অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബ്രൊമീലിയാഡുകൾ അകത്തും പുറത്തും

ആമുഖം

അലങ്കാരച്ചെടികളിൽ മികച്ചമൂല്യമുള്ള ഇനമാണ് ബ്രൊമീലിയാഡുകൾ. വീടുകളുടെ അകത്തും പുറത്തും ഒരുപോലെ അലങ്കരിക്കാവുന്നതും പൂന്തോട്ടങ്ങളെയും അകത്തളങ്ങളെയും മനോഹരമാക്കുന്നതുമാണിത്. യൂറോപ്പിലും അമേരിക്കൻ വൻകരയിലെ മിക്ക രാജ്യങ്ങളിലും കണ്ടുവരുന്നയിനം അലങ്കാരച്ചെടിയാണിത്. ഇപ്പോൾ വ്യാപകമായി നമ്മുടെ അലങ്കാരത്തോട്ടങ്ങളിലും കണ്ടുവരുന്നു. പശ്ചിമഘട്ട മലനിരകളിൽ വയനാട്ടിലടക്കം ബ്രൊമീലിയാഡിന്റെ വർഗത്തിൽപ്പെട്ട ഒട്ടേറെയിനങ്ങളെ കണ്ടവരുന്നുണ്ട്.
കൈതയുടെയും ഓർക്കിഡിന്റെയും ഇടയിലുള്ള സ്പീഷീസാണ് ബ്രൊമീലിയാഡ്. മരത്തിൽ വളരുന്നവയ്ക്ക് ഓർക്കിഡിനോടും ചട്ടിയിലും തോട്ടത്തിലും വളർത്തുന്നവയ്ക്ക് കൈതയോടുമാണ് ചാർച്ച. നമ്മുടെ നാട്ടിലെ ചട്ടികളിൽ വളരുന്ന പച്ചയും മഞ്ഞയും കലർന്ന നാഗഫണച്ചെടികളുമാണ് ബ്രൊമീലിയാഡിന്റെ സാമ്യം. അലങ്കാരച്ചെടികൾ ചട്ടികളിൽ ഒരുക്കിക്കൊടുക്കുന്ന ഇവന്റ് മാനേജ്‌മെന്റുകാർ കുറഞ്ഞയിനമായ സ്പാനിഷ് മോസ് എന്ന മരത്തിൽ വളരുന്ന ബ്രൊമീലിയാഡിന് 1000 രൂപ മുതലാണ് വിലയിടാക്കുന്നത്. നിയോറിഗേലിയ ഫയർ ബോൾ, കാൻഡി,
ഗുസ്മാനിയ, മിന്റ് തുലിപ്പ്, സെറോഗ്രാഫിക്ക, അൽവാറെസ്, ഭിൽബെറിക്ക, കാറ്റോപ്‌സിസ്, പട്രീഷ്യ, റിസീയ, ക്രിപ്റ്റാന്തസ് എന്നിങ്ങനെ തുടങ്ങി ആയിരക്കണക്കിന് വൈവിധ്യങ്ങൾ ബ്രൊമീലിയാഡിലുണ്ട്.

നിയോറിഗേലിയ

ബ്രൊമീലിയാഡുകളിൽ ഒട്ടേറെ വിവിധയിനങ്ങളുള്ള വർഗമാണ് നിയോറിഗാലിയ. കണ്ടാൽ നമ്മുടെ കൈതച്ചക്കയുടെ ചെടി പോലെയിരിക്കും കേരളത്തിൽ പൂന്തോട്ടങ്ങളെ മനോഹരമാക്കാൻ അധികവും വളർത്തുന്നത് ഇതിനെയാണ്. പച്ചയും പിങ്കും ചുവപ്പും മഞ്ഞയും പച്ചയും കലർന്നതും കടും നീലയും പിങ്കും പർപ്പിളും അങ്ങനെ ഒട്ടേറെ വർണങ്ങളിൽ ഇതുണ്ട്. മുരട്ടിൽ നിന്ന് തൈകൾ മുളച്ചുവരും.

ക്രിപ്റ്റാന്തസ്

ചെറിയ കൈതച്ചക്ക ചെടികളെപ്പോലെ തോന്നിക്കുന്ന ചെടികളാണ് ക്രിപ്റ്റാന്തസ് കടും ചുവപ്പ് , പച്ച, തവിട്ട്, മഞ്ഞ കലർന്ന പച്ച എന്നിങ്ങനെ നിറങ്ങളിൽ കാണുന്ന ഇതിന്റെ വളർച്ച വളരെ സാവധാനമാണ്. ഇതിന് വളരെക്കുറഞ്ഞ നനയേ ആവശ്യമുള്ളൂ. അധികം വെയിലേറ്റാൽ ഇതിന്റെ ഇലകളുടെ നിറം മങ്ങുന്നതായും കണ്ടുവരുന്നു.

കാറ്റോപ്‌സിസ്

പൂന്തോട്ടങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു തരം ബ്രൊമീലിയാഡാണിത്. കാഴ്ചയെന്ന്  എന്ന് അർഥം വരുന്ന ഗ്രീക്ക് വാക്ക് കാറ്റോപ്‌സിസിൽ നിന്നാണ് ഇത്തരം ബ്രൊമീലിയാഡിന് ഈപ്പേര് കിട്ടിയത്. നിലത്ത് വളരുന്നതിലും  നന്നായി മരങ്ങളുടെ താങ്ങാലാണിത് വളർന്നു പുഷ്പിക്കുന്നത്. മഴക്കാലത്ത് നന്നായി വളരുന്ന ഇവ കൊടും വേനലിൽ നശിച്ചുപോകാറുണ്ട്. ഓർക്കിഡിനെ വളർത്തി പരിപാലിപ്പിക്കുന്ന അതേരീതിയിലാണ് ഇതിനെയുംവളർത്താവുന്നത്. പറ്റിപ്പിടിച്ച് വളരാൻ ഉണങ്ങിയ മരക്കഷ്ണം പോലുള്ള സാഹചര്യം ലഭിച്ചാൽ ഉഷാറായി.

ബ്രൊമീലിയാഡുകൾ അകത്തും പുറത്തുംഗുസ്മാനിയ

പാർക്കുകളിലും പൂന്തോട്ടങ്ങളിലും വലിയ ഏരിയ കവർ ചെയ്യാൻ നടാവുന്നയിനം ബ്രൊമീലിയാഡാണ്  ഗുസ്മാനിയ. ഒരു നക്ഷത്രം പച്ചയിൽ നിന്ന് വിരിഞ്ഞ് വിവിധ വർണങ്ങൾ ആർജിക്കുന്നതുപോലെയാണ് ഇതിന്റെ വളർച്ച. മ്റ്റ് വർഗങ്ങളെ അപേക്ഷിച്ച് ഒട്ടേറെ നിറങ്ങളുള്ളതാണ് ഗുസ്മാനിയ. കടുംചുവപ്പ്, മഞ്ഞ, പർപ്പിൾ, റോസ് എന്നിങ്ങനെ ഒരുപാട് നിറങ്ങളിൽ കാണുന്നുണ്ട്. അച്ചേമിയ, പിങ്ക് ക്യുയിൽ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്.

ഫയർബോൾ

പൂന്തോട്ടത്തിൽ ഉയർന്നുനിൽക്കുന്ന അഗ്നി നാളങ്ങൾ പോലെ തോന്നിക്കുന്നയിനം ബ്രൊമീലിയാഡാണിത്.
ഇത് ഓർക്കിഡ് രീതിയിലും നിലത്തും വളർത്താം നിലത്ത് വളർത്തിയാൽ തീക്കനൽ വിതറിയപോലെയുണ്ടാകും.

മണ്ണ്തയ്യാറാക്കൽ

മണ്ണിൽ വളരുന്നയിനം ബ്രൊമീലിയാഡുകൾക്ക് സാധാരണ അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇലകളിലും തണ്ടിലും കൂറേയധികം ജലത്തെയും മറ്റ് അനുകൂല പോഷണങ്ങളെയും ശേഖരിച്ചുവെക്കാനുള്ള കഴിവുണ്ട്. മഴക്കാലത്തോടെയാണ് മിക്കയിനങ്ങളും പുഷ്പിക്കാറും ആകർഷകമായ രീതിയിൽ ഇലകളെ വിന്യസിക്കാറും. ആയതിനാൽ ചാണകപ്പൊടി വെണ്ണീർ അല്ലെങ്കിൽ അല്പം പൊട്ടാഷ് എന്നിവ ചേർത്ത പൊടിമണ്ണിലായിരിക്കണം ഇത് നടേണ്ടത്. നല്ല നീർവാർച്ചാ സൗകര്യമുണ്ടായിരിക്കണം.
നല്ലകട്ടിയുള്ള ഇലകളോടുകൂടിയതാണ് ചെടിയെങ്കിൽ നല്ല സൂര്യപ്രകാശം ലഭിക്കണം. നേരത്ത ഇലകളും തളിരിലകളുമാണെങ്കിൽ അധികം വെയിൽ കൊള്ളിക്കരുത് അതുപോലുള്ള ഇനങ്ങൾ വീട്ടിനകത്തു വളർത്തുന്നതാണ് നല്ലത്. ബ്രൊമീലിയാഡുകളുടെ വളർച്ചയ്ക്ക് അനുപേക്ഷണീയമായ താപനില 16 മുതൽ 26 വരെയാണ.് നമ്മുടെ നാട്ടിൽ ചിലയിനങ്ങൾ പിടിക്കാത്തതിന്റെ കാരണം തന്നെ താപനിലയുമായി പൊരുത്തപ്പെടാത്തതാവാം.
വെള്ളം കിട്ടാത്തതിനെക്കാളും പെട്ടെന്ന് ബ്രൊമീലിയാഡുകൾ നശിച്ചുപോവുക നനയ്ക്കലിന്റെ ആധിക്യം കൊണ്ടാണ്
അതുകൊണ്ട് ഇത്തരം സസ്യങ്ങൾക്ക് ആഴ്ചയിൽ രണ്ടുപ്രാവശ്യം മാത്രം നനച്ചാൽ മതിയാകും.

നടീൽവസ്തുക്കൾ

ടിഷ്യു കൾച്ചർ രീതിയിൽ ഉത്പാദിപ്പിക്കുന്ന തൈകളാണ് നഴ്‌സറികളിൽ വിൽക്കപ്പെടുന്നത്. ആയിരക്കണക്കിന് ഇനങ്ങളുള്ളതുകൊണ്ടുതന്നെ ഇതിന്റെ പ്രജനനവും വ്യത്യസ്തരീതിയിലാണ് നടന്നുവരുന്നത്. ചുവട്ടിൽ നിന്ന് തൈകൾ മുളച്ചുവരുന്നരീതിയിലും കിഴങ്ങുകൾ പൊട്ടിച്ച് കുഴിച്ചിട്ട് വളർത്തുന്ന രീതിയിലും കാണ്ഡങ്ങൾ മുറിച്ചുനട്ട് വളർത്തുന്ന രീതിയിലും പ്രജനനം നടത്തിവരുന്നുണ്ട്..
ചില അപൂർവയിനങ്ങളുടെ സ്‌പോറുകൾ അണ് പ്രജനനവസ്തുക്കൾ.
ചെടികൾ പറിച്ചുനടാൻ പറ്റിയ കാലം വേനൽക്കാലമാണ് നട്ടതിനുശേഷം ആവശ്യത്തിന് വെള്ളം നൽകിയാൽ മതി മഴക്കാലത്ത് ചുവട്ടിൽ വെള്ളം നിൽക്കാതെ നോക്കണം. ചാണകപ്പൊടിയും പൊട്ടാഷും തന്നെയാണ് അകത്തും പുറത്തും വളർത്തുന്ന ചെടികൾക്ക് വളമായിനൽകേണ്ടത്. വളർത്താം നമുക്ക് ഈ കൈതച്ചെടിയെ.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com
9995873877

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate