অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം

പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം

രീക്ഷകാലം

മാനസികമായും ശാരീരികമായും ഏറെ കരുതലോടെ കാണേണ്ട കാലമാണ്  രീക്ഷകാലം.ഒരാളുടെ കരിയർ,അവസരങ്ങൾ,വരുമാനം,ഇവയുടെ എല്ലാം അടിസ്‌ഥാനം പരീക്ഷയിലെ ഉന്നതവിജയമാണ്.പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണം.പരീക്ഷ എഴുതുന്ന വിദ്യാർത്ഥി"എനിക്കിത് കഴിയും"എന്ന് ആദ്യം മനസ്സിൽ ഉറപ്പിക്കണം.ആത്മവിശ്വാസം തന്നെയാണ് പരീക്ഷ വിജയത്തിന്റെ അടിസ്ഥാനം.പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനു കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കരുണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. 1.പഴയ ചോദ്യപേപ്പറുകൾ ശേഖരിച്ചു ഉത്തരങ്ങൾ എഴുതി പരിശീലിക്കുക.
  2. പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങണം.ഉറക്കമൊലിച്ചിച്ചിരുന്നു പഠിക്കുന്നത് വിപരീതഫലം സൃഷ്ട്ടിക്കും.
  3. പരീക്ഷ,സമയത്തിന് ഒരു മണിക്കൂർ നേരത്തേ ഹാളിനു സമീപം എത്താൻ ശ്രദ്ധിക്കണം.വഴിയിൽ സംഭവിച്ചേക്കാവുന്ന അപ്രതീക്ഷിത തടസങ്ങൾ കാരണം വൈകി എത്തിയാൽ മാനസിക സമ്മർദ്ദം ഉണ്ടാകാം
  4. കുടിവെള്ളം,പേന,ഹാൾ ടിക്കറ്റ്,പെൻസിൽ,സ്കെയിൽ തുടങ്ങിയ ആവശ്യമായ സാമഗ്രികൾ കൈയിൽഉണ്ട് എന്ന് ഉറപ്പുവരുത്തണം.
  5. ചോദ്യപേപ്പർ ലഭിച്ചാൽ ഉടനെ മുഴുവനായും ഒരാവർത്തി വായിക്കണം.
  6. ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങൾക്കു ആദ്യം ഉത്തരം എഴുതുക.ഓരോ ചോദ്യത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന നിച്ഛയിച്ചു ഉത്തരം എഴുതണം.
  7. സമയക്രമം പാലിക്കണം.ഇല്ലെകിൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരംഎഴുതാൻ പ്രയാസപ്പെടും.
  8. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി എന്ന് ഉറപ്പുവരുത്തണം.ഓരോ ഉത്തരങ്ങൾക്കു ശേഷം അൽപ്പം സ്‌ഥലം ഒഴുക്കിടുന്നത് നല്ലതാണു.പിന്നീട് ഒരു പ്രധാനപോയിന്റ് ഓർമവന്നാൽ ചേർക്കാൻ ഈ സ്‌ഥലം ഉപകരിക്കും.
  9. പ്രധാന പോയിന്റുകൾക്ക് അടിവരയിടുന്നത് ഉപന്യാസത്തിന് ഇടക്കിടെ ചെറിയ തലക്കെട്ടുകൾ നൽകുന്നത് കൂടുതൽ മാർക്ക് നേടാനുള്ള ഉപാധിയാണ്.
  10. പരീക്ഷ സമയം അവസാനിക്കുന്നതിനു മുൻപ് ഹാളിൽ നിന്നും പുറത്തിറങ്ങരുത്.എഴുതിയ ഉത്തരങ്ങൾ വായിക്കാനും,എതെകിലും ചോദ്യനമ്പർ തെറ്റിപ്പോയാൽ തിരുത്താനും വിട്ടുപോയതുടെഗിൽ ചേർക്കാനും ഈ സമയം വിനിയോഗിക്കാവുന്നതാണ്.

പരീക്ഷയ്ക്കായി നന്നായി തയ്യാറെടുത്ത്,നല്ല കൈയക്ഷരത്തിൽ,പ്രാര്ഥനാനിര്ഭരമായ മനസ്സുമായി മികച്ച രീതിയിൽ പരീക്ഷ എഴുതുക.

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate