অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകൃഷി എങ്ങനെ

കൃഷിയിലുപയോഗിക്കുന്ന രാസവസ്തുക്കള്‍, പ്രത്യേകിച്ച് രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിച്ചാല്‍ ജൈവകൃഷിയായി എന്നൊരു ധാരണ നമ്മുടെ കര്‍ഷകര്‍ക്കിടയില്‍വ്യാപകമായിട്ടുണ്ട് . എന്നാല്‍ ജൈവകൃഷിയിലേക്കിറങ്ങും മുമ്പ് ഏത് തരത്തിലുള്ള ജൈവകൃഷിസമ്പ്രദായമാണ് താന്‍ സ്വീകരിക്കുന്നതെന്നും ഇതിനായി എന്തൊക്കെയാണ്      ചെയ്യാനുദ്ദേശിക്കുന്നതെന്നും വ്യക്തമായ ഒരു ധാരണ വേണം.

സമ്പ്രദായങ്ങളും സമീപനങ്ങളും

'ഈ രാസവസ്തുക്കളൊന്നും ഉപയോഗിക്കാതിരുന്നകാലത്ത് ചെയ്തിരുന്നത് ജൈവ കൃഷിയല്ലേ' എന്ന ചോദ്യം ഉയര്‍ന്ന് കേള്‍ക്കാറുണ്ട് . എന്നാല്‍ ഇന്ന് ജൈവകൃഷി കൊണ്ടുദ്ദേശിക്കുന്നത് കേവലം രാസവസ്തുക്കളുടെ പരമ്പരാഗത കൃഷിമുറകളില്‍ നിന്നാര്‍ജിച്ച വിലമതിക്കാനാവാത്ത അനുഭവജ്ഞാനവും ആധുനിക
കൃഷിശാസ്ത്രത്തിലെ പ്രകൃതിബന്ധുവായ ഘടകങ്ങളുടെആസൂത്രിതമായ സംയോജനവുമാണ് ഇന്നത്തെ ജൈവകൃഷിയില്‍ ലക്ഷ്യമിടുന്നത്.പ്രകൃതി വിഭവങ്ങളുടെ പ്രയോനപ്പെടുത്തലിനൊപ്പം അവയുടെ സംരക്ഷണവുംപരിപാലനവും ഉറപ്പുവരുത്തിക്കൊണ്ട്  ഗുണമേന്മയേറിയ ഭക്ഷ്യവസ്തുക്കളുടെ ലാഭകരമായഉത്പ്പാദനമാണ്. പരമ്പരാഗത കൃഷിമുറകളില്‍
നിന്നാര്‍ജിച്ച വിലമതിക്കാനാവാത്ത അനുഭവജ്ഞാനവും ആധുനിക കൃഷിശാസ്ത്രത്തിലെപ്രകൃതിബന്ധുവായ ഘടകങ്ങളുടെ ആസൂത്രിതമായ സംയോജനവുമാണ് ഇന്നത്തെ ജൈവകൃഷിയില്‍ലക്ഷ്യമിടുന്നത്.ജൈവകൃഷിയെന്ന് പൊതുവെ അറിയപ്പെടുന്നെങ്കിലുംവൈവിധ്യമാര്‍ന്ന സമീപനങ്ങളും സമ്പ്രദായങ്ങളും ഈ മേഖലയില്‍നിലനില്‍ക്കുന്നുണ്ടു. പ്രകൃതിവിഭവങ്ങള്‍ക്ക് യാതൊരു കോട്ടവും സംഭവിക്കരുതെന്ന നിര്‍ബന്ധബുദ്ധിയുള്ള 'പ്രകൃതികൃഷി' മുതല്‍
ഉപഭോക്താവിന്റെ പ്രത്യേക താല്പര്യം പോലും പരിഗണനക്കെടുത്തുകൊണ്ടുള്ള ജൈവകൃഷിവരെ
ഇതില്‍പ്പെടും.പരിസ്ഥിതികൃഷി,ബയോഡൈനാമിക്ക്ഫാമിംഗ്, പെര്‍മാകള്‍ച്ചര്‍, സീറോബജറ്റ് കൃഷി, ഹോമോഫാമിംഗ് അങ്ങനെ. ഇവയില്‍ചിലതെങ്കിലും ശാസ്ത്രയുക്തിക്ക് നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടും. ഏതായാലും ഏതു
തരത്തിലുള്ള ജൈവകൃഷിയെയാണ് താന്‍ ആശ്രയിക്കുന്നതെന്ന് തീരുമാനിക്കും മുമ്പ് അതിന്റെ പ്രത്യേകതകളും സാദ്ധ്യതകളും മനസ്സിലാക്കിയിരിക്കണം.സാധാരണ ഗതിയിലുള്ള ജൈവകൃഷിക്ക് അനുവര്‍ത്തിക്കേണ്ട  കൃഷിമുറകളെല്ലാം
കൃഷിശാസ്ത്രം ശുപാര്‍ശ ചെയ്യുകയും അവയ്ക്കാവശ്യമായ
വസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അവയുടെ യുക്തിപൂര്‍ണമായ ഉപയോഗമാണ് ഒരു ജൈവകര്‍ഷകനെ വിജയത്തിലെത്തിക്കുന്നത്.ജൈവകൃഷിയിലേക്കിറങ്ങുന്ന ഏതൊരാളും നിര്‍ബന്ധമായും എടുക്കേണ്ട തീരുമാനമാണ് തന്റെ കൃഷിയിടത്തിലെ ഉത്പ്പന്നങ്ങള്‍ ലക്ഷ്യമിടുന്നത് സ്വന്തം അടുക്കളയാണോ അതോ വിപണിയേയാണോ എന്നത്. സ്വന്തം ആവശ്യത്തിനായി കൃഷിയിറക്കുന്ന ഒരു ജൈവകര്‍ഷകന്‍ കുറേക്കൂടി സ്വതന്ത്രനാണ്. എന്നാല്‍ ജൈവ കാര്‍ഷികോത്പ്പന്നം എന്ന നിലയില്‍ വിപണി ലക്ഷ്യമാക്കി കൃഷി നടത്തുന്ന ഒരാള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും  ഉത്പ്പന്നങ്ങളില്‍ രാസാവിശിഷ്ടങ്ങള്‍ ഒന്നുമില്ലെന്നും ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥനാണ്. മുന്തിയ വില കൊടുത്ത് ജൈവകാര്‍ഷികോത്പ്പന്നങ്ങള്‍ വാങ്ങുന്ന ഒരു ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നര്‍ത്ഥം. ജൈവസാക്ഷ്യപത്രം കരസ്ഥമാക്കിയുള്ള ജൈവകൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട സര്‍ട്ടിഫൈയിങ്ങ്ഏജന്‍സിയുടെ നിബന്ധനകളും മാര്‍ഗനിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായും അനുസരിക്കേണ്ടിവരും.നിബന്ധനകളില്‍ ഏജന്‍സികള്‍തമ്മില്‍ വ്യത്യസ്തമുണ്ടാകുമെന്നും ഓര്‍ക്കണം.
ഉദാഹരണത്തിന് ജൈവകൃഷിയില്‍ സാധാരണയായി ഉപയോഗിക്കുന്ന പുകയിലക്കഷായം ചിലഏജന്‍സികള്‍ അനുവദിക്കില്ല
വേണം,ജൈവകൃഷിയിടത്തിനൊരു രൂപരേഖ

ആദ്യമായി ജൈവകൃഷി ചെയ്യുകയാണെങ്കില്‍ഇതുവരെ ചെയ്തുവന്ന കൃഷിപ്പണികളില്‍ നിന്നും വ്യത്യസ്തമായി എന്തൊക്കെയാണ്ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ തീരുമാനിച്ച് ഒരു രൂപരേഖ തയ്യാറാക്കണം. പുറമെ നിന്നുള്ള ഉത്പ്പാദനോപാധികള്‍ പരമാവധി കുറക്കുന്നതിലാണ് ജൈവകൃഷിയുടെ മികവെങ്കിലും അനിവാര്യമായതും ഗുണമേന്മയുള്ളതുമായവ വാങ്ങി ഉപയോഗിക്കുന്നതില്‍ മടികാണിക്കേണ്ടതില്ല. മണ്ണ് ജലസംരക്ഷണവും ജൈവവൈവിധ്യവും ജൈവകൃഷിയില് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഓര്‍ക്കണം.
ഒരു വിളമാത്രം കൃഷി ചെയ്യുന്നതിലും ഏറെ നല്ലത് സംയോജിപ്പിക്കാവുന്ന വിളകള്‍ ഒരുമിച്ച്കൃഷി ചെയ്യുന്നതാണ്.
മണ്ണെടുക്കാനുദ്ദേശിക്കുന്ന സ്ഥലം അടയാളപ്പെടുത്തി മണ്ണിളക്കി ഒരു ചതുരശ്ര മീറ്ററിന് അഞ്ച് ലിറ്റര്‍ എന്ന നിലയില്‍ നനച്ച് 100-150 ഗേജുള്ള സുതാര്യമായ പോളിത്തീന്‍ ഷീറ്റുകൊണ്ട് ഒരു മാസത്തേയ്ക്ക് മൂടി വെച്ച് സൂര്യന്റെ ചൂടേല്‍പ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

വിത്ത് പരിചരണം

രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കാത്തത് കൊണ്ട്  ആദ്യഘട്ടം മുതല്‍തന്നെ രോഗപ്രതിരോധത്തിനുള്ള നടപടികള്‍ സ്വീകരിക്ക
ണം. സ്യൂഡോമോണാസ് വിത്തില്‍ പുരട്ടുന്നത് ഏറെ പ്രയോജനം ചെയ്യും. ഒരു കിലോഗ്രാമിന് പത്ത് ഗ്രാം സ്യൂഡോമോണാസ് എന്ന തോതില്‍വെള്ളത്തില്‍ കലക്കി പതിനഞ്ച് മിനുട്ട് നേരം കുതിര്‍ത്തുവെച്ചാല്‍ മതിയാകും. പറിച്ച് നടുന്നചെടികള്‍ക്ക് മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ 250ഗ്രാം സ്യൂഡോമോണസ് എന്ന തോതില്‍ കലക്കി വേര് ഭാഗം പതിനഞ്ച് മിനുട്ട് നേരം കുതിര്‍ത്ത് വെക്കാം.

ട്രൈക്കോഡെര്‍മ

രോഗനിയന്ത്രണത്തിനും ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്നതുമായ ട്രൈക്കോഡെര്‍മ ജൈവകൃഷിയിടങ്ങളില്‍ ഒഴിച്ചുകൂടാത്തതാണ്. ജൈവവളത്തോടൊപ്പം നിശ്ചിത അനുപാതത്തിലാണ് ട്രൈക്കോഡെര്‍മ യോജിപ്പിക്കേണ്ടേത്.
ജൈവവളങ്ങള്‍
ഉപയോഗിക്കുന്ന ജൈവവളങ്ങളുടെ ഗുണനിലവാരം വളരെ പ്രധാനപ്പെട്ടതാണ്. വളക്കടകളില്‍ ലഭ്യമാവുന്ന ജൈവവളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക പ്രയാസമാണെന്ന്മാത്രമല്ല പലതിലും അനുവദനീയമല്ലാത്ത പലവസ്തുക്കളും അടങ്ങിയിരിക്കുകയും ചെയ്യും.സ്വന്തം കൃഷിയിടത്തില്‍ ഉണ്ടാക്കിയെടുക്കുന്നതോ പ്രാദേശികമായി ലഭ്യമാവുന്നതോ ആയ
നാടന്‍വളങ്ങളാണ് ഏറ്റവും നല്ലത്. ഗുണമേന്മയേറിയ ജൈവവളങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്.പുതുതലമുറ ജൈവവളങ്ങള്‍ മണ്ണിരകമ്പോസ്റ്റ്, ജീവാണുവളങ്ങള്‍ എന്നിവയ്ക്ക് ജൈവകൃഷിയില്‍ പ്രത്യേകസ്ഥാ
നമുണ്ട്. സാദ്ധ്യമായ ഇടങ്ങളില്‍ ഇവ പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം.

പുളിച്ച ദ്രാവകവളങ്ങള്‍

ജൈവകൃഷിയുടെ പ്രചാരത്തോടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടവയാണ് പല തരത്തിലുളള പുളിച്ച ദ്രാവകവളങ്ങള്‍. ചെടികള്‍ക്ക് എളുപ്പം വലിച്ചെടുക്കാന്‍കഴിയുന്ന തരത്തില്‍ പോഷകങ്ങള്‍ ലഭ്യമായ ഇവ മണ്ണില്‍ ചേര്‍ക്കപ്പെടുന്ന ഖരജൈവവളങ്ങളിലെ പോഷകങ്ങള്‍ ലഭ്യമാക്കാനും ഉപകരിക്കും.ചാണകം, ഗോമൂത്രം, വിവിധ പിണ്ണാക്കുകള്‍, കീട നാശക സ്വഭാവമുള്ളതോ ഔഷധഗുണമുള്ളതോ ആയ ചെടികള്‍ എന്നിവയില്‍ ചിലതോ എല്ലാമോ വെള്ളത്തിലിട്ട് നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം അരിച്ചെടുത്ത് നേര്‍പ്പിച്ച് ഉപയോഗിക്കുന്നതാണ് പുളിച്ചദ്രാവകങ്ങള്‍. ഇവയില്‍ ഏതൊക്കെ വേണമെന്നും എത്രയൊക്കെ വേണമെന്നും ഓരോ സമ്പ്രദായമനുസരിച്ച്തീരുമാനിക്കുന്നു. സ്വന്തം കൃഷിയിടത്തിലെ എല്ലാതരം ചെടികളെയും ഇതിനായി ഉപയോഗിക്കുന്നത് നല്ലതാണെന്ന് പറയുന്നവരുമുണ്ട് . കറുത്ത ഉണ്ടശര്‍ക്കര, യീസ്റ്റ് എന്നിവ പുളിക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്താനായി ചേര്‍ക്കാം. ഏതായാലും പ്രാദേശികമായി തയ്യാറാക്കാവുന്ന ഇത്തരം ദ്രാവകവളങ്ങള്‍ ജൈവകൃഷിയിടങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യുമെന്ന് ഉറപ്പിച്ചു പറയാം.

നിരീക്ഷണവും കെണിയൊരുക്കലും

ജൈവകൃഷിയിലെ കീടനിയന്ത്രണത്തില്‍ നാട്ടറിവുകളുടെ പ്രയോജനപ്പെടുത്തല്‍ വളരെ പ്രധാനപ്പെട്ടതാണ്. കീടങ്ങള്‍ പെറ്റുപെരുകുന്ന അവസ്ഥയിലേക്ക് പോകാതെ സൂക്ഷിക്കുകയാണ് വേണ്ടത്.കീടങ്ങളുടെ സാന്നിദ്ധ്യം സൂക്ഷ്മമായി വിലയിരുത്തല്‍ ഒഴിവാക്കാനാവാത്തതാണ്. പഴക്കെണി,തുളസിക്കെണി, ഫിറമോണ്‍ കെണി, മഞ്ഞക്കെണി,എന്നിവയൊക്കെ ആദ്യഘട്ടകീടനിയന്ത്രണത്തിന്  നല്ലതാണ്.

ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം

ആദ്യഘട്ടത്തിലുള്ള പല കീടങ്ങളേയും എളുപ്പം നിയന്ത്രിക്കാനാവും. വേപ്പിന്‍കുരു, വേപ്പെണ്ണ, വെളുത്തുള്ളി, പാല്‍ക്കായം, കാന്താരിമുളക്,പുകയില, നാറ്റപ്പൂച്ചെടി, കിരിയാത്ത്, ഗോമൂത്രം ഇവയൊക്കെ ഉപയോഗിച്ചുള്ള വിവിധ പ്രയോഗങ്ങള്‍ നിലവിലുണ്ട് . കീടാക്രമങ്ങളുടെ സ്വഭാവമനുസരിച്ചും വസ്തുക്കളുടെ ലഭ്യത അനുസരിച്ചും അവ പ്രയോഗിച്ചു നോക്കാം.
കടപ്പാട്:കേരള കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate