സാധാരണക്കാര്‍ക്കിടയിലേക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സേവനങ്ങള്‍ ഇനിമുതല്‍ സൗജന്യമായി മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. സ്റ്റാര്‍ 99 ഹാഷ് എന്ന നമ്പറിലൂടെയാണ് പണമയക്കുന്നതിനും ബാലന്‍സ് അറിയുന്നതിനുമൊക്കെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുക.മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുകളും ഉള്ളവര്‍ക്കെല്ലാം ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
*99# എന്ന നമ്പറാണ് പണമയക്കുന്നതിനും ബാങ്ക് ബാലന്‍സ് അറിയുന്നതിനും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനായി ഡയല്‍ ചെയ്യേണ്ടത്. തുടര്‍ന്ന് മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിനുള്ള 7ഡിജിറ്റല്‍ എം.എം.ഐ.ഡി നമ്പര്‍ ടൈപ്പ് ചെയ്യുക. പിന്നീട് ഉപഭോക്താവിന് ആവശ്യമുള്ള ബാങ്കിംഗ് സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാനാകും. അക്കൗണ്ടുള്ള ബാങ്കില്‍ ബന്ധപ്പെട്ടാലും ഓണ്‍ലൈനായി ആവശ്യപ്പെട്ടാലും എം.എം.ഐ.ഡി നമ്പര്‍ ലഭിക്കും.
നിലവില്‍ ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലുമാണ് 23 പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് *99# നമ്പറില്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. വൈകാതെ തന്നെ രാജ്യത്തെ മറ്റ് 14 മൊബൈല്‍ സേവന ദാതാക്കളും പദ്ധതിയില്‍ പങ്കാളിയാകുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പിന്റെ വക്താവ് പറഞ്ഞു.
ഏത് ഹാന്‍ഡ്‌സെറ്റിലും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100 ഫയര്‍ഫോഴ്‌സ് നമ്പര്‍ 101 എന്നിവ പോലെ സ്റ്റാര്‍ 99 ഹാഷ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ജനകീയ നമ്പറാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇനിമുതൽ ബാങ്കിങ് ഇടപാടുകൾ മൊബൈൽ ഫോണിൽ ബാലൻസ് പരിശോധിക്കുന്നതിനേക്കാൾ ലളിതം.*99# എന്ന നമ്പർ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നതിനും,മിനി സ്റ്റേറ്റ്മെന്റ് അറിയുന്നതിനും,വേറൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനും, നിഷ്പ്രയാസം സാധിക്കും.ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആർക്കും ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഈ സേവനം പ്രയോജന പെടുത്താം.ഇതിനായി നിങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ട് ഉള്ള ബാങ്കിൽ രെജിസ്റ്റർ ചെയ്തിരിക്കണമെന്നു മാത്രം.
ഉദാഹരണത്തിന് SBI ബാങ്കിൽ അക്കൗണ്ട് ഉള്ളവർ *99 *41# ഡയൽ ചെയ്‌താൽ (സ്പേസ് ഇടാതെ) ബാങ്കിങ് മെനു വരും.ഇതിൽ ആവശ്യമായ സേവനങ്ങൾ ഉപയോഗിക്കാം.
ഫിനാന്‍ഷ്യല്‍
പണം കൈമാറ്റം- എംഎംഐഡി,മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്
പണം കൈമാറ്റം- ഐഎഫ്എസ്സി കോഡ് ,അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച്
പണം കൈമാറ്റം- ആധാര്‍ നമ്പര്‍ ഉപയോഗിച്ച്
നോണ്‍ ഫിനാന്‍ഷ്യല്‍
ബാലൻസ് പരിശോധന
എംഎംഐഡി അറിയുക
മിനി സ്റ്റേറ്റ്മെന്റ്
എം പിന്‍ ജെനെരഷന്‍
എം പിന്‍ മാറ്റുക
ഓടിപി ജെനെരഷന്‍
SBT. *99 *67#
Union Bank. *99 *50#
Vijaya Bank. *99 *64#
Yes Bank. *99 *66#
Syndicate Bank. *99 *55#
South Indian Bank. *99 *74#
Indian Bank. *99 *58#
Federal Bank. *99 *72#
Canara Bank. *99 *46#
Bank of Baroda. *99 *48#
Bank of India. *99 *47#
Corporation Bank. *99 *57#
HDFC. *99 *43#
IOB. *99 *52#
Indusind Bank. *99 *69#
Karur Vayya Bank. *99 *75#
Axis Bank. *99 *45#
അവസാനം പരിഷ്കരിച്ചത് : 6/10/2020