অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുർവേദ ഗ്രന്ഥങ്ങൾ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

ആയുർവേദ ഗ്രന്ഥങ്ങൾ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

മിക്കവാറുമുള്ള ആളുകള്‍ അസുഖബാധിതരാകുന്ന കാലമാണ് മഴക്കാലം. രോഗാണുക്കള്‍ പടരുന്നതാണ് ഇതിന്റെ കാരണം, പ്രത്യേകിച്ച്‌ കുട്ടികള്‍ക്കിടയില്‍, മഴക്കാലം അതിനോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടുവരുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ആയുര്‍വേദം പറയുന്നത്, രം വാത ദോഷം അതിന്റെ ഉച്ഛസ്ഥയിയിലെത്തുന്ന സമയമാണ് മഴക്കാലം എന്നാണ് എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ധാരാളമായി കഴിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുന്ന കാലമാണ് മഴക്കാലം. എന്നാല്‍, ദഹനവ്യവസ്ഥ നിരവധി രോഗങ്ങള്‍ക്ക് വഴങ്ങുന്നതാകയാല്‍, ഈ എണ്ണ ചേര്‍ത്ത ഭക്ഷണങ്ങള്‍ ദഹിക്കാതിരിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും .
ഇപ്പോള്‍, ഇക്കാരണങ്ങളാല്‍ മഴക്കാലത്തെ വെറുക്കുന്നവര്‍ അറിയുക, മഴക്കാലത്തേക്കാള്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ കൂടുതല്‍ വളരുന്നതും പരക്കുന്നതും വേനല്‍ക്കാലത്താണ്"https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/rain_.jpg"_mcePaste" style="text-align: justify; ">
അലിഗഡിലെ ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ പ്രൊഫസറും ദ്രവ്യഗുണ വകുപ്പ് മേധാവി കൂടിയാണ് ഡോ. മഹേഷ്, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പുതുമഴ പതിക്കുമ്ബോള്‍ ഉണ്ടാകുന്ന മണ്ണിന്റെ മണം രോഗശമനത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഉത്തമമാണ്, അതിനാല്‍ അത് അനുഭവിച്ചറിയുവാന്‍ മടിച്ചു നില്‍ക്കാതെ ആസ്വദിക്കുക.
ആയതിനാല്‍, ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നത് പ്രകാരം മഴക്കാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അറിയുന്നതിനായി തുടര്‍ന്ന് വായിക്കുക . ഇക്കാര്യങ്ങള്‍ പാലിക്കുന്നതിലൂടെ മഴക്കാലത്ത് വര്‍ദ്ധിച്ചു വരുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. അതോടൊപ്പം, ദഹന വ്യവസ്ഥയുടെ മന്ദീഭവിക്കല്‍ മൂലമുള്ള വിപരീത ഫലങ്ങളില്‍ നിന്നും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനും ഈ നുറുങ്ങുകള്‍ സഹായകരമാണ്.
ആയുര്‍വേദ പ്രകാരം മഴക്കാലത്ത് ചെയ്യാവുന്ന കാര്യങ്ങള്‍
മഴക്കാലത്ത്, വേഗം ദഹിക്കുന്ന ആഹാരം കഴിക്കുക. . ഉണക്കി സൂക്ഷിച്ച ചോളം, കടല, കടലപ്പൊടി, ഓട്സ് തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുകയും, പുതുതായി വിളവെടുത്തവ ഒഴിവാക്കുകയും ചെയ്യുക. ഇഞ്ചി, നെയ് എന്നിവ ചേര്‍ത്ത് ചെറുപയര്‍ പരിപ്പ് കൊണ്ടുണ്ടാക്കിയ സൂപ്പ് കഴിക്കുവാന്‍ അത്യധികം നിര്‍ദ്ദേശിക്കപ്പെടുന്നു.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, അത് അണുക്കളെ ഇല്ലാതാക്കുന്നു എന്നത് ഉറപ്പാക്കുന്നു . തിളപ്പിച്ച വെള്ളം 24 മണിക്കൂറിനുള്ളില്‍ കുടിക്കുക.
പാകം ചെയ്യുന്നതിന് മുന്‍പ് പച്ചക്കറികള്‍ നന്നായി കഴുകുക. അതോടൊപ്പം, അവ പച്ചയായി കഴിക്കാനാണെങ്കില്‍ കഴുകുമ്ബോള്‍ നന്നായി ശ്രദ്ധിക്കുക
ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് നിങ്ങളുടെ ദഹനശേഷിക്ക് അനുസരിച്ച്‌ കഴിക്കണമെന്നാണ്- നിങ്ങള്‍ ആഹരം കഴിക്കുമ്ബോള്‍ നിങ്ങളുടെ ജതരാഗ്നിയുടെ പ്രാപ്തി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് മറ്റൊന്നുമല്ല നിങ്ങളുടെ ശരീരത്തിന്റെ ദഹനാഗ്നി അല്ലെങ്കില്‍ വിശപ്പ് തന്നെയാണ്.
ഇഞ്ചി, പെരുങ്കായം, വെളുത്തുള്ളി, ജീരകം, മല്ലി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയവ മഴക്കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ ദഹനശേഷി വര്‍ധിപ്പിക്കുന്നതിന് അറിയപ്പെടുന്നവയാണ്. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പടവലങ്ങ, കൊത്തമര, പാവയ്ക്ക, കാട്ടുപടവലം, ആപ്പിള്‍ ഗാഡ് തുടങ്ങിയവ മഴക്കാലത്ത് കഴിക്കേണ്ട പച്ചക്കറികളാണ്. മഴക്കാലത്ത് ആ കാലാവസ്ഥയില്‍ വിളയുന്ന പഴങ്ങള്‍ മാത്രം കഴിക്കുക.
മഴക്കാലത്ത് ഉപവസിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച്‌ യാത്ര ചെയ്യുന്ന ആളുകള്‍. ഒരാഴ്ച്ച അല്ലെങ്കില്‍ രണ്ടാഴ്ച്ച ഉപവസിക്കുന്നത് നിങ്ങള്‍ക്ക് അനവധി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു.
ആയുര്‍വേദ പ്രകാരം മഴക്കാലത്ത് ചെയ്യരുതാത്ത കാര്യങ്ങള്‍
ഊത്തപ്പം, ദോശ, ഇഡലി തുടങ്ങി പുളിപ്പിച്ച ശേഷം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക
പാകം ചെയ്യാതെ പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങളും കഴിക്കുന്നതും പുളിച്ചതും തണുത്തതുമായ ആഹാരവും ഒഴിവാക്കുക. പുളി, , ചമ്മന്തികള്‍, അച്ചാറുകള്‍ എന്നിവ ഒഴിവാക്കുക.
ബജ്റ, റാഗി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്ന ചോറ്, തണ്ണിമത്തന്‍, കുമ്ബളം എന്നിവ ഭക്ഷിക്കരുത്. ഇവ ശരീരത്തില്‍ നീര്‍വീക്കത്തിന് കാരണമാകുന്നു.
ശരീരത്തിന്റെ ദഹനവ്യവസ്ഥയെ ആയാസപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഒഅഴിവാക്കുക. തൈര്, ഉപ്പുരസം അധികമായി അടങ്ങിയിരിക്കുന്ന ആഹാരം, സലാഡ് പോലെയുള്ള വേവിക്കാത്ത ആഹാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മഴക്കാലത്ത് സസ്യേതര ആഹാരങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
പകല്‍ സമയം ഉറങ്ങുന്നത് ഒഴിവാക്കുക.
നിങ്ങളെ ക്ഷീണിപ്പിക്കുന്ന കഠിന ജോലികള്‍ ഒഴിവാക്കുക
രാത്രി വൈകി ആഹാരം കഴിക്കരുത്
വ്യായാമം നിയന്ത്രിത അളവില്‍ ചെയ്യുക, ഉദാഹരണത്തിന് ഹ്രസ്വമായ നടത്തം, ലളിതമായ യോഗ എന്നിവ.

മിഥ്യകളും യാഥാർത്ഥ്യവും ഒരു താരതമ്യം.

ഏറ്റവും പ്രാചീനമായ ശാസ്ത്രമായി കണക്കാക്കപ്പെടുന്ന, ആയുര്‍വേദം വൈദ്യശാസ്ത്രത്തിന്റെ അമ്മ എന്നാണ് യഥാര്‍ത്ഥത്തില്‍ പറയപ്പെടുന്നത്. ആയുര്‍വേദത്തിന്റെ ഉത്ഭവം ഇന്ത്യയിലാണ്, ലോകമെമ്ബാടുമുള്ള ധാരാളം ആളുകള്‍ ഈ ശാസ്ത്രത്തിന്റെ രോഗശമനശേഷി പ്രയോജനപ്പെടുത്തുന്നു. എന്നിരുന്നാലും, 5000 വര്‍ഷം പഴക്കമുള്ളതുകൊണ്ട് ആയുര്‍വേദത്തെ ചുറ്റിപ്പറ്റി നിരവധി മിഥ്യകളും ഉണ്ട്.
*ഡോ. മഹേഷ് ടി. എസ്. നെ പോലെയുള്ള വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, "ആയുര്‍വേദം ജീവിതത്തിന്റെ ശാസ്ത്രമാണ്, കാരണം അത് രോഗത്തിന്റെയും ചികിത്സയുടെയും വെറും വിവരണത്തേക്കാള്‍ അപ്പുറമാണ്. അത് നമ്മുടെ ചുറ്റുമുള്ള പ്രകൃതിയോട് വ്യതിരിക്തമായും ഇണങ്ങികൊണ്ടുള്ള രീതിയില്‍ ശരീരത്തെ സമഗ്രമായി ശുദ്ധീകരിച്ചു കൊണ്ടാണ് ചികിത്സിക്കുന്നത്,. നാമേവരും ആയുര്‍വേദ ജീവിതരീതി പിന്തുടര്‍ന്നാല്‍, ലോകം രോഗങ്ങളിലും കഷ്ടപ്പാടുകളിലും നിന്നും സ്വതന്ത്രമാകും. "
ആയതിനാല്‍, ആയുര്‍വേദത്തെ പിന്തുടര്‍ന്ന് മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് എളുപ്പമാക്കുന്നതിനായി അതിനെ സംബന്ധിച്ച ചില മിധ്യാധാരണകള്‍ ഞങ്ങള്‍ പൊളിച്ചെഴുതുന്നു:
മിഥ്യ 1: ആയുര്‍വേദത്തിന് പാര്‍ശ്വഫലങ്ങളില്‍ ഇല്ല.
യാഥാര്‍ത്ഥ്യം: ഏത് തരത്തിലുള്ള മരുന്നുകളും ആരോഗ്യത്തെ വ്യത്യസ്തമാര്‍ന്ന ഏതെങ്കിലുമൊക്കെ രീതികളില്‍ നിശ്ചിതമായും ബാധിക്കപ്പെടുന്നു. ശരിയായ വിധത്തില്‍ രോഗനിര്‍ണയം നടത്താത്തതിനൊപ്പം, അനുയോജ്യമല്ലാത്ത സമയവും അല്ലെങ്കില്‍ കൃത്യമല്ലാത്ത അളവുകളും, വ്യത്യസ്ത അനുപാതങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ കാണിക്കുവാന്‍ ഇടവരുത്തുന്നു. ചികിത്സയുടെ 4 പാദങ്ങള്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു - "ചികിത്സാ ചതുഷ്ഷ്പാദ". ഡോക്ടര്‍, മരുന്ന്, രോഗീ പരിചാരകന്‍, രോഗി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏതെങ്കിലും പാദം അതിന്റെ പങ്ക് വഹിക്കുവാന്‍ പരാജയപ്പെടുകയാണെങ്കില്‍, അത് പാര്‍ശ്വഫലങ്ങള്‍ക്കും നിരവധി സങ്കീര്‍ണ്ണതകള്‍ക്കും ഇടയാക്കും.
മിഥ്യ 2: ആയുര്‍വേദ മരുന്നുകള്‍ക്ക് കാലഹരണ പരിധി ഇല്ല.
യാഥാര്‍ത്ഥ്യം: എല്ലാത്തിനും ഒരു കാലഹരണ തീയതി ഉണ്ട്. സുരക്ഷിത ഉപയോഗ കാലയളവ് സംബന്ധിച്ച അടിസ്ഥാനതത്വങ്ങളും വിവിധ തരത്തിലുള്ള മരുന്നുകളുടെ കാലഹരണ പരിധിയും യഥാര്‍ത്ഥത്തില്‍ ആദ്യം വിശദീകരിച്ചത് ആയുര്‍വേദമായിരുന്നു. ആയുര്‍വേദ മരുന്നുകളുടെ കാലാവധി ശാരംഗധര സംഹിതയില്‍ പരാമര്‍ശിക്കുന്നു. ഇത് എല്ലായ്പ്പോഴും തയ്യാറാക്കല്‍ രീതിയുടെ തരത്തോടൊപ്പം ഉപയോഗിക്കുന്ന സസ്യങ്ങളേയും ചേരുവകളേയും ആശ്രയിച്ചിരിക്കുന്നു.
മിഥ്യ 3: ആയുര്‍വേദ മരുന്നുകള്‍ ശരീര താപനില ഉയര്‍ത്തുന്നു
യാഥാര്‍ത്ഥ്യം: ആയുര്‍വേദ പുസ്തകങ്ങള്‍ പറയുന്നത്, തണുത്തതും (വാത, കഫ), ചൂടുള്ളതും (പിത്ത) ആയ ഘടകങ്ങള്‍ തമ്മിലുള്ള സമതുലനമാണ് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഈ ഘടകങ്ങളില്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ ശരീരത്തിന്‍റെ താളം അസ്വസ്ഥമാകും, ഇത് പല രോഗങ്ങള്‍ക്കും ഇടയാക്കുന്നു. ആയുര്‍വേദ മരുന്നുകള്‍ ശരീരത്തില്‍ ചൂട് അല്ലെങ്കില്‍ തണുപ്പ് വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. ആയുര്‍വേദ മരുന്നുകള്‍ കഴിക്കുമ്ബോള്‍ ചില ആളുകള്‍ക്ക് താപ-സംബന്ധിയായ മാറ്റങ്ങള്‍ അനുഭവപ്പെടാറുണ്ട് ഇത് മരുന്നുകളോടുള്ള പ്രതികരണമായുള്ള ഉപാപചയ വ്യതിയാനം മൂലമാണ്. ഈ മാറ്റം താത്കാലികമാണ്.
മിഥ്യ 4: ആയുര്‍വേദ മരുന്നുകളില്‍ വിഷകരമായ രാസവസ്തുക്കളും ഘന ലോഹങ്ങളും ഉണ്ട്.
യഥാര്‍ത്ഥ്യം: ലോഹങ്ങളും ധാതുക്കളും മരുന്നായി ഉപയോഗിച്ചിരുന്ന ആയുര്‍വേദത്തിന്റേതായ ഒരു ആദ്യകാല ശാസ്ത്രമാണ് രസ ശാസ്ത്രം. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാകും വിധം ലോഹം അല്ലെങ്കില്‍ ധാതുക്കള്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നതിനായി ശരിയായ ശ്രദ്ധ നല്‍കുന്നു. ശുദ്ധീകരണ നടപടികള്‍ നിലവിലുള്ള വിഷവസ്തുക്കളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു; വസ്തുക്കളില്‍ ഘടനാപരവും രാസപരവുമായ മാറ്റം വരുത്തി പൊട്ടല്‍ പ്രകൃതം വര്‍ദ്ധിപ്പിക്കുകയും കഠിനത കുറയ്ക്കുകയും ചെയ്യുന്നു. ആയതിനാല്‍ ആയുര്‍വേദ മരുന്നുകളില്‍ വിഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന വിശ്വസം തെറ്റാണ്.
മിഥ്യ 5: പാരമ്ബര്യ വൈദ്യന്മാര്‍ ആയുര്‍വേദ ഡോക്ടര്‍മാരാണ്
യാഥാര്‍ത്ഥ്യം: പാരമ്ബര്യ വൈദ്യന്മാര്‍ കുടുംബപരമായ പരിശീലനങ്ങളില്‍ നിന്ന് രോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനെക്കുറിച്ച്‌ അറിവ് നേടുന്നു. രോഗശാന്തിക്കായി അവര്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ അവരുടെ രഹസ്യങ്ങളാണ്. അവര്‍ പ്രകൃതി വിഭവങ്ങളില്‍ നിന്നും മരുന്നുകള്‍ ശേഖരിക്കുന്നു, ഉദാഹരണത്തിന്, ഒരു കാട്ടിലുള്ള സസ്യങ്ങള്‍. അവര്‍ യോഗ്യത നേടിയ ആയുര്‍വേദ ഡോക്ടര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. പാരമ്ബര്യ വൈദ്യന്മാര്‍ യോഗ്യത നേടിയവരോ അല്ലാത്തവരോ ആയിരിക്കാം.
മിഥ്യ 6: മസാജ് കൂടാതെ ഏതൊരു ആയുര്‍വേദ ചികിത്സയും പൂര്‍ണ്ണമാകുന്നില്ല.
യഥാര്‍ത്ഥ്യം: ആയുര്‍വേദ ചികിത്സകളില്‍ എപ്പോഴും അഭ്യംഗ (സ്വയം മസാജ്) ഉള്‍പ്പെടുന്നില്ല. ശരീരത്തിലെ ചാനലുകള്‍ തുറക്കുന്നതിനാണ് മസാജ് ഉപയോഗിക്കുന്നത്, അതിനാല്‍ ചില രോഗങ്ങള്‍ക്ക് മാത്രമാണ് അത് ശുപാര്‍ശ ചെയ്യുന്നത്. ഓരോ ആയുര്‍വേദ ചികിത്സയ്ക്കും ഇത് ആവശ്യമില്ല. അഭ്യംഗ എന്നത് സ്വേദനയ്ക്കൊപ്പമുള്ള പഞ്ചകര്‍മ്മയുടെ പ്രീ-ഓപ്പറേറ്റീവ് നടപടിക്രമമാണ്, എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ഒരു പ്രധാന നടപടിക്രമമായി ഉപയോഗിക്കുകയും ചെയ്യുന്നു.
മിഥ്യ 7: ആയുര്‍വേദ ചികിത്സ ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നു.
യാഥാര്‍ത്ഥ്യം:, ആത്മീയ പാത പിന്തുടരുന്ന ആളുകള്‍ക്കാണ് ഈ ഉപദേശം നല്‍കുന്നത്, ആയുര്‍വേദ ചികിത്സയുടെ മുഴുവന്‍ സ്വീകര്‍ത്താക്കള്‍ക്കുമല്ല. എന്തെന്നാല്‍ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഉപഭോഗം ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നതിനാലാണിത്. നേരെമറിച്ച്‌, വെളുത്തുള്ളി, സവാള എന്നിവ ജലദോഷം ഭേദമാക്കുകയും, വേദന ഒഴിവാക്കുകയും, രക്തത്തെ ശുദ്ധീകരിക്കുകയും, ഓക്കാനം ഒഴിവാക്കുകയും, മുലപ്പാല്‍ ശുദ്ധീകരിക്കുകയും ചെയ്യുമെന്നതിനാല്‍ പല ആയുര്‍വേദ ഡോക്ടര്‍മാരും ഇത് കഴിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
ഏതാണ്ട് എല്ലാത്തരം അസുഖങ്ങളും ഭേദമാക്കാനുള്ള സമയ-നിഷ്ഠമായ രീതിയാണ് ആയുര്‍വേദം. രോഗബാധിതര്‍ക്കായുള്ള സമഗ്രവും വ്യാപകവുമായ രൂപം എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
കടപ്പാട്:lever ayush malayalam-epaper

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate