অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബീന്‍സ് വളര്‍ത്താം ഈസിയായി

ബീന്‍സ് വളര്‍ത്താം ഈസിയായി

*നീര്‍വാര്‍ച്ചയുളള പശിമരാശി മണ്ണില്‍ നന്നായി വളരുന്ന പച്ചക്കറിയാണ് ബീന്‍സ്.*
ശീതകാല പച്ചക്കറിയായ കാബേജും കോളിഫ്‌ളവറും നമ്മുടെ മുറ്റത്ത് കുടിയേറിയിട്ട് നാളുകളായെങ്കിലും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ബീന്‍സ് വേരോടാത്തതിന്റെ കാരണം അജ്ഞാതം.
തണുത്ത കാലാവസ്ഥയാണ് ഫ്രഞ്ച് ബീന്‍സ് വളരാന്‍ അനുയോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് ആവശ്യമില്ല.  അതായത് നമ്മുടെ നാട്ടില്‍ നവംബര്‍- ഫെബ്രുവരി മാസങ്ങള്‍ ബീന്‍സ് കൃഷിക്ക് തെരഞ്ഞെടുക്കാം.
*ബീന്‍സ് രണ്ടുതരം.*
*പടര്‍ന്നു വളരുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും.*
ബട്ടര്‍ ബീന്‍സും കെന്റക്കി വണ്ടര്‍ പടര്‍ന്നു വളരുന്ന ഇനങ്ങളില്‍ കേമന്‍മാരാണെങ്കില്‍, പൂസ പാര്‍വ്വതിയും, അര്‍ക്കാകോമളവും കുറ്റിച്ചെടികളിലെ മിടുക്കി. വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ അരയടിയുമാണ് നടീല്‍ അകലം.
മണ്ണ് നന്നായി കിളച്ചിളക്കി നനച്ച് കൊടുക്കുന്നത് ബീന്‍സ് കൃഷിയുടെ ആദ്യഘട്ടം.  സെന്റൊന്നിന് 2 കിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണിളക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം 80 കി.ഗ്രാം ജൈവവളവും അരകിലോഗ്രാം അമോണിയം സള്‍ഫേറ്റും രണ്ടര കി.ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റും കാല്‍ കി.ഗ്രാം  മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി നല്‍കാം. രണ്ടാഴ്ചയിലൊരിക്കല്‍ കളകള്‍ നീക്കി മണ്ണ് കൂട്ടണം.
*രണ്ടാഴ്ചത്തെ ഇടവേളകളില്‍ അര കിലോഗ്രാം അമോണിയം സള്‍ഫേറ്റും കാല്‍ കിലോഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കാം.* നട്ട് ഒരു മാസത്തില്‍ പൂക്കാന്‍ തുടങ്ങും. കുറ്റിയിനങ്ങള്‍ വിത്തു പാകി 45-60 ദിവസങ്ങള്‍ക്കകവും പടരുന്നവ 70-80 ദിവസങ്ങള്‍ കൊണ്ടും വിളവെടുക്കാറാകും.
*കേരളത്തിലെ ശീതകാല പച്ചക്കറികളില്‍ പോഷകമൂല്യം കൊണ്ട് മുമ്പനാണ് ബീന്‍സ്.* പ്രോട്ടീനും ധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുളള ബീന്‍സിന് കേരളത്തില്‍ കീടരോഗ ഗണത്തില്‍ പെട്ട ശത്രുക്കള്‍ ഇല്ല എന്ന് തന്നെ പറയാം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate