നമുക്ക് ഓര്‍മ്മ വയ്ക്കുന്ന കാലത്തിന് മുന്‍പേ കണ്ണിന് മികച്ചതാണ് ക്യാരറ്റ് എന്നത് പ്രസിദ്ധമായതാണ്.മുയലിന്റെ പ്രീയ ഭക്ഷണമാണ് ക്യാരറ്റ് എന്നും എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ആരും പറയാത്ത എല്ലാവര്ക്കും ഉപകാരമായ ചില ഗുണങ്ങളും കാരറ്റിനുണ്ട്.നിങ്ങളുടെ തലമുടി സമൃദ്ധമായി വളരാനും മുടിയുടെ ആരോഗ്യത്തിനും കാരറ്റ് മികച്ചതാണ്.
ധാരാളം പോഷകങ്ങളും വിറ്റാമിനുകളായ എ ,കെ,സി,ബി 6 ,ബി 1 ,ബി 3 ,ബി 2 ,നാരുകള്‍,പൊട്ടാസ്യം,ഫോസ്ഫറസ് എന്നിവ മുടിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുക മാത്രമല്ല പ്രായമാക്കല്‍ തടയുകയും നല്ല ചര്‍മ്മവും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.പതിവായി കാരറ്റ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയുന്നു
കാരറ്റ് മുടിക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം
കാരറ്റ് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലായി.ഇനി ഇത് എങ്ങനെ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാമെന്ന് നോക്കാം
കാരറ്റ് ഓയില്‍
കാരറ്റ് ,പഴം,തൈര് ഹെയര്‍ മാസ്ക്
കാരറ്റ് ,ഒലിവെണ്ണ,ഉള്ളി നീര്,നാരങ്ങാനീര് എന്നിവ ചേര്‍ന്ന ഹെയര്‍ മാസ്ക്
കാരറ്റ്,തേന്‍,അവോക്കാഡോ ചേര്‍ന്ന ഹെയര്‍ മാസ്ക്
കാരറ്റ് വെളിച്ചെണ്ണ എന്നിവ ചേര്‍ന്ന ഹെയര്‍ എം,മാസ്ക്
കാരറ്റ് ,പപ്പായ,തൈര് ചേര്‍ന്ന ഹെയര്‍ മാസ്ക്
കാരറ്റ്,കറ്റാര്‍ വാഴ ചേര്‍ന്ന ഹെയര്‍ സ്പ്രേ
കാരറ്റ്,വാഴപ്പഴം ,തൈര് ചേര്‍ന്ന ഹെയര്‍ മാസ്ക്
കാരറ്റും വാഴപ്പഴവും ചേര്‍ന്ന മാസ്ക് മുടി പൊട്ടുന്നത് തടയുക മാത്രമല്ല മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.കൂടാതെ മുടി മൃദുവും,സ്മൂത്തും ആക്കുന്നു
നിങ്ങള്‍ക്ക് ആവശ്യമുള്ളവ
1 കാരറ്റ്
1 പഴം
2 സ്പൂണ്‍ തൈര്
ചെയ്യേണ്ട വിധം
കാരറ്റും വാഴപ്പഴവും ചെറുതായി നുറുക്കുക
തൈരും ചേര്‍ത്ത് ഒരു ഫുഡ് പ്രോസസറില്‍ ഇട്ട് നന്നായി ബ്ലെന്റ് ചെയ്യുക
ഇത് മുടിയില്‍ പുരട്ടി ഒരു ഷവര്‍ ക്യാപ് ഇട്ട് 30 മിനിറ്റ് വയ്ക്കുക
അതിനു ശേഷം മൈല്‍ഡ് ഷാമ്ബൂ ഉപയോഗിച്ച് കഴുകിക്കളയുക
ഇത് ആഴചയില്‍ ഒരിക്കല്‍ ചെയ്യാവുന്നതാണ്
കാരറ്റ് ,ഒലിവെണ്ണ,ഉള്ളിനീര്,നാരങ്ങാനീര് ഹെയര്‍ മാസ്ക്
നിങ്ങളുടെ മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി മുടി കൊഴിയുന്നത് കുറയ്ക്കാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും ഈ മാസ്ക് ഉത്തമമാണ്.കാരറ്റും ഒലിവെണ്ണയും മുടി വളര്‍ച്ച കൂട്ടുകയും മുടിക്ക് കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും.ഉള്ളി നീര് മുടിയുടെ ഫോളിക്കുകളെ പോഷകസമ്ബന്നമാക്കും.നാരങ്ങാനീര് കൊളാജന്‍ ഉത്പാദനം കൂട്ടി മുടി വളര്‍ച്ച പുരോഗമിപ്പിക്കും.
ആവശ്യമുള്ളവ
1 കാരറ്റ്
1 ഉള്ളി
2 സ്പൂണ്‍ ഒലിവെണ്ണ
2 സ്പൂണ്‍ നാരങ്ങാനീര്
ചെയ്യേണ്ട വിധം
കാരറ്റും ഉള്ളിയും ചെറിയ കഷണങ്ങളാക്കി നുറുക്കി ഫുഡ് പ്രോസെസറില്‍ ഇട്ട് ബ്ലെന്‍ഡ് ചെയ്യുക
ഇതിലേക്ക് ഒലിവെണ്ണയും നാരങ്ങാനീരും ചേര്‍ത്ത് മിക്സ് ചെയ്യുക
ഈ മാസ്ക് മുടിയില്‍ പുരട്ടി 15 മിനിറ്റ് വയ്ക്കുക
ഷാമ്ബൂ ഉപയോഗിച്ച് കഴുകുക
ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്
കാരറ്റ് ,തേന്‍ അവക്കാഡോ ഹെയര്‍ മാസ്ക്
ഈ ഹെയര്‍ മാസ്ക് മുടി വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്.തേന്‍ മുടിക്ക് വേണ്ട ഈര്‍പ്പം നല്‍കുകയും ഫോളിക്കുകളെ ബലപ്പെടുത്തുകയും ചെയ്യും.കാരറ്റും അവക്കാഡോയിലും ടണ്‍ കണക്കിന് പ്രോട്ടീനും ,വിറ്റാമിനും,അമ്മിണി ആസിഡും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തലയോട്ടിനെ പോഷകസമൃദ്ധമാക്കുകയും ആരോഗ്യമുള്ള മുടി നല്‍കുകയും ചെയ്യുന്നു
ആവശ്യമുള്ളവ
2 കാരറ്റ്
1 / 2 അവക്കാഡോ
2 സ്പൂണ്‍ തേന്‍
ചെയ്യേണ്ട വിധം
കാരറ്റും അവക്കാഡോയും ചെറിയ കഷണങ്ങളാക്കി നുറുക്കി നന്നായി ബ്ലെന്‍ഡ് ചെയ്യുക
ഇതിലേക്ക് തേന്‍ കൂടെ മിക്സ് ചെയ്തു നന്നായി യോജിപ്പിക്കുക
ഈ പേസ്റ്റ് മുടിയിലും തലയോട്ടിലും പുരട്ടി 30 മിനിറ്റ് വയ്ക്കുക
ഷാമ്ബൂ ഉപയോഗിച്ച് കഴുകുക
ആഴചയില്‍ ഒരിക്കല്‍ ഈ പതിവ് തുടരുക
കാരറ്റ് + വെളിച്ചെണ്ണ ഹെയര്‍ മാസ്ക്
വെളിച്ചെണ്ണ തലയോട്ടിന് ഈര്‍പ്പവും മൃദുത്വവും നല്‍കും.കാരറ്റും കൂടി ചേരുമ്ബോള്‍ ഇത് ആരോഗ്യകരമായ ഹെയര്‍ മാസ്ക് ആകുന്നു
ആവശ്യമുള്ളവ
1 കാരറ്റ്
2 സ്പൂണ്‍ വെളിച്ചെണ്ണ
ചെയ്യേണ്ട വിധം
കാരറ്റ് ചെറിയ കഷണങ്ങളാക്കി നുറുക്കി ബ്ലെന്‍ഡറില്‍ അരയ്ക്കുക
ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക
ഇത് തലയോടില്‍ പുരട്ടി 2 0 മിനിറ്റ് വയ്ക്കുക
ഷാമ്ബൂ ഉപയോഗിച്ച് കഴുകുക
ഇത് ആഴചയില്‍ ഒരിക്കല്‍ തുടരുക
മുടി വളരാന്‍ കാരറ്റ്
കാരറ്റ് ,പപ്പായ,തൈര് ഹെയര്‍ മാസ്ക്
തലയോട് വൃത്തിയാക്കുവാനും മുടി വളരുവാനും ഈ മിക്സ് മികച്ചതാണ്.ഇത് രക്തപ്രവാഹം കൂട്ടുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.തൈര് അഴുക്കും താരനും അകറ്റാന്‍ മികച്ചതാണ്
ആവശ്യമുള്ളവ
2 കാരറ്റ്
4 -5 കഷ്ണം പഴുത്ത പപ്പായ
2 സ്പൂണ്‍ തൈര്
ചെയ്യേണ്ട വിധം
കാരറ്റ് ചെറിയ കഷണങ്ങളാക്കി മുറിക്കുക
കാരറ്റും പപ്പായയും തൈരും ചേര്‍ത്ത് ഫുഡ് പ്രോസെസറില്‍ അരയ്ക്കുക
ഇത് മുടിയിലും തലയോട്ടിലെ പുരട്ടി 30 മിനിറ്റ് വയ്ക്കുക
ഷാമ്ബൂ ഉപയോഗിച്ച് കഴുകുക
ആഴചയില്‍ ഒരിക്കല്‍ ചെയ്യുക
കാരറ്റ് കറ്റാര്‍ വാഴ ഹെയര്‍ സ്പ്രേ
മുടി വളരാനുള്ള ഈ സ്പ്രേ മുടിക്ക് വളരെ മികച്ചതാണ്.കാരറ്റിലെയും കറ്റാര്‍ വാഴയിലെയും വിറ്റാമിന്‍ എ,സി എന്നിവ താരന്‍ അകറ്റുകയും മുടി വളര്‍ച്ചയെ കൂട്ടുകയും ചെയ്യും.മുടിയുടെ പല പ്രശനങ്ങളും പരിഹരിക്കാന്‍ ഇത് മികച്ചതാണ്
ആവശ്യമുള്ളവ
2 കാരറ്റ്
50 മില്ലി കറ്റാര്‍ വാഴ ജ്യൂസ്
100 മില്ലി സ്പ്രേ ബോട്ടില്‍
ചെയ്യേണ്ട വിധം
കാരറ്റ് ഫുഡ് പ്രോസെസറില്‍ അരച്ച് ജ്യൂസ് എടുക്കുക
സ്പ്രേ ബോട്ടിലില്‍ പകുതി കാരറ്റ് ജ്യൂസും പകുതി കറ്റാര്‍ വാഴ ജ്യൂസും എടുത്തു നന്നായി കുലുക്കുക
ഇത് തലയോടില്‍ സ്പ്രേ ചെയ്തു വിരലുകള്‍ കൊണ്ട് 10 മിനിറ്റ് മസാജ് ചെയ്യുക
30 മിനിട്ടിനു ശേഷം കഴുകുക
ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യാവുന്നതാണ്
കടപ്പാട്:boldsky
അവസാനം പരിഷ്കരിച്ചത് : 2/15/2020