ആദ്യ അപ്പീല്‍ നല്‍കേണ്ടതെപ്പോള്‍:
തിരയുന്ന വിവരങ്ങള്‍ നല്കാന് വിസമ്മതിച്ച് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (പിഐഒ) നിങ്ങളുടെ അപേക്ഷ തിരസ്കരിക്കുകയാണെങ്കില്‍,
- 30 ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍* വിവരങ്ങള്‍ നല്കാന് പൊതു അധികാരിക്ക് സാധിച്ചില്ലെങ്കില്‍
- തിരയുന്ന വിവരങ്ങള്‍ നല്‍കുന്നതിനായി പൊതു അധികാരി അസിസ്റ്റന്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍/ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടില്ലെങ്കില്‍,
- അസിസ്റ്റന്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ സ്വീകരിക്കുവാനും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറുവാനും വിസമ്മതിക്കുകയാണെങ്കില്‍,
- പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നിഗമനത്തില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍,
- നല്കിയ വിവരങ്ങള്‍ അപൂര്‍ണ്ണമോ, തെറ്റായി നയിക്കുന്നതോ അസത്യമോ ആണെങ്കില്‍,
- അപേക്ഷാഫീസ് ഈടാക്കിയത് വിവരാവകാശനിയമം-2005 പ്രകാരം അന്യായമായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍
ആദ്യ അപ്പീല്‍ അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി
- നിര്‍ദ്ദേശിച്ചിരിക്കുന്ന കാലാവധി അവസാനിക്കുന്നതുമുതല്‍ അല്ലെങ്കില്‍ സംസ്ഥാന പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ (എസ്പിഐഒ) നിന്നോ കേന്ദ്ര പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ (സിപിഐഒ) നിന്നോ ഉള്ള ആശയ വിനിമയം (വിധി/അപേക്ഷ നിരസിക്കല്‍) കൈപ്പറ്റിയതു മുതലോ 30 ദിവസത്തിനുള്ളില്‍
- അപ്പീല്‍വാദി തൃപ്തമായ കാരണത്താലാണ് അപ്പീല്‍ നല്കാന് വൈകിയതെന്ന് ആദ്യ അപ്പലേറ്റ് അതോറിറ്റിക്കു ബോധ്യപ്പെട്ടാല്‍ 30 ദിവസത്തിനു ശേഷവും അപ്പീല്‍ സ്വീകരിക്കപ്പെടും.
ആദ്യ അപ്പീല്‍ അപേക്ഷ തയ്യാറാക്കുവാന്‍:
അപേക്ഷ വെള്ള പേപ്പറിലോ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്തോ തയ്യാറാക്കാം.
അപേക്ഷ
- അപേക്ഷ കൈ കൊണ്ട് എഴുതാം അല്ലെങ്കില്‍ ടൈപ്പ് ചെയ്യാം,
- അപേക്ഷ ഇംഗ്ളീഷിലോ ഹിന്ദിയിലോ മറ്റേതെങ്കിലും സംസ്ഥാന ഭാഷയിലോ തയ്യാറാക്കാം,
- ആവശ്യമുള്ള വിവരങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ വ്യക്തമായി നല്‍കുക,
- അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, അപേക്ഷാ ഫീസടച്ചതിന്റെ തെളിവ്, പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് അപേക്ഷയുടെ രസീത്, വിധി ന്യായത്തിന്റെ കോപ്പി എന്നിവ ഉള്‍പ്പെടുത്തുക,
- പിന്നീടുള്ള റഫറന്‍സിനായി അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സൂക്ഷിക്കുക.
ആദ്യ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതെവിടെ?
പൊതു അധികാരിയുടെ അതേ ഓഫീസിലുള്ള ആദ്യ അപ്പലേറ്റ് അതോറിറ്റി ഓഫീസില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാം.
- അധികാര ശ്രേണിയില്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറേക്കാളും മുതിര്‍ന്ന ഓഫീസറാണ് ആദ്യ അപ്പലേറ്റ് അതോറിറ്റി ഓഫീസര്‍. അദ്ദേഹത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും തിരയുന്ന വിവരങ്ങള്‍ നല്‍കുന്നതിനും അപേക്ഷ നിരസിക്കുന്നതിനും ഉത്തരവാദിത്വമുണ്ടായിരിക്കുന്നതാണ്.
- ആദ്യ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ്, ആദ്യ അപ്പലേറ്റ് അതോറിറ്റിയുടെ പേര്, നിര്‍ദ്ദിഷ്ട ഫീസ്, ഫീസ് അടയ്ക്കണ്ട രീതി എന്നിവ അറിഞ്ഞിരിക്കണം (ചില സംസ്ഥാനങ്ങളില്‍ ആദ്യ അപ്പീല്‍ ഫീസ് സൌജന്യമാണ്. അതേസമയം മറ്റു ചില സംസ്ഥാനങ്ങള്‍ അപേക്ഷാഫീസ് ഈടാക്കുന്നുമുണ്ട്).
ആദ്യ അപ്പീല്‍ അപേക്ഷ എങ്ങനെ അയയ്ക്കാം:
അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
- തപാല്‍ മുഖേന അയയ്ക്കുമ്പോള്‍ രജിസ്റ്റേര്‍ഡ് ആയി അയയ്ക്കുക. കുറിയര്‍ സേവനം എല്ലായ്പോഴും ഒഴിവാക്കുക.
- മുകളില്‍ പറഞ്ഞ ഏത് രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചാലും രശീത് കൈപ്പറ്റുക.
വിവരങ്ങളുടെ വിതരണത്തിനുള്ള സമയപരിധി
സാധാരണയായി വിവരങ്ങള്‍ 30 ദിവസത്തിനുള്ളില്‍ അറിയുവാനാകും, ചിലപ്പോള്‍ വളരെ അപൂര്‍വ്വമായി 45 ദിവസം വരെയാകാം.
- ആദ്യ അപ്പലേറ്റ് അതോറിറ്റി (എഫ്എഎ)അപേക്ഷ കൈപ്പറ്റുന്നതുമുതല് തീരുമാനത്തിന്റ സമയപരിധി കണക്കാക്കും.
അവസാനം പരിഷ്കരിച്ചത് : 6/24/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.