অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവ കറിവേപ്പ്

കറിവേപ്പില

ഓരോ വീട്ടിലും ജൈവ കറിവേപ്പ് നമ്മുടെയെല്ലാം അടുക്കളയിലെ ഒഴിച്ചുക്കൂടാനാകാത്ത ഒരം-ഗമാണ് കറിവേപ്പില. ഭക്ഷ്യവിഭവങ്ങള്‍ക്ക് രുചിയും മണവും നല്കാന്‍ കരിവേപ്പിലയെക്കാള്‍ കേമനായി മറ്റാരുണ്ട്. മിക്കവാറും ഏതു ഭക്ഷണ-സാധനങ്ങള്‍ പരിശോച്ചാലും അവക്കെല്ലാം പൂര്‍ണത നല്‍കുന്നത് കറിവേ-പ്പിലയും കൂടെ ഇടുമ്പോഴാണ്‌. എന്നാല്‍ ഇന്ന് വിപണിയില്‍ നിന്നും വാ-ങ്ങുന്ന കറിവേപ്പിലയെ കുറിച്ച് നമ്മളില്‍ എത്രപേര്‍ ബോധവാന്‍മ്മാരാ-ണ്. വളരെയധികം കീടങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഒരു വിള-യാണു കറിവേപ്പ്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തുന്ന കരിവേപ്പിലക്കള്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് ഒരു പുള്ളിപോലും കണ്ടുപിടിക്കാ-ന്‍ സാധിക്കില്ല. എന്തെന്നാല്‍ അത്രയധികം മാരകമായ രാസകീടനാസിനി-കള്‍ വാരിക്കൊരിയോഴിച്ചാണ് നൂറുസതമാനം ഫ്രഷ്‌ എന്ന്പറഞ്ഞു വിപ-ണിയില്‍ എത്തുന്നത്. സൗജന്യമായി വിഷം തന്നാല്‍ പോലും വാങ്ങിക്ക-ഴിക്കുന്ന നമ്മുടെയെല്ലാം മനോഭാവം ഇനിയെങ്കിലും മാറ്റെണ്ടതുണ്ട്. പച്ച-ക്കറികിറ്റില്‍ സൗജന്യമായി കടക്കാന്‍ നല്‍കുന്ന കറിവേപ്പില കറിയിലിടാ-ന്‍ നാം ഒരു മടിയും കാണിക്കാറില്ല. എന്നാല്‍ നാം ഇനിയെങ്കിലും അ-ല്പം കരുതലോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ടോ, മൂന്നോ മൂട് കരിവേപ്പുണ്ടെങ്കില്‍ ഒരു വീട്ടി-ലേക്കാവശ്യമായ കറിവേപ്പ് അവിടെനിന്നും ലഭിക്കും സ്ഥല പരിമിതി ഉ-ള്ളവര്‍ക്കാണെങ്കില്‍ ഗ്രോബാഗിന്‍ കറിവേപ്പ് വളര്‍ത്തുന്ന രീതികളും ഇന്ന് ലഭ്യമാണ്. ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കുന്നിടത്തായിരിക്കണം കറിവേപ്പ് നടേണ്ടത്.

നടേണ്ട വിധം

കറിവേപ്പ് തോട്ടം തന്നെ നിര്‍മ്മിക്കണമെങ്കില്‍ വാരം കോരി കുഴിയെടുത്ത് 2m*2m അകലത്തില്‍ കറിവേപ്പ് നടണം. കറിവേപ്പ് തഴച്ചുവളരുന്നതിന് ചാണക സ്ലറിയും, നേര്‍പ്പിച്ച ഗോമൂത്രവും, മാത്രം ന-ല്‍കിയാല്‍ മതി. കീടബാധ ശ്രദ്ധയില്‍പെട്ടാല്‍ 2% വീര്യത്തില്‍ വേപ്പെണണ വെളുത്തുള്ളി മിശ്രിതം തളിയ്ക്കം. പുകയില കഷായവും വളരെ ഫല-പ്രദമാണ്. നട്ട് ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ ഇലകള്‍ പറിച്ചുതുടങ്ങാന്‍ പാടുള്ളൂ ആരോഗ്യകരമായ ജീവിതത്തിന് വിഷാംശം കലരാത്ത ഭക്ഷണസാധനങ്ങള്‍ അനിവാര്യമാണ്. അടുക്കളതോട്ടങ്ങളും ജൈവകൃഷിയും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ജൈവ കരിവേപ്പുകൂടെ നട്ട്പരിപാലിക്കാന്‍ നമുക്ക് ശ്രമിക്കാം

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate