വീട്ടില്‍ ലഭ്യമായ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ഒറ്റ മൂലികളാണ് പൊതുവായി പ്രയോഗിക്കപ്പെടുന്നത്. ഇത്തരത്തില്‍ ജല ദോഷത്തിനെ പ്രതിരോധിക്കാന്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു പൊടിക്കൈ ആണ് വെളുത്തുള്ളി.
ജല ദോഷത്തിന്റെ ചികിത്സയെ കുറിച്ച് പറയുമ്ബോള്‍ ഇത്തരത്തില്‍ തീര്‍ച്ചയായും പറയേണ്ടുന്ന ഒന്നാണ് വെളുത്തുള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച്. വെളുത്തുള്ളിക്ക് അത്രമേല്‍ ഫല പ്രദമായി ജല ദോഷത്തെ പ്രതിരോധിക്കാനാകും.
ജലദോഷത്തിന് ഒറ്റമൂലി വെളുത്തുള്ളി
പ്രതിരോധിക്കാന്‍
ജല ദോഷത്തെ പമ്ബ കടത്താന്‍ വെളുത്തുള്ളിയെ ഏത് വിധത്തില്‍ ഉപയോഗിക്കുമെന്നതിനെ കുറിച്ചാണ് ഈ ലേഖനം. ജല ദോഷത്തെ ചികിത്സിക്കാന്‍ വെളുത്തുള്ളിയുടെ ഔഷധ ഗുണത്തെ വ്യത്യസ്ത രീതികളില്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് പരിശോധിക്കാം.
ജല ദോഷത്തിന് ഒറ്റ മൂലി വെളുത്തുള്ളി - ജല ദോഷത്തെ പ്രതിരോധിക്കാന്‍ തികച്ചും പ്രകൃതി ദത്തമായ ചില മാര്‍ഗ്ഗങ്ങള്‍.
ജല ദോഷത്തെ പ്രതിരോധിക്കാന്‍ വെളുത്തുള്ളിയെ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
വെളുത്തുള്ളി നേരിട്ട് കഴിക്കാം.
ജല ദോഷം അകറ്റാന്‍ വെളുത്തുള്ളിയെ വ്യത്യസ്ത രീതികളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അതില്‍ ഒന്നാമത്തേത് വെളുത്തുള്ളി നേരിട്ട്, പച്ചയ്ക്ക് കഴിക്കുക എന്നതാണ്. ഏറ്റവും എളുപ്പമുള്ള രീതി ഇതാണ് എങ്കിലും വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും കയ്പും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല, എന്നാല്‍ ഏറ്റവും ആരോഗ്യ കരമായ മാര്‍ഗ്ഗം ഇതാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും കയ്പും വല്ല്യ പ്രശ്‌നമല്ലായെങ്കില്‍ നേരിട്ട് വെളുത്തുള്ളി കഴിക്കുന്നത് തന്നെയാണ് ജല ദോഷ മാറാനുള്ള ഏറ്റവും നല്ല പ്രതി വിധിയെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ രണ്ട് രീതിയില്‍ വെളുത്തുള്ളി നേരിട്ട് കഴിക്കാം.
ഒന്ന്, വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിട്ട് നേരത്തോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക.
രണ്ട്, വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുക്കുക. കപ്പില്‍ എടുത്ത വെള്ളത്തില്‍ ഇത് ചേര്‍ക്കുക, ശേഷം ദിവസേന ഇത്തരത്തില്‍ കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും
വെളുത്തുള്ളിയും തേനും.
വെളുത്തുള്ളിയെ പോലെ തന്നെ ജല ദോഷത്തെയും മറ്റും പ്രതിരോധിക്കാനുള്ള ശേഷി തേനിനും ഉണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജല ദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജല ദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും. താഴെ പറയുന്ന രീതിയിലൂടെ ജല ദോഷത്തെ ഇത്തരത്തില്‍ പമ്ബ കടത്താം.
ചേരുവകള്‍ 1 :
ശുദ്ധമായ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- ഏഴ് അല്ലികള്‍
ചേര്‍ക്കേണ്ട വിധം:
വെളുത്തുള്ളിയുടെ അല്ലികള്‍ നന്നായി അരിഞ്ഞ ശേഷം തേനിനോടൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ജല ദോഷത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണുമ്ബോള്‍ തന്നെ കഴിക്കുക.
ചേരുവകള്‍ 2 :
കുറച്ച് വെളുത്തുള്ളി അല്ലികള്‍ക്കൊപ്പം ആവശ്യത്തിന് തേന്‍ എടുക്കുക.
ശേഷം വെളുത്തുള്ളിയുടെ പുറം തോട് മാറ്റിയ ശേഷം അല്ലികള്‍ ഒരു പാത്രത്തിലോ ഭരണിയിലോ മാറ്റുക. അതിനോടൊപ്പം തേന്‍ ചേര്‍ത്ത ശേഷം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം. ഇത്തരത്തില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനിന് ഒപ്പം ദിവസേന കഴിക്കുന്നത് ജല ദോഷത്തെ മറി കടക്കാനുള്ള ഫല പ്രദമായ മാര്‍ഗ്ഗമാണ്. തേനിന്റെയും വെളുത്തുള്ളിയുടെയും ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം ഒരു വര്‍ഷത്തോളം ഗുണത്തില്‍ വ്യത്യാസം വരാതെ കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്.
വെളുത്തുള്ളിയുടെ അതിശയിപ്പിക്കുന്ന രോഗ പ്രതിരോധ ശേഷിയെ കുറിച്ച് വായിച്ചല്ലോ, വെളുത്തുള്ളി വെറും ഒരു കറി കൂട്ട് മാത്രമല്ല, നിത്യേന നമുക്ക് തല വേദന ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒരു ഒറ്റ മൂലി കൂടിയാണ് വെളുത്തുള്ളിയെന്ന് മനസ്സിലായില്ലേ?.
കടപ്പാട്:boldsky