തൊട്ടാവാടി ഒരു ഔഷധിയാണ്. ഒരു മീറ്ററോളം നീളത്തില്‍ പടര്‍ന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്.
ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയില്‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു തോന്നുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന മിക്ക അലര്‍ജികള്‍ക്കുംതൊട്ടാവാടി ഒരു ഔഷധമാണ്. അതുകൊണ്ടുതന്നെ പൊടിയും പുകയും വിഷവാതകങ്ങളും മൂലം രോഗാതുരമായ നഗര ജീവിതത്തിന് ഈ ചെറു ചെടി ഒരു വലിയ ആശ്വാസമാണ് . ഇതിന്റെ വേരില്‍ പത്തുശതമാനത്തോളം ടാനിന് അടങ്ങിയിരിക്കുന്നു. വിത്തില്‍ ഗാലക്ടോസ്,മനോസ് എന്നിവയുണ്ട്.
ആയുര്‍വ്വേദ വിധി പ്രകാരം ശോഫം, ദാഹം. ശ്വാസ വൈഷമ്യം, വൃണം ഇവ ശമിപ്പിക്കുന്നു. കഫംഇല്ലാതാക്കുകയും രക്തശുദ്ധി ഉണ്ടാക്കുകയും ചെയ്യും. തൊട്ടാവാടിയുടെ ചാറ് കൈപ്പുള്ളതാണ്. ലഘു,രൂക്ഷം എന്നീ ഗുണങ്ങളോടുകൂടിയ ഈ ചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. വേരില്മൂലാര്ബുദങ്ങളും ഉണ്ട്. ചുരുക്കത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം തരുന്ന ഈ ഒറ്റമൂലി, കൌതുകവുംഭംഗിയും കൂടി തരുന്നതു കൊണ്ട് വീട്ടുമുറ്റത്തിന് പ്രിയങ്കരമാകും എന്നതില്‍ സംശയമില്ല. കുട്ടികളില്‍ ഉണ്ടാകുന്ന വലിവിനും, മുതിര്‍ന്നവരിലെ ആസ്തമക്കും, ചതവിനും മരുന്നായി ഉപയോഗിക്കുന്നു. കുട്ടികളിലെ ശ്വാസം മുട്ടല്‍ : തൊട്ടാവാടിയുടെ നീരും കരിക്കിന് വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം ചേര്‍ത്ത് രണ്ടു ദിവസം രാവിലെ കൊടുക്കുക.
അവസാനം പരിഷ്കരിച്ചത് : 2/15/2020