অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂടുതൽ വിദ്യാഭ്യാസ വിവരങ്ങൾ

കൂടുതൽ വിദ്യാഭ്യാസ വിവരങ്ങൾ

വിദ്യാഭ്യാസ അവകാശനിയമം കേരളത്തിൽ

2009-ലെ കേന്ദ്ര നിയമപ്രകാരം കേരള സർക്കാർ സംസ്ഥാനത്തിനു ബാധകമാകുന്ന തരത്തിൽ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ചട്ടങ്ങൾ രൂപപ്പെടുത്തുകയുണ്ടായി ലിഡ ജേക്കബ് അദ്ധ്യക്ഷയായ കമ്മീഷണനാണ് ഈ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചത്

പ്രധാന വ്യവസ്ഥകൾ

ആറിനും പതിനാലിനുമിടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അടുത്തുള്ള വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കണം.

  • പ്രാഥമിക വിദ്യാഭ്യാസത്തിനായി നേരിട്ടുള്ള (സ്കൂൾ ഫീസ്) ഫീസോ; യൂണിഫോമിനും പുസ്തകങ്ങൾക്കും, ഉച്ചഭക്ഷണത്തിനും, യാത്രയ്ക്കും മറ്റുമുള്ള നേരിട്ടുള്ളതല്ലാത്ത ഫീസോ കുട്ടിയോ രക്ഷിതാക്കളോ നൽകേണ്ട സ്ഥിതിയുണ്ടാവരുത്.
  • പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെയുള്ള വിദ്യാഭ്യാസച്ചിലവുകൾ സർക്കാർ വഹിക്കുന്നതാണ്.
  • എല്ലാ സ്കൂളുകളും അടിസ്ഥാനസൗകര്യങ്ങൾ അദ്ധ്യാപകരുടെ യോഗ്യത എന്നീ കാര്യങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ 60 വിദ്ദ്യാർത്ഥികൾക്ക് രണ്ട് അദ്ധ്യാപകരെ വീതം നിയമിക്കേണ്ടതാണ്.
  • സ്കൂൾ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. പ്രാദേശിക ഉദ്യോഗസ്ഥർ, മാതാപിതാക്കളും രക്ഷാകർത്താക്കളും, അദ്ധ്യാപകർ എന്നിവരായിരിക്കണം ഇത്തരം കമ്മിറ്റികളിലെ അംഗങ്ങൾ. സ്കൂൾ പരിതസ്ഥിതിയും സർക്കാർ സഹായം ചെലവഴിക്കുന്നതും ഇത്തരം കമ്മിറ്റികളുടെ മേൽനോട്ടത്തിൽ നടക്കും.
  • കമ്മിറ്റികളുടെ 50% സ്ത്രീകളും പിന്നോക്കവിഭാഗങ്ങളിൽ പെട്ട കുട്ടികളുടെ മാതാപിതാക്കളുമായിരിക്കണമെന്ന് ചട്ടം വ്യവാസ്ഥ ചെയ്യുന്നു.

അവലംബം

1.കേരള സർക്കാർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്. 2011 ഏപ്രിൽ 30. കേരള ഗസറ്റ്. ശേഖരിച്ചത് 2013 ഫെബ്രുവരി 20.

2.↑  കേരള സർക്കാർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്. "RIGHT TO EDUCATION". ശേഖരിച്ചത് 2013 ഫെബ്രുവരി

ഐടി@സ്കൂൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപീടോപ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി മാഹി, ലക്ഷദ്വീപ്, ഗൾഫ് എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഒന്നാം ഘട്ടം (2002-2005)

ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2002 മുതൽ തുടങ്ങി 2005 ൽ അവസാനിച്ചു. ഒന്നാം ഘട്ടത്തിൽ 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള അവസരം നൽകി. കൂടാതെ 2699 ലധികം സ്കൂളുകളിൽ 25540 കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിവിദ്യാഭ്യാസ മേഖലയിൽ ധാരാളം ഗുണകരമായ മാറ്റങ്ങൾ വരുത്താൻ ഐടി@സ്കൂൾ പ്രോജക്ടിന്റെ നേതൃത്ത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളുകളിൽ ഐ.സി.റ്റി അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതും പ്രധാന ലക്ഷ്യമാണ്. ആവശ്യകതയനുസരിച്ച് വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ അനുബന്ധഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ പരമമായലക്ഷ്യം പഠനബോധന പ്രക്രീയ ലളിതവും രസകരവും കൂടുതലൽ ഫലപ്രദവുമാക്കുക എന്നതാണ്.ക്ലാസ്സ് മുറികളിൽ വിവിധവിഷയങ്ങളുടെ വിനിമയം ഐ.ടി അധിഷ്ടിതമാക്കുന്നതിനും വിദ്യാലയപ്രവർത്തനങ്ങൾ ഐ.സിറ്റി അധിഷ്ടിതമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഐടി@സ്കൂൾ പ്രോജക്ട് നടത്തുന്നുണ്ട്.

രണ്ടാം ഘട്ടം (2005 - 2008)

സാറ്റലൈറ്റ് സൗകര്യം ഉപയോഗിച്ച് സ്കൂളുകളിൽ വെർച്വൽ ക്ലാസ് റൂമുകൾ നടപ്പാക്കി. കൂടുതൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കി.]2005 ഫെബ്രുവരിയിൽ എസ്സ് എസ്സ് എൽ സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തിയതും പ്രത്യേകം തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്.കേരള ഐ.റ്റി മിഷൻ ,ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സ്വന്തമായി ഗ്നു ലിനക്സ് വെർഷൻ തയ്യാറാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞു. 2008 മാർച്ചിലെ എസ്സ്.എസ്സ്.എൽ.സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വിജയകരമായി നടത്താൻ കഴിഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂളുകൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകൾക്കും ഐ.ടി സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 1 ലക്ഷം രൂപാ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും അഞ്ചു വർഷം നൽകി.എല്ലാ സ്ഖൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്ടോപ്പുകളും എൽ.സി.ഡി പ്രൊജക്റ്ററുകളും നൽകിയിട്ടുണ്ട്

ഉച്ചഭക്ഷണപരിപാടി,അദ്ധ്യാപകരുടേയും പ്രഥമാദ്ധ്യാപകരുടെയും സ്ഥലംമാറ്റം, സമ്പൂർണ്ണകായികക്ഷമതാ പദ്ധതി, പാഠപുസ്തക വിതരണം, ന്യൂനപക്ഷസ്കോളർഷിപ്പിന്ന അർഹമായവരെ തെരഞ്ഞെടുക്കൽ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ട് ശ്രമിക്കുന്നു. ഹയർസെക്കന്ററി പ്രവേശനം സുതാര്യവും കാര്യക്ഷമവുമാക്കാൻ ഏകജാലക സംവിധാനം നടപ്പാക്കി.

സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാവകുപ്പുകളിലേയ്ക്കും ഇ-ഗവേർണൻസിന്റെ സൗകര്യമൊരുക്കുവാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞിട്ടുണ്ട്.എല്ലാവകുപ്പുകളിലേയും എല്ലാ ജീവനക്കാരുടേയും ശമ്പളബില്ലുകൾ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്നതിനായി ശമ്പളബില്ലുകൾ തയ്യാറാക്കുന്ന ക്ലാർക്കുമാർ ഡ്രായിങ് ആന്റ് ഡിസ്ബേർസിങ്ങ് ഓഫീസർമാർ എന്നിവർക്ക് പരിശീലനം നൽകി.

പ്രൈമറി വിദ്യാഭ്യാസം

കേരളത്തിൽ നഴ്‌സറി വിദ്യാഭ്യാസത്തെ പ്രാഥമിക വിദ്യാഭ്യാസമായി പരിഗണിക്കുന്നില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻപുള്ളത്‌ എന്ന അർഥത്തിൽ പ്രീപ്രൈമറി എന്നാണ്‌ പറയുന്നത്‌. ലോകത്തിൽ വ്യത്യസ്‌ത പ്രദേശങ്ങളിൽ വ്യത്യസ്‌ത കാലയളവുകളെ പ്രൈമറി വിദ്യാഭ്യാസമായി പരിഗണിക്കുന്നുണ്ടെങ്കിലും പൊതുവേ ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസത്തെയാണ് പ്രൈമറി വിദ്യാഭ്യാസം എന്നു വിവക്ഷിക്കുന്നത്. ഇന്ത്യയിൽ തന്നെ വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ വ്യത്യസ്‌തമായിട്ടാണ്‌ ഈ ഘട്ടം ക്രമീകരിച്ചിരിക്കുന്നത്‌.

ഒന്നാം ക്ലാസുമുതൽ അഞ്ചാംക്ലാസുവരെ ലോവർ പ്രൈമറിയും ആറാംക്ലാസു മുതൽ എട്ടാം ക്ലാസുവരെ അപ്പർപ്രൈമറിയും എന്നതാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്രഗവൺമെന്റും അംഗീകരിച്ചിരിക്കുന്ന ഘടന. എന്നാൽ കേരളത്തിൽ ഈ ഘട്ടങ്ങൾ യഥാക്രമം ഒന്നുമുതൽ നാലുവരെയും അഞ്ചു മുതൽ ഏഴു വരെയുമാണ്‌. 2009 ൽ കേന്ദ്രഗവൺമെന്റ്‌ അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പാശ്ചാത്തലത്തിൽ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസവും ആദ്യത്തെ രീതിയിലേക്ക്‌ മാറേണ്ടിവരും എന്നാണ് കരുതപ്പെടുന്നത്‌.

ഘടന

നിലവിലുള്ള(2011) സംവിധാനം അനുസരിച്ച്‌ അഞ്ചു വയസ്സ്‌ പൂർത്തിയാകുന്ന കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കുന്നു. സാധാരണ സാഹചര്യത്തിൽ അദ്ധ്യയന വർഷാരംഭത്തിലെ ആദ്യ അഞ്ചു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ കുട്ടിയെ സ്‌ക്കൂളിൽ പ്രവേശിപ്പിക്കണം. കേരളത്തൽ അഞ്ചു തരത്തിലുള്ള വിദ്യാലയങ്ങൾ നിലവിലുണ്ട്‌.

  1. ഗവൺമെന്റ്‌ സ്‌ക്കൂളുകൾ.ഇവ പൂർണ്ണമായും ഗവൺമെന്റ്‌ സ്ഥാപനങ്ങളാണ്‌.
  2. എയിഡഡ്‌ സ്‌ക്കൂളുകൾ. ഇവയുടെ സ്ഥലം, കെട്ടിടം, ഉപകരണങ്ങൾ എന്നിവ സ്വകാര്യവ്യക്തികളുടേതോ സ്ഥാപനങ്ങളുടേതോ ആയിരിക്കും. ഇദ്ദേഹമോ ഇദ്ദേഹം നിർദ്ദേശിക്കുന്ന ആളോ ആയിരിക്കും സ്‌ക്കൂൾ മാനേജർ. (ഗവൺമെന്റു തീരുമാനത്തിനു വിധേയമായി).ഗവൺമെന്റു തീരുമാനത്തിനു വിധേയമായി സ്‌ക്കൂളിലെ ജീവനക്കാരെ നിയമിക്കാനും സ്ഥലം മാറ്റാനും സസ്‌പെന്റുചെയ്യാനും ഉള്ള അധികാരം മാനേജർക്ക്‌ ഉണ്ട്‌. ഇത്രയും വസ്‌തുതകൾ ഒഴിച്ചാൽ ഗവൺമെന്റ്‌ എയിഡഡ്‌ സ്‌ക്കൂളുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല.(പൊതു വിദ്യാലയങ്ങൾഎന്നു പരാമർസിക്കുന്നത് ഈ രണ്ടു വിഭാഗത്തേയും ഉദ്ദേശിച്ചാണ്)
  3. റെക്കഗ്നൈസ്‌ഡ്‌ സ്‌ക്കൂളുകൾ(അൺ എയിഡഡ്‌ സ്‌ക്കൂളുകൾ). നിശ്ചിത നിബന്ധനകൾക്കു വിധേയമായി ഗവൺമെന്റ്‌ അനുമതിയോടുകൂടി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണിവ. അക്കാഡമിക്‌ കാര്യങ്ങളിലൊഴികെ ഒരു കാര്യത്തിലും ഈ സ്‌ക്കൂളുകളിൽ ഗവൺമെന്റ്‌ നിയന്ത്രണം ഉണ്ടായിരിക്കുകയില്ല.
  4. കേന്ദ്രഗവൺമെന്റ്‌ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നവ. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, എൻ. സി. ഇ. ആർ. ടി. സിലബസ്‌ പിന്തുടരുന്ന മറ്റ് സ്കൂളുകൾ തുടങ്ങിയവ
  5. അനംഗീകൃത സ്‌ക്കൂളുകൾ. ഗവൺമെന്റ്‌ അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയിൽ നിലവിൽ അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌ക്കൂളുകൾ ആണിവ. ഗവൺമെന്റ്‌ ഇത്തരം സ്‌ക്കൂളുകളുടെ സാന്നിധ്യം തന്നെ അറിയുന്നില്ല.

ഭരണസംവിധാനം

സ്‌ക്കൂളുകളിലെ പ്രധാന അധികാരി ഹെഡ്‌മാസ്റ്ററാണ്. സ്ക്കൂളിലെ ഭരണപരവും പഠനപരവുമായ എല്ലാകാര്യങ്ങളുടേയും നേതൃത്വവും നിയന്ത്രണവും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്‌. പ്രൈമറി സ്‌ക്കൂൾ അധ്യാപകർ തന്നെയാണ്‌ മാനദണ്‌ഡങ്ങൾക്കനുസരിച്ച്‌ (മുഖ്യമായും സർവ്വീസ്‌ ദൈർഘ്യം)പ്രധമാധ്യാപകരായി നിയമിക്കപ്പെടുന്നത്‌.

കുറേ പ്രൈമറി സ്‌ക്കൂളുകൾ ഉൾപ്പെടുന്ന ഒരു പ്രദേശം വിദ്യാഭ്യാസ ഉപജില്ല എന്ന്‌ അറിയപ്പെടുന്നു.സ്‌ക്കൂളുകളുടെ എണ്ണവും സ്ഥലത്തിന്റെ വിസ്‌തൃതിയും ഓരോ പ്രദേശത്തും വ്യത്യസ്‌തമായിരിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരിക്കും ഓരോ ഉപജില്ലയിലും അധികാരി. സ്ഥലം മാറി വരുന്ന ഹൈസ്‌ക്കൂൾ ഹെഡ്‌മാസ്റ്ററോ, സ്ഥാനക്കയറ്റം കിട്ടിയ ഹൈസ്‌ക്കൂൾ അധ്യാപകനോ ആയിരിക്കും ഇത്. ഇദ്ദേഹത്തിന്‌ സ്വന്തമായി ഒരു ഓഫീസും അവിടെ സീനിയർ സൂപ്രണ്ടുമുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.

പല വിദ്യാഭ്യാസ ഉപജില്ലകൾ ചേർത്ത് വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്ന ഡി. ഇ. ഒ. ആണ് വിദ്യാഭ്യാസ ജില്ലയിലെ അധികാരി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പ്രൈമറി സ്ക്കൂളുകളുടെ മാത്രം മേലധികാരം ഉണ്ടായിരിക്കുന്പോൾ ഡി ഇ ഓ മാർ ഹൈസ്ക്കൂളുകളുടെ കൂടി മേലധികാരികളാണ്. ജില്ലയിലെ മുഴുവൻ ഹൈസ്ക്കൂളുകളുടേയും ഉപജില്ലാ ഓഫീസുകളുടേയും മേലന്വേഷണം ഡി ഇ ഒ യുടെ ചുമതലയാണ്. എ ഇ ഓ, ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ സ്ഥാനക്കയറ്റത്തിലൂടെയാണ് ഡി. ഇ. ഒ. പദവി നികത്തപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഓഫീസിൽ പി.എ മുതലുള്ള ഉദ്യോഗസ്ഥരുണ്ടാകും.

ഒരു റവന്യൂ ജില്ലയിൽ പല വിദ്യാഭ്യാസ ജില്ലകൾ ഉണ്ടാകും. റവന്യൂജില്ലയിലെ വിദ്യാഭ്യാസ അധികാരി (ഹൈസ്ക്കൂൾ വരെ) വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റർ ആണ്. ഡി ഇ ഓ മാർ ഉദ്യോഗക്കയറ്റത്തിലൂടെ ഡി ഡി ഇ ആകുന്നു. ഡപ്യൂട്ടി ഡയറക്റ്റർ ഓഫീസിൽ അഡ്മിനിസേറ്റ്രേറ്റീവ് അസിസിറ്റൻറു മുതൽ നിരവധി ഉദ്യോഗസ്ഥർ ഡി ഡി യെ സഹായിക്കാൻ ഉണ്ട്.

ഡി ഡി ഇ കഴിഞ്ഞാൽ സംസ്ഥാന തലത്തിൽ ഡയറക്റ്റർ ഓഫ് പബ്ലിക്ക് ഇൻശ്റ്റ്രക്ഷൻസ് എന്ന ഡി പി ഐ തുടങ്ങി പല ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.ഏറ്റവും തലപ്പത്ത് വിദ്യാഭ്യാസ മന്ത്രിയും.

സർവ്വ ശിക്ഷാ അഭിയാൻ, ഡയറ്റ്

സർവ്വ ശിക്ഷാ അഭിയാൻ, ഡയറ്റ് എന്നീ സ്ഥാപനങ്ങൾ കൂടി സ്ക്കൂൾ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഇവരണ്ടും കേന്ദ്രഗവൺമെൻറ് സംരംഭങ്ങളാണ്. സർവ്വ ശിക്ഷാ അഭിയാൻ സർവരും പഠിക്കുക സർവരും വളരുക എന്ന മുദ്രാവാക്യത്തോടുകൂടി എട്ടാം ക്ലാസ് വരെയുള്ള മേഖലയിൽ പ്രവർത്തിക്കുന്നു എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിൻറെ അക്കാഡമിക് സഹായം,മേൽനോട്ടം,സ്ക്കൂളുകൾ ഇല്ലാത്ത പ്രദേശത്ത് ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുക,ഗവൺമെൻറ് സ്ക്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് എസ് എസ് എ യുടെ മുഖ്യലക്ഷ്യങ്ങൾ.പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്ലസ്റ്റർ റിസോർസ് സെൻറെർ,പല പഞ്ചായത്തുകൾ ചേരുന്ന പ്രദേശത്ത് ഒരു ബ്ലോക്ക് റിസോഴ്സ് സെൻറെർ,ജില്ലാ പ്രോജക്റ്റ് ഓഫീസ്,സംസ്ഥാന പ്രോജക്റ്റ് ഓഫീസ് എന്നിങ്ങനെയാണ് എസ് എസ് എ പ്രവർത്തിക്കുന്നത്. ബി ആർ സി എന്ന ബ്ലോക്ക് റിസോഴ്സ് സെൻററിലൂടെ യാണ് മുഖ്യമായും എസ് എസ് എ വിദ്യാഭ്യാസത്തിൽ ഇടപെടുന്നത് ഇവിടെ ഒരു ബ്ലോക്ക് പ്രോഗ്രാം ഓഫീസറും,നിരവധി അധ്യാപക പരിശീലകരും ഉണ്ടായിരിക്കും.ഏതായാലും വർത്തമാന കാല കേരളീയ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണദോഷങ്ങൾക്ക് വലിയ ഒരളവോളം എസ് എസ് എ ആണ് ഉത്തരവാദി. നിശ്ചിത കാലയളവിലേക്ക് കേന്ദ്രഗവൺമെൻറ് ആരംഭിച്ച പദ്ധതിയാണ് ഇത് എങ്കിലും കാലാവധി നീട്ടിക്കൊടുക്കുകയാണ് പതിവ്.ഇതിൻറെ ഫണ്ട് കേന്ദ്രഗവൺമെൻറും സംസ്ഥാനഗവൺമെൻറും മാനദണ്ഡങ്ങൾക്കനുസരിച്ച് നിശ്ചിത ക്രമത്തിൽ പങ്കുവയ്ക്കുകയാണ്. ഒരു റവന്യൂ ജില്ലയിൽ ഒന്ന് എന്ന ക്രമത്തിലാണ് ഡയറ്റുകൾ ഉള്ളത്.ഡയറ്റുകളോട്(ഡിസ്റ്റ്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രൈനിംഗ്) ചേർന്ന് ഒരു അധ്യാപക പരിശീലന കേന്ദ്രം ഉണ്ടാകും റവന്യൂ ജില്ലയിലെ സ്ക്കൂൾ വിദ്യാഭ്യാസത്തിൻറെയും അനൗപചാരിക വിദ്യാഭ്യാസത്തിൻറേയും അക്കാഡമിക് മേൽനോട്ടം,പരിശീലനം എന്നിവ ഡയറ്റിൻറെ ചുമതലയാണ്. സംസ്ഥാന അടിസ്ഥാനത്തിൽ സ്ക്കൂൾ വിദ്യാഭ്യാസത്തിൻറെ അക്കാഡമിക് നേതൃത്ത്വവും നിയന്ത്രണവും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രൈനിംഗ് എന്ന സ്ഥാപനം നിർവഹിക്കുന്നു.

കേരളത്തിലെ പാഠ്യപദ്ധതി

കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കേരളത്തിലെ പ്രാഥമിവിദ്യാഭ്യാസ പാഠപദ്ധതി സമഗ്രമായ മാറ്റത്തിനു വിധേയമായി കഴിഞ്ഞു.അറിവുനിറയ്ക്കാനുള്ള പാത്രമാണ് കുട്ടി എന്ന സങ്കൽപ്പത്തിൽ നിന്നും അറിവു നിർമ്മിക്കേണ്ട വ്യക്തിയാണ് കുട്ടി എന്ന നിയയിലേക്ക് പാഠപദ്ധതി സമീപനം മാറി.

പഠനം രസകരമാകണം, പരിസരത്തുനിന്നും സാഹചര്യത്തിൽ നിന്നും അറിവുനിർമ്മിക്കാൻ പര്യാപ്തമാകണം, കുട്ടികളുടെ കഴിവുകളെ(ശേഷികളെ)വികസിപ്പിക്കാൻ സാദ്ധ്യത ഉള്ളതായിരിക്കണം, പരിസ്ഥിതി ബോധം വളർത്തുന്നതാകണം, കുട്ടികളുടെ വ്യക്തി പരമായ സാധ്യതകൾക്കനുസരിച്ചും പ്രാദേശീയമായ സവിശേഷതകൾക്കനുസരിച്ചും ക്രമീകരിക്കാൻ സാധ്യമായ വിധത്തിൽ അയവുള്ളതായിരിക്കണം ഇവയൊക്കെയാണ് ആധുനിക പാഠപദ്ധതിയുടെ സവിശേഷതകൾ. പരീക്ഷകളിൽ മാർക്കിന് പകരം ഗ്രേഡിംഗ് ഏർപ്പെടുത്തിയത്, തുടർമൂല്യനിർണ്ണയം, പരീക്ഷാലഘൂകരണം ഇവയെല്ലാം ഇതിൻറെ ബാഹ്യമായ പ്രകടനങ്ങളും ചെറിയക്ലാസുകളിൽ പോലും കുട്ടികൾ സ്വയം വിമർശനത്തിനും, പരസ്പര വിശകലനത്തിനും, തയ്യാറാകുന്നത്, സ്വയം നിഗമനങ്ങൾ തയ്യാറാക്കി വസ്തു നിഷ്ഠമായി അവ പരിശോധിച്ച് അറിവിലേയ്ക്ക് എത്തി ചേരുന്നത്,എന്നിവ ആന്തര പ്രകടനങ്ങളുമാണ്. പ്രശ്നാധിഷ്ഠിത സമീപനം, വിമർശനാത്മകമായ പഠനം, സാമൂഹിക ഞ്ജാന നിർമ്മിതി, അറിവിൻറെ നിർമ്മാണം, എന്നിവയാണ് പാഠ്യപദ്ധതിയുടെ ലക്ഷണങ്ങൾ. ഇനി പറയുന്നവ പ്രധാന സാമൂഹ്യപ്രശ്നങ്ങളായി പാഠപദ്ധതി വിലയിരുത്തുകയും പഠനപ്രവർത്തനങ്ങളിൽ ഇവയുടെ പരിഹാരത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നുണ്ട്. ശാസ്ത്രീയ സ്ഥലജല മാനേജ്മെൻര് ഇല്ല,കൃഷി ജീവിതത്തിൻരെ ഭാഗമായി കാണുന്നില്ല,സങ്കുചിതവും പ്രാദേശീകവുമായ ദേശീയതകലും വർഗീയതയും വളർന്നു വരുന്നു,കായികാധ്വാനത്തോടുള്ള മതിപ്പു കുറയുന്നു -അതു വികസിപ്പിക്കാനുള്ള പദ്ധതികൾ ഇല്ല,തനത് സാംസ്ക്കാരിക പാരന്പര്യത്തേക്കുറിച്ച് അവബോധമില്ല,പാർശ്വ വൽക്കരിക്കപ്പെട്ടവരോട് പരിഗണനയില്ല,പരിസ്തിതി സൗഹാർദമായ വികസന വീക്ഷണമില്ല,ശരിയായ പൊതുജനാരോഗ്യ കാഴ്ചപ്പാടില്ല.


താഴെപറയുന്ന പ്രവർത്തനങ്ങളിലൂടെയാണ് കുട്ടി അറിവ് നിർമ്മിക്കുന്നത്

  • ഒരു പ്രശ്നം അഭിമുഖീകരിക്കുന്നു
  • പ്രശ്നം ഏറ്റെടുത്ത് വിശകലനം ചെയ്യുന്നു
  • ചില അനുമാനങ്ങൾ രൂപീകരിയ്ക്കുന്നു
  • പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു
  • വിവരശേഖരണം അവയുടെ ക്രമീകരണം അപഗ്രഥനം എന്നിവയിലൂടെ നിഗമനത്തിലെത്തുന്നു
  • നിഗമനത്തെക്കുറിച്ചുള്ള സംവാദം വിമർശനം തിരുത്തൽ, നിഗമനങ്ങളുടെ സ്ഥിരീകരണം പ്രയോഗം

ഇങ്ങനെ അറിവുനിർമ്മിക്കുന്ന കുട്ടി പുതിയ അറിവിൻറെ വെളിച്ചത്തിൽ പുതിയ പ്രതികരണങ്ങൾ നടത്തുകയും പുതിയ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.

ബുദ്ധിയുടേയും ശേഷിയുടേയും വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിച്ചിരിക്കുന്നത് ഗാഡ്നറുടെ സിദ്ധാന്തം അനുസരിച്ചാണ്. ബുദ്ധി എട്ടു തലങ്ങളിലായി വ്യാപരിച്ചിരിക്കുന്നു.ഭാഷാപരം,ലോജിക് പരം(ഗണിതം യുക്തി),സംഗീതപരം,ശാരീരികം,ദൃശ്യ-സ്ഥലപരം,വ്യക്തി വൈവിദ്ധ്യ പരം,പ്രകൃതി പരം,ആന്തരിക വൈയക്തികം ഇവയുടെ വികസനത്തിനു യോജിക്കുന്ന പ്രവർത്തനങ്ങളാണ് പഠനപ്രവർത്തനങ്ങളിലൂടെ നടത്തുന്നത്

സാങ്കേതിക വിദ്യഭ്യാസം

കേരളത്തിലെ സാങ്കേതിക വിദ്യഭ്യാസം നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന പേരിനു കീഴിൽ വരുന്നു. ടെക്നിക്കൽ ഹൈസ്ക്കൂളുകൾ, ഐ. ടി. ഐ കൾ, പോളിടെക്നിക്ക് കോളേജുകൾ, എഞ്ചിനിയറിംഗ് കോളേജുകൾ എന്നിവയാണ്‌ കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ടെക്നിക്കൽ ഹൈസ്ക്കൂൾ

ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക വിദ്യയും പരിശീലിപ്പിക്കുന്ന സ്ഥാപനം. ഈ സർട്ടിഫിക്കറ്റ് കേരള സർക്കാർ ഐ. ടി. ഐ/കെ. ജി. സി. ഇ ക്ക് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഏതാണ്ട് 40ൽ പരം ടി എച്ച് എസുകൾ പ്രവർത്തിക്കുന്നുണ്ട്. അവസാന രണ്ട് വർഷം പ്രത്യേക ട്രേഡുകളിൽ പരിശീലനം ലഭിക്കുന്നു. വിദ്യാഭ്യസത്തോടൊപ്പം തൊഴിലും അഭ്യസിക്കപ്പെടുന്ന സ്ഥാപനങ്ങളാണിവ.

ഐ. ടി. ഐ കൾ

60 ഐ. ടി. ഐ കൾ, കേരളത്തിലുണ്ട്. ആറ് മാസ കോഴ്സുകൾ മുതൽ മൂന്ന് വർഷ കോഴ്സുകൾ വരെ ഉണ്ട്. പത്താം തരം വിജയിച്ചവർക്കും തോറ്റവർക്കും ചേർന്ന് പഠിക്കാവുന്ന കോഴ്സുകളും ഉണ്ട്. അനവധിയായ ട്രേഡുകളിൽ പരിശീലനത്തിന് ഐ ടി ഐകൾ അവസരമൊരുക്കുന്നു.

ദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നത് എൻ സി വി ടി ആണ്. എസ് സി വിടി നൽകുന്ന സർട്ടിഫിക്കറ്റിന് സംസ്ഥാനത്തിൽ ഐ ടി ഐ ക്ക് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

പോളിടെക്നിക്ക് കോളേജുകൾ

മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകളാണ്‌ ഇവിടെ നടത്തുന്നത്. സാങ്കേതിക മേഖലയിൽ തൊഴിൽ തേടുന്നവർക്ക് സൂപ്പർവൈസറി തലത്തിൽ പ്രവർത്തിക്കുന്നതിന് ഉതകുന്ന തരത്തിലാണ് ഡിപ്ലോമ കോഴ്സുകളുടെ സിലബസ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ 47 സർക്കാർ പോളിടെക്ക്നിക്ക് കോളജുകളും രണ്ട് എയ്ഡഡ് സ്ഥാപനങ്ങളും ഇപ്പോൾ ഏതാനും സ്വാശ്രയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പ്രധാനപ്പെട്ട പോളിടെക്നിക്ക് കോളേജുകൾ

  1. ഗവണ്മെന്റ് പോളിടെക്നിക് കോളജ് തൃക്കരിപ്പൂർ കാസർഗോഡ്
  2. ഗവണ്മെന്റ് പോളിടെക്നിക് കോളജ് പയ്യന്നൂർ കണ്ണൂർ
  3. ഗവണ്മെന്റ് പോളിടെക്നിക് കോളജ് മട്ടന്നൂർ കണ്ണൂർ
  4. ഗവണ്മെന്റ് പോളിടെക്നിക് കോളജ് തോട്ടട കണ്ണൂർ
  5. കേരള ഗവണ്മെന്റ് പോളിടെക്നിക് കോളജ് കോഴിക്കോട്
  6. ഗവണ്മെന്റ് പോളിടെക്നിക് കോളജ് മലാപ്പറമ്പ് കോഴിക്കോട്
  7. ഗവണ്മെന്റ് പോളിടെക്നിക് കോളജ് അങ്ങാടിപ്പുറം മലപ്പുറം
  8. സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജ് തിരൂർ മലപ്പുറം
  9. ഗവണ്മെന്റ് പോളിടെക്നിക് കോളജ് തിരൂരങാടി മലപ്പുറം

10. ഗവണ്മെന്റ് പോളിടെക്നിക് കോളജ് കോട്ടക്കൽ മലപ്പുറം

11. ഗവണ്മെന്റ് പോളിടെക്നിക് കോളജ് തൃശ്ശൂർ

12. ഗവണ്മെന്റ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് തിരുവനന്തപുരം

എഞ്ചിനിയറിംഗ് കോളേജുകൾ

നാല്‌ വർഷ എഞ്ചിനിയറിംഗ് ബിരുദ കോഴ്സുകളാണ്‌ ഇവിടെ നടത്തുന്നത്. വിവിധ സർ‌വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളജുകളെല്ലാം പ്രവർത്തിക്കുന്നത്.
പൂർ‌ണ്ണമായും സർ‌ക്കാർ‌ നിയന്ത്രണത്തിലുള്ള എഞ്ചിനിയറിംഗ് കോളജുകളും ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുന്ന, സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ എയിഡഡ് എഞ്ചിനിയറിംഗ് കോളജുകളും ‌സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ പൂർ‌ണ്ണമായും സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജുകളും ഉണ്ട്.

കേരളത്തിലെ ഗവ. എഞ്ചിനിയറിംഗ് കോളേജുകൾ

കോളജ് ഓഫ് എഞ്ചിനിയറിംഗ്, തിരുവനന്തപുരം

  • ബാർ‌ട്ടൺ‌ഹിൽ‌ കോളജ് ഓഫ് എഞ്ചിനിയറിംഗ്, തിരുവനന്തപുരം
  • രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാമ്പാടി, കോട്ടയം
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, തൃശൂർ‌
  • ഗവ.കോളജ് ഓഫ് എഞ്ചിനിയറിംഗ്, കണ്ണൂർ‌
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, കോഴിക്കോട്
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, ശ്രീകൃഷ്ണപുരം, പാലക്കാട്
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, മാനന്തവാടി, വയനാട്

കേരളത്തിലെ സ്വകാര്യ എയിഡഡ് എഞ്ചിനിയറിംഗ് കോളേജുകൾ

ടി.കെ.എം. കോളജ് ഓഫ് എഞ്ചിനിയറിംഗ്, കൊല്ലം

  • മാർ‌ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനിയറിംഗ്, കോതമംഗലം
  • എൻ‌.എസ്.എസ്. കോളജ് ഓഫ് എഞ്ചിനിയറിംഗ്, അകത്തേതറ, പാലക്കാട്

കേരളത്തിലെ മറ്റു സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൽ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ്‌ ആൻഡ്‌ ഇൻഫോർമേഷൻ ടെക്നോളജി, കോഴിക്കോട്

വിദ്യാഭ്യാസ ചരിത്രം

സഭാമഠങ്ങളും എഴുത്തുപള്ളികളും

കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്.
ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു. പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്.

പാശ്ചാത്യവിദ്യാഭ്യാസം

പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിന് സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകി സെമിനാരിപ്രവർത്തനങ്ങൾ നടത്തി. 1816 ലാണ് കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെടുന്നത്.

ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്.[1] കൂടാതെ കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല പത്തനംതിട്ടയും (96.93%) ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ജില്ല പാലക്കാടും (88.49%) ആണ്.കോട്ടയവും ആലപ്പുഴയുമാണ് ഉയർന്ന സാക്ഷരതാ നിരക്കിൽ പത്തനംതിട്ടയ്ക്ക് തൊട്ടുപിന്നിലുള്ളത്.

സാക്ഷരതാനിരക്ക്

2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ വിവിധമേഖലകളിലെ സാക്ഷരതാനിരക്ക് താഴെച്ചേർത്തിരിക്കുന്നു.

  • ആകെ സാക്ഷരതാനിരക്ക്- 93.91%
  • പുരുഷസാക്ഷരതാനിരക്ക്- 96.02%
  • സ്ത്രീ സാക്ഷരതാനിരക്ക്- 91.98%

സാക്ഷരതയും ചില വസ്തുതകളും

കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യമുനിസിപ്പാലിറ്റി- കോട്ടയം

  • സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്- ആലപ്പുഴ ചെങ്ങന്നൂർ ബ്ലോക്കിലെ ചെറിയനാട്.
  • 1951 ലെ കേരളത്തിലെ മൊത്തം സാക്ഷരതാനിരക്ക്- 47.18%
  • സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുവേണ്ട കുറഞ്ഞ സാക്ഷരതാ നിരക്ക്- 90%

സ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതി

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതി (എസ്. പി.സി). 2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്ത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ്==ആസ്ഥാനം== ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനം

ആഗസ്റ്റ് രണ്ടിനാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.

പരിശീലനം

ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.

ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ സർവകലാശാല .വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു University എന്ന പദത്ത്റ്റിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.

കേരള സർവ്വകലാശാല

തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

കർമണി വ്യജ്യതേ പ്രജ്ഞാ എന്ന സംസ്കൃതവാക്യമാണ് കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം

കാലിക്കറ്റ് സർവകലാശാല

1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവകലാശാല കാമ്പസ്.ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി 1968 ലാണ് കേരള സർക്കാരിന്റെ ഉത്തരവിലൂടെ സർവ്വകലാശാല നിലവിൽ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സർവ്വകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു. കേരള സർവ്വകലാശാലയുടെ കീഴിൽ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് സർവ്വകലാശാല നിലവിൽ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായി ഇത് വളർന്നിരിക്കുന്നു.

പഠനവകുപ്പുകൾ

കോഴിക്കോട് നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവ്വകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സർവ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സർവ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.

  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • നാനോ സയൻസ്
  • വാണിജ്യശാസ്ത്രം
  • സസ്യശാസ്ത്രം
  • ജന്തുശാസ്ത്രം
  • ജൈവസാങ്കേതികത
  • വിദ്യാഭ്യാസം
  • അറബിൿ
  • ഇംഗ്ലീഷ്
  • ഹിന്ദി
  • മലയാളം
  • റഷ്യൻ
  • സംസ്കൃതം
  • ചരിത്രം
  • പത്രപ്രവർത്തനം
  • ഗ്രന്ഥപ്പുരശാസ്ത്രം
  • ഗണിതശാസ്ത്രം
  • സ്ഥിതിവിവരശാസ്ത്രം
  • വിവരസാങ്കേതികത
  • മന:ശാസ്ത്രം
  • തത്ത്വചിന്ത
  • കായികവിദ്യ

ബൊട്ടാണിക്കൽ ഗാർഡൻ

സർവ്വകലാശാലയുടെ കീഴിൽ 45 ഏക്കർ സ്ഥലത്ത് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നു. പതിനായിരത്തോളം സസ്യ വകഭേദങ്ങൾ ഗാർഡനിലുണ്ട്. മുളകളും ഔഷധ സസ്യങ്ങളും ജലസസ്യങ്ങളുമെല്ലാം പ്രത്യേകമായി ഇവിടെ സംരക്ഷിക്കുന്നു. ഇവിടുത്തെ ശേഖരത്തിൽ ഇഞ്ചിവർഗത്തിലെ ഇരുനൂറോളം സ്​പീഷീസുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാറിലെവംശനാശ ഭീഷണി നേരിടുന്ന ഇഞ്ചി വർഗ്ഗം ഉൾപ്പടെ 140 എണ്ണം ഇന്ത്യയിൽ നിന്നുള്ള വർഗങ്ങളാണ്. തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇഞ്ചിവർഗങ്ങളും ഇവിടെയുണ്ട്.

അഫിലിയേറ്റഡ് കോളേജുകൾ

കോഴിക്കോട് ജില്ലയിലെ 70, തൃശ്ശൂർ ജില്ലയിലെ 68, മലപ്പുറം ജില്ലയിലെ 70, പാലക്കാട് ജില്ലയിലെ 43, വയനാട് ജില്ലയിലെ 11 കോളേജുകൾ ചേർന്ന് മൊത്തം 262 കോളേജുകൾ സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു. അവയിൽ 115 അർട്സ് ആന്റ് സയൻസ് കോളേജുകൾ, 53 ട്രെയ്‍‌നിംഗ് കോളേജുകൾ, 23 എഞ്ജിനിയറിംഗ് കോളേജുകൾ, 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ, 2 ലോ കോളേജുകൾ, 23 അറബി കോളേജുകൾ, ഒരു ഫൈൻ ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകൾ എന്നിവ ഉൾപ്പെടുന്നു.

മഹാത്മാഗാന്ധി സർവകലാശാല

1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്. മഹാത്മാഗാന്ധി ർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്സിറ്റി 1983 ഒക്ടോബർ 3-നാണ്‌ സ്ഥാപിതമായത്. കോട്ടയമാണ്സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർ‌വ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആർ‌ട്സ് ആൻറ് സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർ‌വ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകൾക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങ്ങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്.അക്കാദമിക് സെന്ററുകൾ - അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇംഗ്ലീഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം. എംഎസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം, ബയോമെഡിക്കൽ ഗവേഷണം, സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വകലാശാലയുടെ പ്രത്യേകതയാണ്.

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല

കേരള സർക്കാറിന് കീഴിൽ 2010 ൽ ആരംഭിച്ച സർവ്വകലാശാലയാണു കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി. സർവകാശാലക്ക് ഴിലുള്ള തിരുവിഴാംകുന്നിലെ സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്

സർവകലാശലക്ക് കീഴിലെ സ്ഥാപനങ്ങൾ

കേരള വെറ്ററിനറി കോളേജ് മണ്ണുത്തി

 

  • കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ് , പൂക്കോട്
  • ക്ലിനിക്കൽ വെറ്ററിനറി കോപ്ലക്സ്, കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ് , പൂക്കോട്.
  • കോളേജ് ഓഫ് ഡയറി സയൻസ് ആൻറ് ടെക്നോളജി,മണ്ണുത്തി.
  • ഇൻസ്ട്രക്ഷണൽ ഫാംസ് പൂക്കോട്
  • കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്,പാലക്കാട്.
  • ബേസ് ഫാം കോലാഹലമേട്, ഇടുക്കി
  •  

    കേന്ദ്ര സർവകലാശാല

    2009 ലെ പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഒരു കേന്ദ്ര സർവകലാശാലയാണ് കേന്ദ്ര സർവകലാശാല കേരളം. കാസർഗോഡ് നിന്നും 5 കിലോമീറ്റർ അകലയുള്ള നയന്മാർ മൂലയിലെ താൽകാലിക കാമ്പസ് കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ ഇപ്പോഴത്തെ പ്രവർത്തനം നടക്കുന്നത്.  ബീഹാർ,ഗുജറാത്ത്, ഹരിയാന,ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ,ജാർകണ്ഡ്,കർണാടക,കേരളം, ഒറീസ്സ,പഞ്ചാബ്,രാജസ്ഥാൻ,തമിഴ്നാട് എന്നിവിടങ്ങളിൽ പുതിയ കേന്ദ്രസർവകലാശാലകൾ സ്ഥാപിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമമാണ് കേന്ദ്ര സർവകലാശാല ബിൽ 2009. 2013 നവംബ‍ർ മുതൽ സർവകലാശാല പെരിയ(കാസർകോഡ്) കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. 2014 ജൂണിൽ സർവകലാശാല പ്രഥമ ബിരുദദാനം നടത്തി.

    കണ്ണൂർ സർവ്വകലാശാല.

    കേരളത്തിലെ ഏഴാമത്തെ പൊതു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാല.കന്യാകുമാരി - പൻവേൽ ദേശീയപാതയ്ക്ക് (NH-66) സമീപം ധർമ്മശാലയിൽ നിന്ന് 1-കിലോമീറ്റർ അകലെ കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം.

    ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് "മലബാർ സർവ്വകലാശാല" എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കികൊണ്ട് തുടങ്ങുന്നതാണ് "കണ്ണൂർ സർവ്വകലാശാലയുടെ" ചരിത്രം.

    ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായ് കണ്ണൂർ സർവ്വകലശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

    കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ വിവിധ ക്യാമ്പസുകൾ സ്ഥാപിതമാക്കി "Multi Campus" എന്ന അപൂർവ്വവും നൂതനവുമായ ആശയത്തിലധിഷ്ഠിതമാണ് സർവ്വകലാശാലയുടെ പ്രവർത്തന പന്ഥാവ്. തലശ്ശേരി, പയ്യന്നൂർ, മാങ്ങാട്ട്പറമ്പ്, നീലേശ്വരം, കാസർഗോഡ്, മാനന്തവാടി എന്നിവിടങ്ങളിലാണ് സർവ്വകലാശാലയുടെ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.

    കണ്ണൂർ കാസർഗോഡ് റവന്യൂ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ചേർന്നതാണ് കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധി.

    പഠന വകുപ്പുകൾ

     

  • സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ അൻഡ് സ്പോർട്ട് സയൻസ്
  • സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ
  • സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്
  • സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ്
  • സ്കൂൾ ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്
  • സ്കൂൾ ഓഫ് സോഷ്യൽ സയൻസ്
  • സ്കൂൾ ഓഫ് ലൈഫ് സയൻസ്
  • സ്കൂൾ ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്
  • സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്
  •  

    10. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

    11. സ്കൂൾ ഓഫ് ഹെൽത്ത് സയൻസ്

    12. സ്കൂൾ ഓഫ് പ്യൂർ ആൻഡ് അപ്പളൈഡ് ഫിസിക്ക്സ്

    13. സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്

    14. സ്കൂൾ ഓഫ് വിഷ്വൽ ആൻഡ് ഫൈൻ ആർട്ട്സ്

     

    ആർട്സ് & സയൻസ് കോളേജുകൾ

    ഗവൺമെന്റ്

     

  • ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി
  • കെ.കെ.എം. ഗവൺമെന്റ് വുമൺസ് കോളേജ്,കണ്ണൂർ
  •  

    എയ്ഡഡ്

     

  • പയ്യന്നൂർ കോളേജ്, പയ്യന്നൂർ
  • ശ്രീനാരായണ കോളേജ്,കണ്ണൂർ
  • നിർമ്മലഗിരി കോളേജ്,കൂത്തുപറമ്പ്
  • പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ
  • സർ സയ്യിദ് കോളേജ്,തളിപ്പറമ്പ്
  • കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ,മാടായി
  • മഹാത്മാഗാന്ധി കോളേജ്,ഇരിട്ടി
  • എസ്.ഇ.എസ് കോളേജ്,ശ്രീകണ്ഠാപുരം
  • എൻ.എ.എം. കോളേജ്,കല്ലിക്കണ്ടി
  •  

    അൺ എയ്ഡഡ്

     

  • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, തളിപ്പറമ്പ്
  • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കൂത്തുപറമ്പ്, കണ്ണൂർ
  • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നെരുവമ്പ്രം, ഏഴോം, കണ്ണൂർ
  • ഗുരുദേവ ആർട്സ് ആന്റ് സയൻസ് കോളേജ്, മാത്തിൽ, പയ്യന്നൂർ
  • ആദിത്യ കിരൺ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റൂർ, മാതമംഗലം
  • സർസയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, കരിമ്പം, തളിപ്പറമ്പ്
  • തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്
  • ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, പൈസക്കരി, കണ്ണൂർ
  • മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, ആലക്കോട്, കണ്ണൂർ
  •  

    10. മഹാത്മാഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, ചെണ്ടയാട്, പാനൂർ, കണ്ണൂർ

    11. ഐ.ടി.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് , മയ്യിൽ, കണ്ണൂർ

    12. ചിന്മയ ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ വുമൺ, ചാല, കണ്ണൂർ

    13. ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്, കണ്ണൂർ

    14. സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ

    15. എം.ഇ.എസ്. കോളേജ് , നരവൂർ, കൂത്തുപറമ്പ്

    16. സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കല്യാട്,ഇരിക്കൂർ

    17. ഔവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, തിമിരി, കണ്ണൂർ

    18. എ.എം.എസ്.ടി.ഇ.സി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ്, കല്യാശ്ശേരി, അഞ്ചാം പീടിക, കണ്ണൂർ

    19. പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, പഴച്ചിയിൽ, നരീക്കാംവള്ളി, പിലാത്തറ

    20. മൊറാഴ കോ‌-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മൊറാഴ, കണ്ണൂർ

    21. വാദിഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാങ്കോട്, കണ്ണൂർ

    22. ഇ.എം.എസ്. മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, വള്ളിത്തോട്, ഇരിട്ടി, കണ്ണൂർ

    23. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പിണറായി, കണ്ണൂർ

    24. നവജ്യോതി കോളേജ്, ചെറുപുഴ, കണ്ണൂർ

    25. നഹർ ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരോട്, കണ്ണൂർ

    26. കണ്ണൂർ ഇന്റർനാഷണൽ എജുക്കേഷണൽ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുട്ടന്നൂർ

    അധ്യാപനയോഗ്യത

    അധ്യാപനയോഗ്യത നേടുന്നതിനുള്ള പരിശീലനമാണ് അധ്യാപക വിദ്യാഭ്യാസം. പ്രാചീനകാലങ്ങളിൽ പണ്ഡിതന്മാർ വിദ്യ അർഥിക്കുന്നവർക്ക് അറിവ് പകർന്നുകൊടുക്കുക എന്ന രീതിയിലായിരുന്നു അധ്യാപനം നടന്നിരുന്നത്. സാമൂഹികപരിവർത്തനം വിദ്യാഭ്യാസം കൂടുതൽ വ്യാപകമാക്കുകയും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. അതോടുകൂടി കൂടുതൽ അധ്യാപകരെയും ആവശ്യമായി വന്നു. അധ്യാപനം ഒരു തൊഴിലായി മാറുകയും തുടർന്ന് തൊഴിലിൽ പരിശീലനത്തിന്റെ ആവശ്യകത ബോധ്യമാകുകയും ചെയ്തു. അധ്യാപനം ക്രമേണ കലയും ശാസ്ത്രവുമായി ഉയർന്നതോടെ ചില നിയമങ്ങളും പ്രവിധികളും അനുവർത്തിക്കേണ്ടതായി വന്നു. അങ്ങനെ വിദ്യാഭ്യാസപ്രക്രിയയെപ്പറ്റിയുള്ള പഴയ ചിന്താഗതിക്ക് സ്ഥായിയായ മാറ്റം സംഭവിച്ചതോടുകൂടി അധ്യാപകവിദ്യാഭ്യാസം അനിവാര്യമായിത്തീർന്നു

    ഭാരതത്തിൽ

    19-ആം നൂറ്റാണ്ടോടുകൂടിയാണ് അധ്യാപക വിദ്യാഭ്യാസത്തിന് ഭാരതത്തിൽ പ്രാധാന്യം സിദ്ധിച്ചത്. 1826 ൽ മദ്രാസ് ഗവർണറായിരുന്ന സർ തോമസ് മൺട്രോയാണ് അധ്യാപകർക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിർദേശം ആദ്യമായി മുന്നോട്ടു വച്ചത്. വിദ്യാഭ്യാസപുരോഗതിക്കാധാരം മെച്ചപ്പെട്ട യോഗ്യതകളുള്ള സുശിക്ഷിതരായ അധ്യാപകരാകയാൽ അവരെ പരിശീലിപ്പിക്കുന്നതിന് മദ്രാസ് പ്രസിഡൻസിയിൽ ഒരു കേന്ദ്രവിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം ശിപാർശ ചെയ്തു. കാലക്രമേണ മദ്രാസ്, ബോംബെ, കൽക്കട്ട എന്നീ പ്രവിശ്യാ സംസ്ഥാനങ്ങളിൽ അധ്യാപകരെ പരിശീലിപ്പിക്കാൻ ട്രെയിനിങ് സ്കൂളുകൾ സ്ഥാപിതമായി. മദ്രാസ് പ്രസിഡൻസി കോളേജിൽ 1853-ൽ അധ്യാപകപരിശീലനത്തിനായി ഒരു ഇംഗ്ലീഷ്നോർമൽ ക്ലാസ് ആരംഭിച്ചു. അധ്യാപകരെ പരിശീലിപ്പിക്കുവാനായി ഭാരതത്തിലെ എല്ലാ പ്രവിശ്യകളിലും ഉടനടി ട്രെയിനിങ് സ്കൂളുകൾ സ്ഥാപിക്കപ്പെടണമെന്ന് 1854-ലെ വുഡ്സ് ഡെസ്പാച്ചിൽ (Woods Despatch)  ആവശ്യപ്പെട്ടിരുന്നു. 1857 ആയപ്പോഴേക്കും ആഗ്ര, മീററ്റ്, ബനാറസ് എന്നിവിടങ്ങളിലും ട്രെയിനിങ് സ്കൂളുകൾ സ്ഥാപിതമായി. 1859-ലെ ഗ്രാന്റ്-ഇൻ-എയ്ഡ് കോഡും സ്റ്റാൻലി പ്രഭുവിന്റെ ഡെസ്പാച്ചും അധ്യാപകവിദ്യാഭ്യാസപുരോഗതിയിൽ എണ്ണപ്പെടേണ്ട നാഴികക്കല്ലുകളാണ്. അധ്യാപനത്തിന് സർട്ടിഫിക്കറ്റ് നേടിയവർക്ക് മാത്രമേ ഗ്രാന്റ് നല്കുകയുള്ളു എന്ന് നിശ്ചയിച്ചത് കൂടുതൽ നോർമൽ സ്കൂളുകളാരംഭിക്കാൻ കാരണമായി.

    പരിഷ്കാരങ്ങൾ

    ഹൈസ്കൂളിൽ അധ്യാപകരാകാൻ സർവകലാശാലാ ബിരുദം നിർബന്ധിതമാക്കിയതും ബിരുദധാരികൾക്ക് പ്രത്യേക അധ്യാപനപരിശീലനം ആവശ്യമില്ലെന്ന് നിർദേശിച്ചതും അനന്തരകാലത്തെ പരിഷ്കാരങ്ങളിൽപ്പെടുന്നു. പുതിയ അധ്യാപകരെ പരിചയസമ്പന്നരായ അധ്യാപകരുടെയോ ഹെഡ്മാസ്റ്റർമാരുടെയോ മേൽനോട്ടത്തിൽ കുറേക്കാലം പരിശീലിപ്പിക്കുന്ന (apprenticeship) സമ്പ്രദായം ബോംബെയിൽ പ്രചാരത്തിലിരുന്നു. സെക്കണ്ടറി അധ്യാപകർക്ക് പ്രത്യേക പരിശീലനം വേണമോ എന്നത് വിവാദവിഷയമായി. ഗവൺമെന്റ്-പ്രൈവറ്റ് ഭേദം കൂടാതെ ഏതൊരു സെക്കണ്ടറി സ്കൂളിലും സ്ഥിരാധ്യാപകനായി നിയമിക്കപ്പെടുന്നതിന് അധ്യാപകപരിശീലനപരീക്ഷ പാസ്സായിരിക്കണമെന്ന് 1882-ലെ വിദ്യാഭ്യാസകമ്മീഷൻ അസന്ദിഗ്ധമായി ശിപാർശ ചെയ്തിട്ടുണ്ട്. ബിരുദധാരികൾക്കും അല്ലാത്തവർക്കും വ്യത്യസ്തമായ പരിശീലനപദ്ധതികളും കമ്മീഷൻ നിർദേശിക്കുകയുണ്ടായി. 19-ആം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിൽ ഒട്ടാകെ ആറു ട്രെയിനിങ് കോളജുകളും 40 ട്രെയിനിങ് സ്കൂളുകളും പ്രൈമറി അധ്യാപകപരിശീലനത്തിനു മാത്രമായുള്ള 54 സ്ഥാപനങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

    ഗവണ്മെന്റ് പ്രമേയം

    വിദ്യാഭ്യാസനയത്തെ സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റ് പ്രമേയത്തിൽ (1904) അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പര്യാപ്തമായ പല നിർദേശങ്ങളുമുണ്ട്. കഴിവും പരിശീലനവും നേടിയവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്നും ആർട്സ് കോളജുകളെപ്പോലെ തന്നെ ട്രെയിനിങ് കോളജുകളും പരിഗണിക്കപ്പെടണമെന്നും അധ്യാപകവിദ്യാഭ്യാസത്തിൽ ഡിഗ്രിയോ ഡിപ്ളോമയോ നല്കുന്ന ഒരു വർഷകോഴ്സ് എല്ലാ ബിരുദധാരികൾക്കും നിർബന്ധിത യോഗ്യതയാകണമെന്നും അതിൽ നിർദേശിച്ചിരുന്നു. അധ്യാപനകലയുടെ തത്ത്വങ്ങൾ, പ്രായോഗികാധ്യാപനത്തിലുള്ള വൈദഗ്ധ്യം ഇവ ലക്ഷ്യമാക്കി വേണം അധ്യാപകപരിശീലനം ആസൂത്രണം ചെയ്യുക എന്നും ഓരോ കോളജിനും ഓരോ പ്രാക്റ്റീസിങ് സ്കൂൾ ഉണ്ടായിരിക്കണമെന്നും ട്രെയിനിങ് കോളജും സമീപത്തുള്ള വിദ്യാലയങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തണമെന്നും ആ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

    സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യ അധ്യാപകപരിശീലനം മെച്ചപ്പെടുത്താനുള്ള പല യത്നങ്ങളും ആരംഭിച്ചു. അധ്യാപകവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ പിൽക്കാലത്തു ഗണ്യമായ വർധനവുണ്ടായി. 1965-ൽ 267 ട്രെയിനിങ് കോളജുകളിലായി ഏകദേശം 26,000 പേർ പരിശീലനം നേടുന്നുണ്ടായിരുന്നു. യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷനും സെക്കണ്ടറി എഡ്യൂക്കേഷൻ കമ്മീഷനും, കോഠാരി കമ്മീഷനും] അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

    കോഴ്സുകൾ

    ഇന്ത്യയിലാകമാനം ബിരുദധാരികൾക്ക് അധ്യാപക വിദ്യാഭ്യാസത്തിനുശേഷം ബി.എഡ്. (B.Ed)] ബിരുദമാണ് ഇപ്പോൾ നൽകിപ്പോരുന്നത്. ബി.എഡ്. കഴിഞ്ഞ് എം.എഡും, തുടർന്ന് വിദ്യാഭ്യാസത്തിൽ ഡോക്ട്രേറ്റും (Ph.D) നേടാനുള്ള സൌകര്യങ്ങൾ സർവകലാശാലാ ഡിപ്പാർട്ടുമെന്റുകളിലും ചില ട്രെയിനിങ് കോളേജുകളിലും ഇന്നുണ്ട്. ഇവയ്ക്ക് പുറമേ നാലു റീജിയണൽ കോളജുകളും പ്രവർത്തിച്ചുപോരുന്നു. ഇവിടെ പ്രധാനമായും ബിരുദധാരികൾക്കായുള്ള ഏകവർഷകോഴ്സും അല്ലാത്തവർക്കുള്ള നാലുവർഷകോഴ്സും നടത്തപ്പെടുന്നു. പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കാനായി സമ്മർ സ്കൂൾകം കറസ്പോണ്ടൻസ് (S.S.C.C)] ഈ കേന്ദ്രങ്ങളിൽ നടത്തുന്നു. റ്റീച്ചർ എഡ്യൂക്കേറ്റേഴ്സിന്റെ അഖിലേന്ത്യാ സംഘടനയുടെ (I.A.T.E) ശ്രമഫലമായി അധ്യാപകപരിശീലനമെന്നത് അധ്യാപകവിദ്യാഭ്യാസമായി മാറ്റിക്കഴിഞ്ഞു. ട്രെയിനിങ് കോളജുകൾ കോളജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ (CTE)]എന്ന പേര് സ്വീകരിച്ചു കഴിഞ്ഞു. അവയിൽ ചിലവയെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷൻ (IASE) ആയി ഉയർത്തിയിട്ടുണ്ട്. ഗവൺമെന്റ് തലത്തിൽ മാത്രമാണ് ഈ സംവിധാനം ഇപ്പോഴുള്ളത്. ഇന്റൻസീവ് ടീച്ചർ എഡുക്കേഷൻ പ്രോഗ്രാം (I.T.E.P) ചില സംസ്ഥാനങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. യു.എസ്സുമായി സഹകരിച്ച് ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാം എന്ന പേരിൽ മെച്ചപ്പെട്ട പരിശീലനസൌകര്യങ്ങളും നല്കിവരുന്നു. സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും അധ്യാപകവിദ്യാഭ്യാസബോർഡുകൾ സംഘടിപ്പിച്ചു വരുന്നു. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളേ ഇനിയും ഇത്തരം ബോർഡുകൾ രൂപീകരിക്കാതെയുള്ളു. എല്ലാ തലങ്ങളിലുമുളള അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെ (PPTTI,TTI,B.ED,LTTC,etc.) ഉൾപ്പെടുത്തി ഒരു അധ്യാപക വിദ്യാഭ്യാസബോർഡ് രൂപീകരിക്കേണ്ടതുണ്ട്.

    കേരളത്തിൽ

    അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോർമൽ സ്കൂൾ 1861-ൽ കണ്ണൂരിലാണ് ആരംഭിച്ചത്. തിരുവിതാംകൂർ പ്രദേശത്തുള്ളവർക്ക് ഏതാനും സീറ്റുകൾ ആ സ്ഥാപനത്തിൽ നീക്കിവച്ചിരുന്നു. 1868-ൽ തിരുവനന്തപുരത്ത് ഒരു വെർണാകുലർ നോർമൽ സ്കൂൾ സ്ഥാപിതമായി. തുടർന്ന് കോട്ടാറും പാലക്കാട്ടും നോർമൽ സ്കൂളുകൾ സ്ഥാപിതമായി. ഒരു വർഷത്തേക്കുള്ള ഈ കോഴ്സിൽ ചേരുന്നവർക്ക് പ്രതിമാസം മൂന്നര രൂപാവീതം സ്റ്റൈപ്പന്റ് നല്കിപ്പോന്നു. ഓരോ വിദ്യാലയത്തിലും 25 പേരിലധികം വേണ്ടെന്നും നിർദേശിച്ചിരുന്നു. 1884-ൽ മദ്രാസ് നോർമൽ സ്കൂൾ എൽ.ടി. ഡിഗ്രി ആരംഭിച്ചതോടെ കേരളീയർക്ക് അവിടെ സീറ്റുകൾ സംവരണം ചെയ്തുതുടങ്ങി. പെൺകുട്ടികൾക്കു മാത്രമായി 1887-ൽ ഒരു നോർമൽ സ്കൂൾ തിരുവനന്തപുരത്തു സ്ഥാപിച്ചതും 1894-ൽ ഇംഗ്ലീഷ് നോർമൽ സ്കൂൾ ആരംഭിച്ചതും കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗത്തെ പ്രധാന സംഭവങ്ങളാണ്.

    ലോവർ സെക്കണ്ടറി, മെട്രിക്കുലേഷൻ, ഇന്റർമീഡിയറ്റ് എന്നിവ പാസ്സായവർക്കായി മൂന്നു പ്രത്യേക ബാച്ചുകൾ ഇംഗ്ലീഷ് നോർമൽ സ്കൂളിൽ ആരംഭിച്ചു. 1895 മുതൽ വർഷംതോറും ബിരുദധാരികളായ നാലു പേരെവീതം സൈദാപ്പെട്ട് ട്രെയിനിങ് കോളജിൽ സ്കോളർഷിപ്പുകളും നൽകി അയച്ച് പരിശീലിപ്പിച്ചുപോന്നു. 1904-05-ൽ നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു. പിന്നോക്കസമുദായങ്ങളിൽപെട്ടവർക്കു മാത്രമായി നാലു സ്പെഷ്യൽ നോർമൽ സ്കൂളുകൾ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. നോർമൽ സ്കൂളുകൾ 1910 മുതൽ ട്രെയിനിങ് സ്കൂളുകൾ എന്നറിയപ്പെടാൻ തുടങ്ങിയത്.

    ഗവണ്മെന്റ് ട്രെയിങ് കോളജ്

    1911-ലാണ് തിരുവനന്തപുരത്തെ ഗവ. ട്രെയിനിങ് കോളജ് ആരംഭിച്ചത്. അധ്യാപകരായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവർക്ക് മാത്രമായി 24 സീറ്റാണ് തുടക്കത്തിലുണ്ടായിരുന്നത്. കൊച്ചി പ്രദേശത്തുള്ളവർക്ക് ഏതാനും സീറ്റുകൾ സംവരണം ചെയ്തു പോന്നു. പരിശീലനകാലത്ത് ഡെപ്യൂട്ടേഷൻ അലവൻസും സ്റ്റൈപ്പന്റും നല്കിയിരുന്നു. നിശ്ചിതവിഷയങ്ങളിൽ താത്ത്വികജ്ഞാനം ഉണ്ടെന്നു ബോധ്യപ്പെട്ടവരെ പ്രാക്റ്റിക്കൽ പരീക്ഷയ്ക്ക് വിളിച്ചിരുന്നു. കേരളത്തിലെ രണ്ടാമത്തെ ട്രെയിനിങ് കോളജ് 1945-ൽ തൃശൂരിൽ സ്ഥാപിതമായി. തുടർന്ന് കോഴിക്കോട്ടും തലശ്ശേരിയിലും ട്രെയിനിങ് കോളജുകൾ പ്രവർത്തനം ആരംഭിച്ചു. ബിരുദധാരികൾക്കുള്ള പരിശീലനം (B.T.) ഒരു വർഷമായും അല്ലാത്തവരുടേത് (T.T.C.) രണ്ടു വർഷമായും ക്ലിപ്തപ്പെടുത്തിയിരുന്നു. എന്നാൽ T.T.C. കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമായി കുറച്ചു. ഇതു പിൽക്കാലത്തു വീണ്ടും രണ്ടു വർഷമായി ഉയർത്തി.

    തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി

    1933-ൽ തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിൽ, അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദേശിച്ചിരുന്നു ട്രെയിനിങ് കോളജും സ്കൂളുകളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തണമെന്നും കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണെന്നും കമ്മിറ്റി പ്രത്യേകം നിർദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.

    1945-ലെ വിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റി തിരുവനന്തപുരം ട്രെയിനിങ് കോളജിലെ അണ്ടർ ഗ്രാഡ്വേറ്റ് വിഭാഗം നീക്കം ചെയ്യാൻ നിർദേശിച്ചതിനു പുറമേ 10 വർഷത്തിലധികം സർവീസുള്ളവരെയും 40 വയസ്സിലധികം പ്രായമുള്ളവരെയും ട്രെയിനിങ്ങിൽനിന്നൊഴിവാക്കാനും വ്യവസ്ഥ ചെയ്തു. രണ്ടു വർഷത്തെ കോഴ്സ് നല്കി ഗ്രാഡ്വേറ്റുകൾക്ക് ബി.എഡ്. ബിരുദം നല്കാനും എം.എഡ്. കോഴ്സ് സമാരംഭിക്കാനും കമ്മിറ്റി നിർദേശിക്കയുണ്ടായി. പക്ഷേ ഇവ നടപ്പിലായില്ല. ട്രെയിനിങ് സ്കൂളുകൾക്ക് പ്രത്യേക ഇൻസ്പെക്റ്ററേറ്റ് സ്ഥാപിക്കാനുള്ള നിർദേശവും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. അധ്യാപകവിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്, അധ്യാപികാധ്യാപകരുടെ യോഗ്യതകൾ, പാഠ്യപദ്ധതി, സേവനകാലവിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചുള്ള ശിപാർശകളും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സ്വകാര്യമേഖലയിൽ ആദ്യത്തെ ട്രെയിനിങ് കോളജ് 1953-ൽ കോട്ടയത്തും 1954-ൽ ചങ്ങനാശ്ശേരിയിലും ആരംഭിച്ചു. 1965 ആയപ്പോഴേക്കും കേരളത്തിൽ 19 ട്രെയിനിങ് കോളജുകളും 105 ട്രെയിനിങ് സ്കൂളുകളും സ്ഥാപിതമായി. ശ്രീ എ.എൻ. തമ്പി അധ്യക്ഷനും ഡോ. എൻ.പി. പിള്ള മെംമ്പർ സെക്രട്ടറിയുമായി 1964-ൽ രൂപീകരിച്ച ട്രെയിനിങ് കോളജ് ഇൻസ്പെക്ഷൻ കമ്മിഷൻ അടുത്ത 25 വർഷത്തേക്ക് പുതുതായി ഒരു ട്രെയിനിങ് കോളജും തുടങ്ങേണ്ടതില്ല എന്ന് നിർദേശിക്കുകയുണ്ടായി. അങ്ങനെ 1989 വരെയും ബി.എഡ്. തലത്തിൽ പുതിയ സ്ഥാപനങ്ങൾ ഒന്നും ഉണ്ടായില്ല.

    ബി.എഡ്.കോളജുകൾ

    എന്നാൽ 1989-90-ൽ കേരളത്തിലെ സർവകലാശാലകൾ നേരിട്ട് ബി.എഡ്. സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. തുടക്കത്തിൽ കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിൽ ഏതാനും ബി.എഡ് സെന്ററുകൾ (യൂണിവേഴ്സിറ്റി സെന്റർ ഫോർ റ്റീച്ചർ എഡ്യൂക്കേഷൻ - UCTE) തുടങ്ങിയത് ഇപ്പോൾ നാല്പതിലേറെയായി വർധിച്ചു. സർവകലാശാലകളുടെ പ്രധാന ധനാഗമമാർഗമായും ഇത് മാറിയിട്ടുണ്ട്. യു.സി.റ്റി.ഇ.കളിൽ എം.എഡ് കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.

    എയിഡഡ്, അൺ എയ്ഡഡ് (സെൽഫ് ഫൈനാൻസിങ്) മേഖലകളിലായി 1990 നുശേഷം ബി.എഡ്. കോളജുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

    1995-ൽ നാഷനൽ കൌൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE) ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായി കേന്ദ്രഗവണ്മെന്റ് രൂപീകരിച്ചതിനുശേഷം അതിന്റെ കേന്ദ്ര ആസ്ഥാനത്തും മേഖലാ ആസ്ഥാനങ്ങളിലുമായി സംവിധാനങ്ങൾ ഉണ്ടാക്കുകയും പുതിയ കോളജുകൾക്ക് അപേക്ഷ സ്വീകരിച്ച്, പരിശോധന നടത്തി, അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായി ദക്ഷിണമേഖലയിലുൾപ്പെട്ടതാണ് കേരള സംസ്ഥാനം. പുതുതായി കോളജുകൾ സ്ഥാപിക്കാനുദ്ദേശിക്കുന്നവർക്ക് ഗവണ്മെന്റ് എൻ.ഒ.സി.യ്ക്കും യൂണിവേഴ്സിറ്റി അംഗീകാരത്തിനും വിധേയമായി എൻ.സി.റ്റി.ഇ. അനുമതിപത്രം നൽകുന്നുണ്ട്. എൻ.സി.റ്റി.ഇ.യുടെ പാനലുകൾ സ്ഥല ഭൌതിക സൌകര്യങ്ങൾ ഇൻഫ്രാസ്ട്രക്ചർ, സ്റ്റാഫ് ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. അങ്ങനെ കേരളത്തിലിപ്പോൾ ഇരുന്നൂറോളം ബി.എഡ്. കോളജുകൾ (ഗവ. എയിഡഡ്, യൂണി. സെന്റർ, സെൽഫ് ഫൈനാൻസിങ് ഇനങ്ങളിലായി) പ്രവർത്തിക്കുന്നുണ്ട്.

    സംസ്ഥാന ഗവണ്മെന്റിന്റെയും യൂണിവേഴ്സിറ്റികളുടെയും എൻ.ഒ.സി. അഥവാ അനുമതി കിട്ടുംമുമ്പേ നേരിട്ടു എൻ.സി.റ്റി.ഇ. അംഗീകാരം നൽകുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. ഇത് അഭിലഷണീയമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

    ട്രെയിനിങ് കോളജുകൾ നാഷനൽ അസ്സസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കമ്മിറ്റി (NAAC) യുടെ പരിശോധനക്കും അംഗീകാരത്തിനും വിധേയമാണ് ആദ്യം സ്റ്റാർ (Star) പദവിയാണ് നല്കിയതെങ്കിലും പീന്നീട് അത് ഗ്രേഡാക്കിയിട്ടുണ്ട്. A++, A+, A1, B++, B+, B എന്നിങ്ങനെയാണ് ഗ്രേഡുകൾ നിശ്ചയിച്ചിട്ടുള്ളത്. അഞ്ചുവർഷത്തിലൊരിക്കൽ പുനർനിർണയവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

    ഇപ്പോൾ കേരളത്തിലെ ഇരുന്നൂറോളം ബി.എഡ്. കോളജുകളിലായി 30000-ഓളം സീറ്റുകളാണുള്ളത്. 2004-05-ൽ എൽ.ബി.എസ്.ലൂടെയും 2005-06-ൽ ഗവ. പരീക്ഷാ കമ്മിഷണർ മുഖേനയും B.Ed. കോഴ്സിന് എൻട്രൻസ് ടെസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

    കേരളത്തിലെ സർവകലാശാലകളിലെ ബി.എഡ്. കോഴ്സുകൾക്ക് ഒരു ഐകരൂപ്യവുമില്ല. ഒരു വർഷത്തെ കോഴ്സ് ദൈർഘ്യം രണ്ടുവർഷമാക്കുന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയത് മൂല്യനിർണയ വിധേയമാണ്. ഏകീകൃത നിയമവും പ്രാക്ടിക്കൽ സംവിധാനവും പരിഷ്കൃതരീതിയും അവലംബിക്കുന്നതാണ് അഭിലഷണീയം.

    എൻ.സി.റ്റി.ഇ. നിലവിൽ വന്നതോടെ ടി.ടി.ഐ., പി.പി.റ്റി.റ്റി.ഐ. തുടങ്ങിയവയും കൂടുതലായി അനുവദിച്ചുവരുന്നു.

    റ്റി.റ്റി.സി. കോഴ്സ്

    നിശ്ചിത ശ.മാ. മാർക്കിൽ കുറയാതെ വാങ്ങി മെട്രിക്കുലേഷനോ തത്തുല്യ പരീക്ഷയോ ജയിക്കുന്നവരിൽ നിന്നാണ് പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ആദ്യവർഷാവസാനമുള്ള വെക്കേഷൻകാലം ഒരു മാസം കമ്യൂണിറ്റി ലിവിങ് നടത്തണമെന്ന് വ്യവസ്ഥയുണ്ട്. ബേസിക് മാതൃകയിലാണ് പരിശീലനം നല്കപ്പെടുന്നത്. പ്രൈമറി സ്കൂളുകളിൽ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഉള്ളടക്ക (content) വും ബോധനരീതിയും ഇവർ പഠിച്ചിരിക്കണം. പൊതുവിദ്യാഭ്യാസ വിഷയങ്ങളും സ്കൂൾ സംഘാടനം, പൊതുജനാരോഗ്യം തുടങ്ങിയവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാംവർഷം പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. വർഷാവസാനം പൊതുപരീക്ഷ നടത്തിപ്പോരുന്നു. രണ്ടാംവർഷം പ്രാക്റ്റീസ് റ്റീച്ചിങ്ങിനാണ് മുൻതൂക്കം. രണ്ടു വർഷത്തെ കർത്തവ്യനിർവഹണം (performance) കൂടെ കണക്കിലെടുത്താണ് ക്ലാസ് നിർണയിക്കുന്നത്. 1970-71-ൽ ഒരു ബാച്ചിലെ പരമാവധി സംഖ്യ 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വിഷയത്തിലോ വിദ്യാഭ്യാസത്തിലോ മാസ്റ്റർ ബിരുദമുള്ളവരെ മാത്രമേ ട്രെയിനിങ് സ്കൂൾ അധ്യാപകരായി നിയമിക്കാവൂ എന്ന് കോഠാരി കമ്മീഷൻ നിർദേശിച്ചെങ്കിലും ചില പ്രായോഗിക വൈഷമ്യങ്ങൾ മൂലം അത് പരിഗണിക്കപ്പെട്ടിട്ടില്ല. ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് (T.T.C.) നേടിയവരാണ് ലോവർ പ്രൈമറി സ്കൂളുകളിലും അപ്പർ പ്രൈമറി സ്കൂളുകളിലും പഠിപ്പിക്കുന്നത്.

    ബി.എഡ്. കോഴ്സ്

    ബിരുദധാരികൾക്ക് സെക്കണ്ടറി സ്കൂളുകളിൽ അധ്യാപകരാകാൻ നല്കുന്ന പരിശീലനമാണിത്. ഇതാണു വിദ്യാഭ്യാസ പരിശീലനത്തിലെ പ്രഥമബിരുദം. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. ബിരുദതലത്തിൽ സെലക്റ്റീവായി പഠിച്ച വിഷയമാവും ബി.എഡ്.ന് എടുക്കുന്ന വിഷയം. ഒറ്റവിഷയത്തിന്റെ പ്രാക്ടിക്കൽ/തിയറിയിൽ മാത്രമേ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രദ്ധിക്കുന്നുള്ളു. ഡബിൾ ഓപ്ഷന്റെ സ്ഥാനത്ത് ഇപ്പോൾ സിംഗിൾ ഓപ്ഷനെ ഉള്ളൂ. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക സ്പെഷ്യലൈസേഷൻ ഇല്ല. ബിരുദത്തിലോ പ്രീഡിഗ്രി തലത്തിലോ പഠിച്ച വിഷയത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലൈസേഷനാവാം. കോമേഴ്സ്, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് ബി.എഡ്.പഠനസൌകര്യം നൽകിയിട്ട് നാളേറെയായിട്ടില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുകളിൽ ബി.എഡ്, എം.എഡ്. എന്നീ കോഴ്സുകൾ നിലവിലുണ്ട്. കേരളത്തിൽ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന എൻ.സി.പി.ഇ. മാത്രമാണിത്തരത്തിലുള്ള സ്ഥാപനം.

    കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും നടത്തുന്ന ആചാര്യ കോഴ്സുകൾ B.Ed. ന് തുല്യമായി പരിഗണിച്ച് സെക്കൻഡറി തലംവരെ അധ്യാപകരാവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. പുറമേ വിദ്യാഭ്യാസ മനഃശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ താത്ത്വികാടിസ്ഥാനം, ഇന്ത്യയിലെ വിദ്യാഭ്യാസം എന്നീ പൊതുവിഷയങ്ങൾ ഓരോ വിദ്യാർഥിയും പഠിക്കേണ്ടതുണ്ട്. സ്കൂൾ ഓർഗനൈസേഷൻ, ലൈബ്രറി ഓർഗനൈസേഷൻ, കേസ്സ്റ്റഡി, മെഷർമെന്റ്, ആഡിയോവിഷ്വൽ എഡ്യൂക്കേഷൻ എന്നിവയും പ്രാക്റ്റീസ് റ്റീച്ചിങും ഈ കോഴ്സിന്റെ ഭാഗങ്ങളാണ്. മൂന്ന് ആഴ്ചകളോളം നീണ്ടുനില്ക്കുന്ന ബ്ളോക്റ്റീച്ചിങ് കാലത്ത് ഓരോരുത്തരും ഐച്ഛികവിഷയങ്ങളിൽ പത്തിൽ കുറയാതെ ക്ളാസ്സുകൾ എടുക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ മാതൃകാപാഠം (model lesson), നിരൂപണപാഠം (criticism lesson), പാഠക്കുറിപ്പുകൾ, നിരീക്ഷണം (observation) എന്നിവയ്ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. തിയറിക്കും പ്രാക്റ്റിക്കലിനും വെവ്വേറെയാണ് ജയാപജയങ്ങൾ നിശ്ചയിക്കുന്നത്.

    എം.എഡ്. കോഴ്സ്

    ബിരുദതലത്തിൽ രണ്ടാംക്ലാസെങ്കിലും ഉള്ളവരും ബി.എഡ്.-ന് മുമ്പ് രണ്ടുവർഷത്തെയോ അതിനുശേഷം ഒരു വർഷത്തെയോ അധ്യാപനപരിചയമുള്ളവരുമാണ് എം.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നവർ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ കോഴ്സാണിതിന് നല്കുന്നത്. അഞ്ച് തിയറി പേപ്പറും പതിനായിരത്തിനും ഇരുപതിനായിരത്തിനും മധ്യേ വാക്കുകളുള്ള ഒരു തീസിസുമാണ് എം.എഡ്. പരീക്ഷയുടെ പ്രധാന ഭാഗങ്ങൾ.

    പുതിയ സമീപനം

    കോഠാരി കമ്മീഷന്റെ ശുപാർശകൾ അധ്യാപനപരിശീലനത്തിന് മുൻതൂക്കം നല്കിക്കൊണ്ട് ഒരു പുതിയ സമീപനത്തിന് വഴിതെളിച്ചിരിക്കുകയാണ്. പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തെ അവഗണിക്കാതെ അധ്യാപകവിദ്യാഭ്യാസം പുനരാവിഷ്കരിക്കുകയാണ് അഭികാമ്യം. ട്രെയിനിങ് സ്കൂളുകളുടെ പദവി ജൂനിയർ കോളജുകളുടേതിന് തുല്യമാക്കണം. പാഠ്യവിഷയത്തിലോ എഡ്യൂക്കേഷനിലോ പോസ്റ്റ്ഗ്രാഡ്വേറ്റ് ബിരുദമുള്ളവരെ മാത്രമേ അവിടെ അധ്യാപകരാക്കാവൂ എന്ന് നിർദേശിച്ച് മെച്ചപ്പെട്ട ശമ്പളസ്കെയിലുകൾ നൽകുകയും വേണം. ട്രെയിനിങ് കോളജുകളിൽ ഡബിൾ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവരെ മാത്രമേ അധ്യാപകരാക്കാവു. അവിടെയും മികച്ച സേവനവ്യവസ്ഥകളും ശമ്പളസ്കെയിലുകളും നല്കപ്പെടണം. ഗവേഷണസൌകര്യങ്ങൾ എല്ലാ ട്രെയിനിങ് കോളജുകളിലും ഉണ്ടാകണം. അധ്യാപനം തൊഴിലാക്കാൻ ഒരുമ്പെടുന്നവരെയെല്ലാം പരിശീലനത്തിന് നിയോഗിക്കാതെ അതിൽ അഭിരുചിയുള്ളവരെ മാത്രം തിരഞ്ഞെടുക്കുന്നരീതി അനുവർത്തിക്കപ്പെടണം. ഇൻസർവീസ്കോഴ്സുകൾ നിർബന്ധിതമാക്കണം. ഒരു നിശ്ചിതകാലയളവിൽ (മൂന്നോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ) ഓരോ അധ്യാപകനും ഈ കോഴ്സ് പൂർത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത് അധ്യാപകന്റെ കഴിവും കാഴ്ചപ്പാടും മെച്ചപ്പെടുത്താൻ ഉപകരിക്കുകതന്നെ ചെയ്യും. ഒരേ കാമ്പസിൽ തന്നെ പ്രീ-പ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസപരിശീലനകേന്ദ്രം വരെ ഉൾക്കൊള്ളുന്ന കോംപ്രിഹെൻസീവ് കോളജുകൾ പ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിക്കപ്പെടണം. ഒരു യൂണിവേഴ്സിറ്റി ഡിസിപ്ളിനായി അംഗീകരിച്ച് ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും എഡ്യൂക്കേഷൻ പാഠ്യവിഷയമാകണം. വസ്തുനിഷ്ഠമായ മൂല്യനിർണയരീതികളും സ്വീകരിക്കപ്പെടണം. റ്റീച്ചർ എഡ്യൂക്കേറ്റർമാരുടെ പ്രൊഫഷനൽ സംഘടനയാണ് കൌൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (CTE). മുമ്പ് ഐ.എ.റ്റി.ഇ., എൻ.എ.റ്റി.ഇ. എന്നീ പേരുകളിൽ അറിഞ്ഞിരുന്ന സംഘടനയുടെ പുതിയ രൂപമാണിത്. മധ്യപ്രദേശിലെ ഭോപ്പാൽ ആണ് ഇതിന്റെ ആസ്ഥാനം. സംസ്ഥാനങ്ങളിൽ സ്റ്റേറ്റ് ചാപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ട്. 2000 മുതൽ കേരളാ ചാപ്റ്റർ സജീവമായി പ്രവർത്തിച്ചുവരുന്നു. വാർഷിക സെമിനാറുകൾ, കൺവെൻഷനുകൾ, സുവനീറുകൾ, റെഗുലേറ്ററുകൾ എന്നിവയുടെ പ്രൊഫഷനൽ ഇംപ്രൂവ്മെന്റ് ഉറപ്പിക്കുന്നത് ഈ സംഘടനയാണ്. 2006 ആദ്യം കേരളത്തിൽ 500-ലധികം ആയുഷ്കാല വ്യക്ത്യംഗങ്ങളും 25 സ്ഥാപനാംഗങ്ങളും ഉണ്ട്. ആണ്ടുതോറും ബെസ്റ്റ് ടീച്ചർ എഡ്യൂക്കേറ്റർ അവാർഡ്' നൽകിവരുന്നു. ഗവ. എയ്ഡഡ്, അൺ എയ്ഡഡ് ഭേദചിന്തയോ ബി.എഡ്/എം.എഡ്/ടി.ടി.ഐ. ഭേദചിന്തയോ കൂടാതെയാണ് സി.റ്റി.ഇ. പ്രവർത്തിക്കുന്നത്. അധ്യാപക വിദ്യാഭ്യാസ നവീകരണവും നിലവാരം മെച്ചപ്പെടുത്തുകയും ആണ് സംഘടനയുടെ ലക്ഷ്യം. ഒരു അധ്യാപക വിദ്യാഭ്യാസ ഡയറക്റ്ററേറ്റ്, പെഡഗോഗിക്കൽ യൂണിവേഴ്സിറ്റി എന്നിവയ്ക്കും സി.റ്റി.ഇ. ശബ്ദമുയർത്തുന്നുണ്ട്.

    അധ്യാപനം

    ലോകചരിത്രത്തിന്റെ പ്രാരംഭത്തിൽ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അധ്യാപകർ എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പുരാതനയഹൂദ പുരോഹിതന്മാർ ഇതിന് ദൃഷ്ടാന്തമാണ്. പ്രാചീന ഈജിപ്റ്റിൽ രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസാർഥം ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. സ്പാർട്ടായിൽ തിരഞ്ഞെടുക്കപ്പെട്ട ചില പൌരന്മാരാണ് അധ്യാപനം നടത്തിയിരുന്നത്. എന്നാൽ ഏഥൻസിൽതദ്ദേശീയർക്കു പുറമേ വിദേശീയരും അടിമകളും അത് നിർവഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥൻസിലെ സോഫിസ്റ്റുകളാണ്. ആധ്യാത്മികകാര്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. ബുദ്ധൻ, ക്രിസ്തു, മുഹമ്മദ്നബി മുതലായ മഹാന്മാർ അധ്യാപകന്മാരായിരുന്നു. ആദിമവർഗക്കാരിൽ പല കൂട്ടരിലും പ്രത്യേകം അധ്യാപകവിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാർ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവർക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകർമം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതൽക്കാണ് യൂറോപ്പിൽ ഒരു പ്രത്യേക അധ്യാപകവർഗം ഉരുത്തിരിഞ്ഞുവന്നത്.

     

    ഇന്ത്യയിൽ പണ്ട് ഗുരുകുലവിദ്യാഭ്യാസമാണ് നിലവിലുണ്ടായിരുന്നത്. അധ്യാപനം നടത്തിയിരുന്നവർ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മികാചാര്യൻമാരായിരുന്ന അവർ തന്നെയാണ് അധ്യേതാക്കൾക്കു ഭൌതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാർഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചത്. ഇന്ത്യയിൽ ബൌദ്ധ-ജൈനകാലഘട്ടത്തിൽ ഭൌതികവിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഒരു പ്രത്യേക വർഗംതന്നെ ഉടലെടുത്തു. നളന്ദ, തക്ഷശില മുതലായവ ബൌദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിൽ മുഗൾഭരണകാലത്ത് മദ്രസകളിൽ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും ഇതര കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ധൻമാരിൽനിന്ന് അഭ്യസിക്കുവാൻ കളം ഒരുക്കിയത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അതു സാർവത്രികമായതോടെയാണ് അധ്യാപകൻ എന്ന ഒരു പുതിയ വർഗം പ്രത്യേകമായി രൂപംകൊണ്ടത്. ക്രമേണ ഒരു അധ്യാപകൻ മാത്രമുള്ള പാഠശാലകൾ ആവിർഭവിച്ചു. കുടിപ്പള്ളിക്കൂടങ്ങൾ അഥവാ എഴുത്തുപള്ളികൾ എന്നാണ് കേരളത്തിൽ അവയെ വിളിച്ചിരുന്നത്. ആശാൻ അഥവാ എഴുത്തശ്ശൻ (എഴുത്തച്ഛൻ) എന്ന പേരിൽ അധ്യാപകൻ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികൾ അധികം വന്നുതുടങ്ങിയതോടെ ബഹ്വധ്യാപകവിദ്യാലയങ്ങൾ സ്ഥാപിതങ്ങളായി. അങ്ങനെ അധ്യാപകസമൂഹവും വികസിതമായി.

    അധ്യാപകനു സമൂഹം നല്കിയിരുന്ന സ്ഥാനം, പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. ജപ്പാനിൽ ആദ്യകാലത്ത് അധ്യാപകന് വലിയ ബഹുമാന്യപദവിയുണ്ടായിരുന്നു. പാശ്ചാത്യദേശത്തെ ആദ്യകാലാധ്യാപകന്മാരായ സോഫിസ്റ്റുകൾക്ക് അത്രമാത്രം പൂജ്യപദവി കല്പിച്ചിരുന്നില്ല.കമ്യൂണിസ്റ്റ് ഭരണത്തിനുമുമ്പ് ചൈനയിൽ അധ്യാപകന്റെ സ്ഥാനം ഏറ്റവും താഴ്ന്നപടിയിൽ ആയിരുന്നു. ഭാരതത്തിൽ അധ്യാപകൻ എല്ലാവർക്കും മാന്യനായിരുന്നു. പരമ്പരാഗതവിശ്വാസത്താൽ ആ പദവി നിലനിന്നുപോരുകയും ചെയ്തു. അന്ന് സാമ്പത്തികനില പദവിനിർണയിക്കുന്നതിനുള്ള ഘടകമായിരുന്നില്ല. പിന്നീട് സാമൂഹികപരിവർത്തനം മൂലം, വരുമാനം ഒരുവന്റെ പദവി നിശ്ചയിക്കുന്ന സുപ്രധാന ഘടകമായിത്തീർന്നു. സാർവത്രിക നിർബന്ധിത വിദ്യാഭ്യാസത്തിന്റെ വികസനം വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായ പല വ്യതിയാനങ്ങൾ വരുത്തി. പ്രാഥമികതലത്തിൽ വളരെയധികം അധ്യാപകരെ വേണ്ടിവന്നതിനാൽ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികളെ പ്രാഥമികാധ്യാപകരായി നിയമിക്കേണ്ടിവന്നു. തുച്ഛശമ്പളക്കാരായ ഇവരുടെ പദവി തന്മൂലം സമൂഹത്തിൽ താഴുവാനിടയായി. സാമ്പത്തികാടിസ്ഥാനത്തിൽ പ്രാഥമികാധ്യാപകരിൽ ഭൂരിഭാഗം പേരും നിമ്നവിഭാഗത്തിൽ (lower class) പെട്ടവരും, സെക്കണ്ടറി അധ്യാപകർ ഉന്നതനിമ്നവിഭാഗം (upper lower class), നിമ്നമധ്യവിഭാഗം (lower middle class) എന്നിവയിൽപെട്ടവരും, സർവകലാശാലാധ്യാപകർ ഉന്നത-മധ്യവിഭാഗം (upper middle class), നിമ്ന-ഉന്നതവിഭാഗം (lower upper class) എന്നിവയിൽപ്പെട്ടവരും ആണെന്ന് കേരളമുൾപ്പെടെയുള്ള പലസംസ്ഥാനങ്ങളിലും നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. ഈ അടിസ്ഥാനത്തിൽ ഹൈസ്കൂൾ അധ്യാപകരെയും സർവകലാശാലാധ്യാപകരെയും ഈ പദവി ഭ്രംശം സാരമായി ബാധിച്ചില്ലെന്നു പറയാം. അധ്യാപകപദവി ഉയർത്തേണ്ടതിന്റെ ആവശ്യകത ഇന്ന് ഇന്ത്യാ ഗവൺമെന്റിനു ബോധ്യമായിട്ടുണ്ട്. കേന്ദ്രസർക്കാർ 1959 മുതൽ രാഷ്ട്രത്തിലെ വിവിധഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത അധ്യാപകർക്ക് ദേശീയ അവാർഡ് നല്കിവരുന്നു. തുടർന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അധ്യാപകർക്ക് അവാർഡ് ഏർപ്പെടുത്തി. അധ്യാപകപരിശീലനഗവേഷണ-ദേശീയസമിതി, 1963 മുതൽ അധ്യാപകർക്കായി പ്രബന്ധമത്സരം നടത്തിവരുന്നു. വർഷംതോറും സെപ്റ്റബർ 5-ന് ദേശീയ അധ്യാപകദിനം|അധ്യാപകദിനമായി ആചരിക്കുന്നു. ഈ സംരംഭങ്ങൾ സമൂഹത്തിൽ അധ്യാപകന്റെ പദവി ഉയർത്തുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ളവയാണ്. വിദ്യാലയങ്ങളിൽ ആരോഗ്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ബാഹ്യവും സാമൂഹികവുമായ പ്രതിലോമശക്തികളിൽ നിന്ന് വിദ്യാഭ്യാസത്തെ ആരോഗ്യപരമായ അന്തരീക്ഷത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനും അദ്ധ്യാപകപദവിയുടെ മേന്മ വർധിപ്പിക്കേണ്ടതാവശ്യമാണ്. യു.ജി.സി.യുടെ ശിപാർശകൾ നടപ്പിലാക്കിയത് കലാശാലാധ്യാപകരുടെ പദവി ഉയർത്തുന്നതിന് സഹായകരമായി ഭവിച്ചിട്ടുണ്ട്.

    പണ്ടത്തെ ആചാര്യന്മാർ അസാധാരണധിഷണാശാലികളും ബഹുമുഖപാണ്ഡിത്യമുള്ളവരും സിദ്ധന്മാരുമായിരുന്നതിനാൽ അധ്യാപനയോഗ്യത നേടുന്ന കാര്യം പരിഗണിക്കേണ്ടതായി വന്നിരുന്നില്ല. കൂടാതെ മനുഷ്യനാർജിച്ചിരുന്ന വിജ്ഞാനത്തിന്റെ സീമകൾക്ക് ഇത്ര വികാസമുണ്ടായിരുന്നില്ല. ഒരാൾക്ക് അനേകം വിഷയങ്ങളിൽ അവഗാഹം നേടാൻ അത്ര വിഷമമില്ലായിരുന്നു. അതിനാൽ അധ്യാപകന്റെ യോഗ്യത ഒരു വലിയ പ്രശ്നമായിരുന്നില്ല. എന്നാൽ വിദ്യാർഥികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയും വിജ്ഞാനമണ്ഡലത്തിൽ അഭൂതപൂർവമായ വിസ്ഫോടനം സംഭവിക്കുകയും ചെയ്തതോടെ ഓരോ വിഷയവും അതിൽ പ്രത്യേകം നൈപുണ്യമാർജിച്ചവർതന്നെ പഠിപ്പിക്കേണ്ടതാണെന്ന നില വന്നുചേർന്നു. അപ്പോൾ ഈ നൈപുണ്യമാർജിക്കൽ അധ്യാപകന്റെ അവശ്യയോഗ്യതയായി പരിഗണിക്കേണ്ടിവന്നു. വിവിധഘട്ടങ്ങൾക്കനുസരിച്ച് പ്രൈമറി, സെക്കണ്ടറി, സർവകലാശാല എന്നീ തലങ്ങളിലെ അധ്യാപകർക്കുവേണ്ട സാമാന്യ വിദ്യാഭ്യാസ യോഗ്യതകളും പ്രത്യേക യോഗ്യതകളും ഇന്നവയെല്ലാമെന്ന് തിട്ടപ്പെടുത്തി. പ്രൈമറി അധ്യാപകന്റെ സാമാന്യവിദ്യാഭ്യാസയോഗ്യത എസ്.എസ്.എൽ.സി.യും അധ്യാപനയോഗ്യത ടി.ടി.സി. യുമാണ്. സെക്കണ്ടറി അധ്യാപകന് സർവകലാശാലാബിരുദവും ബി.എഡും ഉണ്ടായിരിക്കണം. സർവകലാശാലാധ്യാപകൻ മാസ്റ്റർ ബിരുദധാരിയും എം.ഫിലോ, ഗവേഷണബിരുദമോ ഉള്ളവരോ ദേശീയ/സംസ്ഥാന യോഗ്യതാ നിർണയ പരീക്ഷയിൽ വിജയം നേടിയവരോ ആയിരിക്കണം.

    അവസാനം പരിഷ്കരിച്ചത് : 7/27/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate