പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കറന്‍സി നിരോധനത്തെതുടര്‍ന്ന് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേരളവും സാമ്പത്തികമേഖലയില്‍ ഡിജിറ്റലാകുന്നു. അതിവേഗമാണ് ഡിജിറ്റല്‍ സാമ്പത്തികവ്യവസ്ഥയെ കേരളം സ്വീകരിച്ചത്. ഒരുഭാഗത്ത് കേന്ദ്രഗവണ്മെന്റിനെതിരെയുള്ള സമരങ്ങളും ആശയസംവാദവും നടക്കുന്നതിനിടെ മറുഭാഗത്ത് ദ്രുതഗതിയിലുള്ള നടപടികളുമായാണ് കേരളം മുന്നേറുന്നത്. ഇതിനോടകം 14 ജില്ലകളിലും ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത യജ്ഞം ആരംഭിച്ചുകഴിഞ്ഞു. താഴെത്തട്ടിലുള്ള ജനങ്ങളെവരെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി ഇതിനുള്ള പ്രഖ്യാപനങ്ങളും നടപടികളും നടത്തിയിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രത്യേകിച്ച് ഐ.ടി.വകുപ്പ്, ഡിജിറ്റല്‍ സാമ്പത്തിക രംഗത്തിനുവേണ്ടി കൂടുതല്‍ സംഭാവനകള്‍ ചെയ്യുന്നുണ്ട്. ഐ.ടി.രംഗത്തെ മുഴുവന്‍ പ്രവര്‍ത്തകരേയും ഉപയോഗിച്ച് സ്വകാര്യമേഖലയുടേയും ബേങ്കിംഗ് മേഖലയുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ജില്ലാതലത്തില്‍ ലീഡ് ബാങ്കുകളുടേയും പ്രാദേശികതലത്തില്‍ ഓരോ ബാങ്കുകളുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസാക്ഷരത ഓഫീസര്‍മാരുടേയും നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തിവരുന്നത്. അക്ഷയകേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയും സംസ്ഥാനത്തെ വ്യാപാരവ്യവസായ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ രംഗത്തേക്ക് കടന്നുകഴിഞ്ഞു. ഓണ്ലൈന്വ്യാപാരവും വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമാവുമെന്നാണ് സൂചന. നിലവിലുള്ള കച്ചവട സ്ഥാപനങ്ങള്‍തന്നെയാണ് ഓണ്‍ലൈന്‍ രംഗത്തേക്കും ചുവടുമാറ്റം നടത്തുന്നത്. സാധാരണജനങ്ങളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിന് ബോധവത്ക്കരണപരിപാടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രഗവണ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ്പീഡിയ കേരളയ്ക്കാണ് ബോധവല്‍ക്കരണപരിപാടിയുടെ ചുമതല. അക്ഷയ സെന്ററുകള്‍ വഴിയാണ് പൊതുജനങ്ങള്‍ക്ക് സാങ്കേതികസഹായം നല്‍കുന്നത്. തുടക്കത്തില്‍ എല്ലാ ജില്ലകളിലും എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40 വീതം പൊതുജനങ്ങളേയും 10 വീതം വ്യാപാരസ്ഥാപനങ്ങളേയും ഡിജിറ്റല്‍ സാമ്പത്തികമേഖലയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകളും കൂടുതല്‍ സ്ഥാപനങ്ങളും ഡിജിറ്റലാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
നിലവിലുള്ള ഡിജിറ്റല്‍ സാമ്പത്തിക സംവിധാനങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
1. ഇന്റര്‍നെറ്റ് ബാങ്കിംങ്
ബാങ്കില്‍ നിന്ന് യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കും. ആദ്യ തവണ ലോഗിന്‍ ചെയ്ത ശേഷം യൂസര്‍ഐഡിയും പാസ് വേഡും മാറ്റുന്നത് നല്ലതാണ്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ഒറ്റത്തവണ പാസ് വേഡ് ഛഠജ ലഭിക്കും.
2. മൊബൈല്‍ ബാങ്കിംങ്.
ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെ മൊബൈല്‍ വഴി ബാങ്കിംങ് ഇടപാടുകള്‍ നടത്താം. ബാങ്കുകളുടെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്താല്‍ യൂസര്‍ ഐ.ഡി. മെസേജ് ആയി ലഭിക്കും . പാസ് വേഡ് സെറ്റ് ചെയ്ത ശേഷം ബാങ്ക് ശേഖയില് ചെന്നോ എ.ടി.എമ്മില്‍ ചെന്നോ ഇന്റര്‍നെറ്റ് ബാങ്കിങ് വെബ്സൈറ്റ് വഴിയോ നമ്മുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാം.എം പാസ് ബുക്ക് ഇതിന്റെ ഭാഗമാണ്.
3. ഡെബിറ്റ് കാര്‍ഡ് .
ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന എ.ടി.എം കാര്‍ഡുകളാണ് ഇവ . നമ്മുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ച് ബില്ലുകള്‍ അടക്കാം, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം.
4. ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പണം ബാങ്കില്‍ നിന്ന് കടമായി ലഭിക്കുകയും പിന്നീട് പലിശയടക്കം ( 36 % മുതല്‍ മുകളിലേക്ക്) തിരിച്ചടക്കുകയും വേണം. സാമ്പത്തിക അച്ചടക്കമുള്ളവര്‍ മാത്രമേ ഇത് ഉപയോഗിക്കാവു.
5. മൊബൈല്‍ വാലറ്റുകള്‍
നമ്മുടെ പോക്കറ്റിലുള്ള മണിപഴ്സിന് സമാനമാണിത്. പരമാവധി ഉപയോഗിക്കാവുന്ന പണത്തിന് പരിധിയുണ്ട്. ഓണ്‍ലൈന്‍ ടാക്സി, ഓണ്‍ലൈന്‍ സെയില്‍, എന്നിവക്ക് വാലറ്റുകള്‍ ഉപയോഗിക്കാം.
6. UPI - യൂണിഫൈഡ് പേയ്മെന്റ് ഇന്‍ര്‍ഫേസ്
ഏറ്റവും പുതിയ സംവിധാനം. പ്ലേസ്റ്റോറില്‍ നിന്ന് UPI ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏത് ബാങ്കായാലും ആപ്ലിക്കേഷന്‍ ഒന്നുമതി. രഹസ്യകോഡായി നാലക്കമുള്ള പിന് സെറ്റ് ചെയ്യാം. ഒരു സാങ്കല്പിക വിലാസം ചേര്‍ക്കാം. നമുക്ക് പണം തരാനുള്ള ആള്‍ക്ക് ഈ സാങ്കല്പിക അഡ്രസ് നല്കിയാല് മതി. അക്കൗണ്ട് നമ്പറോ ബാങ്കോ നല്‍കേണ്ടതില്ല.
7. RTGS
റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ഈ സംവിധാനം പഴയതാണ്. ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര് ,ശാഖ എന്നിവയും IFSC കോഡുംപണമയക്കാന് ആവശ്യമാണ്. അക്കൗണ്ടില്‍ നിന്ന് മാത്രമേ പണമയക്കാനാകു. രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകയാണ് RTGS - വഴി അയക്കേണ്ടത്.
8. NEFT
നാഷ്ണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ RTGS - ന് തുല്യമാണെങ്കിലും തുക തുക പരിമിതപെടുത്തിയിട്ടില്ല എന്നതാണ് പ്രത്യേകത. 49,999/ ക്ക് മുകളിലുള്ള അക്കൗണ്ടില്‍ നിന്നേ അയക്കാനാകു.
9. USSD
പഴയ ഫോണുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ് അണ്സ്ട്രക് വേഡ് സപ്ലിമെന്ററി സര്‍വ്വീസ് ഡാറ്റാ. നമുക്ക് അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് മൊബൈല്‍ മണി ഐഡന്റിഫൈയും പിന്നും നേടണം. MMID - വെച്ചാണ് നമ്മുടെ അക്കൗണ്ട് കമ്പ്യൂട്ടര്‍ തിരിച്ചറിയുന്നത് M.pin - നമ്മെ തിരിച്ചറിയാനുള്ള കോഡാണ്. പണം കൈമാറ്റത്തിന് ഈ സംവിധാനം ഉപയോഗിക്കാം.
10. IMPS
ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വ്വീസില്‍ ഒരു ദിവസം രണ്ട് ലക്ഷം രൂപ വരെ അയക്കാം. മൊബൈല്‍ ഫോണ്‍, എസ്. എം.എസ്,എ.ടി.എം എന്നിവ വഴി പണം കൈമാറ്റം ചെയ്യാം. RTGS, NEPT, IMPS - എന്നിവ ഇന്‍ര്‍നെറ്റ് ബാങ്കിംങ് വഴിയും നടത്താം.
11. AEPS
ആധാര്‍ എനേബ്ള്‍ഡ് പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിന് ഗ്രാമ പ്രദേശങ്ങളില്‍ നിയമിച്ചിട്ടുള്ള ബാങ്കിംഗ് കറസ്പോണ്ടന്റുമാരുടെ കൈയ്യിലുള്ള മൈക്രോ എ.ടി.എം വഴി ആധാറും അക്കൗണ്ടും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പണം കൈമാറം. കിട്ടേണ്ടയാളിന്റെ ആധാര്‍ നമ്പര്‍ ആവശ്യമാണ്.
12. പ്രീപെയ്ഡ് കാര്‍ഡുകള്‍
മൊബൈല്‍ റീചാര്‍ജ്ജുകള്‍ക്ക് സമാനമാണിത്. ഒരു നിശ്ചിത തുകയ്ക്കുള്ളില്‍ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കാം
13. ഓണ്‍ലൈന്‍ പേയ്മെന്റ്
ബില്ലുകള്‍, ഫീസ്, ടിക്കറ്റ് ബുക്കിംങ് തുടങ്ങിയവക്ക് അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് നമ്മുടെ അക്കൗണ്ടിലുള്ള പണം നല്‍കാം.
14. പി.ഒ.എസ്.
കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കാര്‍ഡുപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത് പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനുകള്‍ വഴിയാണ്. ഒരു റീട്ടെയില്‍ ഇടപാട് പൂര്‍ണമാകുന്ന സ്ഥലം അല്ലെങ്കില്‍ സമയം എന്നതാണ് പി.ഒ.എസ്.ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഉപയോഗിച്ച് പണമടക്കുന്നതിനുള്ള കാര്‍ഡ് ഇന്റര്‍ഫേസിംഗ് ഉപകരണത്തേയും പി.ഒ.എസ്.എന്ന് വിളിക്കുന്നു. ഇപ്പോള്‍ കടകളില്‍ നാം കണ്ടുവരുന്ന സ്വൈപ്പിംഗ് മെഷിനുകളാണ് പി.ഒ.എസ്.
കടപ്പാട് :സി.വി.ഷിബു
അവസാനം പരിഷ്കരിച്ചത് : 1/27/2020
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ
ഡിജിറ്റല്‍ ഇന്ത്യ വാരത്തെ പറ്റി പറയുന്നു
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ...
എല്ലാവര്ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുക...