കഴുത്തിന് നേര്‍ പിന്‍ഭാഗത്തോ, ഒരു പ്രത്യേക സ്ഥാനത്തോ, വ്യാപകമായോ, കഴുത്തിന് മുഴുവനായോ അനുഭവപ്പെടുന്നതാണ് കഴുത്തുവേദന.ഇക്കാലത്ത് സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത്ത് വേദന.ചെറിയ കുട്ടികളിൽ തുടങ്ങി പ്രായമായവരിൽ വരെ കണ്ടുവരുന്നതാണ് കഴുത്തുവേദന. സ്ഥിരമായി കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ ഇന്ന് ശരീരം അനങ്ങി പണി എടുക്കുനതിൽ നിന്നും ഇരുന്നു പണി എടുക്കുതിലെക്ക് നമ്മുടെ ജോലികൾ മാറി എന്നുള്ളത് തും ഒരു കാരണമാണ് . കംപുട്ടെറിലേക്ക് നോക്കിയുള്ള ഇരുപ്പ് കഴുത്തിന്റെ ആയാസം കൂട്ടുകയും അത് പിന്നീട് കഴുത്ത് വേദനയ്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.ആവശ്യമായ വ്യായാമം കഴുത്തിന് ഇല്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയ ശതമാനവും കഴുത്തു വേദനക്കാരാണ്. കഴുത്തിന്റെ താഴേക്കുള്ള ഭാഗത്തെ തേയ്മാനം വന്ന ഡിസ്ക്കുകള്‍ മൂലമുണ്ടാകുന്നസ്പോണ്ടിലോസിസ് വളരെ വ്യാപകമായി കണ്ടുവരുന്നു. കൂടാതെ, എല്ലുകളില്‍ മുഴയുണ്ടാകുന്നതും സുഷ്മനയെ സംരക്ഷിക്കുന്ന ഡ്യൂറായേയോ ഞരമ്പുകളേയോ സ്പര്‍ശിക്കുമ്പോഴും കഠിനമായ കഴുത്തുവേദനയുണ്ടാകുന്നു.
മറ്റു കാരണങ്ങൾ
കഴുത്തുവേദനക്ക് മിക്കവരും ആയുർവേദ ചികിത്സ തിരഞ്ഞെടുക്കാൻ കാരണം ആയുർവേദത്തിൽ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതിനാലാണ് .ഇതിൽ ആദ്യമായി ചെയ്യുന്നത് നിങ്ങളുടെ കഴുത്തുവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് .അതിനാൽ കഴുത്തുവേദന പൂർണമായും ഇല്ലാതാക്കാൻ ആയുർവേദ ചികിത്സയിലൂടെ സാധിക്കും.നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. ആയുർവേദത്തിൽ ഇതിന്റെ ചികിത്സകള്‍ ഗൌരവമേറിയതും ആണ് .കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ഗൌരവകരമായ ചികിത്സകള്‍ കൂടിയേ തീരു.തോളുവേദന, തലവേദന, കൈകടച്ചില്‍, ക്ഷീണം ഇതെല്ലാമായി ബന്ധപ്പെട്ടും കഴുത്തുവേദന വരാറുണ്ട്.കഴുത്തു ഭാഗത്തെ ഞരമ്പിനുണ്ടാകുന്ന ഞെരുക്കവും ഇറുക്കവും, കൈ കുഴച്ചില്‍, തരിപ്പ് എല്ലാം കഴുത്തുവേദനയുമായി ബന്ധപ്പെട്ടതാകാം. .
എന്താണ് ആസ്ത്മ?
ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനം ശരീരത്തിൻറെ സ്വാഭാവിക രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു. ഇതുമൂലം ശരീരത്തിൻറെ രോഗപ്രതിരോധ സംവിദാനം അമിതമായി പ്രതികരിക്കുകയും ശ്വാസംമുട്ടലും വലിവും ചുമയും കഫക്കെട്ടും ഉണ്ടാകുന്ന രോഗമാണ് ആസ്ത്മ.
അസെയിൻ എന്ന ഗ്രീക്ക് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ആസ്ത്മ എന്ന രോഗനാമം ഉദ്‌ഭവിച്ചിരിക്കുന്നത്. കിതയ്ക്കുക അല്ലെങ്കിൽ ആയാസപ്പെട്ട് ശ്വസിക്കുക എന്നാണ് ഇതിന്റെ അർഥം.
കാരണങ്ങൾ
ശ്വാസകോശത്തിൽ ഉണ്ടാവുന്ന സൂക്ഷമമായ പല മാറ്റങ്ങളും ആസ്ത്മയ്ക്ക് കാരണമാവാം, എന്നാൽ താഴെ പറയുന്നവയാണ് മുഖ്യമായ കാരണങ്ങൾ:
രോഗലക്ഷങ്ങൾ
ചെറിയ തോതിലുള്ള ചുമയിൽ ആരംഭിച്ചു വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിച്ചു വരുന്നതാണ് സാദാരണയായി ആസ്ത്മയിൽ കണ്ടുവരുന്നത്. കൂടാതെ താഴെ പറയുന്ന ചില രോഗലക്ഷണങ്ങളും കണ്ടുവരുന്നു.
എന്നാൽ കടുത്ത ആസ്ത്മയുള്ളവരുടെ ലക്ഷണങ്ങളായി കാണപ്പെടുന്നത് താഴെ പറയുന്നവയാണ്.
അപായസാധ്യതാഘടകങ്ങൾ (Risk Factors)
ആസ്ത്മയുടെ അടിക്കടിയുള്ള വർധനവിനുകാരണമാവുന്ന പ്രധാനപ്പെട്ട അപായസാധ്യതാഘടകങ്ങൾ ഇനിപറയുന്നവയാണ്:
ആസ്ത്മയിൽ അലർജിയുടെ പങ്ക്
ചില വസ്തുക്കൾക്ക് എതിരെ ഉള്ള നമ്മുടെ ശരീരത്തിൻറെ പ്രതികരണം ആണ് അലർജി. ചില അത്യാവശ്യഘട്ടങ്ങളിൽ നമ്മുടെ ശരീരം പ്രതികരിക്കാൻ ആന്റിബോഡീസിനെ നിർമിക്കുന്നു. ആന്റിജൻ എന്ന് വിളിക്കപ്പെടുന്ന ഇവ നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു.
ശ്വാസകോശത്തിലൂടെ പൊടിയോ കണികകളോ ഉള്ളിലെത്തിയാൽ ശ്വാസകോശത്തിലെ പലതരം ശ്വേതരക്താണുക്കളുടെ സംഘങ്ങൾ പ്രകോപിതരാകുന്നു. സാധാരണനിലയ്ക്ക് രോഗപ്രതിരോധം നടത്തുന്ന വെളുത്ത രക്തകോശങ്ങൾ തന്നെയാണ് ഇവിടെയും പ്രതികരിക്കുന്നതെങ്കിലും ഈ പ്രതികരണം ആവശ്യമായ അളവിലും അധികമാകുന്നുവെന്നതാണ് ആസ്മയിലെ മുഖ്യപ്രശ്നം.
നിങ്ങളുടെ ആസ്ത്മ രോഗത്തിന്റെ ശാശ്വത പരിഹാരത്തിനായി ഫലപ്രദമായ ചികിത്സയ്ക് ആയി ആയുഷി ഹെൽത്ത് കെയറുമായി ബന്ധപെടാവുന്നതാണ് . ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ നിങ്ങൾക്കായി ഏറ്റവും മികച്ച വൈദ്യ സഹായം നൽകുന്നു .
മൈഗ്രേന്‍ അഥവാ ചെന്നികുത്തു പല തരത്തിൽ പെട്ട തലവേദനകളിൽ ഒന്നാണ്. നാലിലൊന്നു സ്ത്രീകളും പന്ത്രണ്ടില്‍ ഒരു ഭാഗം പുരുഷന്മാരും മൈഗ്രെയ്ന്‍ കൊണ്ടു കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
എന്താണ് മൈഗ്രേൻ?
തലയുടെ ഏതെങ്കിലും ഭാഗത്തോ മുഖത്തിന്റെ വശങ്ങളിലോ പിൻകഴുത്തിലോ ആവർത്തിച്ചുവരുന്നതും നീണ്ടുനില്‍ക്കുന്നതുമായ കഠിനമായ വേദനയാണ് മൈഗ്രേൻ. ട്രെസ്‌ക് എന്നു വിളിക്കുന്ന ജീനാണ് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ അസുഖത്തിനു കാരണമെന്നാണ് ഓസ്‌ഫോർഡ് സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ട്രെസ്‌ക് ജീനിനു വ്യതിയാനം സംഭവിച്ചവരിൽ ചില ബാഹ്യകാരണങ്ങളാല്‍ തലച്ചോറിലെ 'വേദനാകേന്ദ്രങ്ങള്‍' ഉത്തേജിപ്പിക്കപ്പെടും. അത് മൈഗ്രേയ്‌നായി അനുഭവപ്പെടും.
ലക്ഷണങ്ങൾ
തലവേദനയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇത് മൈഗ്രേനാണോയെന്നു തിരിച്ചറിയാം. മൈഗ്രേന്‍ മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂർ മുതല്‍ 48 മണിക്കൂർ വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനൊപ്പം ചിലർക്ക് ചര്‍ദ്ദിയും ശരീരഭാഗങ്ങളിൽ വേദനയും അനുഭവപ്പെടാറുണ്ട്.
താഴെ പറയുന്നവയാണ് മൈഗ്രേയ്‌നിൽ സാദാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ:
കാരണങ്ങൾ
മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കാറില്ല. പക്ഷേ പലപ്പോഴും ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തെ അത് ദോഷകരമായി ബാധിക്കാറുണ്ട്. ഉച്ചത്തിലുള്ള ശബ്ദം, ശക്തിയുള്ള പ്രകാശം, കാറ്റ് തുടങ്ങിയവയെല്ലാം മൈഗ്രേന്‍ വരാൻ കാരണമാകാറുണ്ട്.
കൂടാതെ താഴെ പറയുന്ന കാരണങ്ങളാലും മൈഗ്രൈൻ ഉണ്ടായേക്കാം:
മൈഗ്രേയ്‌നിനു പലപ്പോഴും ഗുളിക കഴിയ്‌ക്കുന്നവരുണ്ട്. ഇത് എളുപ്പത്തിൽ ആശ്വാസം നൽകുമെങ്കിലും പാർശ്വഫലങ്ങളും ധാരാളമുണ്ട്. ഇതല്ലാതെയും മൈഗ്രേയ്‌നിനു ആയുർവേദത്തിൽ പല ചികിത്സാരീതികൾ ഉണ്ട്. അസഹ്യമായ ഈ തലവേദനയ്ക്കു ഫലപ്രദമായ ചികിത്സ ആവിഷ്കരിക്കാൻ ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ നിങ്ങൾക്കായി വൈദ്യ സഹായം നൽകുന്നു .
സ്ത്രീ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാന പ്രശ്നങ്ങളില് ഒന്നായി മാറിയിരിക്കുകയാണ് PCOD അഥവാ പോലിസിസ്റ്റിക് ഓവറി ഡിസീസ്. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് ഗർഭപാത്രത്തിൽ സിസ്റ്റുകള് വരുന്ന അവസ്ഥയാണിത്. പൊതുവെ സിസ്റ്റ് എന്നറിയപ്പെടുന്ന ഇത് സാധാരണ 25 വയസു കഴിഞ്ഞ സ്ത്രീകളിൽ വരാനാണ് സാധ്യത കൂടുതൽ. എന്നാൽ ഇപ്പോഴത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ ടീനേജ് പ്രായത്തിലുള്ള പെണ്കുട്ടികളിലും കൂടി ഈ പ്രശ്നം കണ്ടുവരുന്നു.
എന്താണ് PCOD ?
PCOD അഥവാ പോലിസിസ്റ്റിക് ഓവറി ഡിസീസ് ഉണ്ടാവാനുള്ള പ്രധാന കാരണം ഹോർമോൺ ക്രമക്കേടുകളാണ്. ഇത് മാസമുറ ക്രമക്കേടുകളുണ്ടാക്കും. മാസമുറ കൃത്യമായി വരാത്തത് ഓവറിയില് സിസ്റ്റുകള്ക്കു വഴി വയ്ക്കും. പോളിസിസ്റ്റിക് ഓവറി ഗർഭധാരണത്തിന് തടസം നില്ക്കുന്ന ഒരു രോഗമാണ്. എന്നാൽ, ഇത് ഗർഭധാരണത്തിന് ബുദ്ധിമുട്ടാവുമെങ്കിലും പോളിസിസ്റ്റിക് ഓവറിയുള്ളവർക്ക് ഗർഭിണിയാകാൻ സാധിക്കുകയില്ലെന്നില്ല.
ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന് സാധിയ്ക്കും. വൈറ്റമിന് ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്ഡെക്സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും.
PCOD യുടെ ലക്ഷണങ്ങൾ
നിങ്ങൾക്ക് PCOD ഉണ്ടോ ഇല്ലയോ എന്നു നിർണ്ണയിക്കാൻ സഹായിക്കുന്ന ചില രോഗലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
കാരണങ്ങൾ
ഇനിപറയുന്നവ ശരീരത്തിൽ വിഷാംശങ്ങൾ സൃഷ്ടിക്കുകയും പിസിഒഡി പോലുള്ള രോഗങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നു:
ഭക്ഷണക്രമീകരണം
ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന് സാധിയ്ക്കും. വൈറ്റമിന് ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്ഡെക്സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും. PCOD ഉള്ളവർ ശുദ്ധമായ മാവും, പഞ്ചസാരയും, കാർബോഹൈഡ്രേറ്റ്സ് എന്നിവയിൽ നിന്നും മാറിനിൽക്കണമെന്ന് ഓർക്കണം. പോളിസിസ്റ്റിക് ഓവറിക്ക് ചില പ്രധിവിധിയും ഒരു പരിധിവരെ അത് തടയാനും സഹായിക്കുന്ന ഭക്ഷണങ്ങളാണ് താഴെ പറയുന്നവ.
സ്ത്രീകളുടെ പിസിഓഡി മുതലുള്ള എല്ലാ വന്ധ്യതാ പ്രശനങ്ങൾക്കും ആയുർവേദത്തിലൂടെ(Ayurveda Treatment In Kerala) ശാശ്വത പരിഹാരം ലഭിക്കാൻ ആയുഷി ഹെൽത്ത് കെയറുമായി ബന്ധപെടാവുന്നതാണ്. ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്റർ നിങ്ങൾക്ക് ഫലപ്രദമായ ചികിത്സ ഉറപ്പു നൽകുന്നു
പ്രസവിച്ച് കഴിഞ്ഞാൽ പിന്നെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണ്ട എന്ന് വെയ്ക്കുന്നവരാണ് പല സ്ത്രീകളും. പണ്ടു കാലത്ത് പ്രസവരക്ഷക്ക് വേണ്ട പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തിരക്കുള്ള ജീവിതശൈലിയിലേക്ക് സ്ത്രീകളും മാറിയതിൽ പിന്നെ പ്രസവശുശ്രൂഷ പേരിനു മാത്രമായി. എന്നാല്‍ പ്രസവശേഷമാണ് ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഗർഭാവസ്ഥയിൽ ലഭിക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിക്കേണ്ടത്.അമ്മയായതിനു ശേഷം പലരുടേയും ശ്രദ്ധ പലപ്പോഴും കുഞ്ഞിൽ മാത്രമായി ഒതുങ്ങും. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പരിചരണം പ്രസവശേഷം അത്യാവശ്യമാണ്.
പ്രസവശേഷം സ്ത്രീകൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇനിപ്പറയുന്ന കാര്യങ്ങൾ സ്ത്രീകൾ കൃത്യമായും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചെയ്യേണ്ടതാണ്:
വിശ്രമം: പ്രസവശേഷം സ്ത്രീകൾ തീർച്ചയായും വിശ്രമിക്കുക തന്നെ വേണം. ആ സമയം മറ്റു ജോലികളിൽ ഏർപ്പെടുന്നത് ഭാവിയിൽ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.
ഉറക്കം: ഉറക്കമാണ് മറ്റൊന്ന്, പ്രസവശേഷം ഉറക്കം അത്യാവശ്യമായി വേണ്ട ഒന്നാണ്. നവജാതശിശു അധികസമയവും ഉറങ്ങുക തന്നെയായിരിക്കും. അതോടൊപ്പം തന്നെ അമ്മയ്ക്കും കൃത്യമായ ഉറക്കം ലഭിക്കണം.
കുളി: പ്രസവശേഷം കുളിക്കുമ്പോൾ ശ്രദ്ദിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വയറിൽ നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടത് അത്യാവശയമാണ്. ഇത് വയറൊതുക്കാനും ചര്മത്തിലെ രക്തയോട്ടം വർധിക്കാനും സഹായിക്കുന്നു.
മുലയൂട്ടൽ: കുഞ്ഞിനെ മുലയൂട്ടുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. മുലപ്പാലിലൂടെ കലോറി കുറയാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇതു തടിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളം: പ്രസവശേഷം ആവശ്യത്തിന് വെള്ളം കുടിക്കണം, വെള്ളം ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ്. കാരണം നിർജലീകരണം ശരീരത്തെ വളരെയധികം അപകടത്തിലെത്തിക്കുന്നു.
ഭക്ഷണം: പ്രസവശേഷം കൃത്യ സമയത്തു നന്നായി ഭക്ഷണം കഴിക്കാൻ ശ്രദ്ദിക്കണം. അതിനു ഒരു തരത്തിലുള്ള വിമുഖതയും കാണിക്കരുത്, കാണിച്ചാൽ അത് പിന്നീട് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവെയ്ക്കും.
ചില ഭക്ഷണങ്ങൾ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ടതായുണ്ട്. അവയെക്കുറിച്ച് പല സ്ത്രീകൾക്കും അറിവില്ല. ഇത്തരത്തിൽ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റിഫൈന്‍ഡ് ബ്രെഡ്, പാസ്ത, പഞ്ചസാര തുടങ്ങിയവയ്‌ക്കെല്ലാം പ്രസവശേഷം അല്‍പം നിയന്ത്രണം വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
ആയുർവേദത്തിൽ പ്രസവശുശ്രൂഷയെ പറ്റി വ്യക്തമായി പറയുന്നുണ്ട്. നിങ്ങളുടെ പ്രസവാനന്തര ശുശ്രുഷകൾക്കും മറ്റു ചികിത്സകൾക്കുമായി ആയുർവേദത്തിൽ (Ayurveda Treatment in Kerala) വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയറുമായി ബന്ധപെടാവുന്നതാണ്.
കടപ്പാട്-arthritistreatmentskerala.blogspot.in
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍