നമ്മുടെ നാട്ടിൽ വെളീപദേശങ്ങളിലും തരിശു ഭൂമിയിലും റോഡ്അരികിലും ശ്മശാനത്തിലും ഒറ്റപ്പെട്ടു വളരുന്ന തടിച്ച കുറ്റിച്ചെടിയാണ്എ രിക്ക്. നിറയെ ഭംഗിയുള്ള പൂക്കളുണ്ടാവാമെങ്കിലും അവഗണന യോടും വെറുപ്പോടും കൂടി മനുഷ്യർ നോക്കി കാണുന്ന ചെടിയാണ് എരിക്ക്. ഇതിനെ ചൊല്ലി ഒരുപാട് പഴമൊഴികളുണ്ട്. തമിഴ്നാട്ടിൽ വാണിയൻ ജാതിക്കാർ അവിവാഹിതനായ പുരുഷൻ മരിച്ചാൽ എരിക്കിൻ പൂവ് മാലയാണ് ധരിപ്പിക്കുന്നത്. മരണാനന്തര വിവാഹം നടക്കുമെന്നാണ് ഇവരുടെ ധാരണ.എരിക്കിൻ പൂവു കാണ്ട് തേനീച്ചയ്ക്കെന്തു പ്രയോജനമെന്ന് തെലുങ്കിലും എരിക്കിൻ പൂമൊട്ട് നശിപ്പിക്കുന്നവൻ ശ്രേഷ്ഠനെന്നും തമിഴിലും ദേഷ്യം വന്നാൽ നിന്റെ വീട്ടിൽ എരിക്കും കുരുപ്പും മുളക്കട്ടെ എന്ന് മലയാളത്തിലും ശാപ വാക്കുണ്ട്.
ചില പ്രാകൃത ആൾക്കാർ വേശ്യമാരെ ശിക്ഷിക്കുന്നത്. എരിക്കിൻ പു കൊണ്ട് മാല ധരിപ്പിച്ചാണ്. ത്യശിനാപ്പളളിയിൽ ആദിവാസികൾ വ്യഭിചാര കുറ്റത്തിന് എരിക്കിൻ വടികൊണ്ട് പുരുഷൻമാരെ അടിച്ചിരുന്നു. രണ്ടു കല്യാണം ചിറ്റി പോയാൽ മൂന്നാമത് എരിക്കിനെ വിവാഹം കഴിക്കുന്ന ഏർപ്പാട് തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിലുണ്ടായിരുന്നു. വിവാഹദിവസം പുരോഹിതനാൽ എരിക്കിനെ കുളിപ്പിച്ച് അണിയിച്ചൊരുക്കി താലി ചാർത്താം. അത് കഴിഞ്ഞാൽ ഭർത്താവ് എരിക്കിന്റെ ചുവട്ടിൽ കത്തി വക്കും. അതു നശിച്ചാൽ വെറേ പെണ്ണു കെട്ടാം. ചില സംസ്ഥാനങ്ങളിൽ കുറ്റവാളികളെ എരിക്കിൻ പൂമാലയണിയിച്ച് കഴുതപ്പുറത്ത് കയറ്റി വിടുമായിരുന്നു. തിരുവോണം നാളിൽ ജനിച്ചവരുടെ നക്ഷത്ര ചെടിയാണ് എരിക്ക്.Calotropis gigarile എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകൾ തടിച്ചതും മിനുസമുള്ള രോമങ്ങളോടു കൂടിയതുമാണ്. പൂക്കുലകളിൽ മാംസ്ളമായ വയലറ്റ് നിറത്തോടു കൂടിയതും വെള്ള നിറത്തിലുള്ള പൂക്കളുണ്ടാവുന്നു. 3 സെ. മി വലിപ്പമുള കായ്കളിൽ രാമക്കാടുകളിൽ ധാരാളം വിത്തുകളുണ്ടാവും.എരി ക്കിന്റെ എല്ലാ ഭാഗത്തും വെളുത്ത കറയുണ്ട്.ഇലയം വേരിൻമേൽ തൊലിയും കായും ഒൗഷധമായി വാതകോപ രോഗങ്ങൾക്കും കഫദോഷാത്തിനും ഉപയോഗിക്കുന്നു. വേര് വിഷ് ഹരവം വിരേചനൗഷധവുമാണ്.
കാലിലെ ആണിയും ശരീരത്തുണ്ടാകുന്ന അരിമ്പാറ മാറ്റാനും എരിക്കിൻ പാൽ തുടർച്ചയായി പുരട്ടിയാൽ മതി.വൃഷ്ണ വീക്കമുളളവർ എരിക്കിലയിൽ വെളിച്ചെണ്ണ പുരട്ടി ചൂടാക്കി വച്ചു കട്ടിയായി മാറും.തേൾ, പഴുതാര, ചിലന്തി തുടങ്ങിയ ജന്തുക്കൾ കടിച്ചാൽ എരിക്കിൻ പാലിൽ കുരുമുളക് പൊടിച്ച് അരച്ചിടണം.പല്ലുവേദനയുള്ളവർ എരിക്കിൻ കറ പഞ്ഞിയിൽ മുക്കി കടിച്ചു പിടിക്കണം.പുഴുപ്പല്ലു മാറ്റുവാൻ എരിക്കിൻ കറ പുരട്ടണം.
*ചെവിവേദനയുളളവർ എരിക്കിലയിൽ നെയ് പുരട്ടി വാട്ടി നീരൊഴിക്കണം. പ്ലീഹാ വീക്കമുളളവർ എരിക്കില,മഞ്ഞൾപ്പൊടി ചേർത്ത് സേവിക്കണം.വെള്ളരിക്കിൻവേര് പശുവിൻ പാലിൽ അരച്ച് ചേർത്തുപയോഗിച്ചാൽ കുട്ടികളുടെ ചൊറി മാറും. കൃമി നശിപ്പിക്കുവാൻ എരിക്കിൻവേരിനു കഴിയും,ചുമയും വലിവും മാറുവാൻ പൂവ്
വിക്കണം.ഉണക്കി പൊടിച്ച് തേൻ ചേർത്ത് വളംകടിക്ക് എരിക്കിൻ കറ പുരട്ടുന്നത് വളരെ ഗുണം ചെയ്യും. എരുക്കില, വാളൻപുളിയില, ആവണക്കിലഇവ മുറിവെണ്ണ ചേർത്ത് വഴറ്റി കിഴിയാക്കി കിഴി കുത്തിയാൽ സന്ധി നീര്, വേദന, ഉളുക്ക്, ചതവ് ഇവ പെട്ടെന്ന് മാറും.
കടപ്പാട്:കേരള കര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 7/27/2020