অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവകം "എ" ധാരാളമുള്ള കറിവേപ്പില

ജീവകം "എ" ധാരാളമുള്ള കറിവേപ്പില

നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.  വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത്വിഷ ശമനത്തിനു നല്ലതാണ്.കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കെല്ലാം ഉപയോഗിക്കാം. കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക.  ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗിമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാന്‍കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി. ദഹനശക്തി വര്‍ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്. കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും.

കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.  പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെ ആവര്‍ത്തിക്കണം. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്‍ക്കും.
വിഷം പുരണ്ടാല്‍ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്‍ ഫലസിദ്ധി ഉറപ്പാണ്. ഇതിന് ഉദരരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. കറിവേപ്പില ചതച്ചിട്ട് താറാവു മുട്ട എണ്ണ ചേര്‍ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക് ശമനമുണ്ടാകും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate