രാജ്യത്തെ പത്ത് പ്രധാന ബാങ്കുകള്‍, പ്രൊമോട്ടര്‍മാരായ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് കാര്‍ഡ് പുറത്തിറക്കുന്നത്. എ.ടി.എം. കേന്ദ്രങ്ങളില്‍നിന്ന് പണമെടുക്കാനും വ്യാപാര ഇടപാടുകള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ‘റുപ്പി’, ‘പേയ്‌മെന്റ്’ എന്നീ വാക്കുകള്‍ ചേര്‍ത്താണ് ‘ റുപേ’ എന്നു പേരിട്ടിരിക്കുന്നത്..നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി കുറയ്ക്കാന്‍ ഉപകരിക്കുന്നതാണ് റുപേ കാര്‍ഡുകള്‍. എ.ടി.എമ്മുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇതുപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും ഇതുപയോഗിച്ച് പണം കൈമാറാം.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ച റുപേ പ്ലാറ്റ്‌ഫോം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), ഐ.സി.ഐ.സി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ഉപയോഗിക്കുന്നുണ്ട്. റുപേ കാര്‍ഡുകളിലൂടെയുള്ള ഇടപാടുകളുടെ ക്ലിയറിങ്ങിനും സെറ്റില്‍മെന്റിനും ബാങ്കുകള്‍ 40 ശതമാനം കുറഞ്ഞ ഫീസ് നല്‍കിയാല്‍ മതി. രാജ്യത്തെ 1.6 ലക്ഷത്തോളം വരുന്ന മുഴുവന്‍ എ.ടി.എമ്മുകളിലും റുപേ കാര്‍ഡുകള്‍ സ്വീകരിക്കും. കൂടാതെ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയില്‍സ് (വ്യാപാര സ്ഥാപനങ്ങള്‍) ടെര്‍മിനലുകളില്‍ 95 ശതമാനത്തിലും റുപേ വഴി ഇടപാട് നടത്താം. ഇതിനുപുറമെ, രാജ്യത്തെ 10,000-ത്തോളം ഇ-കൊമേഴ്‌സ് വ്യാപാരികളും റുപേ വഴിയുള്ള ഇടപാടുകള്‍ സ്വീകരിക്കുന്നുണ്ട്.
എന്‍പിസിഐ 2012ലാണ് റുപെ കാര്‍ഡ് പുറത്തിറക്കിയത്. ആരംഭത്തില്‍ 20.4 ശതമാനമാണ് റുപേ കാര്‍ഡിന്റെ മാര്‍ക്കറ്റ് ഷെയര്‍. ഈ കാലയളവില്‍ വില്‍പ്പന മേഖലയില്‍ 4.1 ശതമാനം റുപെ എടിഎം ഇടാപാടുകളാണ് നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് നഗരവാസികള്‍ക്കായി ബാങ്കുകള്‍ റുപെ കാര്‍ഡ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രാവര്‍ത്തികമായതോടെയാണ് മാര്‍ക്കറ്റില്‍ റുപെ കാര്‍ഡ് വിതരണം വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതോടെ റുപെ കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 645 ദശലക്ഷം എന്ന സ്ഥിതിയിലേക്ക് ഉയരുകയായിരുന്നു. പദ്ധതി പ്രഖ്യാപനത്തോടെ റമാര്‍ക്കറ്റ് ഷെയറും ഉയര്‍ന്നിട്ടുണ്ട്. 172 ദശലക്ഷം പുതിയ ഉപഭോക്താക്കളാണ് ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായി റുപെ കാര്‍ഡ് കൈപ്പറ്റിയത്. 247 ദശലക്ഷം ആളുകളാണ് റുപെ സംവിധാനമുള്ള കാര്‍ഡ് ഉപയോഗിക്കുന്നത്
ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനമായി വികസിപ്പിച്ചെടുത്ത റുപേ കാര്‍ഡുകള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) ക്രെഡിറ്റ് കാര്‍ഡ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. അടുത്ത വര്‍ഷം ജനവരിയോടെ 'റുപേ' ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡ് ലോകത്തിലെവിടെയും സ്വീകരിക്കാവുന്ന തരത്തിലായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഉടന്‍തന്നെ ഒരു ആഗോള പങ്കാളിയെ തിരഞ്ഞെടുക്കുമെന്ന് ഹോത്ത വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ ചുരുങ്ങിയ കാലയളവില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ 'റുപേ'യ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2012 മാര്‍ച്ചിലാണ് 'റുപേ' ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 16 കോടി റുപേ എ.ടി.എം./ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ എന്‍.പി.സി.ഐ.ക്ക് കഴിഞ്ഞു. രാജ്യത്തെ മുഴുവന്‍ എ.ടി.എം. കൗണ്ടറുകളും ഇപ്പോള്‍ റുപേ കാര്‍ഡുകള്‍ സ്വീകരിക്കുന്നുണ്ട്.
രാജ്യത്തെ മൊത്തം ഡെബിറ്റ് കാര്‍ഡിന്റെ ഏതാണ്ട് നാലിലൊന്നും ഇപ്പോള്‍ റുപേ കാര്‍ഡാണ്. എന്നാല്‍, ഇടപാടുകളുടെ കാര്യത്തില്‍ 10 ശതമാനമാണ് 'റുപേ'യുടെ വിഹിതം. വിദേശങ്ങളിലും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ഡിസ്‌കവര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചേര്‍ന്നാണ് ഇത്. കാര്‍ഡ് വഴിയുള്ള പണമിടപാട് (പോയിന്റ് ഓഫ് സെയില്‍സ്) സൗകര്യമുള്ള വ്യാപാര കേന്ദ്രങ്ങളില്‍ 99 ശതമാനവും റുപേ കാര്‍ഡ് സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെ, രാജ്യത്തെ ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങളും റുപേ കാര്‍ഡ് വഴിയുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് കൂടി ലഭ്യമാകുന്നതോടെ എല്ലാ തരത്തിലുള്ള പണം കൈമാറ്റങ്ങളും സാധ്യമാകും. കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും നിര്‍മാണത്തിന് പണച്ചെലവ് ഏറുകയാണ്. ഈ സാഹചര്യത്തില്‍ മൊബൈല്‍, ഓണ്‍ലൈന്‍ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള പണം കൈമാറ്റങ്ങള്‍ വ്യാപകമാകേണ്ട സാഹചര്യമാണ് ഉള്ളത്. ഇത്തരത്തിലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വളക്കൂറുള്ള ഇടമാണ് കേരളമെന്ന് എന്‍.പി.സി.ഐ. മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എ.പി. ഹോത്ത അഭിപ്രായപ്പെട്ടു. രാജ്യത്തെ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനായി വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടെ റിസര്‍വ് ബാങ്ക് മുന്‍കൈയെടുത്ത് സ്ഥാപിച്ച കമ്പനിയാണ് എന്‍.പി.സി.ഐ.
അവസാനം പരിഷ്കരിച്ചത് : 6/10/2020