অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധമായും കാപ്സിക്കം

ഔഷധമായും കാപ്സിക്കം

ഔഷധമായും കാപ്സിക്കം

ആരോഗ്യപരിപാലനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ക്യാപ്സിക്കം. ഇതിൽ ജീവകം 'എ',"സി', ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഓസ്റ്റയോ ആർതറൈറ്റിസ്, വാതം എന്നിവയോടനുബന്ധിച്ച് എല്ലിൽ ഉണ്ടാകുന്ന നീരിന് ക്യാപ്സിക്കം മരുന്നായി പ്രവർത്തിക്കുന്നു. ഫൈറ്റോ ന്യൂട്രിയന്റുകളുടെ കലവറയായ ക്യാപ്സിക്കം കഴിക്കുന്നതിലൂടെ ആസ്ത്മാ രോഗികൾക്ക് വളരെ ആശ്വാസം ലഭിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് പച്ച ക്യാപ്സിക്കം വളരെ നല്ലതാണ്. ക്യാപസിക്കത്തിലുള്ള ജീവകം 'സി' ഓറഞ്ചിലുള്ളതിനെക്കാൾ മൂന്നിരട്ടിയാണ്. പലതരത്തിലുള്ള ക്യാപ്സിക്കം കഴിക്കുന്നതിലൂടെ വ്യത്യസ്തതരത്തിലുള്ള പോഷകങ്ങളും ലഭിക്കും.

ക്യപ്സിക്കത്തില്‍ ജീവകം "സി'യും ബീറ്റാകരോട്ടിനും അടങ്ങിയിരിക്കുന്നതിനാൽ അസ്നിഗ്മാറ്റിസം, തിമിരം തുടങ്ങിയ നേത്രരോഗങ്ങൾക്ക് പ്രതിരോധമാണ്.

ക്യാപ്സിക്കത്തിന്റെ നീര് ചേർത്ത വെള്ളംകൊണ്ട് കവിൾകൊണ്ടാൽ തൊണ്ടയിലെ ചെറിയ പ്രശ്നങ്ങൾക്കും ഒച്ചയടപ്പിനും ശമനം കിട്ടും. മൈഗ്രേയ്ൻ പോലുള്ള തലവേദനയ്ക്കും ഇത് മരുന്നാണ്.

ക്യാപ്സിക്കത്തിന്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകരിക്കും. ആർട്ടറി ദൃഢമായിപ്പോകുന്ന പ്രശ്നത്തെയും ഇതുതടയുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നു. വിളർച്ചക്ക് ചുവപ്പ് ക്യാപ്സിക്കം ഔഷധമാണ്. ഫോളിക് ആസിഡും ജീവകം ബി 6 ഉം ഹീമോഗ്ലോബിന്റെ നിരപ്പ് കൂട്ടുന്നു. ഈ രണ്ടു ഘടകങ്ങളും ചുവപ്പു രക്തകോശങ്ങൾ ഉണ്ടാകാൻ നല്ലതാണ്. ഇനി ക്യാപ്സിക്കം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ഉറപ്പുള്ളതും ചുളിവുകൾ ഇല്ലാത്തതും മിനുസം ഉള്ളതും ആയ ക്യാപ്സിക്കം തിരഞ്ഞെടുക്കുക.

കടുംനിറമുള്ളവ നോക്കി വാങ്ങുക. കറുത്ത പുള്ളികൾ ഉള്ളവ ഒഴിവാക്കുക. സുഷിരങ്ങൾ ഉള്ള ബാഗിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക. 1 ആഴ്ച വരെ കേടാകാതെ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് തൊട്ടു മുൻപു മാത്രം കഴുകിയാൽ മതി. ക്യാപ്സിക്കം ജ്യൂസാക്കുമ്പോൾ നാരങ്ങാ നീര് കൂടി ചേർക്കുക.

മുടിക്ക്. ചുവപ്പ് ക്യാപ്സിക്കം ഉണക്കുക. ഇത് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇനിയത് തണുക്കാൻ വക്കുക. ഇതിൽ

മുക്കിയ കായ പഞ്ഞിക്കഷണം കൊണ്ട് ശിരോചർമ്മത്തിൽ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം മുടി കഴുകുക. ആഴ്ചയിൽ 2 തവണ എന്ന ക്രമത്തിൽ ഇങ്ങനെ ചെയ്താൽ മുടിവളർച്ചയുണ്ടാകും. മുടിക്ക് ആരോഗ്യവും കൈവരിയ്ക്കാം.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate