অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭീം ആപ്പ്

Help

BHIM Application

ആമുഖം


പണരഹിത സമ്പദ്​വ്യവസ്​ഥയെന്ന സർക്കാരി​െൻറ സ്വപ്​നം സഫലമാക്കുന്നതിന്​ വേണ്ടിയാണ്​ഭീം ആപ്പ്​ എന്ന പുതിയ ആപ്ളിക്കേഷൻ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ​ പുറത്തിറക്കിയത്​.ഭാരത്​ ഇൻറർഫേസ്​ ആപ്പ്​ ​എന്നതി​െൻറ ചുരക്കപ്പേരാണ്​ ഭീം ആപ്പ്​. ഗൂഗിൾ പ്ലേ സ്​റ്റോറിലും ആപ്പിളി​െൻറ ​െഎ.ഒ.എസ്​ സ്​റ്റോറിലും പുതിയ ആപ്പ്​ ലഭ്യമാവും. നാഷണൽ പേയ്​മെൻറ്​ കോർപ്പറേഷനാണ്​ പുതിയ ആപ്പ്​ നിർമ്മിച്ചിരിക്കുന്നത്​. യൂണിഫൈഡ്​ യൂസർ ഇൻറർഫേസ്​ എന്ന സംവിധാനം ഉപയോഗിച്ചാണ്​ പുതിയ ആപ്പ്​ളിക്കേഷൻ പ്രവർത്തിക്കുക.രാജ്യത്ത് ഇപ്പോൾത്തന്നെ യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്‌സ്) നിലവിലുണ്ട്. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇവ വികസിപ്പിച്ചത്. ഇവർ തന്നെയാണു ഭീം ആപ്പും തയാറാക്കിയിരിക്കുന്നത്. യുപിഐ ആപ്പ് 21 ബാങ്കുകൾക്കാണ് ഇപ്പോഴുള്ളത്. കൂടുതൽ ബാങ്കുകൾ ഇതിലേക്കു വരും.

ഭീം ആപ്പ്​ ഡൗൺലോഡ്​ ചെയ്​തതിന്​ ശേഷം ഉപഭോക്​താവ്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ നൽകി യുണിവേഴ്​സൽ ഇൻറർഫേസ്​ പിൻ ഉണ്ടാക്കണം. ഇൗ പിൻ ഉപയോഗിച്ചാവും പിന്നീട്​ ഇടപാടുകൾ നടത്തുന്നതിന്​ സാധിക്കുക.  ഉപഭോക്​താവി​െൻറ മൊബൈൽ ഫോൺ നമ്പറാവും ഇടപാടുകൾക്കായുള്ള അഡ്രസ്​. ബാങ്ക്​ അക്കൗണ്ടുമായി നേരിട്ട്​ ബന്ധപ്പെട്ടിരിക്കുന്നതിനാൽ പണമിടപാട്​ വാലറ്റുകളിലെ പോലെ പണം കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല. ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്​തും ഭീം ആപ്പ്​ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. സ്​മാർട്ട്​ഫോൺ ഇല്ലാത്തവർക്ക്​ *99# എന്ന നമ്പർ ഡയൽ ചെയ്​ത്​ ഇടപാടുകൾ നടത്താൻ സാധിക്കും. ഇൗ നമ്പർ ഡയൽ ചെയ്യു​േമ്പാൾ ലഭിക്കുന്ന മെനുവിലൂടെയാവും ഇത്തരത്തിൽ ഇപടപാടുകൾ നടത്തുന്നതിന്​ സാധിക്കുക.

ഭീം ആപ്പ് എങ്ങനെ കിട്ടും

 

  • ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു ഡൗൺ‌ലോഡ് ചെയ്യുക.
  • ആപ് തുറക്കുമ്പോൾ ഫോൺ നമ്പർ എസ്എംഎസ് ആയി അയയ്ക്കാൻ ആവശ്യപ്പെടും.
  • തുടർന്നു റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും
  • അടുത്ത പടിയായി നാല് അക്കമുള്ള ഡിജിറ്റൽ പാസ്‌ കോഡ് നൽകുക
  • ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുക

ഇതോടെ ഭീം ആപ് ഉപയോഗ സജ്ജമാകും.

പ്രവര്‍ത്തനം

ഭീം ആപ്പ് പ്രവര്‍ത്തിക്കുന്നത് ആധാര്‍ അധിഷ്ഠിതമായി.സാധാരണക്കാരെ കൂടുതലായി മൊബൈല്‍ ബാങ്കിംഗിലേക്ക് കൊണ്ടു വരിക ഡിജിറ്റല്‍ ബാങ്കിംഗ് കൂടുതല്‍ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്പാണ് ഭീം ആപ്പ്.

ആധാര്‍ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീം ആപ്പിലൂടെ പ്ലാസ്റ്റിക് കാര്‍ഡുകള്‍, വിസാ, മാസ്റ്റര്‍ തുടങ്ങിയ കാര്‍ഡ് കമ്പനികള്‍, പേടിഎം, പിഒഎസ് മെഷീനുകള്‍ എന്നിവയ്ക്കുള്ള  ബദല്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ തിരയുന്നത്.

വലിയ വിപ്ലവമാണ് ഭീം ആപ്പിലൂടെ നടക്കുക എന്നാണ് ആപ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ആന്‍ഡ്രോയിഡ് ഫോണുള്ള ആര്‍ക്കും ഈ ആപ്പ് ഉപയോഗിക്കാമെന്നും ഭാവിയില്‍ തള്ളവിരല്‍ ഉപയോഗിച്ച് മാത്രം ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താമെന്നും പ്രധാനമന്ത്രി പറയുന്നു.

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡര്‍ മെഷീനും വാങ്ങേണ്ടി വരും. നിലവില്‍ രണ്ടായിരം രൂപയാണ് ഒരു ബയോമെട്രിക് മെഷീനിന്റെ വിപണി വില.

രണ്ടാഴ്ചയ്ക്ക് ശേഷമേ ആപ്ലിക്കേഷന്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങൂ. ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് ഭീം ആപ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

*99# എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ഏതുതരത്തിലുള്ള മൊബൈലില്‍ നിന്നും അക്കൗണ്ടിലെ പണം കൈമാറ്റം ചെയ്യാനും ബാലന്‍സ് അറിയാനും അക്കൗണ്ട് ഹിസ്റ്ററി പരിശോധിക്കാനുമുള്ള സംവിധാനവും ഭീം ആപ്പിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല.

സേവനങ്ങൾ

 

  • പണം അയയ്ക്കാം
  • പണം സ്വീകരിക്കാം
  • ക്യുആർ കോഡ് സ്കാൻ ചെയ്തു പണമിടപാടു നടത്താം

പ്രത്യേകത

  1. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.
  2. 'ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി' എന്നതിന്റെ ചുരുക്കമാണ് ഭീം.
  3. യു.എസ്.എസ്.ഡി. സംവിധാനംവഴി (അണ്‍സ്ട്രക്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) ആയതിനാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ആപ് ഉപയോഗിക്കാനാവും.
  4. ബാങ്കുകളിലെ യു.പി.ഐ.യുമായി (യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്) ഭീമിനെ ബന്ധിപ്പിക്കും.
  5. ആപ്പ് ഉപയോഗിച്ച് തത്സമയം പണം കൈമാറാനം സ്വീകരിക്കാനും കഴിയും.
  6. ആന്‍ഡ്രോയിഡ് ആപ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
  7. ബാങ്ക് അക്കൗണ്ട് ഭീം ആപുമായി രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് അക്കൗണ്ടിന് യു.പി.ഐ.യുടെ  'പിന്‍' ലഭിക്കും
  8. മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ 'പെയ്മെന്റ് മേല്‍വിലാസം'പെയ്മെന്റ് മേല്‍വിലാസം വഴി  അക്കൗണ്ടില്‍നിന്ന് പണം അയക്കാനും സ്വീകരിക്കാനുമാവും.
  9. അക്കൗണ്ടിന്റെ വിവരങ്ങളും മൊബൈലില്‍ ലഭിക്കും.
  10. ഒറ്റത്തവണ പരമാവധി 10,000 രൂപയുടെ ഇടപാട് . ഒരു ദിവസം 20,000 രൂപയുടെ ഇടപാടേ സാധിക്കൂ.
  11. 'ക്യൂ.ആര്‍.' കോഡ് സ്‌കാന്‍ ചെയ്ത് കച്ചവടക്കാര്‍ക്ക് മൊബൈല്‍ ആപ് വഴി പണം നല്‍കാന്‍ സാധിക്കും തുടക്കത്തില്‍ ഇംഗ്ലീഷ്, ഹിന്ദി  ഭാഷകളില്‍

ഉപയോഗിക്കേണ്ടത് എങ്ങനെ?

  • ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക.
  • ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വെരിഫിക്കേഷനാണ് അടുത്തത്. എസ്എംഎസ് ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക.
  • വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കും.
  • അത് നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കുക.


ബാങ്കുകള്‍

അലഹാബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനാറ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, ദേനാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, പഞ്ചാപ് നാഷണല്‍ ബാങ്ക്, ആര്‍ബിഎല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, എസ്ബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നീ ബാങ്കുകളിലൊന്നില്‍ അക്കൗണ്ടുള്ളവര്‍ക്ക് ആപ്പിലൂടെ പണം കൈമാറാം.ഒന്നിലേറെ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ഏതിലേക്കും മാറാൻ കഴിയും.

  • ഫോണിൽ മൈ ഇൻഫർമേഷൻ തുറന്നാൽ ഏതെല്ലാം ബാങ്കുകളിലേക്കാണു മാറാൻ കഴിയുക എന്ന വിവരം ലഭിക്കും.
  • ഓരോ ബാങ്കിലെയും അക്കൗണ്ടിലുള്ള ബാലൻസ് അറിയാനും സം‌വിധാനം
  • ബാങ്ക് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുക.
  • അതുകഴിഞ്ഞാല്‍, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പെ എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് സജ്ജമായെന്ന് ചുരുക്കം.


നിങ്ങളുടെ പ്രൊഫൈല്‍, ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവ ആപ്പില്‍ കാണാന്‍ സൗകര്യമുണ്ട്. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ കഴിയും.

ഒരു രൂപ മുതൽ 20,000 രൂപ വരെ അയയ്ക്കാം; സ്വീകരിക്കാം∙ ഒറ്റത്തവണ പരമാവധി 10,000 രൂപ; ഒരുദിവസം പരമാവധി 20,000 രൂപ∙

24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കും∙ യുപിഐ പ്രവർത്തിക്കുന്നത് െഎഎംപിഎസ് വഴി (ഇമ്മിഡിയറ്റ് പേയ്‌മെന്റ് സർ‌വീസ്)∙ സെക്കൻഡുകൾക്കുള്ളിൽ പണം കൈമാറിക്കഴിയും∙

ആധാർ പേയ്‌മെന്റ് ആപ് കൂടി ഡൗൺലോഡ് ചെയ്‌താൽ ആധാർ വഴി പണം നൽകാം∙ പാസ്‌കോഡിനു പകരം വിരലടയാളം മതി – ആധാർ കാർഡിലെ വിരലടയാളമായിരിക്കും തിരിച്ചറിയാനുള്ള കോഡ്∙ ഇതുവഴി പണം കൈമാറാൻ മൊബൈൽ ഫോണും വേണ്ട.ഒരു കടയിൽനിന്നു സാധനങ്ങൾ വാങ്ങുന്നുവെന്നു കരുതുക. കടയുടമയുടെ മൊബൈലിലെ ആധാർ ആപ്പിൽ ഇടപാടുകാരനു വിരലമർത്തി പണം കൈമാറാം.

ഭീം ആപ്പിലൂടെ പണം കൈമാറുന്നതെങ്ങനെ​

ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന  സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ കാര്‍ഡ് നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പില്‍ ചേര്‍ക്കണം.

ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്‌വേര്‍ഡിനും എടിഎം പിന്‍നമ്പറിനും പകരം ഫിംഗര്‍ പ്രിന്റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം.

വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാള്‍ തന്നെ എന്നുറപ്പാക്കും. ആധാര്‍ അധിഷ്ഠിതമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും.

ഭീം ആപ്പ് വഴി കൈമാറാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ട്രാന്‍സാക്ഷനില്‍ 10,000 രൂപയും പ്രതിദിനം 20,000 രൂപയുമാണ് ആപ്പിലെ പരിധി.ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ് രണ്ടു മെഗാബൈറ്റ് മാത്രമുള്ള ‘ഭീം’ ആപ്.

ഭീം ആപ്പ്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate