ഭാരത സര്‍ക്കാരിന്റെ നൂനത പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം. ഇതിന്റെ പരമ പ്രധാന ലക്ഷ്യം ഇന്ത്യയേയും ഗ്രാമങ്ങളെയും ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കുക, ശക്തീകരിക്കുക,എല്ലാ അറിവുകളും വിരല്‍ത്തുമ്പില്‍’ എന്നതാണ്. തലങ്ങളിലൂടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നു. IT( Indian talent) + IT (information technology)= IT (India tomorrow) മൂന്നു തലങ്ങളിലുള്ള കാഴ്ച പാടുകളാണ് ഈ പദ്ധതിയിലൂടെ ഇന്ത്യ ഗവണ്മെന്റ് വിഭാവനം ചെയ്യുന്നത്.
- എല്ലാ വ്യക്തികള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകാര്യങ്ങളുടെ പ്രയോജനത്തം
- ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍, ഇലക്ട്രോനിക്സ് രീതിയില്‍
- ജനങ്ങളെ ഡിജിറ്റല്‍ ശാക്തീകരനത്തിലെക്ക് നയിക്കുക.
- ഡിജിറ്റല്‍ ഇന്ത്യയിലേക്ക് ജനങ്ങളെ ആകൃഷ്ടരാക്കുക.
ഡിജിറ്റല്‍ ഇന്ത്യവാരം ഇന്ത്യയില്‍ 2015 ജൂലൈ 1 ന് ഡല്‍ഹിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പുതിയ ഡിജിറ്റല്‍ ഉല്പ്പന്നങ്ങലെക്കുറിച്ചും, ഇ- സേവനങ്ങലെക്കുറിച്ചും, ഡിജിറ്റല്‍ ലോക്കര്‍ സംവിധാനങ്ങള്‍ എന്നിവ അന്നേദിവസം ജനങ്ങളിലേക്ക് എത്തിക്കും.
2015 ജൂലൈ 1 മുതല്‍ ജൂലൈ 7 വരെ ഇന്ത്യയില്‍ വിവിധ പരിപാടികളോടുകൂടി ഡിജിറ്റല്‍ ഇന്ത്യവാരഘോഷം നടത്തുന്നു. ഈ വാരത്തില്‍ ഈ സംരംഭാത്തേക്കുറിച്ചുള്ള കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ രാജ്യത്ത് മുഴുവനും സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിവ് പകര്‍ന്നുകൊടുക്കുന്നു. ഗ്രാമതലം, ബ്ലോക്ക്,മുനിസിപ്പാലിറ്റി, ജില്ലാ-സംസ്ഥാന ദേശീയ തലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ ഇ- ഭരണ സേവനങ്ങള്‍ നല്കുന്ന ഇന്ത്യയിലെ വിവിത അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, പോസ്റ്റോഫീസുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തുന്നു.
ഡിജിറ്റല്‍ ഇന്ത്യവാരാഘോഷത്തില് പങ്കെടുക്കുക... ഇന്ത്യന്‍ സമൂഹത്തെ ഡിജിറ്റല്‍ യുഗത്തിലേക്ക് ശാക്തീകരിക്കൂ..
അവസാനം പരിഷ്കരിച്ചത് : 3/13/2020
സാമ്പത്തികമേഖലയില്‍ കേരളവും ഡിജിറ്റലാകുന്നു
ഡിജിറ്റൽ ഇന്ത്യ - ആമുഖ വിവരങ്ങൾ
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ...