26.10.1976 ലെ ജി.ഒ.(എം.എസ്) 259/76 എല്‍.എ & എസ്.ഡബ്ലിയു.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്ത് ജീവനക്കാര്‍ക്കു വേണ്ടി ڇകേരള പഞ്ചായത്ത് എംപ്ലോയിസ് പ്രോവിഡന്‍റ് ഫണ്ട് റൂള്‍സ്, 1976ڈ രൂപീകരിക്കുകയുണ്ടായി. പ്രസ്തുത റൂള്‍സ് 01.04.1978 മുതല്‍ പ്രാബല്യത്തില്‍ വന്നു. 31.01.2012 ലെ കണക്ക് പ്രകാരം കെ.പി.ഇ.പി.എഫ്. അക്കൗണ്ടില്‍ ചേര്‍ന്ന ജീവനക്കാരുടെ എണ്ണം 22606 ആണ്. അവയില്‍ 9758 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തത് കഴിച്ച് 12848 അക്കൗണ്ടുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. 31.03.2001 വരെയുള്ള കെ.പി.ഇ.പി.എഫ്. അക്കൗണ്ടുകള്‍ പഞ്ചായത്ത് ഡയറക്ടറേറ്റിലെ പ്രോവിഡന്‍റ് ഫണ്ട് സെക്ഷനില്‍ മാനുവല്‍ ആയാണ് കൈകാര്യം ചെയ്തിരുന്നത്. 01.04.2011 മുതല്‍ക്കുള്ള കണക്കുകള്‍ ഐ.കെ.എം വികസിപ്പിച്ചു നല്‍കിയ ڇസ്ഥാപന പി.എഫ്.ڈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് തയ്യാറാക്കിവരുന്നത്. കെ.പി.ഇ.പി.എഫ്. ക്രെഡിറ്റ് വിവരവും ക്രെഡിറ്റ് കാര്‍ഡും കാലാകാലങ്ങളില്‍ ഐ.കെ.എം. എല്‍.എസ്.ജി.ഡി വെബ്സൈറ്റ് (സുലുള.ഹഴെസലൃമഹമ.ഴീ്.ശി) വഴി ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ ജീവനക്കാര്‍ക്ക് അവരുടെ പ്രോവിഡന്‍റ് ഫണ്ട് ക്രെഡിറ്റ് വിവരങ്ങള്‍ കാണുന്നതിനും, അവയുടെ പ്രിന്‍റൗട്ട് ജീവനക്കാര്‍ക്കു തന്നെ എടുത്ത് പരിശോധിക്കുന്നതിനും, തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിന്‍റെ കൃത്യത ഉറപ്പു വരുത്തുന്നതിനും കഴിയുന്നു. 201011 സാമ്പത്തിക വര്‍ഷത്തെ കെ.പി.ഇ.പി.എഫ് ക്രെഡിറ്റ് വിവരങ്ങള്‍ 20.08.2011 ല്‍ മേല്‍പറഞ്ഞ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും തുടര്‍ന്ന് അവ 13.12.2011 ല്‍ അത് അപ്ഡേറ്റ് ചെയ്യുകയുമുണ്ടായി. കൂടാതെ ഐ.കെ.എം വികസിപ്പിച്ച ڇസ്ഥാപന പി.എഫ്.ڈ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍റെ ഔപചാരികമായ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ 05.09.2011 ല്‍ ഐ.കെ.എം. ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ച് നിര്‍വ്വഹിക്കുകയുണ്ടായി. പ്രസ്തുത ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുന്നതോടെ കെ.പി.ഇ.പി.എഫ് അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന നടപടി കൂടുതല്‍ സുഗമമാകുമെന്ന കാര്യത്തില്‍ സംസയമില്ല.
കേരള മുനിസിപ്പല്‍ പെന്‍ഷണബിള്‍ എംപ്ലോയിസ് സെന്‍ട്രല്‍ പ്രോവിന്‍റ് ഫണ്ട്
മുനിസിപ്പല്‍ ജീവനക്കാര്‍ക്കു വേണ്ടി ڇകേരള മുനിസിപ്പല്‍ പെന്‍ഷണബിള്‍ എംപ്ലോയിസ് സെന്‍ട്രല്‍ പ്രോവിന്‍റ് ഫണ്ട് റൂള്‍സ്, 1981ڈ രൂപീകരിക്കുകയുണ്ടായി. പ്രസ്തുത റൂള്‍സ 01.12.1981 മുതല്‍ പ്രാബല്യത്തില്‍ വന്നു. 31.01.2012 ലെ കണക്ക് പ്രകാരം കെ.എം.പി.ഇ.സി.പി.എഫ് അക്കൗണ്ടില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം 12881 ആണ്. മുനിസിപ്പല്‍ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ട് വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിനും, ക്രെഡിറ്റ് കാര്‍ഡ് വിതരണം ത്വരിതപ്പെടുത്തുന്നതിനും സഹായകരമായ ഒരു സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിന് ഐ.കെ.എമ്മിനെ ചുമതലപ്പെടുത്തിക്കൊണ്ട് 09.09.2009 ല്‍ ജി.ഒ (ആര്‍. ടി) 2304/09 എല്‍.എസ്.ജി.ഡി. നമ്പരായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. അതിന്‍ പ്രകാരം ഐ.കെ.എം വികസിപ്പിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ 13.11.2009 ല്‍ എല്‍.എസ്.ജി.ഡി വെബ്സൈറ്റില്‍ (സാുലരുള.ഹഴെസലൃമഹമ.ഴീ്.ശി) ലഭ്യമാക്കി. പ്രസ്തുത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നഗരസഭ ജീവനക്കാരുടെ പ്രോവിന്‍റ് ഫണ്ട് വിവരങ്ങള്‍ നഗരസഭകളില്‍ വച്ചുതന്നെ ഡേറ്റ എന്‍ട്രി നടത്തിയ ശേഷം അവിടെയുള്ള വെരിഫിക്കേഷനും അപ്രൂവലും നടത്തുകയും, തുടര്‍ന്ന് ഡേറ്റ ഓണ്‍ലൈനായി നഗരകാര്യ ഡയറക്ടറേറ്റിലേക്ക് അയക്കുകയും ചെയ്യുന്നു. ഓണ്‍ലൈനായി ലഭിച്ച പ്രസതുത വിവരങ്ങള്‍ നഗരകാര്യ ഡയറക്ടറേറ്റില്‍ പരിശോധനയും അംഗീകാരവും നടത്തികഴിഞ്ഞാല്‍ മേല്‍ പരഞ്ഞ ഔദ്യോകിക വെബ്സൈറ്റിലൂടെ ജീവനക്കാര്‍ക്ക് അവരുടെ പ്രോവിഡന്‍റ് ഫണ്ട് ക്രെഡിറ്റ് വിവരങ്ങള്‍ കാണുന്നതിനും, അവയുടെ പ്രിന്‍റൗട്ട് ജീവനക്കാര്‍ക്ക് തന്നെ എടുത്ത് പരിശോധിക്കുന്നതിനും, തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ച് പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിന്‍റെ കൃത്യത ഉറപ്പു വരുത്തുന്നതിനും കഴിയുന്നു.
കേരള എയിഡഡ് സ്കൂള്‍ എംപ്ലോയിസ് പ്രോവിന്‍റ് ഫണ്ട്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം കേരള എയിഡഡ് സ്കൂള്‍ എംപ്ലോയിസ് പ്രോവിന്‍റ് ഫണ്ട് കമ്പ്യൂട്ടറൈസേഷന് ആവശ്യമായ സോഫ്റ്റവെയര്‍ വികസിപ്പിച്ചു നല്‍കുന്നതിനുള്ള പ്രൊപ്പോസലും എസ്റ്റിമേറ്റും ഐ.കെ.എം തയ്യാറാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചുകൊടുത്തു. ഇത് സംബന്ധിച്ച് ഗവണ്‍മെന്‍റില്‍ നിന്നുള്ള അനുവാദത്തിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കത്തിയപാടുകള്‍ നടത്തി വരികയാണെന്ന് ഐ.കെ.എമ്മിനെ അറിയിക്കുകയുണ്ടായി. പ്രൊപ്പോസലും എസ്റ്റിമേറ്റും അംഗീകരിച്ച് അനുവാദം ലഭിച്ച് കഴിഞ്ഞാല്‍ പ്രസ്തുത സോഫ്റ്റ്വെയര്‍ തയ്യാറാക്കി വിന്യസിക്കുന്നതാണ്.
കേരള എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എംപ്ലോയിസ് പ്രോവിന്‍റ് ഫണ്ട്
കേരള ഹയര്‍ സെക്കന്‍ററി ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം കേരള എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ (+2) എംപ്ലോയിസ് പ്രോവിന്‍റ് ഫണ്ട് കമ്പ്യൂട്ടറൈസേഷന് ആവശ്യമായ സോഫ്റ്റവെയര്‍ വികസിപ്പിച്ചു നല്‍കുന്നതിനുള്ള പ്രൊപ്പോസലും എസ്റ്റിമേറ്റും ഐ.കെ.എം തയ്യാറാക്കി ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ഇത് സംബന്ധച്ച് ഐ.കെ.എം പ്രതിനിധികള്‍ 01.12.2011 ല്‍ ഹയര്‍ സെക്കന്‍ററി ഡയറക്ടറുമായി ചര്‍ച്ച നടത്തുകയുണ്ടയി. പ്രൊപ്പോസലും എസ്റ്റിമേറ്റും അംഗീകരിച്ച് അനുവാദം ലഭിക്കുന്ന മുറക്ക് പ്രസ്തുത സോഫ്റ്റ്വെയര്‍ തയ്യാറാക്കി വിന്യസിക്കുന്നതാണ്.
രാജേന്ദ്രന്‍ ജി (റിസോഴ്സ് പെര്സണ്‍)
ആശുപത്രികളില്‍ നിന്നു ജനന-മരണ രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ റിപ്പോര്‍ട്ടിംഗിനും സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി വഴി തന്നെ ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നതിനുള്ള കേരളത്തിന്‍റെ തനതു സംവിധാനമായ ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ സംസ്ഥാനത്തു പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു,
ജനനമോ മരണമോ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം അത് രജിസ്റ്റര്‍ ചെയ്യുന്നതിനും തത്സംബന്ധമായ സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആശുപത്രി വഴി തന്നെ ബന്ധുക്കള്‍ക്കു ലഭ്യമാക്കാനും ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ ലക്ഷ്യമിടുന്നു. ബന്ധപ്പെട്ടവര്‍ക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ പരിശോധിച്ച് തെറ്റ് തിരുത്താന്‍ അവസരം നല്കുന്നതിലൂടെ ക്യത്യത വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ഭാവിയില്‍ രജിസ്ട്രേഷന്‍ റിക്കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തേണ്ട സ്ഥിതി ഒഴിവാക്കാനും കഴിയുന്നു.
തദ്ദേശഭരണ സ്ഥാപനം വഴി യഥാസമയം, രജിസ്ട്രേഷന്‍ നടത്താതിരിക്കുക, ബന്ധപ്പെട്ട ഫാറങ്ങളില്‍ തെറ്റായതോ പൂര്‍ണ്ണമല്ലാത്തതോ ആയ വിവരങ്ങള്‍ രേഖപ്പെടുത്തുക, സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമൂലം രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ അറിയാതിരിക്കുക - എന്നീ കാരണങ്ങളാല്‍ ജനനം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടികളുടെ സ്കൂള്‍ പ്രവേശന സമയത്ത് ജനന സര്‍ട്ടിഫിക്കറ്റിനുവേണ്ടി തദ്ദേശഭരണ അധികാരികളെ സമീപിക്കുമ്പോള്‍, രേഖകളില്‍ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കുന്നതിന് സാധാരണക്കാര്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇത്തരം ഒരവസ്ഥ ഒഴിവാക്കുന്നതിന് ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ സഹായകമാണ്.
90 ശതമാനത്തിലധികം ജനനവും മരണവും ആശുപത്രികളില്‍ തന്നെ നടക്കുന്ന കേരളത്തില്‍ ഇവ രജിസ്റ്റര്‍ ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യം ആശുപത്രികളില്‍ തന്നെ ലഭ്യമാക്കുകയാണ് ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ ചെയ്യുന്നത്. തദ്ദേശഭരണ സ്ഥപനങ്ങളുമായി കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ജനന-മരണ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളാണ് വിവിധ ആശൂപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥപനങ്ങളും ആശുപത്രികളും ചേര്‍ന്നാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം പൊതുജനങ്ങള്‍ക്ക് ജനന-മരണ രജിസ്ട്രേഷനുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. മാത്രവുമല്ല രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങളുടെ കൃത്യതയും ഗുണമേന്മയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
5 കോര്‍പ്പറേഷനുകളിലെ അഞ്ചു സര്‍ക്കാര്‍ ആശുപത്രികളില്‍ 2005 ആഗസ്റ്റില്‍ ഈ സംവിധാനം നിലവില്‍ വന്നു. പിന്നീട് സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ ഉപയോഗം കണക്കിലെടുത്ത് 2006 ഒക്ടോബര്‍ മുതല്‍ മുനിസിപ്പാലിറ്റികളിലും 2006 നവംമ്പര്‍ മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ഹോസ്പിറ്റല്‍ കിയോസ്ക്കുകള്‍ ആരംഭിച്ചു.
സംസ്ഥാനത്ത ഇന്ന് 113 തദ്ദേശസ്ഥാപനങ്ങളിലായി 62 സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ 417 ആശുപത്രികളില്‍ ഈ സംവിധാനം നിലവിലുണ്ട്. (5 കോര്‍പ്പറേഷനുകള്‍, 42 നഗരസഭകള്‍, 65 ഗ്രാമപഞ്ചായത്തുകള്‍, കണ്ണൂര്‍ കണ്‍ന്‍റോണ്‍മെന്‍റ്). തെക്ക് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് മുതല്‍ വടക്ക് കുമ്പള ഗ്രാമപഞ്ചായത്തില്‍ വരെ ഇതു വ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജനനങ്ങളുടെ 75 ശതമാനവും ഹോസ്പിറ്റല്‍ കിയോസ്കുള്‍ വഴിയാണ്. 2011 വരെ 19.63 ലക്ഷം രജിസ്ട്രേഷനുകള്‍ ഈ സംവിധാനം വഴി നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രതിമാസം 40000 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു.
കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഈടാക്കുന്ന വിവിധ ഇനം നികുതികളും, ലൈസന്‍സുകളും, ഫീസുകളും സുഗമമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളതാണ് ڇസഞ്ചയڈ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്കും, ഡയറക്ടറേറ്റ് തുടങ്ങിയ സംസ്ഥാന തലത്തിലുള്ള ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും വിവിധ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീക്ഷിക്കുന്നതിനും മോണിട്ടര്‍ ചെയ്യുന്നതിനും ഇതിലൂടെ സാധ്യമാണ്. നികുതികളുടെയും ഫീസുകളുടേയും അസസ്സ്മെന്‍റ് വിവരങ്ങള്‍, ഡിമാന്‍റ് വിവരങ്ങള്‍, കളക്ഷന്‍ വിവരങ്ങള്‍, ലൈസന്‍സ്, രജിസ്ട്രേഷന്‍ സംബന്ധിച്ച സേവനങ്ങള്‍ എന്നിവയാണ് സഞ്ചയയിലൂടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്. ഇതോടൊപ്പം തന്നെ അക്കൗണ്ടിങ്ങിനായി ഉപയോഗിക്കുന്ന സാംഖ്യ ഡബിള്‍ എന്‍ട്രി ആപ്ലിക്കേഷനിലേക്ക് ആവശ്യമായ ഡിമാന്‍റ് വിവരങ്ങള്‍ നല്‍കുവാനും, അവയില്‍ നിന്നും ലഭിക്കുന്ന കളക്ഷന്‍ വിവരങ്ങള്‍ തത്സമയം ഡിമാന്‍റില്‍ കുറവു വരുത്തി ഡി.സി.ബി. റിപ്പോര്‍ട്ടുകള്‍, കുടിശ്ശിക റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിനും കഴിയുന്നു.
തദ്ദേശഭരണസ്ഥാപനങ്ങളിലെ ക്യാഷ് കൗണ്ടറിലും ഔട്ട് ഡോര്‍ കളക്ഷന്‍ മുഖേനയും ജില്ലാ കേന്ദ്രങ്ങളിലെ ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും മാത്രമാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് നികുതികളും ഫീസുകളും ഒടുക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി നിലിവില്‍ വന്ന ഇ-പെയ്മെന്‍റ് (ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ്/ഇന്‍റര്‍നെറ്റ് പെയ്മന്‍റ്) രീതിയിലൂടെയും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് അഥവാ പോസ്റ്റാഫീസുകളിലൂടെയും പണം ഒടുക്കുവാന്‍ സാധിച്ചാല്‍ അത് പൊതുജനത്തിന് തദ്ദേശഭരണസ്ഥാപനത്തില്‍ പോകാതെ തന്നെ അവരവരുടെ സൗകര്യം അനുസരിച്ച് നികുതി ഒടുക്കുന്നതിന് സഹായകരമാകും.
2011-ഫെബ്രുവരി 22-ാം തീയതി മുതല്‍ തിരുവനന്തപുരം നഗരസഭയിലെ വസ്തു നികുതി ഇ-പെയ്മെന്‍റ് മുഖേന വെബ്സൈറ്റിലൂടെ (www.corporationoftrivandrum.in) അടച്ചു വരുന്നു. ഇപ്പോള്‍ കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളിലും കാസര്‍ഗോഡ്, ഒറ്റപ്പാലം നഗരസഭകളിലും, കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലും ഈ സംവിധാനം നിലവിലുണ്ട്. ഇതുകൂടാതെ https://www.tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയും ഇ-പെയ്മെന്‍റ്, ഇ-ഫയിലിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആയിരത്തോളം പോസ്റ്റാഫീസുകള്‍ വഴി തദ്ദേശഭരണസ്ഥാപനങ്ങളിലെ നികുതികളും ഫീസുകളും സ്വീകരിക്കുന്നതിനായി പോസ്റ്റല്‍ വകുപ്പിന്‍റെ കേരളാ സര്‍ക്കിളും തദ്ദേശഭരണ വകുപ്പുമായി ഒരു ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ആയത് ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രാവര്‍ത്തികമാകുമെന്ന് കരുതുന്നു. പൊതുജനങ്ങള്‍ക്ക് നികുതി ഒടുക്കുന്നതിന് വിപുലമായ സൗകര്യം ഇതിലൂടെ സാധ്യമാകുന്നതുമാണ്.
സഞ്ചയ സ്യൂട്ടില്‍ ഉള്‍പ്പെടുന്ന മൊഡ്യൂളുകള്‍ ചുവടെ വിവരിക്കുന്നു. കേരളാ പഞ്ചായത്ത്രാജ് ആക്ടും, കേരളാ മുനിസിപ്പാലിറ്റി ആക്റ്റും ചട്ടങ്ങളും അനുസരിച്ചാണ് സഞ്ചയയുടെ വിവിധ മൊഡ്യൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
എല്‍.ബി. മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതിനുള്ള മൊഡ്യൂള്‍. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലാര്‍ക്ക്, സൂപ്രണ്ട്, സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ തുടങ്ങിയവരാണ് ഈ മൊഡ്യൂളിന്‍റെ പ്രധാന ഉപയോക്താക്കള്‍.
സഞ്ചയയിലൂടെ തയ്യാറാക്കാന്‍ സാധിക്കുന്ന ചില പ്രധാന പ്രവര്‍ത്തനങ്ങള്‍
വെബ് മൊഡ്യൂള്‍
തദ്ദേശസ്വയംഭരണവകുപ്പിന്‍റെ പ്രധാന വെബ് സര്‍വ്വറില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊഡ്യൂള്‍ നികുതികളുടേയും, ലൈസന്‍സുകളുടേയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അപേക്ഷകള്‍ ഡിജിറ്റലായി സമര്‍പ്പിക്കുവാനും, നികുതികള്‍ ഇ-പെയ്മെന്‍റ് മുഖേന ഒടുക്കുവാനും സഹായിക്കുന്നു. ഡിമാന്‍റും പണം ഒടുക്കിയ വിവരങ്ങളും അപേക്ഷയുടെ അവസ്ഥയും ഇ-മെയിലായും മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്.ആയും അറിയിക്കുന്നു. അതോടൊപ്പം വിവിധതരം സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടുകളും ലഭ്യമാണ്.
സിംക്രണൈസിങ് മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനത്തിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ ആവശ്യമുള്ളവ മാത്രം സ്റ്റേറ്റ് ഡേറ്റാ സെന്‍ററിലേക്ക് എത്തിക്കുവാനും, വെബ്സൈറ്റിലൂടെ പൊതു ജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളും ഇ-പെയ്മെന്‍റ്, പോസ്റ്റാഫീസ്, ഫ്രണ്ട്സ്, ബാങ്ക് വഴി ഒടുക്കുന്ന നികുതിയുടെ വിവരങ്ങള്‍ ഡേറ്റാ സെന്‍ററില്‍ നിന്നും തിരിച്ച് അതാത് ലോക്കല്‍ ബോഡിയിലേക്ക് എത്തിക്കുന്നതിനുമായി ഉപയോഗിക്കുന്ന മൊഡ്യൂള്‍
പോസ്റ്റാഫീസ് മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനങ്ങളുടെ നികുതികള്‍, ഫീസുകള്‍ തുടങ്ങിയവ കേരളത്തിലെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച പോസ്റ്റാഫീസുകളിലൂടെ സ്വീകരിക്കുന്ന തിനാവശ്യമായ മൊഡ്യൂള്‍. കേരളാ പോസ്റ്റല്‍ സര്‍ക്കിളിലുള്ള പോസ്റ്റാഫീസ് ജീവനക്കാരാണ് ഇതിന്‍റെ ഉപയോക്താക്കള്‍. ഇതിലൂടെ കിട്ടുന്ന തുക അതാത് തദ്ദേശഭരണസ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അവര്‍ തന്നെ നേരിട്ട് നിക്ഷേപിക്കുന്നതാണ്. അവയുടെ ഡിമാന്‍റ് സഞ്ചയയില്‍ വരവ് വയ്ക്കുകയും, വരവിന്‍റെ വിവരങ്ങള്‍ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറായ സാംഖ്യയില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഔട്ട് ഡോര്‍ കളക്ഷന് വേണ്ടിയുള്ള ഹാന്‍ഡ് ഡിവൈസ്
ഔട്ട് ഡോര്‍ കളക്ഷന്‍ നിര്‍വ്വഹിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈയ്യില്‍ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടര്‍ (പ്രിന്‍റര്‍ ഉള്‍പ്പെടെ) സംവിധാനമാണ് ഇത്. കളക്ഷന് പോകുന്നതിനു മുമ്പ് പ്രസ്തുത വാര്‍ഡിലെ ഡിമാന്‍റ് ഈ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നു. വാര്‍ഡ് നമ്പരും ഡോര്‍ നമ്പരും നല്‍കിയാല്‍ ഉടമസ്ഥന്‍റെ പേരും അടക്കേണ്ടുന്ന തുകയും ലഭ്യമാവും. അവയ്ക്കുള്ള രസീത് ഉടനടി പ്രിന്‍റ് ചെയ്ത് നല്‍കാവുന്നതാണ്. ഓഫീസിലെത്തി പ്രധാന കമ്പ്യൂട്ടറിലേക്ക് അതാത് ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യണം. ഡിമാന്‍റ് പോസ്റ്റിംഗ്, കളക്ഷന്‍ വിവരങ്ങള്‍ സാംഖ്യയിലേക്ക് നല്‍കല്‍ എന്നീ പ്രവര്‍ത്തികള്‍ ഈ സംവിധാനത്തിലൂടെ സുഗമമാവും.
ഇവയ്ക്ക് പുറമേ നികുതി ഒടുക്കുന്നതിന് ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വിവരം ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍ തിരുവനന്തപുരം, കൊല്ലം ജില്ലാതല ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ തദ്ദേശഭരണസ്ഥാപനത്തില്‍ സ്ഥിതിചെയ്യുന്ന ടച്ച് സ്ക്രീന്‍ കിയോസ്ക്ക് സൗകര്യത്തിലൂടെയും, കേരളത്തിന്‍റെ പ്രധാന സ്ഥാപനങ്ങളിലോ സ്ഥലങ്ങളിലോ കെല്‍ട്രോണിന്‍റെ സഹായത്തോടെ വിന്യസിച്ചിരിക്കുന്ന ڇസ്പര്‍ശ്ڈ എന്ന ടച്ച് സ്ക്രീന്‍ സൗകര്യത്തിലൂടെയും പൊതുജന ങ്ങള്‍ക്ക് വസ്തുനികുതി വിവരങ്ങള്‍, ഡിമാന്‍റ് വിവരങ്ങള്‍ എന്നിവ അറിയുവാന്‍ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൂടെയും അവരുടെ തന്നെ ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയും ശരീഹഹലരേ എന്ന സംവിധാനത്തിലൂടെ നികുതി അടയ്ക്കുവാനുള്ള പദ്ധതി പരിഗണനയിലാണ്.
മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ സഞ്ചയ സോഫ്റ്റ്വെയര്‍ വിന്യസിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ വസ്തുനികുതിയും മറ്റ് നികുതികളുടേയും വിവരവ്യൂഹം (ഡേറ്റാബേസ്) തയ്യാറാക്കുന്ന മുറയ്ക്ക് മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാവുന്നതാണ്.
ലേഖകന്‍: നാരായണന്‍ നമ്പൂതിരി ജി, സീനിയര്‍ പ്രോഗ്രാമര്‍
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് www.lsgkerala.gov.in 2002 ഡിസംബര്‍ 9ാം തിയതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി നിയോഗിക്കപ്പെട്ട ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് സംവേദിത എന്ന നാമധേയത്തില്‍ വെബ് സൈറ്റ് വികസിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയത്. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും, ബ്ളോക്കുപഞ്ചായത്തുകള്‍ക്കും, ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കും പ്രത്യേകം ഇടം നല്‍കിയാണ് അന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ ബൃഹത്തായ സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കിയത്. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, ജനസംഖ്യാ കണക്കുകള്‍, തിരഞ്ഞെടുപ്പു വിവരങ്ങള്‍, പ്രാദേശിക കലാ സാംസ്കാരിക വിശേഷങ്ങള്‍, പ്രാദേശിക ചരിത്രം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ വിവരങ്ങളുടെ ശേഖരമാണ് ഈ വെബ് സൈറ്റ്. സര്‍ക്കാര്‍ ഉത്തരവുകള്‍, ടെണ്ടറുകള്‍, ഔദ്യോഗിക അറിയിപ്പുകള്‍, പ്രൊവിഡന്‍റ്ഫണ്ട് വിശദാംശങ്ങള്‍, പദ്ധതി വിവരങ്ങള്‍, ജനന മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍, എന്നിങ്ങനെ നിരവധി ഔദ്യോഗിക വിവരങ്ങള്‍ വെബ് സൈറ്റില്‍ ഇന്ന് ലഭ്യമാണ് . ഇ-ഗവേണന്‍സ് മേഖലയില്‍ കേരളം കൈവരിച്ച പുരോഗതി സൂചിപ്പിക്കുന്ന വെബ് സര്‍വ്വീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വെബ് സൈറ്റ് വിവരശേഖരത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്.
എന്നീ വെബ് സര്‍വ്വീസുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിന്‍റെ ഭാഗമാണ് . ഐ.കെ.എം വികസിപ്പിച്ചെടുത്ത് വിന്യസിക്കുന്ന ഓരോ സോഫ്റ്റു വെയറുകളുടേയും വെബ് അധിഷ്ഠിത സേവനം ജനങ്ങളിലെത്തിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പിനൊപ്പം ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കടപ്പെട്ടിരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തി മണ്ഡലത്തില്‍ നടന്നു വരുന്ന മുന്നേറ്റത്തിന്‍റെ ഭാഗമായി നിരവധി വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടത് ഇന്ന് അനിവാര്യമായിരിക്കയാണ്. ഈ സന്ദര്‍ഭത്തില്‍ ഐ.കെ.എം വികസിപ്പിച്ചെടുത്ത് പരിപാലിക്കുന്ന വെബ് സൈറ്റുകളുടെ ഉള്ളടക്കത്തിന്‍റെ അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു തന്നെ എന്നത് തിരിച്ചറിയപ്പെടേണ്ട വസ്തുതയാണ്. ഇതിനായി Content Management System ഉപയോഗിച്ച് ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത വെബ് സൈറ്റുകള്‍ കൂടെ തയ്യാറാക്കി ഐ.കെ.എം മുന്നേറ്റം നടത്തിയിരിക്കയാണ്. 60 മുനിസിപ്പാലിറ്റികള്‍ക്കും തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നീ നഗരസഭകള്‍ക്കും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള സംവിധാനം ലഭ്യമാക്കി കഴിഞ്ഞു. മേല്‍ പ്രവര്‍ത്തനം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കി കൊണ്ടിരിക്കയാണ്.
30 ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ വെബ് സൈറ്റിലെ ദൈനംദിന സന്ദര്‍ശകരുടെ ഗ്രാഫ് വെബ് സൈറ്റിന്‍റെ ഉള്ളടക്കത്തിന്‍റെ സാധ്യതകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
1992 ലെ 73, 74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് കേരളം ഭരണ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും വികേന്ദ്രീകൃതാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണം സാക്ഷാത്കരിക്കുകയും ചെയ്തു. ആസൂത്രണാധികാരം, ഫണ്ട്, ഉദ്യോഗ സംവിധാനം എന്നിവ വികേന്ദ്രീകരിച്ച് പ്രാദേശിക സ്ഥാപനങ്ങളിലേക്ക് നല്‍കി വികസന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കി. ഇതിലൂടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാദേശിക വികസനത്തിന്‍റെ സിരാകേന്ദ്രങ്ങളായി മാറുകയും വിപുലമായ ഭരണസാമ്പത്തികാധികാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ ചെയ്യേണ്ടുന്ന വികസന പദ്ധതികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ വികസന പദ്ധതികളുടെ നടത്തിപ്പും, മേല്‍നോട്ടം വഹിക്കലും അവയുടെ പുരോഗതി വിലയിരുത്തേണ്ടതുമായ ഭീമമായ ചുമതല തദ്ദേശഭരണസ്ഥാപനങ്ങളിലേക്കെത്തി ചേര്‍ന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം, സുതാര്യത, കാര്യക്ഷമത എന്നിവ ഉറപ്പാക്കിയും നിര്‍വ്വഹണ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ടും സമഗ്ര സമീപനത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയും സാമ്പത്തിക വികസനം സാമൂഹ്യനീതിയിലധിഷ്ഠിതമായി സാധ്യമാക്കുക എന്നതാണ് വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യം.
തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കി വന്നിരുന്ന വാര്‍ഷിക വികസന പദ്ധതികളുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് അവയുടെ പുരോഗതി സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമായ ഒരു ഘടകമായി മാറി. ഇത്തരത്തില്‍ പുരോഗതി വിലയിരുത്തുന്നതിന് പ്രവര്‍ത്തനക്ഷമമായ ഒരു സംവിധാനം ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി 9, 10 പഞ്ചവത്സപദ്ധതി കാലത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഇതിലേക്കായി പദ്ധതി വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുന്നതിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ കെ എം) ڇസുലേഖڈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു. സുലേഖ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പദ്ധതി പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് 2004 ഫെബ്രുവരി 3 ലെ ജി.ഒ.(എം.എസ്)നമ്പര്‍7/2004 പ്ലാനിംഗ് അനുസരിച്ച് ഗവണ്‍മെന്‍റ് ഉത്തരവ് പുറപ്പെടുവിച്ചു.
തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന ഓരോ വാര്‍ഷിക പദ്ധതികളുടെയും രൂപീകരണം മുതല്‍ മോണിട്ടറിംഗ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് വിവര സംവേദന സാങ്കേതിക വിദ്യ എന്ന ലക്ഷ്യത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സുലേഖ ആപ്ലിക്കേഷന്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും വിവിധ ഘട്ടങ്ങളിലായി വിന്യസിപ്പിക്കുകയും ചെയ്തു. 10-ാം പഞ്ചവത്സര പദ്ധതി മുതല്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സുലേഖ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വികസന പദ്ധതി പ്രോജക്ടുകള്‍ ഓണ്‍ ലൈനായി ജില്ലാ വികസന സമിതിക്കു സമര്‍പ്പിച്ചു തുടങ്ങി. കൂടാതെ സുലേഖ ആപ്ലിക്കേഷന്‍റെ വിവിധ മൊഡ്യൂളുകള്‍ ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ സാങ്കേതിക ഉപദേശക സമിതി പരിശോധിക്കുകയും, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തുവരുന്നു.
കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകളിലൂടെയും സര്‍ക്കുലറുകളിലൂടെയും പദ്ധതി രൂപീകരണത്തിനും നിര്‍വ്വഹണത്തിനും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാല താമസം കൂടാതെ ഓരോ വാര്‍ഷിക പദ്ധതിയിലും സുലേഖ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുന്നു. ഒരു തദ്ദേശഭരണ സ്ഥാപനത്തിന് ലഭ്യമാകുന്ന വികസന ഫണ്ട്, മെയിന്‍റനന്‍സ് ഗ്രാന്‍റ് എന്നിവയില്‍ നിന്നും മേഖലാ പരിധിയിലുള്ള പ്രോജക്ടുകള്‍, അനിവാര്യ ചുമതലകള്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള ശതമാനമനുസരിച്ച് വകയിരുത്തേണ്ട തുകയുടെ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി തയ്യാറാക്കപ്പെടുകയും പ്രസ്തുത തുകയ്ക്കനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ മേഖലാ വിഭജനം, അനിവാര്യ ചുമതലകള്‍, ന്യൂനത പരിഹാരം തുടങ്ങി തദ്ദേശഭരണ സ്ഥാപനം നിര്‍ബന്ധമായും പാലിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് തന്നെ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് വാലിഡേഷന്‍ പോലുള്ള സംവിധാനം ആപ്ലിക്കേഷനില്‍ ക്രമീകരിച്ചിരിക്കുന്നു. വാലിഡേഷന്‍ റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധ്യമാകുകയുള്ളൂ. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജനകീയാസൂത്രണത്തിന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കര്‍ശന നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ സുലേഖ ആപ്ലിക്കേഷന്‍ വഴി പദ്ധതി രൂപീകരിക്കാനും അംഗീകാരം നേടാനും സാധ്യമാകൂ. ആയതിനാല്‍ കേരളത്തിലെ ജനകീയാസൂത്രണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യതയും, സുതാര്യതയും, കാര്യക്ഷമവും നിയമാധിഷ്ഠിതവുമാണെന്ന് നിസ്സംശയം പറയാം.
സുലേഖ ആപ്ലിക്കേഷന്‍ മൊഡ്യൂളുകള്‍
പദ്ധതി രൂപീകരണം മുതല്‍ മോണിട്ടറിംഗ് വരെയുള്ള പ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം സുലേഖ ആപ്ലിക്കേഷന്‍റെ വിവിധ മൊഡ്യൂളുകളിലൂടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്. മൊഡ്യൂളുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചുവടെ ചേര്‍ക്കുന്നു.
പദ്ധതി രൂപീകരണത്തിനുള്ള ഫോര്‍മുലേഷന്‍ മൊഡ്യൂള്‍
ഒരു സാമ്പത്തിക വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുന്ന എല്ലാ പദ്ധതികളും ഈ മൊഡ്യൂളിലൂടെ ഇലക്ട്രോണിക് രൂപത്തില്‍ തയ്യാറാക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രോജക്ട് രൂപീകരണ ഫോറത്തിലെ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതേ മാതൃകയിലാണ് ഈ മൊഡ്യൂള്‍ രൂപവല്‍ക്കരിച്ചിട്ടുള്ളത്. പ്രോജക്ട് കാറ്റഗറി, വികസന മേഖലകള്‍, ഉപമേഖലകള്‍, സൂക്ഷ്മ മേഖലകള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, നിര്‍വ്വഹണ ഏജന്‍സികള്‍, പ്രോജക്ടിന്‍റെ ലക്ഷ്യങ്ങള്‍, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, ആസ്തി, വിഭവ സ്രോതസ്സുകള്‍, വര്‍ക്കിംഗ് ഗ്രൂപ്പ്, സ്റ്റാന്‍റിംഗ് കമ്മിറ്റി തുടങ്ങി പ്രോജക്ട് മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഈ മൊഡ്യൂളില്‍ മാസ്റ്റര്‍ രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന വികസന ഫണ്ട്, മെയിന്‍റനന്‍സ് ഗ്രാന്‍റ് എന്നിവ മേഖലാടിസ്ഥാനത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള വാലിഡേഷന്‍ സൗകര്യവും ഈ മൊഡ്യൂളില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരമല്ലാതെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അവയുടെ ഫണ്ടുകള്‍ മറ്റൊരു രീതിയില്‍ വിനിയോഗിക്കുന്നതിന് സാധ്യമല്ല. വാലിഡേഷന്‍ റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തദ്ദേശഭരണസ്ഥാപനത്തിന് സാധ്യമാകൂ.
സാങ്കേതിക ഉപദേശക സമിതിയുടെ പരിശോധനയ്ക്ക് വേണ്ടിയുള്ള ടി എ ജി മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികള്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ പരിശോധനയ്ക്കായി സാങ്കേതിക പരിശോധന സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്. പദ്ധതി പരിശോധനയ്ക്ക് വേണ്ടിയുള്ള സുലേഖ ആപ്ലിക്കേഷന്‍റെ മൊഡ്യൂളാണ് ടി എ ജി മൊഡ്യൂള്‍ (ഠഅഏ ങീറൗഹല). ഗ്രാമപഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് തലത്തിലും, ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റികള്‍ക്കും ജില്ലാ തലത്തിലും, ജില്ലാ പഞ്ചായത്തിനും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാന തലത്തിലുമാണ് പദ്ധതി പരിശോധന നടത്തുന്നത്. ടാഗ് മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള പദ്ധതി പരിശോധനകള്‍ക്കാവശ്യമായ ചെക്ക് ലിസ്റ്റുകള്‍ രേഖപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് രൂപത്തില്‍ ലഭ്യമാക്കുന്നതിനും ഈ മൊഡ്യൂളിലൂടെ സാധ്യമാകുന്നു.
ജില്ലാ ആസൂത്രണ സമിതി തലത്തില്‍ പദ്ധതി അംഗീകരിക്കുന്നതിന് വേണ്ടിയുള്ള ഡി പി സി മൊഡ്യൂള്‍
സാങ്കേതിക ഉപദേശക സമിതിയുടെ പരിശോധനയ്ക്ക് വിധേയമായ പദ്ധതികള്‍ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്ത് കഴിയുന്നതോടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാം. പദ്ധതി അംഗീകാരത്തിനായി ജില്ലാ പ്ലാനിംഗ് ഓഫീസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന മൊഡ്യൂളാണ് ഡി പി സി മൊഡ്യൂള്‍. ജില്ലാ ആസൂത്രണ സമിതിയുടെ അജണ്ട, അന്തിമ നടപടി ഉത്തരവ് (Final Proceedings) എന്നിവ ഈ മൊഡ്യൂളിലൂടെയാണ് തയ്യാറാക്കുന്നത്.
ചെലവ് റിപ്പോര്‍ട്ടിംഗിനുള്ള മൊഡ്യൂള്‍ (Monthly Monitoring System)
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്ന പദ്ധതികളുടെ ചെലവ് മോണിറ്റര്‍ ചെയ്യുന്നതിനാണ് ഈ മൊഡ്യൂള്‍ ഉപയോഗിക്കുന്നത്. ചെലവ് പുരോഗതിയും ഓരോ പ്രോജക്ടില്‍ നിന്നും ആര്‍ജ്ജിക്കുന്ന ആസ്തി വിവരവും Monthly Monitoring System ത്തിലൂടെ KSWAN, VPN അല്ലെങ്കില്‍ ഡയല്‍ അപ് കണക്റ്റിവിറ്റി വഴി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡാറ്റാ സെന്‍ററിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ഡാറ്റാ സെന്‍ററിലേക്ക് ചെലവ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ വാര്‍ഷിക പദ്ധതി കണക്കുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായി കണക്കാക്കപ്പെടുന്നു. ചെലവ് കണക്കുകള്‍ ഡാറ്റാ സെന്‍ററിലേക്ക് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ ഒരു തരത്തിലുള്ള തിരുത്തലുകളും തദ്ദേശഭരണസ്ഥാപന തലത്തില്‍ ചെയ്യാന്‍ കഴിയുന്നതല്ല.
വെബ് മൊഡ്യൂള്‍ (www.plan.lsgkerala.gov.in)
ഡി പി സി അംഗീകാരം പൂര്‍ണ്ണമാകുന്നതോടെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടെയും പദ്ധതി വിവരങ്ങള്‍ ഡാറ്റാ സെര്‍വറില്‍ അപ്ലോഡ് ചെയ്യുന്നു. തുടര്‍ന്ന് ങീിവേഹ്യ ങീിശീൃശേിഴ ട്യലൊേ-ത്തിലൂടെ പദ്ധതി ചെലവുകളും ആര്‍ജ്ജിച്ച ആസ്തി വിവരങ്ങളും ഡാറ്റാ സെന്‍ററില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിയുന്ന മുറയ്ക്ക് അവ ംംം.ഹഴെസലൃമഹമ.ഴീ്.ശി/ൗഹെലസവമംലയ എന്ന വെബ് സൈറ്റില്‍ ലഭ്യമാകുന്നു. വെബ്സൈറ്റിലൂടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. കാറ്റഗറി, മേഖല, ഉപമേഖല, സൂക്ഷ്മ മേഖല, സ്രോതസ്സ് എന്നിവ തിരിച്ചുള്ള വകയിരുത്തല്‍-ചെലവ് റിപ്പോര്‍ട്ടുകളും പ്രോജക്ടുകളുടെ വകയിരുത്തല്‍-ചെലവ് റിപ്പോര്‍ട്ടുകളും ലഭിക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഓഡിറ്റിംഗിനുള്ള അടിസ്ഥാന രേഖയായി ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് വകുപ്പും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗവും സ്വീകരിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്.
പുരസ്കാരങ്ങള്‍
ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ് പ്രോജക്ട് കാറ്റഗറിയില്‍ സുലേഖ പ്ലാന്‍ മോണിറ്ററിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന് 2009 ലെ സി എസ് ഐ നിഹിലെന്‍റ് ഇ-ഗവേര്‍ണന്‍സ് അവാര്‍ഡ് ലഭിച്ചു.
2009-10 ല്‍ ഭാരത സര്‍ക്കാരിന്‍റെ ദേശീയ ഇ-ഗവേര്‍ണന്‍സിന്‍റെ സ്വര്‍ണ്ണ മെഡല്‍ Excellence in Government Process Re-engineering എന്ന വിഭാഗത്തിന് സുലേഖ സോഫ്റ്റ് വെയറിന് ലഭിച്ചു.
ലക്ഷ്മി ജെ (ടീം ലീഡര്‍, ലോബ്)
ജയശ്രീ എസ് (ടെക്നിക്കല്‍ ഓഫീസര്‍)
2008-ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ക്കനുസൃതമായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനിലും നടക്കുന്ന വിവാഹങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനും ഉള്ള സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
2008-ലെ പൊതുവിവാഹ ചട്ടങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിശ്ചിത ഫാറത്തിലുള്ള ഒരു മെമ്മോറാണ്ടം / അനുബന്ധ രേഖകള്‍ സഹിതം വിവാഹം നടക്കുന്ന സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കുകയും നിശ്ചിത ഫീസ് ഒടുക്കുകയും ചെയ്യണം. കൂടാതെ വിവാഹിതരായവര്‍ രജിസ്ട്രാറുടെ മുമ്പില്‍ നേരിട്ട് ഹാജരായി രജിസ്റ്ററില്‍ ഒപ്പു വയ്ക്കണം. നിലവിലുള്ള സംവിധാനത്തോടൊപ്പം വെബ് വഴിയായി ഡേറ്റ എന്‍ട്രി ചെയ്ത മെമ്മോറാണ്ടം സമര്‍പ്പിക്കാനുള്ള സൗകര്യം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സേവന സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനില്‍ വരുത്തിയിട്ടുണ്ട്. ഈ സൗകര്യം ംംം.രൃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ്ഡഞഘ വഴിയായി ലഭ്യമാക്കിയിട്ടുണ്ട്. കഠിനംകുളം ഗ്രാമപഞ്ചായത്ത്, കൊല്ലം കോര്‍പ്പറേഷന്‍, ത്യപ്പുണിത്തുറ നഗരസഭ എന്നിവടങ്ങളില്‍ ഈ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇതിന്‍റെ നടത്തിപ്പ് സംബന്ധമായ നടപടി ക്രമങ്ങള്‍
അക്ഷയ കേന്ദ്രങ്ങള്‍, ഇന്‍റര്‍നെറ്റ് കഫേകള്‍, സ്വന്തമായി ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിവാഹ രജിസ്ട്രേഷന് ആവശ്യമായ മെമ്മോറാണ്ടം വെബ് ഫാറത്തില്‍ രേഖപ്പെടുത്താന്‍ കഴിയുന്നതാണ്. വിവാഹത്തിന് ശേഷം തദ്ദേശഭരണ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി മെമ്മോറാണ്ടം ആവശ്യമായ രേഖകളും ഫീസും സഹിതം സമര്‍പ്പിക്കുമ്പോള്‍ മാത്രമേ വെബ് വഴിയുള്ള രേഖകള്‍ സാധൂകരിക്കുകയുള്ളൂ. വിവാഹ സംബന്ധമായ വിവരങ്ങള്‍ വെബില്‍ രേഖപ്പെടുത്തുന്നിതിന് ംംം.രൃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലേക്ക് ലോഗ് ഓണ്‍ ചെയ്യേണ്ടതാണ്. അതിനുശേഷം څഛി ഹശില മുുഹശരമശേീി ൗയൊശശൈീിچ എന്ന ബട്ടണ്‍ ഉപയോഗിച്ച് ജില്ല, തദ്ദേശഭരണ സ്ഥാപനം എന്നിവ തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ്. ലളിതമായ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ ഡേറ്റാ എന്‍ട്രിക്കു വേണ്ടി വിവാഹ രജിസ്ട്രേഷന്‍ ഫോറം 1 ലഭിക്കുന്നതാണ്.
ഫാറത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ കൃത്യതയോടെ, തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്. വിവാഹിതരായവരുടെ ഫോട്ടോ സ്കാന്‍ ചെയ്ത് ചേര്‍ക്കേണ്ടതാണ്. ഫാറത്തിന്‍റെ പ്രിന്‍റ് എടുത്ത് ബന്ധപ്പെട്ട എല്ലാവരും ഒപ്പിട്ട് തദ്ദേശ ഭരണ സ്ഥാപനത്തില്‍ അപേക്ഷയായി നല്‍കണം. രജിസ്ട്രേഷന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ഫാറം വീണ്ടും കാണുന്നതിനും ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തുന്നതിനും കഴിയുന്നതാണ്. തദ്ദേശഭരണ സ്ഥാപനത്തില്‍ ഫാറം ഡൗണ്‍ലോഡ് ചെയ്യുന്നതു വരെ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. വെബില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതു കൊണ്ടു മാത്രം തദ്ദേശഭരണ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയതായി കണക്കാക്കുന്നതല്ല. അതിന് മെമ്മോറാണ്ടം ആവശ്യമായ രേഖകളും ഫീസും വെബില്‍ നിന്നും ലഭിക്കുന്ന റഫറന്‍സ് നമ്പറും സഹിതം തദ്ദേശ ഭരണ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം ദമ്പതികള്‍ നേരിട്ട് രജിസ്ട്രേഷന്‍ യൂണിറ്റില്‍ (തദ്ദേശഭരണ സ്ഥാപനം) ഹാജരാകേണ്ടതുള്ളതുകൊണ്ട് മുകളില്‍ പറഞ്ഞ രേഖാ സമര്‍പ്പണം അതോടൊപ്പം നിര്‍വ്വഹിക്കാന്‍ കഴിയുന്നതാണ്. രജിസ്ട്രേഷന്‍ നപടികള്‍ അപ്പോള്‍ തന്നെ പൂര്‍ത്തിയാക്കാനും കഴിയും. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വെബിലേക്ക് അപ്ഡേറ്റ് ചെയ്തു കഴിയുമ്പോള്‍ വിവരങ്ങള്‍ വെബ്സൈറ്റിലും ലഭ്യമാകുന്നതാണ്.
www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ സംസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ രജിസ്ട്രേഷനുകളുടേയും എണ്ണം തദ്ദേശഭരണസ്ഥാപനതലത്തിലും ജില്ലാതലത്തിലും സംസഥാനതലത്തിലും ഓണ്‍ലൈന്‍ ആയി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. വെബ് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഘടികാരത്തിലൂടെ ഈ കണക്കുകള്‍ കാണാന്‍ കഴിയുന്നതാണ്.
കമ്പ്യൂട്ടര്‍വല്‍ക്ക്യത സിവില്‍ രജിസ്ട്രേഷന്‍ സംബന്ധമായി ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ അടിയന്തിരമായി നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍.
ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍
സംസ്ഥാനത്തെ എല്ലാ ജനങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു സേവന സംവിധാനമാണ്. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ അഥവാ സിവില്‍ രജിസ്ട്രേഷന്‍. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് തുടങ്ങി 1058 രജിസ്ട്രേഷന്‍ യൂണിറ്റുകള്‍ ഇന്ന് സംസ്ഥാനത്ത് നിലവിലുണ്ട്.
ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഭരണപരമായ സ്ഥിതി വിവരക്കണക്കുകളുടെ സമാഹരണത്തിലും പരിമിതമായ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കും മാത്രമായാണ് ഉപയോഗിച്ചിരുന്നത്. അതു കൊണ്ട് രജിസ്ട്രേഷന്‍ പ്രക്രിയ ഒരു ഔദ്യോഗിക പ്രക്രിയ്ക്കുപരിയായി സാര്‍വ്വത്രികമോ നിര്‍ബന്ധിതമോ ആയിരുന്നില്ല. 1970 ല്‍ ജനന-മരണ രജിസ്ട്രേഷന്‍ നിയമവും ചട്ടങ്ങളും നിലവില്‍ വന്നു. ഇതു പ്രകാരം ജനന-മരണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ആശുപത്രികളില്‍ നടക്കുന്ന ജനന-മരണങ്ങള്‍ക്ക് മാത്രം ആശുപത്രികളില്‍ നിന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുകയും അവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ പകര്‍ത്തി എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷിലാണ് റിക്കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതും. പകര്‍ത്തിയെഴുത്ത് രീതിയും, ഇപയോക്താവുമായുള്ള ആശയ വിനിമയത്തിന്‍റെ അഭാവത്താലും രജിസ്ട്രേഷന്‍ റിക്കാര്‍ഡുകളില്‍ പല രീതിയിലുള്ള തെറ്റുകള്‍ കടന്നു കൂടുന്നതിന് ഇടയായി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായ രേഖയായി പല കാര്യങ്ങള്‍ക്കും അംഗീകരിക്കപ്പെട്ടു. തിരുത്തലുകള്‍ വരുത്തുന്നതിനും, നിയമാനുസൃതമല്ലാതെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതുനുള്ള സാഹചര്യം ഒഴുവാക്കുന്നതിന് വളരെ കര്‍ശനമായ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും ആണ് ആവിഷ്ക്കരിച്ചിരുന്നത്. 2000 ല്‍ പുനര്‍ക്രമീകരിച്ച രജിസ്ട്രേഷന്‍ സിസ്റ്റം നടപ്പിലാക്കി. അതോടൊപ്പം 2000 ജനുവരി മുതല്‍ പരിഷ്കരിച്ച ജനന-മരണ രജിസ്ട്രേഷന്‍ ചട്ടങ്ങളും നിലവില്‍ വന്നു. അതു പ്രകാരം റിപ്പോര്‍ട്ടിംഗ് ഫോറം ബന്ധപ്പെട്ടവര്‍ പൂരിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. വിവിധ നിറത്തിലുള്ള ഫാറത്തില്‍ മലയാളത്തില്‍ മാത്രമാണ് വിവരം രേഖപ്പെടുത്തിയിരുന്നത്. മലയാളത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആണ് നല്‍കിയിരുന്നത്. ആ റിപ്പോര്‍ട്ടുകളിലെ നിയമപരമായ ഭാഗം രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ആയി ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചു വരുന്നു. സ്ഥിതിവിവര ഭാഗം സംസ്ഥാലതല ക്രോഡീകരണത്തിനായി സ്ഥിതിവിവര വകുപ്പിന് നല്‍കുന്നു. സ്കൂളില്‍ ചേരുന്നതിനു ജനന രേഖ നിര്‍ബന്ധിതമല്ലാതിരുന്നതിനാല്‍ സ്കൂള്‍ രേഖകളില്‍ സൗകര്യപ്രദമായ ജനന തീയതികള്‍ രേഖപ്പെടുത്തപ്പെട്ടു. 2007 ല്‍ ദ്വിഭാഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഏകീക്യത ഫോറത്തില്‍ നല്‍കുന്ന സബ്രദായം നിലവില്‍ വന്നു. അതേപോലെ ജനന രജിസ്ട്രേഷന്‍ കാര്യത്തില്‍ മാതാവിന്‍റെ സ്ഥിര താമസ സ്ഥലവും മേല്‍വിലാസവും, മരണ രജിസ്ട്രേഷന്‍റെ കാര്യത്തില്‍ മരണപ്പെട്ട ആളുടെ സ്ഥിര താമസസ്ഥലവും സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്നതിനും നടപടി ആയി. പാസ്പോര്‍ട്ടില്‍ ജനന തീയതി രേഖപ്പെടുത്തണമെങ്കില്‍ 1989 മുതലുള്ള ജനനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി. (അതിന് മുന്‍പുള്ളവയ്ക്ക് സ്കൂള്‍ രേഖ മതിയാകും) ഇപ്പോള്‍ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വിവധ ആവശ്യങ്ങള്‍ക്ക് നിയമപരമായ ഒരു അവശ്യ രേഖയാണ്. അതു കൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളു.
2008 വരെ ഹിന്ദുവിവാഹ രജിസ്ട്രേഷന്‍ മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിര്‍വ്വഹിച്ചിരുന്നത്. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടാറില്ലായിരുന്നു. എന്നാല്‍ 2008 ഫെബ്രവരി 29 മുതല്‍ പൊതുവിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വരുകയും മതാചാരപ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യപ്പെടണം എന്ന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തതോടു കൂടി വിവാഹ രജിസ്ട്രേഷനുകള്‍ നിയമപരമായ ഓരാവശ്യമായി മാറി. ജനന-മരണ-വിവാഹ സംബന്ധമായ സേവനങ്ങള്‍ കൈയ്യെഴുത്തായി നിര്‍വ്വഹിച്ചു നല്‍കുന്നതിന് വളരെയധികം കാലതാമസവും പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു.
വിവര വിനിമയ സാങ്കേതികവിദ്യയുടെ സഹായത്താല്‍ 2005 മുതല്‍ തന്നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ജനന-മരണ-ഹിന്ദു വിവാഹ രജിസ്ട്രേഷനുകള്‍ മുഴുവന്‍ നഗരസഭകളിലും നല്‍കി തുടങ്ങി. അന്നത്തെ സര്‍ക്കാരിന്‍റെ 100 ദിനപരിപാടിയുടെ ഭാഗമായി സമയബന്ധിതമായി നടപ്പാക്കിയതിനാല്‍ ഇന്ന് നഗരസഭകളില്‍ 2005 മുതലുള്ള മുഴുവന്‍ ജനന-മരണ രജിസ്ട്രേഷന്‍ വിവരങ്ങളും ഇലക്ട്രോണിക് രജിസ്റ്ററില്‍ ലഭ്യമാണ്. സംസ്ഥാനത്ത് നടക്കുന്ന ആകെ രജിസ്ട്രേഷന്‍റെ 60% വും നഗരസഭകളിലാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. (പ്രതിവര്‍ഷം ഏകദേശം 450000 രജിസ്ട്രേഷനുകള്‍). ഗ്രാമപഞ്ചായത്തുകളില്‍ ഇടമലക്കുടിയും അഞ്ചുതെങ്ങും ഒഴികെയുള്ള മുഴുവന്‍ രജിസ്ട്രേഷന്‍ യൂണിറ്റുകളിലും ജനന-മരണ രജിസ്ട്രേഷന്‍ ڇസേവനڈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. (സംസ്ഥാനത്ത് ആകെ നടക്കുന്ന 750000 രജിസ്ട്രേഷനുകളുടെ 99.99%).
ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ നിര്‍വ്വഹിക്കുന്നതിനും അതു സംബന്ധമായി പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ സേവനങ്ങളും നല്‍കുന്നതിനും സേവന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കഴിയുന്നതാണ്. ബന്ധപ്പെട്ട നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരണമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഈ സോഫ്റ്റ്വെയര്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥന്‍മാര്‍ തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പൊതുവിവാഹ രജിസ്ട്രേഷന്‍ 600 ല്‍ അധികം യൂണിറ്റുകളില്‍ ഈ സോഫ്റ്റ്വെയറിലൂടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.
കൈയ്യെഴുത്തായി നിര്‍വ്വഹിച്ചിരുന്ന 1970 മുതലുള്ള റിക്കാര്‍ഡുകള്‍ ഇലക്ട്രോണിക് രൂപത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പൂരോഗമിക്കുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട കാലയളവിലെ സര്‍ട്ടിഫക്കറ്റുകള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കുന്നവര്‍ക്ക് സോഫ്റ്റ്വെയര്‍ സഹായത്താല്‍ അന്നു തന്നെ നല്‍കുന്നതിനും സാധിക്കുന്നുണ്ട്. (പേരു ചേര്‍ക്കല്‍, തെറ്റു തിരുത്തലുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും)
സര്‍ക്കാരിന്‍റെ ഡേറ്റാ സെന്‍ററിലേക്ക് ബന്ധം പൂര്‍ത്തിയാക്കിട്ടുള്ള 700 ല്‍ അധികം സ്ഥലങ്ങളിലെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ തത്സമയം ഡാറ്റാ സെന്‍ററിലേക്ക് അയക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. അപ്രകാരമുള്ള സ്ഥലങ്ങളിലെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ലഘുവായ ചില വിവരങ്ങള്‍ (ഉദാ: അമ്മയുടെ പേര്, കുട്ടിയുടെ ലിംഗ പദവി, ജനന തീയതി) നല്‍കി യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ കഴിയുന്നതാണ്. ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്ക്കൂള്‍ പ്രവേശനത്തിന് മതിയായ രേഖയാണെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ 02.09.2010 ലെ 173/10 നമ്പര്‍ ഉത്തരവിലും. വെബ് വഴി ലഭിക്കുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയാണെന്ന് 08.12.2010 ലെ 20741/09 സര്‍ക്കുലര്‍ വഴിയായി ചീഫ് രജിസ്റ്റാറും (ജനന-മരണ രജിസ്ട്രേഷന്‍) അംഗീകാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തു നടക്കുന്ന എല്ലാ രജിസ്ട്രേഷനുകള്‍ക്കും ഒരു യൂണിക്ക് ഐ.ഡി നമ്പര്‍ നല്‍കപ്പെടുന്നു കൂടാതെ സര്‍ട്ടിഫിക്കറ്റുകളില്‍ ഒരു ബാര്‍കോഡ് സെക്യൂരിറ്റി സംവിധാനം നല്‍കി സുരക്ഷിതമാക്കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അതിന്‍റെ നിജസ്ഥിതി വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയുന്നതാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാന്‍ ഇതു സഹായകരമാണ്. പാസ്പോര്‍ട്ട് ഓഫീസുകള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവര്‍ക്ക് വളരെ പ്രയോജനകരമായിട്ടുണ്ട്. സേവന സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ്വെയര്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ 2010 ലെ പൗര സേവന കേന്ദ്രീകൃത സോഫ്റ്റ്വെയറിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ എസ്.എം.എസ് സന്ദേശങ്ങള്‍ വഴിയായി അറിയിക്കുന്നതിനുള്ള സംവിധാനം ഐ.കെ.എം വികസിപ്പിച്ചുണ്ട്. നവജാതശിശുക്കളുടെ രോഗപ്രതിരോധ കുത്തിവെയ്പ് സംബന്ധമായ സന്ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതുള്ള സംവിധാനവും തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണ്.
ഇലക്ട്രേണിക് രൂപത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇ-പെയ്മെന്‍റ് വഴിയായി അപേക്ഷാ ഫീസുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനവും തീരുമാനങ്ങള്‍ എസ്.എം.എസ്സിലൂടെയും ഇ-മെയിലൂടെയും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും ആധികാരികമായ സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റ് വഴിയായി ലഭ്യമാക്കി പൊതുജനങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ സുതാര്യമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവുംഏര്‍പ്പെടുത്താന്‍ കഴിയുന്നതാണ്.
1970 മുതല്‍ നടന്നിട്ടുള്ള ജനന-മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഡാറ്റാബെയ്സ് പൂര്‍ത്തിയാക്കുമ്പോള്‍ സിവില്‍ രജിസ്ട്രേഷന്‍ രംഗത്ത് കേരളം ഒരു മാതൃകയാവും.
സൂചിക
തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കമ്പ്യൂട്ടറിന്‍റെ സഹായത്തോടൂ കൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പ്പന ചെയ്ത് പ്രാവര്‍ത്തികമാക്കിയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറാണ് സൂചിക. കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതര ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട നിലയിലുള്ള സേവനം ഫ്രണ്ട് ഓഫീസ് സംവിധാനം നിലവില്‍ വന്നിട്ടുള്ള ഓഫീസുകളില്‍ ലഭ്യമാണ്. ഇതിന്‍റെ ഫലമായി ഓഫീസില്‍ അപേക്ഷകള്‍ക്കും പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കുന്നുണ്ട്. രസീതില്‍ ബന്ധപ്പെട്ട അപേക്ഷയുടെ നമ്പരും തീയതിയും സേവനം ലഭ്യമാകുന്ന തീയതിയും രേഖപ്പെടുത്തുന്നു. അതിനാല്‍ അപേക്ഷകന് തുടര്‍ നടപടിയെപ്പറ്റി അന്വേഷിക്കുന്നതിന് അനായസമായി കഴിയും.
ഒരു അപേക്ഷയോ പരാതിയോ മറ്റ് കത്തുകളോ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ലഭിക്കുന്നതു മുതല്‍ ഫയലാവുന്നതും, ഫയല്‍ ഏതൊക്കെ സെക്ഷനിലേക്കാണ് പോകുന്നതെന്നും ഓരോ സെക്ഷനിലും ആ ഫയലിന്‍ മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വളരെ സുതാര്യമായി മനസ്സിലാക്കുവാന്‍ സൂചിക ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നതാണ്. ഫയലുകളുടെ നിജസ്ഥിതി കൃത്യമായും സുഗമമായും രേഖപ്പെടുത്തുവാനും മനസ്സിലാക്കുവാനും ഇതുവഴി സാധിക്കും. ഉടമസ്ഥാവകാശം, താമസം, ബി.പി.എല്‍, നോണ്‍ ഇലക്ട്രിഫിക്കേഷന്‍, ജനന-മരണ രജിസ്ട്രേഷന് വേണ്ട നോണ്‍ അവയബിലിറ്റി മുതലായ സര്‍ട്ടിഫിക്കറ്റുകള്‍ സൂചിക ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.
തദ്ദേശഭരണസ്ഥാപനങ്ങളില്‍ കാര്യക്ഷമമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിന്യസിച്ചിട്ടുള്ള സേവന (സിവില്‍ രജിസ്ട്രേഷന്‍, ജനന-മരണ വിവാഹ രജിസ്ട്രേഷനുകള്‍) വിവിധ ഇനം വരുമാന സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്ന ڇസഞ്ചയڈ, കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ڇസങ്കേതംڈ , സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള സേവന (പെന്‍ഷന്‍) , വരവ് ചെലവ് കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ڇസാംഖ്യڈ (ഡബിള്‍ എന്‍ട്രി) എന്നീ ആപ്ലിക്കേഷനുകളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
സൂചികയുടെ ഉപയോഗം വഴി തദ്ദേശഭരണസ്ഥാപനങ്ങളിലെ ഓഫീസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനോടൊപ്പം തന്നെ ഓഫീസ് നടപടിക്രമങ്ങളില്‍ സുതാര്യതയും വേഗതയും കൈവരുന്നു. ഓഫീസ് നടപടിക്രമങ്ങളുടെ ഭാഗമായി സാധാരണയായി സംഭവിക്കാവുന്ന ചുവപ്പുനാടയും സമയ നഷ്ടവും ഒഴിവാക്കാനും സൂചിക ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നു. ഫയലുകള്‍ സംബന്ധിച്ച് ഓഫീസ് നടപടിക്രമ നിയമപ്രകാരം തയ്യാറാക്കേണ്ട തന്‍പതിവേട് (പേഴ്സണല്‍ രജിസ്റ്റര്‍) തുടങ്ങിയ രജിസ്റ്ററുകളും അപ്പപ്പോള്‍ തന്നെ സൂചിക വഴി തയ്യാറാക്കപ്പെടുന്നു. ആപ്ലിക്കേഷന്‍റെ ഏറ്റവും പ്രധാന പ്രത്യേകത ڇടച്ച് സ്ക്രീന്‍ڈ കിയോസ്ക്ക് സംവിധാനം വഴി ഒരു ഫയലിന്‍റെ അവസ്ഥയും വസ്തുനികുതി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മുതലായവയുടെ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ സാധ്യമാണ്.
ഇതുകൂടാതെ www.filetracking.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയും ഫയലിന്‍റെ അവസ്ഥ അറിയാവുന്നതാണ്.
കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലായതോടുകൂടി തദ്ദേശഭരണ സ്ഥാപനങ്ങളിലാകെ തന്നെ അടുക്കും ചിട്ടയുമുള്ള ഒരുഭരണ സംവിധാനം നിലവില്‍ വരികയും ചെയ്തു. ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പഴയ റിക്കാര്‍ഡുകളും ഫയലുകളും പരതുന്ന ബുദ്ധിമുട്ട് ഒഴിവായിരിക്കുന്നു. എല്ലാ വിവരങ്ങളും വേഗത്തിലും കൃത്യമായും ലഭ്യമാകുന്ന സാഹചര്യം ഇന്നുണ്ട്. തന്മൂലം പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമിടയിലെ ഊഷ്മളവും ആരോഗ്യകരവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സ്വാഗാതാര്‍ഹമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ജനസേവന കേന്ദ്രങ്ങള്‍/ഫ്രണ്ട് ഓഫീസുകള്‍ ജനസൗഹൃദകേന്ദ്രങ്ങള്‍ കൂടിയായി മാറുന്ന കാഴ്ചയാണ് ഇന്ന് പൊതുവെ കാണുവാന്‍ കഴിയുന്നത്. സേവനം തേടി വരുന്ന ജനങ്ങളെ അകറ്റി നിര്‍ത്തി ബുദ്ധിമുട്ടിക്കുന്ന സമ്പ്രദായം പാടെ മാറിയിരിക്കുന്നു. ഉദ്യോഗസ്ഥരും ജനങ്ങളും ഒരു മേശക്ക് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് സേവനം നല്‍കുന്നതും തേടുന്നതും ജനസേവനകേന്ദ്രങ്ങളില്‍ ഇന്നൊരു പതിവ്കാഴ്ചയാണ്. ഈ സംവിധാനം ഇനിയും മെച്ചപ്പെടുത്തി കൂടുതല്‍ കുറ്റമറ്റതാക്കി കൊണ്ടുപോകാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
സത്വരം
നഗരസഭകളില്‍ മേയറുടെ പരാതി പരിഹാരപ്രവര്‍ത്തനത്തിനാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും മേയര്‍ക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും ഉടനെ പ്രശ്നപരിഹാരം കണ്ടെത്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗപ്പെടുത്തുക എന്നതാണ് څസത്വരംچ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന്‍റെ ലക്ഷ്യം. സൂചിക ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിനൊപ്പം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറാണ് സത്വരം, സൂചിക ഉപയോഗിക്കുന്ന ജീവനക്കാരന് വളരെ പെട്ടന്ന് മനസിലാക്കത്തക്ക രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മേയറുടെ സെക്ഷനില്‍ നേരിട്ട് അപേക്ഷ സീകരിക്കുന്നതു മുതല്‍ ഫയലിന്‍റെ പ്രവര്‍ത്തനം അവസാനിക്കുന്നതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി കൈകാര്യം ചെയ്യാന്‍ സാധിക്കും.
എഴുപത്തി മൂന്നും എഴുപത്തി നാലും ഭരണഘടനാ ഭേദഗതികളിലൂടെ പ്രാദേശിക സര്‍ക്കാരുകളായി മാറിയ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് സംസ്ഥാനം കയ്യാളിയിരുന്ന വിവിധ അധികാരങ്ങളേയും ഉദ്യോഗസ്ഥരേയും അതോടൊപ്പം സമ്പത്തും വിഭജിച്ചു നല്‍കി. ഇങ്ങനെ വികസനപ്രക്രിയയിലെ ഏറ്റവും പ്രധാന ചുമതലക്കാരാകാന്‍ കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധ്യമായിട്ടുണ്ട്. അധികാരവികേന്ദ്രീ കരണ പ്രക്രിയയിലെ ഈ പരിഷ്കാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മാത്രമല്ല രാജ്യാന്തര ശ്രദ്ധപോലും പിടിച്ചുപറ്റിയതാണ്.
അധികാരവും സമ്പത്തും പ്രാദേശിക സര്‍ക്കാരുകളില്‍ എത്തിയപ്പോള്‍ സര്‍വ്വ മേഖലകളിലും ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുകയും എല്ലാ മേഖലകളിലും വികസനാവശ്യങ്ങള്‍ അനേകമനേകം പ്രോജക്ടുകളായി രൂപാന്തരപ്പെടുകയും ചെയ്തു. മറ്റേതൊരു വികസനമേഖലയിലും എന്നപോലെ പ്രാദേശികവികസന പ്രോജക്ടുകളിലും ഏറെയും മരാമത്തു പ്രവര്‍ത്തികളോ അവ ഉള്‍ക്കൊള്ളുന്നുവയോ ആണ് മറ്റ് പ്രോജക്ടുകളില്‍ നിന്നും വിഭിന്നമായി ഒരു മരാമത്തു പ്രോജക്ട് രൂപപ്പെടുത്തുന്നതിന് അനേകം കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട്. ഏതൊരു മരാമത്ത് പ്രവൃത്തിക്കും ഇന്‍വെസ്റ്റിഗേഷന്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ്. പ്രവൃത്തി നടത്താനുള്ള സ്ഥലത്തെ മണ്ണിന്‍റെ ഘടന അറിയുകയെന്നുള്ളത് എല്ലാ മരാമത്തു പ്രവൃത്തികള്‍ക്കും വേണ്ട കാര്യമാണ്. പാലം പണിയ്ക്ക് നദിയിലൊഴുകുന്ന ജലത്തിന്‍റെ തോത്, ഏറ്റവും കൂടിയ ജലവിതാനം മഴയുടെ തോത്, റോഡിലൂടെ ഉണ്ടാകുന്ന വാഹനങ്ങളുടെ കണക്ക് തുടങ്ങി അനേകം വിവരാന്വേഷണവും നിരീക്ഷണവുമൊക്കെ വേണ്ടിവരും. കുടിവെള്ള പ്രോജക്ടിന് ഗുണഭോക്താക്കളുടെ എണ്ണം, വെള്ളത്തിന്‍റെ ലഭ്യത, ഉറവിടം, ജലസംഭരണിയുടെ സ്ഥാനം, ജലവിതരണം നടത്തുന്ന ലൈനുകള്‍ തുടങ്ങി അനേകം ഘടകങ്ങളുടെ ശേഖരണം വേണ്ടിവരും. മേല്‍പ്പറഞ്ഞ രീതിയിലുള്ള അന്വേഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമെ ഏതൊരു മരാമത്ത് പ്രവൃത്തിയും രൂപകല്‍പ്പന ചെയ്ത് ഡ്രായിംഗ് തയ്യാറാക്കി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കഴിയൂ. ഓരോ പ്രാദേശിക സര്‍ക്കാരുകളുടേയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പ്രോജക്ടുകള്‍ക്ക് ഒരേ സമയം പരിശോധനയും അനുവാദവും നല്‍കുന്ന രീതി അവലംബിച്ചിട്ടുള്ളതുകൊണ്ട് എല്ലാ മരാമത്തു പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് ഒരേ സമയം തയ്യാറാക്കേണ്ടതായി വരുന്നു.
മരാമത്തു പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് ജില്ലാ വികസന സമിതിയുടെ അംഗീകാരം ലഭിച്ച ശേഷവും പല നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. എസ്റ്റിമേറ്റിന്‍റെ തുക അനുസരിച്ച് വിവിധ മേല്‍ത്തട്ടു സാങ്കേതിക സമിതികളുടെ പരിശോധനയ്ക്കു ശേഷം ബന്ധപ്പെട്ട ടെക്നിക്കല്‍ ഗ്രൂപ്പില്‍ നിന്നും സാങ്കേതിക അനുമതി വാങ്ങുക, സാങ്കേതികാനുമതി ലഭിച്ച പ്രോജക്ടുകള്‍ക്ക് ടെണ്ടര്‍ ഷെഡ്യൂള്‍ തയ്യാറാക്കി, ടെണ്ടര്‍ ചെയ്ത കരാറുകാരനെ കണ്ടെത്തുക, അല്ലെങ്കില്‍ ഗുണഭോക്തൃ സമിതി, അക്രഡിറ്റഡ് ഏജന്‍സികള്‍ തുടങ്ങിയവയില്‍ നിന്ന് നിര്‍വ്വഹണ ഏജന്‍സിയെ കണ്ടെത്തി കരാറിലേര്‍പ്പെടുക തുടങ്ങിയവയൊക്കെ ഏന്‍ജിനീയറുടെ ചുമതലകളാണ്. ഗുണനിലവാരം ഉറപ്പാക്കി, നിര്‍ദ്ദിഷ്ട കാലാവധിയ്ക്കുള്ളില്‍ പണിപൂര്‍ത്തീകരിക്കുക, അളവുകള്‍ രേഖപ്പെടുത്തുക, ബില്‍ തയ്യാറാക്കുക തുടങ്ങിയ ചുമതലകളും എഞ്ചിനീയറില്‍ നിക്ഷിപ്തമാണ്. ചുരുക്കത്തില്‍ ആസൂത്രണത്തഘട്ടത്തിലും നിര്‍വ്വഹണ ഘട്ടത്തിലും, അതിനു ശേഷവും ഉള്ള ചുമതലകള്‍ നിറവേറ്റി അനേകം നിര്‍മ്മാണ പ്രോജക്ടുകള്‍ ഒരേ സമയം നടപ്പാക്കുന്നത് പ്രാദേശിക ഗവണ്‍മെന്‍റുകളിലെ എഞ്ചിനീയര്‍മാര്‍ നേരിടുന്ന ഭാരിച്ച വെല്ലുവിളിയാണ്.
വികസന പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് മരാമത്തു പ്രവൃത്തികളുടെ സമയബന്ധിത നിര്‍വ്വഹണം നിര്‍ണ്ണായക പങ്ക് വഹിക്കുന്നു എന്നതാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എഞ്ചിനീയറുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമെ മരാമത്തു പ്രവൃത്തികള്‍ ഗുണമേന്മ ഉറപ്പാക്കി, സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയൂ.
എഞ്ചിനീയര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനോടൊപ്പം, ഏകീകൃത മാനദണ്ഡങ്ങള്‍, സുതാര്യത തുടങ്ങിയവ പാലിച്ചും എസ്റ്റിമേറ്റ് തയ്യാറാക്കി, സാങ്കേതികാനുമതി ലഭ്യമാക്കി, നര്‍വ്വഹണ ഏജന്‍സിയെ നിശ്ചയിക്കുക, അളവുകള്‍ രേഖപ്പെടുത്തി ബില്‍ തയ്യാറാക്കി നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു സോഫ്റ്റ്വെയര്‍ തയ്യാറാക്കുക എന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ പരിഗണനയില്‍ കുറെ കാലമായി നിലനിന്നിരുന്നതാണ്. സുഗമ എന്ന ഈ സോഫ്റ്റ്വെയറില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളുടെ വിപുലത, സാങ്കേതികത്വം ഒക്കെ കണക്കാക്കി ഘട്ടം ഘട്ടമായാണ് ഈ സോഫ്റ്റ്വെയര്‍ ഡെവലപ്പ് ചെയ്യുന്നത്.
അംഗീകൃത പ്ലാന്‍ തയ്യാറാക്കി ഓരോ ഇനം പ്രവൃത്തിയിലും അടങ്ങിയിട്ടുള്ള അളവുകള്‍ രേഖപ്പെടുത്തിയാല്‍ വിശദമായ എസ്റ്റിമേറ്റ്, നിരക്കുകള്‍ (ഡാറ്റ) എസ്റ്റിമേറ്റ് തുക വ്യക്തമാക്കുന്ന അബ്സ്ട്രാക്റ്റ് ഓഫ് എസ്റ്റിമേറ്റ്, നിര്‍വ്വഹണത്തിനാവശ്യമായ വര്‍ക്ക് ഷെഡ്യൂള്‍ എന്നിവ ലഭിക്കുന്ന ഒന്നാം ഘട്ട സോഫ്റ്റ്വെയര്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ രൂപകല്‍പ്പനയും (ഡിസൈന്‍) ഡ്രായിംഗ്സും മനുഷ്യ പ്രയത്നത്താല്‍ നിര്‍വ്വഹിക്കേണ്ടതാണ്.
ഓരോ ഇനം പ്രവൃത്തിയുടേയും സ്പെസിഫിക്കേഷന്‍ പി.ഡബ്ല്യു.യു.ഡി ഡാറ്റാ ബുക്കില്‍ നിന്നാണ് സോഫ്റ്റ്വെയറില്‍ സ്വീകരിച്ചിട്ടുള്ളത്. സൗകര്യത്തിനായി ഡാറ്റാബുക്കിലെ വിവിധ അദ്ധ്യായങ്ങളെ തരംതരിച്ച് നല്‍കിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള ഇനം പ്രവൃത്തി അടങ്ങുന്ന കാറ്റഗറി തെരഞ്ഞെടുത്ത് സബ് കാറ്റഗറി തെരഞ്ഞെടുക്കുന്നതിലൂടെ അതിലടങ്ങിയിട്ടുള്ള സ്പെസിഫിക്കേഷന്‍ മുഴുവന്‍ സ്ക്രീനിന്‍റെ ഒരുവശത്തു തെളിയും. നമുക്കാവശ്യമുള്ള സ്പെസിഫിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ ഐറ്റം ഐഡിയും മറ്റു വലതുഭാഗത്തു തെളിയും. എസ്റ്റിമേറ്റിനുള്ള ബട്ടണില്‍ ക്ലിക്ക ചെയ്താല്‍ വിശദമായ എസ്റ്റിമേറ്റിന്‍റെ സ്ക്രീന്‍ തെളിയുകയും അളവുകള്‍ രേഖപ്പെടുത്തുകയും ചെയ്യാം. പ്രോജക്ടിന്‍റെ പൊതു വിവരങ്ങള്‍ രേഖപ്പെടുത്തുക എന്നുള്ളതാണ് ആദ്യപടി. അതില്‍ നിര്‍വ്വഹണ ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതോട് കൂടി, ആ നിര്‍വ്വഹണ സംവിധാനത്തിനനുയോജ്യ മായ നിരക്കുകള്‍ ആയിരിക്കും എസ്റ്റിമേറ്റില്‍ ഉണ്ടാവുക. ഉദാഹരണമായി നിര്‍വ്വഹണ ഏജന്‍സി ഗുണഭോക്തൃ സമിതി ആണെങ്കില്‍ എസ്റ്റിമേറ്റ് നിരക്കുകളില്‍ കരാറുകാരന്‍റെ ലാഭവിഹിതം ഉണ്ടായിരിക്കുകയില്ല. ഡ്രായിംഗ് പ്രകാരമുള്ള ഓരോ ഇനം പ്രവൃത്തി തെരഞ്ഞെടുത്ത് അളവുകള്‍ രേഖപ്പെടുത്തുന്ന ജോലിമാത്രമാണ് എഞ്ചിനീയര്‍ ചെയ്യാനുള്ളത്. അതോടുകൂടി വിശദമായ എസ്റ്റിമേറ്റ് (ഡീറ്റൈല്‍ഡ് എസ്റ്റിമേറ്റ്) നിരക്കുകള്‍, (ഡേറ്റ) വിശദമായി കണക്കുകൂട്ടിയ ക്വോണ്ടിറ്റി, നിരക്ക്, സ്പെസിഫിക്കേഷന്‍, തുക ആകെ കാണിക്കുന്ന അബ്സ്ട്രാകറ്റ് ഓഫ് എസ്റ്റിമേറ്റ്, വര്‍ക്ക് ഷെഡ്യൂള്‍ ഒക്കെ ലഭ്യമാകും.
എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പി.ഡബ്ല്യു.യു.ഡി. ഡാറ്റാ ബുക്കിലെ അദ്ധ്യായങ്ങളേയും സ്പെസിഫിക്കേഷനേയുമാണ് അടിസ്ഥാനപരമായി അവലംബിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍ ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടാത്ത ആനേകം ഇനം പ്രവൃത്തികള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. അപ്രകാരം ഉള്ള ഇനങ്ങളും റേറ്റും തയ്യാറാക്കി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താനും സുഗമ സോഫ്റ്റ്വെയറില്‍ സംവിധാനം ഉണ്ട്. ചുരുക്കത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സോഫ്റ്റ്വെയറില്‍ ഉണ്ട്. ഒരു എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി മുകള്‍ തട്ടിലേക്ക് അയച്ചു കഴിഞ്ഞാല്‍ അത് തിരിച്ചെടുത്ത് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ ആ എഞ്ചിനീയര്‍ക്ക് പിന്നീട് കഴിയില്ല. മേല്‍ത്തട്ടിലെ എഞ്ചിനീയര്‍ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെടാതെ തിരിച്ച് കൊടുത്താല്‍ മാത്രമേ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കഴിയൂ. (എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും കട്ട് ചെയ്യാനും കോപ്പി ചെയ്യാനും പേസ്റ്റ് ചെയ്യാനും എല്ലാം കഴിയും.)
തദ്ദേശഭരണസ്ഥാപനങ്ങളിലെ എസ്റ്റിമേറ്റുകള്‍ സാങ്കേതികാനുമതി നല്‍കുന്നതിന് ബ്ലോക്ക്തല, ജില്ലാതല സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റികള്‍ ഉള്ള വിവരം അറിയാമല്ലോ. താഴെത്തട്ടില്‍ സുഗമ ആപ്ലിക്കേഷനിലൂടെ തയ്യാറാക്കപ്പെടുന്ന എസ്റ്റിമേറ്റ് 15 ലക്ഷംവരെയുള്ളത് ബ്ലോക്ക്തല ടെക്നിക്കല്‍ കമ്മിറ്റി സാങ്കേതികാനുമതി നല്‍കുന്നു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കണ്ടവീനറായ ജില്ലാ ടെക്നിക്കല്‍ കമ്മിറ്റികള്‍ക്ക് 200 ലക്ഷം രൂപ വരെയുള്ള എസ്റ്റിമേറ്റുകള്‍ക്ക് സാങ്കേതികാനുമതി നല്‍കാം. സാങ്കേതികാനുമതി ലഭിച്ച എസ്റ്റിമേറ്റിന് പിന്നീട് റിവൈസ്ഡ് എസ്റ്റിമേറ്റിലൂടെ മാത്രമേ മാറ്റം വരുത്താന്‍ സാധിക്കൂ.
സുഗമ സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്നതിന് വിവിധതരം ഉപയോക്താക്കളെ തരം തിരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഓപ്പറേറ്റര്‍, അത് പരിശോധിക്കുന്ന വെരിഫെയര്‍, അംഗീകാരം നല്‍കുന്ന അപ്രൂവര്‍ ഈ ചുമതലകളൊക്കെ നിശ്ചയിച്ച് നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ എന്നിവയാണ് സുഗമ സോഫ്റ്റ്വെയറിലെ ഉപയോക്താക്കള്‍. (ഇതില്‍ ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ഒരു എഞ്ചിനീയര്‍ തന്നെ അപ്രൂവര്‍ ആയും വെരിഫെയര്‍ ആയും പ്രവര്‍ത്തിക്കേണ്ടി വരും.) ഉദാഹരണമായി ബ്ലോക്ക്തല ടെക്നിക്കല്‍ കമ്മിറ്റിയിലെ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ 15 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകളെ സംബന്ധിച്ച് അപ്രൂവറും 15 ലക്ഷത്തില്‍ കൂടിയ എസ്റ്റിമേറ്റുകള്‍ക്ക് വെരിഫയര്‍ ആയും വര്‍ത്തിക്കേണ്ടി വരും.
ഒന്നാം ഘട്ട സോഫ്റ്റ്വെയറിന്‍റെ പ്രവര്‍ത്തനക്ഷമതയെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നടത്തിയ വിവിധ ഘട്ട നിരീക്ഷണങ്ങള്‍ക്ക് പുറമെ, കോഴിക്കോട് കോര്‍പ്പറേഷന്‍ മറ്റ് തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദഗ്ദ്ധ എഞ്ചിനീയര്‍മാര്‍ തുടങ്ങി പല വേദികളില്‍ അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്. സൂക്ഷ്മ വിശകലനത്തില്‍ ഇനിയും മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവന്നേക്കാം അപ്രകാരമുള്ളവ പ്രാവര്‍ത്തികമാക്കാന്‍ തക്കവിധമാണ് സോഫ്റ്റ്വെയറിന് രൂപം കൊടുത്തിട്ടുള്ളത്.
സുഗമ സേഫ്റ്റ്വെയറിന്‍റെ അടുത്തപടിയായ ടെണ്ടര്‍ നടപടിക്രമങ്ങള്‍, അളവുകള്‍ രേഖപ്പെടുത്തല്‍, ബില്‍ തയ്യാറാക്കല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. താമസംവിനാ അതു വിന്യസിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
സുഗമ ആപ്ലിക്കേഷനിലൂടെ ഒരു പ്രോജക്ടിന് ചെലവിടുന്ന സാധനങ്ങളുടെ കണക്ക്, തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍, അസറ്റ് (Asset) സംബന്ധിച്ച വിവരങ്ങള്‍ ഒക്കെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കൂടാതെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സുലേഖ, സാംഖ്യ, സചിത്ര എന്നീ സോഫ്റ്റ്വെയറുകളുമായി ലിംങ്ക് ചെയ്യുന്നതിലൂടെ ആസൂത്രണ പ്രക്രിയയില്‍ ഒരു സുപ്രധാന ചുവട് വയ്പ്പിന് കൂടി വഴിയൊരുക്കും. സചിത്ര സുഗമയുമായി ലിങ്ക് ചെയ്യുന്നതിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തികളുടെ കൃത്യതയും പരിപാലനവും കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയും. ഭാവിയില്‍ ഓട്ടോ കാഡില്‍ ഡ്രായിംഗ് തയ്യാറാക്കുന്ന ജോലി മാത്രം എഞ്ചിനീയര്‍ ചെയ്താല്‍ മരാമത്ത് നിര്‍മ്മാണ പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം ഞൊടിയിടയില്‍ കമ്പ്യൂട്ടര്‍ ചെയ്യുന്ന പ്രക്രിയയിലേക്ക് സുഗമ നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എഞ്ചിനീയര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതോടൊപ്പം, കാര്യക്ഷമവും ഗുണമേന്മയുള്ളതും സുതാര്യവുമായ നിര്‍മ്മാണ പ്രക്രിയയ്ക്ക് സുഗമ സോഫ്റ്റ്വെയര്‍ വഴിയൊരുക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്.
എന്‍. അപ്പുക്കുട്ടന്‍പിള്ള
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (റിട്ട), കണ്‍സട്ടന്‍റ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
1992 ലെ 73, 74 ഭരണഘടന ഭേദഗതികളുടെ അടിസ്ഥാനത്തില്‍ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ യഥാസക്രമം 1994 ഏപ്രില്‍ 24 നും 1994 മേയ് 30 നും നിലവില്‍ വന്നു. ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും അധികാരങ്ങളും ചുമതലകളും പട്ടികയില്‍പ്പെടുത്തി. പഞ്ചായത്ത് രാജ് നിയമത്തിലെ 3-ാം പട്ടികയില്‍ ഗ്രാമപഞ്ചായത്തിന്‍റേയും മുനിസിപ്പാലിറ്റി നിയമത്തിലെ ഒന്നാം പട്ടികയില്‍ നഗരസഭകളുടേയും അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത നിയമങ്ങളില്‍ മേഖലാതല ചുമതലയില്‍ 13-ാമത് ഇനമായി "സാമൂഹ്യസുരക്ഷ പരിപാടികള്" എന്ന തലക്കെട്ടില്‍ വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍റെ നടത്തിപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളായി മാറി. ഇത് നടപ്പില്‍വരുത്തുന്നതിനായി സര്‍ക്കാര്‍ 1995 ڊ സെപ്തംബര്‍ 9 ന് സമഗ്രമായ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി (ജി.ഒ.(പി)189/95/തസ്വഭവ നമ്പര്‍). തുടര്‍ന്ന് ഇതിന്‍റെ നടത്തിപ്പ് സുഗമമാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള പെന്‍ഷനുകള്‍ കൈമാറിക്കൊണ്ട് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ് മേല്‍ പറഞ്ഞ സാമൂഹ്യസുരക്ഷ പദ്ധതികളുടെ നടത്തിപ്പിന്‍റെ ചുമതല. പെന്‍ഷന്‍ പദ്ധതികളുടെ വിതരണം കൂടുതല്‍ കാര്യക്ഷമവും, ക്രമബന്ധവും സമയബന്ധിതവുമായി നടപ്പിലാക്കുന്നതിനാണ്, നിലവിലുള്ള നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി പഞ്ചായത്ത് വകുപ്പിന്‍റെ സഹായത്തോടെ ڇസേവന പെന്‍ഷന്‍ڈ എന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചു പ്രവര്‍ത്തനക്ഷമമാക്കി. അതുപയോഗിച്ച് സുരക്ഷാപെന്‍ഷന്‍ നടപടി ക്രമങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കി വരുന്നു. കോര്‍പ്പറേഷനുകളിലും, മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും നിലവിലുണ്ടായിരുന്ന പെന്‍ഷണര്‍മാരുടെ സമഗ്രമായ വിവരവ്യൂഹം സൃഷ്ടിച്ച് പ്രസ്തുത ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കൊണ്ട് ഇന്ന് പെന്‍ഷന്‍ വിതരണം സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ പെന്‍ഷന്‍ വിതരണത്തിന് അലോട്ട്മെന്‍റ് ലഭിച്ചാലും മാസങ്ങളോളം കഴിഞ്ഞാലെ മണിയോഡര്‍ തയ്യാറാക്കി പോസ്റ്റാഫീസുകളിലൂടെ പെന്‍ഷന്‍ വിതരണം നടത്താന്‍ സാധിക്കുമായിരുന്നുള്ളു എന്നാല്‍ ഇപ്പോള്‍ സമയനഷ്ടം ഒഴിവാക്കികൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് സാധ്യമായിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കൈമാറ്റം ചെയ്തുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയിലൂടെ പെന്‍ഷണര്‍മാരുടെ വിശദമായ വിവരവ്യൂഹം (Database) തയ്യാറാക്കുന്നതിനുള്ള സാങ്കേതികസഹായവും നിര്‍വ്വഹണവും ഐ.കെ.എമ്മാണ് നടത്തിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍, നോര്‍ത്ത് പറവൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും തിരുവനന്തപുരം, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളിലും പെന്‍ഷണര്‍മാരുടെ സമ്പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ അദാലത്തുകള്‍ നടത്തിക്കൊണ്ട്, ഐ.കെ.എം വിവരശേഖരണ പ്രക്രിയയുടെ പുതിയ മാതൃക സൃഷ്ടിക്കുകയുണ്ടായി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ കുടുംബശ്രീ/അയല്‍ക്കൂട്ടം പ്രവര്‍ത്തകരും ഐ.കെ.എം വാളന്‍റിയേഴ്സും സംയുക്തമായി പെന്‍ഷണര്‍മാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയും, പെന്‍ഷര്‍മാരുടെ ഫോട്ടോകള്‍ എടുക്കുകയും ചെയ്തുകൊണ്ടാണ,് ഐഡന്‍റിറ്റി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലാകട്ടെ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തി പെന്‍ഷണര്‍മാര്‍ക്ക് സേവന പെന്‍ഷന്‍ ആപ്ലിക്കേഷനിലൂടെ ഫോട്ടോ ഐഡന്‍റിറ്റികാര്‍ഡുകള്‍ വിതരണം നടത്തുകയുമുണ്ടായി. പുതിയ ഓരോ പെന്‍ഷണര്‍മാര്‍ക്കും അദാലത്ത് നടത്തി ഐ.ഡി. കാര്‍ഡ് നല്‍കിയശേഷം മാത്രമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ മറ്റൊരു രീതിയാണ് വിവരശേഖരണത്തിന് പരീക്ഷിച്ചത്. പെന്‍ഷണര്‍മാര്‍ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും രോഗപരിശോധനയും രോഗനിര്‍ണ്ണയവും നടത്തി, മരുന്നു വിതരണം ചെയ്യുകയും, സൗജന്യ ചികില്‍സക്ക് സേവന ആപ്ലിക്കേഷനിലൂടെ തല്‍സമയമെടുത്ത ഫോട്ടോ പതിച്ച മെഡിക്കല്‍/ഐഡന്‍റിറ്റി കാര്‍ഡുകള്‍ നല്‍കുകയും, നേത്രരോഗികള്‍ക്ക് കണ്ണട വിതരണം നടത്തുകയും ചെയ്തുകൊണ്ടാണ് വിവരശേഖരണപ്രക്രിയ വിജയിപ്പിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച്, പെന്‍ഷണര്‍മാരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഏറെ വിജയകമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ പെന്‍ഷണര്‍മാരുടെ വിശദമായ വിവരങ്ങള്‍ ലഭ്യമായതോടൊപ്പം പല അപാകതകള്‍ കണ്ടെത്തുന്നതിനും സാധിച്ചിട്ടുണ്ട്. ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുക, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അധികാരപരിധിക്കു പുറത്തുള്ളവര്‍ക്കു പെന്‍ഷന്‍ നല്‍ക്കുക, സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവര്‍ പെന്‍ഷന്‍ വാങ്ങുക എന്നിങ്ങനെ വളരെ ഗുരുതരമായ വീഴ്ചകള്‍ നടന്നുവന്നിരുന്നത് ഈയവസരത്തില്‍ കണ്ടെത്താനായതിനെ തുര്‍ന്നാണ്, അതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും, തെറ്റുകള്‍ തിരുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞത്. അദാലത്തുകളോ അപ്രകാരമുള്ള മറ്റുവിധ പ്രവര്‍ത്തനങ്ങളോ നടത്തി പെന്‍ഷണര്‍മാരുടെ പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞാല്‍, പെന്‍ഷന്‍ നടത്തിപ്പിലുണ്ടാകാവുന്ന പിഴവുകള്‍ ഇല്ലാതാക്കാമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ ബോധ്യമായിട്ടുണ്ട്. ഇത്തരത്തില്‍ അദാലത്തുകളും മറ്റും നടത്തി കുറ്റമറ്റ രീതിയില്‍ പെന്‍ഷണര്‍മാരുടെ ഒരു വിവരവ്യൂഹം തയ്യാറാക്കുന്നതിനു സാധിച്ചാല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പൂര്‍ണ്ണമായും അര്‍ഹരായവരുടെ കൈകളിലെത്തിക്കുന്നതിനും, അതിലൂടെ അനര്‍ഹരെ ഒഴിവാക്കി പൊതുഖജനാവിനെ സംരക്ഷിക്കുന്നതിനും, നിലവിലുള്ള പ്രതിമാസ പെന്‍ഷന്‍ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സേവന (പെന്‍ഷന്‍) സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ തയ്യാറാക്കപ്പെടുന്ന വിവിധ തരം റിപ്പോര്‍ട്ടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനും, സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിനും കൂടി ഉപയോഗപ്രദമായിട്ടുള്ളതാണ്. പെന്‍ഷന്‍ വിതരണത്തിനു അലോട്ടുമെന്‍റുകള്‍ ലഭിച്ചാല്‍ തന്നെയും, പെന്‍ഷണറുടെ ലിസ്റ്റും മണിയോര്‍ഡര്‍ ഫോറവും എഴുതി തയ്യാറാക്കി ഗുണഭോക്താവിന് ലഭ്യമാക്കുന്നതിന് വളരെയേറെ കാലതാമസം മുന്‍കാലത്ത് നേരിട്ടിരുന്നത് പരിഹരിക്കപ്പെട്ടതോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. കണ്ടിന്യൂയ്സ് മണിയോര്‍ഡര്‍ ഫോറത്തില്‍ പ്രിന്‍റെടുത്തും, അതുപോലെ ഇ-മണിയോഡര്‍ സംവിധാനത്തിലൂടെയും ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ എത്തിക്കുന്നതിന് ഇന്ന് അനായാസം സാധിക്കുന്നു. ഐ.കെ.എം നടത്തുന്ന ഇ- ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടുനില്‍ക്കുന്ന വികേന്ദ്രീകൃത ഭരണകേന്ദ്രങ്ങളായ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനപ്രക്രിയകളെ ആധുനീകരിക്കുന്നുവെന്നു മാത്രമല്ല, ക്ഷേമരാക്ഷ്ട്രസങ്കല്‍പ്പത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അടിവരയിട്ടു പറയാം.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും www.welfarepension.lsgkerala.gov.in എന്ന വെബ്ബ് സൈറ്റിലൂടെ കണ്ടറിയാന്‍ കഴിയും. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ക്രോഡീകരിച്ച ഓരോ ഇനം പെന്‍ഷനെയും സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ലഭ്യവുമാണ്. വരും കാലത്തേയ്ക്ക് വിതരണത്തിനാവശ്യമായ തുകയും മറ്റു കണക്കുകളും മാസം, വര്‍ഷം എന്നിവ തിരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനതലവകുപ്പ് അധികൃതര്‍ക്കും, സര്‍ക്കാരിനും ഉപയോഗപ്രദമാക്കാന്‍ ഇ-ഗവേര്‍ണന്‍സിലൂടെ സാധിച്ചിട്ടുണ്ട്. സുതാര്യവും, ഫലപ്രദവും, പിഴവുറ്റതും, കാലതാമസം ഒഴിവാക്കികൊണ്ടുള്ളതുമായ പൗരസേവന പ്രക്രിയയാണ് ഒരു ക്ഷേമരാഷ്ട്രത്തിന്‍റെ മുഖമുദ്ര..
എ. എം. മോഹനന്‍ നായര്‍
(കണ്‍സള്‍ട്ടന്‍റ് ഐ.കെ.എം)
ഭൂസംബന്ധിയായ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും ലക്ഷ്യമാക്കിയുള്ള ക്രോഡീകരണവും, വിശകലനവും പ്രദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന നൂതന സാങ്കേതിക വിദ്യയാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജി.ഐ.എസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുമൊക്കെ ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്.
സ്ഥാനീയ വിവരങ്ങള്‍ ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സുഗമവും സുതാര്യവും ജനകീയവുമാക്കാന്‍ കഴിയും. ഇതിലേക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഒരു സ്ഥാനീയ വിവരവ്യൂഹം നിര്‍മ്മിക്കുന്നതിനായി താഴെപറയുന്ന വിവരങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
ആസ്തി വിവരങ്ങള്‍, വസ്തു നികുതി, തൊഴില്‍ നികുതി, പരസ്യ നികുതി, വിവിധതരം ലൈസന്‍സ് വിവരങ്ങള്‍, കെട്ടിടങ്ങളുടെയും ഭൂമിയുടെയും വാടക, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിലെ വിവരങ്ങള്‍ കൂടി സ്ഥാനീയ വിവരവ്യൂഹത്തിലേക്ക് ബന്ധിപ്പിക്കണം. അതുപോലെ തദ്ദേശസ്ഥാപനങ്ങളിലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തി ശേഖരിക്കുന്ന വിവരങ്ങളും കൂടി ഉള്‍പ്പെടുത്തി ഒരു സമ്പൂര്‍ണ്ണ വിവരവ്യൂഹ സഞ്ചയം ഉണ്ടാക്കാന്‍ കഴിയും. ഈ വിവര വ്യൂഹ സഞ്ചയത്തില്‍ നിന്ന് ജി.ഐ.എസ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ പദ്ധതി ആസൂത്രണത്തിനും മികച്ച ഭരണ നിര്‍്വഹണത്തിന് ഉതകുന്ന താഴെപറയുന്ന ഗുണഫലങ്ങള്‍ ഉണ്ടാകുന്നതാണ്.
സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് ശൃംഖലയുടെ കൂടുതല്‍ കാര്യശേഷിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാനീയ വിവരശേഖരണ പ്രക്രിയകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രാരംഭം കൂറിച്ചിട്ടുണ്ട്. കേരളത്തിലെ 158 ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും കഡസ്ട്രല്‍ ഭൂപടം ഐ.കെ.എം തയ്യാറാക്കിയിട്ടുണ്ട്. ഇത് സ്ഥാനീയ വിവരശേഖരണ പ്രക്രിയയുടെ അടിസ്ഥാന ഭൂപടമായി ഉപയോഗിക്കാവുന്നതാണ്. മലപ്പുറം ജില്ലയിലെ താനാളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഒരു ബൃഹത് വിവരസഞ്ചയ വ്യൂഹം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. വെള്ളനാട്, തളിക്കുളം, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പള്ളിപ്പുറം, ഏറിയാട്, ശ്രീനാരായണപുരം, മതിലകം തുടങ്ങിയ ഗ്രാമപഞ്ചായത്തികളുടേയും ആറ്റിങ്ങല്‍, പെരിന്തല്‍മണ്ണ, നോര്‍ത്ത് പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ നഗരസഭകളുടേയും സ്ഥാനീയ വിവരവ്യൂഹ സഞ്ചയം ഐ.കെ.എം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നഗരസഭകളുടെ 2005 ഇലക്ഷന്‍ വാര്‍ഡ് അതിര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി അഡ്മിനിസ്‌ട്രേറ്റീവ് ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാന റോഡുകള്‍, തോടുകള്‍, കുളങ്ങള്‍, ജംഗഷനുകള്‍, പ്രധാന ഭൌമ സൂചകങ്ങളും ഉള്‍കൊള്ളുന്നതാണ്. ഈ അഡ്മിനിസ്‌ട്രേറ്റീവ് ഭൂപടങ്ങള്‍ വെബ് അധിഷ്ഠിതവുമാണ്. http://gis.lsgkerala.gov.in, http://gis.lsgkerala.in (beta versions) എന്നീ വെബ് സൈറ്റുകളില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൈബര്‍ ലോകത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് പെരിന്തല്‍മണ്ണ ജനമൈത്രി പോലീസിനു വേണ്ടി കുറ്റവാളികളെ പിടികൂടാന് ഗൂഗിള്‍ മാപ്പ് ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക സഹായം ഐ.കെ.എം നല്‍കി.
ജി.ഐ.എസ് അധിഷ്ഠിത ഭൂപടങ്ങളുടെ വിവര സഞ്ചയം തയ്യാറാക്കി അത് വേണ്ട വിധം തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ മാത്രമേ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയുടെ ലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ
സാംഖ്യ - കമ്പ്യൂട്ടര്‍വല്‍ക്കൃത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്
ഉദയഭാനു കണ്ടേത്ത്, കണ്‍സള്‍ട്ടന്‍റ്, ഐ.കെ.എം
അക്രൂവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്, കംപ്യൂട്ടര്‍വല്‍ക്കൃതമായി, എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും നടപ്പാക്കിയ ഭാരത്തിലെ പ്രഥമ സംസ്ഥാനം - ഈ അപൂര്‍വ്വ ബഹുമതി കേരളം കൈവരിക്കുന്നതു കാണാന്‍ ഏതാനും മാസങ്ങള്‍ കൂടി മതി. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും 201213-ലെ കണക്കുകള്‍, സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മുറയ്ക്ക്, സാംഖ്യ ആപ്ലിക്കേഷന്‍ വഴി വെബ്സൈറ്റില്‍ പ്രസിദ്ധീകൃതമാവും.
നാള്‍ വഴി
അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതും പരിശീലനം ലഭിച്ച ജീവനക്കാര്‍ ഉള്ളതുമായ പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സാംഖ്യ വിന്യസിച്ചു തുടങ്ങിയത്. ഇതു വരെയായി 324 ഗ്രാമപഞ്ചായത്തുകളിലും, 9 ബ്ലോക്ക് പഞ്ചായത്തുകളിലും 12 ജില്ലാ പഞ്ചായത്തുകളിലും സാംഖ്യ നടപ്പായി കഴിഞ്ഞു. നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു ചില പഞ്ചായത്തുകളില്‍ കൂടി പുരോഗമിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍വല്‍ക്കൃത അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരത്തിലെ പ്രഥമജില്ല എന്ന ബഹുമതി കാസര്‍കോട് ജില്ല നേടിയെടുക്കും. 2012 മദ്ധ്യത്തോടെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സാംഖ്യ നടപ്പാക്കുന്നതാണ്
അക്രൂവല്‍ അക്കൗണ്ടിംഗ് : മെച്ചങ്ങള്‍
ലഭിച്ചതും നല്‍കിയതും നീക്കിയിരിപ്പുള്ളതുമായ തുകകളുടെ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ ഉണ്ടായിരുന്ന കാഷ് അധിഷ്ഠിത സിംഗ്ള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായത്തില്‍ നിന്നും ലഭിച്ചിരുന്നത്. മേല്‍പറഞ്ഞവയ്ക്കു പുറമേ താഴെ പറയുന്ന വിവരങ്ങള്‍ കൂടി അക്രൂവല്‍ അക്കൗണ്ടിംഗ് നല്‍കുന്നു.
സാംഖ്യ ഉപയോഗിച്ച അക്കൗണ്ടിംഗ്: മെച്ചങ്ങള്‍
മാന്വല്‍ സമ്പ്രദായത്തിലായാല്‍ പോലും അക്രൂവല്‍ അക്കൗണ്ടിംഗ് നടത്തിയാല്‍ ലഭിക്കാവുന്ന നേട്ടങ്ങളാണ് മേല്‍വിവരിച്ചത്. എന്നാല്‍ അക്രൂവല്‍ അക്കൗണ്ടിംഗ് സാംഖ്യ ഉപയോഗിച്ച് കമ്പ്യൂട്ടര്‍വല്‍കൃതമായി നടപ്പാക്കിയാലോ?
സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാരന് അയാളുടെ പ്രദേശത്തുതന്നെ, താങ്ങാവുന്ന ചെലവില്‍, പ്രാപ്തമാക്കുകയും കാര്യക്ഷമത, സുതാര്യത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്തുകയുമെന്ന ദേശീയ ഇ-ഗവേര്‍ണന്‍സ് നയത്തിന് അനുസൃതമായാണ് സാംഖ്യ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അക്കൗണ്ടിംഗ് പ്രവര്‍ത്തനം നടത്തുന്നതു തന്നെ സാംഖ്യയിലൂടെയാണ്. ഓരോ വരുമാനവും ഉത്ഭവിക്കുമ്പോഴും, പണം സ്വീകരിക്കുമ്പോഴും, ഓരോ ചെലവിനും അടിസ്ഥാനമായ പ്രവൃത്തി നടത്തിക്കഴിയുമ്പോഴും, പണം നല്‍കുമ്പോഴും അതതു സമയത്തുതന്നെ സാംഖ്യയില്‍ രേഖപ്പെടുത്തുന്നു. അതതു സമയത്തുതന്നെ ഇവ സംബന്ധിച്ച വിവരം വെബ്സൈറ്റിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നു. എല്ലാ അക്കൗണ്ടിംഗ് പ്രവര്‍ത്തനവും കൈകൊണ്ടെഴുതി രേഖപ്പെടുത്തി പിന്നീട് കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുകയെന്ന രീതി ഇവിടെ സ്വീകാര്യമല്ല.
സാംഖ്യയും മറ്റ് ആപ്ലിക്കേഷനുകളും
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള എല്ലാ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുമായി ഉദ്ഗ്രഥിച്ചാണ് സാംഖ്യ പ്രവര്‍ത്തിക്കുന്നത്. സൂചിക (ഫയല്‍ ട്രാക്കിംഗ് മൊഡ്യൂള്‍), സഞ്ചയ (റവന്യൂ മൊഡ്യൂള്‍), സൂലേഖ (പ്ലാന്‍ മോണിറ്ററിംഗ് മൊഡ്യൂള്‍), സ്ഥാപന (എസ്റ്റാബ്ലിഷ്മെന്‍റ് മൊഡ്യൂള്‍), സേവന (സിവില്‍ രജിസ്ട്രേഷന്‍), സേവന (സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍), സങ്കേതം (കെ.എം.ബി.ആര്‍ -കെ.പി.ബി.ആര്‍), സചിത്ര (ആസ്തി രജിസ്റ്റര്‍), സുഗമ (എസ്റ്റിമേഷന്‍സ്), സകര്‍മ്മ (യോഗ തീരുമാനങ്ങള്‍) തുടങ്ങിയവയാണ് അവ. ഇക്കാരണത്താല്‍ ആവര്‍ത്തനം ഒഴിവാക്കാന്‍ കഴിയുന്നു. ഒപ്പം സമയലാഭവും. ഘടക സ്ഥാപനങ്ങളുമായി ഉദ്ഗ്രഥനവും ഓണ്‍ലൈനായിട്ടുള്ള റിക്വിസിഷന്‍ - അലോട്ട്മെന്‍റ് തുടങ്ങിയവയും താമസിയാതെ നിലവില്‍ വരും.
അഭൂതപൂര്‍വമായ പങ്കാളിത്തം, സഹകരണം
പഞ്ചായത്തുകളുടേയും നഗരസഭകളുടേയും അദ്ധ്യക്ഷര്‍, മറ്റു ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍, കില, പഞ്ചായത്ത് - നഗരകാര്യ ഡയറക്ടറേറ്റുകളും ഗ്രാമവികസന കമ്മീഷണറേറ്റും, അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് വകുപ്പ്, ഡിഡിപിമാര്‍, എ.സി.പി.മാര്‍, സോഫ്റ്റ്വെയര്‍ വിദഗ്ധര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, പരിശീലകര്‍ തുടങ്ങിയ വന്‍നിര ഓരേ മനസ്സായി പ്രവര്‍ത്തിച്ചാണ് സാംഖ്യയുടെ വികസനവും വിന്യാസവും വിജയകരമായി നടപ്പായത്. മുന്നേറിത്തീര്‍ക്കാന്‍ ഇനിയും ദൂരമുണ്ട് - എങ്കിലും ഇതുവരെയുള്ള അനുഭവം ശുഭപ്രതീക്ഷയേകുന്നു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ പങ്ക്
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുക എന്ന ഏകമുഖ ലക്ഷ്യത്തോടെ 1999 ല്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. സംസ്ഥാനത്ത് ആകെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഇവയെ ജില്ലാ ആസൂത്രണ ഓഫീസുകളുമായും സംസ്ഥാന ആസൂത്രണ ബോര്‍ഡുമായും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുക, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുക്കുക, ഉദ്യോഗസ്ഥരെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നല്‍കി സജ്ജരാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സാങ്കേതിക സഹായം നല്‍കാന്‍ ഹെല്‍പ്ഡെസ്കുകള്‍ സ്ഥാപിക്കുക, കമ്പ്യൂട്ടര്‍ സംരക്ഷണത്തിനും മാനേജ്മെന്‍റിനും പ്രാപ്തിയുള്ള വിദഗ്ധരെ സജ്ജരാക്കുക, കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനത്തിനുവേണ്ട വിവര സഞ്ചയം (ഡാറ്റാ ബേസ്) കാലികമാക്കി നിലനിര്‍ത്തുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കി നല്‍കുക ഇവയെല്ലാമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ചുമതലകള്‍.
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ വൈപുല്യം, സാങ്കേതിക സ്വഭാവം എന്നിവ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിപുലമായ വിവര-സംവേദന സാങ്കേതിക വിദ്യ (കഇഠ) ആയി ഈ പദ്ധതിയെ കാണാന്‍ കഴിയും. ജനകീയ പ്രശ്നങ്ങളോട് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കാന്‍ കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിത്തീര്‍ക്കുന്നതിനും, സുതാര്യത മെച്ചപ്പെടുത്തുന്നതിലുടെ അറിയാനുള്ള അവകാശം സമൂഹത്തിന് ഉറപ്പാക്കുന്നതിനും സഹായകരമായ ഒരു വിവര വ്യവസ്ഥ സൃഷ്ടിക്കുകയെന്നതും ഈ പരിപാടിയുടെ ഒരു ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇതര കമ്പ്യൂട്ടര്‍വല്‍ക്കരണ പരിപാടികളുമായി ചേര്‍ന്നു പ്രവര്‍ത്തിപ്പിക്കാനും ഐ.കെ.എം ലക്ഷ്യമിടുന്നുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വളരെ നല്ല നിലയിലുള്ള മുന്നേറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ജനന-മരണ വിവാഹ രജിസ്ട്രേഷനുകള്‍, റവന്യൂ സംവിധാനം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം, അക്കൗണ്ടിംഗ് ഫയല്‍, മോണിറ്ററിംഗ് തുടങ്ങിയ മേഖലകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കൃത സംവിധാനം ത്വരിതഗതിയിലാണ് നടപ്പാക്കി വരുന്നത്. 1209 തദ്ദേശ ഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പും, പഞ്ചായത്ത് നഗരകാര്യ ഡയറക്ടറേറ്റുകളും, ഗ്രാമവികസന കമ്മീഷണറേറ്റും, സംസ്ഥാന ആസൂത്രണ ബോര്‍ഡും ചേരുന്ന ബൃഹത്തായ ഇ-ഗവേര്‍ണന്‍സ് പരിപാടിയാണ് നമ്മുടെ സംസ്ഥാനത്ത് ഇതുവഴി പ്രവര്‍ത്തിപഥത്തില്‍ എത്തിയിരിക്കുന്നത്.
ഇ-ഗവേര്‍ണന്‍സിന്‍റെ ഭാഗമായി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 16 ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതിയുടെ മുന്‍കൈയ്യോടെ ഓരോ തദ്ദേശഭരണ സ്ഥാപത്തിലും ഭൗതികസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി, ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വിന്യസിപ്പിച്ച്, ജീവനക്കാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കികൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് കഴിഞ്ഞിട്ടുണ്ട്.
ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും, ഫലപ്രദവുമാകുന്നതിനു വേണ്ടി ഐ.കെ.എം വികസിപ്പിച്ച വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പലതും ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനം വഴിയാണ് നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വെബ് സര്‍വീസിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മാത്രമല്ല, ജീവനക്കാര്‍ക്കും വളരെയേറെ പ്രയോജനപ്പെടുന്ന സേവനങ്ങളാണ് ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് വഴി ലഭ്യമാകുന്നത്. ഇതിന്‍റെ ഏറ്റവും പ്രധാന പ്രത്യേകത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പോകാതെ തന്നെ പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നു എന്നതാണ്. ജനന-മരണ വിവാഹ രജിസ്ട്രേഷന്‍, വിവിധ സമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, വസ്തു നികുതി വിവരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ നിജസ്ഥിതി വിവരങ്ങള്‍, ടെണ്ടര്‍ വിവരങ്ങള്‍, പദ്ധതി വിവരങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ വെബ്സൈറ്റ് വഴി ലഭ്യമാകുന്നുണ്ട്.. കൂടാതെ ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിവരങ്ങള്‍, ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയുന്നതുമാത്രമല്ല, പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും, ചിട്ടകൈവരിക്കുന്നതിനും, സമയബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും കഴിയുന്നു. ഇതിനായി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ വിവരങ്ങളാണ് വെബ് സര്‍വീസില്‍ ഉപയോഗിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇ-ഗവേര്‍ണന്‍സ് നിര്‍വഹണം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മാത്രമോ അതാത് തദ്ദേശഭരണ സ്ഥാപനം മാത്രമോ ചെയ്യേണ്ട കാര്യമല്ല. മറിച്ച് ഇവയോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പും, പഞ്ചായത്ത് നഗരകാര്യ ഡയറക്ടറേറ്റുകളും ഗ്രാമവികസന കമ്മീഷണറേറ്റും പ്രത്യേകമായ മോണിറ്ററിംഗും കോ-ഓര്‍ഡിനേഷനും നടത്തി നിര്‍വഹിക്കേണ്ട ഭരണ പരിഷ്കാര പ്രവര്‍ത്തനമാണ്. പഞ്ചായത്തുകളില്‍ അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം കൂടി നടപ്പിലാക്കിയതോടെ ഇ-ഗവേര്‍ണന്‍സ് നടപ്പാക്കുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങളും, തദ്ദേശസ്വയം ഭരണ വകുപ്പും ഐ.കെ.എമ്മും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം ഒന്നുകൂടി വര്‍ദ്ധിക്കുകയാണ്. ഇത്തരത്തില്‍ കൂട്ടായ്മയോടെയും, പരസ്പരബന്ധിതവുമായ പ്രവര്‍ത്തനം ദൃഢമാക്കി തദ്ദേശഭരണത്തെ ഇ-ഗവേര്‍ണന്‍സിലേക്ക് മാറ്റി കൂടുതല്‍ മെച്ചമായ സേവനം പൊതുസമൂഹത്തിന് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.കെ.എം ലക്ഷ്യമിടുന്നുണ്ട്
ഡോ: എം ഷംസുദ്ദീന്‍
എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍
തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് പാതയില്‍
വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളില്‍ല്‍പ്രയോജനപ്പെടുത്തി ജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഐ.കെ.എം. പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കത്തക്ക രീതിയിലുള്ള വിവിധ സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുന്നതിനും, ഭരണപരവും മറ്റുമായ ആവശ്യങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച വിവരങ്ങള്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കുന്നതിനും ഐ.കെ.എം-ന് ഇക്കാലയളവിനുള്ളില്‍ല്‍സാധിച്ചിട്ടുണ്ട്.
സേവന (സിവില്‍ രജിസ്ട്രേഷന്‍) |
ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുമുള്ള പാക്കേജ്www.cr.lsgkerala.gov.in |
സുലേഖ |
പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തല്‍ല്‍എന്നിവയ്ക്കുള്ള ആപ്ലിക്കേഷന്‍www.plan.lsgkerala.gov.in |
സേവന (പെന്‍ഷന്‍) |
ഇലക്ട്രോണിക് മണിയോര്‍ഡര്‍ സംവിധാനത്തിലൂടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം നടത്തുന്നതിനുള്ള ആപ്ലിക്കേഷന്‍. www.welfarepension.lsgkerala.gov.in |
സഞ്ചയ |
ഇ-പേയ്മെന്‍റ്, എസ് എം എസ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യു കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍www.tax.lsgkerala.gov.in |
സാംഖ്യ |
അക്രൂവല്‍ല്‍അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ www.finance.lsgkerala.gov.in |
സ്ഥാപന |
ജീവനക്കാരുടെ സേവന വേതന വിശദാംശങ്ങള്‍ |
സുഗമ |
പൊതുമരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ |
സൂചിക |
ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീര്‍പ്പ് കല്‍പ്പിക്കുന്നതുമായ ഫയലുകളുടെ നീക്കം രേഖപ്പെടുത്തുന്നതിനും ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുവാനുമുള്ള ആപ്ലിക്കേഷന്‍ www.filetracking.lsgkerala.gov.in |
സങ്കേതം |
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ (KMBR & KPBR) |
സംവേദിത |
തദ്ദേശഭരണസ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള പാക്കേജ് www.lsgkerala.gov.in |
|
|
സകര്‍മ്മ |
കൗണ്‍സില്‍/കമ്മിറ്റികളുടെ കാര്യപരിപാടികള്‍, തീരുമാനങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ |
സഞ്ചിത |
പഞ്ചായത്ത് രാജ്-മുനിസിപ്പല്‍ല്‍നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയടങ്ങിയ ഇലക്ട്രോണിക് വിജ്ഞാന കോശം |
സചിത്ര (ജി.ഐ.എസ്) |
തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭൂപടങ്ങള്‍, വാര്‍ഡ് മാപ്പുകള്‍ എന്നിവയടങ്ങിയ ഭൂപട വ്യൂഹം തയ്യാറാക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ www.gis.lsgkerala.gov.in |
സചിത്ര (അസറ്റ്) |
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷന്‍ |
സാമൂഹ്യ |
സാമൂഹ്യ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരവിവര സഞ്ചയം കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ |
സുഭദ്ര |
ബഡ്ജറ്റ്, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ |
സാഫല്യ |
പ്രാദേശിക മാനവവിഭവശേഷി മാനേജ്മെന്‍റിനുള്ള ആപ്ലിക്കേഷന്‍ |
സൂചിക - ഹെല്‍പ് ഡെസ്ക്
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങളിലെ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും പൊതുജനസേവനത്തിനുമായി ഒരു സംസ്ഥാനതല ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സൂചിക ആപ്ലിക്കേഷന്‍റെ വെബ് മൊഡ്യൂളിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാര്‍ക്ക് വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളില്‍ വരുന്ന പരാതികളും സംശയങ്ങളും ഹെല്‍പ് ഡെസ്കിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ഉടനടി അവയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
സിവില്‍ രജിസ്ട്രേഷന്‍ വെബ് സൈറ്റ് വഴി ലഭ്യമാകുന്ന ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന്www.cr.lsgkerala.gov.in ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന എന്ന സിവില്‍ രജിസ്ട്രേഷന്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്. ഇതുപ്രകാരം www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും വാട്ടര്‍മാര്‍ക്ക്, ബാര്‍കോട്, യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സുരക്ഷിതമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് ഡൌണ്‍ലോഡ് ചേയ്യാം. സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി അധികാരികള്‍ക്ക് വെബ്സൈറ്റില്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. നിലവില്‍ വിദ്യാഭ്യാസ വകുപ്പും ചീഫ് രജിസ്ട്രാറും (ജനന-മരണ രജിസ്ട്രേഷന്‍ ) ഇപ്രകാരം ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് സ.ഉ(എം.എസ്) 202/2012/തസ്വഭവ തിയ്യതി 25/07/2012
എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍വല്‍ക്കൃത അക്രൂവല്‍ അധിഷ്ഠിത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഭാരതത്തിലെ പ്രഥമ ജില്ല എന്ന ബഹുമതി കാസറഗോഡ് കൈവരിച്ചതായി ഇക്കഴിഞ്ഞ ജൂലൈ 21-ന് ബഹു.മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഇതിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കിയത്.
കുമ്പള ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ച് ബഹു. പഞ്ചായത്ത് - സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ലാപ്ടോപ്പ് സ്വിച്ച് അമര്‍ത്തി സാംഖ്യ വെബ് സൈറ്റിലൂടെ (www.finance.lsgkerala.gov.in) കാസറഗോഡ് ജില്ലയുടെ അക്കൗണ്ടിംഗ് വിവരങ്ങള്‍ പ്രകാശിപ്പിച്ചായിരുന്നു ഉദ്ഘാടനം. അതോടൊപ്പം www.tax.lsgkerala.gov.in എന്ന സഞ്ചയ വെബ്സൈറ്റില്‍ നിന്ന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എടുത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി പി എച്ച് റംലയ്ക്ക് നല്‍കിക്കൊണ്ട് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആയി പഞ്ചായത്തുകളില്‍ നല്‍കുന്നതിന്‍റെ ഉദ്ഘാടനവും ബഹു.മുഖ്യമന്ത്രി നിര്‍വഹിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി സേവനാവകാശനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പഞ്ചായത്തുകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവര്‍ക്കും കമ്പ്യൂട്ടര്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഇ-ഗവേണന്‍സ് രംഗത്ത് സര്‍ക്കാരിനുള്ള പ്രതിബദ്ധത പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വെളിപ്പെടുത്തി.
ദുരിതാശ്വാസനിധി വിതരണം ശ്രീ.പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ നിര്‍ദ്ദേശാനുസരണം 2004 ഏപ്രിലില്‍ സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളില്‍ പുതിയ അക്കൗണ്ടിംഗ് ഫോര്‍മാറ്റുകള്‍ നടപ്പാക്കിയതു മുതല്‍, സാംഖ്യ രൂപകല്‍പനയും വിന്യാസവും ഉള്‍പ്പെടെ, കാസറഗോഡ് ജില്ല സമ്പൂര്‍ണ സാംഖ്യ-കമ്പ്യൂട്ടര്‍വല്‍കൃത അക്കൗണ്ടിംഗ് ജില്ലയായി ഉയരുന്നതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസറഗോഡ് ജില്ലയ്ക്ക് ഈ നേട്ടം നേടിയെടുക്കാന്‍ സഹായിച്ചത് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍മാര്‍, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൂം, ഐ.കെ.എമ്മിന്‍റെയും കൂട്ടായ ആത്മാര്‍ത്ഥമായ പ്രയത്നം മൂലമാണ്.
കാസറഗോഡ് ജില്ലയുടെ മാതൃകയില്‍ സമ്പൂര്‍ണ്ണ അക്കൗണ്ടിംഗ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റു ജില്ലകളും മുന്നേറി ക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയില്‍ ഐ.കെ.എം പ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറിമാരും, അക്കൗണ്ടന്‍റുമാരും ഉള്‍പ്പെട്ട ജില്ലാതല യോഗം ഡെപ്യൂട്ടി ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്തായി ബഹു. പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ.മുനീര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
സാംഖ്യ സോഫ്റ്റ്വെയര്‍- സവിശേഷതകള്‍
സാംഖ്യ നടപ്പാക്കുന്നതോടെ താഴെപറയുന്ന നേട്ടങ്ങള്‍ കൈവരുന്നതാണ്.
സാഖ്യ നാള്‍വഴി
2007-ലെ കേരള മുനിസിപ്പാലിറ്റി (അക്കൗണ്ട്സ്) ചട്ടങ്ങള്‍ പ്രകാരം അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് സമ്പ്രദായം നഗരസഭകളില്‍ 2007 ഏപ്രില്‍ മുതല്‍ നിലവില്‍ വന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ 5 കോര്‍പ്പറേഷനുകളിലും ആലപ്പുഴ, തലശ്ശേരി നഗരസഭകളിലും എ.എഫ്. ഫെര്‍ഗൂസണ്‍ കമ്പനി വികസിപ്പിച്ച സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പാക്കിയത്. 2007-08-ല്‍ ഇ-ഗവേണന്‍സിന്‍റെ ഭാഗമായി അക്രൂവല്‍ അടിസ്ഥാനമാക്കി സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ 2008-09 മുതല്‍ കോഴിക്കോട് കോര്‍പ്പറേഷനിലും കണ്ണൂര്‍ നഗരസഭയിലും വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഫെര്‍ഗൂസണ്‍ കമ്പനിയുടെ സോഫ്റ്റ്വെയര്‍ സംബന്ധിച്ച് പല പ്രശ്നങ്ങളും ഉയര്‍ന്നുവരികയും പരിഹാരം അസാദ്ധ്യമാവുകയും ചെയ്തതോടെ പൈലറ്റ് ലൊക്കേഷനുകളിലും 2011-12 മുതല്‍ സാംഖ്യ വിന്യസിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കമ്പ്യൂട്ടര്‍ സൗകര്യം ലഭ്യമല്ലാതിരുന്ന പൊന്നാനി നഗരസഭയില്‍ 2012-13 മുതലാണ് സാംഖ്യ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സാംഖ്യ വിന്യാസം പൂര്‍ത്തിയായി.
നഗരസഭകളില്‍ സാംഖ്യ നടപ്പാക്കുന്നതു സംബന്ധിച്ച സഹായം നല്‍കുന്നതിനു വേണ്ടി എല്ലാ നഗരസഭകളിലും ഒരു അക്കൗണ്ട് അസിസ്റ്റന്‍റും അവരുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ടീം ലീഡര്‍, ഡെപ്യൂട്ടീ ടീം ലീഡര്‍, അക്കൗണ്ട്സ് ഓഫീസര്‍മാര്‍ എന്നിവരും ഉള്‍ക്കൊള്ളുന്ന ടീം കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയായ സി-ബള്‍ബ് പ്രോജക്ടിന്‍റെ ഭാഗമായി നിയമിതരായി. സുസ്ഥിര നഗരവികസന പദ്ധതിയായ കെ.എസ്.യു.ഡി.പി പ്രോജക്ട് ഡയറക്ട്ര്‍ ശ്രീ.അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് സി-ബള്‍ബ് പ്രോജക്ട് നടപ്പിലാക്കിയത്.
നഗരസഭകളുടെ 2010-11, 2011-12 വര്‍ഷങ്ങളിലെ സാംഖ്യ അക്കൗണ്ടിംഗ് പുരോഗതി സംബന്ധിച്ച് നിരവധി തവണ ശില്പശാലകളും അവലോകന യോഗങ്ങളും സംഘടിപ്പിച്ചു. സി-ബള്‍ബ് ടീമിലെ മുഴുവന്‍ അംഗങ്ങളും, പ്രസ്തുത യോഗങ്ങളില്‍ പങ്കെടുത്തു. ചില യോഗങ്ങളില്‍ ഐ.കെ.എം ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരും നഗരസഭകളിലെ അക്കൗണ്ടന്‍റുമാരും പങ്കെടുക്കുകയുണ്ടായി. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ള, കെ.എസ്.യു.ഡി.പി ട്രെയിനിംഗ് ഓഫീസര്‍ ശ്രീ.കൃഷ്ണകുമാര്‍, ഐ.കെ.എം ഇംപ്ലിമെന്‍റേഷന്‍ ഡയറക്ടര്‍ ശ്രീ.എ.ഷാജി, ഐ.കെ.എം.കണ്‍സള്‍ട്ടന്‍റ് ശ്രീ.ഉദയഭാനു കണ്ടേത്ത്, ട്രെയിനിംഗ് ഹെഡ് ശ്രീ.ടി.പി.സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്. പ്രസ്തുത യോഗങ്ങളിലെ ചര്‍ച്ചകളിലേയും നിര്‍ദ്ദേശങ്ങളുടേയും ഫലമായി നഗരസഭകളിലെ സാംഖ്യ അക്കൗണ്ടിംഗില്‍ ഗണ്യമായ പുരോഗതി കൈവന്നു.
നഗരസഭകളില്‍ നടപ്പാക്കിയ അക്രൂവല്‍ അധിഷ്ഠിത ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സംവിധാനം ത്രിതല പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍, 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയും സാംഖ്യ ആപ്ലിക്കേഷന്‍ പഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നവീകരിക്കുകയും ചെയ്തു.
ഐ.കെ.എം തയ്യാറാക്കിയ മാന്വലുകളും, കൈപ്പുസ്തകങ്ങളും ഉപയോഗിച്ച് ഐ.കെ.എം റിസോഴ്സ് പേഴ്സണ്‍മാരുടേയും മാസ്റ്റര്‍ ട്രെയിനര്‍മാരുടേയും നേതൃത്വത്തില്‍ സാംഖ്യ പരിശീലനം ആരംഭിച്ചു. ചട്ടങ്ങള്‍ രൂപകല്പന ചെയ്യുന്നതിലും സാംഖ്യയുടെ രൂപകല്പനയിലും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും, പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും സാംഖ്യ വികസന വിന്യാസങ്ങളില്‍ നിര്‍ണ്ണായകമായ പങ്കാണ് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ള നിര്‍വ്വഹിച്ചത്. നഗരസഭകളിലും ത്രിതലപഞ്ചായത്തുകളിലും സാംഖ്യ വിന്യാസത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് സംസ്ഥാനതല നിര്‍വ്വഹണ - മോണിറ്ററിംഗ് സമിതികളുടേയും കണ്‍വീനറായി നിയമിതനായതും അദ്ദേഹം തന്നെയാണ്. പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടങ്ങളുടെ രൂപീകരണത്തിലും, സാംഖ്യ ആപ്ലിക്കേഷന്‍റെ രൂപകല്പനയിലെ ഡൊമെയിന്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലും പരിശീലന പരിപാടികളിലും ഐ.കെ.എം കണ്‍സള്‍ട്ടന്‍റ് ശ്രീ.ഉദയഭാനു കണ്ടേത്ത് നിര്‍വ്വഹിച്ച പങ്കും പ്രശംസനീയമാണ്.
പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ധനകാര്യവിവരങ്ങള്‍ സുതാര്യമായി ലഭ്യമാക്കുന്നതിനും ജീവനക്കാര്‍ക്ക് സുഗമമായി അക്കൗണ്ടിംഗ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും സാധ്യമാകത്തക്ക രീതിയില്‍ സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്ട്വെയറും വെബ് ആപ്ലിക്കേഷനും വികസിപ്പിച്ചത് ഐ.കെ.എമ്മിലെ താഴെ പറയുന്നവര്‍ ഉള്‍പ്പെട്ട ഡെവലപ്മെന്‍റ് ടീമാണ്:
സാംഖ്യ വിന്യാസം - പുരോഗതി (2012 ജൂലൈ അവസാനം വരെ)
തദ്ദേശ ഭരണ സ്ഥാപനം |
ആകെ |
വിന്യാസം |
വിന്യാസം % |
ഗ്രാമപഞ്ചായത്ത് |
978 |
424 |
43.35 |
ബ്ലോക്ക് പഞ്ചായത്ത് |
152 |
14 |
9.21 |
ജില്ലാ പഞ്ചായത്ത് |
14 |
13 |
92.86 |
മുനിസിപ്പാലിറ്റി |
60 |
60 |
100.00 |
കോര്‍പ്പറേഷന്‍ |
5 |
5 |
100.00 |
ആകെ |
1209 |
516 |
42.68 |
സാംഖ്യ, സുലേഖ ആപ്ലിക്കേഷനുകള്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് (GO(MS) 308/2010/LSGD, dated 23/12/2012) തദ്ദേശഭരണസ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പ്രക്രിയയും, പദ്ധതി നിര്‍വ്വഹണവും സുതാര്യമാക്കിത്തീര്‍ക്കുന്നതില്‍ സര്‍ക്കാരിനുള്ള താല്പര്യം പ്രകടമാക്കുന്നു.
കാസറഗോഡ് ജില്ല - അനുകരണീയ മാത്യക
ഒരു ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും കൂട്ടായ്മയ്ക്ക് ഭരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും പിന്തുണയുണ്ടെങ്കില്‍ കൈവരിക്കാവുന്ന നേട്ടങ്ങള്‍ക്ക് ഉത്തമ മാത്യകയാണ് കാസറഗോഡ് ജില്ല.
ജില്ലാ കളക്ടര്‍ ശ്രീ.വി.എന്‍.ജിതേന്ദ്രന്‍റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 2011 ആഗസ്റ്റ് മാസം നടന്ന യോഗത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ എസ് ദിവാകരന്‍ പിള്ള, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ എം എസ് നാരായണന്‍ നമ്പൂതിരി, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ എം ഗോവിന്ദന്‍, അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍) ശ്രീ കെ എം രാമകൃഷ്ണന്‍, അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണര്‍ (പി.എ) ശ്രീ ഖാലിദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി കെ സോമന്‍, ഐ.കെ.എം കണ്‍സള്‍ട്ടന്‍റ് ശ്രീ. ഉദയഭാനു കണ്ടേത്ത്, ട്രെയിനിംഗ് ഹെഡ് ശ്രീ.ടി.പി.സുധാകരന്‍, ഐ.കെ.എം ജില്ലാ കോ -ഓഡിനേറ്റര്‍ ശ്രീ കെ ഗോപിനാഥന്‍, ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ. അബ്ദുള്‍ സലാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ഐ.കെ.എം ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
തുടര്‍ന്ന് 2011 മുതല്‍ സാംഖ്യ സമ്പൂര്‍ണ്ണമായി വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ കെ എം ജില്ലാ കോ-ഓര്‍ഡിനേറ്ററും, ജില്ലാ ടെക്നിക്കല്‍ ഓഫീസറും ഊര്‍ജ്ജിതപ്പെടുത്തി. പ്രധാനമായും ജീവനക്കാരെയും, ജനപ്രതിനിധികളെയും ഈ പ്രവര്‍ത്തനത്തിന് സജ്ജമാക്കുകയെന്ന പ്രവര്‍ത്തനമാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് ഡി.ഡി.പി മീറ്റിംഗുകളില്‍ പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ച തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തി യഥാസമയം പരിഹാരം കണ്ടെത്തി. സാംഖ്യ ഇംപ്ലിമെന്‍റേഷന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ സാങ്കേതിക വിദഗ്ധര്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തി. സാംഖ്യ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടറുകളുടെ അഭാവം, പ്രിന്‍ററുകളുടെ കേടുപാടുകള്‍, നെറ്റ്വര്‍ക്കിംഗ്/ഇലക്ട്രിഫിക്കേഷന്‍ തകരാറുകള്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി സാംഖ്യ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍, സെക്രട്ടറിമാര്‍, പെര്‍ഫോമന്‍സ് ആഡിറ്റ് സൂപ്രണ്ടുമാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിന്‍റെ തീരുമാന പ്രകാരം ഹാര്‍ഡ്വെയര്‍ ക്ലിനിക്ക് നടത്താന്‍ തീരുമാനിച്ചു. ഐ.കെ,എം-ന്‍റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയില്‍ ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിച്ച് ആവശ്യമായ ഭൗതിക സൗകര്യം ഒരുക്കുകയും ചെയ്തു. ഇതോടെ എല്ലാ പഞ്ചായത്തുകളിലേയും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമായി. ഈ സമയത്തുതന്നെ കിലയില്‍ പഞ്ചായത്തിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സാംഖ്യ സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കുകയും പ്രസിഡന്‍റ്/വൈസ്പ്രസിഡന്‍റ് എന്നിവര്‍ക്കും സാംഖ്യ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തുന്ന സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ സാംഖ്യ പ്രധാന അജണ്ടയായിത്തീര്‍ന്നു.
മൂന്നു ഘട്ടങ്ങളിലായാണ് കാസറഗോഡ് ജില്ലയില്‍ സാംഖ്യ വിന്യസിച്ചത്. ആദ്യഘട്ടത്തില്‍ 5 പഞ്ചായത്തുകളും രണ്ടാം ഘട്ടത്തില്‍ 15 പഞ്ചായത്തുകളും മൂന്നാംഘട്ടത്തില്‍ മുഴുവന്‍ പഞ്ചായത്തുകളും ഓണ്‍ലൈനാക്കുവാന്‍ സാധിച്ചു. സെക്രട്ടറിമാരും അക്കൗണ്ടന്‍റുമാരുമുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവരുടെ സ്വന്തം പരിപാടിയായി ഈ പ്രവര്‍ത്തനത്തെ കണ്ടതിനാല്‍ വളരെ പെട്ടെന്ന് മുഴുവന്‍ പഞ്ചായത്തിലും സാംഖ്യ നടപ്പാക്കാന്‍ കഴിഞ്ഞു. 2011-ഒക്ടോബറില്‍ തുടങ്ങിയ പ്രവര്‍ത്തനം 2012 മാര്‍ച്ച് മാസത്തോടുകൂടി പൂര്‍ത്തിയായി. തെറ്റു തിരത്തലുകളും വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള അഡ്ജസ്റ്റ്മെന്‍റുകളും മാത്രമാണ് ബാക്കി വന്നത്.
പിയര്‍ റിവ്യൂ
കാസറഗോഡ് ജില്ലയിലെ സാംഖ്യ അക്കൗണ്ടിംഗ് പുരോഗതി സംബന്ധിച്ച പിയര്‍ റിവ്യൂ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ ശ്രീ.എസ്.ദിവാകരന്‍ പിള്ളയുടെയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഡോ.എം.ഷംസുദ്ദീന്‍റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് ഹാളില്‍ നടന്നു. ശില്പശാലയില്‍ ഡി.ഡി.പി.മാര്‍, എ.ഡി.പി. എ.ഡി.സി, പഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ഐ.കെ.എം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലെ പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങള്‍ ശില്പശാലയില്‍ വച്ച് നല്‍കിയതിന്‍റെ ഫലമായി സാംഖ്യ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി.
2012 ഏപ്രില്‍ 1 മുതല്‍ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനം തടസ്സം കൂടാതെ ആരംഭിച്ചു തുടര്‍ന്നു വരുന്നു. പഞ്ചായത്തുകളിലെ പ്രാഗത്ഭ്യം നേടിയ അക്കൗണ്ടന്‍റുമാര്‍ മറ്റു പഞ്ചായത്തുകളിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായിച്ചതും പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനു സഹായകമായി.
ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ട്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനുമായി (ഡൊമൈന്‍/ടെക്നിക്കല്‍ സപ്പോര്‍ട്ട്) ലോകബാങ്ക് ധനസഹായത്തോടുകൂടി കെ.എല്‍.ജി.എസ്.ഡി.പി പ്രോജക്ടിന്‍റെ ഭാഗമായി ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു അക്കൗണ്ടന്‍റ് കം ഐറ്റി എക്സ്പെര്‍ട്ട് എന്ന ക്രമത്തില്‍ 152 പേര്‍ക്ക് പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.
ഐ.കെ.എം വികസിപ്പിച്ച സുലേഖ (പ്ലാന്‍ മോണിറ്ററിംഗ്) സേവന (സിവില്‍ രജിസ്ട്രേഷന്‍), സേവന പെന്‍ഷന്‍ (സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍), സഞ്ചയ (റവന്യൂ), സൂചിക (ഫയല്‍ ട്രാക്കിംഗ്), സ്ഥാപന (എസ്റ്റാബ്ലിഷ്മെന്‍റ്), സുഗമ (വര്‍ക്ക് എസ്റ്റിമേഷന്‍), സങ്കേതം (ബില്‍ഡിംഗ് പെര്‍മിറ്റ്), സകര്‍മ്മ (മിനിട്ട്സ്), സചിത്ര (അസറ്റ് രജിസ്റ്റര്‍) തുടങ്ങിയ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുമായി ഉദ്ഗ്രഥിച്ചു പ്രവര്‍ത്തിക്കത്തക്ക രീതിയിലാണ് സാംഖ്യ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇവയില്‍ മിക്കവയുമായുള്ള ഉദ്ഗ്രഥനം നടപ്പായിട്ടുണ്ട്. ഇതോടെ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും ഇ-ഗവേണന്‍സ് നടപ്പാകുന്നതിനുമുള്ള കളമൊരുങ്ങിക്കഴിഞ്ഞു. ഇ-ഗവേണന്‍സ് രംഗത്തെ നേട്ടം വഴി രാജ്യത്തെ മറ്റൊരു പ്രഥമ സ്ഥാനം കൂടി കേരളം കൈവരിക്കുന്ന അസുലഭ മൂഹൂര്‍ത്തത്തിന് ഇനി ഏറെ താമസമുണ്ടാവുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
ഡോ. എം.ഷംസുദ്ദീന്‍
എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
തദ്ദേശഭരണസ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്സ.ഉ.(കൈ)നം.212/2012/തസ്വഭവ, 06/08/2012-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2012 മാര്‍ച്ച് 31 വരെ ആര്‍ജ്ജിച്ചിട്ടുള്ള ആസ്തികള്‍, എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള സചിത്ര സോഫ്റ്റ്വെയര്‍ മുഖേന രേഖപ്പെടുത്തേണ്ടതാണ്. ആര്‍ജ്ജിക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തുന്നതിനും 2012 മാര്‍ച്ച് 31 വരെ ആര്‍ജ്ജിച്ചിട്ടുള്ളതും കൈവശമുള്ളതുമായ മുഴുവന്‍ ആസ്തികളുടെയും വിവരം സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തുന്നതിനും, സാംഖ്യ അക്കൗണ്ടിംഗ്, സുലേഖ തുടങ്ങിയ സോഫ്റ്റ്വെയറുകളുമായി യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഐ.കെ.എം. സ്വീകരിച്ചു കഴിഞ്ഞു. ഇതിലേക്കാവശ്യമായ സോഫ്റ്റ്വെയര്‍ തദ്ദേശഭരണസ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ആര്‍ജ്ജിച്ച വര്‍ഷവും, തുകയും രേഖപ്പെടുത്തുന്ന മുറയ്ക്ക് സോഫ്റ്റ്വെയര്‍ തന്നെ തേയ്മാനം കണക്കാക്കി നിലവിലെ മൂല്യം കണക്കാക്കുന്നതാണ്. ആസ്തി രജിസ്റ്ററുകള്‍ ഇലക്ട്രോണിക്കായി തല്‍സമയം പുതുക്കുന്നതിനായി ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള സാംഖ്യ, സുലേഖ, സൂചിക തുടങ്ങിയ സോഫ്റ്റ്വെയറുകളുമായി ഏകോപിച്ചാണ് സചിത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്നത്.
അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് - സാംഖ്യ
13 ജില്ലാ പഞ്ചായത്തുകള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, 424 ഗ്രാമപഞ്ചായത്തുകള്‍, 5 കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി ആകെ 516 തദ്ദേശഭരണസ്ഥാപനങ്ങളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി സംവിധാനത്തിന്‍റെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ട്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനുമായി (ഡൊമൈന്‍/ടെക്നിക്കല്‍ സപ്പോര്‍ട്ട്) സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ലോകബാങ്ക് ധനസഹായത്തോടുകൂടി കെ.എല്‍.ജി.എസ്.ഡി.പി പ്രോജക്ടിന്‍റെ ഭാഗമായി ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു അക്കൗണ്ടന്‍റ് കം ഐറ്റി എക്സ്പെര്‍ട്ട് എന്ന ക്രമത്തില്‍ 152 പേര്‍ക്ക് പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മാതാപിതാക്കള്‍ക്ക് എസ്.എം.എസിലൂടെയോ, ഇ-മെയിലിലൂടെയോ, വെബ്ബ്സൈറ്റിലൂടെ സെര്‍ച്ച് ചെയ്തോ ലഭ്യമാക്കാവുന്ന രീതിയിലുള്ള ڇഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനംڈ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) വികസിപ്പിച്ചു. പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ഘാടനം 2012 ആഗസ്റ്റ് 9-ന് ഐ.കെ.എം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ ഡോ. എം.ഷംസുദ്ദീന്‍ തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സകൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.
സവിശേഷതകള്‍
വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്വെയര്‍
കഴിഞ്ഞ രണ്ട് പഞ്ചവത്സര പദ്ധതി കാലങ്ങളിലായി സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് മോണിട്ടര്‍ ചെയ്ത് വരുന്നത്. ഈ അനുഭവം മുന്‍നിര്‍ത്തി, പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ പദ്ധതി രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനായി നടപ്പാക്കുന്നതിന് വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ് വെയര്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ സംസ്ഥാന തല ഉദ്‌ഘാടനം ബഹു. പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. വെബ് അധിഷ്ഠിതമായി ഓരോ നിര്‍വഹണ ഉദ്യോഗസ്ഥന്‍/അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തി പ്രോജക്റ്റ് ഡാറ്റാ എന്‍ട്രി ചെയ്യുകയും ആയത് നിര്‍വഹണ ഉദ്യോഗസ്ഥന്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും, കൂടാതെ പ്രോജക്ടുകള്‍ ശുപാര്‍ശയ്ക്കായും സൂക്ഷ്മ പരിശോധന നടത്തി അംഗീകാരത്തിനായും അതാത് ഉദ്യോഗസ്ഥര്‍ക്ക് വെബ് അധിഷ്ഠിതമായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുള്ളത്.
പ്രോജക്ട് രൂപീകരണം (Project Formulation)
സുലേഖ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വെബ് അധിഷ്ഠിതമായി പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് ഓരോ നിര്‍വഹണ ഉദ്യോഗസ്ഥനും ഉപയോക്തൃനാമം (Username), സുരക്ഷാപദം (Password) എന്നിവ ആവശ്യമാണ്. ആദ്യ ഘട്ടത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സെക്രട്ടറിക്കും, പദ്ധതി കൈകാര്യം ചെയ്യുന്ന ക്ലെര്‍ക്കിനും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ നല്‍കുന്നതാണ്. ഇത് ഉപയോഗിച്ചു www.plan.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചു സെക്രട്ടറിമാര്‍ അവരുടെ പാസ്വേര്‍ഡ് മാറ്റേണ്ടതാണ്. കൂടാതെ സെക്രട്ടറിമാര്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥന്‍മാര്‍ക്കും വ്യത്യസ്ത യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ നല്‍കുന്നതുമാണ്. ഇങ്ങനെ ലഭിക്കുന്ന പാസ്വേര്‍ഡും അതാത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍മാര്‍ മാറ്റേണ്ടതാണ്. ഇത്തരത്തില്‍ സെക്രട്ടറിമാരും, നിര്‍വ്വഹണ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ മുഖാന്തിരം ലഭിക്കുന്ന പാസ്വേര്‍ഡ് മാറ്റിയാല്‍ മാത്രമേ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. മാറ്റം വരുത്തിയ പാസ്വേര്‍ഡ് ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പ്രോജക്ടുകള്‍ ഓണ്‍ലൈനായി തയ്യാറാക്കാന്‍ സാധിക്കുന്നു. (ആവശ്യമെങ്കില്‍ ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്ക് യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ നല്‍കാവുന്നതാണ്)
പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയുടേയും പ്രോജക്ട് രൂപീകരണ മാര്‍ഗ്ഗരേഖയുടേയും അടിസ്ഥാനത്തിലുള്ള നിബന്ധനകളും വാലിഡേഷനുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സുലേഖയുടെ വെബ് അധിഷ്ഠിത സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഒരു തദ്ദേശഭരണ സ്ഥാപനത്തിന് ലഭ്യമാകുന്ന വികസന ഫണ്ട്, മെയിന്‍റനന്‍സ് ഗ്രാന്‍റ് എന്നിവയില്‍ നിന്നും മേഖലാ പരിധിയിലുള്ള പ്രോജക്ടുകള്‍ക്കും, പ്രത്യേക പദ്ധതികള്‍ക്കും നിര്‍ബന്ധമായും വകയിരുത്തേണ്ട തുക ഉപയോഗിച്ച് മാത്രമേ അവരുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിന് സാധ്യമാകുകയുള്ളൂ. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളതെന്ന് സുലേഖ വഴി ഉറപ്പുവരുത്താന്‍ കഴിയും. കൂടാതെ പ്രോജക്ട് റിപ്പോര്‍ട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
പ്രോജക്ടിന്‍റെ ഭരണാനുമതി
എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച് അനുമതിയ്ക്കായി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതാത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അവരുടെ ലോഗിനൂടെ പ്രോജക്ടുകള്‍ കാണാനും അവ സൂക്ഷ്മ പരിശോധന നടത്തി അതാത് സ്റ്റാന്‍റിംഗ് കമ്മിറ്റിയിക്ക് നല്‍കുന്നതിനും കഴിയുന്നു. സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനം രേഖപ്പെടുത്തി എല്ലാ പ്രോജക്ടുകളും ഭരണ സമിതിയ്ക്ക് നല്‍കി അംഗീകാരം നേടുന്നു. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം അംഗീകാരത്തിനായി മേലുദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി അയയ്ക്കാവുന്നതാണ്.
പ്രോജക്ട് സൂക്ഷ്മ പരിശോധന/ശുപാര്‍ശ/അംഗീകാരം (Project appraisal/recommendation/approval)
പ്രോജക്ടുകള്‍ പരിശോധിച്ച് തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അവയ്ക്ക് ഭരണാനുമതി നല്‍കിയാല്‍ അടുത്ത ഘട്ടം അംഗീകാര നടപടിയാണ്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ ഓരോ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടത് അവരുടെ മുകള്‍തലത്തിലുള്ള ഉദ്യോഗസ്ഥരാണ്. ആവശ്യമായ അനുമതികളുടേയും ശുപാര്‍ശകളുടേയും അടിസ്ഥാനത്തിലായിരിക്കണം പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഒരു ഉദ്യോഗസ്ഥന്‍ തന്നെ വ്യത്യസ്ത പ്രോജക്ടുകളുടെ അംഗീകാരം നല്‍കുന്ന ഉദ്യോഗസ്ഥനായും ശുപാര്‍ശ നല്‍കുന്ന ഉദ്യോഗസ്ഥനായും പ്രവര്‍ത്തിക്കേണ്ടതായി വരാം. (ഉദാഹരണമായി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഒരു കൃഷി പ്രോജക്ടിന് അംഗീകാരം നല്‍കേണ്ടതായും വരും, ഒരു ജലസേചന പ്രോജക്ടിന് ശുപാര്‍ശ ചെയ്യേണ്ടതായും വരും). ഒരു നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന പ്രോജക്ട് അതാത് വിഷയമേഖലയില്‍ വരുന്ന മേലുദ്യോഗസ്ഥന് ശുപാര്‍ശയ്ക്കോ അംഗീകാരത്തിനോയോ ഓണ്‍ലൈനായി അയയ്ക്കുന്നതനുസരിച്ച് പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രത്യേക യൂസര്‍നെയിം/പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് സോഫ്റ്റ്വെയറില്‍ പ്രവേശിച്ച് അതാത് പ്രോജക്ടുകളില്‍മേല്‍ വേണ്ട തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്ക് പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും പ്രോജ്ക്ട് അംഗീകരിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ജില്ലാ കളക്ടര്‍മാര്‍ ആകയാല്‍ അവര്‍ക്കുള്ള യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ അനുവദിക്കുന്നത് ജില്ലാകളക്ടര്‍മാരാണ്. കൂടാതെ ജില്ലാപഞ്ചായത്തുകളുടേയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടേയും പ്രോജക്ട് അംഗീകാര ഉദ്യോഗസ്ഥര്‍ക്കുള്ള യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ അതാത് സംസ്ഥാനതല ഉദ്യോഗസ്ഥരായിരിക്കും അനുവദിക്കുന്നത്. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ കളക്ടറേറ്റുകളിലും എല്ലാ സംസ്ഥാനതല ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്.
പ്രോജക്ട് പരിശോധന/ശുപാര്‍ശ/അംഗീകാരം എന്നിവയ്ക്കുള്ള ലോഗിനില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രോജക്ടില്‍മേല്‍ സൂക്ഷ്മ പരിശോധന നടത്തി സാക്ഷ്യപ്പെടുത്താവുന്നതാണ്. പ്രോജക്ട് പരിശോധനയ്ക്കും അംഗീകാരത്തിനുമുള്ള ഫോറം റിപ്പോര്‍ട്ട് രൂപത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.
ജില്ലാ ആസൂത്രണ സമിതി അംഗീകാരം
രണ്ട് വര്‍ഷത്തെ പ്രോജക്ടുകളുടെ ലിസ്റ്റ് ഉള്‍പ്പെട്ട ഭരണ സമിതി അംഗീകരിച്ച വാര്‍ഷിക പദ്ധതി രേഖയാണ് ജില്ലാ ആസൂത്രണ സമിതിയില്‍ നിന്നും അംഗീകാരം വാങ്ങേണ്ടത്. ഓണ്‍ലൈന്‍ വഴി തയ്യാറാക്കി അംഗീകരിച്ച പ്രോജക്ടുകള്‍ അടങ്ങിയ ക്രോഡീകരിച്ച പദ്ധതി രേഖ, മറ്റ് അവശ്യരേഖകള്‍ ഒണ്‍ലൈനായി ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഡി.പി.സി അജണ്ടാകുറിപ്പ് വെബ്സൈറ്റിലൂടെ ജനറേറ്റ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം അജണ്ടാക്കുറിപ്പിന്‍റേയും സമര്‍പ്പിച്ച രേഖകളുടേയും അടിസ്ഥാനത്തില്‍ മെമ്പര്‍ സെക്രട്ടറി (ജില്ലാ കളക്ടര്‍) യ്ക്ക് അവരുടെ യൂസര്‍നെയിം പാസ്വേര്‍ഡ് ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രേഖ പരിശോധിച്ച് അംഗീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സോഫ്റ്റ്വെയറില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ ജില്ലാ ആസൂത്രണ സമിതി മെമ്പര്‍സെക്രട്ടറിയുടെ നടപടി ഉത്തരവും വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നതാണ്.
സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തുന്നതിനും കൂടാതെ പ്രോജക്ടുകള്‍ ഭേദഗതി വരുന്നുണ്ടെങ്കില്‍ അവ ഭേദഗതി ചെയ്ത് അംഗീകരിക്കുന്നതിനും, പദ്ധതി രേഖ ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിയ്ക്ക് വീണ്ടും സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വെബ് അധിഷ്ഠിത സേവനത്തിലൂടെ ലഭ്യമാക്കുന്നതാണ്.
ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന കമ്മിറ്റികള്‍ മുതല്‍ പദ്ധതി മോണട്ടറിംഗ് വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഐ കെ എം ന്‍റെ മറ്റ് വിവിധ സോഫ്റ്റ്വെയറുകളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ്. മരാമത്തു പണികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഇംപ്ലിമെന്‍റിംഗ് ഏജന്‍സി മുഖേന നടപ്പാക്കി അളവ് എടുത്ത് ബില്ല് തയ്യാറാക്കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ള څസുഗമچ ആപ്ലിക്കേഷന്‍ വെബ് അധിഷ്ഠിതമാക്കുകയും സുലേഖയുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതിലൂടെ നിര്‍മ്മാണ പ്രവൃത്തികള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അവ നിയമാനുസൃതമാണെന്നും സബ്സിഡി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും, എസ്റ്റിമേറ്റുകള്‍ അംഗീകൃത നിരക്കുകള്‍ പ്രകാരമാണെന്നും പരിശോധിക്കപ്പെടുകയും പ്രോജക്ടുകളോടൊപ്പം മരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് കൂടി നിഷ്പ്രയാസം ലഭ്യമാക്കുന്നതിനും സാധിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിനായി ഐ കെ എം വികസിപ്പിച്ചിട്ടുള്ള څസാംഖ്യچ സോഫ്റ്റ്വെയറുമായി സുലേഖ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഓരോ പ്രോജക്ടിനും ട്രഷറിയില്‍ നിന്ന് പിന്‍വലിയ്ക്കേണ്ട ബില്‍ തുക തത്സമയം തന്നെ രേഖപ്പെടുത്തുന്നതിനും ഇതിലൂടെ ഓരോ പ്രോജക്ടിന്റെയും ചെലവ് പുരോഗതി നിഷ്പ്രയാസം വിലയിരുത്തുന്നതിനും സാധിക്കുന്നു. നിലവില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി ചെലവ് കണക്കുകള്‍ സാമ്പത്തിക വര്‍ഷം അസാനിച്ചതിന് ശേഷം തയ്യാറാക്കി സമര്‍പ്പിക്കുകയാണ് പതിവ്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സാംഖ്യ വിന്യസിപ്പിച്ച് സുലേഖ സോഫ്റ്റ് വെയറുമായി സംയോജിപ്പിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നതിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതി കണക്കുകള്‍ മാര്‍ച്ച് 31 ന് തന്നെ അന്തിമമാക്കുന്നതിനും വിലയിരുത്തുന്നതിനും നിഷ്പ്രയാസം സാധിക്കുന്നു. ഇതിന് പുറമേ കൗണ്‍സില്‍, കമ്മിറ്റികള്‍ എന്നിവയുടെ മിനിട്ട്സ് കൈകാര്യം ചെയ്യുന്നതിന് ഐ.കെ.എം വികസിപ്പിച്ചെടുത്തിട്ടുള്ള څസകര്‍മ്മچ ആപ്ലിക്കേഷന്‍ സുലേഖയുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതാണ്. ഇതിലൂടെ പ്രവര്‍ത്തന കമ്മിറ്റി, ഗ്രാമസഭ, വര്‍ക്കിംഗ് ഗ്രൂപ്പ്, പഞ്ചായത്ത് യോഗം, സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗം, സ്റ്റിയറിംഗ് കമ്മിറ്റി യോഗം എന്നിവയുടെ അജണ്ട, തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ യോഗ തീരുമാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് സാധിക്കുന്നു.
സുലേഖ സോഫ്റ്റ് വെയറിന്‍റെ വെബ് അധിഷ്ഠിത സേവനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ്, പഞ്ചാത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, പ്ലാനിംഗ് ഓഫീസുകള്‍, അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപയുക്തമാകുന്നതാണ്. കൂടാതെ www.plan.lsgkerala.gov.in എന്ന പരിഷ്കരിച്ച വെബ്സൈറ്റിലൂടെ ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്‍റെയും പ്രോജക്ടുകളുടെ മേഖല, ഉപമേഖല, സൂക്ഷ്മമേഖല, സ്രോതസ്സ് തുടങ്ങിയവ തിരിച്ചുള്ള വകയിരുത്തല്‍, ചെലവ് റിപ്പോര്‍ട്ടുകളും അവയുടെ സംഗ്രഹ റിപ്പോര്‍ട്ടുകളും, ചാര്‍ട്ട്, ഗ്രാഫ് രൂപത്തില്‍ കൂടുതല്‍ ഉപയുക്തമായ രീതിയില്‍ ലഭ്യമാക്കുകയും തെരച്ചില്‍ സംവിധാനം ഫലപ്രദമായി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും സാങ്കേതിക സഹായം നല്‍കുന്നതിനും സംസ്ഥാന തല ഹെല്‍പ് ഡെസ്ക് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപന തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വെബ് അധിഷിഠിത സുലേഖ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിന് ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ 14 ജില്ലാ പ്ലാനിംഗ് ഓഫീസുകളിലായി സാങ്കേതിക സഹായം നല്‍കുന്നതിനായി ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്
ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം 430 ആശുപത്രികളില്‍
ജനനമോ മരണമോ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആശുപത്രി വഴി തന്നെ ബന്ധുക്കള്‍ക്ക് ലഭ്യമാക്കാനും കഴിയുന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനമാണ് ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍. സംസ്ഥാനത്ത് ഇന്ന് 118 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 430 ഹോസ്പിറ്റലുകളില്‍ നിന്ന് ജനന മരണ വിവരങ്ങളുടെ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ടിംഗ് ഹോസ്പിറ്റല്‍ കിയോസ്ക് വഴി നടന്നു വരുന്നു. തിരുവനന്തപുരം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ മാമല്‍ ആശുപത്രിയില്‍ ഹോസ്പ്പിറ്റല്‍ കിയോസ്കു് സ്ഥാപിച്ചതോടെ കേരളത്തില്‍ 70 കിയോസ്കുകളാണ് പഞ്ചായത്ത് മേഖലകളില്‍ നിന്ന് ജനന മരണ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ആയി റിപ്പോര്‍ട്ട് ചെയ്യുന്നത്.നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ 3 ആശുപത്രികളില്‍ (ചൈതന്യ നഴ്സിങ്ങ് ഹോം, ശാന്തി നഴ്സിങ്ങ് ഹോം, ഷാജി ഹോസ്പിറ്റല്‍) കൂടി ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍ ഈ മാസം പ്രവര്‍ത്തനമാരംഭിച്ചിരിക്കയാണ്.
ഹോസ്പ്പിറ്റല്‍ കിയോസ്കുകളുടെ വിന്യാസം
രജിസ്ട്രേഷന് യുണിറ്റ്‌ന്റെ തരം |
രജി. യൂണിറ്റുകളുടെ എണ്ണം |
ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍ |
||
ഗവ:മേഖല |
സ്വകാര്യ മേഖല |
ആകെ |
||
കോര്‍പ്പറേഷനുകള്‍ |
5 |
29 |
106 |
135 |
മുനിസിപ്പാലിറ്റികള്‍ |
42 |
25 |
159 |
184 |
കണ്ണൂര്‍ കന്റോണ്‍മെന്‍റ് |
1 |
1 |
|
1 |
ഗ്രാമ പഞ്ചായത്ത് |
70 |
10 |
100 |
110 |
ആകെ |
118 |
65 |
365 |
43 |
പങ്കാളിത്ത പഠനവുമായി ഇ ഗവേര്‍ണന്‍സ് പരിശീലനങ്ങള്‍
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്ക്കരണത്തിന്റെ ഏറ്റവും പ്രധാനമായ ഘടകം ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ഇ ഗവേര്‍ണന്‍സ് പരിശീലനങ്ങളാണ്. തദ്ദേശസ്വയംഭരണവകുപ്പ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്, കില, പഞ്ചായത്ത് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമായാണ് ഇപ്പോള്‍ പരിശീലനങ്ങള്‍ നടന്നുവരുന്നത്. നഗരസഭകളില്‍ നഗരകാര്യവകുപ്പും, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രാമവികസനവകുപ്പും പരിശീലനത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. പരിശീലന നടത്തിപ്പിന്റെ ഉത്തരവാദിത്തം കിലയാണ് നിര്‍വഹിക്കുന്നത്. പരിശീലനരീതിശാസ്ത്രം, സിലബസ്, പരിശീലന മാനുവല്‍ എന്നിവ തയ്യാറാക്കല്‍, മാസ്റ്റര്‍ ട്രെയിനര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയകാര്യങ്ങള്‍ ഐ കെ എം നിര്‍വഹിക്കുന്നു. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന പരിശീലനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇ ഗവേര്‍ണന്‍സ് നടത്തിപ്പ്, തദ്ദേശഭരണസ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഐ കെ എം വികസിപ്പിച്ച ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം എന്നിവയാണ് പ്രധാനമായും പരിശീലനങ്ങളുടെ ഉള്ളടക്കം.
ഈ സാമ്പത്തികവര്‍ഷം അക്രുവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് നടപ്പാക്കുന്നതിനായി ഐ കെ എം വികസിപ്പിച്ച സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ പരിശീലനമാണ് മുഖ്യമായും നടപ്പാക്കിയത്. ഇതിനകം 395 ഗ്രാമ പഞ്ചായത്തുകള്‍ക്കും 52 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 14 ജില്ലാ പഞ്ചായത്തുകള്‍ക്കും പരിശീലനം നല്‍കി. ഓരോ പഞ്ചായത്തിലേയും സെക്രട്ടറി, അക്കൌണ്ടന്റ്, രണ്ട് ക്ലാര്‍ക്കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും, പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പരിശീലനം നല്‍കുകയുണ്ടായി. പരിശീലനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഇംപ്ലിമെന്റെഷന്‍ നടക്കും. ഇംപ്ലിമെന്റെഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതത് പഞ്ചായത്തില്‍ വെച്ച് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ഹാന്‍ഡ്‌ഹോള്‍ഡിംഗ് പരിശീലനവും നടത്തുകയുണ്ടായി. ഇത്തരത്തില്‍ പരിശീലനം നടത്തിയതുവഴി സാംഖ്യ ഇംപ്ലിമെന്റെഷന്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും ഓണ്‍ലൈനാക്കിയ പഞ്ചായത്തുകളെ സ്ഥിരമായി മോണിറ്റര്‍ ചെയ്യുന്നതിനും സാധിച്ചു. പുതിയ അക്കൌണ്ടിംഗ് സമ്പ്രദായം നടപ്പാക്കിയതോടെ അക്കൌണ്ടിംഗ് നടപടിക്രമങ്ങള്‍, സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലുള്ള നടപടികള്‍ തുടങ്ങിയകാര്യങ്ങളില്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നുവന്നു. ഇത് പരിഹരിക്കാനായി എല്ലാ ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സേവനം ലഭ്യമാക്കുകയും 0471-22579779 എന്ന ഫോണ്‍ നമ്പറില്‍ എന്ന ഐ കെ എം ഹെല്‍പ്‌ഡസ്ക്ക് ആരംഭിക്കുകയും ചെയ്തു.
സാംഖ്യ പ്രവര്‍ത്തനം ആരംഭിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍ പിയര്‍ ഇവാലുവേഷന്‍ നടത്തുകയുണ്ടായി. പങ്കാളിത്തപഠനത്തിനുള്ള ഒരു പുതിയ രീതിശാസ്ത്രം പരിശീലനത്തില്‍ ഇതുവഴി നടപ്പാക്കി. നാല്‍പ്പതു പേര്‍ വീതമുള്ള അഞ്ചു ബാച്ചുകളുടെ പിയര്‍ ഇവാലുവേഷന്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും പലപ്രദമായ പരിശീലനം എന്ന പ്രതികരണമാണ് ലഭിച്ചത്. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നും ഇതിനായി പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. പഞ്ചായത്ത് അക്കൌണ്ടന്റ്മാരാണ് ഈ പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. ഒരു പഞ്ചായത്തിന്റെ അക്കൌണ്ട് സ്റ്റേറ്റ്മെന്റ്കള്‍ മറ്റൊരു പഞ്ചായത്ത് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുകയും കണ്ടെത്തിയ പോരായ്മകളും പരിമിതികളും പരസ്പരം മനസ്സിലാക്കി തിരുത്തുകയുമാണ് ഈ പരിശീലനത്തിലൂടെ ചെയ്യുന്നത്. അതോടൊപ്പം നടപടിക്രമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതിനും സോഫ്റ്റ്‌വെയര്‍ സാങ്കേതികകാര്യങ്ങളിലുള്ള സംശയനിവൃത്തി വരുത്തുന്നതിനും വേദി ഒരുങ്ങുകയും ചെയ്യുന്നു.
പരിശീലത്തിനു വരുന്ന ഓരോ ബാച്ചും ചില മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.
പിയര്‍ ഇവാലുവേഷനില്‍ പങ്കെടുക്കുന്ന അക്കൌണ്ടന്റുമാര്‍ നാലുപേര്‍ വീതമുള്ള പത്തുഗ്രൂപ്പുകളായി അവരുടെതല്ലാത്ത മറ്റു പഞ്ചായത്തുകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പരസ്പരം ചര്‍ച്ച ചെയ്ത് പരിശോധനയില്‍ കണ്ടെത്തിയ വിശദാംശങ്ങള്‍ എഴുതി തയ്യാറാക്കണം. ഇതിനായി പ്രത്യേകമായ ഫോര്‍മാറ്റ് തയ്യാറാക്കി നല്‍കും. ആദ്യം ബാലന്‍സ് ഷീറ്റ്, രണ്ടാമതായി ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ്,, മൂന്നാമതായി റസീപ്റ്റ് ആന്‍ഡ് പെയ്മെന്റ്റ് സ്റ്റേറ്റ്മെന്റ്, എന്നാ ക്രമത്തിലാണ് പരിശോധന നടത്തേണ്ടത്. ഓരോ സ്റ്റേറ്റ്മെന്റും പരിശോധിക്കുന്ന രീതികള്‍ വിശദമായി പഠിപ്പിക്കും.ഓരോ ഗ്രൂപ്പില്‍ നിന്നും ഓരോ പഞ്ചായത്തിന്റെ പരിശോധന പൂര്‍ത്തിയായശേഷം പ്ലീനറി ചേര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ ഈ സമയത്ത് തന്നെ നല്‍കും. ഈ അവതരണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ പിയര്‍ ഇവാലുവേഷന്‍ സംബന്ധിച്ച നല്ലൊരു ധാരണ എല്ലാ ഗ്രൂപ്പിലും ഉണ്ടാവും. തുടര്‍ന്ന് വീണ്ടും ഗ്രൂപ്പായിത്തിരിഞ്ഞു മറ്റുപഞ്ചായത്തുകളുടെ റിപ്പോര്‍ട്ടും ഇത്തരത്തില്‍ തയ്യാറാക്കും. തുടര്‍ന്ന് പ്ലീനറിയില്‍ ഗ്രൂപ്പിലെ ഓരോ അംഗങ്ങളും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ബന്ധപ്പെട്ട പഞ്ചായത്തിന്റെ അക്കൌണ്ടന്റ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കുകയും വേണം.ഈ റിപ്പോര്‍ട്ടുകള്‍ പിന്നീട് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കൈമാറും. തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച സംശയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും; ആവശ്യമെങ്കില്‍ അതിന്റെ ഡമോണ്‍സ്ട്രെഷന്‍ നടത്തുകയും ചെയ്യും. രണ്ടാം ദിവസം ഓരോ പഞ്ചായത്തിന്റെയും ആക്ഷന്‍ പ്ലാന്‍ കൂടി തയ്യാറാക്കിയ ശേഷമാണ് പിയര്‍ ഇവാലുവേഷന്‍ അവസാനിക്കുന്നത്.
തുടര്‍ന്ന് ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയ പഞ്ചായത്തുകളില്‍ മാസ്റ്റര്‍ട്രെയിനര്‍മാരുടെ സേവനം ലഭ്യമാക്കി പരിഹരിക്കും. നടപടിക്രമങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തിയപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു അവ പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് കണ്ടെത്തിയ ചില പ്രശ്നങ്ങള്‍ നോക്കാം.
ഈ പ്രശങ്ങള്‍ തിരിച്ചറിയാനും, പരിഹരിക്കാനും ഫ്രണ്ട് ഓഫീസ് , മറ്റു സീറ്റുകള്‍ എന്നിവിടങ്ങളിലെ സാംഖ്യ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും ഈ പരിശീലനം ഏറെ സഹായകരമായിട്ടുണ്ട്.
ടി പി സുധാകരന്‍
ഹെഡ്, ട്രെയിനിംഗ്, ഐ കെ എം
സങ്കേതം - കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതം ആപ്ലിക്കേഷനില്‍ ആര്‍ക്കിടെക്ച്ചര്‍ രജിസ്ട്രേഷനും കെട്ടിട പെര്‍മിറ്റിനും വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഇ-ഫയലിംഗ് സംവിധാനം കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കുകയും ചെക്ക്ലിസ്റ്റ് ഓട്ടോമാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നവീകരിച്ച ആപ്ലിക്കേഷന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. സൂചിക (ഫയല്‍ ട്രാക്കിംഗ്), സാംഖ്യ (ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്) എന്നീ ആപ്ലിക്കേഷനുകളുമായി സംയോജിച്ചാണ് സങ്കേതം പ്രവര്‍ത്തിച്ചുവരുന്നത്. പൈലറ്റടിസ്ഥാനത്തില്‍ വിന്യസിച്ചിട്ടുള്ളതിന്‍റെ വെളിച്ചത്തില്‍ താമസിയാതെ തന്നെ മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലും പ്രസ്തുത ആപ്ലിക്കേഷന്‍ വിന്യസിപ്പിക്കുന്നതാണ്. എഞ്ചിനീയര്‍മാര്‍ക്ക്/ആര്‍ക്കിടെക്ച്ചര്‍മാര്‍ക്ക് സങ്കേതം ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈനായി ലൈസന്‍സിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ അംഗീകരിച്ച് ലൈസന്‍സ് നല്‍കുന്നത് റീജിയണല്‍ ജോയിന്‍റ് ഡയറക്ടറാണ്. ഇത്തരത്തില്‍ റീജിയണല്‍ ജോയിന്‍റ് ഡയറക്ടറില്‍നിന്നും അംഗീകാരം ലഭിച്ചിട്ടുള്ള എഞ്ചിനീയര്‍മാര്‍ക്ക്/ആര്‍ക്കിടെക്ച്ചര്‍മാര്‍ക്ക് ഓണ്‍ലൈനായി കെട്ടിട പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്.
http://www.lsgkerala.gov.in/kmbr
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചിട്ടുള്ള വെബ് അധിഷ്ഠിത സഞ്ചയ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിലൂടെ (www.tax.lsgkerala.gov.in), കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലും, കാസര്‍കോഡ്, കാഞ്ഞങ്ങാട്, ഒറ്റപ്പാലം, മട്ടന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും, മഞ്ചേശ്വരം, തുമ്പമണ്‍, കുമ്പള എന്നീ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നികുതി ഓണ്‍ലൈനായി ഒടുക്കുന്നതിനുള്ള ഇ-പേയ്മെന്‍റ് സൗകര്യം ലഭ്യമാണ്. മുന്‍കാല വിവരങ്ങളുടെ ഡേറ്റാബേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലും ഈ സൗകര്യം വ്യാപിപ്പിക്കുന്നതാണ്.
ജനന രജിസ്ട്രേഷന്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ - എസ്.എം.എസ് അലര്‍ട്ടിലൂടെ
തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റേയും ആശുപത്രികളുടേയും സഹായത്തോടെ ഐ.കെ.എമ്മിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങളും നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധമായ വിവരങ്ങളും മൊബൈല്‍ ഫോണ്‍ എസ്.എം.എസിലൂടെ നല്‍കുന്നതിനുള്ള സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സോഫ്റ്റ്വെയര്‍ നഗരസഭകളിലും ആശുപത്രികളിലും വിന്യസിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ മൊബൈല്‍ നമ്പര്‍ ഇതില്‍ രേഖപ്പെടുത്താന്‍ കഴിയുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യുന്ന മുറയ്ക്ക് തന്നിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ്. ആയി ലഭ്യമാക്കുന്നതാണ്. ജനനം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധമായ ഓര്‍മ്മിപ്പിക്കലുകള്‍ക്കായി 6 എസ്.എം.എസ്. സന്ദേശങ്ങള്‍ കൂടി അതിലേക്കുള്ള നിശ്ചിത സമയങ്ങളില്‍ സോഫ്റ്റ്വെയര്‍ വഴിയായി അയയ്ക്കുന്നതാണ്. ആരോഗ്യസംബന്ധമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആസൂത്രണവും തദ്ദേശഭരണവകുപ്പും ആരോഗ്യവകുപ്പും ഒത്തുചേര്‍ന്ന് വിവരസാങ്കേതികവിദ്യയുടെ പ്രയോജനം ഉള്‍ക്കൊണ്ട്, ആരോഗ്യ സംബന്ധമായ സ്ഥിതി വിവരങ്ങള്‍ പരസ്പരം കൈമാറി നടപ്പിലാക്കുന്നതിലൂടെ ഈ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാത്യകയാകുന്നതാണ്. ജനന-മരണ രജിസ്ട്രേഷന്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും തദ്ദേശഭരണസ്ഥാപനങ്ങളും (രജിസ്ട്രേഷന്‍ യൂണിറ്റുകള്‍) സംസ്ഥാന ഡാറ്റ സെന്‍ററും തമ്മിലുള്ള കണക്ടിവിറ്റി പൂര്‍ത്തിയായിട്ടുള്ളതു കൊണ്ടും സംസ്ഥാനത്ത് ജനിക്കുന്ന 5.5 ലക്ഷം നവജാത ശിശുക്കളുടെ കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നു
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ 1955-ലെ 12-ാം ആക്ട് ആയ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഒരു സ്വതന്ത്ര സ്ഥാപനമായി രജിസ്റ്റര്‍ ചെയ്യുന്നതിന് സ.ഉ.(കൈ) നം.343/2012/തസ്വഭവ തിയ്യതി 22/12/2012 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളുടെ ഇതുവരെ ആര്‍ജ്ജിച്ച പുരോഗതി സ്ഥായിയായി നിലനിര്‍ത്തുന്നതിനും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സര്‍ക്കാരിന്റെ ഈ തീരുമാനം വഴിയൊരുക്കും
പഞ്ചായത്ത് എംപവര്മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം അവാര്‍ഡ് 2012-13 (PEAIS)
പഞ്ചായത്ത് എംപവര്മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് 29.12.2012-ലെ G.O.(RT)3618/2012/LSGD ഉത്തരവു പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വെബ് അധിഷ്ഠിത PEAIS സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് വിന്യസിച്ചിരിക്കുന്നു. സുലേഖ സോഫ്റ്റ്‌വെയറില്‍ ഉപയോഗിക്കുന്ന യൂസര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പഞ്ചായത്തുകളുടെ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള സൌകര്യവും ഇതിലൂടെ ലഭ്യമാണ്.www.lsgkerala.gov.in/peaisaward എന്ന വെബ്സൈറ്റിലൂടെ ഈ സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിലാണ് (ഒരു മാസം) ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഈ സോഫ്റ്റ്‌വെയര്‍ ഡവലപ്പ് ചെയ്തു വിന്യസിച്ചിരിക്കുന്നത്.
സുലേഖ സോഫ്റ്റ്വെയറിലൂടെ ഒന്നരലക്ഷത്തോളം പ്രോജക്ടുകളുടെ രേഖപ്പെടുത്തല്‍
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ പദ്ധതി രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനായി നടപ്പാക്കുന്നതിനുള്ള വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്വെയറില്‍ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളുടെ ഒന്നരലക്ഷത്തോളം പ്രോജക്ടുകള്‍ രേഖപ്പെടുത്തി. മുമ്പൊരുകാലത്തും ഇത്രയും സുതാര്യത ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും, എല്ലാ പ്രോജക്ടുകള്‍ക്കും അംഗീകാരം ലഭിക്കുന്ന പഞ്ചായത്തുകള്‍ക്കും ബ്ലോക്കുകള്‍ക്കും ഇന്‍സെന്‍റീവ് നല്‍കുമെന്നും, പദ്ധതി നിര്‍വ്വഹണം കുറച്ചുകൂടി വേഗത്തിലാക്കാന്‍ കഴിയുമെന്നും ബഹു. പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ മുനീര്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. www.plan.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ പദ്ധതികളുടെ രൂപീകരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള വിവരങ്ങളും, തയ്യാറാക്കിയതും അംഗീകരിച്ചതുമായ പദ്ധതികളുടെ വിശദാംശങ്ങളും അധികാരപ്പെട്ടവര്‍ക്ക് ലോഗിനിലൂടെ അറിയാന്‍ കഴിയുന്നതാണ്.
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനും കേരളാ സ്റ്റേറ്റ് ഐ.ടി മിഷനും കൈകോര്‍ക്കുന്നു - ജനന മരണ വിവാഹ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇനി എസ്.എം.എസിലൂടെ
ജനന-മരണ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ് സന്ദേശങ്ങളിലൂടെ അറിയിക്കുന്ന സംവിധാനം 25 തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിലവിലുണ്ട്.കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ ജനന-മരണ രജിസ്ട്രേഷന്‍ യൂണിറ്റുകളിലും ഈ സംവിധാനം നിലവില്‍ വരുന്നതാണ്.ഇതിലൂടെ ബന്ധപ്പെട്ടവര്‍ നല്‍കുന്ന മൊബൈല്‍ ഫോണിലേക്ക് ജനന-മരണ വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ് സന്ദേശത്തിലൂടെ ലഭിക്കുന്നതാണ്.
കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സേവന പെന്‍ഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇ-മണിയോഡറായാണ് വിതരണം ചെയ്തു വരുന്നത്. മുഴുവന്‍ ഗുണഭോക്താക്കളുടെയും ആധാര്‍ നമ്പറുകള്‍ ശേഖരിച്ച് സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തണമെന്നും, പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് അക്കൗണ്ട്സ് മുഖേനയും കൂടി നിര്‍വ്വഹിക്കണമെന്നും സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സോഫ്റ്റ്വെയര്‍ പരിഷ്ക്കരിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ വെട്ടൂര്‍, കരകുളം എന്നീ ഗ്രാമപഞ്ചായത്തുകളിലെ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി നിര്‍വ്വഹിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 2013 ജനുവരി മാസം മുതല്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണവകുപ്പ് ഔദ്യോഗിക വെബ്സൈറ്റിന്‍റെ പ്രസക്തി
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള തദ്ദേശസ്വയംഭരണവകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.lsgkerala.gov.in ന്‍റെ ഉപഭോക്താക്കളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2012 ല്‍ 34.06% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, ജനസംഖ്യാ കണക്കുകള്‍, തെരഞ്ഞെടുപ്പുവിവരങ്ങള്‍, പ്രാദേശിക കലാ സാംസ്കാരിക വിശേഷങ്ങള്‍, പ്രാദേശിക ചരിത്രം തുടങ്ങി വൈവിദ്ധ്യങ്ങളായ ബൃഹത്തായ വിവരങ്ങളുടെ ശേഖരമാണ് പ്രസ്തുത വെബ്സൈറ്റ്. സര്‍ക്കാര്‍ ഉത്തരവുകള്‍, ടെണ്ടറുകള്‍, ഔദ്യോഗിക അറിയിപ്പുകള്‍, പ്രോവിഡന്‍റ് ഫണ്ട് വിശദാംശങ്ങള്‍, പദ്ധതി വിവരങ്ങള്‍, ജനന-മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍ എന്നിങ്ങനെ നിരവധി ഔദ്യോഗിക വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെയും പ്രധാന പോര്‍ട്ടലായി ഇത് പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു നികുതിയുടെ ഇ-പേയ്മെന്‍റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ഫയലുകളുടെ തല്‍സ്ഥിതി സംബന്ധമായ വിവരങ്ങള്‍, സാമൂഹ്യസുരക്ഷാപെന്‍ഷനുകളുടെ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്.
ഒരു തദ്ദേശസ്വയഭരണ സ്ഥാപനത്തിന്‍റെ വികസന പ്രക്രിയയില്‍ ഏറെയും മരാമത്ത് പ്രോജക്റ്റുകളോ, മരാമത്ത് പ്രവ്യത്തികള്‍ ഉള്‍ക്കൊള്ളുന്ന മറ്റു വികസന മേഖലയിലെ പ്രോജക്റ്റുകളോ ആയിരിക്കും. ഒരു മരാമത്ത് പ്രവ്യത്തി രൂപപ്പെടുന്നതിനും നടപ്പിലാക്കുന്നതിനും ഒട്ടേറെ നടപ്ടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
മുകളില്‍ വിവരിച്ച നടപടിക്രമങ്ങളില്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാകുന്നതു മുതല്‍ ബില്‍ തയ്യാറാക്കി പണം നല്‍ക്കുന്നതുവരെയുള്ള നിര്‍മ്മാണ പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്നതാണ് സുഗമ സോഫ്റ്റ്‌വെയര്‍
മറ്റേതൊരു സോഫ്റ്റ്‌വെയറിലുമെന്ന പോലെ സുഗമ സോഫ്റ്റ്‌വെയറിനും യൂസര്‍ നെയിമും പാസ്സവേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. അതിനുശേഷം എസ്റ്റിമേറ്റ് തയ്യാറാക്കേണ്ട പ്രോജക്റ്റ് സംബന്ധമായ പൊതുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വര്‍ക്ക് മെനു തെരഞ്ഞെടുക്കണം. വര്‍ക്ക് മെനുവില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ് ചെയ്യണം. അതിനുശേഷം ഡീറ്റയില്‍ഡ് എസ്റ്റിമേറ്റ് മെനുവില്‍ ക്ലിക്ക് ചെയ്ത് പ്രവേശിക്കുക. ഇവിടെ വര്‍ക്ക് സംബന്ധമായി വേണ്ടി വരുന്ന എല്ലാ ഇനം പ്രവ്യത്തി സംബന്ധമായ സെപ്സിഫിക്കേഷനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സര്‍ക്കാര്‍ അംഗീക്യത ഡാറ്റാബുക്കിലുള്ള 17 അദ്ധ്യായങ്ങള്‍ ഓരോ കാറ്റഗറിയായും അതിലുളള ഓരോ ഇനം പ്രവ്യത്തിയും സബ് കാറ്റഗറിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടാതെ IRC സെപ്സിഫിക്കേഷന്‍ ഉള്‍പ്പെടെ പൊതുവെ ആവശ്യമാണെന്ന് കണ്ടിട്ടുള്ള വിവിധ ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നു മാത്രമല്ല മേല്‍പ്പറഞ്ഞതിലൊന്നും ഉള്‍പ്പെടാത്ത പുതിയ ഇനം പ്രവ്യത്തിയും എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.
എസ്റ്റിമേറ്റ് അളവുകള്‍ രേഖപ്പെടുത്താനുളള സ്ക്രീനില്‍ അളവുസംബന്ധമായ ഡിസ്ക്രിപ്പിഷന്‍ (ഉദാഹരണമായി മെയിന്‍വാള്‍, പാര്‍ട്ടീഷന്‍ വാള്‍ എന്നിവപ്പോലെ) നല്‌കി അളവുകള്‍ രേഖപ്പെടുത്തുക. ഇപ്രകാരം ഒരു സെപ്സിഫിക്കേഷനില്‍ വരുന്ന എല്ലാ അളവുകളും രേഖപ്പെടുത്തി സേവ് ചെയ്യണം. ഈ വിധം ഒരു വര്‍ക്കിന് വേണ്ട എല്ലാ ഇനം പ്രവ്യത്തിയുടേയും അളവുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
അളവുകള്‍ രേഖപ്പെടുത്തികഴിഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ജീനീയറുടെ ജോലി കഴിഞ്ഞു എന്നുപറയാം. എല്ലാ ഇനം പ്രവ്യത്തിയുടേയും ഡാറ്റായും അബ്സട്രാറ്റും, വര്‍ക്ക് ഷെഡ്യൂളും കംപ്യൂട്ടറില്‍ലഭ്യമാകും. ഇവിടെ നാം മനസ്സില്ലാക്കേണ്ട ഒരു കാര്യം നിരക്കുകള്‍ സംബന്ധിച്ചുള്ളതാണ്. ജോലി സംബന്ധമായ പൊതുവിവരങ്ങള്‍ രേഖപ്പെടുത്തേണ്ട വര്‍ക്ക് മെനുവില്‍, നിര്‍മ്മാണ ഏജന്‍സിയെ നാം തെരഞ്ഞെടുക്കേണ്ടതുണ്ട്. കരാറുകാരാണ് നിര്‍മ്മാണ ഏജന്‍സിയെങ്കില്‍ എസ്റ്റിമേറ്റിലെ നിരക്കുകളില്‍ കരാറുകാരന്റെ ലാഭവും ഉള്‍പ്പെടണം. സന്നദ്ധസംഘടനകളാണെങ്കില്‍ അത് ഒഴിവാക്കണം. നിര്‍മ്മാണ ഏജന്‍സിയെ അനുസരിച്ചായിരിക്കും നമ്മുക്ക് കിട്ടുന്ന നിരക്കുകള്‍. ഓരോ ഇനം പ്രവ്യത്തിയുടെ നിരക്കുകള്‍ നമ്മുക്ക് പ്രെത്യേകം പ്രെത്യേകം വേണമെന്നുണ്ടെങ്കില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ട ഓരോ ഇനം പ്രവ്യത്തിയും തെരഞ്ഞെടുത്ത് നിരക്കുകള്‍ നിശ്ചയിക്കുകയും ആവാം.
ഒരു എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രക്രിയയില്‍ വളരെ പ്രധാനപ്പെട്ട ഇനമാണ് എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്. ഇതിനുവേണ്ട സംവിധാനവും വര്‍ക്ക് മെനുവില്‍ ഉണ്ട്.
ഒരു എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നല്‍കുന്നതിന്റെ അഭിവാജ്യ ഘടകപ്രവ്യത്തികളാണ് എസിറ്റ്മേറ്റ് തയ്യാറാക്കലും, പരിശോധനയും സാങ്കേതികാനുമതിയും. സുഗമ സോഫ്റ്റ്‌വെയറില്‍ ഈ വിഭിന്ന പ്രവ്യത്തിയുടെ ചുമതലക്കാരെ (ഉപയോക്താക്കളെ) താഴെ വിവരിക്കുന്ന പ്രകാരം തരംതിരിച്ചിരിക്കുന്നു.
മേല്‍ വിവരിച്ച ചുമതലകള്‍ നിശ്ചയിച്ച് കംപ്യൂട്ടറില്‍ അതിനുവേണ്ട സംവിധാനം ഒരുക്കുന്ന അഡിമിനിസ്ട്രേറ്ററാണ് മറ്റൊരു ഉപയോക്താവ്.
മരാമത്തു വിഭാഗത്തില്‍ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നല്‍കുന്നതിന് 3 ലക്ഷം രൂപവരെ അസിസന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും, 15 ലക്ഷം രൂപവരെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും, 45 ലക്ഷം രൂപവരെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും. 200 ലക്ഷം രൂപ വരെ ചീഫ് എന്‍ജിനീയര്‍ക്കുമാണ് അധികാരം. അപ്പോള്‍ അസിസന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ 3 ലക്ഷം രൂപവരെയുള്ള എസ്റ്റിമേറ്റിന് അപ്രൂവര്‍ ആയും, അതിന് മുകളില്‍ തുകയുള്ള എസ്റ്റിമേറ്റിന് വെരിഫെയര്‍ ആയും പ്രവര്‍ത്തിക്കേണ്ടി വരും. ഇതുപ്പോലെ എക്സിക്യൂട്ടീവ് എന്‍ജിനീയറും, സൂപ്രണ്ടിംഗ് എന്‍ജിനീയറും അവരവരുടെ സാങ്കേതികാനുമതി പരിധിക്കുള്ളിലെ എസ്റ്റിമേറ്റുകള്‍ക്ക് അപ്രൂവറായും പരിധിക്കുമുകളിലുളളവയ്ക്ക് വെരിഫെയറായും വര്‍ത്തിക്കേണ്ടി വരും.
ഓപ്പറേറ്റര്‍ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി പരിശോധനയ്ക്കും സാങ്കേതികാനുമതിക്കുമായി തന്റെ മേലധികാരികള്‍ക്ക് കൈമാറിയതായി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് ആ എസ്റ്റിമേറ്റ് തിരിച്ചെടുക്കുവാനോ മാറ്റം വരുത്തുവാനോ ഓപ്പറേറ്റര്‍ക്ക് സാധിക്കുന്നതല്ല. മേലധികാരി തെറ്റുകള്‍ തിരുത്തുവാനോ മാറ്റം വരുത്തുവാനോ നിര്‍ദ്ദേശിച്ച് തിരിച്ചു നല്‍കിയാല്‍ മാത്രമേ ഓപ്പറേറ്റര്‍ക്ക് ആ എസ്റ്റിമേറ്റില്‍ പ്രവേശിക്കാനും മാറ്റങ്ങള്‍ വരുത്തുവാനും സാധിക്കുകയുള്ളൂ. അതുപ്പോലെ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തലത്തില്‍ സാങ്കേതികാനുമതി നന്‍കേണ്ട ഒരു എസ്റ്റിമേറ്റ് പരിശോധിച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തലത്തിലേക്ക് മാറ്റം ചെയ്താല്‍ ആ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തുവാനോ കൂട്ടിച്ചേര്‍ക്കുവാനോ വെരിഫെയര്‍ ആയ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കഴിയുന്നതല്ല. ഈ നിബന്ധന സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അപ്രൂവര്‍ ആയ എസ്റ്റിമേറ്റിന് വെരിഫെയറായ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കും ചീഫ്എന്‍ജിനീയര്‍ അപ്രൂവര്‍ ആയ എസ്റ്റിമേറ്റിന്‍റെ കാര്യത്തില്‍ വെയിഫെയറായ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ബാധകമാണ്. സാങ്കേതികാനുമതി നല്കാനായി എസ്റ്റിമേറ്റ് പരിശോധിച്ച അപ്രൂവര്‍ കംപ്യൂട്ടറില്‍ ലഭ്യമായ സാങ്കേതികാനുമതി രേഖയില്‍ പ്രവേശിച്ച് പൂരിപ്പിച്ച് അംഗീകരിച്ച് കഴിയുമ്പോള്‍ സാങ്കേതികാനുമതി ആയി കഴിഞ്ഞു. സാങ്കേതികാനുമതി രേഖയോടൊപ്പം അംഗീകരിക്കപ്പെട്ട ഡീറ്റയില്‍ഡ് എസ്റ്റിമേറ്റ്, ഡാറ്റ, അബ്സ്ട്രാക്റ്റ് ഓഫ് എസ്റ്റിമേറ്റ് , എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്, ഡ്രായിംഗുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് സാങ്കേതികാനുമതി ലഭിച്ച എസ്റ്റിമേറ്റ്.
സാങ്കേതികാനുമതി ലഭിച്ചുകഴിഞ്ഞാല്‍ നിര്‍മ്മാണ ഏജന്‍സിയെ തെരഞ്ഞെടുത്ത് കരാറില്‍ ഏര്‍പ്പെടുക എന്നതാണ് അടുത്ത നടപടി ക്രമം. നിര്‍മ്മാണ ഏജന്‍സി ഗുണഭോക്തൃ സമിതികളാണങ്കില്‍ അതിന്‍റെ കണ്‍വീനര്‍ക്ക് സെലക്ക്ഷന്‍ നോട്ടീസ് ഡൌണ്‍ലോഡ് ചെയ്ത് അയച്ചുകൊടുക്കാം. ടെന്‍ഡര്‍ മുഖാന്തിരം നിര്‍മ്മാണം നടത്താനുള്ള പ്രോജക്ടുകളുടെ ടെന്‍ഡര്‍ നോട്ടീസ്, ടെന്‍ഡര്‍ ഫാറവും അതിനോടനുബന്ധമായ വര്‍ക്ക് ഷെഡ്യൂളും ഫാറങ്ങളും ഒക്കെ സുഗമ ഉപയോഗിച്ച് ലഭ്യമാക്കാം. സമര്‍പ്പിക്കപ്പെടുന്ന ടെന്‍ഡറുകളുടെ ഓപ്പണിംഗിനോട് ബന്ധപ്പെട്ട നടപടികളും ടെന്‍ഡര്‍ പരിശോധനയും ടാബുലേഷനും ഒക്കെ സുഗമമാക്കും വിധമാണ് സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അര്‍ഹതപ്പെട്ട ടെന്‍ഡര്‍, കൌണ്‍സിലില്‍ വച്ച് അംഗീകാരം ലഭിച്ചാല്‍ സെലക്ക്ഷന്‍ നോട്ടീസ് , സെക്കൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പെടെ കരാറില്‍ ഏര്‍പ്പെടാനുള്ള റെക്കോഡുകള്‍ എല്ലാം സുഗമയില്‍ ലഭ്യമാണ്. ഈ പ്രക്രിയ, പ്രവൃര്‍ത്തി നടത്താനുള്ള സ്ഥലം (സൈറ്റ്) , കരാറുകാരന് കൈമാറുന്നതുവരെയുള്ള നടപടികള്‍ ഉള്‍പ്പെട്ടതാണ്.
മെഷര്‍മെന്‍റ് രേഖപ്പെടുത്തലും ബില്ല് തയ്യാറാക്കലും
എന്‍ജീനീയര്‍മാരുടെ ജോലി ഭാരം ലഘൂകരിക്കുന്നതില്‍ നല്ലൊരു പങ്കാണ് മെഷര്‍മെന്‍റ് റിക്കോഡ് ചെയ്യുന്നതിലൂടെ ബില്‍ തയ്യാറാക്കി, പാസാക്കി പണം നല്‍കാന്‍ കഴിയുന്ന സുഗമ സോഫ്റ്റവെയറിലെ സംവിധാനങ്ങള്‍. നിര്‍മ്മാണ ഘട്ടം പുരോഗമിക്കുന്നതിനനുസരിച്ച് ഒരോ ഇനം പ്രവര്‍ത്തിയുടേയും, എന്‍ജിനീയര്‍ രേഖപ്പെടുത്തുന്ന അളവുകള്‍ കംപ്യൂട്ടറിലെ മെഷര്‍മെന്റ് സ്ക്രിനിലേക്ക് ഫീഡ് ചെയ്യല്‍, ചെയ്ത ജോലിയുടെ ക്വോണ്ടിറ്റി കാല്‍ക്കുലേഷന്‍, ബില്‍ തയ്യാറാക്കല്‍, പാസാക്കി സാംഖ്യ സോഫ്റ്റ് വെയറിലൂടെ പണം നല്‍കല്‍ എന്നിവ ഞൊടിയിടയില്‍ സുഗമ സോഫ്റ്റ് വെയര്‍ നിര്‍വ്വഹിക്കും.
നിര്‍മാണ പ്രക്രീയയില്‍ വേണ്ടിവരുന്ന എക്സ്ട്രാ വര്‍ക്കുകളുടെ നിരക്കുകള്‍ തയ്യാറാക്കുക, റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുക തുടങ്ങിയ നടപടികളും സുഗമയില്‍ ഉണ്ട്.
സുഗമ ആപ്ലിക്കേഷനിലൂടെ ഒരു പ്രോജക്റ്റിന് ചെലവിടുന്ന സാധനങ്ങളുടെ കണക്ക് , തൊഴിലാളികളെ സംബന്ധിച്ച് തരം തിരിച്ചുള്ള വിവരങ്ങള്‍, അസ്സറ്റ് (asset) സംബന്ധിച്ചുള്ള വിവരങ്ങളൊക്കെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കൂടാതെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സുലേഖ, സാംഖ്യ, സചിത്ര തുടങ്ങിയ സോഫ്റ്റ്‌വെയറുമായി സുഗമ ലിങ്ക് ചെയ്യുന്നതിലൂടെ ആസൂത്രണ പ്രക്രിയയില്‍ ഒരു സുപ്രധാന കാല്‍വെയ്പ്പ്കൂടിയാകും. സചിത്ര സുഗമയുമായി ലിങ്ക് ചെയ്യുന്നതിലൂടെ പ്രാദേശിക ഗവണ്‍മെന്റുകളിലെ ആസ്തികളുടെ ക്യത്യതയും പരിപാലനവും കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയും. ചുരുക്കത്തില്‍ എന്‍ജിനീയര്‍മാരുടെ ജോലിഭാരം കുറയുന്നതോടൊപ്പം കാര്യഷമവും ഗുണമേന്മ ഉറപ്പാക്കുന്നതും സുതാര്യമായ ഒരു നിര്‍മ്മാണ പ്രക്രിയക്ക് സുഗമ സോഫ്റ്റ്‌വെയര്‍ വഴിയൊരുക്കും.
തദ്ദേശഭരണസ്ഥാപനങ്ങളിലെ 2012-2013 സാമ്പത്തികവര്‍ഷത്തിലെ ഇ-ഗവേണന്‍സ് പുരോഗതികള്‍ : ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വെബ് സര്‍വീസിലേക്ക് മാറിക്കഴിഞ്ഞു.
ജനനമരണവിവാഹ രജിസ്ട്രേഷന്‍ , പദ്ധതി വിവരങ്ങള്‍ , വിവിധ സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍ , വസ്തുനികുതി ഇ-പേയ്മെന്‍റ്, സര്‍ക്കാര്‍ ഉത്തരവുകള്‍ , ഫയല്‍ നിജസ്ഥിതി വിവരങ്ങള്‍ , ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിവരങ്ങള്‍ , ടെണ്ടര്‍ വിവരങ്ങള്‍ , സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ ഇപ്പോള്‍ വെബ്സൈറ്റ് വഴി ലഭ്യമാകുന്നുണ്ട്. സോഫ്റ്റ്വെയറുകള്‍ സ്വന്തമായി തയ്യാറാക്കി വിന്യസിച്ച്, സാങ്കേതിക സഹായം നല്‍കി, പ്രവര്‍ത്തിപ്പിച്ച് മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഹാര്‍ഡ്വെയര്‍ വിന്യാസം, ഇലക്ട്രിഫിക്കേഷന്‍ , നെറ്റ്വര്‍ക്കിംഗ് എന്നിവ പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളേയും, സര്‍ക്കാര്‍ അധീനതയിലുള്ള ഒരു സ്ഥാപനം വികസിപ്പിച്ച സോഫ്റ്റ്വെയറില്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് ഉള്ളതുപോലെതന്നെ നിര്‍ണ്ണായകമായ പങ്ക് സംസ്ഥാന സര്‍ക്കാരിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉണ്ട്. സര്‍ക്കാരിന്‍റെയും, തദ്ദേശഭരണസ്ഥാപനങ്ങളുടെയും, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തദ്ദേശഭരണസ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതോടൊപ്പം, കടലാസ്-രഹിത (പേപ്പര്‍ലെസ്സ്) ഓഫീസായി ക്രമീകരിക്കുവാനുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.2012-13 സാമ്പത്തിക വര്‍ഷത്തിലെ ഇ-ഗവേണന്‍സ് പുരേഗതികളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
ജനനമരണ വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ , നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് സംബന്ധമായ അറിയിപ്പുകള്‍ , വസ്തു നികുതി ഒടുക്കിയതിന്‍റെ വിവരങ്ങള്‍ തുടങ്ങിയവ എസ്.എം.എസ് ആയി നല്‍കുന്നതിനുള്ള മൊബൈല്‍ ഗവേണന്‍സ് സംവിധാനം വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്.
അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) സംസ്ഥാനത്ത് 1193 തദ്ദേശഭരണസ്ഥാപനങ്ങളില്‍ നടപ്പിലാക്കി. കേരളത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം എന്ന ബഹുമതി കേരളം ഉടന്‍ തന്നെ കൈവരിക്കുന്നതാണ്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ 2012-13 വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ വെബ് അധിഷ്ഠിത സുലേഖ ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈനായി തയ്യാറാക്കുകയും, 182771 ലക്ഷം പ്രോജക്ടുകള്‍ ഇത്തരത്തില്‍ തയ്യാറാക്കി അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. സാംഖ്യയുമായി സംയോജിപ്പിച്ച് ഓരോ പ്രോജക്ടിന്റെയും ചെലവ് തത്സമയം തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനും ഓരോ പ്രോജക്ടിന്റെയും ചെലവ് പുരോഗതി വിലയിരുത്തുന്നതിനും സാധിക്കുന്നു.
2013-14 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനായി പ്രോജക്ടുകള്‍ ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ 141 എം.എല്‍ .എ മാര്‍ക്ക് സുലേഖ വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍ നെയിമും പാസ്വേഡും ലഭ്യമാക്കിയിട്ടുണ്ട്.
ഇടമലക്കുടി, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവന സിവില്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ സിവില്‍ രജിസ്ട്രേഷന്‍ സംവിധാനം പൂര്‍ണ്ണമായും ഇലക്ട്രോണിക്കായി നിര്‍വ്വഹിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
1970 മുതല്‍ സംസ്ഥാനത്ത് കൈയെഴുത്തായി നിര്‍വ്വഹിച്ചിട്ടുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ കമ്പ്യൂട്ടറൈസേഷന്‍ 2013 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുന്നതാണ്. നൂറിലധികം രജിസ്ട്രേഷന്‍ യൂണിറ്റുകളിലെ 1970 മുതലുള്ള സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങളും അഞ്ഞൂറിലധികം രജിസ്ട്രേഷന്‍ യൂണിറ്റുകളിലെ 2000 മുതലുള്ള സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണസ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ ഏകദേശം എല്ലാ രജിസ്ട്രേഷന്‍ യൂണിറ്റിലും നിലവിലുണ്ട്.
ഇ-പേയ്മെന്‍റ് സംവിധാനത്തിലൂടെ ലോകത്തില്‍ എവിടെനിന്നും ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറുമുള്ള ഏതൊരാള്‍ക്കും ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണം അടച്ച് രസീത് കൈപ്പറ്റാവുന്നതുമാണ്. വസ്തുനികുതി അടയ്ക്കുന്നതിനുള്ള ഇ-പേയ്മെന്‍റ് സൗകര്യം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ 3 കോര്‍പ്പറേഷനുകളിലും മൂവാറ്റുപുഴ, ആലുവ, ഒറ്റപ്പാലം, മട്ടന്നൂര്‍ , കാഞ്ഞങ്ങാട്, കാസറഗോഡ്, പെരിന്തല്‍മണ്ണ എന്നീ 7 മുനിസിപ്പാലിറ്റികളിലും തുമ്പമണ്‍ , കട്ടപ്പന, മഞ്ചേശ്വരം, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ എന്നീ 5 ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട ഉടമസ്ഥര്‍ക്ക് 11 പോസ്റ്റോഫീസുകളിലൂടെ നികുതി ഒടുക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനുള്ള സൂചിക സോഫ്റ്റ്വെയര്‍ പരിഷ്ക്കരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അപേക്ഷയുടെ ഓരോ ഘട്ടത്തിലേയും ഫയല്‍ നീക്കങ്ങളുടെ പുരോഗതി എസ്.എം.എസ് സംവിധാനം വഴി തത്സമയം അപേക്ഷന്‍റെ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനവും, നോണ്‍ ഇലക്ട്രിഫിക്കേഷന്‍, നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ , റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തത്സമയം ലഭിക്കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കി.
ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി ഉപയോഗപ്രദമല്ലാത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അതാത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കി.
ബി.എസ്.എന്‍ .എല്ലിന്‍റെ സഹായത്തോടെ എത്ര വിപുലമായ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൈമാറ്റം ചെയ്യാന്‍ തദ്ദേശഭരണസ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സ്ഥാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരമൊരു ശൃംഖല സ്ഥാപിതമാവുന്നത്.
സംസ്ഥാനത്ത് 18 ലക്ഷത്തില്‍ പരം ഗുണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം പൂര്‍ണ്ണമായും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന സോഫ്ട്വെയറിലൂടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്. 2013 ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗുണഭോക്താക്കളുടെയും പെന്‍ഷന്‍ വിതരണം ആധാര്‍ നമ്പറുകള്‍ അടിസ്ഥാനത്തില്‍ സേവിംഗ്സ് ബാങ്ക് വഴി നിര്‍വ്വഹിക്കുന്നതിനുള്ള സോഫ്ട്വെയര്‍ പരിഷ്ക്കരണം പൂര്‍ത്തിയാക്കി.
പഞ്ചായത്ത് എംപവര്മെന്റ് ആന്‍റ് അക്കൗണ്ടബിലിറ്റി ഇന്‍സെന്‍റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് വെബ് അധിഷ്ഠിത PEAIS സോഫ്ട്വെയര്‍ വികസിപ്പിച്ച് വിന്യസിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തിരാജ് മന്ത്രാലയം നടപ്പാക്കുന്ന ഇ-പഞ്ചായത്ത് പ്രോജക്ടിന്‍റെ നോഡല്‍ ഏജന്‍സിയായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജില്ലാതല പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തു. ഇത് സംബന്ധമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
പെരിന്തല്‍മണ്ണ, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റികളിലും താനാളൂര്‍ ഗ്രാമപഞ്ചായത്തിലും പ്രിമിസെസ് മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പെരിന്തല്‍മണ്ണയില്‍ പൂര്‍ത്തീകരിച്ച വിവരങ്ങള്‍ അടങ്ങിയ വെബ്പേജ് തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റിയുടെ പ്രിമിസ്സസ് മാപ്പിംഗും, സാമൂഹ്യ സാമ്പത്തിക സര്‍വ്വേയും, അഃുവഴി ശേഖരിച്ച വിവരങ്ങളുടെ ഡേറ്റാ എന്‍ട്രിയും, മാപ്പുമായുള്ള ഡേറ്റ ലിങ്കിങ്ങും പൂര്‍ത്തീകരിച്ചു.
സര്‍ക്കാരിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടിയാണ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുലേഖ, സേവന (സിവില്‍ രജിസ്ട്രേഷന്‍ ), സേവന (പൊതുവിവാഹ രജിസ്ട്രേഷന്‍ ), സേവന (പെന്‍ഷന്‍ ), സ്ഥാപന, സുഗമ, സചിത്ര (ആസ്തി), സാംഖ്യ, തുടങ്ങിയവ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ വിന്യസിപ്പിച്ച്, ജീവനക്കാര്‍തന്നെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്
തദ്ദേശഭരണസ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി 16 സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്നു. ആകെയുള്ള 1209 തദ്ദേശഭരണസ്ഥാപനങ്ങളില്‍ 1208 എണ്ണത്തിലും VPN/KSWAN കണക്റ്റിവിറ്റി സംവിധാനം നടപ്പിലാക്കി സ്റ്റേറ്റ് ഡേറ്റാ സെന്‍ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടി തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും കമ്പ്യൂട്ടര്‍ അടിസ്ഥാന പരിശീലനവും, സോഫ്റ്റ്വെയറിലുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മിക്കതും ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍കൃത സംവിധാനം വഴിയാണ് നിര്‍വ്വഹിക്കുന്നത്.
ഐ.കെ.എം-ന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വെബ് സര്‍വീസിലേക്ക് മാറിക്കഴിഞ്ഞു. ജനനമരണവിവാഹ രജിസ്ട്രേഷന്‍, പദ്ധതി വിവരങ്ങള്‍, വിവിധ സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍, വസ്തുനികുതി ഇ-പേയ്മെന്‍റ്, സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ നിജസ്ഥിതി വിവരങ്ങള്‍, ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് വിവരങ്ങള്‍, ടെണ്ടര്‍ വിവരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ ഇപ്പോള്‍ വെബ്സൈറ്റ് വഴി ലഭ്യമാകുന്നുണ്ട്.
സോഫ്റ്റ്വെയറുകള്‍ സ്വന്തമായി തയ്യാറാക്കി വിന്യസിച്ച്, സാങ്കേതിക സഹായം നല്‍കി, പ്രവര്‍ത്തിപ്പിച്ച് മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഹാര്‍ഡ്വെയര്‍ വിന്യാസം, ഇലക്ട്രിഫിക്കേഷന്‍, നെറ്റ്വര്‍ക്കിംഗ് എന്നിവ പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
കൂടാതെ ഫയല്‍ തല്‍സ്ഥിതി, ജനനമരണ വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍, നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് സംബന്ധമായ അറിയിപ്പുകള്‍, വസ്തു നികുതി ഒടുക്കിയതിന്‍റെ വിവരങ്ങള്‍ തുടങ്ങിയവ എസ്.എം.എസ് ആയി നല്‍കുന്നതിനുള്ള മൊബൈല്‍ ഗവേണന്‍സ് സംവിധാനം വികസിപ്പിച്ച് വിന്യസിച്ച് നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്.
അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) സംസ്ഥാനത്ത് 1207 തദ്ദേശഭരണസ്ഥാപനങ്ങളില്‍ നടപ്പിലാക്കി. കേരളത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം എന്ന ബഹുമതി കേരളം ഉടന്‍ തന്നെ കൈവരിക്കുന്നതാണ്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ 2012-13 വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ വെബ് അധിഷ്ഠിത സുലേഖ ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈനായി തയ്യാറാക്കുകയും, 182771 ലക്ഷം പ്രോജക്ടുകള്‍ ഇത്തരത്തില്‍ തയ്യാറാക്കി അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. സാംഖ്യയുമായി സംയോജിപ്പിച്ച് ഓരോ പ്രോജക്ടിന്റെയും ചെലവ് തത്സമയം തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനും ഓരോ പ്രോജക്ടിന്റെയും ചെലവ് പുരോഗതി വിലയിരുത്തുന്നതിനും സാധിക്കുന്നു.
2013-14 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനായി പ്രോജക്ടുകള്‍ ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ 141 എം.എല്‍.എ മാര്‍ക്ക് സുലേഖ വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍ നെയിമും പാസ്വേഡും ലഭ്യമാക്കിയിട്ടുണ്ട്.
ഇടമലക്കുടി, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവന സിവില്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ സിവില്‍ രജിസ്ട്രേഷന്‍ സംവിധാനം പൂര്‍ണ്ണമായും ഇലക്ട്രോണിക്കായി നിര്‍വ്വഹിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായ രേഖയായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ ڇസ്റ്റേറ്റ് രജിസ്ട്രേഷന്‍ ക്ലോക്കില്‍ڈ നിന്നും തദ്ദേശഭരണസ്ഥാപനതലത്തില്‍ ജനന-മരണങ്ങളുടെ തല്‍സമയ രജിസ്ട്രേഷന്‍ കണക്ക് ലഭ്യമാണ്.
1970 മുതല്‍ സംസ്ഥാനത്ത് കൈയെഴുത്തായി നിര്‍വ്വഹിച്ചിട്ടുള്ള ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ കമ്പ്യൂട്ടറൈസേഷന്‍ 2013 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുന്നതാണ്. നൂറിലധികം രജിസ്ട്രേഷന്‍ യൂണിറ്റുകളിലെ 1970 മുതലുള്ള സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങളും അഞ്ഞൂറിലധികം രജിസ്ട്രേഷന്‍ യൂണിറ്റുകളിലെ 2000 മുതലുള്ള സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ പൊതു വിവാഹ രജിസ്ട്രേഷനു വേണ്ടിയുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനും, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തദ്ദേശഭരണസ്ഥാപനത്തില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള ഇ-ഫയലിംഗ് സംവിധാനം കേരളത്തിലെ ഏകദേശം എല്ലാ രജിസ്ട്രേഷന്‍ യൂണിറ്റുകളിലും നിലവിലുണ്ട്.
രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ ബന്ധപ്പെട്ടവരുടെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ് ആയി ലഭ്യമാക്കുന്നതിനും, നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവയ്പ് സംബന്ധമായ ഓര്‍മ്മിപ്പിക്കലുകള്‍ക്ക് എസ്.എം.എസ് സന്ദേശങ്ങള്‍ അതിലേക്കുള്ള നിശ്ചിത സമയങ്ങളില്‍ അയയ്ക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ച് വിന്യസിച്ചിട്ടുണ്ട്.
ഇ-പേയ്മെന്‍റ്چ സംവിധാനത്തിലൂടെ ലോകത്തില്‍ എവിടെനിന്നും ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറുമുള്ള ഏതൊരാള്‍ക്കും ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണം അടച്ച് രസീത് കൈപ്പറ്റാവുന്നതുമാണ്. വസ്തുനികുതി അടയ്ക്കുന്നതിനുള്ള ഇ-പേയ്മെന്‍റ് സൗകര്യം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ 3 കോര്‍പ്പറേഷനുകളിലും മൂവാറ്റുപുഴ, ആലുവ, ഒറ്റപ്പാലം, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, കാസറഗോഡ്, പെരിന്തല്‍മണ്ണ എന്നീ 7 മുനിസിപ്പാലിറ്റികളിലും തുമ്പമണ്‍, കട്ടപ്പന, മഞ്ചേശ്വരം, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ എന്നീ 5 ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കെട്ടിട ഉടമസ്ഥര്‍ക്ക് 11 പോസ്റ്റോഫീസുകളിലൂടെ നികുതി ഒടുക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. ഇ-പേയ്മെന്‍റ് സൗകര്യം മുന്‍കാല വിവരങ്ങളുടെ ഡേറ്റാബേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റ് തദ്ദേശഭരണസ്ഥാപനങ്ങളിലും വ്യാപിപ്പിക്കുന്നതാണ്.
തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനുള്ള സൂചിക സോഫ്റ്റ്വെയര്‍ പരിഷ്ക്കരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന അപേക്ഷയുടെ ഓരോ ഘട്ടത്തിലേയും ഫയല്‍ നീക്കങ്ങളുടെ പുരോഗതി എസ്.എം.എസ് സംവിധാനം വഴി തത്സമയം അപേക്ഷന്‍റെ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനവും, നോണ്‍ ഇലക്ട്രിഫിക്കേഷന്‍, നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തത്സമയം ലഭിക്കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കി.
ത്രിതല പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി ഉപയോഗപ്രദമല്ലാത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അതാത് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കി
ബി.എസ്.എന്‍.എല്ലിന്‍റെ സഹായത്തോടെ എത്ര വിപുലമായ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൈമാറ്റം ചെയ്യാന്‍ തദ്ദേശഭരണസ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സ്ഥാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരമൊരു ശൃംഖല സ്ഥാപിതമാവുന്നത്.
കൈമാറിക്കിട്ടിയ സ്ഥാപനങ്ങളില്‍ ഘഅച കണക്റ്റിവിറ്റി സ്ഥാപിച്ച് നിര്‍വ്വഹണ ഓഫീസുകളെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ തദ്ദേശസ്ഥാപനവുമായി ബന്ധിപ്പിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ വെബ് അധിഷ്ഠിതമായി ഏകോപിപ്പിക്കുന്ന പരിപാടികള്‍ നടപ്പാക്കി വരുന്നു.
തദ്ദേശഭരണസ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഫയല്‍ ട്രാക്കിംഗിനുള്ള സൂചിക, പദ്ധതി മോണിറ്ററിംഗിനുള്ള സുലേഖ, സിവില്‍ രജിസ്ട്രേഷനുള്ള സേവന (സിവില്‍ രജിസ്ട്രേഷന്‍), ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗിനുള്ള സാംഖ്യ, വിവിധ ഇനം വരുമാന സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്ന ڇസഞ്ചയڈ, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള സേവന (പെന്‍ഷന്‍), കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ڇസങ്കേതംڈ എന്നീ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ സംയോജിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിലേക്കായി സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 18 ലക്ഷത്തില്‍ പരം ഗുണഭോക്താക്കളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം പൂര്‍ണ്ണമായും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന (പെന്‍ഷന്‍) സോഫ്ട്വെയറിലൂടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഗുണഭോക്താക്കളുടെയും പെന്‍ഷന്‍ വിതരണം സേവിംഗ്സ് ബാങ്ക് വഴി നിര്‍വ്വഹിക്കുന്നതിനുള്ള സോഫ്ട്വെയര്‍ പരിഷ്ക്കരണം പൂര്‍ത്തിയാക്കി.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറായ സങ്കേതത്തിലൂടെ ആര്‍ക്കിടെക്ച്ചര്‍ രജിസ്ട്രേഷനും കെട്ടിട പെര്‍മിറ്റിനും വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഇ-ഫയലിംഗ് സംവിധാനവും, പെര്‍മിറ്റ് നല്കുന്നതിനുള്ള സംവിധാനവും സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും വിന്യസിക്കുന്നതിന് തയ്യാറാക്കിയിട്ടുണ്ട്.
സുഗമ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിലൂടെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേഷന്‍, എസ്റ്റിമേറ്റുകളുടെ സാങ്കേതികാനുമതി, മരാമത്തു പ്രവര്‍ത്തികളുടെ വാര്‍ഷികച്ചെലവ് വിവരങ്ങള്‍ തുടങ്ങിയവ വേഗത്തില്‍ തയ്യാറാക്കാം. പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള വെബ് അധിഷ്ഠിത സുഗമ ആപ്ലിക്കേഷന്‍ മൊഡ്യൂള്‍ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമാണ്.
പഞ്ചായത്ത് എംപവര്മെന്റ് ആന്‍റ് അക്കൗണ്ടബിലിറ്റി ഇന്‍സെന്‍റീവ് സ്കീം 2012-13 അവാര്‍ഡിനായി ത്രിതല പഞ്ചായത്തുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് വെബ് അധിഷ്ഠിത ജഋഅകട സോഫ്ട്വെയര്‍ വികസിപ്പിച്ച് വിന്യസിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മാതാപിതാക്കള്‍ക്ക് എസ്.എം.എസിലൂടെയോ, ഇ-മെയിലിലൂടെയോ, വെബ്ബ്സൈറ്റിലൂടെ സെര്‍ച്ച് ചെയ്തോ ലഭ്യമാക്കാവുന്ന രീതിയിലുള്ള ڇഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനംڈ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ച് സ്റ്റേറ്റ് ഡേറ്റാ സെന്‍ററിലെ ഐ.കെ.എം സെര്‍വറില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തിരാജ് മന്ത്രാലയം നടപ്പാക്കുന്ന ഇ-പഞ്ചായത്ത് പ്രോജക്ടിന്‍റെ നോഡല്‍ ഏജന്‍സിയായി ഐ.കെ.എം-നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന-ജില്ലാതല പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തു. ഇത് സംബന്ധമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഹോസ്പിറ്റല്‍ കിയോസ്കുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2663 പേര്‍ക്ക് കമ്പ്യൂട്ടര്‍ അടിസ്ഥാന ഉപയോഗം, ഇന്‍റര്‍നെറ്റ്, വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ എന്നിവയില്‍ പരിശീലനം നല്‍കുകയുണ്ടായി.
പെരിന്തല്‍മണ്ണ, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റികളിലും താനാളൂര്‍ ഗ്രാമപഞ്ചായത്തിലും പ്രിമിസെസ് മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പെരിന്തല്‍മണ്ണയില്‍ പൂര്‍ത്തീകരിച്ച വിവരങ്ങള്‍ അടങ്ങിയ വെബ്പേജ് തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റിയുടെ പ്രിമിസ്സസ് മാപ്പിംഗും, സാമൂഹ്യ സാമ്പത്തിക സര്‍വ്വേയും, അതുവഴി ശേഖരിച്ച വിവരങ്ങളുടെ ഡേറ്റാ എന്‍ട്രിയും, മാപ്പുമായുള്ള ഡേറ്റ ലിങ്കിങ്ങും പൂര്‍ത്തീകരിച്ചു.
തദ്ദേശഭരണസ്ഥാപനങ്ങളുടെ മൊത്തം ആസ്തികളുടെ വിവരം, ഓരോ ആസ്തിയുടേയും മൂല്യവും മൂല്യശോഷണം വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി തയ്യാറാക്കിയ ആസ്തി രജിസ്റ്ററുകള്‍ സചിത്ര സോഫ്റ്റ്വെയറിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. അതു പരിശോധിച്ച് തെറ്റുകള്‍ തിരുത്തി കാലോചിതമായ മാറ്റങ്ങള്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
സര്‍ക്കാരിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടിയാണ് ഐ.കെ.എം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുലേഖ, സേവന (സിവില്‍ രജിസ്ട്രേഷന്‍), സേവന (പൊതുവിവാഹ രജിസ്ട്രേഷന്‍), സേവന (പെന്‍ഷന്‍), സ്ഥാപന, സുഗമ, സചിത്ര (ആസ്തി), സാംഖ്യ തുടങ്ങിയവ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ വിന്യസിപ്പിച്ച്, ജീവനക്കാര്‍തന്നെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്
മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളേയും, സര്‍ക്കാര്‍ അധീനതയിലുള്ള ഒരു സ്ഥാപനം വികസിപ്പിച്ച് സോഫ്റ്റ്വെയറില്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ ഐ.കെ.എം-ന് ഉള്ളതുപോലെതന്നെ നിര്‍ണ്ണായകമായ പങ്ക് സംസ്ഥാന സര്‍ക്കാരിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉണ്ട്. സര്‍ക്കാരിന്‍റെയും, തദ്ദേശഭരണസ്ഥാപനങ്ങളുടെയും, ഐ.കെ.എം-ന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തദ്ദേശഭരണസ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതോടൊപ്പം, കടലാസ്-രഹിത (പേപ്പര്‍ലെസ്സ്) ഓഫീസായി ക്രമീകരിക്കുവാനുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലും 100% കണക്റ്റിവിറ്റി നല്‍കി കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ കോര്‍ത്തിണക്കി, ത്രിതല പഞ്ചായത്തുകളുടെ പ്രധാനപ്പെട്ട എല്ലാ സേവനങ്ങളും വെബ് വഴി നല്‍കുന്നതിനുള്ള സൗകര്യം പൂര്‍ണ്ണമായി വരുന്നു. നിലവില്‍ ഒരു ഗ്രാമപഞ്ചായത്ത് ഒഴിച്ച് 1208 തദ്ദേശഭരണസ്ഥാപനങ്ങളിലും ഈ ഉദ്യമം പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനതലത്തില്‍ മതിയായ പരിശീലനവും കൈത്താങ്ങും നല്‍കി ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരിലൂടെ ഇ-ഗവേണന്‍സ് സാധ്യമാക്കി കടലാസ് രഹിത ആഫീസ് എന്ന ആശയത്തിലേയ്ക്ക് കടക്കുകയാണ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ . മുഴുവന്‍ തദ്ദേശഭരണസ്ഥാപനങ്ങളേയും കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന ബഹുമതി താമസിയാതെ തന്നെ കേരളത്തിന് നേടിയെടുക്കാന്‍ കഴിയും.
അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ)
അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ 5 ഗ്രാമ പഞ്ചായത്തുകളിലൊഴികെ 1204 തദ്ദേശഭരണസ്ഥാപനങ്ങളിലും നടപ്പിലാക്കി. കേരളത്തിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് നടപ്പാക്കിയ ഇന്ത്യയിലെ പ്രഥമ സംസ്ഥാനം എന്ന ബഹുമതി കേരളം മേയ് മാസം തന്നെ കേരളം കൈവരിക്കുന്നതാണ്. ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിന് തുല്യമായ മറ്റൊരു സോഫ്റ്റ്വെയര്‍ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനം വികസിപ്പിക്കുകയോ സംസ്ഥാനതലത്തില്‍ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും വിന്യസിക്കുവാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാര്‍ഷിക പദ്ധതി (2012-13) സുലേഖ സോഫ്റ്റ്‌വെയറിലൂടെ അവസാന ഘട്ടത്തിലേയ്ക്ക്.....
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയ്ക്കായി സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും അവരുടെ 2012-13 വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ വെബ് അധിഷ്ഠിത സുലേഖ ആപ്ലിക്കേഷനിലൂടെ (http://plan.lsgkerala.gov.in) ഓണ്‍ലൈനായി തയ്യാറാക്കി കഴിഞ്ഞു. 1.8 ലക്ഷത്തില്‍പരം പ്രോജക്ടുകളാണ് ഇത്തരത്തില്‍ തയ്യാറാക്കി അംഗീകാരം നേടികഴിഞ്ഞിട്ടുള്ളത്. കൂടാതെ മേലുദ്യോഗസ്ഥന്‍ അംഗീകരിച്ച പ്രോജക്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഭേദഗതി ആവശ്യമാണെങ്കില്‍ ഒറ്റ തവണ പ്രോജക്ട് ഭേദഗതി വരുത്തുന്നതിനുള്ള സൌകര്യം സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മേലുദ്യോഗസ്ഥന്റെ പ്രോജക്ട് അംഗീകാരം, ഒറ്റ തവണ ഭേദഗതി അംഗീകാരം എന്നിവ പൂര്‍ത്തിയാക്കിക്കൊണ്ട് 2013 ജനുവരി ആരംഭത്തില്‍ തന്നെ 848 തദ്ദേശഭരണ സ്ഥാപനങ്ങള്‍ 1.24 ലക്ഷത്തില്‍പരം പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (DPC) അംഗീകാരം ഓണ്‍ലൈനായി നേടി കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അക്കൌണ്ട്സ് കൈകാര്യം ചെയ്യുന്നതിനായി ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയറായ സാംഖ്യയുമായി സംയോജിപ്പിച്ചാണ് ഓരോ പ്രോജക്ടിന്റെയും ചെലവ് വെബ് അധിഷ്ഠിത സുലേഖ സോഫ്റ്റ്‌വെയറിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ ഓരോ പ്രോജക്ടിനും ചിലവാകുന്ന ബില്‍ തുക തത്സമയം തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനും ഓരോ പ്രോജക്ടിന്റെയും ചെലവ് പുരോഗതി നിഷ്പ്രയാസം വിലയിരുത്തുന്നതിനും സാധിക്കുന്നു. സാംഖ്യ വിന്യസിച്ചിട്ടില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ചെലവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മറ്റ് സംവിധാനം അവലംബിച്ചുകൊണ്ട് വെബ്സൈറ്റില്‍ ചെലവ് പുരോഗതി ലഭ്യമാക്കുന്നതാണ്. സുലേഖ സോഫ്റ്റ്‌വെയറിന്റെ വെബ് അധിഷ്ഠിത സേവനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പുറമെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പഞ്ചാത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ്, ഗ്രാമ വികസന കമ്മീഷണറേറ്റ്, സ്റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് ഓഫീസ്, പ്ലാനിംഗ് ഓഫീസുകള്‍ , അക്കൌണ്ടന്റ് ജനറല്‍ ഓഫീസ്, ധനകാര്യ വകുപ്പ്, നഗര വികസന കാര്യാലയം തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപയുക്തമാകുന്നതാണ്. വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനും വാര്‍ഷിക പദ്ധതി സ്ഥിതി വിവരം വിശകലനം ചെയ്യുന്നതിനുമായി യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ പ്രസ്തുത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെhttp://plan.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ 2012-13 വാര്‍ഷിക പദ്ധതിയുടെ മേഖല, കാറ്റഗറി, സ്രോതസ്സ് തുടങ്ങിയവ തിരിച്ചുള്ള വകയിരുത്തലിന്റെ സംഗ്രഹ റിപ്പോര്‍ട്ടുകള്‍ , ചാര്‍ട്ട്, ഗ്രാഫ് രൂപത്തില്‍ കൂടുതല്‍ ഉപയുക്തമായ രീതിയില്‍ ലഭ്യമാക്കുകയും തെരച്ചില്‍ സംവിധാനം ഫലപ്രദമായി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ജനുവരി മാസത്തില്‍ തുടങ്ങി മാര്‍ച്ച് മാസം പകുതിയോടെ പൂര്‍ത്തിയാക്കുന്നതിനുളള തയ്യാറെടുപ്പുകളും നടന്നുവരുന്നു.
അവസാനം പരിഷ്കരിച്ചത് : 6/9/2020
കൂടുതല്‍ വിവരങ്ങള്‍
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സമര്‍പ്പിച്...
പൗരന്മാര്ക്കായുള്ള ഇ-ഫൈലിംഗിന് വേണ്ടി സുപ്രീം കോ...
സുപ്രീംകോടതിയുടെ ഓരോ ദിവസത്തക്കും ആഴ്ചത്തേക്കുമുള്...