സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറി തലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്..ന്യൂനപക്ഷമന്ത്രാലയം നല്കുന്ന സ്‌കോളര്‍ഷിപ്പ് ആണ് മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്.30 ശതമാനം വീതം പെണ്‍കുട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.ഈ സ്കോളര്‍ഷിപ്പ് ആരംഭിച്ചത് 2008ഇല്‍ ആണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനകേന്ദ്രമാണ് എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വര്‍ഷംതോറും എന്‍.എം.എം.എസ് പരീക്ഷ നടത്തുന്നത്. ഒരു വിദ്യാര്‍ഥിക്ക് എട്ടാംക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസുവരെ പ്രതിമാസം അഞ്ഞൂറുരൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പത്താംതരത്തിലെത്തുമ്പോള്‍ മൂന്നുവര്‍ഷത്തെ തുക ഒന്നിച്ചുനല്‍കുകയാണ് പതിവ്.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്
കൂടുതല്‍ വിവരങ്ങള്‍ക്ക് : click here
അവസാനം പരിഷ്കരിച്ചത് : 2/16/2020