ന്യായവിലയിൽ കടകളിലൂടെ ഒരു വലിയ ജനസമൂഹത്തിന് കൃത്യമായി ഭക്ഷ്യ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതാണ് പൊതുവിതരണ സമ്പ്രദായം.ഇതിൽ അരി,ഗോതമ്പ്,പഞ്ചസാര,തുടങ്ങിയവ വിതരണം ചെയ്യുന്നു.സർക്കാരിന്റെ സാമ്പത്തിക നയത്തിലെ പ്രധാന ഘടകമാണ് .
പൊതുവിതരണ സമ്പ്രദായം .ജനങ്ങൾക്കും പാവപ്പെട്ടവർക്കും ന്യായ വിലക്ക് സാധനങ്ങൾ നൽകുന്നു.
റേഷൻ കാർഡ്
സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ജനങ്ങൾക്ക് പൊതു വിതരണ സമ്പ്രതായത്തിലൂടെ സാധനങ്ങൾ ലഭിക്കുന്നതിനായി നല്കുന്ന പ്രമാണ രേഖയാണ്.ഇതുപയോഗിച്ച് ന്യായവില,നീതി സ്റ്റോറുകൾ,മാവേലി സ്റ്റോറുകൾ,റേഷൻ കട എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.
- ഒരു ഇന്ത്യൻ പൗരന് റേഷൻ കാർഡ് ലഭിക്കുന്നതിന് റേഷൻ കടയിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും.
- അപേക്ഷയോടൊപ്പം ഒരു ഫോട്ടോയും,സ്ഥിര താമസക്കാരനാണെന്ന സർട്ടിഫിക്കറ്റും (പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നത്)നിലവിൽ പേരു ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡുകൾ അല്ലെങ്കിൽ റിഡക്ഷൻ സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം.
- ഇന്ത്യയിൽ ഇപ്പോൾ,28,995 ന്യായവില ഷോപ്പുകളും 1.90 കോടി കുടുംബങ്ങളും ഉപയോക്താക്കളുമാണ്.
- ജനങ്ങൾക്ക് കൃത്യമായി പൊതുവിപണിയെക്കാൾ താഴ്ന്ന വിലക്ക് സാധനങ്ങൾ ലഭിക്കുന്നു.
- 18.38 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം ഇന്ത്യൻ സർക്കാർ അരി നൽകുന്നു.
- അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 2 രൂപ നിരക്കിൽ 35 കിലോ അരി ഓരോ മാസവും നല്കുന്നു.
വിവരാവകാശ നിയമം
2005 ഒക്ടോബർ 12 നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.ഗവർമെന്റ് നടത്തിപ്പിന് ജനങ്ങൾ നികുതി കൊടുക്കുന്നു.ആയതിനാൽ ജനങ്ങൾക്ക് വിവരങ്ങൾ അറിയുവാൻ അവകാശമുണ്ട്.
- ഏവർക്കും വിവരങ്ങൾ അറിയുവാൻ അവകാശമുണ്ട്
- സർക്കാർ പ്രമാണത്തിന്റെ പകർപ്പ് ലഭിക്കും
- പ്രമാണങ്ങൾ പരിശോധിക്കുവാൻ സാധിക്കും
- ജോലി പരിശോധിക്കുവാൻ സാധിക്കും
- ഗവർമെന്റ് ചെയ്ത ജോലികളുടെ നിലവാരം,സാമ്പിൾസ് എടുക്കുവാനുള്ള അധികാരം
എങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കേണ്ടത് :
എല്ലാ ഓഫീസുകൾക്കും വിവരാവകാശ ഉദ്യോഗസ്ഥൻ ഉണ്ട്.അപേക്ഷ ഇവർക്ക് കൊടുത്ത് ഇതിനുള്ള ഫീസ് അടക്കണം.വിവിധ ഓഫീസുകളിൽ വിവരാവകാശ ഉദ്യോഗസ്ഥൻ ഇല്ലെങ്കിൽ ആ സ്ഥാപനത്തിന്റെ തലവന് അപേക്ഷ കൊടുക്കാം.വിവരം ലഭിക്കുന്നതിന് 10 രൂപയുടെ അപേക്ഷ കൊടുക്കണം.അത് പോലെ ഓരോ പേജിനും 2 രൂപ വീതം കൊടുക്കണം.പ്രമാണങ്ങൾ ആദ്യ 4 മണിക്കൂറിൽ പരിശോധിക്കുന്നതിന് പ്രത്യേക പൈസ ഇല്ല എന്നാൽ പിന്നീട് വരുന്ന ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും.ചില സംസ്ഥാനങ്ങളിൽ ഈ നിയമം വിത്യാസമാണ്.അവിടെ സ്റ്റേറ്റ് ബാങ്കിൽ പ്രത്യേക അക്കൗണ്ട് ഉണ്ട്.വിവരാവകാശ ഓഫീസറുടെ പേരിൽ പണം,ഡിഡി ആയോ പൊസ്റ്റൽ ഓർഡർ,മണി ഓർഡർ,ചെക്ക് എന്നീ രീതികളിൽ അടയ്ക്കാം.
സമയ പരിധി :
48 മണിക്കൂർ : ഒരു വ്യക്തിയുടെ ജീവനുമായി ബന്ധപ്പെട്ട വിവരം ആണെങ്കിൽ
30 ദിവസം : സാധാരണ ആവശ്യങ്ങൾക്ക്
35 ദിവസം : അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസേർക്ക് ആണെങ്കിൽ
40 ദിവസം : ഒരു തേർഡ് പാർട്ടിക്കാണെങ്കിൽ
45 ദിവസം : മനുഷ്യാവകാശ ലംഘനത്തെ കുറിച്ചുള്ളതും സുരക്ഷയുമായി ബന്ധപ്പെട്ടതും
അവസാനം പരിഷ്കരിച്ചത് : 6/18/2020