অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവരസാങ്കേതിക വിദ്യാ

ഈ വെബ് പോര്‍ട്ടലിന്‍റെ വിവരസാങ്കേതിക വിദ്യാ വിജ്ഞാന വിഭാഗത്തില്‍ കന്‍പ്യൂട്ടറുകളെ കുറിച്ചും ഹാര്‍ഡ്‌വെയറിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍, സാധാരണ വരാവുന്ന സംശയങ്ങള്‍ തുടങ്ങി നിലവിലുള്ള പ്രാദേശിക ഭാഷകളില്‍ പ്രതിപാദിക്കുന്നു.

ഫൊണറ്റിക് കീ ബോര്‍ഡുപയോഗിച്ച് ഇന്‍ഡ്യന്‍ പ്രാദേശിക ഭാഷയില്‍ ടൈപ്പ് ചെയ്യുവാന്‍

സാധാരണക്കാര്‍ക്ക് വളരെ ആകര്‍ഷകവും എളുപ്പവുമായ രീതിയാണ് ഇത്. ക്വില്‍പാഡ്, ലിപികാര്‍ തുടങ്ങി ഇന്‍ഡ്യന്‍ ഭാഷകളിലുള്ള വിവിധതരം ടൈപ്പിംഗ് ടൂളുകള്‍ ഇന്‍റര്‍‌നെറ്റില്‍ സൗജന്യമായി ലഭ്യമാണ്. ഈ ടൂളുകള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ടെക്നോളജി (ലിപ്യന്തരണ പ്രക്രിയ) എന്ന വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ഉച്ചാരണാനുസരണം ഇംഗ്ലീഷ് ലിപികള്‍ കൊണ്ട് യഥാര്‍ത്ഥവാക്കുകള്‍ പ്രാദേശിക ഭാഷയില്‍ ടൈപ്പു ചെയ്യാവുന്നതാണ്. ഉച്ചാരണത്തില്‍ വരാവുന്ന തെറ്റുകള്‍ പരിഹരിച്ച് ശരിയായതും യുക്തമായതുമായ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി സ്വന്തം ഭാഷയില്‍ ആശയവിനിമയത്തിന് ഇതു സഹായകമാകുന്നു. ടൈപ്പു ചെയ്യുവാനുള്ള പേജ് തുറന്നതിനു ശേഷം ആവശ്യമുള്ള പ്രാദേശികഭാഷകളില്‍ ടൈപ്പു ചെയ്ത് ടൈപ്പിംഗ് തുടരാം. ഇപ്രകാരം പ്രാദേശിക ഭാഷകളില്‍ ടൈപ്പ് ചെയ്യുന്നതിന് ഇന്‍റര്‍ നെറ്റില്‍ പല സൈറ്റുകളുമുണ്ട്.

ഗൂഗിളിന്‍റെ സൈറ്റ്
ക്വില്‍പാഡ്
ലിപികാര്‍

ലിപി ഡൗണ്‍‌ലോഡ്

ഭാരത സര്‍ക്കാരിന്‍റെ വിവരസാങ്കേതിക വകുപ്പില്‍ പ്രാദേശികഭാഷകള്‍ക്കായി ഒരു വിഭാഗമുണ്ട്. പ്രാദേശികഭാഷകളുടെ വികസനത്തെ ലക്‌ഷ്യമാക്കിയിട്ടുള്ളതാണ് ഇത്. മനുഷ്യനും യന്ത്രവുമായിട്ടുള്ള ഏകോപനം ഇന്‍ഡ്യന്‍ ഭാഷാമാധ്യമങ്ങളിലൂടെ സാദ്ധ്യമാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ വിഭാഗം വേണ്ടത്ര വിജയം കൈവരിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായി വിവിധ ഭാഷകളിലുള്ള ലിപികള്‍, സി.ഡികള്‍ മുഖേനയും വെബ് സൈറ്റികളില്‍ നിന്ന് ഡൗണ്‍ ലോഡായും ലഭ്യമാണ്. അവര്‍ ചെയ്യേണ്ടത് ഒന്നു മാത്രം. സെലക്റ്റു ചെയ്ത ഭാഷയില്‍ ക്ലിക്ക് ചെയ്ത് ലിപികള്‍ ഡൗണ്‍ ലോഡ് ചെയ്യുക.

സൈറ്റിന്‍റെ പേര്

യഥാര്‍ത്ഥ ലിപികളിലുള്ള ടെക്സ്റ്റിനെ യൂണികോഡിലേയ്ക്ക് മാറ്റാവുന്നതിന്

uni.medhas.org

യഥാര്‍ത്ഥ ലിപികളിലുള്ള ടെക്സ്റ്റിനെ കമ്പ്യൂട്ടറുകള്‍ക്കു സര്‍വ്വസാധാരണയായുള്ള ഭാഷയിലേക്ക് ഓപ്പണ്‍ ടെക്സ്റ്റ് അഥവാ യൂണികോഡിലേക്ക് രൂപാന്തരപ്പെടുത്തുന്നതിന് വേണ്ട ലിംഗു താഴെ കൊടുക്കുന്നു. നിലവിലുള്ള ടെക്സ്റ്റിനെ .TXT format ലേക്ക് അപ് ലോഡു ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ ഉപയോഗിച്ച ലിപിയും അവസാനമായി വേണ്ട ഫോര്‍മാറ്റും സെലക്റ്റു ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമായ ഔട്ടപുട്ട് യൂണികോഡില്‍ ലഭ്യമാകുന്നു.

സൈറ്റിന്‍റെ പേര്

പത്മ പ്ലഗ് ഇന്‍

ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ടെക്സ്റ്റുകളെ പൊതുവായതോ വ്യക്തിഗദമായതോ ആയ ഫോര്‍മാറ്റുകളിലേക്ക് മാറ്റുന്നതിന് മുകളില്‍ പറഞ്ഞ പ്ലഗ് ഇന്‍ സംവിധാനം ഉപയോഗിയ്ക്കാവുന്നതാണ്. തല്‍ക്കാലം ഈ സാങ്കേതിക വിദ്യ തെലുങ്ക്, മലയാളം, തമിഴ്, ദേവഗിരി (മറാത്തി ഭാഷ ഉള്‍പ്പടെ) ഗുജറാത്തി, ബംഗ്ലാ, ഗുരുമുഖി ഈ ഭാഷകളില്‍ ലഭ്യമാണ്. പത്മ സംവിധാനം മേല്‍പറഞ്ഞ ഭാഷകളിലുള്ള വ്യക്തിഗദമായ ഫോര്‍മാറ്റുകളെ യൂണികോഡിലേയ്ക്ക് രൂപാന്തരപ്പെടുത്തുന്നു. ഈ സംവീധാനം പ്രാദേശികമായി നിലവിലുള്ള ISCII, ITRANS, RTS (തെലുങ്കില്‍ മാത്രം) തുടങ്ങിയ ലfപ്യന്തരണ പ്രക്രിയയ്ക്കുള്ള പദ്ധതികളെ സഹായിയ്ക്കുന്നു.

ഇന്‍റര്‍ നെറ്റില്‍ ലഭ്യമാകുന്ന ഡിക്ഷണറികള്‍

ഹിന്ദി ഡിക്ഷണറി

ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേയ്‌ക്കോ അതുപോലെ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേയ്‌ക്കോ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തുന്നതിന് നിഘണ്ടുവില്‍ ഇംഗ്ലീഷ് വാക്കുകള്‍ക്ക് സെര്‍ച്ച് (തെരയുക) ചെയ്യുകയോ ഹിന്ദി വാക്കുകള്‍ക്ക് ബില്‍ട്ട്- ഇന്‍ കീബോര്‍ഡ് ഉപയോഗിക്കുകയോ ചെയ്യാം

തെലുഗു ഡിക്ഷണറി

തമിഴ് ഡിക്ഷണറി

ബംഗാളി ഡിക്ഷണറി

മറാത്തി ഡിക്ഷണറി

ഇംഗ്ളീഷില്‍ നിന്നും ഇംഗ്ളീഷിലേയ്ക്ക്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate