ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു.
എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പ്
കുടുംബശ്രീയുടെ എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പുകളില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി ഇതാദ്യമായി നിയമാവലി പരിഷ്കരിച്ച് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് അംഗസംഖ്യാനുപാതികമായി പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. സമയബന്ധിതമായും സുതാര്യമായും ജനാധിപത്യ രീതിയില്‍ സംഘടനാ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും മുഴുവന്‍ ഭാരവാഹികള്‍ക്കും സമയബന്ധിതമായി പരിശീലനം നല്‍കുകയും ചെയ്തു.
സി.ഡി.എസ് കര്‍മപദ്ധതി
സി.ഡി.എസ് തലത്തില്‍ തയ്യാറാക്കുന്ന കര്‍മപദ്ധതി, 12-ാം പഞ്ചവല്‍സര പദ്ധതിയുടെ പഞ്ചായത്തുതല പദ്ധതി തയ്യാറാക്കുന്നതിന് സഹായകമാംവിധം സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആസൂത്രണ പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിച്ചു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
കുടുംബശ്രീയുടെ സുക്ഷ്മസംരംഭ മാതൃക ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) കുടുംബശ്രീയെ നിയോഗിച്ചു. ഇതും കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്.
വെബ് അധിഷ്ഠിത എം.ഐ.എസ്
കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മമായ മോണിറ്ററിംഗിന് സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ സജ്ജീകരിച്ച വെബ്് അധിഷ്ഠിത മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ (എം.ഐ.എസ്) സംവിധാനം പ്രവര്‍ത്തിക്കുന്നു. അയല്‍ക്കൂട്ടം മുതല്‍ സംസ്ഥാന മിഷന്‍ വരെ എല്ലാ തലങ്ങളിലും സുതാര്യമായ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സാധ്യമാകും വിധമാണ് എം.ഐ.എസ് സജ്ജീകരിച്ചിരിക്കുന്നത്.
ആട്ഗ്രാമം, ക്ഷീരസാഗരം
ആട്, പശുവളര്‍ത്തല്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച ശ്രദ്ധേയമായ സംരംഭങ്ങളാണ് 'ആട്ഗ്രാമം', 'ക്ഷീരസാഗരം' പദ്ധതികള്‍. ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ എന്ന തോതില്‍ എല്ലാ ജില്ലകളിലേക്കും അവ വ്യാപിപ്പിക്കുകവഴി പ്രാദേശിക ക്ഷീരോത്പാദന മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്.
എം.കെ.എസ്.പി
എം.കെ.എസ്.പി (മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന) കൃഷിയും കൃഷി അനുബന്ധവുമായി മേഖലയും ഉപജീവന മാര്‍ഗ്ഗം നയിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ്
കേരളത്തില്‍ എം.കെ.എസ്.പി കുടുംബശ്രീ ജെ.എല്‍.ജി വഴിയാണ് നടപ്പിലാക്കുന്നത്. സ്ത്രീകളെ കാര്‍ഷിക തൊഴിലാളിയില്‍ നിന്നും കാര്‍ഷിക ഉല്‍പ്പാദകരാക്കാനാണ് ഈ പരിപാടി ലക്ഷ്യമിട്ടിരിക്കുന്നത്.
ഈ പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ള കാര്‍ഷിക സാങ്കേതിക പരിശീലനം നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.പ്രകൃതിയ്ക്ക് അനുയോജ്യമായതും വിഷവിമുക്തവുമായ കൃഷിരീതിയാണ് ഇതില്‍ പ്രോത്സാഹിപ്പിക്കുന്നത്
എം.കെ.എസ്.പി യുടെ വിവിധ പരിപാടികള്‍
ബാങ്ക് ലിങ്കേജ്
Sl no | Particular | 2013-2014 | 2014-2015 |
1 | ജെ.എല്‍.ജി എണ്ണം | 47611 |
61836 |
2 | ജെ.എല്‍.ജി അംഗങ്ങളുടെ എണ്ണം | 201650 |
283142 |
3 | കൃഷിയുടെ വിസ്തീര്‍ണ്ണം | 40,218 Ha |
38,706 Ha |
4 | ബാങ്ക് ലിങ്കേജ് | 8100 JLGs liked with credit of 105 Crore |
14443 JLGs linked with credit of 196 Crore |
പരിശീലന വിവരങ്ങള്‍
Sl no | Particular | Target | Achievements |
1 | കപ്പാസിറ്റി ബില്‍ഡിംഗ് | 1,50,000 |
201650 |
2 | ടെക്നിക്കല്‍ പരിശീലനം | 60000 |
55408 |
3 | എക്സ്പോഷര്‍ വിസിറ്റ് | 140 |
127 |
മാസ്റ്റര്‍ കര്‍ഷകര്‍
Sl no | Particular | Target | Achievements |
1 | കപ്പാസിറ്റി ബില്‍ഡിംഗ് | 10,000 |
10598 |
2 | ടെക്നിക്കല്‍ പരിശീലനം | 10,000 |
8393 |
3 | മെക്കാനൈസേഷന്‍ പരിശീലനം | 1656 |
912 |
കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്‌ച്ചര്‍
Sl no | Particular | Target | Achievements |
1 | ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ | 972 |
916 |
2 | വിപണന കേന്ദ്രം | 140 |
79 |
സമ്മിശ്രിത കൃഷിരീതി
Sl no | Particular | Target | Achievements |
1 | സമ്മിശ്രിത കൃഷിരീതി | 1800 |
1559 |
2 | ആധുനികം/ നൂതനം കൃഷിരീതി | 140 |
119 |
3 | വിത്ത് ബാങ്ക് |
35 units |
പ്രാദേശിക ഉല്പാദന വിപണന രംഗത്ത് കുടുംബശ്രീയുടെ നവീന സംരംഭമായ ഹോംഷോപ്പ് ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു പ്രധാന നേട്ടം. 2400 ഹോംഷോപ്പുകളിലൂടെ 60 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് നേടി ഇക്കൊല്ലം കുടുംബശ്രീ ചരിത്രം കുറിച്ചു. ഇക്കൊല്ലം പുതുതായി 1500 ഹോംഷോപ്പുകള്‍ കൂടി ആരംഭിക്കുകയാണ് ലക്ഷ്യം
ഗുണമേന്മയുളള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുന്‍കൈയെടുത്ത് രൂപം നല്‍കിയ കഫേ കുടുംബശ്രീ ഹോട്ടല്‍ ശൃംഖല (എത്നിക് റസ്റോറന്റുകള്‍) വിപുലീകരിക്കുന്നതിന് നടപടി ആരംഭിച്ചു. കൊച്ചി നഗരസഭയില്‍ അതിന് തുടക്കം കുറിച്ചു.
ഹഡ്കോ ദേശീയ പുരസ്കാരം
ചേരിനിവാസികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുതകുന്ന മികച്ച മാതൃകാ പദ്ധതികള്‍ക്കുളള ഹഡ്കോയുടെ ഇക്കൊല്ലത്തെ ദേശീയ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചതും ദേശീയഅംഗീകാരങ്ങളുടെ പട്ടികയില്‍ നിര്‍ണായകമായി. ദേശീയ തലത്തില്‍ ലഭിച്ച 68 എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീ അവാര്‍ഡ് നിര്‍ണയത്തില്‍ ഒന്നാമതെത്തിയത്. ഇതുള്‍പ്പെടെ 12 ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഇതിനകം കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.
നഗര ചേരി നവീകരണം: 71.86 കോടിയുടെ പദ്ധതി
കുടുബശ്രീയിലൂടെ നടപ്പാക്കിയ നഗര ചേരി നവീകരണ പദ്ധതികള്‍ കഴിഞ്ഞ കൊല്ലം ദേശീയ തലത്തില്‍ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ തിരുവനന്തപുരം നഗരചേരികളില്‍ 6,013 വീടുകളുടെയും കൊച്ചി പ്രോജക്ടില്‍ 5,334 വീടുകളുടെയും നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി. തിരുവനന്തപുരം നഗരസഭയിലെ ഹാര്‍ബര്‍ വാര്‍ഡില്‍ മതിപ്പുറം ചേരിയുടെ വികസനത്തിനായി സമര്‍പ്പിച്ച പൈലറ്റ് പദ്ധതി പ്രകാരം നടപ്പുവര്‍ഷം 1,032 കുടുംബങ്ങള്‍ക്ക് വീടും മറ്റ് ഭൗതിക സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും സജ്ജീകരിക്കുന്നതിന് 71.86 കോടി രൂപയുടെ പ്രോജക്ട് അംഗീകരിച്ചു കിട്ടി.
തൊഴില്‍ക്കൂട്ടം
'തൊഴില്‍ക്കൂട്ട'മാണ് കുടുംബശ്രീയുടെ നവീന സംരംഭങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച വൈദഗ്ധ്യത്തെ ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് കായിക തൊഴില്‍ മേഖലയില്‍ അനുഭവപ്പെടുന്ന മനുഷ്യ വിഭവ ദാരിദ്യം പരിഹരിക്കുകയും സ്ത്രീകളുടെ വരുമാനമാര്‍ഗം വിപുലീകരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയൊരു തൊഴില്‍ സംസ്കാരവും കായിക തൊഴില്‍മേഖലയില്‍ സ്ത്രീ പുരുഷ തുല്യതയും കൈവരുത്താന്‍ ഉതകുന്നതാണ് ഈ സംരംഭം. ഒരു സി.ഡി.എസില്‍ കുറഞ്ഞത് അഞ്ച് തൊഴില്‍ക്കൂട്ടങ്ങള്‍ എന്നതാണ് ഇക്കൊല്ലത്തെ പദ്ധതിലക്ഷ്യം. മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിലൂടെ അധിക വരുമാനം കണ്ടെത്താനാവും. അംഗങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനവും ലഘുയന്ത്രങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ക്ക് സാമ്പത്തികസഹായവും കുടുംബശ്രീ വഴി ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷം പുതുതായി കുറഞ്ഞത് 5000 തൊഴില്‍ക്കൂട്ടങ്ങളെങ്കിലും രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നു.ബഡ്സ് സ്കൂള്‍
മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ പുനരധിവാസത്തിനായി രൂപം നല്‍കിയ ബഡ്സ് സ്കൂളുകളില്‍ 11 എണ്ണത്തിനു കൂടി 2011-12 വര്‍ഷം അംഗീകാരം ലഭിച്ചു. ഇതോടെ അംഗീകാരം ലഭിച്ച സ്കൂളുകളുടെ എണ്ണം 52 ആയി. 33 സ്കൂളുകള്‍ക്ക് സ്വന്തമായി വാഹനം ലഭ്യമാക്കി.ബാലസഭ മീനയുടെ ലോകം
കുടുംബശ്രീയുടെ ശിശുവികസന പരിപാടിയുടെ ഭാഗമായി രൂപം നല്‍കിയ ബാലസഭകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഇക്കൊല്ലം നൂതനമായ ഒരു പദ്ധതിക്കു കൂടി രൂപം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍, സ്വഭാവരൂപീകരണം എന്നിവ മുഖ്യപ്രമേയമാക്കി മീനാ കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സമഗ്ര പരിപാടിയുടെ രണ്ടാംഘട്ടമായി 'മീനയുടെ ലോകം' എന്ന പേരില്‍ യൂണിസെഫ് സഹായത്തോടെ ആകാശവാണിയില്‍ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന ഒരു പ്രതിവാര പ്രക്ഷേപണ പരിപാടി 2012 ജൂലൈ 19 ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.സാമൂഹ്യക്ഷേമ പദ്ധതികള്‍: ജനകീയ സര്‍വെ
കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ഹരായ മുഴുവന്‍പേരേയും ജനകീയ സര്‍വേയിലൂടെ കണ്ടെത്തുന്ന ചുമതല ഇക്കൊല്ലം കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഇങ്ങനെ അയല്‍ക്കൂട്ട അംഗങ്ങള്‍ തയ്യാറാക്കുന്ന പട്ടികയും വിശദ വിവരങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കുടുംബശ്രീ കൈമാറുംആശ്രയ രണ്ടാംഘട്ടം
നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ആശ്രയ പദ്ധതി പ്രകാരം 2011-12-ല്‍ 65 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 12.69 കോടി രൂപ ചലഞ്ച് ഫണ്ട് ഇനത്തില്‍ അനുവദിച്ചു. 6226 അഗതികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2011-12 വര്‍ഷം 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പുനപരിശോധനയുടെ അടിസ്ഥാനത്തില്‍ 22.46 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് അനുവദിച്ചു. വിട്ടുപോയിട്ടുള്ള അഗതി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇക്കൊല്ലം 500 തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആശ്രയയുടെ രണ്ടാംഘട്ടം പദ്ധതി പ്രാവര്‍ത്തികമാക്കും. കുറഞ്ഞത് 25,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.പ്രത്യേക ആശ്രയ പദ്ധതി
പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന പ്രത്യേക ആശ്രയ പദ്ധതി പ്രകാരം 2011-12 സാമ്പത്തിക വര്‍ഷം 12 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 2012-13 സാമ്പത്തിക വര്‍ഷം അര്‍ഹരായ മുഴുവന്‍ പട്ടികവര്‍ഗവിഭാഗക്കാരെയും ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇക്കൊല്ലം 50 തദ്ദശഭരണസ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കും.ഭവനശ്രീ
ഭവനശ്രീ പദ്ധതി പ്രകാരം വായ്പ എടുത്ത കുടുംബശ്രീ അംഗങ്ങളുടെ തിരിച്ചടവ് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി കുടുംബശ്രീയും ബന്ധപ്പെട്ട ബാങ്കും സര്‍ക്കാരും തമ്മില്‍ ഒരു ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 14 ബാങ്കുകള്‍ക്കായി കഴിഞ്ഞ വര്‍ഷം 76. 28 കോടി രൂപ നല്കി. അടുത്ത സാമ്പത്തിക വര്‍ഷം ഇതിന്റെ മൂന്നാം ഗഡു നല്കുന്നതിനായി 25 കോടി രൂപ ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, തോട്ടം തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക ജനകീയ പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നതിനുമുള്ള നടപടികള്‍ നടന്നുവരുന്നു. സ്ത്രീപദവി സ്വയംപഠനം, നിര്ഭയശ്രീശക്തി ദ്വിഭാഷാ വെബപോര്‍ട്ടല്‍
സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലെ മോഡ്യൂള്‍ വികസന പ്രക്രിയ പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമാക്കി. വിവിധ സംഘടനാതലങ്ങളില്‍ നടത്തിയ ചര്‍ച്ചകളെ ഓണ്‍ ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിപോഷിപ്പിക്കാനും അതിലൂടെ പോരായ്മകള്‍ നികത്താനും ശ്രീശക്തി ദ്വിഭാഷാ വെബപോര്‍ട്ടല്‍ വഴിയൊരുക്കുന്നു. പ്രശ്നങ്ങള്‍, ആശയങ്ങള്‍ എന്നിവയെകുറിച്ച് ചര്‍ച്ച ചെയ്യാനും മോഡ്യൂളുകള്‍ രൂപീകരിക്കാനും എല്ലായിടത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കാനും സംശയ നിവാരണത്തിനും അതിലൊക്കെ ഉപരിയായി സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികപരിജ്ഞാനം നേടിക്കൊടുക്കാനും ഈ പോര്‍ട്ടല്‍ സഹായിക്കുന്നു.
സംസ്ഥാന പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪മാ൪
അപ്പീല്‍ കേള്‍ക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥ൯
ശ്രീ. പി. ആ൪. ശ്രീകുമാ൪ അഡീഷണല്‍സെക്രട്ടറി ടു ഗവണ്‍മെന്റ് & ഡയറക്ട൪ (എ & എഫ്) കുടുംബശ്രീ
സംസ്ഥാനതല അസിസ്റ്റന്റ് പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪ ശ്രീമതി. രാജി എസ് ഓഫീസ് അസിസ്റ്റന്റ് കുടുംബശ്രീ ഹെഡ് ഓഫീസ് ജില്ലാമിഷ൯ അപ്പീല്‍ കേള്‍ക്കാ൯ അധികാരമുള്ള ഉദ്യോഗസ്ഥ൯: ജില്ലാമിഷ൯ കോ - ഓ൪ഡിനേറ്റ൪പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪: അസിസ്റ്റന്റ് ജില്ലാമിഷ൯ കോ - ഓ൪ഡിനേറ്റ൪(ഓ൪ഗനൈസേഷ൯) അസിസ്റ്റന്റ് പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪: അസിസ്റ്റന്റ് ജില്ലാമിഷ൯ കോ - ഓ൪ഡിനേറ്റ൪
|
കുടുംബശ്രീ സ്റ്റേറ്റ് മിഷൻ,
രണ്ടാം നില, ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്‍ഡിംഗ്
ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ.
തിരുവനന്തപുരം- 695011
കേരള, ഇന്ത്യ
ഫോണ്‍ | 91-471-2554714 91-471-2554715 91-471-2554716 |
ഫാക്സ് | 91-471-2334317 |
അവസാനം പരിഷ്കരിച്ചത് : 3/31/2020
ആസൂത്രണം - വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല
കൂടുതല്‍ വിവരങ്ങള്‍