অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിറ്റാമിന്‍ ‘സി’യുടെ ഉറവിടം : മല്ലി

വിറ്റാമിന്‍ ‘സി’യുടെ ഉറവിടം : മല്ലി

മനുഷ്യന്‍ ഏറ്റവും ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ പലവ്യഞ്ജനമാണ് മല്ലി. മെഡിറ്ററേനിയന്‍ പ്രദേശമാണ് മല്ലിയുടെ ജന്മനാട്. കൊറിയാൻഡർ എന്ന ആംഗലേയ നാമമുള്ള മല്ലിക്ക്, കൊറിയാൻഡ്രം സറ്റൈവം(Coriandrum Sativum) എന്നാണ് ശാസ്ത്രീയനാമം. ധ്യാന്യകം എന്നു സംസ്കൃതത്തിലും ഹരധാന്യ എന്നു ഹിന്ദിയിലും പച്ച കൊത്തമല്ലിയിലയ്ക്ക് പേരുണ്ട്.

മല്ലിയുടെ തണ്ടിനും ഇലക്കും കായ്കുമെല്ലാം ആകര്‍ഷകമായ മണമുണ്ട്. വിറ്റാമിന്‍ ‘സി’ യുടെയും ‘എ’ യുടെയുംമികച്ച ഉറവിടവുമാണ്. മല്ലിയിലുള്ള എണ്ണയാണ് അതിനു സൌരഭ്യം പകരുന്നത്. ഓരോ രാജ്യത്തും ഉണ്ടാകുന്ന മല്ലിയുടെ സ്വഭാവമനുസരിച്ച് അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറവുണ്ടാകും. മല്ലി ഉണക്കുമ്പോള്‍അതിലടങ്ങിയിരിക്കുന്ന വോലറ്റൈല്‍ ഓയിലിന്റെ ഒരുഭാഗം നഷ്ടമാകും. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മല്ലിയിലയിലെ ക്വാർസിറ്റിൻ എന്ന ആന്റിഓക്സിഡന്റ് രോഗപ്രതിരോധത്തിനു സഹായിക്കുന്നു. മല്ലിക്ക് ഏറെ ഔഷധഗുണമുണ്ട്. മല്ലി ചേരുന്ന ഔഷധം ദഹനത്തിനും ഉദരവ്യാധികള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളിലും മല്ലി ഒരു പ്രധാന ചേരുവയാണ്. മല്ലിദഹനസഹായിയായും ഉദ്ദീപനൌഷധമായും പ്രവര്‍ത്തിക്കുന്നു. പനിയുടെ തീവ്രത കുറച്ച് കുളിര്‍മ്മ അനുഭവപ്പെടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, ബി-1, ബി-2, സി, അയണ്‍ എന്നിവയുടെ കുറവു നികത്താന്‍ മല്ലിച്ചാര്‍ കഴിച്ചാല്‍ മതി.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate