অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോശങ്ങൾ

കോശങ്ങൾ - ആമുഖം

ലോകത്തെപ്പറ്റി സമചിത്തതയോടെ ഒരു കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ വേദാളങ്ങളായ   മൗലികവാദികൾക്കോ പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കോ മതമെന്നു പറഞ്ഞ് ചാവേരാകുവാൻ തയ്യാറാകുന്ന  മുള്ളാമാർക്കോ ഉള്ളതല്ല.  ദുർബലമായ മനസോടുകൂടിയ  ഭക്തന്‍മാര്‍ക്ക്‌ ഏതു മതക്കാരായാലും തങ്ങളുടെ ദൈവത്തെ സ്‌നേഹിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ, അത് അന്യരുടെ ദൈവത്തെ വെറുക്കുകയെന്നതാണ്. സ്വന്തം ദൈവത്തില്‍ അതിഭക്തിയുള്ളവൻ  അന്യദൈവത്തെപ്പറ്റി  കേട്ടാൽ  പെട്ടെന്നലറുന്ന  മതഭ്രാന്തനാകുന്നതിനു കാരണവും ഇതുതന്നെ.   വളർത്തുന്ന നായക്ക് ഭക്തിമൂത്ത  മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ വിവേകമുണ്ട്.  യജമാനൻ  ഏതുവേഷത്തില്‍ വന്നാലും  ശത്രുവാണെന്നു നായയുടെ വിവേകം തെറ്റിദ്ധരിക്കുകയില്ല.   ഭക്തിമൂത്ത മതഭ്രാന്തനു ആ വിവേചനമില്ല.  ശരിയോ തെറ്റോ എന്നു തിരക്കാതെ  ജാതിനോക്കിയാണ് മതഭ്രാന്തൻ  കാര്യങ്ങൾ ഗ്രഹിക്കുന്നത്.  സ്വന്തം മതക്കാരെ മാത്രം സ്നേഹിക്കുന്ന വ്യക്തി ഏതു നികൃഷ്ട കർമ്മവും ചെയ്യാൻ മടിക്കുകയില്ല.

ഭാരതീയ വേദങ്ങൾ മതങ്ങൾക്കുപരി, മതസാഹൊദര്യങ്ങൾക്കുപരി  മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്‌. സനാതന ധർമ്മമെന്നാൽ ഹിന്ദു മതമെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ട്. സനാതനത്തിനു മതമില്ല. മനുഷ്യന്റെ ജീവിത മാർഗങ്ങളാണ് വേദങ്ങൾ ചൂണ്ടികാണിക്കുന്നത്. താളിയോല ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരുന്ന വേദങ്ങളുടെ ചുരുളുകളഴിച്ച്  വിജ്ഞാന ലോകത്തിന് ആദ്യം പകർന്നു കൊടുത്തതും വിദേശമിഷ്യനറിമാരായിരുന്നു. സിന്ധുനദിതട സംസ്ക്കാരവുമായി അഭേദ്യ ബന്ധമുള്ള ജനതയെ ആദ്യമായി 'ഹിന്ദു' വെന്നു വിളിച്ചതും ബ്രിട്ടീഷുകാരാണ്. ക്രിസ്ത്യാനികളും മുസ്ലിമുകളും  മതപുരോഹിതരുടെ പ്രേരണയാൽ ഭാരതീയ ആത്മാവിന്റെ വിജ്ഞാനമായ സനാതനം തള്ളികളഞ്ഞപ്പോൾ സനാതനതത്വങ്ങൾ ഹിന്ദുക്കളുടെ മാത്രമായി.  

ജീവന്റെ ആസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ  ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും   മൗലികതത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും  യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്.
ശരീരത്തിന്റെ  നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്.  ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ  ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.

ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു.  അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു.  അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന  ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം,  മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്.  ഈ കോശങ്ങൾ തമ്മിലുള്ള പ്രവർനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്. 

അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ  കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്.  ദിവ്യമായ  അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. സ്വയമിതിനുള്ളിൽ ആത്മമെന്നു സങ്കല്പ്പിക്കുന്ന  പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ മായ എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.

1.അന്നമയ കോശം:
യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ.  അന്നമയ  ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്.  പ്രാണന്റെ  നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ   വരളാതെ നിലനിർത്തുന്നു.   ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്.  ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും  ഏതു നിമിഷവും പ്രാണനറ്റുപോവാം.  യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :
പ്രാണമയകോശം, ഭൌതികശരീരവും  ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും  ശരീരവുമായി ബന്ധിപ്പിക്കുന്നു. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ   ഒന്നായി   പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും  യാനപാത്രത്തിനുള്ളിലിരുന്നു  സ്വയം വിവേകമതികളാകുന്നു.   ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനിൽ ഉറക്കുകയാണ്. രക്ത മാംസത്തോടെയുള്ള  മനുഷ്യനിൽ  ആത്മമെന്ന  മായാശക്തിയും  അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും    നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.

പ്രാണവായു അഞ്ചു വിധമെന്ന്  തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.

'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച്  ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ , കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്.  'ഉദന' തലച്ചോറിനെയും തല കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന  തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവ അനുഭവപ്പെടും.

3. മനോമയ കോശം
മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു   മണ്ഡലങ്ങലിലെയും   ഇന്ദ്രിയങ്ങൾ  ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. ഞാനും എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും  ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽകൂടി ആവാഹിച്ച് അഹംബോധത്തെ  സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ  അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും  ഈ കോശമാണ്.

4. വിജ്ഞാനമയ കോശം
വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്.  ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തെ അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. വിജ്ഞാനകോശം എന്നുള്ളത്  ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു.  ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ അന്തർജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത  വിവെകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള  പരമസത്യവും ആയിരിക്കും.
5.ആനന്ദമയ കോശം
പരമാത്മാവിലേക്കുള്ള അത്മത്തിന്റെ,  അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്.

കോശങ്ങളിൽക്കൂടിയുള്ള  കരകയറ്റം
ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ  ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ  ഭൌതികശരീരത്തിൽ അന്നമയ  കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം  ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.

കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത:

പരിണാമ വാദം അഴിയാക്കുരുക്കില്‍

ആധുനിക ജൈവ ശാസ്ത്ര സമസ്യകള്‍ക്കെല്ലാം പരിഹാരം എന്ന നിലയ്ക്കാണ് പരിണാമ വാദികള്‍ പരിണാമ  വാദത്തെ പരിചയ പ്പെടുത്തുന്നത്. പരിണാമത്തെ പരിചയപ്പെടുത്തുന്ന ബ്ലോഗ്ഗുകളും യുക്തിവാദി ബ്ലോഗ്ഗുകളും പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടാവുന്ന വസ്തുതയാണിത്. നവ നാസ്തികതയുടെ ഈ നൂറ്റാണ്ടിലെ പ്രചാരകനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ രചനകളും ഇതിനപവാദമല്ല. തന്‍റെ പുസ്തകമായ 'The God Delusion 'ലൂടെ അദ്ദേഹം ആവര്‍ത്തിച്ചു  ആണയിടുന്നത് ഇത് തന്നെയാണ്. കോടാനു കോടി മില്യണ്‍  ഡോളര്‍ ചെലവിട്ട ഗവേഷണ പരീക്ഷണങ്ങള്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികംവര്‍ഷം ഒരു വശത്ത് തകൃതിയായി നടക്കുമ്പോഴും ഡാര്‍വിന്‍റെ പരിണാമ വാദം ഇന്നും ശൈശവ ദശയില്‍ തന്നെയാണ്. ഒരടി മുന്നോട്ടു നടക്കുകയും അതേ സമയം തന്നെ രണ്ടടി പുറകോട്ടു നടക്കുകയും ഫലത്തില്‍ ഒരടി പുറകോട്ടു പോവുകയും  ചെയ്യുന്ന ഒരു തിയറിയായി പരിണാമ വാദം മാറിയിരിക്കുന്നു.

മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവി വര്‍ഗ്ഗങ്ങളുടെ പരിണാമവും വര്‍ഗീഗരണവും വളര്‍ച്ചയും വികാസവും വിശദീകരിക്കാന്‍ പര്യപതമാണെന്ന് അവകാശപ്പെടുന്ന പരിണാമ വാദം ജന്തു ജാലങ്ങളുടെ അടിസ്ഥാന ഘടകമായ ഒരു കോശത്തിന്‍റെ ഘടനാ സങ്കീര്‍ണ്ണത പോലും വിശദീകരിക്കാന്‍ പര്യാപത്മല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെയാണ് ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ ചര്‍ച്ചകളിലേക്ക് പരിണാമ വാദികള്‍  കടക്കുന്നതും.

പരിണാമ ചര്‍ച്ചകള്‍  പലപ്പോഴും വൈകാരികമായാണ് പലരും ഏറ്റെടുക്കുന്നത്. നാസ്തികനായാലും ആസ്തികനായാലും കാര്യം തഥൈവ. കാര്യ ഗൌരവ ചര്‍ച്ചകള്‍ ഇത്തരം വൈകാരിക പ്രകടനങ്ങളില്‍ മുങ്ങി പോവുകയാണ്  പതിവ്. പരിണാമ വാദികള്‍ ശാസ്ത്ര വാദികളും പരിണാമ വാദത്തെ ചോദ്യം ചെയ്യുന്നവര്‍ പിന്തിരിപ്പന്‍ മൌലിക വാദികളും ആണെന്ന മുന്‍ ധാരണ വെച്ച് ഇത്തരം ഗൌരവ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോവാന്‍ കഴിയില്ല എന്നെങ്കിലും ചുരുങ്ങിയ പക്ഷം നാം മനസ്സിലാക്കണം. ശാസ്ത്ര ലോകത്ത് നിന്ന് തന്നെ പരിണാമ വാദത്തെ ചോദ്യം ചെയ്യുന്ന എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും ശാസ്ത്രത്തിന്‍റെ കുത്തക അവകാശപ്പെടാന്‍ പരിണാമ വാദികള്‍ക്ക് ആവില്ല തന്നെ. പരിണാമ വാദത്തിന്‍റെ ഈറ്റില്ലമായ യൂറോപ്പിലും പോറ്റില്ലമായ അമേരിക്കയിലും വരെ ആസൂത്രണ വാദം സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ശാസ്ത്രത്തിന്‍റെ പേര്  പറഞ്ഞു ഒരു വിഭാഗം മറ്റുള്ളവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാവില്ല.

ആമുഖമായി ഇത്രയും പറഞ്ഞു വെച്ചത് ഇനി പറയാന്‍ പോവുന്ന കാര്യങ്ങള്‍  കേവലം വൈകാരികമായി മാത്രം എടുക്കാതെ കാര്യ ഗൌരവത്തോടെ ഉള്‍കൊള്ളാന്‍ തയ്യാറാവണം എന്ന് ആവശ്യപ്പെടാന്‍ ആണ്. പ്രത്യേകിച്ചും പരിണാമ വാദത്തിന്‍റെ മൂലക്കല്ലില്‍ സ്പര്‍ശിക്കുന്ന വിഷയമായതിനാല്‍ ഇത്തരം ഒരാമുഖം നല്ലതാണെന്ന് തോന്നുന്നു.

കോശം (cell ) എന്ന മഹാത്ഭുതം!

ഒരു ജീവിയുടെ ഘടനാ പരവും ജൈവിക  ധര്‍മ്മപരവുമായ അതി സൂക്ഷമമായ കണികയാണ് കോശം. ജീവന്‍റെ അടിസ്ഥാന ഘടകമാണ് കോശം.റോബർട്ട് ഹുക്ക് ആണ്‌ കോശത്തിനെ കണ്ടെത്തിയത്. ബാക്റ്റീരിയ തുടങ്ങിയ ചില ജീവജാലങ്ങൾ ഏകകോശജീവികളാണ്. മനുഷ്യൻ തുടങ്ങിയ മറ്റു ചില ജീവജാലങ്ങളാകട്ടെ ബഹുകോശജീവികളാണ്. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരു കോശത്തിന്റെ വലിപ്പം ഏകദേശം 10 മൈക്രോമീറ്ററും, ഭാരം ഒരു നാനോഗ്രാമും ആണ്. ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു.രക്തം, അസ്ഥികല,പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങൾ. 

കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്.അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു.കോശത്തെ പൊതി‍ഞ്ഞുകാണുന്ന കോശസ്തരം,കോശത്തിനുള്ളിലെ ദ്രാവകഭാഗമായ കോശദ്രവ്യം, കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ മർമ്മം 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന അന്തർദ്രവ്യജാലിക‍ മാംസ്യനിർമ്മാണം നടത്തുന്ന റൈബോസോം രാസാഗ്നികൾ നിറഞ്ഞ ലൈസോസോം കോശവിഭജനത്തെ സഹായിക്കുന്ന സെൻട്രോസോം തുടങ്ങിയവയാണ് സസ്യകോശങ്ങളിലും ജന്തുകോശങ്ങളിലും പൊതുവായി കാണപ്പെടുന്ന ഘടകങ്ങൾ ആണ്.സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്.ഇതുകൂടാതെ സസ്യകോശത്തിൽ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹരിതകണവും‍ഫേനരസം നിറഞ്ഞ ഫേനവുംകാണുന്നു. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള ഡി. എൻ. എ യിൽ ആണ്.

അതി സങ്കീര്‍ണ്ണമായ ഘടനയും അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവുമാണ് കോശത്തിന്. കോശത്തിന്‍റെ കേന്ദ്രമാണ് നൂക്ലിയസ്. നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ സങ്കീര്‍ണ്ണം ആണ്  ന്യൂക്ളിയസ്സിനുള്ളത്.റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ " ഒരു  കോശത്തിന്‍റെ ന്യൂക്ലിയസ്സില്‍ മാത്രം 30  വോള്യം  വരുന്ന  എന്‍സൈക്ലോപീടിയ   ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന  വിവരതെക്കാള്‍  വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു".

ഒന്നാലോചിച്ചു നോക്കൂ.നമ്മുടെ ശരീരത്തിലെ കോടാനു കോടി  വരുന്ന കോശങ്ങളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങളുടെ കണക്കല്ല ഇത്. കേവലം ഒരു കോശത്തിലെ ന്യൂക്ലിയസ്സില്‍ ഉള്‍കൊള്ളുന്ന വിവരമാണിത്. അപ്പോള്‍ കോടാനു കോടി വരുന്നകോശങ്ങളില്‍  ഉള്‍കൊള്ളുന്ന വിവരങ്ങളുടെ കണക്ക് എത്ര വരും? അചിന്തനീയമായ കണക്കുകള്‍  മനസ്സില്‍ തെളിയുന്നുണ്ടോ? എന്നാല്‍  അതിലേറെ സങ്കീര്‍ണ്ണമായ ധര്‍മ്മവും ഘടനയും ആണ്  കൊശത്തിനുള്ളത്.അതി സൂക്ഷ്മമായ ഒരു മെഷിന്‍ പോലെ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍   ആണ് കോശത്തില്‍  ഉള്ളത്.  

കോശം എന്ന മഹാ നഗരം

ഡാര്‍വിന്‍ വളരെ ലളിതം എന്ന് കരുതിയിരുന്ന കോശം ഒരു മഹാ നഗരത്തിന്‍റെ സങ്കീര്‍ണ്ണ ഡിസൈനിനെക്കാള്‍ വിസ്മയ ജനകമാണ്. സദാ     സജീവമായ ഒരു തിരക്കുള്ള നഗരത്തെക്കാള്‍ സങ്കീര്‍ണ്ണ ഘടനയാണ് കൊശതിനുള്ളത്.

ഒരു മഹാ നഗരത്തില്‍ കാണുന്ന തരത്തില്‍ ഡിസൈനും , എനര്‍ജി ജെനരേറ്റരുകളും, മരാമത്ത്  സംവിധാനങ്ങളും , അകത്തേക്കും പുറത്തേക്കും     വാര്‍ത്താ വിനിമയ സംവിധാനങ്ങളും, സുരക്ഷാ ഭടന്മാരും, ചുറ്റുമതിലുകളും,മാലിന്യ നിക്ഷേപ സ്ഥലങ്ങളും എല്ലാം അടങ്ങിയ 'കോശ നഗരം ' കോശത്തിന്‍റെ സങ്കീര്‍ണ്ണതയുടെ വ്യാപ്തി  വ്യക്തമാക്കുന്നു.

കോശ നഗരത്തിലെ പ്രധാന വകുപ്പുകള്‍:

  1. മേയര്‍ (The NUCLEUS): ന്യൂക്ലിയസ് ആണ് ഒരു കോശത്തിന്‍റെ ബുദ്ധി കേന്ദ്രവും കോശത്തിന്‍റെ  നിയന്ത്രണ കേന്ദ്രവും. ഡി  എന്‍ എ ബ്ലൂ പ്രിന്‍റ് ഉപയോഗിച്ച് ന്യൂക്ലിയസ് അതിന്‍റെ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കുന്നു.
  2. എനര്‍ജി ജനരേട്ടര്‍ (RIBOSOMES): ന്യൂക്ലിയസ്സിനു വേണ്ടി പ്രോടീന്‍ സിന്തസിസ് നടത്തുന്നത് റൈബോ സോംസ് ആണ്. പോഷകങ്ങളിലെ അസംസ്കൃത വസ്തുക്കളെയും അമിനോ അസിഡുകളെയും കൂട്ടി പ്രോടീന്‍ ഉണ്ടാക്കുന്ന ജോലി റൈബോസോമിന്‍റെതാണ് . ഒരു ഇഷ്ടിക ചൂളയുടെ ധര്‍മ്മമാണ് റൈബോസോം നിര്‍വ്വഹിക്കുന്നത്.
  3. റോഡ്‌- ഹൈ വേ (The ENDOPLASMIC RETICULUM ): കോശത്തിലെ റോഡുകള്‍ ആണ് ER  സിസ്റ്റം. കൊശത്തിനകത്തു ചരക്കു നീക്കം സാധ്യമാക്കുന്നത് ഇവയാണ്.
  4. ചുറ്റു മതില്‍ (CELL MEMBRANE): കോശ സ്തരം കോശത്തിന് ചുറ്റും സുരക്ഷാ കവചം ഒരുക്കുകയും കോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ നിയന്ത്രിക്കുകയും  ചെയ്യുന്നു. കോശത്തിന് ആവശ്യമായ പോഷകങ്ങള്‍ വലിചെടുക്കുന്നതും കോശ സ്തരമാണ്.
  5. സ്റ്റീല്‍ ഫ്രെയിം (CYTOSKELETON ): കോശത്തിന് ആകൃതി നല്‍കുന്നത് സൈടോ  സ്കെല്ടന്‍റെ ധര്‍മ്മമാണ്.
  6. പാര്‍ക്ക് (CYTOPLASM):കൊശത്തിനകത്തെ പാര്‍ക്ക് എന്നറിയപ്പെടുന്ന സൈടോപ്ലാസം ഒരു സെമി  ഫ്ലൂയിഡ് ആണ്
  7. . പോസ്റ്റ്‌ ഓഫീസ് (GOLGI APPARATUS ):പോസ്റ്റ്‌ ഓഫീസ് പോലെ ഗുഡ്സ്  സെല്ലിന്‍റെ ഒരു ഭാഗത്ത്‌ നിന്ന് മറ്റു ഭാഗങ്ങളിലേക്ക് ലേക്ക് ഷിപ്പ് ചെയ്യുന്ന ജോലി ഇവ നിവ്വഹിക്കുന്നു.
  8. സോളാര്‍ പ്ലാന്‍റ്(CHLOROPLASTS ): സസ്യ കോശത്തിNTE ഭാഗമായ ക്ലോറോ പ്ലാസ്റ്റുകള്‍ സൌരോര്‍ജ്ജം ഉപയോഗിച്ച് കോശ നഗരത്തിനു വേണ്ട എനര്‍ജി നിര്‍മ്മിക്കുന്നു.
  9. എനര്‍ജി പ്ലാന്‍റ് (MITOCHONDRIA):സസ്യ- ജന്തു  കോശങ്ങളില്‍  ഒരു പോലെ  കാണപ്പെടുന്ന മൈടോ കൊണ്ട്രിയ സെല്ലുലാര്‍ റെസ്പിരേശന്‍ സാധ്യമാക്കുകയും ATP  ക്രിയേറ്റ് ചെയ്യപ്പെടുകയും അത്  കൊശത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. 

  10. മാലിന്യ പ്ലാന്‍റ് (LYSOSOMES ): മാലിന്യ പ്ലാന്‍റ് പോലെ കൊശത്തിനകത്തു കൂടുതല്‍ മാക്രോ മോളിക്യൂള്സ്  അടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു.

ഇവയെ കൂടാതെ കോശ സ്തരത്തിലെ കെമിക്കല്‍ എന്‍സൈമുകള്‍ മറ്റു കൊശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാക്കുന്നു. ഈ എന്‍സൈമുകള്‍ ഇല്ലെങ്കില്‍ ഒരു കോശത്തിന് നില നില്‍പ്പ് അസാധ്യമാണ്.ഈ ഘടകങ്ങള്‍ എല്ലാം കോശത്തിന്റെ നിലനില്‍പ്പിനു വളരെയധികം ആവശ്യമാണ്‌. ഒരു ഘടകം ഇല്ലെങ്കില്‍  മറ്റൊന്നിനു  നില  നില്‍പ്പില്ല. ഒരു നഗരത്തില്‍ ചിലപ്പോള്‍ അല്‍പ സമയം ട്രാഫിക്  ബ്ലോക്ക്‌ അനുഭവപ്പെടാം. എന്നാലും നഗരത്തിനു നില നില്‍പ്പ് ഇല്ലാതാവുന്നില്ല. വാര്‍ത്താ വിനിമയ സംവിധാനം തല്‍ക്കാലം തകരാറില്‍ ആയാലും കാര്യമായ പ്രശനം  ഇല്ല. ചുറ്റു മതില്‍ തകര്‍ന്നാലും നഗരത്തിന്‍റെ നില നില്പ്പിനെ അത് ബാധിക്കില്ല .എന്നാല്‍ ഒരു കോശത്തിലെ ഈ സംവിധാനങ്ങളില്‍ ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ അത് ആ കോശത്തിന്‍റെ മൃതിയിലേക്കു നയിക്കുകയും കോശം  ഇല്ലാതാവുകയും ചെയ്യുന്നു. അത്ര മാത്രം സനകീര്‍ന്നമാണ് ഒരു കോശം

ഹാര്‍ഡ് വയറും സോഫ്റ്റ്‌ വയറും:

ഒരു മൌസും കീ ബോഡും മതര്‍ ബോഡും  മോണിട്ടറും മറ്റു കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളും ചേര്‍ന്നാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതിലേക്കു ആവശ്യമായ ഒപെരേറ്റിംഗ്   സിസ്റ്റം അഥവാ സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്‌. ഒരു മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാനും ഇത് പോലെ ഒപെരേറ്റിംഗ് സിസ്റ്റം ആവശ്യമുണ്ട്. എന്നാല്‍ ഒരു കംബ്യൂട്ടരോ അല്ലെങ്കില്‍ മൊബൈല്‍ ഫോണോ തുറന്നു നോക്കിയാല്‍ ഈ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ആ   ഉപകരണങ്ങളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉണ്ട് താനും. 

അത് പോലെ ഒരു കോശത്തില്‍ ഒരു ഒപെരേറ്റിംഗ്  സിസ്റ്റം ഉണ്ട്.ഒട്ടനവധി വിവരങ്ങള്‍ ഈ കോശത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മൈക്രോ സ്ക്രോപ് ചിത്രങ്ങള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്താനാവില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ നമ്മുടെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമാണ് എന്ന് പറയേണ്ടി വരും. അമിനോ ആസിടുകളുടെ കെമിക്കല്‍കൂടിചേരലിലൂടെ ഈ വിവരങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല. എങ്കില്‍  പിന്നെ എവിടെ നിന്നാണ് ഈ വിവരങ്ങള്‍?  ഒരു ലൈബ്രറിക്ക് ഉള്‍കൊള്ളാനാവാത്ത വിവരങ്ങള്‍ ഒരു കോശത്തില്‍ എങ്ങനെ വന്നു?

പരിണാമവും ജൈവ കോശത്തിന്‍റെ സങ്കീര്‍ണ്ണതയും:

ചാള്‍സ് ഡാര്‍വിന്‍ തന്‍റെ തിയറി അവതരിപ്പിക്കുമ്പോള്‍ കോശത്തിന്‍റെ സങ്കീര്ന്നതയെ കുറിച്ച് ശാസ്ത്രം ഏറെയൊന്നുംഅറിഞ്ഞിരുന്നില്ല. കോശത്തിന്‍റെ ഘടനയോ അതിന്റെ പ്രവര്‍ത്തന രീതിയോ എങ്ങനെയാണെന്ന് ശാസ്ത്ര ലോകത്തിനു ഒരു പിടിയുമുണ്ടായിരുന്നില്ല. കോശം ശാസ്ത്രത്തിനു ഒരു നിഗൂടതകള്‍ ബാക്കിയാക്കിയ ബ്ലാക്ക്‌ ബോക്സ്‌ ആയിരുന്നു. അതിനാല്‍ തന്നെ കോശം വളരെ  ലളിതം ആണ് എന്ന്  അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രം വളരുമ്പോള്‍ പരിണാമ വാദത്തെ വിഷധീകരിക്കുമാര് കോശത്തിന്‍റെ  വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പ്രത്യാശ  വെച്ച്  പുലര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിച്ചു കൊണ്ടാണ് കോശത്തിന്‍റ സങ്കീര്‍ണ്ണത വെളിവാക്കപ്പെട്ടത്. ഡാര്‍വിനു  ശേഷം ഒന്നര നൂറ്റാണ്ടോളം പിന്നിട്ടു. ഇന്നും കോശത്തിന്‍റെ ഘടന പരിണാമ വാദത്തിനു ഒരു കീറാ   മുട്ടിയായി തന്നെ തുടരുന്നു.

സെല്ലിനെ കുറിച്ചുള്ള പഴയ സങ്കല്‍പ്പം

ക്രമാനുഗതമായ വികാസത്തിലൂടെ അതി സങ്കീര്‍ണ്ണമായ ജൈവ ഘടകങ്ങള്‍ ഉണ്ടാവുന്നില്ലെങ്കില്‍ തന്‍റെ പരിണാമ വാദ തകര്‍ന്നു തരിപ്പണമാകുമെന്നു ഡാര്‍വിന്‍ തന്നെ അഭിപ്രായ പെട്ടിട്ടുണ്ട്. ("If it could be demonstrated that any complex organ existed which could not possibly have been formed by numerous, successive, slight modifications, my theory would absolutely break down."--Charles Darwin, Origin of Species )
ജൈവ കോശം അത്ര സങ്കീര്‍ണ്ണം അല്ലെന്നു വിശ്വസിച്ചിരുന്ന അദേഹം സങ്കീര്‍ണ്ണ ഘടനയില്ലാത്ത കോശങ്ങള്‍ കൂടി  ചേര്‍ന്ന് സങ്കീര്‍ണ്ണ അവയവങ്ങള്‍ രൂപപ്പെടും എന്ന് വിശ്വസിചിട്ടുണ്ടാകാം. എന്നാല്‍ കോശം തന്നെ അതി സങ്കീര്ന്നമാനെന്നു തെളിഞ്ഞതോടെ കോശത്തിന്‍റെ അതി സങ്കീര്‍ണ്ണത വിശദീകരിക്കുക  എന്ന കനത്ത വെല്ലുവിളിയെ അഭി മുഖീകരിക്കുകയാണ്  പരിണാമ വാദം.  

കോശത്തിന്‍റെ  അതി സങ്കീര്‍ണ്ണത (irreducible complexity ) നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശ ഘടകങ്ങള്‍ നിരന്തരം അതി സങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തി കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം  പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസകതിയില്ലാതവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവത്തിക്കുന്ന ഈ ഘടകങ്ങള്‍ ഒരു സൂക്ഷ്മ കൊശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ലഈ ഘടകങ്ങള്‍ പരിണാമത്തിലൂടെ രൂപപ്പെട്ടതാണെങ്കില്‍ എന്തിനാണ് അവ പ്രത്യേക ധര്‍മ്മം ഒന്നുമില്ലാതിരുന്ന കാലത്ത്  പ്രകൃതി നിര്‍ദാരണതിലൂടെ സംരക്ഷിക്കപ്പെട്ടത്‌.?സിമ്പിള്‍ സെല്‍ എന്ന സങ്കല്‍പ്പം തന്നെ അസ്ഥാനത്താണ്. ഒരു കോശവും സിമ്പിള്‍ അല്ല. കേവലം എന്ന് നാം വിചാരിക്കുന്ന E. coli bacterium ത്തിന്‍റെ സെല്ലില്‍ പോലും 4,൦൦൦ ജീനുകള്‍ ഉണ്ടത്രേ. അങ്ങനെ നോക്കിയാല്‍ ഭൂമിയില്‍ ഇന്ന് നില നില്‍ക്കുന്ന ജന്തു ഒരൊറ്റ കോശത്തില്‍ മാത്രം ഒരു ലക്ഷത്തില്‍ അധികം  ഭാഗങ്ങള്‍ ഉണ്ട്. അവയോന്നിനും ഒറ്റയ്ക്കുള്ള നിലനില്‍പോ ധര്‍മ്മമോ ഇല്ല. അവയില്ലെങ്കില്‍ കോശത്തിന് നില നില്‍പും  ഇല്ല.ഉല്‍ പരിവര്‍ത്തനം (ജനിതക മ്യൂടിലേശന്‍) വഴി കോശത്തിന്‍റെ സങ്കീര്‍ണ്ണ  ഘടന രൂപപ്പെട്ടു എന്ന് വാദിക്കപ്പെടാറുണ്ട്. ഉല്‍ പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഉല്‍ പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. അതായത് കോശ ഘടകങ്ങളുടെ നില നില്‍പ്‌ ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. അതില്ലെങ്കില്‍ ഇതുമില്ല. എങ്കില്‍ പിന്നെ മറ്റൊന്നില്ലാതെ എങ്ങനെ എല്ലാം ഉണ്ടായി? എല്ലാം ഒന്നിച്ചുണ്ടായി എന്നതാണ് സത്യമെങ്കില്‍ ഡാര്‍വിന്‍ എഴുതി വെച്ചത് പോലെ പരിണാമ വാദം തകര്‍ന്നു തരിപ്പണമായില്ലേ ?ഈ  കോശം പരിണാമ വാദവും പ്രകൃതി നിര്‍ദാരണവും വഴി വികസിച്ചതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ഡാര്‍വിന്‍ കരുതിയത്‌ പോലെ കോശം വെറും ജെല്ലി അറകള്‍ ആയിരുന്നെങ്കില്‍ പ്രകൃതി നിര്‍ദാരണം വഴി  എന്ന പതിവ് വിശദീകരനങ്ങളിലൂടെ പരിണാമ വാദികള്‍ക്ക് പിടിച്ചു നില്‍ക്കാമായിരുന്നു. എന്നാല്‍ ഒരു മഹാ നഗരതെക്കാള്‍ മഹത്തായ ഒരു ആസൂത്രണം അതി സൂക്ഷ്മ കൊശത്തിനകത്ത്‌ എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ പ്രകൃതി നിര്‍ദാരണ സിദ്ധാന്തം പ്രാപതമല്ല തന്നെ.


അവസാനം പരിഷ്കരിച്ചത് : 3/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate