ഓസോണ്‍ വാതകവും പരിസ്ഥിതിയും
ഓസോണ്‍ എന്നത് ഓക്സിജന്‍റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്സിജനില്‍ നിന്ന് വ്യത്യസ്തമായി, ഓസോണ്‍ ഒരു വിഷവാതകം ആകുന്നു. മുന്ന് ഓക്സിജന്‍ ആറ്റം ചേര്‍ന്നാണ് ഒരു ഓസോണ്‍ മോളിക്യൂള്‍ രൂപമെടുക്കുന്നത്. ഇതിന്‍റെ രസതന്ത്ര ഫോര്‍മുല O3 എന്നാകുന്നു. അന്തരീക്ഷത്തിന്‍റെ ഉയര്‍ന്ന തലങ്ങളില്‍ ഓക്സിജന് അള്‍ട്രാവയലറ്റ് റേഡിയേഷന്‍ സംഭവിക്കുന്ന അവസരത്തിലാണ് ഓസോണ്‍ വാതകം സംജാതമാകുന്നത്. ഒരു സ്വതന്ത്ര ഓക്സിജന്‍ ആറ്റം (O) ഒരു ഓക്സിജന്‍ മോളിക്യൂള്‍ (O2) വിനോട് ചേര്‍ന്നാണ് ഓസോണ്‍ (O3) രൂപമെടുക്കുന്നത്.
സ്ട്രാറ്റോസ്ഫിയര്‍ എന്ന് പറയപ്പെടുന്ന ഭൂമിയുടെ പ്രതലത്തില്‍ നിന്നും 15 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള അന്തരീക്ഷഭാഗത്ത് സാധാരണഗതിയില്‍ ഓസോണ്‍ കാണപ്പെടുന്നു. ഈ ഓസോണ്‍ മേഖലയാണ് സൂര്യരശ്മിയിലുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയില്‍ പതിക്കാതെ തടഞ്ഞു നിറുത്തുന്നതും അങ്ങനെ ഭൂമിയിലുള്ള ജീവികളുടെ ജീവന്‍ സംരക്ഷിക്കുന്നതും.
ഭൂമിയില്‍ വാഹനപ്രദൂഷണത്തിന്‍റെ ഫലമായി നൈട്രജന്‍ ഓക്സൈഡുകളുടെയും ഹൈഡ്രോകാര്‍ബണിന്‍റെയും അളവുകള്‍ കൂടി, അതിന്‍റെ ഒരു നിര തന്നെയുണ്ടാകുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഈ രാസപദാര്‍ത്ഥങ്ങളില്‍ നിന്നും ഓസോണ്‍ രൂപം കൊള്ളുന്നു. ഈ വാതകം ചുമ, തൊണ്ടവേദന, ആസ്തമ, ശ്വാസനാള രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ കാര്‍ഷികവിളകളുടെ നാശത്തിനും ഇടയാകുന്നു.
ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണ്‍ സൂര്യന്‍റെ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുമ്പോള്‍, അന്തരീക്ഷത്തിന്‍റെ ഭൂമിയോട് ചേര്‍ന്നു പ്രതലങ്ങളിലെ ഓസോണ്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്നതാണ്.
ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. ഫ്രിഡ്ജ്, ശീതികരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍ ഇവയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വസ്തുവാണിത്. ക്ലോറിന്‍ ചേര്‍ന്നിട്ടുള്ള പദാര്‍ത്ഥമാണിത്.
ഓസോണ്‍ ശോഷണ പ്രക്രിയ
ആദ്യപടി: മനുഷ്യരുടെ പരിഷ്കൃത ജീവിതത്തിന്‍റെ ഫലമായി ഉല്പാദിക്കപ്പെടുന്ന ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍ അന്തരീക്ഷത്തില്‍ ഓസോണ്‍ പരപ്പില്‍ എത്തിച്ചേരുന്നു.
രണ്ടാമത്തെ പടി: സൂര്യരശ്മിയിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ സി.എസ്.സിയില്‍ നിന്നും ക്ലോറിനെ വിഘടിപ്പിക്കുന്നു.
മുന്നാമത്തെ പടി: ക്ലോറിന്‍റെ ആറ്റം ഓസോണ്‍ മോളിക്യൂളുകളെ തകര്‍ത്ത് ഓസോണ്‍ ശോഷണത്തിലേക്ക് നയിക്കുന്നു.
ഓസോണ്‍ വലയം ശോഷിച്ച്, അതില്‍ വിടവുകള്‍ ഉണ്ടാകുമ്പോള്‍ സൂര്യരശ്മിയിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ വലിയതോതില്‍ ഭൂമിയില്‍ പതിക്കുന്നു. ഇത് ജന്മനാ ഉള്ള രോഗങ്ങള്‍/വൈകല്യങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും സമുദ്രാന്തര്‍ഭാഗത്തെ ജീവികളുടെ നാശത്തിനും കാരണമാകും.
അവസാനം പരിഷ്കരിച്ചത് : 12/16/2019
നമുക്ക് വേനല്ക്കാ ലത്ത് ചൂടും ശീതകാലത്ത് തണുപ്പും ...
ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി ബയോഗ്യാസ് ഡെവലപ്...
ഒരു ഗ്രാമം അതിന്‍റെ പരിധിയില്‍ എന്തെങ്കിലും കാര്യത...
പരിസ്ഥിതിയെ കുറിച്ചുള്ള പുതിയ നയങ്ങളും പദ്ധതികളും