ്രതിരോധ ശക്തിയും ഉണ്ടായിരിക്കും . ആരോഗ്യമുള്ള രക്തം കുറയാന്‍ തുടങ്ങുമ്പോള്‍ രോഗങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകും . അത് പല വിധത്തില്‍ ആയിരിക്കും എന്ന് മാത്രം .നമ്മുടെ ആധുനിക ജീവിത ഭക്ഷ്യ ശൈലി രോഗാങ്ങളുടെ രംഗ പ്രവേശം വളരെ നേരത്തെ ആക്കുന്നു . മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചാലും ആവശ്യത്തിനുള്ള കലോറി കിട്ടിയില്ലെങ്കില്‍ ഡെഫിസിറ്റ് കണക്കു കാലറിയില്‍ ഉണ്ടാകുന്നു . അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കി ഉള്ളതെല്ലാം പെണ്ടിങ്ങില്‍ ആകുന്നു . ഡെഫിസിറ്റ് തുടര്‍ന്നാല്‍ ആവശ്യം ഇല്ലാത്ത വസ്തുക്കളെ ശരീരം ഒഴിവാക്കുന്ന അതിന്റെ ആദ്യ പടി : മുടി കൊഴിച്ചില്‍ . വിഷയത്തിലേക്ക് വരാം :
എന്താണ് ആസ്തമ :
ശ്വാസം നിലക്കുന്ന ഒരു പ്രതിഭാസം എന്ന് വേണമെങ്കില്‍ പറയാം. ആസ്ത്മ രോഗിക്ക് ഒരു അറ്റാക്ക് ഉണ്ടായാല്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ കിട്ടാതെയും തികയാതെയും വരുന്ന ഒരു പ്രതിഭാസം . വളരെ അപകടകരമായ അവസ്ഥയാണ് ഇത് .ആസ്തമ രോഗി ശ്വാസംമുട്ടി ആണ് മരണത്തിലേക്ക് പോകുന്നത് . ശ്വാസംമുട്ടലിന്റെ പ്രധാന കാരണം ശ്വാസകോശത്തിലെ കഫ് കെട്ടു ആണ് . ശ്വാസ കോശങ്ങളില്‍ കടക്കുന്നു അന്തരീക്ഷ വായുവിനെ ശരീരോഷ്മാവിനു ഒപ്പം ഒപ്പം നില നിര്‍ത്താന്‍ ,കടന്നു കൂടുന്ന പൊടി തുടങ്ങിയ മാലിന്യങ്ങളെ തടഞ്ഞുനിര്‍ത്താന്‍, ശ്വസന വായുവില്‍ ചില ശതമാനം ഈര്‍പ്പം നില നിര്‍ത്താന്‍ ശരീരം പുറപ്പെടുവിക്കുന്ന ദ്രാവകം ആണ് കഫം . എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് കഫം അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ മാലിന്യം കലര്‍ന്നു ദുഷി ച്ചു ശ്വാസ കോശത്തില്‍ കെട്ടികിടക്കുകയോ ചെയതു ശ്വാസ കോശത്തിനു അതിനെ പുറന്തള്ളാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥയില്‍ ആണ് ഒരാള്‍ക്ക് ആസ്തമ ഉണ്ടാകുന്നതു . കഫം എന്നത് ദ്രവീകരണ ശക്തി ഉള്ള ഒരു ദ്രാവകം കൂടി ആണെന്ന് അറിയുക. ആധുനിക ഔഷധങ്ങളുടെ അമിത പ്രയോഗം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തിയെ നശിപ്പിക്കുന്നു എന്ന് മാത്രമല്ല പൂര്‍ണമായും ഔഷധ സേവയില്‍ കൊണ്ട് എത്തിക്കുന്ന ഒരു അവസ്ഥ സംജാതമാകുന്നു . കൊച്ചു കുട്ടികള്‍ക്ക് ഒരു പനി വന്നാല്‍ ഒരു ചുമ വന്നാലോ ഔഷധ സേവയില്‍ കൂടെ ശരീരം ചെയ്യുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രീയക്ക് വിലങ്ങു തടി ആകുന്നു. താല്‍കാലിക ലക്ഷണ ശമനം എന്നല്ലാതെ അടിസ്ഥാന രോഗ ശമനം ഉണ്ടാകുന്നില്ല . ശരീരം അതിന്റെ ധര്‍മ്മം അനുസരിച്ച് അഹിതമായ എന്ത് ഉള്ളിലെത്തിയാലും അതിനെതിരെ പ്രവര്‍ത്തിക്കും . ലക്ഷണം മാറിയാലും അടിസ്ഥാനം മാറില്ല . ഏറ്റവും അടുത്ത യുക്ത സമയത്ത് ശരീരം വീണ്ടും പ്രതികരിക്കും ആദ്യം പനി എന്ന ലക്ഷണത്തില്‍ പ്രതികരിച്ചു എങ്കില്‍ അടുത്തത് ചുമ ,ന്യുമോണിയ , കാസം, ശ്വാസം അങ്ങനെ ഓരോരോ ഭേദം ആക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരും . അതില്‍ ഒന്നാണ് ആസ്തമ . പൂര്‍ണമായും ഭേദം ആകണമെങ്കില്‍ ക്ഷമയോടെ വിശ്വാസത്തോടെ ദീര്‍ഘകാലം ചികിത്സ എടുക്കണ്ടി വരും അതോടൊപ്പം യോഗ തുടങ്ങിയ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും .
കടപ്പാട് TCU
നടന്നു പോകുന്ന വഴിയില്‍ പെട്ടെന്ന് വീണു ബോധംകെട്ടു വായില്‍ കൂടെ നുരയും പതയും വന്നു കൈ കാല്‍ വെട്ടി വെട്ടി വിറക്കുമ്പോള്‍ ഇരുമ്പു കഷണം കൊടുത്ത് ആശ്വാസപ്പെടുത്തി വിടും . ഇങ്ങനെ ഉള്ളവരെ തനിയെ വിടാന്‍ കുടുമ്പക്കാര്‍ ഭയപ്പെടും . പെട്ടെന്ന് തലച്ചോര്‍ പ്രവര്‍ത്തി നിര്‍ത്തി വിട്ടത് പോലെ ഉള്ള ഒരു അവസ്ഥ .
ഇങ്ങനെ ഉള്ളവര്‍ തണുത്ത ഭക്ഷണം ,തണുത്ത വെള്ളം ഇവകള്‍ ഒഴിവാക്കണം . ഉടല്‍ ചൂട് അധികരിക്കുന്ന രീതിയിലുള്ള ഭക്ഷണം കൊടുക്കണം .കൈതച്ചക്ക , പപ്പായ തുടങ്ങി ഉടല്‍ ചൂട് കൂട്ടുന്നപഴങ്ങള്‍ കൂടുതല്‍ കൊടുക്കാം . ഒരു കാരണ വശാലും തറയില്‍ കിടക്കരുത് , പഞ്ഞി മെത്ത, ഫോം മെത്ത ഉപയോഗിക്കാം . ഇതിനുള്ള മരുന്നുകള്‍ പാരമ്പര്യ വൈദ്യം പറയുന്നത് നോക്കാം
മരുന്നുകള്‍ :
മുരിങ്ങയുടെ പട്ട : 50 ഗ്രാം
കുരുമുളക് -15 എണ്ണം
ജീരകം - ഒരു സ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി
വെള്ളം -300മില്ലി
ചെയ്യണ്ട വിധം
മുരിങ്ങയുടെ പട്ട ചതച്ചു എടുത്തു പറഞ്ഞിരിക്കുന്ന അളവ് വെള്ളത്തില്‍ ഇട്ടു ചൂടായി വരുംമ്പോള്‍ മറ്റു ചേരുവുകള്‍ ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച് പകുതി ആക്കി അരിച്ചു എടുത്തു അതില്‍ നിന്നും 75മില്ലി വീതം ഒരു ദിവസം കഴിച്ചാല്‍ ജന്നിയുടെ ആക്രമണം നിയന്ത്രണ വിധേയം ആകും . തുടര്‍ന്ന് രോഗാവസ്ഥ അനുസരിച്ച് ഒന്നിട ദിവസത്തിലോ ആഴ്ചയില്‍ ഒരു ദിവസമോ ചായ കുടിക്കുന്നത് മാതിരി രുചിച്ചു കുടിക്കണം . തുടര്‍ന്ന് കുടിച്ചാല്‍ തലച്ചോറിലുള്ള ഞരമ്പ് മണ്ഡലം ബലപ്പെട്ടു ഈ രോഗമേ മാറി പോകും . അതോടൊപ്പം ആഹാര പത്യം കൂടെ പാലിച്ചാല്‍ പൂര്‍ണമായി സുഖപ്പെടും
നടുവ് വേദന , ഇടുപ്പ് വേദന , മുട്ടുകളില്‍ വേദന ഇവകള്‍ക്ക് ഒരു മരുന്ന്
കാരണം : ദീര്‍ഘ ദൂരം ബൈക്ക് യാത്ര ,കുനിഞ്ഞു നിവര്‍ന്നുള്ള ജോലി . ഒരേ ഇരിപ്പില്‍ ഇരിക്കുന്ന തയ്യല്‍ക്കാര്‍ തുടങ്ങി ഉള്ളവര്‍ക്ക് ഈ വേദന കൂടുതല്‍ അനുഭവ പ്പെടും . എല്ലാ രോഗങ്ങള്‍ക്കും പാരമ്പര്യ വൈദ്യന്മാര്‍ കൈ ചൂണ്ടുന്നത് ഇന്നത്തെ ഭക്ഷണം . ഓര്‍ഗാനിക് ഭക്ഷണം അല്ലാത്ത ധാന്യങ്ങള്‍ പെട്ടെന്ന് വിളവു കിട്ടുന്ന കൃഷി രീതി ഇതൊക്കെ മനുഷ്യന്റെ ആരോഗ്യത്തെ വളരെ നന്നായി ബാധിക്കുന്നുണ്ട് എന്ന് മാത്രമല്ല അടച്ചു പൂട്ടിയുള്ള മുറികളിലെ ഉറക്കം ,കൊതുക് തിരി തുടങ്ങിയ രാസ വസ്തുക്കളുടെ ഉപയോഗം . ഇതെല്ലം ധാതുക്കള്‍ കുറഞ്ഞ രക്തം , ആരോഗ്യമില്ലാത്ത ശരീരം ,രോഗ പ്രതിരോധ ശക്തി കുറവ് .എത്ര കഴിച്ചാലും ശരീരത്തില്‍ കാണില്ല . കഴിക്കുന്നത് ജീവനില്ലാത്ത ജങ്ക് .
മരുന്നുകള്‍:
അറുമുഖ കള്ളി മുള്ള് - 50 ഗ്രാം ( ഇത് നാലു മുഖം ഉള്ളതും കിട്ടും .അതായാലും മതി .ആറു മുഖം കൂടുതല്‍ നന്ന് )
ചുക്ക് - 5 ഗ്രാം
ജീരകം - 20 ഗ്രാം
തിപ്പലി - 10 - 20 ഗ്രാം
കുരുമുളക് - 10 എണ്ണം
ശര്‍ക്കര / പനം ചക്കര ആവശ്യത്തിനു
ചെയ്യണ്ട വിധം : അറുമുഖ കള്ളി ( പടം കാണുക ) ഇതിനെ പറിക്കുന്നിടത്തു വെച്ച് തന്നെ അതിന്റെ മുള്ളുകള്‍ കളയണം . മുള്ള് കൊണ്ടാല്‍ പഴുക്കും കരിയാന്‍ സമയം എടുക്കും .സൂക്ഷിച്ചു എടുക്കുക . കള്ളിയെ ചെറു കഷ്ണങ്ങള്‍ ആക്കി എടുത്തു കള്ളി കഷണങ്ങള്‍ വേകാന്‍ പാകത്തില്‍ ഉള്ള വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക . ബാക്കി ഉള്ള സാധനങ്ങള്‍ പൊടിച്ചെടുത്തു അതില്‍ യോജിപ്പിക്കുക . നല്ല വണ്ണം വെന്തതിനു ശേഷം അരിച്ചെടുക്കുക അത് ദിവസം രാവിലെ കുടിക്കാം . . ഇത് പൊടിയാക്കി സൂക്ഷിച്ചു ദിവസവും കുടിക്കുന്നത് നല്ലത് . ഇതിനെ കുടിച്ചാല്‍ ഒരു വിധ പെട്ട വേദനകള്‍ മാറും . വേദന കൊണ്ട് മുതുക് വളയാതെ നിവിര്‍ന്നു നടക്കാം .
ഭക്ഷ്യ വസ്തുക്കളിലെ രാസവള പ്രയോഗം കൊണ്ട് മനുഷ്യ ശരീരത്തിലെ ശുദ്ധീകരണ ശാലയായ കിഡ്നി എന്ന അവയവതിനെ ആണ് കൂടുതല്‍ ബാധിക്കപ്പെടുന്നത് . രക്തം ശുദ്ധി ഉള്ളതും ആരോഗ്യമുള്ളതും ആയാല്‍ രോഗ വിമുക്തം ആകും മനുഷ്യ ശരീരം . ഇന്ന് കുറെ ഒക്കെ ജൈവ കൃഷിയിലേക്ക് തിരിയുന്നു എന്ന് കേള്‍ക്കുന്നത് ആശാവഹം ആണ് .പാരമ്പര്യ വൈദ്യത്തില്‍ കിട്നിയില്‍ അടിഞ്ഞു കൂടുന്ന രാസ മാലിന്യങ്ങള്‍ കഴുകി കളയാന്‍ വാളന്‍ പുളി മികച്ചത് ആണ് . തമിഴ് നാട്ടില്‍ ഭക്ഷണത്തോടൊപ്പം രസം കൊടുക്കുന്നത് ഒരു പരിധി വരെ ശരീരത്തില്‍ ചെല്ലുന്നു രാസ മാലിന്യങ്ങളെ കഴുകി കളയും. വൈദ്യം നോക്കാം
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -15 ഗ്രാം
കറിവേപ്പില -10ഗ്രാം
കൊത്തമല്ലി - 10 ഗ്രാം
വാളന്‍ പുളി( സാംബാര്‍ പുളി)- 20 ഗ്രാം
വെളുത്തുള്ളി - ഒരു മുഴു ഉണ്ട
ജീരകം - ഒരു സ്പൂണ്‍
കുരുമുളക് - 25 എണ്ണം
ഉണക്ക വറ്റല്‍ മുളക് - 4 എണ്ണം
മുതിര - 100 ഗ്രാം
ചെയ്യണ്ട വിധം :
മുതിര പൊന്‍ നിറം ആകുന്നതു വരെ വറത്തു പൊടിച്ചെടുക്കുക . പുളി വെള്ളത്തില്‍ ഇട്ടു ഞെരടി നാരും കുരുവും കളഞ്ഞെടുത്തു വെക്കുക ഇലകള്‍ ശുധിയാക്കിയ ചെറുതായി നറുക്കുക .മറ്റു ചേരുവകള്‍ നല്ലവണ്ണം പൊടിച്ചു എടുക്കുകു. ഒരു പാത്രത്തില്‍ 250 മില്ലി വെള്ളം ഒഴിച്ച് ഇലകള്‍ ഇട്ടതിനു ശേഷം പൊടികള്‍ ഒന്നൊന്നായി ചേര്‍ത്തു പുളി പിഴിഞ്ഞതും ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച് വാങ്ങി വെക്കുക . ഇതില്‍ നിന്നും കുട്ടികള്‍ക്ക് 100 മില്ലി വരെ കൊടുക്കാം മുതിര്‍ന്നവര്‍ 250 -300 മില്ലി വരെ കുടിക്കാം . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണ്ടത് : കിഡ്നി ശുദ്ധീകരിക്കും എന്ന് പറഞ്ഞു ദിവസവും കുടിക്കരുത് . ആഴചയില്‍ ഒരു പ്രാവശ്യമോ പതിനഞ്ചു ദിവസത്തില്‍ ഒരു
പ്രാവശ്യമൊ മാത്രം ഉപയോഗിക്കുക . കിഡ്നി രോഗത്തില്‍ നിന്നും മുക്തി ഒരു പരിധി വരെ നേടുക .
ആസ്തമ ജലദോഷം ചുമ ശ്വാസ കോശ രോഗങ്ങള്‍ മൂലം നിരവധി പേര്‍ കഷട്പ്പെടുന്നുണ്ട് .ഇന്നത്തെ ആവാസവ്യവസ്ഥ , ജോലി ചെയ്യുന്ന ചുറ്റുപാടുകള്‍ , പനി വന്നാല്‍ തുടക്കത്തിലേ ആന്റി ബയോട്ടിക്കുകള്‍ കഴിച്ചു പനി ചുമ കള്‍ കൊണ്ട് ശരീരം ചെയ്യുന്ന ശുദ്ധീകരണ പ്രക്രീയക്ക് തടസ്സം നിന്നതിന്റെ പ്രത്യാഘാതം . ആസ്തമ ആധുനിക മരുന്ന് കൊണ്ട് പൂര്‍ണമായി മാറിയ ആരെയും ഇന്ന് വരെ എന്റെ അറിവില്‍ കണ്ടിട്ടില്ല .ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ ചിട്ടയോടും മുടക്കാതെയും ദീര്‍ഘകാലം കഴിക്കണ്ടി വരുന്ന ഒരു രോഗം . ഔഷധ പ്രയോഗങ്ങളോടൊപ്പം യോഗ ശ്വസന വ്യായാമങ്ങള്‍ ചെയ്തു ആസ്ത്മയുടെ ആക്രമണം തടയുക എന്നത് ആണ് ഒരു ചികിത്സാ രീതി . അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ഹെല്ര്‍ ഉപയോഗം പ്രയോജനവും ആശ്വാസവും തരുമെങ്കിലും ക്രമേണ ഒന്നിലധികം മരുന്നുകളുടെ മിശ്രിത ഇന്ഹെലര്‍ എടുക്കണ്ട ഗതികേടും ഉണ്ട് . എനിക്ക് തരുവാനുള്ള ഒരു ഉപദേശം സ്വീകരിച്ചാലും ഇല്ലെങ്കിലും ശരീരം ചെയ്യുന്ന ശുദ്ധീകരണ പ്രക്രിയകള്‍ക്ക് തടസ്സം നില്‍ക്കാതെ ഇരിക്കുക .അതായതു പനി,ജലദോഷം , ചുമ തുമ്മല്‍ വന്നാല്‍ ആധുനിക മരുന്നുകള്‍ കഴിച്ചു അതിനെ അടിച്ചമര്‍ത്താതെ ശരീരത്തിന്റെ ധര്‍മ്മം ചെയ്യാന്‍ അനുവദിക്കുക . പല രോഗങ്ങള്‍ക്കും ആധുനിക വൈദ്യം തെടണ്ടതും ഉണ്ട് എന്നും അറിയുക .
ആസ്തമ ,ജലദോഷം ,ചുമ , ശ്വാസകോശ രോഗങ്ങള്‍ക്ക് ശരീരം ചെയ്യുന്ന ചികിത്സക്ക് അനുകൂലമായും കഷ്ട്പാടിനു ആശ്വാസം കിട്ടാനും പാരമ്പര്യ വൈദ്യം പറയുന്ന മരുന്നുകള്‍ നോക്കാം
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -10 എണ്ണം
ചുക്ക് പൊടി - ഒരു ടി സ്പൂണ്‍
ജീരകപൊടി -1 ടീ സ്പൂണ്‍
മല്ലി പൊടി - 1 ടീ സ്പൂണ്‍
കരിപ്പെട്ടി - ആവശ്യത്തിനു
വെള്ളം - രണ്ടു കപ്പു
ചെയ്യണ്ട വിധം:
ഇല നല്ലവണ്ണം കഴുകി ചെറുതായി നറുക്കി പറഞ്ഞിരിക്കുന്ന അളവ് വെള്ളംഒരു പാത്രത്തില്‍ ഒഴിച്ച് അതിലിട്ട് അതോടൊപ്പം ശര്‍ക്കര ഒഴികെ ഉള്ള ചേരുവകള്‍ ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച് പകുതി അളവാക്കി വാങ്ങി ചൂട് ആറി വരുമ്പോള്‍ കരിപ്പെട്ടി ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അരിച്ചു എടുക്കുക . മുതിര്‍ന്നവര്‍ രണ്ടു ടേബിള്‍സ്പൂണ്‍ വീതവും കുട്ടികള്‍ക്ക് 2-3 ടീ സ്പൂണ്‍ വീതവും കൊടുക്കാം . ഇത് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാന്‍ പാടില്ല . അന്നന്ന് ഉണ്ടാക്കി കഴിക്കുക
കടപ്പാട് : danielbabu1.blogspot.in
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍