ലോകം മുഴുവനുമുള്ള മുതിര്‍ന്നവരില്‍ കാണുന്ന ഒരു ചര്‍മ്മപ്രശനമാണിത്.താരന്‍ തലയോട്ടില്‍ മാത്രമേ കാണുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്.നമ്മുടെ കണ്‍പീലിയും കണ്‍പുരികവും താരന്‍ ബാധിക്കും.കണ്‍പുരികത്തെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്.ഇവ അകറ്റാന്‍ ഏറ്റവും പ്രധാനമായും വൃത്തി വേണം.കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്.
നിങ്ങള്‍ക്ക് കണ്‍പുരികത്തില്‍ താരന്‍ ഉണ്ടെങ്കില്‍ ചുവടെ പറയുന്ന വീട്ടുവൈദ്യം പരീക്ഷിക്കുക.നിങ്ങള്‍ക്ക് താരന്‍ അകറ്റാനാകും
എഗ്ഗ് ഓയില്‍
കണ്‍പുരികത്തിലെ താരന്‍ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്.ഏതാനും തുള്ളി യുനാനി എഗ് ഓയില്‍ നിങ്ങളുടെ പുരികത്തില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാനാകും.
എഗ് ഓയില്‍ പ്രകൃതിദത്തമായ എണ്ണയുടെ ഉത്പാദനം കൂട്ടും.ഇത് വരള്‍ച്ചയും താരനും കുറയ്ക്കും
ബദാം ഓയില്‍
നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍ താരന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.കിടക്കുന്നതിനു മുന്‍പ് കണ്‍പുരികവും കണ്‍പോളയും ചൂട് ബദാം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.
ഇത് പുരികത്തിലെ മുടി കൊഴിച്ചില്‍ അകറ്റും.രാവിലെ തന്നെ കഴുകിക്കളയാന്‍ മറക്കാതിരിക്കുക
കറ്റാര്‍ വാഴ ജെല്‍
ഏതു ചര്‍മ്മത്തിനും വളരെ യോജിച്ച ഒന്നാണ് കറ്റാര്‍വാഴ.കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും.
ടേബിള്‍ സാള്‍ട്ട്
താരന്‍ അകറ്റാന്‍ ഉപ്പ് വളരെ ഫലപ്രദമാണ്.ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തിന്റെ പുറം തൊലി ഒഴിവാക്കുന്നു.ദിവസവും ഏതാനും മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.ഒരു നുള്ളു ഉപ്പ് പുരികത്തിനു താഴെ ഉരസിയാല്‍ താരന്‍ അകലുകയും കൂടുതല്‍ വരാതിരിക്കുകയും ചെയ്യും.
ടീ ട്രീ ഓയില്‍
കുറച്ചു ചിലവ് കൂടിയതാണെങ്കിലും താരന് ഏറ്റവും ഫലപ്രദമായ ഒന്നാണിത്.ഇത് തലയോട്ടിലെ താരന്‍ അകറ്റാനും ഉപയോഗിക്കാവുന്നതാണ്.
സെബേഷ്യസ് ഗ്ലാന്റ് ഉത്പാദിപ്പിക്കുന്ന അമിത എണ്ണയാണ് കണ്‍പുരികത്തെ താരന് കാരണം.ഇത് അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.ടീ ട്രീ ഓയിലിലെ ആന്റി മൈക്രോബിയല്‍ സ്വഭാവം താരന്‍ അകറ്റാന്‍ വളരെ ഫലപ്രദമാണ്.ടീ ട്രീ ഓയില്‍ കുറച്ചു വെള്ളത്തില്‍ നേര്‍പ്പിച്ച ഒരു കോട്ടണ്‍ ബോള്‍ മുക്കി കണ്‍പുരികത്തില്‍ തുടച്ചാല്‍ താരന്‍ കുറയും.
നാരങ്ങാനീര്
നിങ്ങളുടെ തലയില്‍ താരന്‍ കാണുമ്ബോള്‍ നിങ്ങളുടെ 'അമ്മ നാരങ്ങാനീര് പുരട്ടിത്തന്നത് ഓര്‍മ്മയുണ്ടോ?അതുപോലെ കണ്‍പുരികത്തിലെ താരന്‍ അകറ്റാനും നാരങ്ങാനീര് ഉത്തമമാണ്.
നാരങ്ങാനീര് കുറച്ചു അസിഡിക് ആയതിനാല്‍ കുറച്ചു വെള്ളത്തില്‍ നേര്‍പ്പിച്ച ശേഷം കണ്‍പുരികത്തു പുരട്ടുക.താരന്‍ അപ്രത്യക്ഷമാകും
വേപ്പിലകള്‍
ബാക്ടീരിയകളെ കൊല്ലാനായി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വേപ്പില.ഇത് താരന്‍ അകറ്റാനും ചര്‍മ്മരോഗങ്ങള്‍ക്കും മികച്ചതാണ്.ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു
ഉലുവ
മുടികൊഴിച്ചില്‍ പ്രശനങ്ങള്‍ അകറ്റാന്‍ ഉലുവ മികച്ചതാണ്.നിങ്ങള്‍ക്ക് കണ്‍പുരികത്തില്‍ താരന്‍ ഉണ്ടെങ്കില്‍ ധാരാളം മുടിയും പൊഴിയുന്നുണ്ടാകും.ഉലുവയിലെ അമിനോആസിഡ് താരനെയും മുടി കൊഴിച്ചിലിനെയും അകറ്റുന്നു
നിങ്ങളുടെ കണ്‍പുരികങ്ങള്‍ ഈര്‍പ്പമുള്ളതാക്കുക
താരന്‍ അകറ്റാനായി പുരികങ്ങള്‍ ഇപ്പോഴും ഈര്‍പ്പമുള്ളതാക്കാന്‍ ശ്രദ്ധിക്കുക.എണ്ണമയം അടങ്ങിയ ക്രീമുകള്‍ വരള്‍ച്ച തടയുന്നു.
വിറ്റാമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ രാത്രിയില്‍ പുരികത്തു പുരട്ടാവുന്നതാണ്.ഇത് നോണ്‍ കോമിഡോജെനിക് ആയിരിക്കാന്‍ ശ്രദ്ധിക്കുക.അല്ലെങ്കില്‍ പുരികത്തു കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കണ്‍പുരികത്തിലെ താരന്‍ അകറ്റാം
പെട്രോളിയം ജെല്ലി
പെട്രോളിയം ജെല്ലി പുരട്ടി പുരികവും കണ്‍പീലികളും മസാജ് ചെയ്യുന്നതും നല്ലതാണ്. ഇതും താരന്‍ നീക്കാന്‍ സഹായിക്കും.
നാരങ്ങാ ,വെളിച്ചെണ്ണ
ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും തുല്യമായെടുത്ത് ചൂടാക്കി പുരികത്തിലും തലയിലും തേച്ചാല്‍ താരന്‍ അകലും .
തുളസിയില
താരന്‍ കളയാനുള്ള നല്ല വഴിയാണ് ഇത്. കറ്റാര്‍ വാഴ, തുളസി എന്നിവ അരച്ചു തലയിലും പുരികത്തും തേയ്ക്കുന്നതും താരനകറ്റാനുള്ള നല്ലൊരു വഴിയാണ്. തുളസിയുടെ ഔഷധഗുണങ്ങളും താരനെ ചെറുക്കാന്‍ സഹായിക്കും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കററാര്‍ വാഴയും തുളസയും ചേര്‍ന്ന മിശ്രിതം.
വെളിച്ചെണ്ണ ,കറ്റാര്‍വാഴ ജെല്‍
വെളിച്ചെണ്ണ ചൂടാക്കി കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തു പുരട്ടുന്നത് താരന്‍ കളയാനുളള മറ്റൊരു വഴിയാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ചെയ്യാം. പുരികത്തിനു ഈര്‍പ്പം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം കറ്റാര്‍ വാഴ, വെളിച്ചെണ്ണ മിശ്രിതം ഏറെ നല്ലതാണ്.
കടുക്
കടുക് അരച്ച് പുരികത്തില്‍ തേച്ചു കുറച്ചു കഴിഞ്ഞു കഴുകിക്കളയാവുന്നതാണ്.ഇത് ഒരാഴച തുടര്‍ച്ചയായി ചെയ്താല്‍ താരന്‍ അകലും
ആവണക്കെണ്ണ
ആവണക്കെണ്ണ ദിവസവും പുരികത്തില്‍ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാന്‍ സഹായിക്കും.
30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ പുരികം കഴുകി കളയുകയും വേണം.താരന്‍ അകറ്റാനും ഇത് ഗുണകരമാണ്
വെളിച്ചെണ്ണ
പുരികത്തിലെ താരന്‍ മാറ്റാന്‍ ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ പുരികത്തില്‍ പുരട്ടുന്നത് സഹായകമാണ്.
നാരങ്ങാ +തേങ്ങാപ്പാല്‍
നാരങ്ങാനീരും സമം തേങ്ങാപ്പാലും ചേര്‍ത്തു പുരികത്തില്‍ തേയ്ക്കുന്നതു താരനകറ്റും.
ഉള്ളി
ചെറിയ ഉള്ളി പിഴിഞ്ഞ് നീരെടുത്ത് പുരികത്തില്‍ പുരട്ടുകയോ ഇവ മുറിച്ച് പുരികത്തില്‍ ഉരസുകയോ ചെയ്താല്‍ പുരികത്തിന് കട്ടിയേറും താരന്‍ അകലും
ചെമ്ബരത്തി പൂവ്
ചെമ്ബരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തില്‍ പുരട്ടുന്നത് പുരികത്തിന്റെ വളര്‍ച്ചയെ കൂടുതല്‍ സഹായിക്കും താരനും അകറ്റും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തില്‍ കഴുകുക.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള നന്നായി പുരികത്തില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാന്‍ മറക്കരുത്. പുരികം കൂടുതല്‍ കറുപ്പ് നിറമാകാന്‍ മുട്ടയുടെ വെള്ള സഹായിക്കും.
കടപ്പാട്:boldsky