অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരിയര്‍

തൊഴില്‍ നേടാം ITI പഠനത്തിലൂടെ

പത്തു കഴിഞ്ഞു കൂടുതല്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും സമൂഹത്തില്‍ മാന്യതയുള്ള, മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ് ഐടിഐ കോഴ്സുകള്‍. സംസ്ഥാനത്തെ ഐടിഐകളില്‍ നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്. സര്‍ക്കാര്‍-സ്വാകാര്യ മേഖലകളില്‍ അഞ്ഞൂറിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ പ്രവേശനത്തിനുള്ള സമയമാണിപ്പോള്‍.

എന്‍ജിനീയറിങ് ത്രിവത്സരം, എന്‍ജിനീയറിങ് ദ്വിവത്സരം, എന്‍ജിനീയറിങ് ഒരു വര്‍ഷം, നോണ്‍ എന്‍ജിനീയറിങ് ഒരു വര്‍ഷം കോഴ്സുകളിലേക്കു പ്രവേശനത്തിന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്കും നോണ്‍ മെട്രിക് ബ്രാഞ്ചുകളില്‍ എസ്എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. 25 വയസാണു പ്രായപരിധി. അര്‍ഹരായവര്‍ക്കു നിയമാനുസൃത ഇളവുകള്‍, സംവരണം എന്നിവ ലഭിക്കും.

ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍, ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്ക്, സര്‍വേയര്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക് റേഡിയൊ ആന്‍ഡ് ടെലിവിഷന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, മെക്കാനിക് ഇന്‍സ്ട്രുമെന്‍റ്, മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എസി, മെക്കാനിക്ക് വാച്ച് ആന്‍ഡ് ക്ലോക്ക്, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്ട്രൊപ്ലേറ്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് മില്‍റൈറ്റ് തുടങ്ങിയ പ്രോഗ്രാമുകളുണ്ട് എന്‍ജിനീയറിങ് ദ്വിവത്സര മെട്രിക് ബ്രാഞ്ചില്‍.

മെക്കാനിക് ഡീസല്‍, ഫോര്‍ജര്‍ ആന്‍റ് ഹീറ്റ് ട്രീറ്റര്‍, പ്ലാസ്റ്റിക് പ്രോസസിങ് ഓപറേറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെക്കാനിക്ക്, കാര്‍പെന്‍റര്‍, ഫൗണ്ടറി മാന്‍ തുടങ്ങിയ കോഴ്സുകളുണ്ട് എല്‍ജിനീയറിങ് ഏകവത്സര മെട്രിക് വിഭാഗത്തില്‍.

എന്‍ജിനീയറിങ് ത്രിവത്സര മെട്രിക് വിഭാഗത്തില്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ (ജിഗ്സ് ആന്‍ഡ് ഫിക്സ്ച്ചേര്‍സ്), ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മൗള്‍ഡ്സ്), മെക്കാനിക് മെഷിന്‍ ടൂള്‍ മെയ്ന്‍റനന്‍സ് തുടങ്ങിയ പ്രോഗ്രാമുകള്‍ പഠനത്തിനു തെരഞ്ഞെടുക്കാം.

എന്‍ജിനീയറിങ് ദ്വിവത്സര നോണ്‍ മെട്രിക് വിഭാഗത്തില്‍ വയര്‍മാന്‍, മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ മെഷിനറി, പെയിന്‍റര്‍ ജനറല്‍ തുടങ്ങിയ ട്രെയ്ഡുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം.

എന്‍ജിനീയറിങ് ഏകവത്സര നോണ്‍ മെട്രിക് ബ്രാഞ്ചില്‍ പ്ലംബര്‍, അപ്ഹോള്‍സ്റ്റര്‍, മെക്കാനിക് ട്രാക്റ്റര്‍ തുടങ്ങിയ ട്രെയ്ഡുകള്‍ പഠിക്കാം.

നോണ്‍ എന്‍ജിനീയറിങ് ഏകവത്സര മെട്രിക് വിഭാഗത്തില്‍ സ്റ്റെനൊഗ്രഫര്‍-ഇംഗ്ലിഷ്, സ്റ്റെനൊഗ്രഫര്‍-ഹിന്ദി, സെക്രട്ടേറിയല്‍ പ്രാക്റ്റിസ്, ഡ്രസ് മേക്കിങ്, ഹെയര്‍ ആന്‍ഡ് സ്കിന്‍ കെയര്‍, ഫൊട്ടൊഗ്രഫര്‍, പ്രിസര്‍വേഷന്‍ ഒഫ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് തുടങ്ങിയ കോഴ്സുകളുണ്ട്.

എന്‍ജിനീയറിങ് ട്രെയ്ഡ് ഏകവത്സരം (10+2/പ്രീ ഡിഗ്രി) വിഭാഗത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, ഡെസ്ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ ട്രെയ്ഡുകള്‍ പഠനത്തിനു തെരഞ്ഞെടുക്കാം.

എന്‍ജിനീയറിങ് ട്രെയ്ഡ് ദ്വിവത്സരം (ഒന്നാം ക്ലാസോടെ 10/10+2/പ്രീ ഡിഗ്രി) വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയ്ന്‍റനന്‍സ് പഠിക്കാം.

പോസ്റ്റ് ഐടിഐ പരിശീലനം

എസ്സിവിടി കോഴ്സുകള്‍

ഐടിഐ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോസ്റ്റ് ഐടിഐ പരിശീലനം നേടാം. സ്റ്റേറ്റ് കൗണ്‍സില്‍ ഫൊര്‍ വൊക്കേഷണല്‍ ട്രെയ്നിങ്ങാണു(എസ്സിവിടി) പ്രോഗ്രാമുകള്‍ നടത്തുന്നത്. കേരളത്തിലെ പതിമൂന്നിലേറെ ഐടിഐകളില്‍ പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നു. കോഴ്സുകള്‍, കോഴ്സ് ദൈര്‍ഘ്യം എന്നിവ ചുവടെ കൊടുത്തിരിക്കുന്നതു മനസിലാക്കുക:

  1. ടിവി ടെക്നിഷ്യന്‍ (ഒരു വര്‍ഷം)
  2. മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എസി (ഒരു വര്‍ഷം)
  3. പ്ലംബര്‍ (ആറു മാസം)
  4. ബിസിനസ് മെയ്ന്‍റനന്‍സ് (12 ആഴ്ച)
  5. ഓട്ടൊമൊബീല്‍ ഇലക്ട്രിഷ്യന്‍ (12 ആഴ്ച)
  6. മോട്ടൊര്‍ വൈന്‍ഡിങ് (ആറു മാസം)

എന്‍സിവിടി കോഴ്സുകള്‍

നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ വൊക്കേഷണല്‍ ട്രെയ്നിങ് (എന്‍സിവിടി) അംഗീകാരമുള്ള ഐടിഐ പ്രോഗ്രാമുകള്‍ താഴെക്കൊടുത്തിരിക്കുന്നു:

എന്‍ജിനീയര്‍ ദ്വിവത്സര മെട്രിക്- മെക്കാനിക്ക് മോട്ടൊര്‍ വെഹിക്കിള്‍, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് റേഡിയൊ ആന്‍ഡ് ടെലിവിഷന്‍, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്ക്), ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), മെക്കാനിക്ക് മെഡിക്കല്‍ ഇലക്ട്രോണിക്സ്, മെക്കാനിക്ക് ഇലക്ട്രോണിക്സ്, മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എസി, മെക്കാനിക്ക് ഇന്‍സ്ട്രുമെന്‍റ്, ഇലക്ട്രൊപ്ലേറ്റര്‍, സര്‍വേയര്‍, ഇലക്ട്രിഷ്യന്‍ തുടങ്ങിയ കോഴ്സുകള്‍ എന്‍സിവിടി അംഗീകരിച്ചിട്ടുണ്ട്.

ദ്വിവത്സര നോണ്‍ മെട്രിക് ട്രെയ്ഡ്- മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി

വയര്‍മാന്‍, ജനറല്‍ പെയിന്‍റര്‍ തുടങ്ങിയവ എന്‍സിവിടി അംഗീകരിച്ചിട്ടുണ്ട്.

ഏകവത്സര മെട്രിക് ട്രെയ്ഡ്- മെക്കാനിക്ക് ഡീസല്‍, പ്ലാസ്റ്റിക് പ്രൊസസിങ് ഓപ്പറേറ്റര്‍ തുടങ്ങിയവ.

എന്‍ജിനീയറിങ് ഏകവത്സര നോണ്‍ മെട്രിക് ട്രെയ്ഡ്- വെല്‍ഡര്‍, ഫൗണ്ടറി മാന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പ്ലംബര്‍, കാര്‍പെന്‍റര്‍, മെക്കാനിക്ക് ട്രാക്റ്റര്‍ തുടങ്ങിയവ.

നോണ്‍ എന്‍ജിനീയറിങ് ഏകവത്സര പ്ലസ് ടു ട്രെയ്ഡ്- സ്റ്റെനൊഗ്രഫി-ഇംഗ്ലിഷ്, സ്റ്റെനൊഗ്രഫി-ഹിന്ദി, സെക്രട്ടേറിയല്‍ പ്രാക്റ്റിസ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, ഡിടിപി ഓപ്പറേറ്റര്‍ തുടങ്ങിയവയും എന്‍സിവിടി അംഗീകാരമുള്ളവയാണ്.

അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയ്നിങ് സിസ്റ്റം (എവിടിഎസ്)

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു മികച്ച പരിശീലനം കൊടുക്കുന്ന ട്രെയ്നിങ് പ്രോഗ്രാമുകളാണ് അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയ്നിങ് സിസ്റ്റം (എവിടിഎസ്). കളമശേരിയിലും തിരുവനന്തപുരത്തും പഠന സൗകര്യമുണ്ട്. കോഴ്സ്, കോഴ്സ് ദൈര്‍ഘ്യം ചുവടെ:

  1. ഓപ്പറേഷന്‍ ആന്‍ഡ് മെയ്ന്‍റനന്‍സ് ഓഫ് മറൈന്‍ ഡീസല്‍ എന്‍ജിന്‍ (ആറ് ആഴ്ച)
  2. മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് (12 ആഴ്ച)
  3. ഇലക്ട്രിക്കില്‍ മെയ്ന്‍റനന്‍സ് (12 ആഴ്ച)
  4. ഡൊമസ്റ്റിക് അപ്ലയന്‍സ് മെയ്ന്‍റനന്‍സ് (നാല് ആഴ്ച)
  5. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് റീഡിങ്ങ് ഒഫ് എന്‍ജിനീയറിങ് ഡ്രോയിങ് (നാല് ആഴ്ച)
  6. ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് (12 ആഴ്ച)
  7. അഡ്വാന്‍സ്ഡ് വെല്‍ഡിങ് (നാല് ആഴ്ച)
  8. അഡ്വാന്‍സ്ഡ് മോണോക്രോം ടിവി മെയിന്‍റനന്‍സ് (രണ്ട് ആഴ്ച
  9. അഡ്വാന്‍സ്ഡ് കളര്‍ ടിവി മെയ്ന്‍റനന്‍സ് (രണ്ട് ആഴ്ച)

കളമശേരി ഐടിഐയില്‍ ഹൈ-ടെക് ട്രെയ്നിങ് സ്കീമില്‍ വിവിധ പ്രോഗ്രാമുകളില്‍ പരിശീലനം നേടാന്‍ അവസരമുണ്ട്. കോഴ്സുകള്‍ ചുവടെ:

ഹൈ-ടെക് കോഴ്സ്

1) ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന്‍, 2) കംപ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിങ്, 3) പിസി മെയ്ന്‍റനന്‍സ്, 4) അനലോഗ് ആന്‍ഡ് ഡിജിറ്റല്‍ ഇലക്ട്രോണിക്സ്

ബേസിക് ട്രെയ്നിങ് കോഴ്സ്

  1. ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്‍റ്),
  2. മെയ്ന്‍റനന്‍സ് മെക്കാനിക് (കെമിക്കല്‍ പ്ലാന്‍റ്),
  3. ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കല്‍ പ്ലാന്‍റ്),
  4. അറ്റന്‍ഡന്‍റ്/ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്‍റ്),
  5. ഫുഡ് പ്രൊഡക്ഷന്‍ (വെജിറ്റേറിയന്‍),
  6. ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍),
  7. ഫുഡ് പ്രൊഡക്ഷന്‍ (സ്റ്റാന്‍ഡേര്‍ഡ്).
അഖിലേന്ത്യാ ട്രെയ്ഡ് ടെസ്റ്റ്

ഐടിഐ/ഐടിസി പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ട്രെയ്ഡ് ടെസ്റ്റ് എഴുതാം. വിജയികള്‍ക്ക് എന്‍സിവിടി നാഷനല്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കെറ്റ് നല്‍കും. അഖിലേന്ത്യാ അപ്രന്‍റിസ്ഷിപ്പ് ടെസ്റ്റും എഴുതാം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് ടെസ്റ്റ് നടത്തുക.

അപ്രന്‍റിസ്ഷിപ്പ്

ഐടിഐ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു രാജ്യത്തെ വിവിധ വന്‍കിട വ്യവസായ മേഖലകളില്‍ അപ്രന്‍റിസ്ഷിപ്പിന് സൗകര്യമുണ്ട്. അപ്രന്‍റിസ്ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡിന് അര്‍ഹതയുണ്ട്.

സംസ്ഥാനത്തെ ഗവ. ഐടിഐകള്‍ഐടിഐ കാസര്‍ഗോഡ്

ഐടിഐ മടിക്കൈ, കാസര്‍ഗോഡ്

ഐടിഐ ഉദുമ, കാസര്‍ഗോഡ്

ഐടിഐ നെന്‍മേനി, വയനാട്

ഐടിഐ കല്‍പ്പറ്റ


ഐടിഐ ഉടുമാത്തൂര്‍, കണ്ണൂര്‍

ഐടിഐ പേരാവൂര്‍

ഐടിഐ പയ്യന്നൂര്‍, കണ്ണൂര്‍ 

ഐടിഐ കണ്ണൂര്‍ 

ഐടിഐ കണ്ണൂര്‍ (വിമന്‍)

ഐടിഐ കയ്യൂര്‍

ഐടിഐ അരീക്കോട്

ഐടിഐ നിലമ്പൂര്‍

ഐടിഐ മാറഞ്ചേരി, മലപ്പുറം

ഐടിഐ വളയം, കോഴിക്കോട്

ഐടിഐ ബേപ്പൂര്‍, കോഴിക്കോട്

ഐടിഐ കോഴിക്കോട്

ഐടിഐ കോഴിക്കോട് (വിമെന്‍)

ഐടിഐ കൊയിലാണ്ടി

ഐടിഐ അട്ടപ്പാടി, പാലക്കാട്

ഐടിഐ മലമ്പുഴ 

ഐടിഐ മലമ്പുഴ (വിമെന്‍)

ഐടിഐ കുഴല്‍മന്ദം

ഐടിഐ വാണിയംകുളം, ഒറ്റപ്പാലം

ഐടിഐ പുഴക്കാട്ടിരി, മങ്കട

ഐടിഐ വാണിയംകുളം, ഒറ്റപ്പാലം

ഐടിഐ ചേലക്കര, തൃശൂര്‍

ഐടിഐ എറിയാട്, തൃശൂര്‍

ഐടിഐ ചാലക്കുടി 

ഐടിഐ ചാലക്കുടി (വിമെന്‍)

ഐടിഐ മാള 

ഐടിഐ കളമശേരി 

ഐടിഐ കളമശേരി (വിമെന്‍)

ഐടിഐ ആരക്കുഴ, മൂവാറ്റുപുഴ

ഐടിഐ മണീട്

ഐടിഐ പുറക്കാട്, ആലപ്പുഴ

ഐടിഐ, കായംകുളം

ഐടിഐ ഏറ്റുമാനൂര്‍

ഐടിഐ പള്ളിക്കത്തോട് 

ഐടിഐ മുളകുളം, പെരുവ, 

കോട്ടയം

ഐടിഐ തിരുവാര്‍പ്പ്

ഐടിഐ രാജാക്കാട്, ഇടുക്കി

ഐടിഐ കട്ടപ്പന

ഐടിഐ ചെങ്ങന്നൂര്‍

ഐടിഐ ചെങ്ങന്നൂര്‍ (വിമെന്‍)

ഐടിഐ മെഴുവേലി, പത്തനംതിട്ട

ഐടിഐ കൊല്ലം (വിമന്‍)

ഐടിഐ ചാത്തന്നൂര്‍

ഐടിഐ ഇളമാട്, കൊല്ലം

ഐടിഐ ചന്ദനത്തോപ്പ് 

ഐടിഐ ചെന്നാര്‍കര

ഐടിഐ, ചാക്ക, തിരുവനന്തപുരം

ഐടിഐ, ധനുവച്ചപുരം

ഐടിഐ കഴക്കൂട്ടം

ഐടിഐ ആര്യനാട്

ഐടിഐ ആറ്റിങ്ങല്‍

വനിതാ ഐടിഐ, പാറശാല.

നഴ്സിങ്

ആരോഗ്യപരിപാലന മേഖലയിലെ ഒരു തൊഴില്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വ്യക്തികളെയോ സംഘങ്ങളെയോ സഹായിക്കുകയാണ് നഴ്സിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ചുമതല. രോഗിയുടെ ആവശ്യം നിര്‍ണയിച്ച് വളരെ ശാസ്ത്രീയമായാണ് അവര്‍ ശുശ്രൂഷാ-സേവന പദ്ധതികള്‍ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദേശാനുസരണം രോഗിക്ക് മരുന്നും ചികിത്സയും നല്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിര്‍ത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാര്‍ഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും നഴ്സിങ്ങിന്റെ ഭാഗമാണ്. 
പ്രാചീന സംസ്കാരങ്ങളില്‍ മന്ത്രവാദിയും പുരോഹിതനും ഭിഷഗ്വരന്‍ എന്ന നിലയ്ക്ക് ബഹുമാനിതരായിരുന്നു. എന്നാല്‍ അക്കാലത്ത് ഭിഷഗ്വരധര്‍മത്തില്‍നിന്ന് ഭിന്നമായ നഴ്സിങ് എന്ന സങ്കല്പം രൂപം കൊണ്ടിരുന്നില്ല. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ വ്യക്തിഗതശ്രദ്ധ, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ പ്രചരിക്കുകയും സമ്പന്നവിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാവുകയും ചെയ്തു. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ആതുരശൂശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ അക്കാലത്തെ സാമൂഹിക പരിഷ്കര്‍ത്താക്കളും പങ്കെടുത്തു. ഭരണകൂടത്തിന്റെ മതേതരവത്കരണത്തിന്റെ ഫലമായി രാഷ്ട്രീയാധികാരം ഉപേക്ഷിക്കേണ്ടിവന്ന ക്രിസ്തുമതം ആതുര സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ട് സ്വാധീനം നിലനിര്‍ത്താനാണ് ക്രിസ്തുമതം ശ്രമിച്ചത്. ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹജനകമായിരുന്നു. ഭിഷഗ്വരര്‍ക്കു പുറമേ ശുശ്രൂഷാ പ്രവര്‍ത്തകര്‍ അഥവാ നഴ്സുമാരുടെ വലിയൊരു വിഭാഗത്തെത്തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായിത്തീര്‍ന്നു. ക്രമേണ, നഴ്സിങ് ഒരു സ്വതന്ത്ര പ്രവര്‍ത്തന മേഖലയും വിജ്ഞാനശാഖയുമായി വികസിക്കുകയാണുണ്ടായത്.  
മധ്യയുഗത്തിലെ കുരിശുയുദ്ധങ്ങള്‍ സൈനിക നഴ്സിങ് വിഭാഗത്തിനു ജന്മം നല്കി. വ്യാവസായികവിപ്ളവവും നഗരവത്കരണവും നഴ്സിങ്ങിന്റെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും രോഗനിര്‍ണയ-ശുശ്രൂഷോപകരണങ്ങളുടെ നിര്‍മാണവും അവ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ ആളുകളുടെ സേവനം ആവശ്യമാക്കിത്തീര്‍ത്തു. ഈ പരിവര്‍ത്തനങ്ങള്‍ നഴ്സിങ്ങിനെ വൈദ്യശാസ്ത്രമേഖലയുടെ അവിഭാജ്യഘടകമാക്കുകയും നഴ്സുമാര്‍ ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് അംഗീകരിക്കപ്പെടുകയും ചെയ്തു. 

അസാധാരണ വൈഭവവും സമര്‍പ്പണബോധവും കൊണ്ട് നഴ്സിങ്ങിനെ ഒരു സ്വതന്ത്രശാഖയാക്കുന്നതില്‍ ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ എന്ന ഇംഗ്ളീഷ് വനിത വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. ഇവര്‍ രചിച്ച നോട്സ് ഓണ്‍ ഹോസ്പിറ്റല്‍സ്, നോട്സ് ഓണ്‍ നഴ്സിങ് എന്നീ കൃതികള്‍ നഴ്സിങ്ങിന്റെ അടിസ്ഥാന മാര്‍ഗനിര്‍ദേശ രേഖകളായി ദീര്‍ഘകാലം പരിഗണിക്കപ്പെട്ടിരുന്നു. ഈ രംഗത്തെ സംഭാവനകളെ പുരസ്കരിച്ചുകൊണ്ട് 1907-ല്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ രാജകീയ ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' ഇവര്‍ക്കു ലഭിച്ചു. ഇത് നഴ്സിങ്ങിന്റെ പൊതുജനസമ്മതിക്കും പ്രചാരത്തിനും വളരെയേറെ സഹായിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പ്രാചീന കാലത്തെ നഴ്സിങ്ങിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഭിഷഗ്വരന്‍, രോഗി, ശുശ്രൂഷകന്‍ അഥവാ നഴ്സ് എന്നിവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ശുശ്രുതന്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 19-ാം ശ.-ത്തിലാണ് ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ആശുപത്രികള്‍ സ്ഥാപിതമാകുന്നത്. സിവിലിയന്‍ ആശുപത്രികളില്‍ നഴ്സിങ് ജോലികള്‍ നിര്‍വഹിച്ചിരുന്നത് മിക്കവാറും യൂറോപ്യന്‍ മിഷണറിമാരായിരുന്നു. രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികള്‍ നിലവില്‍വന്നതോടെ സൂതികാ (midvives) പരിശീലനം ആവശ്യമായിത്തീര്‍ന്നു. കൊല്‍ക്കത്തയിലും മദ്രാസിലും ആരംഭിച്ച പരിശീലന കേന്ദ്രങ്ങളില്‍ വിദേശമിഷണറി പ്രവര്‍ത്തകരാണ് ആദ്യമൊക്കെ അഭ്യസിച്ചത്. ക്രമേണ സ്വദേശികളും ഈ സ്ഥാപനത്തില്‍നിന്ന് പരിശീലനം നേടിത്തുടങ്ങി. ദക്ഷിണേന്ത്യന്‍ മെഡിക്കല്‍ മിഷണറി അസോസിയേഷന്‍ 1911-ല്‍ ഒരു നഴ്സിങ് കമ്മിറ്റിക്കു രൂപം നല്കി. പരിശീലന കാലയളവും പാഠ്യപദ്ധതിയും നിര്‍ണയിക്കുന്നത് ഈ കമ്മിറ്റിയുടെ ചുമതലയായിരുന്നു. ഇന്ത്യയില്‍, അടിസ്ഥാന നഴ്സിങ് പഠനപദ്ധതിയായ 'നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി' കോഴ്സ് (General Nursing & Midwifery Course) ഒരു ത്രിവത്സര പദ്ധതിയാണ്. കോളജ് ഒഫ് നഴ്സിങ്; ന്യൂഡല്‍ഹി, ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്; വെല്ലൂര്‍ എന്നിവിടങ്ങളിലാണ് നഴ്സിങ്-ഭരണനിര്‍വഹണം, മേല്‍നോട്ടം, അധ്യാപനം എന്നീ വിഷയങ്ങളില്‍ പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആദ്യമായി ആരംഭിച്ചത്. ചതുര്‍വര്‍ഷ ബിരുദ കോഴ്സ് ആദ്യമായി തുടങ്ങിയതും ന്യൂഡല്‍ഹി, വെല്ലൂര്‍ എന്നീ നഴ്സിങ് കോളജുകളില്‍ത്തന്നെ. 1960-ല്‍ ഇവിടെ ദ്വിവത്സര നഴ്സിങ് ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിച്ചു. 1963-ല്‍ കേരളത്തില്‍ തിരുവനന്തപുരത്ത് സ്കൂള്‍ ഒഫ് നഴ്സിങ് സ്ഥാപിതമായി. ഇപ്പോള്‍ ഇതര വൈജ്ഞാനിക മേഖലകളെപ്പോലെത്തന്നെ നഴ്സിങ്ങിലും ബിരുദാനന്തരബിരുദം, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങളും നിലവിലുണ്ട്. 

രജിസ്ട്രേഷന്‍. ഇന്ത്യയില്‍ 1926-ല്‍ മദ്രാസിലാണ് ആദ്യമായി ഒരു രജിസ്ട്രേഷന്‍ കൗണ്‍സില്‍ രൂപീകൃതമായത്. 1947-ല്‍ നിലവില്‍വന്ന ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലാണ് സംസ്ഥാനങ്ങളിലെ നഴ്സിങ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളെ ഏകീകരിക്കുകയും മാനകീകൃതമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത്. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും നഴ്സിങ് കൌണ്‍സിലുകള്‍ നിലവില്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാന നഴ്സിങ് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥമാണ്. കൂടാതെ ട്രെയ്ന്‍ഡ് നഴ്സസ് അസോസിയേഷനും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത സംഘടന നഴ്സിങ് ജേര്‍ണല്‍ ഒഫ് ഇന്ത്യ എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി നഴ്സിങ് മേഖലയിലും വന്‍തോതിലുള്ള വിശേഷവത്കരണം നടക്കുന്നുണ്ട്. 
ഇന്ന് നഴ്സിങ് രംഗത്ത് തൊഴില്‍ അവസരങ്ങള്‍ വളരെ കൂടുതലാണ്. ഹോസ്പിറ്റല്‍ നഴ്സിങ് സര്‍വീസ്, ട്രെയിനിങ് ഇന്‍ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, നഴ്സിങ് ഇന്‍ റെഡ് ക്രോസ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ് തുടങ്ങിയ വിവിധ ശാഖകളിലായി തൊഴിലവസരങ്ങള്‍ വ്യാപകമായിട്ടുണ്ട്. അടിസ്ഥാന യോഗ്യതയും പരിശീലനവും സിദ്ധിച്ച നഴ്സുമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ ചോദനത്തിനനുസൃതമായി നഴ്സിങ് വിദ്യാഭ്യാസ മേഖല ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കടപ്പാട് :lokathozhilramgam.blogspot.in

അവസാനം പരിഷ്കരിച്ചത് : 5/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate