অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിലമൊരുക്കൽ

നിലമൊരുക്കൽ

നിലമൊരുക്കൽ

കോൺക്രീറ്റ് മട്ടുപ്പാവിൽ നേരിട്ട് മണ്ണ് നിരത്തി വളം ചേർത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോൾ കാഴ്ചയിൽ വൃത്തി കുറയും. മേൽക്കൂരയിൽ വളരുന്ന ചെടിയുടെ വേരുകളും മണ്ണിൽനിന്നു് ഊർന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോൺക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബിൽ ചോർച്ചവരുത്താൻ സാദ്ധ്യതയുണ്ട്.

അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച്‌ വെച്ച് അടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയിൽ വിടവില്ലാതെ വിരിച്ച് അതിനു മുകളിൽ ഇഷ്ടിക ‌ഉയരത്തിൽ‌മാത്രം മണ്ണിട്ട് കൃഷി ചെയ്യാം.

തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണൽ, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകൾ എന്നിവയും ചേർത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം.

ടെറസ്സിന്റെ വശങ്ങളിലായാൽ മൂന്ന് വശങ്ങളിൽ ഇഷ്ടിക അതിരിട്ട്, പോളിത്തീൻ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പർക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീൻ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം.

ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തിൽ മണ്ണ് നിറച്ചാൽ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ്. സുതാര്യമായ പോളിത്തീൻ കവറിൽ കൃഷി ചെയ്യരുത്. വേരുകൾക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും.

ചെടിനട്ടതിനു ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരുന്നതിനാൽ ആദ്യമേ കൂടുതൽ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സിൽ ഇഷ്ടം‌പോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച് ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാം.

അവസാനം പരിഷ്കരിച്ചത് : 1/10/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate