অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീടും സംവിധാനവും

വീടും സംവിധാനവും

വീടിന്റെ സംവിധാനവും നിർവഹണവും എന്ന് പറഞ്ഞാൽ നിങ്ങളുടെ വീടിനെ സംരക്ഷിക്കുകയും, കാത്തു സൂക്ഷിക്കുകയും, മെച്ചപെട്ട നിലയിലേക്ക് വീടിനെ മാറ്റുകയും എന്നതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ വീടിനെ നല്ല ഒരു അവസ്ഥയിലേക്ക് മാറ്റുക എന്നതാണ്. ശരിയായ ഒരു വീട് ജീവിതത്തെ സംതൃപ്തിപ്പെടുത്തുകയും മുതൽകൂട്ട് ഉണ്ടാക്കുകയും എന്നുള്ളതാണ്.

വരുമാനം


വരുമാനമെന്നാൽ  ജോലിയിലൂടെയും, കച്ചവടത്തിലൂടെയും കൃഷിയിലൂടെയും ഒരു വ്യക്തി സമ്പാദിക്കുന്ന പണത്തെയാണ്. ഒരു വീടിന്റെ വരുമാനമെന്നാൽ  കൂലി, ശമ്പളം, ലാഭം, പലിശ, വാടക, മറ്റു വരുമാനങ്ങൾ എല്ലാം കൂട്ടിച്ചേർത്ത ആകെത്തുകയാണ്‌ വരുമാനം.

വീടിന്റെ വരവ് / ചെലവു  രേഖപ്പെടുത്തുന്ന വിധം.

തിയ്യതി

വാങ്ങിയ സാധനം

അളവ്

ചെലവു/രൂപ

 

 

 

 

 

 

ആഴ്ച്ച / മാസ വരവ് / ചെലവു കണക്ക്:

ആഴ്ച്ച

തിങ്കൾ

ചൊവ്വ

ബുധൻ

വ്യാഴം

വെള്ളി

ശനി

ഞായർ

ആകെ

 

1 ആഴ്ച്ച

 

 

 

 

 

 

 

 

2 ആഴ്ച്ച

 

 

 

 

 

 

 

 

 

3 ആഴ്ച്ച

 

 

 

 

 

 

 

 

 

4 ആഴ്ച്ച

 

 

 

 

 

 

 

 

 

ആകെ

 

 

 

 

 

 

 

 

 

 

വാർഷിക വരവ് / ചെലവ്

മാസം

വരുമാനം

ചെലവ്

ബാലൻസ്

ജനുവരി

ഫെബ്രുവരി

മാർച്ച്‌

ഏപ്രിൽ

മെയ്

ജൂണ്‍

ജൂലായ്‌

ആഗസ്റ്റ്‌

സെപ്തംബർ

 

ഒക്ടോബർ

 

നവംബർ

 

ഡിസംബർ

ആകെ

റിക്കാർഡുകൾ സൂക്ഷിക്കുന്നത്തിന്റെ നേട്ടങ്ങൾ

1 ചെലവ് അറിയാം

2 ആവശ്യമില്ലാത്ത ചിലവ് കണ്ടുപിടിക്കാം, കുറയ്ക്കാം

3 കുടുംബ ലക്ഷ്യം നേടുവാൻ സഹായിക്കുന്നു.

ബഡ്ജറ്റ്

-   എല്ലാ ചെലവുകളുടെയും വരുമാനത്തിന്റെയും കണക്കു ഒരു വർഷത്തേക്ക് വിഭാവനം ചെയ്യുക.

-   എല്ലാ ദിവസ ചെലവുകളും വരുമാനങ്ങളും ഉൾപ്പെട്ടിരിക്കണം.

സമ്പാദ്യം

-നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം ബാങ്കിലോ കൈവശമോ ബാക്കി വയ്ക്കുന്നതാണ് സമ്പാദ്യം .

സമ്പാദ്യത്തിന്റെ നേട്ടങ്ങൾ:

-   കുടുംബത്തിന്റെ സുരക്ഷ

-   അടിയന്തിരവശ്യങ്ങളിൽ സഹായം

-   പ്രായമാകുമ്പോൾ ഉള്ള സുരക്ഷ

-   നല്ല ജീവിത നിലവാരം

നിക്ഷേപം:

-   ഒരാളുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ കൈവശമുള്ള തുകയോ, വീടോ, സ്ഥലമോ, മറ്റു ഉപകരണങ്ങൾ, അതിൽ നിന്നുള്ള സമ്പാദ്യം എന്നതിനെയാണ് നിക്ഷേപം എന്ന് പറയുന്നത്.

-   ബാങ്കിൽ തുക ഒരു നിശ്ചിത പലിശയിനത്തിൽ നിക്ഷേപികുന്നത്.

-   കാണപെടുന്ന വസ്തുവായുള്ള സമ്പാദ്യം, - വാഹനം, സ്ഥലം, സ്വർണം

-   നിക്ഷേപം സാധാരണ ബാങ്ക്, പോസ്റ്റ് ഓഫീസ് , ഇൻഷുറൻസ്, മറ്റു സ്ഥലങ്ങളിൽ  ഇടുന്ന സമ്പാദ്യം.

നിക്ഷേപ മാർഗങ്ങൾ

പോസ്റ്റ്‌  ഓഫീസ്

സ്വർണം

നിക്ഷേപം

 

ലൈഫ് ഇൻഷുറൻസ്

സ്റ്റോക്ക് / ഷെയർ


ബാങ്ക്     സ്ഥലം        വീട്

 

ബാങ്ക് നിക്ഷേപ നേട്ടങ്ങൾ

-   ബാങ്ക് അക്കൗണ്ട്‌ തുറക്കുന്നതും നടത്തുന്നതും എളുപ്പമാണ്.

-   തുക വളരെ സുരക്ഷിതത്വത്തോടെ സൂക്ഷിക്കാം.

-   ഒരു അക്കൗണ്ട്‌ തുറക്കണമെങ്കിൽ  ബാങ്കിന് ചില വിവരങ്ങൾ വ്യക്തികളുടെ ഇടയിൽ നിന്നും ശേഖരിക്കണം.

-   അക്കൌണ്ടിന് ശേഷം നല്ല രീതിയിൽ നിക്ഷേപം ഇടുകയോ പിൻവലിക്കുകയോ ചെയ്യാം.  ATM സൗകര്യം കിട്ടുന്നു.

പോസ്റ്റ്ഓഫീസ് നിക്ഷേപം

ഇന്ത്യയിലെ വലിയ ഒരു സേവന ശ്രിംഖലയാണ് പോസ്റ്റ്‌ ഓഫീസ്. ബാങ്കിൽ പോകുന്നതിനെക്കളും എളുപ്പത്തിൽ പോസ്റ്റ്‌ ഓഫീസ് സേവനം എളുപ്പമാണ്.

 

പോസ്റ്റ്‌ ഓഫീസ് നിക്ഷേപം

 

മാസ വരുമാന നിക്ഷേപം         നിക്ഷേപ അക്കൌണ്ട്

അക്കൌണ്ട്

-   മാസത്തിൽ ഒരു സ്ഥിരനിക്ഷേപം വഴി കുടുംബ ഭദ്രത സുരക്ഷിതം

-   ഒരാൾക്ക് എത്ര തുക വേണമെങ്കിലും പോസ്റ്റ്‌ ഓഫീസിന്റെ വിവിധ ശാകകളിൽ  നിക്ഷേപിക്കാം. തുകയായോ, ചെക്കായോ ഡിഡി ആയോ...

-   ഒരാൾക്ക് മിനിമം നിക്ഷേപ തുക 1500/- പരമാവധി 4.5 ലക്ഷവും ജോയിന്റ് അക്കൌണ്ടിൽ 9 ലക്ഷവും കുട്ടികള്ക്ക് 3 ലക്ഷവും നിക്ഷേപിക്കാം.

ആർക്കൊക്കെ നിക്ഷേപിക്കാം:

-   പ്രായപൂർത്തി ആയ വ്യക്തിക്ക്

-   2-3 പേർ ചേർന്ന്.

-   10 വയസ്സിനു മുകളിലേക്കുള്ള മൈനർ

-   ഒരു ഗാർഡിയൻ - മാനസിക പ്രശ്നമുള്ളവർക്കും/ കുട്ടികൾക്കും

പലിശയും നിക്ഷേപ അവസാനവും : (പോസ്റ്റ്ഓഫീസ് )

-   6 വർഷനിക്ഷേപം ആണെങ്കിൽ 8% വർഷത്തിൽ - മാസം തരുന്നു.

-   ഒരു വർഷത്തിനു ശേഷം തുക പിൻവലിക്കാം.

-   നിക്ഷേപ കാലാവധിക്ക്  മുൻപ് അക്കൌണ്ട് നിർത്തിയാൽ 1-3 വർഷം വരെ 2% ഡിസ്കൗണ്ട്.

-   കാലാവധിക്ക്  മുൻപ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ 1% ഡിസ്കൗണ്ട്.

-   പിന്നീടും നിക്ഷേപിക്കാനുള്ള സാധ്യത.

-   2 വർഷം വരെ ഉള്ള സേവിങ്ങ്സ് അക്കൌണ്ട് തുകയ്ക്ക് പലിശ കിട്ടുന്നു.

-   ഇന്ത്യയിലെ ഏത് പോസ്റ്റ്‌ ഓഫീസുകളിലും ഇതിന്റെ ട്രാൻസാക്ഷൻ നടത്താം.

-   മാസ പലിശ ലഭിക്കുന്നതിനുള്ള സൗകര്യം

-   5% ബോണസ് എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും

നികുതി നേട്ടങ്ങൾ

-   സെക്ഷൻ 80 സി  പ്രകാരം നിക്ഷേപങ്ങൾക്ക്  കിഴിവില്ല

-   നിക്ഷേപങ്ങൾ സാമ്പത്തിക നികുതിയുമായി ബന്ധമില്ല

-   ടാക്സ്  ഡിഡക്ഷൻ സ്രോതസ്  (TDS)  ഇല്ല

പോസ്റ്റ്ഓഫീസ് സേവിങ്ങ്സ് അക്കൌണ്ട്

-   ബാങ്കിലെ സേവിങ്ങ്സ് അക്കൌണ്ടിനു തുല്യമാണ്.

-   10 വയസ്സുള്ള കുട്ടികൾക്കും ഇത് തുടങ്ങാം. മാതാപിതാക്കളോ ഗാർഡിയനോ ഉണ്ടാകണം.

-   500 രൂപ മിനിമവും 1 ലക്ഷം വരെ മാക്സിമവും വ്യക്തികൾക്കും 2 ലക്ഷം വരെ ജോയിന്റ് അക്കൌണ്ട്കൾക്കും നിക്ഷേപിക്കാം.

-   കാലാവധിക്ക് ശേഷമേ തുക പിൻവലിക്കാവു എന്നില്ല. പോസ്റ്റ്‌ ഓഫീസിൽ 2 ഫോട്ടോയും അപേക്ഷയും കൊടുത്താൽ അക്കൌണ്ട് ആരംഭിക്കാം.

തുക പിൻവലിക്കൽ (ബാങ്ക്)

-   എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.

-   ചെക്ക് സൗകര്യമുള്ളവർക്ക് 500 രൂപയും അല്ലാത്തവർക്ക് 100 രൂപയും ബാലൻസ് ഉണ്ടായിരിക്കണം.

-   കേന്ദ്ര സർക്കാർ ആണ് പലിശ കണക്കാക്കിയിരിക്കുന്നത്. മാസത്തിലോ അർദ്ധ വാർഷികമായൊ വർഷത്തിലോ പലിശ അക്കൌണ്ടിൽ വരും.

സമയ ക്രമീകരണം

ഇന്ന് സമയത്തിന്റെ പുറകെയാണ് മനുഷ്യർ, എല്ലാം ചെയ്തു തീർക്കുവാൻ സമയമില്ല എന്ന് പറഞ്ഞു ജനങ്ങൾ. എന്നാൽ ശരിയായ സമയ ക്രമീകരണം എന്തിനും ആവശ്യത്തിനു സമയം കണ്ടെത്തുന്നു.

-   സമയ ക്രമീകരണം ലളിതവും, സാങ്കേതികമികവും തെളിയിക്കുന്ന ഒരു മുൻകൂട്ടി കാണലാണ്.

സമയക്രമീകരണത്തിനുള്ള ഘട്ടങ്ങൾ

-   ആസൂത്രണം

-   പദ്ധതിയെകുറിച്ചുള്ള  ചിന്ത

-   ഫലങ്ങളെകുറിച്ചുള്ള  നേട്ടം / ധാരണ

-   ആവശ്യമെങ്കിൽ മാറ്റങ്ങൾ ആസൂത്രണത്തിൽ വരുത്തുന്നു.

സമയാസൂത്രണത്തിൽ ഉൾപ്പെടേണ്ട ഘടകങ്ങൾ

-   മുൻഗണന

-   മാനസിക സമാധാനം

-   ടെൻഷൻ ഇല്ലാത്ത മനസ്

-   കൂടുതൽ ശ്രദ്ധ

-   നിസ്സാരമായി കാണാനുള്ള കഴിവ്

-   ബാക്കിയുള്ള /  ചെയ്യേണ്ട കടമകൾ

ചില നുറുങ്ങുകൾ

-   ഓരോ ദിവസത്തെയും ആസൂത്രണത്തെ കുറിച്ച് തലേദിവസം തന്നെ ചിന്തിക്കണം

ഉദാ:

-   പാൽ മേടിക്കുവാൻ 5 മിനിറ്റ്

-   കുട്ടികളെ പഠിപ്പിക്കുവാൻ 2 മണിക്കൂർ

-   പള്ളിയിൽ പോകുവാൻ 1 മണിക്കൂർ

-   ഒരുക്കം 10 മിനിറ്റ്

നിങ്ങൾ സമയം ക്രമീകരിച്ചുകൊണ്ട്  ഒരു ജോലി ചെയ്തു നോക്കുക. ഒരു ദിവസം പരിശോധിക്കുക. എഴുന്നേൽക്കുന്നത് മുതൽ കിടക്കുന്ന സമയം വരെയുള്ള ജോലികൾ ...

ശുദ്ധ കുടിവെള്ളം

-   സുരക്ഷിതമായ കുടിവെള്ളം

-   ജലത്തിന്റെ ക്ഷാമം

-   പാഴാക്കുന്ന ജലം

-   വരും തലമുറയെ ഓർക്കുക

-   മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് ശുദ്ധമായ കുടിവെള്ളം.

-   ശുദ്ധ ജലം പലതര രോഗങ്ങളിൽ നിന്നും നമ്മെ അകറ്റുന്നു.

ജലത്തിന്റെ ഉറവിടങ്ങൾ

  1. കിണറുകൾ
  2. കുഴൽ കിണറുകൾ
  3. കേണി
  4. ഹാൻഡ്‌ പമ്പുകൾ
  5. പുഴകൾ
  6. തടാകങ്ങൾ
  7. മഴവെള്ളം

പൈപ്പുവെള്ളം

വെള്ളം എങ്ങനെ അശുദ്ധമാകുന്നു

  1. മനുഷ്യൻ തന്നെ അശുദ്ധമാക്കുന്നു.
  2. മാലിന്യ നിക്ഷേപം
  3. ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യങ്ങൾ
  4. മൃഗങ്ങളെ ചത്തതിനു ശേഷം വെള്ളത്തിൽ ഉപേക്ഷിക്കുക
  5. അമിത കീടനാശിനി വളപ്രയോഗം.

വീടുകളിൽ എങ്ങനെ വെള്ളം സൂക്ഷിക്കാം

  1. ശുദ്ധമായ ജലമേ ഉപയോഗിക്കാവു
  2. വെള്ളം മൂടിവയ്കുക
  3. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
  4. മഴവെള്ളം ,മറ്റു ജലങ്ങൾ തുണിയിൽ അരിച്ചെടുക്കുക
  5. ജല സംഭരണികളിൽ കൈ മുക്കരുത്. വെള്ളമെടുക്കുവാൻ മറ്റു വൃത്തി ഉള്ള പാത്രങ്ങൾ എടുക്കുക.
  6. ബ്ലീച്ചിംഗ് പൌഡർ ഉപയോഗിക്കുക.

മലിന ജലം വഴി ഉണ്ടാകുന്ന രോഗങ്ങൾ

  1. കോളറ  - വൃത്തി രഹിതം

- പാകപെടാത്ത ഭക്ഷണം

- പഴകിയ ഭക്ഷണം

ശുദ്ധ ജലം / തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക

ലക്ഷണങ്ങൾ

-   ശർദ്ദി

-   വിശപ്പില്ലായ്മ

-   കാലുവേദന

-   സന്ധിവേദന

-   മൂത്രത്തിന്റെ അളവിലുള്ള കുറവ്

-   ശക്തമായ ചങ്കിടിപ്പ്

-   വരണ്ട തൊലികൾ

-   ഇരുണ്ട കൈകൾ

-   മടുപ്പ് ,ദഹനമില്ലായ്മ

-   അമിത ദാഹം

  • ഭക്ഷണ സാധനങ്ങൾ/ പച്ചക്കറികൾ  ശരിയായി വേവിച്ചോ എന്ന് ശ്രദ്ധിക്കുക
  • വഴിയോര ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക
  • വൃത്തിയില്ലാത്ത സ്ഥലത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക
  • നമ്മുടെ പരിസരം ശുചിയുള്ളതായിരിക്കണം
  • ദ്രാവക രൂപത്തിലുള്ള ഭക്ഷണം, ഉള്ളി, നാരങ്ങ, പുതിന എന്നിവ രോഗിക്ക് നല്കുക
  • പുത്തൻ  വാക്സിനുകൾ ഉപയോഗിക്കുക

കോളറ - വീട്ടുചികിൽസ

-   ചെറുനാരങ്ങ: നാരങ്ങവെള്ളം മധുരമോ ഉപ്പോ ഇട്ടു രോഗിക്ക് കൊടുക്കുക

-   ഉള്ളി : 30 ഗ്രാം ഉള്ളിയും കുരുമുളകും ചേർത്ത മിശ്രിതം രോഗിക്ക് ദിവസത്തിൽ 3 പ്രാവശ്യം നല്കുക

-   പാവയ്ക്ക: പാവയ്ക്കാ ജൂസ് കോളറയുടെ ആരംഭത്തിൽ നല്കുക. 2 സ്പൂണ്‍ പാവയ്ക്കാ ജൂസും വെളുത്തുള്ളി നീരും ചേർന്ന സമ്മിശ്രം നാരങ്ങ നീര് 1 സ്പൂണ്‍ ഇവയിൽ ഏത്  വേണമെങ്കിലും കൊടുക്കാം.

-   ഗ്രാമ്പു: ഒരു ലിറ്റർ വെള്ളത്തിൽ 4 ഗ്രാം ഗ്രാമ്പു കൂട്ട് തിളപ്പിച് ആറ്റിയ വെള്ളം ഇടവിട്ട് നല്കുക

-   ORS നല്കുക

-   തുടർച്ചയായ ഭക്ഷണം

-   തുടർച്ചയായ മുലയൂട്ടൽ

-   കഞ്ഞിവെള്ളം ഉപ്പിട്ടത്.

കോളറ കാരണങ്ങൾ

  1. ബാക്ടീരിയ
  2. വൈറസുകൾ
  3. വൃത്തിയില്ലാത്ത ജീവിതം
  4. പരജീവികളുമായുള്ള സമ്പർക്കം

കരൾവീക്കം / മഞ്ഞപിത്തം

-   മഞ്ഞപിത്തം ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ്.

-   കരളിനെ ബാധിക്കുന്നു

-   ശുചിത്വമില്ലായ്മ

-   മലിനജലം

-   1-2 ആഴ്ച വരെ രോഗം തുടരും

-   പഴകിയ ഭക്ഷണം

മഞ്ഞപിത്തം തടയൽ

  1. നല്ല വൃത്തി
  2. വ്യക്തി ശുചിത്വം
  3. ആവശ്യത്തിനു ശുദ്ധജലം കുടിക്കുക

ടൈഫോയിഡ്

- ബാക്ടീരിയ വഴി ഉണ്ടാകുന്ന രോഗം

- മലമൂത്ര വിസർജ്ജനം എന്നിവയിലൂടെ

- അശുദ്ധ ജലത്തിന്റെ ഉപയോഗം

- വൃത്തിയില്ലാത്തതും ശുചിത്വം ഇല്ലാത്തതുമായ ഭക്ഷണം

- വഴിയരികിൽ നിന്നുള്ള ഭക്ഷണം

-  4-21 ദിവസം വരെ 39*-40*C പനി

- ചർദ്ദി,തലവേദന,ഡയേറിയ,റോസ് നിറത്തിൽ തൊലിയിൽ ഉണ്ടാകുന്ന കുമിളകൾ,പ്ലീഹ,കരൾ വീക്കം

ടൈഫോയിഡ് തടയൽ

-   ശുദ്ധജലം ഉപയോഗിക്കുക

-   ശരിയായ ശുചീകരണ പ്രവർത്തനങ്ങൾ

-   ഭക്ഷണത്തിന് മുമ്പുള്ള കൈ ശുചീകരണം

-   ടോയ്ലറ്റിൽ പോയതിനു ശേഷമുള്ള വൃത്തി

-   വ്യക്തി ശുചിത്വം

ഇലക്ട്രിസിറ്റി വിതരണം

ഇന്ത്യയിലെ ഏത് പൗരനും സ്വന്തമായി വീടോ മറ്റു രേഖകളോ ഉണ്ടെങ്കിൽ കറണ്ട് കണക്ഷൻ ലഭിക്കും, എന്നാൽ ,

-   അപകടകരമായ രീതിയിലുള്ള വയറിംഗ്

-   സെക്യുരിടി തുക അടച്ചില്ലെങ്കിൽ

-   മീറ്ററിനു മുൻ‌കൂർ

-   മുമ്പ് ഡിസ്കണക്റ്റ് ചെയ്തെങ്കിൽ

ഇലക്ട്രിസിറ്റി വിതരണം ചെയ്യാൻ തടസ്സമുണ്ട്.

ഇലക്ട്രിസിറ്റി മീറ്റർ

-   ഉപയോഗിച്ച് വൈദുതി അറിയുവാൻ

-   മീറ്റർ റിക്കാർഡ്

ഇലക്ട്രിസിറ്റി ബിൽ - കൃത്യമായും ഉപഭോക്താവിന്  കിട്ടുന്നു.

ഇലക്ട്രിസിറ്റി ബിൽ മുൻ‌കൂർ പണമായോ വൈദ്യുതി ഓഫീസിലോ ബാങ്കു വഴിയോ അടയ്ക്കാം .

പരാതികൾ / പരിഹാരം

-   അതാത് വൈദ്യുതി സെക്ഷൻ  ഓഫീസിൽ നല്കുക

-   സെക്ഷൻ ഓഫീസർ / മറ്റു മേലുദ്ധ്യോഗസ്ഥർക്ക് പരാതി നൽകിയാൽ കൃത്യസമയത്ത് പരിഹരിക്കുവാൻ കടമയുണ്ട്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate