অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റൊളിനിയ

റൊളിനിയ

ആത്തവര്‍ഗത്തില്‍പ്പെട്ട ഫലവര്‍ഗമാണ് റൊളിനിയ. നമ്മുടെ നാട്ടില്‍ ഇതിനു അധികം പ്രചാരം ലഭിച്ചിട്ടില്ല. 12 അടിയോളം ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്. ഇലകള്‍ ഒരടിയിലധികം നീളം വയ്ക്കും. പഴങ്ങള്‍ സീതപ്പഴത്തിനേക്കാള്‍ നല്ലവലുപ്പമുള്ളതും ഉരുണ്ടുതോ കോണ്‍ ആകൃതിയുള്ളതോ ആയിരിക്കും.പഴങ്ങളുടെ പുറത്ത് നന്നായി പരന്നമുള്ളുകള്‍ ഉണ്ടാ വും കാമ്പിന് നല്ല മധുരവും മയവുമുണ്ട് .വെയില്‍ ഇഷ്ടപ്പെടുന്ന ചെടിയാണിത്. വിത്തുകളോ ഒട്ടിച്ചതൈകളോ പതിവെച്ച് ഉണ്ടാ ക്കിയ തൈകളോ ആണ് നടാന്‍ ഉപയോഗിക്കുന്നത്.മുള്ളാത്തയാണ് സാധാരണയായി ഒട്ടിക്കാന്‍ ഉപയോഗിക്കുന്നത്. ഒട്ടിച്ച തൈകളും പതിവച്ച തൈകളും 1മ്മ2 വര്‍ഷം കൊണ്ട്  കായ്ച്ചു തുടങ്ങും. വിത്തുകള്‍ പാകിയാല്‍3 വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്നു.2 അടി താഴ്ചയുള്ള കുഴികളില്‍ മേല്‍മണ്ണ്, ചാണകം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടിച്ചേര്‍ത്ത് നിറയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് 20 ഗ്രാം വാം ചേര്‍ത്ത് തൈ നടാം. 2 ആഴ്ച ഇടവിട്ട് 20ഗ്രാം സുഡോമോണോസ് ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്തത് തളിക്കണം. 30-50 ലിറ്റര്‍ പ്ലാസ്റ്റിക്ക് പാത്രങ്ങളിലുംതൈ നട്ടു വളര്‍ത്താം.

പച്ചനിറമുള്ള പഴങ്ങള്‍ പഴുക്കുമ്പോള്‍ നേരിയ മഞ്ഞനിറമാകും. പറിച്ചെടുത്താല്‍ 4-5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. വിളവെടുപ്പിനുശേഷം പഴങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുള്ളുകളില്‍ കറുത്തനിറം വ്യാപിച്ച് പുതുമ നഷ്ടപ്പെടും. അതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമല്ല.എന്നാല്‍ വീട്ടുവളപ്പുകളില്‍ നട്ടു വളര്‍ത്താന്‍ അനുയോജ്യമായ ഫലവര്‍ഗമാണിത്.

കടപ്പാട് :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate