অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗ്രാമക്ഷേമം

ഗ്രാമക്ഷേമം

ഗ്രാമക്ഷേമം

ഭാരതത്തിന്‍റെ ഹൃദയം തുടിക്കുന്നത്‌ ഗ്രമാങ്ങളിലനെന്ന്‍ ഗാന്ധിജി പറഞ്ഞു. രാഷ്ട്രപിതവിന്‍റെ സ്വയം സംപൂര്‍ണ്ണ  ഗ്രാമങ്ങള്‍ എന്ന ആശയം സഫലീകരിക്കുന്നതിനാണ്‌ 73 ഉം 74 ഉം ഭേദഗതി ഭരണഘടനാ ഭേദഗതികള്‍ക്ക് രൂപം നല്‍കിയത്. 73-ആം ഭേദഗതി 1993 എപ്രില്‍ 24-നും 74-ആം ഭേദഗതി 1993 ജൂണ്‍ 1 നും പപ്രാബല്യത്തില്‍ വന്നു. സംസ്ഥാനങ്ങളിലെ പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളുടെ രൂപീകരണത്തിന് വ്യവസ്ഥ ചെയ്യുന്ന യുടെ 243 ഒ(-) വരെ 16 വകുപ്പുകളും പഞ്ചായത്തുകളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട 29 വിഷയങ്ങള്‍ അടങ്ങിയ 11- ആം  ഷെഡ്യൂലുമാണ് 73- ആം ഭേദഗതിയിലുള്ളത്. 243 പി (-) മുതല്‍ 243 ഇസഡ (-), ജി (-) വരെ 18 വകുപ്പുകളും നഗരസഭയുടെ പരിധിയില്‍പ്പെടുന്ന 18 വിഷയങ്ങള്‍ അടങ്ങിയ 12- ആം പട്ടികയും 74-ആം ഭേദഗതി ഉള്‍ക്കൊള്ളുന്നു.

കേരള പഞ്ചായത്ത്‌രാജ് നിയമം

മേല്‍പ്പറഞ്ഞ ഭരണഘടനാ ഭേദഗതികള്‍ക്കനുരോധമയിട്ടാണ് കേരള പഞ്ചായത്ത്‌രാജ് നിയമനത്തിന് രൂപം നല്‍കിയിട്ടുള്ളത്. 1994 എപ്രില്‍ 23ന് ഈ നിയമം പ്രാബല്യത്തില്‍ വന്നു. 1960- ലെ കേരള പഞ്ചായത്ത്‌ നിയമത്തിലെ വ്യവസ്ഥകളെക്കൂടി കോര്‍ത്തിണക്കി ഒരു ത്രിതല  ഭരണ സംവിധാനം ഈ നിയമം വിഭാവനം ചെയ്യുന്നു.

26 അധ്യായങ്ങളും 8 പട്ടികകളും ഉള്ള ഈ നിയമത്തില്‍ 285 വകുപ്പുകളുണ്ട്.

ഈ നിയമപ്രകാരം  ഗ്രാമസഭയും ത്രിതല  പഞ്ചായത്ത്‌ സമിതികളുമാണ്‌ കേരളത്തില്‍ നിലവിലുള്ളത്. പഞ്ചായത്ത്‌ പ്രസിഡന്‍റ്മാര്‍ക്ക്‌ എക്സിക്യുട്ടീവ്‌ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

വികസനത്തിന്‍റെ ‘കേരള മാതൃക’ നിറംകേട്ടുതുടങ്ങിയപ്പോള്‍ അതിനു പരിഹാരമെന്ന നിലയിലാണ് വികേന്ദ്രീകൃതവും ജനപങ്കളിത്തത്തോടു കൂടിയതുമായ വികസനസൂത്രണവും നിര്വ്വഹണവും എന്ന ആശയം ഉണ്ടായത്. ഭരണഘടനയുടെ 73-74 ഭേദഗതികളിലൂടെ ശരിയായ അധികാരങ്ങളോടുകൂടിയ തദേശഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതും ഒന്‍പതാം പദ്ധതി ജനകീയ പദ്ധതിയായി രൂപപ്പെടുത്താനും, തദേശഭരണകൂടങ്ങള്‍ക്ക് സ്വന്തം പദ്ധതികള്‍നടപ്പാക്കാനായി സംസ്ഥാനത്തിന്‍റെ ഒന്‍പതാം പദ്ധതിയടഘലിന്‍റെ 35-40% നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചതും മാതൃകാപരമായ ഒരു പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചു. തദേശഭരണ സ്ഥാപാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ചു പഠനം നടത്താന്‍ എസ്.ബി. സെന്നിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് ഒരു കമ്മിറ്റിയെ നിയോഗിച്ചതും ഈ നീക്കത്തിന്‌ ആക്കംക്കൂട്ടി.

പുന:സംഘടിപ്പിക്കപ്പെട്ട ആസൂത്രണ ബോര്‍ഡിന്‍റെ 96 ജൂലൈയില്‍ ചേര്‍ന്ന യോഗം ‘ഒന്‍പതാം പദ്ധതി ജനകീയ പദ്ധതി’ എന്ന പേരില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ഒരു സമീപന രേഖ അംഗീകരിച്ചിരുന്നു. ആസൂത്രണാധികാരം ഏറ്റെടുക്കാന്‍പഞ്ചായത്തുകളെ സജ്ജമാക്കുകയും ഏല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്തിട്ടു മതി അധികാരം താഴേക്കു നല്‍കുന്നത് എന്ന സനീപനം ആസൂത്രണവികേന്ദ്രീകരണത്തെ മാറ്റി വയ്ക്കാനേ സഹായിക്കൂ എന്നും ആസൂത്രണവികേന്ദ്രീകാരണം ഇക്കാലമത്രയും യാഥാര്‍ഥ്യമകാതെ  പോയത് ഈ സമീപനം കൊണ്ടുതന്നെയാണെന്നുള്ള വിലയിരുത്തലായിരുന്നു ഇതിനു പിന്നില്‍. അങ്ങനെ അധികാരം താഴേക്കുനല്‍കുക, അത് കൈയാളാന്‍ തടസം നില്‍ക്കുന്നവ പിന്നീടു തട്ടിമാറ്റുക എന്ന സമീപനം സ്വീകരിക്കപ്പെട്ടു.

ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങളും മുന്ഘണനകളും അടിസ്ഥാനമാക്കി പദ്ധതി രൂപവല്‍ക്കരിക്കുക, പ്രാദേശിക വിഭവ്സാധ്യതകള്‍ പരമാവധി പ്രയോജനപ്പടുത്തുക,വികസനസൂത്രണത്തിലും നടത്തിപ്പിലും  ജനങ്ങളുടെ മുന്‍കൈയുണ്ടാക്കുക,  തദേശ ഭരണകൂടങ്ങളെ അധികാരപ്രാപ്തമാക്കുക, പിന്നോക്കവിഭവങ്ങളുടെയും സ്ത്രീകളുടയും സജീവ പങ്കാളിത്തത്തിലൂട അവര്‍ക്കായുള്ള പദ്ധതികള്‍ പരമാവധി ഫലപ്രദമാക്കുക, അഴിമതിക്കുള്ള പഴുതുകള്‍ പരമാവധി കുറച്ച്‌ ഭരണം സുതാര്യമാക്കുക, ഉദ്യോഗസ്ഥസംവിധാനം ജനാധിപത്യവല്‍ക്കരിക്കുക, വിഭാഗീയതകല്‍ക്കതീതമായ കൂട്ടായ്മയിലൂന്നുന്നതും ശാസ്ത്രീയ വികസന കാഴ്ച്ചപ്പാടില്‍ അധിഷ്ഠിതവുമായ ഒരു വികസന സംസ്കാരം സൃഷ്ട്ടിക്കുക, ജനാധിപത്യം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുക എന്നിങ്ങനെ ലക്ഷ്യങ്ങള്‍ പലതായിരുന്നു. ഇവ സാക്ഷാത്കരിക്കാന്‍ ഒരു ജനകീയ  പ്രസ്ഥാനം ആവശ്യമായിരുന്നു.

1996 ആഗസ്റ്റ്‌ 17-ന് ജനകീയാസൂത്രണ പ്രസ്ഥാനം ഔപചാരികമയി ഉദ്ഘാടനം ചെയ്യപ്പെട്ടു. ശ്രീ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ അദ്ധ്യക്ഷതയില്‍ രൂപവല്‍ക്കരിച്ച ഉന്നതതല മാര്‍ഗനിര്‍ദേശകസമിതിയുടെ പ്രഥമയോഗവും അന്നു ചേര്‍ന്നു. ജൂലൈ/ ആഗസ്റ്റ്‌ മാസങ്ങളില്‍ തയ്യാറാക്കിയ പരിപാടികള്‍ അനുസരിച്ചുള്ള പ്രവര്ത്തനങ്ങള്‍ക്ക് അതോടെ തുടക്കമായി. അങ്ങനെ ഒന്നാംഘട്ടമായ വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചു കൂട്ടുന്നതിനുള്ള മുന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കല്‍, ജാതിമത രാഷ്ട്രീയത്തിനതീതമായ അഭിപ്രായസ്മന്വയം രൂപപ്പെടുത്താല്‍, ഗ്രമാസഭകളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണം എന്നിങ്ങനെ പല തലങ്ങളിലുള്ള പ്രവത്തനമാണ്  ഒന്നാം ഘട്ടത്തില്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ 1996-സെപ്റ്റംബര്‍ 15-ന് ഗ്രാമസഭകള്‍ വിളിച്ചു ചേര്ക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.

തുടക്കത്തില്‍ സംസ്ഥാനതലത്തില്‍ 250-300 പേരെയും ജില്ലതലത്തില്‍ 5000-6000 പേരെയും പ്രാദേശിക തലത്തില്‍ 50,000 പേരെയും പരിശീലിപ്പിക്കുന്നത്തിനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാനത്താകെ വമ്പിച്ച പങ്കാളിത്തമാണ് പരിശീലന ക്യംബുകളില്‍ ഉണ്ടായത്. സംസ്ഥാന തലത്തില്‍ 370 പേരും ജില്ലാതലത്തില്‍ 11716 പേരും പ്രടെഷികതലത്തില്‍ ഒരുലക്ഷത്തിലധികം പേരും ആദ്യഘട്ട പരിസീലനം നേടി.

ലഭ്യമായ കണക്കുകള്‍ പ്രകാരം വിശേഷാല്‍ ഗ്രമാസഭകളിലും വാര്‍ഡു കണ്‍വന്‍ഷനുകളിലും ശരാശരി 200 പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 40% സ്ത്രീകളും 60% പുരുഷന്മാരുമാണ്. ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന  പ്രതീക്ഷകളെയും ആവേശത്തെയും അടിയന്തിരമായി ക്രിയാത്മകമായ പന്ഥാവില്ലൂടെ തിരിച്ചു വിടുന്നതിനു പരിയപ്തമം വിധം 1996  നവംബര്‍ ഒന്ന്‍ പുനരര്‍പ്പണ ദിനമായി ആചരിക്കപ്പെട്ടു. ഓരോ വാര്‍ഡിലും ഒരു സന്നദ്ധപ്രവര്‍ത്തനമെങ്കിലും തീരുമാനിച്ചു നടപ്പാക്കുന്നതിന്‍റെ ഭാഗമായി മാതൃകാപരമായ അനേകം വികസന പദ്ധതികള്‍ സംസ്ഥാനത്താകെ ആരംഭിച്ചു. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഒരു  കോടിയോളം മനുഷ്യാധ്വാന  ദിനങ്ങളാണ് അന്ന്‍ സൗജന്യമായി അര്‍പ്പിക്കപ്പെട്ട്ത്.

രണ്ടാം ഘട്ടത്തില്‍ 600 പേര്‍ക്ക് സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കി. വിവരശേകരണം, വികസന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ , വികസന സെമിനാര്‍ സംഘടിപ്പിക്കല്‍ എന്നീ സാങ്കേതിക വൈദഗത്യം അനുപേക്ഷനീയമായ ഈ ഘട്ടത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയുണ്ടായി. ത്രിദിന ജില്ലാ പരിസീലനവും ഏകദിന പ്രാദേശിക പരിശീലനവും ഉണ്ടായിരുന്നു.

പ്രാഥമിക’ വിവരശേഖരത്തിന്‍ ആവശ്യമായ സമയ വിഭവ ലഭ്യതയിലെ കുറവുമൂലം ഗവണ്‍മെന്‍റ് ഓഫീസുകള്‍, മാറ്റ് സ്ഥാപാനങ്ങളും എജന്‍സികളും പ്രസിദ്ധീകരിച്ച രേഖകള്‍ എന്നിവയെ അടിസ്ഥാനമാക്കി ദ്വിതീയവിവരശേഖരണം നടത്താന്‍ തീരുമാനിച്ചു. 1996 ഒക്ടോബര്‍ 6-ന് കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു. 1996 ഒക്ടോബര്‍ 21-ന് മലപ്പുറം ജില്ലയിലെ വള്ളിക്കുന്നു പഞ്ചായത്തില്‍ വികസന സെമിനാറിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു.

പദ്ധതിത്തുക നല്‍കിത്തുടങ്ങിയതോടെ ജന്കീയ പദ്ധതി നടപ്പിലക്കിത്തുടങ്ങനുള്ള ആവേശം ഗ്രാമങ്ങളില്‍ ഉണര്‍ന്നു. പദ്ധതി രൂപ്വ്ല്‍കരണത്തിന് ചേര്‍ന്ന ഗ്രാമസഭകളില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ ഏതാല്ലാമാണ്പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും മറ്റുള്ളവ എന്തുകൊണ്ട് ഉള്‍പ്പെടുത്തുവാന്‍ ആയില്ലെന്നും അതാതു പഞ്ചായത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും നടപ്പാക്കുന്ന പദ്ധതികള്‍ക്കു മുന്ഗണനാ നിശ്ചയിക്കുകയും അവയുട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും ഓരോ പ്രൊജക്റ്റും എങ്ങനെ നടത്തണമെന്ന്  ആലോചിക്കുകയും  അതിനുള്ള ജനകീയ കമ്മിറ്റികളും മറ്റും രൂപവ്ല്‍ക്കരിക്കുകയുംമോക്കെവേണ്ടിയിരുന്നു. എതിനെല്ലാമായി പദ്ധതി നിര്‍വഹണ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുകയായിരുന്നു അടുത്തപടി.

മുമ്പൊക്കെ ഒരു വര്‍ഷം ഓരോ പഞ്ചായത്തിനു വിരളിലെനാവുന്ന മരാമത്തു പനികളെ ഉണ്ടാകുമായിരുന്നുളൂ. അവയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കാന്‍പോലും നിലനിന്ന സംവിധാനത്തില്‍ കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ജനകീയ പദ്ധതിയിന്‍ കീഴില്‍ ഓരോ പഞ്ചായത്തുകളിലും വര്‍ഷത്തില്‍ ശരാശരി 20 നിര്‍മ്മാണ പ്രവൃത്തികളെങ്കിലും  നടത്താനുണ്ടാകും. ഇവയ്ക്കെല്ലാം ഭരണ- സാങ്കേതിക അനുമതികള്‍ നല്കാന്‍ ലളിതവും വികീന്ദ്രീകൃതവും സമയ ബന്ധിതമായ നടപടിക്രമം ആവിഷ്കരിക്കേണ്ടിവന്നു.

ഏതു തദേശ ഭരണകൂടത്തിന്‍റെയും ഏതു നിര്‍മ്മാണ പ്രവൃത്തിക്കും ഭരണാനുമതി നല്‍കാനുള്ള അധികാരം അതാത് ഭരണ സ്ഥാപാനത്തിനുതന്നെ നല്‍കിക്കൊണ്ട് ചട്ടം തയ്യാറാക്കി. സാങ്കേതിക അനുമതി നല്‍കാനായി ജില്ലാതല വിദഗ്ധ സമിതി (ജി.എല്‍.ഇ.സി )കള്‍ക്കു രൂപം നല്‍കി. ബ്ലോക്ക്-മുനിസിപ്പല്‍- കോര്‍പ്പറേഷന്‍ തലങ്ങളില്‍ കൂടി ഇത്തരം സമിതികള്‍ രൂപീകരിക്കുകയും ജി.എല്‍.ഇ.സി വിപുലീകരിക്കുകയുംചെയ്തു.

ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തില്‍ കേന്ദ്ര-സംസ്ഥാന സ്കീമുകളുട അടക്കം ഗുണഭോക്താക്കളെ ഗ്രാമസഭയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സഹായകമാകുമാറുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. ജനകീയ കമ്മിറ്റികള്‍ക്ക് മരാമാത്തു പണികള്‍ സുഗമമായി നടത്താന്‍ സഹായകമാകുമറു ലളിതവും യാഥാര്‍ത്ഥ്യബോധത്തോടു കൂടിയതിമായചട്ടങ്ങള്‍ക്കു രൂപം നല്‍കി. അവയുട മോണിട്ടറിങ്ങിനും സാമൂഹിക ഓഡിറ്റിങ്ങിനും വ്യവസ്ഥകള്‍ ആയി. ധനവിനിയോഗ ചട്ടങ്ങളുമായി. ഏല്ലാ നടപടികളും സുതാര്യമായിരിക്കാനും ഏല്ലാ രേഖകളും പരസ്യരേഖയക്കുവാനും, ഏതു പൗരനും അത് പരിശോധിക്കുവാനും നിശ്ചിത ഫീസ്‌ നല്‍കി പകര്‍പ്പെടുക്കുവാനും കഴിയുന്ന തരത്തില്‍ ചട്ടങ്ങള്‍ പരിഷ്ക്കരിച്ചു.

എവയുടയെല്ലാം അടിസ്ഥാനത്തില്‍ വിശദവും ലളിതവുമായ പദ്ധതി നിര്വ്വഹണസഹായി തയ്യാറാക്കുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം പരിശീലനം നല്‍കുകയും ചെയ്തു. ഒക്ടോബറില്‍ തൃശൂര്‍ ജില്ലയില്‍ നടന്ന സംസ്ഥാനതല പരിശീലനത്തിന്‍റെ തുടര്‍ച്ചയായ ബ്ലോക്കുതല പരിശീലനങ്ങള്‍ നവംബര്‍ 14-ന് തിരുവനന്തപുരം ജില്ലയുടെ പദ്ധതി സമര്‍പ്പണവും പദ്ധതി വിഹിതവും എട്ടുവങ്ങലും ഗവര്‍ണര്‍ ശ്രീ.സുഖ്ദേവ് സിംഗ് കാംഗ് നിര്‍വ്വ്ഹിച്ചതോടെ എല്ലാ തലത്തിലുമുള്ള തദേശ ഭരണ സ്ഥാപാനങ്ങള്‍ക്കും ഒന്‍പതാം പദ്ധതിയുടെ നിര്‍വ്വഹണത്തിനു തുടക്കം കുറിക്കാമെന്ന നിലയായി.

സംസ്ഥാനവ്യാപകമായി പദ്ധതി നിര്‍വ്വഹണം അതിന്‍റെ തീവ്രതയില്‍ആരംഭിച്ചത് നിര്‍വ്വഹണ പരിശീലനതിനു ശേഷമാണ്.ഒക്ടോബര്‍ 2 ന് മിക്ക പഞ്ചായത്തുകളിലും വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 1996 നവംബര്‍ ഒന്നിലെ പുനരര്‍പ്പണ  ദിനത്തിലും തുടര്‍ന്നുള്ള പല ഘട്ടങ്ങളിലും കേരളത്തിലുടനീളം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്‍റെയും നഗരസഭയുടെയും അഭിമുകത്തില്‍ നടന്നുവരികയാണ്.

പദ്ധതിനിര്‍വ്വഹണത്തിന്‍റെ അവസാനഘട്ടത്തില്‍ പൊതുതെരഞ്ഞെടുപ്പ് പ്രക്യാപിച്ചത് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ കാരണമായി. ജൂണ്‍ 30 വരെ പദ്ധതി നിര്‍വ്വഹണം പദ്ധതി നിര്‍വ്വഹണ കാലയളവ് നീട്ടുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിനിടയില്‍ത്തന്നെ രണ്ടാം വാര്‍ഷിക പദ്ധതിരൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. വിഷയാടിസ്ഥാനത്തില്‍ പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു ആദ്യഘട്ടം.

1998ജനുവരി മുതല്‍ തന്നെ ഇതിലേക്കാവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മിക്ക വിഷയങ്ങള്‍ക്കും സംസ്ഥാനതല പരിശീലനത്തിനു പുറമെ ജില്ലാ തലത്തിലും ബ്ലോക്കുതലത്തിലും  ഈ പരിശീലനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ‘വനിതാ വികസനം’ എന്ന വിഷയ പരിശീലനത്തോടൊപ്പം വനിതാ കലാജാഥയും സംഘടിപ്പിച്ചത്  പരിപാടി കൂടുതല്‍ ജനകീയമാക്കാന്‍ സഹായകമായി. സാഷരതാ പ്രവര്‍ത്തനത്തിനുശേഷം ഇത്ര ബ്രിഹത്തായ ഒരു പരിശീലനപരിപാടി ആദ്യമായാണ് സംസ്ഥാനത്ത് സംഘടിപ്പിക്കപ്പെടുന്നത്.

ഗ്രാമ പഞ്ചായത്തുകളുടെ  നിര്മ്മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ അപ്രന്റീസ് എന്ജിനീയര്‍മാരെ തെരഞ്ഞെടുക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം ലഭിച്ചതോടെ അത്തരം എന്ജിനീയര്മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു.

പദ്ധതി നിര്‍വ്വഹണത്തിന്‍റെ മോണിട്ടറിങ്ങും ഓഡിറ്റും വളരെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ പെര്‍ഫോമന്‍സ് ഓഡിറ്റും ലോക്കല്‍ ഫണ്ട് ഓഡിറ്റും ശക്തമക്കെണ്ടിയിരുന്നു. രണ്ടാം വാര്‍ഷിക പദ്ധതി രൂപികരനത്തിനു മുന്നോടിയായി  നിരവധി പരിശീലനങ്ങളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുകയുണ്ടായി. ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിലായണവ സംഘടിപ്പിക്കപ്പെട്ടത്. ഈ യോഗങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ഉത്തരവുകലയിത്തന്നെ പുറപ്പെടുവിക്കണമെന്ന അഭിപ്രായം പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നിട്ടുള്ളത്.

1998 ആഗസ്റ്റ്‌ 16 നടന്ന വികസന കണ്‍വെന്ഷന്‍ ഏറെ ജനശ്രദ്ധയാകര്ഷിച്ച  പരിപാടിയായിരുന്നു. ഏതാണ്ട് നൂറിലധികം  വരുന്ന തദേശഭരണസ്ഥാപനങ്ങള്‍ ഒന്നാം വാര്‍ഷിക പദ്ധതിക്കാലത്ത് നടപ്പിലാക്കിയ 180 ഓളം മാതൃകാ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കുന്നതിനായിരുന്നു വികസന കണ്‍വെന്ഷന്‍. ചില നൂതന പരിപാടികള്‍ ആവിഷ്ക്കരിച്ച തദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രദര്‍ശനവും വീഡിയോഷോയും സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി  കോളേജില്‍ നടന്ന പരിപാടി ഒരു വികസ്നോത്സവമായിത്തന്നെ മാറുകയുണ്ടായി.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി പദ്ധതി രേഖ അംഗീകാരം നേടാനുള്ള അവസാനതീയതി ഒക്ടോബര്‍ 31 ആയി സര്‍ക്കാര്‍ പ്രക്യാപിക്കുകയുണ്ടായി. അതിനു മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പദ്ധതി രേഖയ്ക്ക്  അംഗീകാരം നേടാത്ത തദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഗടു പണം ന്ഷ്ട്ടപ്പെടുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ആകെയുള്ള 1214 തദേശ ഭരണ സ്ഥാപനങ്ങളില്‍ 12 എണ്ണത്തിന്‍ മാത്രമേ ( 11 ഗ്രാമപഞ്ചായത്തുകളും 1 ബ്ലോക്കു പഞ്ചായത്തും) ഒരു ഗടു നഷ്ട്ട്പ്പെടെണ്ടാതായി വന്നുള്ളൂ.

രണ്ടാം വാര്‍ഷിക പദ്ധതി നിര്‍വ്വഹണം ജനകീയാസൂത്രണ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ആയതിനാല്‍ നിര്‍വ്വഹണ പരിശീലനം കുറ്റമറ്റതാക്കെണ്ടിയിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി നിര്‍വ്വഹണ പരിശീലനത്തിനായുള്ള സംസ്ഥാനതല  ഫാക്കല്‍ട്ടി പരിശീലനം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതിനുശേഷം ബ്ലോക്കടിസ്ഥനത്തിലും നഗരസഭാ അടിസ്ഥനത്തിലുമായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനവും സംഘടിപ്പിക്കപ്പെട്ടു. ഡിസംബര്‍ 5-ആം തിയ്യതിയോടെ സംസ്ഥാനത്ത് എല്ലാ ബ്ലോക്കുകളിലും ഈ പരിശീലനം നടന്നുകഴിഞ്ഞു. ഇതോടൊപ്പം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ഗ്രാമസഭകളും ആരംഭിച്ചുകഴിഞ്ഞു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതി സംബന്ധിച്ചുള്ള ഉത്തരവും പരസ്യവും നല്കിക്കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ചിട്ടയര്‍ന്നതും സുതാര്യവുമായ രീതിയാണ് ഇത്തവണ ആവിഷ്ക്കരിക്കുന്നത്. വീട്, കിണര്‍, കക്കൂസ് എന്നിവ ഒഴികെയുള്ള കാര്യങ്ങളില്‍ വ്യക്തിഗത ഗുണഭോക്താക്കളടങ്ങുന്ന പ്രൊജക്റ്റുകള്‍ തയ്യാറാക്കുവാന്‍ ഗ്രമാപഞ്ചായത്തുകള്‍ക്ക്  മാത്രമേ  അധികാരമുള്ളു എന്നതും എതോരു പരിപടിക്കും വ്യക്തിഗത ഗുണഭോക്തവിനെ തെരഞ്ഞെടുക്കുവാനുള്ള അധികാരം ഗ്രമസഭയ്ക്ക് മാത്രമാണെന്നതും പദ്ധതി നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമവും സുതാര്യമാക്കുവാന്‍ സഹായിക്കുമെന്ന് തീര്‍ച്ച.

ജില്ലാ പഞ്ചായത്തുകളുടെയും കോര്‍പറേഷനുകളുടെയും പദ്ധതി രേഖ പരിശോധിക്കാന്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ്ചെയര്‍മാന്‍ അധ്യക്ക്ഷനായുള്ള സംസ്ഥാന തല വിദഗ്ധ സമിതിയും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

സംസ്ഥാന  ആസൂത്രണ ബോര്‍ഡ്

കേരളത്തില്‍ ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത് 1967 സപ്തംബറിലാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ആസൂത്രണ ബോര്‍ഡില്‍ വൈസ് ചെയര്‍മാനെ കൂടാതെ, ധനകാര്യവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ അംഗങ്ങലായിരുന്നു.

ശാസ്ത്രീയ സമീപനത്തോടെ സംസ്ഥാനത്തിന്‍റെ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയാണ് ബോര്‍ഡിന്‍റെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ പ്ലാന്‍, ബജറ്റ്, വാര്‍ഷിക സാമ്പത്തിക അവലോകനംതുടങ്ങിയവ ആസൂത്രണ ബോര്‍ഡാണ് നിര്‍വ്വഹിച്ചു വരുന്നത്.

സംസ്ഥാനത്തെ വിഭവങ്ങളെക്കുറിച്ച് പഠനം നടത്തുക, വികസനത്തിനു തടസ്സം നില്‍ക്കുന്ന ഘട്ടങ്ങളെ  കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുക, സാമ്പത്തിക  മേഘലയുടെ വളര്‍ച്ച്ചക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രൊജക്റ്റുകളെക്കുറിച്ച് പഠനം നടത്തുക

തുടങ്ങിയവ സംസ്ഥാന  ആസൂത്രണ ബോര്‍ഡിന്‍റെ  പ്രധാനചുമതലകളില്‍പ്പെടുന്നു. ബോര്‍ഡിന്‍റെ ജില്ലാ ഘടകമായ ജില്ലാ പ്ലാനിങ് ഓഫീസുകള്‍ 1979- ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1996-ല്‍ പുന:സംഘടിപ്പിക്കപ്പെട്ട ഇപ്പോമന്ത്രിഴത്തെ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രി ശ്രീ.ഇ.കെ നായനാരും, വൈസ് ചെയര്‍മാന്‍ പ്രൊ.ഐ.എസ്. ഗുലാത്തിയുമാണ്. ധനകാര്യമന്ത്രി,വ്യവസായമന്ത്രി, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ചീഫ്‌ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ശേഷിച്ച അഞ്ചു അംഗങ്ങളില്‍ 2പേര്‍ ഫുള്‍ടൈം മെംബര്‍മാരായുംപ്രവര്‍ത്തിക്കുന്നു.

ഒന്‍പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന പദ്ധതി ജനകീയമായി തയ്യാറാക്കുകയും ജനപങ്കാളിത്തത്തോടെ അത് നടപ്പാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെസഹായിക്കുകയും ചയ്യുന്നത്താണ് ബോഡിപ്പോള്‍.

ഗ്രാമക്ഷേമപരിപാടികള്‍ - ചരിത്രത്തിലൂടെ

ദരിദ്രജനങ്ങളുടെ നില ഭദ്രമാക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമയി പല പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ പദ്ധതിപ്പനത്തിന്‍റെ 28 ശതമാനവും ബജറ്റില്‍ വകയിരുത്തിയിരുന്നത് ഗ്രാമവികസനപ്രവര്‍ത്തനങ്ങള്‍നടപ്പാക്കിവരുന്ന കൃഷി, വനം തുടങ്ങിയ വകുപ്പുകളും ബ്ലോക്ക്‌, പഞ്ചായത്ത്  തുടങ്ങിയവ വഴി ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന നിര്‍മ്മാണ ഏജന്‍സികളും ലക്ഷ്യമാക്കുന്നത് ഗ്രാമീണ ജീവിതത്തിന്‍റെ ഉന്നമാനമാത്രേ. ദേശീയ വരുമാനത്തിനുള്ളവര്‍ദ്ധനയാണ് വളര്‍ച്ചകൊണ്ട് ഉടെഷിക്കുന്നതെങ്കില്‍ പാവപ്പെട്ടവരുടെ ആവ്ശ്യങ്ങളിലൂന്നിയ ഗുണപരമായ മാറ്റമാണ് വികസനം സാധ്യമാക്കുന്നത്  സ്വാതന്ത്ര്യനന്തരം 1951 ലെ ഭൂദാന്‍ പ്രസ്ഥാനംതൊട്ട്‌ പരീക്ഷണാടിസ്ഥാനത്തില്‍ നാല്‍പ്പതില്‍പ്പരം വിവിധ പരിപാടികള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറിയിട്ടുണ്ട്. ഇവ അടിസ്ഥാനമാക്കിയത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പു ഭാരതത്തിന്‍റെ  ഗ്രാമീനവസ്ഥ  മനസിലാക്കി ടാഗൂറും ഗാന്ധിജിയും മറ്റും നടത്തിയ വികസനയജ്ഞങ്ങളെയാണ്. വികസന പ്രവര്‍ത്തനങ്ങലിലെ ഏതാനും നാഴികക്കല്ലുകള്‍ കണ്ടെത്താനുള്ള ശ്രമം ഇന്നു പഞ്ചായത്തിരാജ് സംവിധാനത്തിലൂടെ പുരോഗതിക്കുവേണ്ടി ആരംഭിച്ച നടപടികളുടെ സാരാംശം മനസിലാക്കുന്നതിന് ആവശ്യമാണന്നു തോന്നുന്നു.

ഉദ്യോഗസ്ഥന്‍മാരുടെ പദ്ധതികള്‍  കടലാസിലാണ് രൂപം കൊള്ളുന്നത്‌. നീണ്ടുനിന്ന അടിമത്തത്തിന്‍റെ സൃഷ്ട്ടിയായ  ഭരണവ്യവസ്ഥ കാരണം ഗ്രമീണയാഥാര്‍ഥ്യങ്ങള്‍ അനുഭവിച്ചറിഞ്ഞവരല്ല പദ്ധതിക്കു രൂപം നല്‍കുന്നത് എന്നത് ഒരു വൈരുധ്യമാണ്.

അനുഭവം ഒരു അനിവാര്യത എന്ന നിലയിലല്ല ഇവിടെ വിവക്ഷിക്കുന്നത്. ഗാന്ധിജി ജനിച്ച പോര്‍ബന്തര്‍ ഒരു കുഗ്രാമാമായിരുന്നില്ല. എന്നിട്ടും ഗ്രാമീണദാരിദ്ര്യത്തെപ്പറ്റി ഗാന്ധിജിയെപ്പോലെ  ആര്‍ക്കും ബോധമുണ്ടായിരുന്നില്ല. ഗ്രാമീനാഭിമുഖ്യത്തോടെ ആസൂത്രണവും നിര്‍വ്വഹണവും നടക്കുന്നുണ്ടോ? ഉദ്യോഗസ്ഥന്‍മാരുടെ കൂറ് ജനങ്ങലോടാണോ അതോ മേല്ദ്യോഗസ്ഥന്‍മാരോടോ?

വിദ്യാസ്മ്പന്നര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ അതിനെ മസ്തിഷ്ക വാര്‍ച്ചഎന്നു പറയുന്നു. ഉപജീവനത്തിനുവേണ്ടി  അവര്‍ നഗരങ്ങലിലേക്ക് പോകുന്നതും എങ്ങനെ അപലപിക്കപ്പെടെണ്ടാതല്ലേ?

കാര്‍ഷികവികസനം,മേഖലാവികസനം എന്നെല്ലാം തരംതിരിച്ച് മാറിമാറി പദ്ധതികള്‍ ഗ്രാമക്ഷേമം ലക്ഷ്യമാക്കി  1952 മുതല്‍( ഇന്ത്യയില്‍ സാമൂഹിക വികസന പരിപാടി അന്നാണ് ആരംഭിച്ചത്‌) നടപ്പാക്കുകയുണ്ടായി. ഇവ സ്വാതന്ത്ര്യലബ്ധിക്കു മുബേ ആരംഭിച്ച പരീക്ഷണങ്ങളുടെ അനുഭവപാഠം ഉള്‍ക്കെണ്ടൂ.

ശ്രീനികേതന്‍ (1921)

ഉയര്‍ന്നവര്‍ക്ക്  ഗ്രാമീണരോടുള്ള താളുപര്യരാഹിത്യത്തിന്‍റെ പ്രതികരണം എന്ന നിലയിലാണ് മഹാകവി രവീന്ദ്രനാഥ്ടാഗൂര്‍ ശ്രീനികേതന്‍ ആരംഭിച്ചതു. ലിയോനാര്‍ട് എമിസ്റ്റ് എന്ന ഇംഗ്ലീഷ്കാരന്‍റെ സഹായം ഇതിനുണ്ടായിരുന്നു.

‘ആവശ്യം എന്‍റെതുതന്നെ’.

മഹാകവി തന്‍റെ പ്രോരനയെ വിശദീകരിച്ചത് അങ്ങനെയാണ്. കവിതയുടെ സ്വ്പ്നലോകത്തുനിന്ന്‍ ഇറങ്ങിവന്നു ചുറ്റുമുള്ള എണ്‍പത് ഗ്രാമങ്ങളില പാവപ്പെട്ടവരെ ഉദ്ധരിക്കുക എന്ന യജ്ഞത്തിനു മൂന്ന്‍  ലക്ഷ്യങ്ങളാണ്  ടാഗൂറിന്‍റെ മുന്നില്‍ പ്രധാനമായും ഉണ്ടായിരുന്നത്.

1.  സ്വന്തം പങ്കാളികളാകാന്‍ ഗ്രാമീണരില്‍ താത്പര്യം വളര്‍ത്തുക.

2.   വികസനപ്രവേര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപികരിക്കുന്നതില്‍  ജനങ്ങളെ സഹായിക്കുക.

3.  നേതാക്കളെ സമൂഹത്തില്‍നിന്നുതന്നെ വളര്‍ത്തിക്കൊണ്ട് വരിക.

ഗ്രാമപുനര്‍നിര്‍മ്മാണം നടപ്പില്‍ വരുന്നത്  കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമീനക്ഷേമം എന്നീ നാലു വകുപ്പുകള്‍ മുഖേന ആസൂത്രണം ചെയ്തത് ടാഗൂറാണ്. സര്‍ക്കാര്‍ സഹായത്തിനു കത്തുനില്‍ക്കാതെ സ്വാശ്രശീലം, സ്വാഭിമാനം കാത്തുസൂക്ഷിക്കല്‍, ഗ്രാമീണ താല്പര്യസംരക്ഷണം, ജോലിയില്‍ ആഹ്ലാദം എന്നീ തത്വങ്ങള്‍ അടിസ്ഥാനമാക്കി ആവിഷ്ക്കരിച്ച പരിപാടികള്‍ക്ക് ഗ്രമാജീവിതത്തിന്‍റെ മൊത്തത്തിലുള്ള പിന്നോക്കാവസ്ഥ തടസ്സമായിരുന്നു. വൃക്ഷങ്ങള്‍ കുറഞ്ഞതും മണ്ണൊലിപ്പു കാരണം ചരല്കാല്ലുകള്‍ മാത്രം അവശേഷിച്ചതുമായ പ്രദേശത്താണ് ശ്രീനികേതന്പ്രവര്‍തത്തകര്‍ വിളഭൂമി പടുത്തുയര്‍ത്തിയത്. ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും വിത്ത്‌ ഗ്രമീനര്‍ക്കിടയില്‍  വിതരണം ചെയ്യാനുള്ള ഏര്‍പ്പാട് അവിടെ ചെയ്തു. ആറുമാസത്തെ കൃഷിപ്പണി കഴിഞ്ഞ്‌ ശേഷിച്ച സമയം കൈത്തൊഴിലില്‍ ഏര്‍പ്പെട്ടല്‍മാത്രമേ കൃഷിക്കാരുടെ സാമ്പത്തീക  നില മെച്ചപ്പെടുകയുള്ളൂ ഇതിനായി ശില്പഭവനം എന്ന പേരില്‍ കൈത്തൊഴില്‍ വിഭാഗം ആരംഭിച്ചു. ശാന്തിനികേതന്‍ സന്ദര്‍ശിക്കുന്നവര്‍ കലാപരമായ വൈഭവം തികഞ്ഞ വസ്തുക്കള്‍ തേടി ശ്രീനികേതനിലെത്തി. ഗ്രാമങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ കൈത്തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുക മാത്രമേ വഴിയുള്ളൂ.

ഇംഗ്ലീഷുകാര്‍ ‘ഗ്രാമീണാവസ്ഥ എന്നോന്ന്‍ ഇന്ത്യയിലില്ല’. എന്ന മട്ടില്‍ ഭരണം നടത്തുമ്പോഴാണ് നോബല്‍ സമ്മാനം ലഭിച്ച തുക മുടക്കി ടാഗൂര്‍ ഗ്രാമവികസനം  ലക്ഷ്യമാക്കി ശ്രീനികേതന്‍ സ്ഥാപിച്ചത്..

മാര്‍ത്താണ്ന്ധം (1921)

പാവപ്പെട്ടവര്‍ക്ക് ഭക്ഷണമാണ് ആത്മീയം. ഇതിന് സ്വയം സഹായിക്കുന്നതിന്റെ പ്രാധാന്യം പരിശീലിപ്പിക്കണം. തെക്കേ ഇന്ത്യയിലെ പ്രധാന ഗ്രാമീണ വികസന കേന്ദ്രമായ മാര്‍ത്താണ്ഡത്തിന്‍റെ പ്രസക്തി ഇവിടെയാണ്. തിരുവനന്തപുരത്തുനിന്നു 40 കിലോമീറ്റര്‍ തെക്ക് കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മാര്‍ത്താണ്ഡവും പരിസരവും വൈ.എം.സി.എ.യുടെ ആസ്ഥാനമായിരുന്നു. ഗ്രാമങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന സത്യം തുറന്ന്‍ പറഞ്ഞ് ഭരണാധികാരികളുടെ അപ്രീതി  നേടിയ കെ.റ്റി പോള്‍ ആയിരുന്നു മാര്‍ത്താണ്ന്ധം വൈ.എം.സി.എയുടെ അന്നത്തെ സെക്രട്ടറി. ശ്രീനികേതനിലെത്തിയ ഡോക്ടര്‍ സ്പെന്‍സര്‍ ഹാച്ചും പത്നിയും ഒരു സംഘം ഗ്രാമോദ്ധാരണവാലണ്ടിയര്‍മാരോടോത്ത് പ്രവര്‍ത്തനത്തിന് മാര്‍ത്താണ്ഡത്തിനു ചുറ്റുമുള്ള ചന്തയിലും മറ്റ് പ്രസംഗപ്രചാരണ പരിപാടികളുമായി ചുറ്റിക്കറങ്ങി. 1921 ല്‍  സ്പെന്‍സര്‍ ഹാച്ചിന്റെ നേതൃത്തത്തില്‍ മാര്‍ത്താണ്ഡത്തെ മാതൃകാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ജാതിയും മതവും നോക്കാതെ ഏറ്റവും പാവപ്പെട്ടവന് സഹായം എന്ന ലക്‌ഷ്യം ഗ്രാമ പ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനവും അഭിരുചിയും ലഭിച്ച സ്പെന്‍സര്‍ ഹാച്ചിനുണ്ടായിരുന്നു. ആറു ഗ്രാമങ്ങളിലെ 16 ചന്ത പ്രദേശങ്ങളാണു ഈ മാതൃകാകേന്ദ്രത്തിന്‍റെ പരിധിയില്‍ വന്നത്. ബോധവല്‍ക്കരണത്തോടൊപ്പം ഗ്രാമീണര്‍ക്ക് വിദഗ്ധോപദേശം നല്‍കലും മാര്‍ത്താണ്ഡത്തിന്‍റെ മാര്‍ഗ്ഗമായിരുന്നു. നേതൃത്ത പരിശീലന പദ്ധതികളും മൃഗസംരക്ഷണം, ഗ്രാമവ്യവസായങ്ങള്‍, കൈത്തറികരകൌശലവസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയവയിലെ പ്രായോഗികപഠനങ്ങളും ചുറ്റുമുള്ള ഗ്രാമീണര്‍ക്ക് ആവേശം നല്‍കി. മതപരമായ ലക്ഷ്യത്തോടൊപ്പം പാവപ്പെട്ടവരുടെ മൊത്തം നന്മ എന്ന ശ്രേഷ്ഠമായ മാതൃക ഗ്രാമവികസന രംഗത്ത് പുതിയ ഉണര്‍വ് ഉണ്ടാക്കി. വിദഗ്ധന്‍മാര്‍ ജനസമ്പര്‍ക്കത്തിനായി സമീപ പ്രദേശങ്ങളിലെക്കു നീങ്ങി. ഓരോ വിഷയങ്ങള്‍ക്കും ഓരോ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് ഹാച്ച് തന്‍റെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോയത്. ഇതുമൂലം ചൂഷണവിമുക്തമായ വിപണി ഗ്രാമീണ ദാരിദ്ര്യത്തെ കുറച്ച് കൊണ്ടുവരുന്നു. പ്രതിഭലം പറ്റാത്ത സമ്പന്ന സേവകരുടെ പ്രവര്‍ത്തനവും പണച്ചെലവ്‌ ഏറ്റവും കുറഞ്ഞ ഗ്രാമാപ്രവര്‍ത്തനരീതിയും മാതൃകാപരമായ ലഘുജീവിതം നയിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചു. കലാമാധ്യമങ്ങളും വായനാശാലകളും വഴി ജനങ്ങളെ സമീപിച്ച ഡോ.സ്പെന്‍സര്‍ ഹാച്ച് മാര്‍ത്താണ്ഡത്തെപ്പറ്റി ‘Up from the poverty in rural India’, ‘Towards freedom from want’, ‘Further Upward in Rural India’ എന്നീ ഗ്രന്ഥങ്ങള്‍ മുഖേന തന്‍റെ അനുഭവങ്ങളുടെ ആകെത്തുക ലോകത്തിനു നല്‍കി.

സേവാഗ്രാം (1936)

‘ഭാരതത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമങ്ങള്‍ നശിക്കുന്നെങ്കില്‍ ഭാരതവും നശിക്കും. നമുക്ക് ലോകത്തിനു നല്‍കാനുള്ള സന്ദേശം അതോടെ നഷ്ടമാകും’ എന്ന മുന്നറിയിപ്പ് തന്ന ഗാന്ധിജി തന്‍റെ നിര്‍മ്മാണ പരിപാടികളുടെ ആസ്ഥാനമാക്കിയത് സേവാഗ്രാം എന്ന കുഗ്രാമമാണ്‌. കൈത്തൊഴിലാളികളുടെ പുനരുദ്ധാരണം ഗ്രാമശുചീകരണം, വനിതാക്ഷേമം അടിസ്ഥാന വിദ്യാഭ്യാസം, ഗ്രാമീണ പരിശീലനം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മാതൃക സേവാഗ്രാമത്തില്‍ ആരംഭിച്ചു. ജനങ്ങള്‍ സ്വന്തം പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരസഹായം കൂടാതെ പരിഹാരം കണ്ടെത്തുകയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സന്ദേശമെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. ഖാദിയുടെ പ്രചാരണം സ്വദേശ പ്രസ്ഥാനത്തെ വളര്‍ത്തുകയും ഓരോ ഗ്രാമവും സ്വയം പൂര്‍ണ്ണമാകാനുള്ള രൂപരേഖ ആവിഷ്കരിക്കുകയും ചെയ്തു. നവീനരീതിയിലുള്ള കക്കൂസും വളക്കുഴികളും ശുചിത്വം ജീവിതരീതിയാക്കി മാറ്റാന്‍ ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു. എല്ലാവര്‍ക്കും വീട് എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒരു സ്ഥലത്ത് അഞ്ചു നാഴികയ്ക്കുള്ളില്‍ ലഭ്യമായ അസംസ്കൃതവസ്തുക്കള്‍ മാത്രം ഉപയോഗിച്ച് വീടുണ്ടാക്കണം. നൂറുരൂപയ്ക്കകത്ത്‌ ചെലവുവരുന്ന ഇത്തരമൊരു മണ്‍കുടിലിലാണ് സ്വാതന്ത്ര്യസമരം നയിച്ച ഗാന്ധിജി താമസിച്ചിരുന്നത്. ഒരു ഗ്രാമത്തിന് ഒരാള്‍ എന്ന കണക്കില്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും പരിശീലനത്തിനായി പ്രവര്‍ത്തകരെ സേവഗ്രാമത്തിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ മധ്യഭാഗത്ത്‌ മണ്‍കുടില്‍ കെട്ടി ഗാന്ധിജി താമസം തുടങ്ങിയത്. ‘എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം’ എന്ന ഗാന്ധിജിയുടെ വാക്കുകള്‍, സേവാഗ്രാമില്‍വച്ചാണ് സ്വയംപൂര്‍ണ്ണമായ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയ്ക്കും സ്വയംപര്യാപ്തമായ സാമൂഹികക്രമത്തിനും ആവശ്യമായ പക്വത നേടിയത്.

ഗൂര്‍ ഗോണ്‍ (1920)

ഒരു ജില്ലാ കലക്ടറുടെ നേതൃത്തത്തില്‍ ഭാരതത്തില്‍ നടന്ന ആദ്യത്തെ ഗ്രാമവികസനയത്നം പഞ്ചാബിലെ ഗൂര്‍ ഗോണ്‍ ജില്ലയില്‍ അരങ്ങേറി. മഴ വളരെ കുറഞ്ഞതും ജലസേചന സൗകര്യം പരിമിതവുമായ ജില്ലയില്‍ ഗ്രാമീണരുടെ പട്ടിണി ഇല്ലാതാക്കാന്‍ എഫ്.എല്‍.ബ്രയിന്‍ എന്ന ഉദ്യോഗസ്ഥന്‍ മുന്നിട്ടിറങ്ങിയത് ഗ്രാമീണ ജീവിതം നേരില്‍ കണ്ടു പഠിച്ചതിന്റെ ഫലമാണ്. തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഭൃത്യന്‍മാരുടെയോ കീഴ്ജീവനക്കാരുടെയോ സഹായം കൂടാതെ സ്വന്തം കൈകൊണ്ട് നിര്‍വഹിക്കുന്നതില്‍ ശ്രദ്ധവെച്ച ബ്രയിന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നതില്‍ അത്ഭുതമില്ല. ഗ്രാമീണരോടൊത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് തൊഴിലിന്‍റെ മാന്യത ഉയര്‍ത്തിപിടിച്ച ജില്ലാ കലക്ടര്‍ ഗ്രാമത്തിന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ കൃഷിക്കാര്‍ക്ക് വേണ്ടി ഒരു പദ്ധതി തയ്യാറാക്കി അംഗീകാരം നേടി. ഗ്രാമ പുനര്‍നിര്‍മ്മാര്‍ണത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ചെയ്യേണ്ടത് ഗ്രാമീണര്‍ക്ക്ആവശ്യമായ സാങ്കേതിക സഹായവും ഉപദേശവും നല്‍കി രോഗത്തിനും നാശനഷ്ടങ്ങള്‍ക്കും മുന്നില്‍ ആത്മവീര്യം നഷ്ടപ്പെടാതിരിക്കാന്‍ അവരെ സഹായിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മാതൃകാ കൃഷി തോട്ടങ്ങള്‍, നല്ല വിത്ത് നവീന രീതിയിലുള്ള കലപ്പ മുതലായവ പ്രചാരത്തിലാക്കി. ഓരോ വീടിനും ഓരോ വളക്കുഴി എന്ന മുദ്രാവാക്യം ഫലപ്രദമാക്കി.സ്കൂളുകളും നിശാപഠനശാലകളും സ്ഥാപിച്ചതും ശിശുപ്രദര്‍ശനവും വാരാഘോഷങ്ങളും തുടങ്ങിവച്ചതും ബ്രയില്‍ ആയിരുന്നു. ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സ്കൂള്‍ ഓഫ് റൂറല്‍ എക്കോണമി സ്ഥാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമസഹായക് (വില്ലേജ് ഗൈഡ്) മുഖേന പരിശീലനം നല്‍കുന്ന പദ്ധതി ബ്രയില്‍ ആവിഷ്ക്കരിച്ചതാണ്. സ്ത്രീകളോടൊപ്പം ഗ്രാമത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും വികസനപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഇപ്രകാരം കഴിഞ്ഞു. സമൂഹത്തിലെ വരേണ്യര്‍ക്ക് സേവന മനസ്ഥിതി ഉണ്ടാക്കാനും വികസനം മുകളില്‍ നിന്ന്‍ അടിച്ചേല്‍പ്പിക്കാതെതന്നെ ബഹുജനവിദ്യാഭ്യാസം, ഗ്രാമസംഘടന മുതലായവയിലൂടെ സഹജീവികളെ സഹായിക്കാനും കഴിഞ്ഞു.

ബറോഡ പ്രോജക്ട് (1931)

നവസാരിജില്ലയില്‍ കോസാല എന്ന സ്ഥലത്ത് അവിടെ ദിവാനായിരുന്ന വി.ടി.കൃഷ്ണമാചാരിയാണ് ബറോഡ പ്രോജക്ടിന്‍റെ നേതൃത്വം ഏറ്റെടുത്തത്. ബറോഡയില്‍ മന്ത്രി ആയിരുന്ന രാജാ സര്‍.ടി.മാധവറാവുവാണ്ഈ പ്രോജക്ടിന്‍റെ ആദ്യത്തെ ഉപജ്ഞാതാവെങ്കിലും ഗ്രാമത്തെ കേന്ദ്രീകരിച്ച് മാര്‍ത്താണ്ഡത്തെ മാതൃകയില്‍ ഡോ.സെബാസ്റ്റ്യന്‍ ഹാച്ചിന്റെ പിന്തുണയോടെ റൂറല്‍ റീകണ്‍സ്ട്രക്ഷന്‍ സെന്‍റര്‍ സ്ഥാപിച്ച് കൃഷിപരിഷ്കരണവും കുടില്‍ വ്യവസായങ്ങളുടെ പുനരുദ്ധാരണവും ആരംഭിച്ച കൃഷ്ണമാചാരി പിന്നീട് ഗ്രാമവികസന രംഗത്ത് ആചാര്യനായിത്തീര്‍ന്നു. നൂറുകണക്കിന് അടുക്കളതോട്ടങ്ങളും കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളും സഹകരണ സംഘങ്ങളും ഒരു പുതിയ ഉണര്‍വുണ്ടാക്കി മെച്ചപ്പെട്ട ജീവിതത്തില്‍ ഗ്രാമീണര്‍ക്ക് ആസക്തി വളര്‍ത്തി. സൗകൌട്ട് പ്രസ്ഥാനം, കൂടുതല്‍ വ്യാവസായിക വികസനം, ശുദ്ധജലവിതരണം, വയോജനവിദ്യാഭ്യാസം റോഡുണ്ടാക്കല്‍ തുടങ്ങിയബ് എല്ലാ മേഖലകളിലും ഈ പ്രോജക്ട് ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫര്‍ക്കവികസന പദ്ധതി (1946)

തിരുവിതാങ്കൂര്‍ സ്റ്റേറ്റിലെ വില്ലേജ് അപ്ലിഫ്റ്റ് പദ്ധതി, മദിരാശിയിലെ ഫര്‍ക്കാ വികസന പദ്ധതി എന്നിവ ഗവണ്‍മെന്റിന്റെ നേതൃത്തത്തില്‍ ഏതാനും ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് നടന്ന വികസനശ്രമങ്ങളാണു. ഒരു നിശ്ചിത സമപരിധിക്കുള്ളില്‍ ജനപിന്തുണയോടെ ഗ്രാമ വികസന പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനു ഒരു ജില്ലയിലെ രണ്ടു ഫര്‍ക്കകള്‍ എന്ന കണക്കില്‍ 98 ഫര്‍ക്കകള്‍ ആണ് ഘട്ടംഘട്ടമായി തിരഞ്ഞെടുത്തത്. ഗ്രാമീണരുടെ പ്രശ്നങ്ങള്‍ അവര്‍തന്നെ പരിഹരിക്കുക എന്ന തത്വമനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കരാറുകാരെ ഒഴിവാക്കി. ജില്ലാ കലക്ടറുടെ കീഴില്‍ രണ്ടോ മൂന്നോ ഫര്‍ക്കകള്‍ക്ക് ഒരു ഉദ്യോഗസ്ഥനും ഗ്രാമങ്ങള്‍ക്ക് വികസന ആഫീസറും നിയോഗിക്കപ്പെട്ടു. ഇരുപത്തഞ്ചോ മുപ്പതോ ഗ്രാമങ്ങള്‍ ആണ് ഒരു യുണിറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫര്‍ക്കാതലത്തില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തതോടെ ഏകോപിപ്പിക്കുക എന്ന ആശയം ഫര്‍ക്കാ വികസനത്തിന്‍റെ സംഭാവനയാണ്. പദ്ധതികളെ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും രണ്ടായി തരംതിരിച്ച് നടത്തിപ്പിനായി സംസ്ഥാന ഗ്രാമക്ഷേമ സമിതി ഉണ്ടാക്കുകയും ചെയ്തു. വികേന്ദ്രീയമായ ഒരു ജനായത്ത ഭരണക്രമം നടപ്പാക്കുകയും, ഗ്രാമഗതാഗതം നടത്തിപ്പിനായി സംസ്ഥാന ഗ്രാമക്ഷേമ സമിതി ഉണ്ടാക്കുകയും ചെയ്തു. വികേന്ദ്രീയമായ ഒരു ജനായത്തെ ഭരണക്രമം നടപ്പാക്കുകയും ഗ്രാമഗതാഗതം, ശുചീകരണം, ശുദ്ധജല വിതരണം, ഖാദിഗ്രാമവ്യവസായങ്ങള്‍, കൃഷി എന്നീ പരിപാടികള്‍ക്ക് അഞ്ച് ഉദ്യോഗസ്ഥ ഏജന്‍സികള്‍ രൂപീകരിക്കുകയും ചെയ്തു. ഗ്രാമീണരുമായി ഇടപഴകി ജീവിക്കാനുള്ള ഉദ്യോഗസ്ഥന്മാരുടെ പരിമിതി കണക്കിലെടുത്ത് സാമൂഹിക പ്രവര്‍ത്തകരെയും സ്വാതന്ത്ര്യ സമരഭടന്മാരെയും മറ്റും നിര്‍വഹണത്തില്‍ പങ്കെടുപ്പിക്കുക വഴി വികസനത്തില്‍ ആരോഗ്യകരമായ മത്സരം തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. ഒരു ചെറിയ ഭൂപ്രദേശത്തെ വികസനത്തിനുള്ള ഒരു യുണിറ്റായി വികസനബ്ലോക്കുകള്‍ രൂപാന്തരപ്പെട്ടത് ഫര്‍ക്കാവികസന പദ്ധതിയുടെ ചുവടുപിടിച്ചാണ്.

നീലോഖരി പ്രോജക്റ്റ് (1948)

1947-ല്‍  വിഭജനത്തെത്തുടര്‍ന്ന്‍ ഇന്ത്യയിലേക്കു കടന്ന അഭയാര്‍ഥികള്‍ ഏട്ടവും വലിയ വെല്ലുവിളിയായിരുന്നു. നാടും വീടും വെടിഞ്ഞെത്തിയ അവരെ പുനരധിവസിപ്പിക്കുന്നതിന്നായി ഉണ്ടായ ആദ്യത്തെ സങ്കേതം പഞ്ചാബിലെ കുരുക്ഷേത്രത്തിലാണ്. അഭയാര്‍ത്ഥിത്താവളത്തില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധസേവകരുടെ ആവശ്യം ഉണ്ടായിരുന്നു. അമേരിക്കന്‍ കമ്പനിയില്‍ ജോലി രാജിവച്ച് കുരുക്ഷേത്രത്തിലെത്തിയ എസ്. കെ.ഡോ  ഒരു സര്‍വ്വേ നടത്തി ശരനാര്‍ത്ഥികളുടെ  പുനരധിവാസത്തിനുള്ള പദ്ധതിയുണ്ടാക്കി. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സ്വയം നിര്‍മ്മിക്കുന്നതിനുള്ള ഒരു തീവ്രയജ്ഞമായിരുന്നു അത്. നീലോഖരി എന്ന സ്ഥലത്തെ അഞ്ഞൂറ്റിഅമ്പത് ഏക്കാര്‍ തരിശുനിലത്തില്‍ പനിശാലകളും പരിശീലനകേന്ദ്രങ്ങളും കൃഷിയിടങ്ങളും  വിപണിയും ഉയര്‍ന്നു. പെട്രോള്‍, സിമെന്‍റ്, ഇരുമ്പ് ഇവ ഒഴികെയുള്ള എല്ലാം  നീലോഖരിയില്‍ത്തന്നെ ഉണ്ടാക്കാന്‍ പ്രതിജ്ഞയെടുത്തു. മരപ്പണി, ഇരുമ്പുപണി തുടങ്ങിയ അടിസ്ഥാന തൊഴിലുകളിലും എന്ജിനേയരിന്ഗിലുമെല്ലാം ഇവിടെ പരിശീലനമ് നല്‍കി. 1948-ല്‍ നീലോഖരിക്യാമ്പു സന്ദര്ശിച്ച പ്രധാനമന്തി നെഹ്‌റു “ഇന്ത്യയില്‍ ആയിരം നീലോഖരികള്‍ ഉണ്ടാകട്ടെ” എന്ന്‍ ആശംസിച്ചു. ചുറ്റുമുള്ള നൂറു ഗ്രാമങ്ങള്‍ ചേര്‍ത്ത് പഞ്ചായത്ത്‌, സഹകരണസംഘം, സ്ക്കൂള്‍ എന്നിവയിലൂടെ സാമൂഹിക വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും  ഉറച്ച ഒരു മാതൃകാ ഗ്രാമമായി നീലോഖരി വളര്‍ന്നപ്പോള്‍ സര്‍ക്കാരില്‍നിന്നു കിട്ടിയ തുക മുഴുവന്‍ പലിശസഹിതം തിരിച്ച്ചടച്ചു. സ്വയംസഹയം എന്ന സാമൂഹിക വികസന പ്രസ്ഥാനത്തിന്‍റെ അടിത്തരയിട്ടതും പിന്നീട് സാമൂഹികവികസന മന്ത്രിയായിത്തീര്‍ന്ന എസ്.കെ.ഡോ യുടെ നീലോഖരിയാണ്.

എട്ടാവാ പ്രൊജക്റ്റ്‌ (1947)

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ സേവനമനുഷ്ടിച്ച  ആല്‍ബര്‍ട്ട് മേയര്‍ എന്ന അമേരിക്കകാരണു ഈ പദ്ധതിയുടെ  സൂത്രതാരന്‍. ഉത്തരപ്രദേശിലേ എട്ടാവാ ജില്ലയിലെ 64 പിന്നോക്ക ഗ്രാമങ്ങളില്‍ തുടങ്ങി 365 ഗ്രാമങ്ങളിലേക്കു വ്യാപിച്ച ഈ പദ്ധതിയെ അമേരിക്കയിലെ ടെന്നസിതഴ്വര പദ്ധതിയോട് ഉപമിക്കറുണ്ട്.  ഒരു പ്ലാനര്‍,കൃഷിവിദഗ്ദ്ധന്‍ എന്നിവരുടെ സഹായത്തോടെ പൈലറ്റ് പദ്ധതികള്‍ എന്ന നിലക്കാണ് ഗ്രമാഭിവൃധിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയത്. വിത്ത്‌ സംരക്ഷണശാലകള്, മാതൃകാഭാവനങ്ങള്‍, പഞ്ചായത്തു മന്ദിരങ്ങള്‍, പ്രാഥമീക വിദ്യാലയങ്ങള്‍ എന്നിവ നിര്‍മ്മിച്ചും, പഞ്ചായത്തു സെക്രട്ടറിമാരെയും  സാമൂഹിക പ്രവേര്‍ത്തകരെയും  പരസ്പ്പരം മാറ്റി നിയമിച്ചും ഒരു പരീക്ഷണം നടത്തിയ  ഏട്ടാവാ പദ്ധതിയാണ്  പിന്നിട് സാമൂഹിക വികസന ബ്ലോക്കുകള്‍ക്ക് വഴിമാരിക്കൊടുത്തത്. ആവിഷ്ക്കരനത്തിലും നിര്‍വ്വഹനത്തിലും ശാസ്ത്രീയ വീക്ഷണം നിലനിര്‍ത്തിയ ഏട്ടാവ്വായിലെ പ്രവര്‍ത്തന ഫലമായി കൃഷിക്കാര്‍ പുതിയ വിത്ത്, വളം, നവീന കൃഷിരീതികള്‍ എന്നിവ സ്വീകരിച്ചു.കര്ഷികോ ലുപാദനം 50 ശതമാനം വര്‍ദിച്ചതായി   ഏട്ടാവാ പദ്ധതിയെ സംബ്ന്ധിച്ച റോക്ക്ഫെല്ലര്‍ ഫൌണ്ടേഷന്‍ ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സാമൂഹിക വികസനം ( കമ്മ്യൂണിറ്റി ഡവല്പ്മെന്‍റ്)

ആസൂത്രിത ദേശീയ വികസനത്തിന്‍റെ ഭാഗമായി 1952-ല്‍ പ്രാദേശിക തലത്തില്‍ അങ്ങിങ്ങായി തുടങ്ങിയ കമ്മ്യൂണിറ്റി ഡവല്പ്മെന്‍റ് പ്രോഗ്രാം 1963 ആയപ്പോഴക്കും 5,243 കമ്മ്യൂണിറ്റി ഡവല്പ്മെന്‍റ് ബ്ലോക്കുകളിലൂടെ ഇന്ത്യയെട്ടാകെ വ്യാപിച്ചുകഴിഞ്ഞിരുന്നു. ഒരു പ്രദേശത്ത ഭൌതീകവും മാനുഷീകവുംമായ വിഭവങ്ങളുടെ സംബൂര്‍ണ്ണമായ വികസനം ഭദ്രമാക്കുകയും  തദ്വാരാ ഗ്രാമ സമൂഹത്തെ  ഉന്നതജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു സാമൂഹിക വികസനത്തിന്‍റെ ലക്‌ഷ്യം. കര്ഷികൊല്‍പാദനത്തിന്‍റെ ദ്രുതഗതിയിലുള്ള വിപുലീകരണം പരിപാടിയുടെ പ്രാധമികോദേശ്യമായി  നിശ്ചയിക്കപ്പെട്ടു.  കുടില്‍- ചെറുകിട വ്യവസായങ്ങളുടെ  വികസനവും ഇതിനോട് ബന്ധിപ്പിക്കപ്പെട്ടു. ആരോഗ്യം, ശുചിത്വം, ഭാവന നിര്‍മ്മാണം, വിദ്യാഭാസം തുടങ്ങിയവയ്ക്കും പ്രാധാന്യം ലഭിച്ചു. ശരിയായ ഗതഗതസൗകാര്യങ്ങലോരുക്കലും പരിപാടിയുടെ ഭാഗമായിരുന്നു. വികസനപ്രവര്‍ത്തകരുടെ  പരിശീലനത്തിനും സ്ഥാനം ലഭിച്ചു.  ജനങ്ങളുടെ മനോഗതിയില്‍  സമൂലമായ ഒരു മാറ്റം  സംജാതമാക്കല്‍, ഉന്നതമാനദണ്ഡങ്ങല്‍ക്കുവേണ്ടിയുള്ള ഉത്ക്കടമായ  ഒരു ആഗ്രഹം അവരില്‍ ജനിപ്പിക്കല്‍ ഇവയായിരുന്നു ഏറ്റവും പ്രധാനം.

1963 ഒക്ടോബറോടെ രാജ്യം മുഴുവന്‍ സാമൂഹികവികസന പരിപാടിക്കു കീഴിലായി. എക്സ്റ്റന്‍ഷന്‍ സര്‍വീസുകളുടെ ഒരു ഏകോപിത  സംവിധാനവും അത്യാവിശ്യം വേണ്ട  വികസന ചട്ടകകൂടിന്‍റെ സ്ഥാപനവും ഇതുവഴി പ്രയോഗികമായത്തോടെ പരിപാടിയുടെ പ്രഥമഘട്ടം പൂര്‍ത്തിയായി.

വികസനത്തിന്‍റെ ചുമതലയ്ക്ക്, ജില്ല, ബ്ലോക്ക്, ഗ്രാമം എന്നീ തലങ്ങളില്‍ ജനകീയ സ്ഥാപനങ്ങളുടെ  സൃഷ്ടിയും  വികസനവുമായിരുന്നു രണ്ടാം ഘട്ടം. ഈ ഘട്ടത്തില്‍, ഗ്രാമതലത്തില്‍ പഞ്ചായത്തും, ബ്ലോക്കുതലത്തില്‍ പഞ്ചായത്ത് സമിതിയും, ജില്ലാ തലത്തില്‍  ജില്ലാ പരിഷത്തും മുഖേന  സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

തങ്ങളുടെ പ്രടെഷത്തിനുവണ്ട  പദ്ധതികളുടെ രൂപീകരനവുംമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പങ്കുചേരല്‍ ഉത്തേജിപ്പിക്കുന്ന  തീവ്ര തരവികസനമുഖമായിരുന്നു ഒന്നാം ഘട്ടം. ഈ ഘട്ടത്തില്‍ സ്വ്യശ്രയശക്തി നേടിയ ഗ്രാമസമൂഹങ്ങളിലെ സാമൂഹിക വികസന സംബ്രദായംഅതിന്‍റെ പ്രവര്‍ത്തനപൂര്ന്നതയ്ക്ക് തീര്‍ത്തും ചിട്ടപ്പെടുത്തിയത് രണ്ടാം ഘട്ടത്തിലാണ്.

ദരിദ്രര്‍ക്കുവേണ്ടിയുള്ള പരിപാടികള്‍

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് കേരളം. സന്ദര്‍ശകരെ മാടിവിളിക്കുന്ന  കടല്ക്കര എട്ടുലക്ഷത്തോളം മത്സ്യ തൊഴിലളികള്‍ക്ക് ഉപജീവന സൗകര്യം നല്‍കുന്നു. ഭാരതത്തിന്‍റെ മത്സ്യസമ്പത്തില്‍ ഇരുപതുശതമാനം ഈ മനോഹര തീരത്ത് വിളയുന്നു.

കേരളത്തിലെ സമതലങ്ങള്‍ ഇന്ത്യയ്ക്ക് വിദേശ നാണ്യം വാരിത്തരുന്ന റബ്ബറിന്‍റെയും കശുവണ്ടിയുടെയും കുരുമുളകിന്‍റെയും കേടാരമാണ്. എണ്ണമറ്റ നദികളുടെ ഉത്ഭവ സ്ഥലമായ കുന്നുകളും മലകളുമടങ്ങുന്ന പര്‍വ്വത പ്രദേശം തേയിലത്തോട്ടങ്ങളും  ഏലക്കടുകളും ചന്ദന മരങ്ങളും കൊണ്ട് സംമ്പന്നമത്രെ.

ഇന്ത്യയുടെ മൊത്തം വിസ്ത്തീര്‍ണത്തില്‍ ഒന്നര ശതമാനം മാത്രമാനുള്ളത്തെങ്കിലും ജനസംഖ്യയുടെ രണ്ടേകാല്‍ ശതമാനം കേരളമേന്ന കൊച്ചു സംസ്ഥാനത്തിന്നനുള്ളത്. വിഭാവസന്ദ്രത ജനസാന്ദ്രതയുടെ കാരണമായത്സ്വാഭാവികം തന്നെ. അഭ്യസ്തവിദ്യരടക്കം തൊഴില്‍ ചെയ്തു ജീവിക്കുന്ന കേരളിയരില്‍ മുപ്പതു ശതമാനത്തോളം മരുനടുകളിലാണ്‌ ജോലി ചെയ്യുന്നത്. അവര്‍ നാട്ടിലേക്കയയ്ക്കുന്ന പണവും, വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും സുഭിക്ഷതയും ഒറ്റ നോട്ടത്തില്‍ നാഗരീയതയുടെ ക്രിത്രിമഭാവം നല്‍കുന്നുണ്ടെങ്കിലും പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഗ്രാമീണരില്‍ നല്ലൊരു വിഭാഗം ദാരിദ്ര്യ രേഖയോടുരുമ്മി നാളയെക്കുരിച്ച് ഭീതിയോടെയാണ് കഴിയുന്നത്.

തൊഴിലവസരങ്ങളുടെ കുറവ് 20 ലക്ഷത്തിലേറെ യുവജനങ്ങളെ എംപ്ലോയ്മെന്‍റ് എക്സ്ചെഞ്ചുകളുടെ വാതില്‍ക്കലെത്തിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം തൊഴില്‍രഹിതരുടെ  പത്തിലോന്ന്‍ കേരളത്തിലാണ്. ജനസംഖ്യയുടെ 81 ശതമാനം കൃഷി കൊണ്ട് ഉപജീവനം നേടുന്ന കര്‍ഷകത്തോഴിലളികളടക്കം വര്‍ഷം മുഴുവന്‍ ജോലി ലഭിക്കത്തവരായി വേറെയും അനേകം പേര്‍ നിഷ്ക്രിയരാണ്.

ആസൂത്രിത പുരോഗതി, വ്യവസായികോല്‍പാദനത്തിന്‍റെയും കാര്‍ഷികമേഖലയുടെ വളര്‍ച്ചയുടെയും തോത് അഭിമാനാര്‍ഹമാം വിധം വര്‍ദ്ധിക്കുകയുണ്ടായി. എങ്കിലും അഞ്ചു പഞ്ചവത്സര പദ്ധധതികളുടെ ആത്യന്തികഫലം വിശകലനം ചെയ്തപ്പോള്‍ ഒന്ന് വ്യക്തമായി. ഇല്ലാത്തവര്‍ കുറെക്കൂടി ഇല്ലത്തവന്നയിത്തീര്‍ന്നിരിക്കുന്നു.

നാളിതുവരെയുള്ള സാമ്പത്തീക വളര്‍ച്ചയുടെ ഗുണങ്ങള്‍ ലഭിക്കനവാതെ പോയവര്‍ക്കുവേണ്ടിയാണ് ആറാം പദ്ധതിക്കാലത്ത് സംയോജിത ഗ്രാമ വികസന പരിപാടി ആരംഭിച്ചത്. പുരോഗതിയുടെ മുഖ്യധാരയില്‍ നിന്ന്‍ അകന്നുപോയ ഒരു പ്രേദേശത്തെയോ മേഖലയെയോഅല്ല; കുടുംബം അടിസ്ഥാനമാക്കി മൊത്തം . ദരിദ്രജനവിഭാഗത്തെ സഹായിക്കുക എന്ന സമീപനമാണിവിടെ.

സംയോജിത ഗ്രാമവികസന പരിപാടി (I.R.D.P.)

സ്വാതന്ത്ര്യ സമ്പാദനത്തിന്ശേഷം ഗ്രാമീണ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന പല പരിപാടികളും പഞ്ചവത്സര പദ്ധതികളിലൂടെ കേന്ദ്ര- സംസ്ഥാന ഗവര്‍മെന്റുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുണ്ട്. പക്ഷേ പരിപാടികളിലൂടെ കൈവന്ന നേട്ടത്തിന്‍റെ മുഖ്യഭാഗവും സമ്പത്തീകമായിമുന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്കാണ് ലഭിച്ചത്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ തിരഞ്ഞെടുത്ത് അവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി അവരെ ദാരിദ്ര്യരേഖയ്ക്കു മുകളില്‍ എത്തിക്കുകയാണ് ഈ പരിപടികൊണ്ടു ഉദ്ദേശിക്കുന്നത്‌. ഇതിനുവേണ്ടി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പ്പയും ഗവണ്മെന്റില്‍ നിന്ന്‍ സബ്സീഡിയും നല്‍കുന്നു. ആകാശത്തിന്‍ ചുവടെയുള്ള ഏതു തൊഴിലിനും സഹായം എന്നതാണ് തത്വം.

സര്‍വ്വേ ലിസ്റ്റും ഗുണഭോക്സ്താക്കളും

സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെ കുടുംബാങ്ങളെ തെരഞ്ഞെടുക്കുന്നതിന് വിശദമായ ഒരു സര്‍വ്വേ 1992 –ല്‍ നടത്തുകയുണ്ടായി. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് 1995 –ല്‍ പുതുക്കി കലോചിതമാക്കി യിട്ടുണ്ട്. കാര്‍ഷിക കുടുംബ വരുമാനം 11000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളെയാണ്‌ ഈ ലിസ്റ്റില്‍ ദാരിദ്രരേഖയ്ക്കു താഴെയുല്ലവരായി കണക്കാക്കിയിട്ടുള്ളത്. ബ്ലോക്ക് ഓഫീസുകളിലും വി.ഇ.ഒ/എല്‍. വി.ഇ.ഒ ഓഫീസുകളിലും സര്‍വ്വേ ലിസ്റ്റ് സൂക്ഷിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഗുനഭോക്സ്താക്കളെ തിരങ്ങെടുക്കുന്നത് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും കുറഞ്ഞ വരുമാനക്കാരില്‍ നിന്നാണ്. ഈ  പ്രക്രിയയ്ക്കാണ് ‘അന്ത്യോദയ’ രീതിയെന്ന് പറയുന്നത്. ചെറുകിട- പരിമിത കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, ഗ്രാമീണ കൈത്തൊഴിലുകള്‍ എന്നിങ്ങനെ ദാരിദ്രരേഖയ്ക്കു  താഴെയുള്ള എല്ലാവരും ലക്ഷ്യവിഭാഗത്തില്‍പ്പെടുന്നു. ആകെ വാര്‍ഷിക ലക്ഷ്യത്തിന്‍റെ 50% പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും, 40% സ്ത്രീകള്‍ക്കും 3% വികലാംഗര്‍ക്കും സംവരണം ചെയ്തിരിക്കുന്നു.

അഞ്ചു വര്‍ഷം കഴിഞ്ഞ്‌ 1998-ല്‍ ആരംഭിച്ച കുടുംബ സര്‍വ്വേ ( കുടുംബ സെന്‍സസ്- ബി.പി.എല്‍ ) പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അര്‍ഹരായ ഗുനഭോക്സ്താക്കളെ കണ്ടെത്തി ഈ പരിപടിയിന്‍ കീഴില്‍ സഹായിക്കുകയാണ് ലക്‌ഷ്യം. ഒരു ഫാനോ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ടി.വിയോ ഉള്ള വീട് ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തി എന്ന് ഈ സര്‍വ്വേ അനുസരിച്ച് തീരുമാനിച്ചു.

ദാരിദ്ര്യരേഖ സെന്‍സസ് (1998) പ്രകാരം സാമ്പത്തിക നിലവാരത്തിനു പുറമേ ഓരോ വ്യക്തിയുടെയും സക്ഷരതാനിലവരം തൊഴില്‍പരവും വ്യക്തിപരവുമായ വിവരങ്ങള്‍, ക്രയവിക്രയ ശേഷി, ഇതുവരെ ലഭിച്ച സഹായം, പട്ടിക ജാതിയോ വര്‍ഗമോ തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കും.

പദ്ധതി തയ്യാറാക്കല്‍

തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ളവരും തൊഴില്‍ ചെയ്യാന്‍ പ്രപ്ത്തരുമയവരുടെ കഴിവുകളും തൊഴില്‍ പരിചയവും  പ്രയോജനപ്പെടുത്തി അവര്‍ക്ക് കഴിയുന്ന വരുമാനദായകമായ പദ്ധതികള്‍ ഇ.വി.ഒ. തുടങ്ങിയ ബ്ലോക്ക് ഉദ്യോഗസ്ഥരുടെ ഉപദേശനുസരണം ഗുനഭോക്സ്താക്കള്‍ തന്നെ തീരുമാനിക്കുന്നു. ഇതനുസരിച്ച്  ഇ.വി.ഒ./എല്‍.വി. ഇ.ഒ.മാര്‍  പദ്ധതികള്‍ തയ്യാറാക്കി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു. പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ ഇതര ബ്ലോക്ക് ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും സഹായിക്കുന്നു. ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍മാര്‍ അവ ശുപാര്‍ശ ചെയ്ത് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലേക്ക് അയക്കുന്നു.

വായ്പാ ക്യാമ്പുകള്‍

സര്‍വ്വീസ് ഏരിയാ മാനദണ്ഡങ്ങള്‍ പ്രകാരം ബാങ്കുകളുമായി ആലോചിച്ച് സംഘടിപ്പിക്കുന്ന വായ്പാ ക്യാമ്പുകളില്‍ വച്ചാണ് പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നത്. പദ്ധതികളെ സംബന്ധിച്ച ഒരു ബോധവല്‍ക്കരണ പരിപാടി കൂടിയാണിത്. ബാങ്ക് വായ്പ്പകള്‍ക്ക് ആവശ്യമായ അപേക്ഷകളും മറ്റു രേഖകളും ഇവിടെ തയ്യാറാക്കുകയും അപേക്ഷകര്‍ക്ക്‌ താത്ക്കാലിക അനുമതി നല്‍കുകയും ചെയ്യുന്നു. വയ്പാക്യാമ്പുകളില്‍ ജനപ്രധിനിധികളുടെ സാനിധ്യവും നേതൃത്വവും പദ്ധതികളുടെ നടത്തിപ്പില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താന്‍ സഹായകമാണ്.

വായ്പയും സബ്സീഡിയും

ഐ.ആര്‍. ഡി.പി.യില്‍ ഒരു കുടുംബത്തിന്‌ശരാശരി 15,000 രൂപയെങ്കിലും മുതല്‍മുടക്ക് ഉണ്ടാകാണമേന്ന്‍ നിഷ്ക്കര്ഷിച്ചിട്ടുണ്ട്. ഇതില്‍ പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്കും വികലംഗര്‍ക്കും 50% ( പരമാവധി 6000 രൂപ) വരെ സബ്സീഡി നല്‍കാം.ചെറുകിട കര്‍ഷകര്‍ക്ക് 25% എന്ന പരിധിക്ക് വിധേയമായി 3000 രൂപ വരെയും, നമനാത്ര കര്‍ഷകര്‍, കര്‍ഷകത്തോഴിലാളികള്‍, കൈത്തൊഴിലുകാര്‍ തുടങ്ങിയവര്‍ക്ക് 33 1/3 ശതമാനം എന്ന പരിധിക്ക് വിധേയമായി പരമാവധി 4000 രൂപ വരെയും സബ്സിഡി നല്‍കുന്നു.

വായ്പയുടെ ജാമ്യം

25,000 രൂപ വരെയുള്ള പദ്ധതികള്‍ക്ക് ജാമ്യം ആവശ്യമില്ല. എന്നാല്‍ 2,5000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള പദ്ധതികള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റിയോഴികെയുള്ള  ജാമ്യം ആവശ്യമാണ്.പ്രാഥമിക മേഖല പദ്ധതികള്‍ക്കായുള്ള യൂനിറ്റ് കോസ്റ്റ് ‘നബാര്‍ഡ്’ ആണ് നിശ്ചയിക്കുന്നത്. ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഇതിനായുള്ള കമ്മിറ്റികള്‍ക്ക് അധികാരമുണ്ട്. ഇതു നിമിത്തം പദ്ധതിക്കാവശ്യമായ തുക യഥാതഥമായി നിര്ന്നയിക്കുന്നതിനു കഴിയും. ദ്വിതീയ-തൃതീയ മേഖലകളിലെ യൂനിറ്റ് കോസ്റ്റ് നിര്‍ണ്ണയിക്കുന്നത് ലീഡ് ബാങ്ക് രൂപികരിച്ചിട്ടുള്ള ജില്ലാതല കൂടിയാലോചനാ സമിതികളാണ്.

വായ്പ നല്‍കുന്നത്‌ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളുമാണ്. ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന ദ്വിതീയ മേഖലാ പദ്ധതികള്‍ക്കും, സേവന സംരംഭങ്ങള്‍ക്കും ഉള്‍പ്പെടുന്ന ത്രിതീയ മേഖലാ പദ്ധതികള്‍ക്കുംമാണ് മുന്‍ഗണന. കൃഷി ഉള്‍പ്പെടുന്ന പ്രാഥമീക മേഖലാ പദ്ധതികള്‍ 40 ശതമാനമേ അനുവദിക്കാവൂ എന്ന്‍ നിബന്ധനയുണ്ട്. ആടുമാടു വളര്‍ത്തല്‍, പാലിന് വിപണന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആയിരുന്നാല്‍ ഏറെ പ്രയോജനകരമായിരിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഈ വിഭാഗത്തില്‍ 20% പദ്ധതികള്‍ മാത്രമേ തെരഞ്ഞെടുക്കുവാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശമുണ്ട്. പദ്ധതികെണ്ട് ഉദ്ദേശിച്ച വരുമാനം ഉണ്ടാകുന്നുണ്ടോ, ഇല്ലെങ്കില്‍  എന്തു പരിഹാരമാണ് വേണ്ടത് എന്നിവ യഥാക്കാലം മനസിലാക്കി വേണ്ട ഉപദേശം നല്‍കുവാന്‍ ഗ്രാമതല പ്രവര്‍ത്തകര്‍ കൂടെക്കൂടെ ഗുണഭോക്താവിനെ സന്ദര്‍ശിക്കണം. ഇപ്രകാരമുള്ള സന്ദര്‍ശന വിവരങ്ങള്‍ ഗുണഭോക്താവിന്റെ കൈവശമുള്ള വികാസ് പത്രികയില്‍ രേഖപ്പെടുത്തെണ്ടാതുമാണ്. ബാങ്കില്‍നിന്ന് എടുത്ത വായ്പ യഥാകാലം തിരിച്ച്ചടയ്ക്കുന്നുണ്ടോ എന്നും ഈ സന്ദര്‍ഭത്തില്‍ പരിശോധിക്കണം.

ജീവനോപാധികളുടെ ഇന്‍ഷുറന്‍സ്

വായ്പവഴി നല്‍കുന്ന കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാണ്. കന്നുകാലികളുടെ കാര്യത്തില്‍ ഏകീകൃത നിരക്കില്‍ വര്‍ഷത്തില്‍ 3.1% എന്ന തോതില്‍ പ്രീമിയം കണക്കാക്കും. മൂന്നു വര്‍ഷത്തേക്ക് 6.6% എന്ന തോതിലും, അഞ്ചു വര്‍ഷത്തേക്ക് 11.63%എന്ന നിരക്കിലും പ്രീമിയം അടച്ചാല്‍ മതിയാകും. സ്ഥിരമായ വൈകല്യത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തോട് കൂടിയുള്ള ഇന്‍ഷുറന്‍സ് പ്രീമിയം കൂടുതലാണ്. ആട്, ചെമ്മിരിയാട്,പന്നി എന്നിവയ്ക്ക് വാര്‍ഷിക പ്രീമിയം 2.75%ആണ്. ഒരു ദിവസം മുതല്‍ 8 ആഴ്ചവരെ പ്രായമുള്ള ഇറച്ചിക്കൊഴികള്‍ക്ക് (100 കോഴികളുടെ ഒരു ബാച്ചിന്) വിലയുടെ 1.5% ഉം ഒരു ദിവസം മുതല്‍ 72 ആഴ്ചവരെയുള്ള മുട്ട കോഴികള്‍ക്ക് (500 കോഴികളുടെ ഒരു ബാച്ചിന്) നിലവിലുള്ള 5.5% ആയിരിക്കും പ്രീമിയം. മറ്റു ജിവനോപാധികള്‍ക്കും ഇന്‍ഷുറന്‍സ് സംരക്ഷണം ഗുണഭോക്താവ് സ്വന്തമായി ചെയ്യുന്നത് നന്നായിരിക്കും.

ഗുനഭോക്താവിനുള്ള ഇന്‍ഷുറന്‍സ്

സംയോജിത ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ മുഴുവന്‍ സര്‍ക്കാര്‍ ചെലവില്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് 1-4-1998 മുതല്‍ സംവിധാനമുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഗുനഭോക്തക്കളില്‍ ആരെങ്കിലും മരണപ്പെട്ടുപോയാല്‍ 5000 രൂപ ഗുണഭോക്താവിന്റെ ആശ്രിതര്‍ക്ക് ലഭിക്കും.അപകട മരണ മാണെങ്കില്‍ 10,000 രൂപ വരെ ലഭിക്കും. 19 വയസിനും 60 വയസിനും മദ്ധ്യേയുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ഇന്‍ഷ്വര്‍ ചെയ്ത തീയതി മുതല്‍, അഞ്ചു വര്‍ഷം ഇതിന്‍റെ പരിരക്ഷ ഉണ്ടാകും. ഇതു കൂടാതെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യവും ഐ.ആര്‍.ഡി. പി. ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.

ഭൌതീക/ സാമ്പത്തിക ലക്ഷ്യങ്ങള്‍

കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പിലാക്കിയിട്ടുള്ള പാദവാര്ഷിക(മൂന്ന്‍ മാസത്തേക്കു വീതമുള്ള) ബട്ജറ്റ് സംവിധാനത്തിന് അനുസൃതമായി വേണം ഫണ്ട് വിനിയോഗം നടത്താന്‍. ഇതനുസരിച്ച് താഴെ പറയുന്ന ഭൌതീക/ധനകാര്യലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.

പാദങ്ങള്‍

പാദവാര്‍ഷികം

സഞ്ചിതം

ആദ്യപാദം (ജൂണ്‍ 30 നകം )

15%

15%

രണ്ടാംപാദം (സെപ്തംബര്‍ 30 നകം )

25%

40%

മൂന്നാംപാദം (ഡിസംബര്‍ 13 നകം )

35%

75%

നാലംപാദം (മാര്‍ച്ച്‌ 31 നകം )

25%

100%

രണ്ടു ബ്ലോക്കുതല സമിതികള്‍ പദ്ധതി നടപ്പിലേക്കായി നിലവിലുണ്ട്.

  1. 1. ബ്ലോക്കുതല കൂടിയാലോചനാ സമിതി (B.L.C.C.)

ഇത് ഐ.ആര്‍.ഡി.പി.യുടെ നടത്തിപ്പ്, അതിന്റെ മൂല്യനിര്‍ണ്ണയം, അതുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നത്തിനുള്ള വേദിയാണ്. ഇതില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥന്‍മാരും ബാങ്ക് ഉദ്യോഗസ്ഥന്മാരും ഡി.ആര്‍.ഡി.എ.യുടെയും മറ്റ് വികസന വകുപ്പുകളുടെയും പ്രധിനിധികളും അംഗങ്ങളാണ്. ഈ കൂടിയാലോചനാ സമിതി മാസത്തിലൊരിക്കല്‍ യോഗം ചേരേണ്ടാതാതാണ്.

  1. 2. ബ്ലോക്കുതല ബാങ്കേഴ്സ് കമ്മിറ്റി (B.L.B.C.)

സര്‍വീസ് ഏരിയ സമീപനപ്രകാരം തയ്യാറാക്കിയ പദ്ധതികള്‍ അംഗീകരിക്കുകയും അത് നടപ്പിലാക്കുന്നതിനു അവലോകനം നടത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ സമിതിയുടെ ചുമതല. ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, നബാര്‍ഡ്  പ്രതിനിധി എന്നിവരുമാണ് ഈ സമിതിയിലെ അംഗങ്ങള്‍. മൂന്ന്‍ മാസത്തിലൊരിക്കല്‍ ഈ സമിതി യോഗം ചെരെണ്ടാതാണ്.

ഈ കമ്മിറ്റികള്‍ കൂടാതെ ഗുണഭോക്താക്കളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും  പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും പഞ്ചായത്തുതലത്തിലും ബ്ലോക്കുതലത്തിലും ഗുണഭോക്താക്കളുടെ കമ്മിറ്റികള്‍ രൂപികരിക്കെണ്ടാതാണ്.

ജില്ലാതല വിതരണ- വിപണന സംഘങ്ങള്‍

ഐ.ആര്‍.ഡി.പി.,ഡബ്ല്യു.സി.ആര്‍.എ. ഗുണഭോക്താക്കള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാനും, ആവശ്യമായ അസംസ്കൃത സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനും വേണ്ടി ജില്ലാ തലത്തില്‍ ഓരോ വിതരണ വിപണന സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്ടും,ആലപ്പുഴയിലും ഇത് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മറ്റു ജില്ലകളില്‍ ഇതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു .

വിദ്യാഭ്യാസമുള്ള ഗ്രാമീണ തൊഴില്‍ രഹിതര്‍

എട്ടാംക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാ[രേക്കൂടി ഐ.ആര്‍.ഡി.പി.യുടെ ലക്ഷ്യവിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള സബ്സീടിയുടെ തോത് 50 ശതമാനം എന്ന പരിധിക്കു വിധേയമായി 7500 രൂപവരെ നല്‍കാവുന്നതാണ്‌.

‘ബ്ലാക്ക് ഏന്‍ഡ് സബ്സീഡി’

ഗുണഭോക്താക്കള്‍ വായ്പാ സൗകര്യങ്ങളും ആസ്തികളും ദുരുപയോഗപ്പെടുത്തുന്നില്ലെന്നു ഉറപ്പുവരുത്തുന്നതിനുവേണ്ടി 1996-97 മുതല്‍ ‘ബ്ലാക്ക് ഏന്‍ഡ് സബ്സീഡി’ എന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സബ്സീഡി ഉള്‍പ്പെടെ പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും ബാങ്കില്‍ നിന്ന്‍ വായ്പയായി ഗുനഭോക്താവിന്‍ നല്‍കുകയും സബ്സീഡി തുക ഗുണഭോക്താവിന്റെ പേരില്‍ സ്ഥിര നിക്ഷേപമായി ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്യും. സ്ഥിര നിക്ഷേപമായി സൂക്ഷിക്കുന്ന സബ്സീഡി തുകയും, ഇതിന് വായ്പയുടെ കാലാവധി പൂര്‍ത്തിയാക്കുന്ന സമയം വരെയുള്ള പലിശയും കണക്കാക്കി അവസാനത്തെ ഏതാനും വയ്പ തവണകള്‍ അട്ജസ്റ്റ്റ് ചെയ്യുക എന്നതാണ് ഈ പരിപാടിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. “ലോക്ക്-ഇന്‍-പീരീഡില്‍” തന്നെ വായ്പ മുഴുവന്‍ തിരിച്ചടയ്ക്കുന്നവര്‍ക്കും ആസ്തി ദുരുപയോഗപ്പെടുത്തുന്നവര്‍ക്കും  തവണ അടയ്ക്കുന്നതില്‍  വീഴ്ച വരുത്തുന്നവര്‍ക്കും ഇതുമൂലം സബ്സീഡി ആനുകൂല്യം ലഭിക്കാതെ വരും.

പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക്  രണ്ടാമത് സഹായം

പട്ടികജാതി/ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍  ആദ്യ തവണ ലഭിച്ച സഹായം കൊണ്ട് ദാരിദ്രരേഖയ്ക്കു മുകളില്‍ വരാന്‍ കഴിയാത്തവരും, വായ്പ തവണകള്‍ മന:പൂര്‍വ്വം കുടിശിക വരുത്താത്തവരുമായവര്‍ക്ക് രണ്ടാമതൊരു തവണ കൂടി സഹായം ലഭിക്കുവാന്‍ കഴിയും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നും രണ്ടും തവണകളിലെ  സബ്സീഡി പരമാവധി 6000 രൂപ എന്ന പരിധി ബാധകമായിരിക്കും.

നേരിട്ടു പണം നല്‍കുന്നു

ആസ്തികള്‍ സ്വരൂപിക്കുന്ന പ്രക്രിയയില്‍ ഗുണഭോക്താവിന് കൂടുതല്‍ വിലപേശല്‍ അധികാരം ഉറപ്പുവരുത്തുന്നതിലേക്കായി വായ്പയും ധനസഹായവും ബാങ്കില്‍ നിന്നും നേരിട്ട്‌ പണമായി വിതരണം ചെയ്യുന്നു. ഈ സമ്പ്രദായം ഇപ്പോള്‍ എല്ലാ ബ്ലോക്കുകളിലെക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ഗുണഭോക്താക്കളെ ഒരു പരിധിവരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും രക്ഷിക്കാന്‍ കഴിയുന്നു . പണം കൈപറ്റി ഒരു മാസത്തിനകം ഗുണഭോക്താവ് ആസ്തി സ്വരൂപിച്ചിട്ടുണ്ടോ എന്ന്‍ ബ്ലോക്കുതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുട്ടെണ്ടാതാണ്.

അടിസ്ഥാന സൗകര്യങ്ങള്‍

ഐ.ആര്‍.ഡി.പി. വിഹിതമായി ഓരോ ജില്ലയ്ക്കും ലഭിക്കുന്ന തുകയുടെ 20% വരെ ഗുണഭോക്താക്കള്‍ക്ക് പൊതുവില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ചെലവഴിക്കവുന്നതാണ്.

തിരിച്ചടയ്ക്കലും പലിശയും

വായ്പ ലഘു തവണകളായി  ഒന്ന് മുതല്‍ 5 വരെ വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി 25000 രൂപ വരെ 12%ഉം അതിനുമേല്‍ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 14.5ശതമാനവുമാണ് പലിശ സബ്സീഡി തിരിച്ചടയ്ക്കെണ്ടാതില്ല. തിരിച്ചടവ് ഫലപ്രതമാക്കാന്‍ ഓരോ ബാങ്കിലും ഏറ്റവും കുറഞ്ഞത് രണ്ട് തിരിച്ചടവ്‌ ക്യാബെങ്കിലും ഓരോ വര്‍ഷവും നടത്തേണ്ടതാണ്.

കുടുംബ വായ്പാ പദ്ധതി

ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് വ്യത്യസ്ത പദ്ധതികളിലായി 30,000രൂപ വരെയെങ്കിലും മുതല്‍മുടക്ക് ഉറപ്പാക്കുന്ന ഒരു ഉപപദ്ധതിയാണ് ഫാമിലി ക്രെഡിറ്റ് പ്ലാന്‍ അഥവാ കുടുംബ വായ്പാ പദ്ധതി. ഇതനുസരിച്ച് ഓരോ ജില്ലയിലും 500 കുടുംബങ്ങലെയെങ്കിലും ഒരു വര്‍ഷം സഹായിക്കെണ്ടാതുണ്ട്.ഈ പദ്ധതി തിരുവനന്തപുരം ജില്ലയോഴികെ മറ്റെല്ലജില്ലകളിലും  നടപ്പിലാക്കി വരുന്നു.

ഐ.ആര്‍.ഡി.പി. ഗ്രൂപ്പ് ലോണ്‍ പദ്ധതി

ഐ.ആര്‍.ഡി.പി. ഗ്രൂപ്പുതല പഞ്ചായത്തുകള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം രൂപ ഗ്രൂപ്പുകള്‍ക്ക് സബ്സീഡിയായി നല്‍കുന്നു. ഗുനഭോക്താകള്‍ക്ക് ടൈസംഫണ്ട് ഉപയോഗിച്ച് പരിശീലനം നല്‍കുന്നു.

പഞ്ചായത്ത് രാജ് സ്ഥാപനങ്ങലുടെ പങ്കാളിത്തം

ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭയില്‍ വെച്ച് അംഗീകരിക്കണം.പ്രവര്‍ത്തനങ്ങളുമായി  മുഴുവന്‍ ഗ്രാമസമൂഹവും ബന്ധപ്പെടുന്നതോടെ തന്നെ പരിപാടിയുടെ നടത്ടിപ്പിന് മേലുള്ള പൊതുജന പങ്കാളിത്തവും ആരംഭിക്കുന്നു. ഗുനഭോക്താക്കള്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ സെമിനാറുകളിലും, വായ്പ ക്യാമ്പുകളിലും, റിക്കവറി ക്യാമ്പുകളിലും,തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പങ്കെടുപ്പിക്കെണ്ടാതാണ്. ജീവനോപാധികളുടെ വിതരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടത്തേണ്ടതാണ്. സഹായത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.

കൈത്തോഴിലുപകരണ  വിതരണ പരിപാടി

ഗ്രാമീണരായ കൈത്തോഴിലുകര്‍ക്ക് മെച്ചപ്പെട്ട ആധുനീക തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കി അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ഐ.ആര്‍.ഡി.പി.യുടെ ഒരനുബന്ധ പദ്ധതിയാണിത്. മരപ്പണി, ഇരുമ്പുപണി, സ്വര്‍ണ്ണപണി, പോട്ടറി, ചെരുപ്പു നിര്‍മ്മാണം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഇത് 100% കേന്ദ്രാവിഷ്കൃത പദ്ധതിയാണ്.

ഒരു കുടുംഭാത്തിലെ ഒരാള്‍ക്ക് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. ഐ.ആര്‍.ഡി.പി.യില്‍ ഒരു പ്രാവശ്യം തൊഴിലുപകരനത്തിനായി സഹായം നേടിയ ഗ്രാമീണ കൈത്തോഴിലുകര്‍ക്ക് ഈ പദ്ധതിയില്‍ സഹായം നല്കുകയില്ല.

ഈ പദ്ധതിയനുസരിച്ച് ഒരാള്‍ക്ക്  ശരാശരി 2,000 രൂപവരെയുള്ള സഹായമാണ് ലഭിക്കുക. വൈദ്യുതി ഉപയോഗിക്കുന്ന  ഉപകരനങ്ങലാനെങ്കില്‍ 4500 രൂപ വരെ വിലവരുന്ന സബ്സീഡിയോടെ വിതരണം ചെയ്യുന്നു. ഉപകരണത്തിന്റെ വിലയുടെ 10% മാതം ഗുനബ്ഭോക്താവിന്‍റെ  ബ്വിഹിതമായി അടച്ചാല്‍ മതി.

ജില്ലാതല ടാസ്ക്ക് ഫോഴ്സ് അംഗീകരിച്ച ഐ.എസ്.ഐ.മിദ്രയുള്ള ഏത് ഉപകരണവും  തെരഞ്ഞെടുക്കുന്നതിന് ഗുനഭോക്താവിന്‍ കഴിയുന്നതാണ്. ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് പരിശീലനം ഗുണഭോക്താക്കള്‍ക്ക് ബി.ഡി.ഒ.മാര്‍ ഉള്‍പ്പേടുത്തെണ്ടതാണ്.

ഗ്രാമീണ വനിതാ- ശിശുവികസന പരിപാടി (D.W.C.R.A.)

സംയോജിത ഗ്രാമ വികസന പരിപാടി (ഐ.ആര്‍.ഡി.പി.)യുടെ ഉപപദ്ധതിയായ ഗ്രാമീണ വനിതാ-ശിശുവികസന പരിപാടിയുടെ ലക്‌ഷ്യം ദാരിദ്രരേഖയ്ക്കു താഴോയുള്ള ഗ്രാമീണ കുടുംബങ്ങളിലെ വനിതാ കൂട്ടായ തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതാണ്. ഈ പദ്ധതിയിന്‍ കീഴില്‍ രൂപം കൊള്ളുന്ന വനിതാ സംഘങ്ങള്‍ക്ക് ഐ.ആര്‍.ഡി.പി.നിബന്ധനകള്‍ക്ക്  വിധെയമായി ബാങ്ക് വായ്പയും സബ്സീഡിയും നല്‍കുന്നു. 1983-84 ലാണ് ഈ പരിപാടി ആരംഭിച്ചത്.ഗ്രാമീണ വനിതാ-ശിശുവികസന പരിപാടിയുടെ പുതിയ രണ്ടു ഘടകങ്ങളായി ശിശുപരിപാലനവും വിജ്ഞാനവിദ്യാഭ്യാസ വ്യാപനവും 1995-96 –ല്‍ ആരംഭിച്ചു.

10 മുതല്‍ 15 വരെ അംഗമുള്ള ഗ്രൂപ്പുകല്‍ക്കാണ് ധനസഹായം സ്വയംസഹായ സംഘങ്ങള്‍ രൂപികരിച്ച് ത്രിഫിറ്റ്-ക്രെഡിറ്റ് പ്രവര്‍ത്തനത്തിലൂടെ വേണം ഗ്രൂപ്പുകള്‍ സംഘടിപ്പിക്കേണ്ടത്. ദുര്‍ഘട സ്ഥലങ്ങളിലും, വിദൂര സ്ഥലങ്ങളിലും,കുറഞ്ഞ അസംഖ്യയുടെ ഗ്രൂപ്പുകളും ആകാം. വരുമാന ജന്യത, ഗ്രൂപ്പ് ഏര്‍പ്പെടുന്ന ആകമാന പ്രവര്‍ത്തനത്തില്‍ ഒരു മുഖ്യഘടകമായിരിക്കണം. പരസ്പരം തപര്യമുള്ള ഗൂപ്പുകള്‍  സംഘടിപ്പിക്കുന്നതിന് അന്ത്യോദയ സമീപനമില്ലാതെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാവുന്നതാണ്.

ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്‍കൈ എടുത്ത് ഗ്രാമതല പ്രവര്‍ത്തകര്‍ മുഖാന്തരം എല്ലാ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡിലും അയല്പക്ക കുടുംബങ്ങളിലെ 30 മുതല്‍ 40 വരെ വനിതകളെ സംഘടിപ്പിച്ച് അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. ഇവരില്‍നിന്ന് ദാരിദ്രരേഖയ്ക്കു താഴെയുള്ള 10മുതല്‍ 15 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വയം സഹായ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. ഒരു പഞ്ചായത്തിലെ സ്വയം സഹായ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് ഏരിയാ ടവലപ്മെന്റ്റ് സൊസൈറ്റിയും ഒരു ബ്ലോക്കിലെ സോസൈറ്റികളെ  ഉള്‍ക്കൊള്ളിച്ച് കമ്മ്യൂണിറ്റി ദാവല്‍പ്മെന്റ്റ് സൊസൈറ്റിയും രൂപികരിക്കണം. ഗ്രൂപ്പുകള്‍ രൂപികരിക്കുന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ചെയ്യാവുന്നതാണ്.ഗുണഭോക്താക്കളുടെ  പട്ടിക ഗ്രാമസഭ അമ്ഗീകരിക്കെണ്ടാതാണ്.

പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ വികലാംഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

ഗുണഭോക്താക്കളുടെ 50% പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഒഗത്തിലെ സ്ത്രീകള്‍ ആയിരിക്കേണ്ടതാണ്. ഇവര്‍ക്ക് മാത്രമായി ഗ്രൂപ്പുകള്‍ രൂപീകരിക്കാവുന്നതാണ്. കൂടാതെ ബ്ലോക്കിന് ഒന്നുവീതം വിഗലംഗറുടെയും ഗ്രൂപ്പ് രൂപികരിക്കാം.

രജിസ്ട്രേഷന്‍

ഗ്രൂപ്പുകള്‍ രൂപികൃത മായാലുടനെ പൊതുവായ നിയമാവലിയുടെ അടിസ്ഥാനത്തില്‍ ചാരിറ്റബിള്‍ സോസൈട്ടീസ് ആക്ട് അനുസരിച്ച് ഗ്രൂപ്പുകള്‍ രാജിസ്റ്റാര്‍ ചെയ്യേണ്ടതാണ്. കമ്മ്യുണിറ്റി ടവലപ്മെന്റ്റ് സോസൈട്ടികളെയും ഇപ്രകാരം രാജിസ്റെര്‍ ചെയ്യാം.

വിദഗ്ധ പരിശീലനം

ഗുണഭോക്താക്കള്‍ക്ക് വിവിധ തുറകളില്‍ വിദഗ്ധ പരിശീലനം ട്രൈസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാവുന്നതാണ്‌.പാട്യ-വിഷയം, പരിശീലനത്തിന്‍റെ കാലാവധി, സ്റ്റൈഫന്‍റ്, പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള അലവന്‍സ് എന്നിവ ട്രൈസം പദ്ധതി പ്രകാരം ആകാം.

പണം നല്‍കല്‍

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗ്രൂപ്പായി വായ്പ എടുക്കാവുന്നതാണ്. വായ്പ തിരിച്ചടയ്ക്കുന്നതിന് ഓരോ അംഗത്തിനും തുല്യമായ ബാധ്യതയുണ്ട്. ഓരോ ഗൂപ്പിനും ഒരു ഗൂപ്പ് ലീഡര്‍ ഉണ്ടായിരിക്കും. ഗ്രൂപ്പ് ലീഡറുടെയും  ഗ്രൂപ്പ് തെരഞ്ഞെടുക്കുന്ന ട്രഷറ്റുടെയും പേരിലുള്ള  സംയുക്ത അക്കവുണ്ടിലാണ് ഗൂപ്പിന് ലഭിക്കുന്ന സാമ്പത്തിക സഹായം ബാങ്കില്‍ നിക്ഷേപിക്കുക.

റിവോള്‍വിംഗ് ഫണ്ട്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന്‍ 25000 രൂപ വരെ പലിശയില്ലാത്ത റിവോള്‍വിംഗ് ഫണ്ട് നല്‍കുന്നു. സംഘങ്ങള്‍ക്ക് ഉപതോഴിലുകള്‍ ആരംഭിക്കുന്നതിനും, പ്രവര്‍ത്തന മൂലധനത്തിനും ഈ തുക ഉപയോഗിക്കാം. സംഘം കണ്‍വീനര്‍ക്ക് പ്രതിഫലവും യാത്രാ ബത്തയും ഇതില്‍നിന്നും എടുക്കാവുന്നതാണ്. ശിശുക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക ഉപയോഗിക്കാവുന്നതാണ്.

കണക്കുകള്‍ വെവ്വേറെ രജിസ്റ്ററുകള്‍ പ്രത്യേകം എഴുതി സൂക്ഷിക്കേണ്ടതാണ്. ഇതിനാവശ്യമായ പരിശീലനം ഗ്രൂപ്പുസംഘാടകര്‍ക്കും ഗ്രൂപ്പ് ട്രഷറര്‍ മാര്‍ക്കും നല്‍കേണ്ടതാണ്.

ത്രിഫിറ്റ് ആന്‍ഡ് ക്രെഡിറ്റ് ഗ്രൂപ്പുകള്‍

തങ്ങളുടെ വരുമാനത്തിന്‍റെ ഒരു ഭാഗം എല്ലാ മാസവും മിച്ചം വയ്ക്കുകയും ഗൂപ്പ് ലീഡറുടെയും ട്രഷറ്റുടെയും പേരില്‍ ആരംഭിക്കുന്ന ബാങ്ക് അക്കവുണ്ടില്‍ കൃത്യമായി അടച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഡി.ഡബ്ല്യു.സി.ആര്‍.എ. ഗ്രൂപ്പുകളെ ത്രിഫിറ്റ് ആന്‍ഡ് ക്രഡിറ്റ് ഗ്രൂപ്പുകള്‍ എന്ന്‍ വിളിക്കുന്നു. 15000 രൂപവരെയുള്ള ഇവയുടെ നിക്ഷേപങ്ങള്‍ക്ക് ഗവണ്‍മെന്റില്‍നിന്നും  അതയും തുക മാച്ചിങ്ങ് ഗ്രാന്‍റ് ആയി ലഭിക്കുന്നു. ഇപ്രകാരം സ്വരൂപിക്കുന്നതുക അംഗങ്ങളുടെ വിവിധ ആവശ്യത്തിനുവേണ്ടി ലഭിക്കുന്നു. ഇതിന് പുറമേ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഗ്രൂപ്പിന് പരമാവധി 1500 രൂപവരെയും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 രൂപയും  ഗവണ്‍മെന്‍റ്  നല്‍കുന്നു. ഒരു ഗ്രൂപ്പില്‍ ഒരിക്കല്‍ മാത്രമേ ഈ ഗ്രാന്റിന് അര്‍ഹാതയുള്ളൂ. ഈ തുക വിനിയോഗിച്ച് ഫര്‍ണിച്ചര്‍ വാങ്ങാന്‍ പാടില്ല .

വനിതാ ഗ്രൂപ്പുകള്‍ക്ക് ഏറ്റെടുക്കാവുന്ന തൊഴിലുകളുടെ പട്ടിക

1.  തയ്യല്‍

2.  നിറ്റിംഗ്

3.  എംബ്രോയിഡറി

4.  നെയ്ത്ത്

5.  റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം

6.  കാര്‍പ്പറ്റ് നെയ്ത്ത്

7.  ഖാദി നൂല്‍പ്പ്

8.  തേനീച്ച വളര്‍ത്തല്‍

9.  കൈകുത്തരി തയ്യാറാക്കല്‍

10. ബ്രഷ് നിര്‍മ്മാണം

11. ബുക്ക്‌ ബയന്‍ഡിംഗ്

12. കൈകൊണ്ടുള്ള കടലാസ് നിര്‍മ്മാണം

13. മെഴുകുതിരി നിര്‍മ്മാണം

14. തുകല്‍ ജോലികള്‍

15. ഫൈബര്‍ നിര്‍മ്മാണം

16. കൈകൊണ്ടുള്ള അച്ചടി

17. കിടക്ക നിര്‍മ്മാണം

18. പനയോലപ്പായ നിര്‍മ്മാണം

19. മുളകൊണ്ടുള്ള കുട്ടനിര്‍മ്മാനം

20. അച്ചാര്‍ ഉണ്ടാക്കല്‍

21. ഭക്ഷ്യ സംസ്ക്കരണം

22. ബേക്കറി

23. പച്ചക്കറി കൃഷി

24. മീന്‍വല നിര്‍മ്മാണം

25. മത്സ്യ ബന്ധനം

26. കോഴി വളര്‍ത്തല്‍

27. ആട് വളര്‍ത്തല്‍

28. താറാവ് വളര്‍ത്തല്‍

29. ക്ഷീരോല്‍പാദനം

30. പന്നി വളര്‍ത്തല്‍

31. പ്ലാസ്റ്റിക്/പോളിത്തീന്‍ വ്യവസായം

32. ചന്ദനത്തിരി നിര്‍മ്മാണം

33. തീപ്പെട്ടി നിര്‍മ്മാണം

34. കല്ലുവെട്ടല്‍

35. മണ്‍പാത്ര നിര്‍മ്മാണം

36. ലീഫ് പ്ലേറ്റ് നിര്‍മ്മാണം

37. ചോക്ക് നിര്‍മ്മാണം

38. കടലാസ് ബാഗ്‌ നിര്‍മ്മാണം

39. കവര്‍ ഉണ്ടാക്കല്‍

40. കൂട (കുട്ട) നിര്‍മ്മാണം

41. സോപ്പ് നിര്‍മ്മാണം

42. പച്ചക്കറി/ മത്സ്യം/ ഫലം കേടുകൂടാതെ സൂക്ഷിക്കല്‍

43. അലങ്കാര വസ്തുക്കള്‍/ കളിപ്പാട്ടങ്ങള്‍ മുതലായവ നിര്‍മ്മിക്കല്‍

44. മരപ്പണികള്‍

നിയന്ത്രനാവലോകനവും മൂല്യ നിര്‍ണ്ണയവും

ഈ പദ്ധതിയിലൂടെ  ഗ്രൂപ്പംഗങ്ങളുടെ പങ്കാളിത്തമുള്ള ഒരു മൂല്യ നിര്‍ണ്ണയ പരിപാടി വി.ഇ.ഒ/എല്‍.വി.ഇ.ഒ/ എക്സ്റ്റെന്ഷന്‍ഓഫീസര്‍,ബ്ലോക്ക് ടവലോപ്മെന്‍റ് ഓഫീസര്‍  എന്നിവര്‍ നടത്തണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. പരിപാടിയുടെ തുടക്കത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും ലക്ഷ്യമിട്ടിരുന്ന കാര്യങ്ങള്‍, നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍, തടസ്സങ്ങള്‍, അവ തരണം ചെയ്ത വിധം, പരിപാടികള്‍ക്കൊണ്ട് സിദ്ധിച്ച പ്രയോജനങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന്മാസത്തിലൊരിക്കല്‍ ഗ്രൂപ്പ് ലീടര്‍മ്മാരുടെ യോഗം ബ്ലോക്കഫീസില്‍ നടത്തി വിലയിരുത്റെണ്ടാതാണ്. കൂടാതെ ഓരോ ഡി.ഡബ്ല്യു.സി ആര്‍.എ.യൂണിറ്റും, മാസംതോറും ഗുണഭോക്താക്കളും, വി.ഇ.ഒ./ എല്‍.വി.ഇ.ഒ..മാരും, ചുമതലയുള്ള ഇ.ഒ. മാരും ചേര്‍ന്ന്‍ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.

ഗ്രാമീണ യുവജനങ്ങല്‍ക്കായുള്ള സ്വയം തൊഴില്‍ പരിശീലന പരിപാടി-ടൈസം

ദാരിദ്രരേഖയ്ക്കു താഴോയുള്ള കുടുംബങ്ങളിലെ ഗ്രാമീണ യുവജനങ്ങള്‍ക്ക്‌ കൃഷിയും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, വ്യവസായം, സേവന-ബിസിനസ്മേഖലകളില്‍ സ്വയം തൊഴില്‍ പരിശീലനം എന്നിവ നല്‍കി അവര്‍ക്ക് ഐ.ആര്‍.ഡി.പി.യുടെ പൂര്‍ണ്ണ പ്രയോജനം ലഭ്യമാക്കനുദ്ദേശിക്കുന്നതാണ് ഈ പരിപാടി. പരിശീലനാന്തരം സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പയും സബ്സീഡിയും കൊടുത്ത് നിശ്ചിത മേഖലയില്‍ അവരെ കൂടിയിരുത്തുന്നതിനാണ് ഐ.ആര്‍.ഡി.പി.യുടെ ഈ അനുബന്ധ പരിപാടി സഹായിക്കുന്നു.

ഐ.ആര്‍.ഡി.പി. ലക്ഷ്യ വിഭാഗത്തില്‍ 18നും 35നും മധ്യേ പ്രായമുള്ളവര്‍ പരിശീലനത്തിന് അര്‍ഹരാണ്.എന്നാല്‍ നിലാരംബരായ വിധവകള്‍, വിമോചിതരായ അടിമപ്പണിക്കാര്‍, ജയില്‍ വിമോചിതര്‍, വലിയ വികസന പദ്ധതികള്‍ മൂലം മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍, കുഷ്ടരേഗത്തില്‍ നിന്ന്‍ വിമോചിതരായവര്‍, ഗ്രാമങ്ങളിലെ അന്തേവാസികള്‍ എന്നിവരെ സംബന്ധിച്ചിടത്തോളം വയസ്സിന്‍റെ പരിധിയില്‍ ഇളവ് അനുവധിച്ചിട്ടുണ്ട്. ഗുണഭോക്താക്കളില്‍ 50% പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരും 40% വനിതകളും 3%  അംഗവൈകല്യം ഉള്ളവരും ആയിരിക്കും. ദേശീയ സാക്ഷരത പരിപാടി പ്രകാരം സാക്ഷരരായവര്‍ക്ക് മുന്ഗണന നല്‍കും. വിദ്യാഭ്യാസ യോഗ്യതകളൊന്നും നിര്‍ബന്ധമാക്കിയിട്ടില്ല.

തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളെ ഒരു നിശ്ചിതകാലം ഐ.ടി.ഐ.,പോളിടെക്നിക്കുകള്‍, എന്ജിനീയറിംഗ് കോളേജുകള്‍, മറ്റു സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലും വിധക്തരുടെ കീഴിലും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ വരുമാനക്ഷമമായ ഒരു ജീവനോപാധി കണ്ടെത്തുന്നതിന് വായ്പയും സബ്സീടിയും പരിശീലനം ലഭിച്ചയാലിനു നല്‍കുന്നു. പരിശീലന പരിപാടിയെപറ്റി വ്യാപകമായ പ്രചാരണം നല്‍കേണ്ടതാണ്.വി.ഇ.ഒ./ എല്‍.വി.ഇ.ഒ. മാര്‍ മുഖാന്തരം അര്‍ഹരായ യുവജനങ്ങളില്‍ നിന്നും അപേക്ഷ ഗ്രാമപഞ്ചായത്തുകള്‍  സ്വീകരിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്തുകള്‍ അംഗീകരിക്കുന്ന ലിസ്റ്റുകള്‍ ബ്ലോക്കു പഞ്ചായത്തുകള്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഗുണഭോക്താക്കളെ ബ്ലോക്ക് പ്രസിഡന്‍റ്, ബി.ഡി.ഒ., ഐ.ഇ.ഒ., ലീഡ് ബാങ്കിന്‍റെ പ്രതിനിധി എന്നിവരടങ്ങുന്ന ബ്ലോക്കുതല ടാസ്ക്ക് ഫോഴ്സ് ഇന്റെര്‍വ്യൂനടത്തുന്നതാണ്.  എങ്ങനെ തയ്യാറാക്കുന്ന ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അതാതു ഗ്രാമസഭകളില്‍ വയ്ക്കേണ്ടതാണ്.

105 ട്രേഡ്കളില്‍ പരിശീലനത്തിന് സൗകാര്യമുണ്ട്. തയ്യല്‍ പരിശീലനം,റേഡിയോ-ടി.വി. റിപ്പയറിംഗ്,പ്രിന്റിഗ്, കമ്പോസിഗ്, മുതലായ ട്രേഡ്കളില്‍ പരിശീലനം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്ഘ്യമുള്ള  കോഴ്സുകളില്‍ പരിസീലനം നല്‍കിവരുന്നു. 9 മാസമോ അതിനു താഴെയോ കാലാവധി വരുന്ന കോഴ്സുകള്‍ക്ക് പ്രാമിഖ്യംനല്കുന്നു. പരിശീലനാര്‍ത്ഥിക്ക് പരിശീലന സ്ഥാപകന്‍റെ സ്വഭാവമാനുസരിച്ച് 200 രൂപ മുതല്‍ 500 രൂപ വരെ പ്രതിമാസ സ്റ്റൈഫന്റ് ലഭിക്കുന്നു. പരിശീലകര്‍ക്ക് അഥവാ പരിശീലനം നല്‍കുന്ന സ്ഥാപനത്തിന് ഒരു  പരിശീലനാര്‍ത്ഥിക്ക് 100 രൂപ മുതല്‍ 300 രൂപ വരെ എന്ന കണക്കില്‍ പ്രതിഫലം ലഭിക്കുന്നു.

ട്രെയിനികള്‍ക്ക് 800 രൂപ വരെ വിലപിടിപ്പുള്ള ഒരു ഉപകരണ സഞ്ചി  സൗജന്യമായി പരിശീലന കാലത്തുതന്നെ നല്‍കാവുന്നതാണ്‌. പ്രതിഫലാടിസ്ഥാനത്തില്‍ ജോലിക്കുള്ള ട്രേയിനികള്‍ക്ക് ഉപകരണ സഞ്ചി ലഭിക്കാന്‍ അര്‍ഹതയില്ല. പരിശീലനം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ട്രൈസം  ട്രേയിനിയുടെ വയ്പാപേക്ഷ പൂര്‍ത്തിയാക്കി പരിശോധിച്ചിരിക്കണം.

പരിശീലനം പൂര്‍ത്തിയായാലുടന്‍ വായ്പ വിതരണം ചെയ്യുന്നതിനുവേണ്ടിയാണിത്. പരിശീലനത്തിന്‍റെ അഭിവൃത്തി  അവലോകനം ചെയ്യുന്നതിനായി ഓരോ മാസവും നിശ്ചിതരീതിയില്‍ ബ്ലോക്കൊഫീസില്‍ അവലോകനയോഗം നടത്തേണ്ടതുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയതോടെ പരിശീലനാര്‍ഥി മതിയായ വൈദഗ്ധ്യം നേടിട്ടുണ്ടോ എന്നറിയാന്‍ അയാളെ ഒരു പ്രകടന പരിശോധനയ്ക്ക് വിധേയനാക്കെണ്ടാതാണ്.

ട്രൈസം ട്രേഡ്കള്‍

 


സ്റ്റൈഫന്‍റ് നിരക്കുകള്‍

1.  ഓരോ പരിശീലനാര്‍ഥിക്കുമുള്ള പ്രതിമാസ സ്റ്റൈഫന്‍റ്

(എ) ഐടി.ഐ., കമ്മൂണിറ്റി പോളീടെക്നിക്, പോളീടെക്നിക്, എന്ജിനീയറിംഗ് കോളേജുകള്‍, ടൂള്‍ റൂമുകള്‍, ടെക്നോളജി പാര്‍ക്കുകള്‍, ദേശീയ സംസ്ഥാനതല സാങ്കേതിക പരിശീലന സ്ഥാപനങ്ങള്‍, സംസ്ഥാന ഗ്രാമവികസന വകുപ്പ് സെക്രട്ടറിയുടെ  അമ്ഗീകാരട്ടോടെ പ്രവര്‍ത്തിക്കുന്ന  പ്രശസ്തമായ സന്നദ്ധസംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, സംസ്ഥാന ഏകോപന സമിതി(എസ്.എല്‍.സി.സി.)യുടെ വ്യക്തമായ അംഗീകാരമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍,കാര്‍ഷിക കോളേജുകള്‍, സര്‍വ്വകലാശാലകള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പരിശീലനത്തിന്.           -500 രൂപവരെ

(ബി) മുകളില്‍ (എ) വിഭാഗത്തില്‍ പെടാത്ത അംഗീകൃതരജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍.  -350 രൂപ വരെ

(സി) വിദഗ്ധനു (മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ) കീഴിലുള്ള പരിശീലനം -200രൂപ വരെ

2.  മുകളില്‍ 1 (എ)യില്‍ പറഞ്ഞിട്ടുള്ള പരിസീലനസ്ഥാപനങ്ങള്‍ക്കുള്ള പ്രതിഫലം -300 രൂപ വരെ പ്രതിമാസം ഓരോ പരിശീലനാര്‍ഥിക്കും.

മുകളില്‍ 1(ബി) യില്‍ പറഞ്ഞിട്ടുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള പ്രതിഫലം-200 രൂപ വരെ

3.  പരിശീലനം നല്‍കുന്ന വിദഗ്ദ്ധനു  (മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍) കിട്ടുന്ന പ്രതിമാസ പ്രതിഫലം 100 രൂപവരെ –ഓരോ പരിശീലനാര്‍ഥിക്കും

4.  വിദഗ്ദ്ധനു  (മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍) ലഭിക്കുന്ന പാരിതോഷികം – ഓരോ പരിശീലനാര്‍ഥിക്കും -50രൂപ വരെ

5.  അസംസ്കൃത വസ്തുക്കള്‍ക്കുള്ള ബത്ത-75 രൂപ , പരമാവധി 500 രൂപ ഓരോ പരിശീലനാര്‍ഥിക്കും ഓരോ കോഴ്സിനും

6.  ഉപകരണ സഞ്ചിക്കുള്ള ബത്ത കരകൌശലപ്പണി,മണ്‍പാത്രനിര്‍മ്മാണം, കൊല്ലപ്പണി, ആശാരിപ്പണി,താഴുണ്ടാക്കല്‍, തുകല്‍പ്പണി തിടങ്ങി പരമ്പരാഗത കരകൌശല വ്യവസായത്തിലോ വൈദഗ്ധ്യാതിഷ്ടിത കൈത്തോഴില്‍ രംഗത്തോ പ്രവര്‍ത്തിയെടുക്കുന്നവര്‍ക്ക് ഉപകരണ സഞ്ചിക്കുള്ള ബത്ത ഉയര്‍ന്ന തോതില്‍ ലഭിക്കും. ഗ്രാമീണ കൈത്തോഴിലുകള്‍ക്ക് നവീന പണിയായുധങ്ങള്‍ നല്‍കുന്ന പദ്ധതിയില്‍ അനുവദിക്കുന്ന അതെ തോതില്‍ ഈ ബത്ത മേല്‍പറഞ്ഞ വിഭാഗത്തിന്‍ ലഭിക്കുന്നതാണ്.2000 രൂപ വരെയുള്ള ഈ ബത്ത, തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് മുകളില്‍ 1(എ)യില്‍ സൂചിപ്പിച്ച സാങ്കേതിക സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുകയോ പ്രത്യക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന എല്ലാ കൈത്തോഴിലുകള്‍ക്കും ലഭിക്കുന്നതാണ്.ഇതു പക്ഷെ പണമായി നല്‍കില്ല. ഉപകരണ സഞ്ചി ജില്ലാ ഗ്രാമവികസന `എജന്സീകള്‍ സംഭരിച്ച് കൈത്തോഴിലുകള്‍ക്ക് എത്തിച്ച് കൊടുക്കും.- 800 രൂപവരെ

7.  കൈത്തോഴിലുകര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ഉപകരണങ്ങള്‍ നല്‍കുന്ന  പദ്ധതി പ്രകാരം പരിശീലനം നേടുന്ന ഗ്രാമീണ കൈത്തോഴിലുകള്‍ക്കുള്ള ദിനബത്ത-പ്രതിദിനം 30 രൂപ പരമാവധി 450 രൂപ

8.  പരിശീലന വേളയില്‍ പരിശീലനാര്‍ഥികള്‍  ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വിറ്റുവരവ് വിഇതം വയ്ക്കല്‍ -50% പരിശീലനാര്‍ഥിക്ക്, 50% പരിശീലകനോ ,പരിശീലന സ്ഥാപനത്തിനോ

ജവഹര്‍ തൊഴില്‍ദാന പദ്ധതി (J.R.Y.)

ജവഹര്‍ തൊഴില്‍ദാന പദ്ധതി 1989 എപ്രിലിലാണ്  ആരംഭിച്ചത്. അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ ഗ്രാമീണ തൊഴില്‍ദാന പരിപാടി (എന്‍.ആര്‍.ഇ.പി.)ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (ആര്‍.എല്‍.ഇ.ജി.പി.) എന്നിവ ലയിപ്പിച്ചുകൊണ്ടാണ് പുതിയ പരിപാടി ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെതില്‍ നിന്നു വ്യത്യസ്തമായി കരാരുകാരനില്ലാതെ ജനങ്ങളുടെ പ്രതിനിധി ജോലി ഏറ്റെടുത്ത് നടത്തുന്നു.

ലക്ഷ്യങ്ങള്‍

തൊഴില്‍ രഹിതരായ ഗ്രാമീണര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പരിപാടിയുടെ മുഖ്യോദ്ദേശ്യം. ഗ്രാമങ്ങളില്‍ അതോടൊപ്പം അടിസ്ഥാന സൗകാര്യങ്ങളും ആസ്തികളും മെച്ചപ്പെടുത്തുകയും.ഗ്രാമീണരുടെ പോതുജീവിതനിലവാരം ഉയര്‍ത്തുക അന്തിമലക്ഷ്യമാണ്‌.

ജോലി നടക്കുന്ന പ്രദേശത്തെ ദാരിദ്രരേഖയ്ക്കു താഴെയുള്ള ജനങ്ങളായിരിക്കും ലക്ഷ്യവിഭാഗം. യോജനയ്ക്കു കീഴില്‍ തൊഴില്‍ ലഭിക്കുന്നതിന് പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.തൊഴിലവസരങ്ങളില്‍ 30% സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.

പ്രവര്‍ത്തന കാലയളവ്

വര്‍ഷത്തില്‍ തൊഴിലവസരങ്ങളുടെ സൃഷ്ടി ആവശ്യപ്പെടുന്ന ഏത് ഘട്ടത്തിലും യോഗജനയ്ക്കു കീഴില്‍ ജോലികള്‍ ഏറ്റെടുക്കുകയും കഴിവതും പഞ്ഞമാസങ്ങളില്‍ തുടങ്ങുകയും ആവശ്യമെങ്കില്‍തുടരുകയുമാണ് ചെയ്യുക.

തുകയുടെ മാനദണ്ഡം

ജില്ലയ്ക്ക് അനുവദിച്ച് കിട്ടുന്ന ജെ.ആര്‍.വൈ.വിഹിതം 70:15:15എന്ന അനുപാതത്തില്‍ ഗ്രാമ,ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍ മുഖേന പ്രസ്തുത  പദ്ധതിക്കായി  വിനിയോഗിക്കുന്നു.പഞ്ചായത്തുകള്‍ക്ക് അവരുടെ വിഹിതം നല്‍കുന്നത് 40% ജനസംഖ്യാനുപാതത്തിലും 60% പട്ടികജാതി, പട്ടികവര്‍ഗ്ഗക്കരുടെപഞ്ചായത്തുകള്‍ തന്നാണ്ടാത്തെ ഉദ്ദേശ വിഹിതത്തെ അടിസ്ഥാനമാക്കി വാര്‍ഷിക കര്‍മ്മപദ്ധതിതയ്യാരാക്കെണ്ടാതാണ്. മുന്കൊല്ലത്തെ നീക്കിയിരിപ്പും  മുന്‍വര്‍ഷം ലഭിച്ച പലിശയും തന്നാണ്ടാത്തെവിഹിതവും ചേര്‍ന്ന്‍ മൊത്തം തുകയുടെ 22.5% പട്ടികജാതി/ പട്ടികവര്‍ഘക്കാര്‍ക്ക്  നേരിട്ട്‌ പ്രയോജനം നല്‍കുന്ന വ്യക്തിഗത പദ്ധത്ക്ള്‍ക്കായി നീക്കിവേക്കണം.

ജെ.ആര്‍.വൈ. 15ശതമാനം വിഹിതം

ജില്ലാതത്തില്‍ ലഭ്യമാകുന്ന 15% തുക താഴെപറയുന്ന പ്രകാരം ചെലവഴിക്കുന്നു.

1.  സാമ്പത്തികൊല്പാടനക്ഷമമായ പദ്ധതികള്‍ (സാമൂഹിക വനവല്‍ക്കരണം ഉള്‍പ്പെടെ )  60%

2.  പട്ടികജാതി/പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് നേരിട്ട്‌ പ്രയോജനമുള്ള വ്യക്തിഗത പദ്ധതികള്‍     22.5%

3.  മറ്റു പദ്ധതികള്‍ ( റോഡുകള്‍,കെട്ടിടങ്ങള്‍ തുടങ്ങിയവ)  17.5%

ഇതനുസരിച്ച് ഏറ്റെടുക്കേണ്ട പ്രവൃത്തികള്‍ ഉള്‍ക്കൊള്ളുന്ന കര്‍മ്മ പരിപാടി തയ്യാറാക്കി ജില്ല പഞ്ചായത്തിനുതന്നെ നേരിട്ട്‌ നടപ്പിലാക്കവുന്നതാണ്.

വാര്‍ഷിക കര്‍മ്മപദ്ധതി

എറ്റെടുക്കനുദ്ദേശിക്കുന്ന പണികളുടെ ഒരു കര്‍മ്മപദ്ധതി വര്ശാരംബത്തില്‍ തന്നെ ജില്ലാതലത്തിലും ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലും തയ്യാരാക്കെണ്ടതും  ഇവയ്ക്ക് ബന്ധപ്പെട്ട പഞ്ചായത്ത് സമിതിയുടെ അംഗീകാരം വാങ്ങേണ്ടാതുമാണ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പണികള്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളൂ എന്നുറപ്പുവരുത്തേണ്ട ചുമതല അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുണ്ട്.

ഏറ്റെടുക്കാവുന്ന പണികള്‍

1.  ഭൂവികസനവും, തരിശുഭൂമിയുടെയും ഉല്‍പ്പാദനം കുറഞ്ഞ ഭൂമിയുടെയും ഉദ്ധാരണവും

2.  സാമൂഹിക വനവല്‍ക്കരണം

3.  പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കുവേണ്ടിയുള്ള പണികള്‍.

4.  ഭവനനിര്‍മ്മാണം

5.  ജലസേചനക്കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നിര്‍മ്മാണം

6.  ജലനിര്‍ഗമാനം,വെള്ളക്കെട്ടുനീകല്‍,വെള്ളപ്പൊക്ക നിവാരണം  തുടങ്ങിയവ

7.  പ്രൈമറിസ്കൂളുകള്‍, ഡിസ്പെന്‍സറികള്‍, കമ്മ്യൂണിറ്റി സെന്റെറുകള്‍, അംഗന്‍വാടികള്‍ തുടങ്ങി തികച്ചും സാമൂഹിക പൊതുസ്വഭാവമുള്ള സ്ഥാപനങ്ങളുടെ പണികള്‍.

8.  ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍

9.  സ്ക്കൂളുകള്‍ക്കുള്ള കളിസ്ഥലങ്ങള്‍

10. ദുര്‍ബല വിഭാഗങ്ങളും മറ്റും കേന്ദ്രീകരിച്ച് താമസിക്കുന്ന പ്രദേശങ്ങളില്‍ ഉദ്ദിഷ്ട ജനവിഭാഗങ്ങളിലെ ഗുണഭോക്താകല്‍ക്കുവേണ്ടിയുള്ള പൊതുവായ വര്‍ക്ക് ഷെഡ്‌കള്‍ , പഞ്ചായത്ത് മന്ദിരങ്ങള്‍, ഡോക്ര(DWCRA) കേന്ദ്രങ്ങള്‍ ഗഗ്രാമീണ വനിതാ ശിശുവികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ വര്‍ക്കു ഷെഡ്‌കള്‍ ചന്തകള്‍ മുതലായവയുടെ നിര്‍മ്മാണം.

വേതനം

സ്ത്രീക്കും പുരുഷനും പണികളില്‍ വേതന തുല്യതയുണ്ട്.            നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ മസ്റ്റര്‍  റോള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

കരാറുകാര്‍ പാടില്ല

ഈ പരിപടിയിലുള്ള പണികള്‍ കരാരുകാരെയോ നോമിനികലെയോ എല്പ്പിക്കുവാന്‍ പാടില്ല. ഗുണഭോക്താക്കളുടെ യോഗം തെരഞ്ഞെടുക്കുന്ന സമിതിയോ പഞ്ചായത്ത് സമിതി നേരിട്ടോ വേണം പനിനടത്താന്‍. മധ്യവര്‍ത്തികാളോ അവരുടെ ഏജന്റുമാരോ ഇവരില്‍ ഇടപെടതിരിക്കുവാനും, പരിപാടിയുടെ പൂര്‍ണ്ണ പ്രയോജനം അതാതു സ്ഥലത്തെ തൊഴിലാളികല്‍ക്കുതന്നെ ലഭിക്കുവാനും ശ്രദ്ധിക്കണം.

സന്നദ്ധ സംഘടനകള്‍

പദ്ധതികളുടെ നടത്തിപ്പിന് സന്നദ്ധ സംഘടനകളുടെ സഹായം തേടുകയും സാധനവിലയ്ക്ക് വേണ്ടിവരുന്ന അധിക തുക, സംഭാവനയായി  സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍  എന്നിവയില്‍ നിന്ന്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.

വിജിലന്‍സ് കമ്മിറ്റികള്‍

ഓരോ പഞ്ചായത്തിനും, കഴിയുമെങ്കില്‍ ഓരോ വാര്‍ഡിനും ജെ.ആര്‍.വൈ.യുടെ പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഓരോ വിജിലന്‍സ് കമ്മിറ്റി രൂപികരിക്കെണ്ടാതാണ്. ഈ കമ്മിറ്റിയില്‍ പട്ടികജാതി/ പട്ടികവര്‍ഗക്കാരുടെ ഒരു പ്രതിനിധി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.മറ്റുള്ളവര്‍ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള പഞ്ചായത്ത് നിവാസികലായിരിക്കണം.

മേല്‍നോട്ടം

പഞ്ചായത്തുതലത്തില്‍ സാങ്കേതിക കാര്യങ്ങളുടെ ചുമതല ബ്ലോക്കിലെയും ജില്ലാ ഗ്രാമവികസന എജന്സീലെയും എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. പഞ്ചായത്ത് വാര്‍ഷിക കമ്മിറ്റി കര്‍മ്മപദ്ധതി തയ്യാറാക്കുമ്പോള്‍ ബ്ലോക്കിലെ അസിസ്റ്റന്റ്റ് എന്ജിനീയരുമായി ചര്‍ച്ച ചെയ്തുവേണം പണികളുടെ അടങ്കല്തുക  നിശ്ചയിക്കാന്‍.

പ്രത്യേക നിര്‍ദ്ദേശങ്ങള്‍

പദ്ധത് നടത്തിപ്പില്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

1.  പഞ്ചായത്തിന് ലഭിക്കുന്ന ജെ.ആര്‍.വൈ. ഫണ്ട് വിഹിതം പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും സംയുക്ത അകൌണ്ടായി ട്രഷറിയില്‍ നിക്ഷേപിക്കെണ്ടാതാണ്.

2.  പഞ്ചായത്തിന് ലഭിക്കുന്ന വിഹിതം എല്ലാ വര്ടുകള്‍ക്കുമായി വീതിച്ച് ചെരിയപണികള്‍ ഏറ്റെടുക്കാതെ പഞ്ചായത്തിനുമോത്തത്തില്‍ പ്രയോജനമായതും സ്ഥിരമായ സാമൂഹിക ആസ്തികളവുന്നതുമായ പണികള്‍ ഏറ്റെടുക്കുന്നതാണ് അഭികാമ്യം.

3.  ജെ.ആര്‍.വൈ. ഏറ്റെടുക്കുന്ന പദ്ധതികളില്‍ കൂലിയും സാധനങ്ങളുടെ വിലയും തമ്മിലുള്ള അനുപാതം 60:40 എന്നതായിരിക്കണം.

4.  മുന്‍ കൊല്ലത്തെ നീക്കിയിരിപ്പ് ബാക്കിമോത്തം തുകയുടെ 25%ത്തില്‍ അധികമാകാന്‍ പാടില്ല.

5.  പഞ്ചായത്ത് വിഹിതത്തിന്‍റെ 22.5% പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് നേരിട്ട്‌ പ്രയോജനം ചെയ്യുന്ന വ്യക്തിഗത പദ്ധതികള്‍ക്കായി മാത്രമേ വിനിയോഗിക്കാവൂ. ഈ തുക പൂര്‍ണമായും പ്രസ്തുത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും വേണം.

6.  പഞ്ചായത്ത് ഏറ്റെടുക്കുന്ന പണികള്‍ക്ക് നല്‍കുന്ന അഡ്വാന്‍സ്തുകകള്‍ കാലതാമസം കൂടാതെ പണിതീര്‍ത്ത് അട്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. അടങ്കല്‍ തുകയുടെ 20% അഥവാ 25,000രൂപ ഇതില്‍ ഏതാണോകുറവ്  അത്രയും തുക മുന്‍കൂറായി നല്‍കും. ഒരു അഡ്വാന്‍സ് നിലനിക്കുമ്പോള്‍ അത് അട്ജസ്റ്റ് ചെയ്യാതെ  അതെ പണിക്ക് വീണ്ടും അഡ്വാന്‍സ് നല്‍കാന്‍ പാടുള്ളതല്ല .

7.  മൊത്തം വാര്‍ഷിക വിഹിതത്തിന്‍റെ 10% തുകഅറ്റകുറ്റപ്പണികള്‍ക്കായി മാറ്റിവേക്കവുന്നതാണ്.ഇതനുസരിച്ച് താഴെപറയുന്ന പണികള്‍ ഏറ്റെടുക്കാം.

(എ)മുബ് എന്‍.ആര്‍.ഈ.പി.,ആര്‍.എല്‍.ഈ.ജി.പി.,ജെ.ആര്‍.വൈ. എന്നീ പദ്ധതികളില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയവയും എന്നാല്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പ് ഏറ്റെടുക്കാത്തവയുമായ പണികള്‍.

8. പദ്ധതിയനുസരിച്ച് സൃഷ്ടിക്കുന്ന ആസ്തികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏറ്റെടുക്കേണ്ടതാണ്. അതുവരെ അവയുടെ സംരക്ഷണ ചുമതല പഞ്ചായത്തുകല്‍ക്കായിരിക്കും.

ഗ്രാമസഭയുടെ പങ്കാളിത്തം

ജെ.ആര്‍.വൈ. യുടെ നടത്തിപ്പിനെയും പുരോഗതിയെയും കുറിച്ച്  അവലോകനം നടത്തുന്നതിനായി  ഓരോ മാസവും ഒരു നിചിത തിയതിയിലും സ്ഥലത്തും ഗ്രാമസഭായോഗം കൂടെണ്ടാതാണ്. പത്തടി നടത്തിപ്പില്‍ അപാകതകലുന്ടെങ്കില്‍  പഞ്ചായത്ത് നിവാസികളായ ഏതോരാള്‍ക്കും ഒരാള്‍ക്കും ചൂണ്ടി കാണിക്കാവുന്നതാണ്.

വാര്‍ഷിക ഓഡിറ്റ്

പഞ്ചായത്തിന്‍റെ ഓരോ വര്‍ഷത്തെയും  ജെ.ആര്‍.വൈ കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൌണ്ടെന്മാരെകൊണ്ട് ഓഡിറ്റ് ചെയ്യേണ്ടതാണ്. ഈ ഇനത്തില്‍ ഒരു പഞ്ചായത്തിനു പരമാവധി 500 രൂപ വരെ ചിലവഴിക്കക്കാവുന്നതാണ്

രജിസ്റ്റ്റുകളും റിപ്പോര്‍ട്ടുകളും

ഗ്രാമ വികസന കമ്മീഷണര്‍ നിര്‍ദേശിക്കുന്ന  രേജിസ്റ്ററുകളും റിക്കര്ടുകളും പഞ്ചായത്തുകള്‍ സൂക്ഷിക്കണം. അവ  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍  പര്ശോധനയ്ക്ക് നല്‍കണം.

കടപ്പാട് : കേരള സംസ്ഥാന സാക്ഷരത മിഷൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate