অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചീരക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചീരക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചീരക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ജൂണ് മുതല് നവംബര് വരെയുള്ള മാസങ്ങളില് കൃഷി ഒഴിവാക്കുക. മഴ കൂടിയാല് ചെടിയുടെ വളര്ച്ച കുറയും. ഇലപ്പുള്ളി രോഗം കൂടും.
  2. നല്ല സൂര്യപ്രകാശം 8 മണിക്കൂറെങ്കിലും കിട്ടുന്ന തുറസ്സായ സ്ഥലം തന്നെ തിരഞ്ഞെടുക്കണം
  3. മണ്ണ് ഒരടി ആഴത്തില് കിളച്ച് കട്ടകള് നന്നായി ഉടച്ച് പൊടി രൂപത്തിലാക്കണം.
  4. ഒരു സെന്റ് സ്ഥലത്തേക്ക് 200 കിഗ്രാം അഴുകിപ്പൊടിഞ്ഞ ചാണകം മണ്ണുമായി ചേര്ത്തുകൊടുക്കണം. പകരമായി നന്നായി പൊടിഞ്ഞ എല്ലു പൊടിയുമാകാം. കുറഞ്ഞയളവില് കോഴിവളവും ചേര്ത്തുകൊടുക്കാം.
  5. മണ്ണിനെ സമ്പുഷ്ടമാക്കാന് അടിവളത്തോടൊപ്പം ഒരു സെന്റിന് 50 ഗ്രാം അസോസ്പൈറില്ലം, 50 ഗ്രാം ഫോസ്ഫോ ബാക്റ്റീരിയ എന്നിവയും അടിവളത്തോടൊപ്പം ചേര്ത്തു നല്കാം.
  6. ഒരു സെന്റിലേക്ക് 6-8 ഗ്രാം വിത്തു മതിയാകും. ഇരുപതിരട്ടി മണലുമായി ചേര്ത്ത് ദ്വാരമിട്ട അടപ്പുള്ള ഒരു മിനറല് വാട്ടര് ബോട്ടിലില് ഇട്ട് അടിവളമിട്ട് പാകപ്പെടുത്തിയ സ്ഥലത്ത് കുലുക്കി വിതറിക്കൊടുക്കാം.
  7. ആറിരട്ടി നേര്പ്പിച്ച ഗോമൂത്രം, ബയോഗ്യാസ് സ്ലറി, പത്ത് ലിറ്റര് വെള്ളത്തില് ഓരോ കിലോ വീതം പച്ചച്ചാണകം, കടലപ്പിണ്ണാക്ക് എന്നിവ ചേര്ത്ത് 5 ദിവസം ഇളക്കി, 6-ാം ദിവസം ഇരട്ടി വെള്ളം ചേര്ത്തത്, 10 ഗ്രാം യൂറിയ ഒരു ലിറ്റര് വെള്ളത്തില് കലക്കിയത് എന്നിവ ആഴ്ചയിലൊരിക്കല് തടം കുതിര്ക്കാനായി ഉപയോഗിച്ചാല് നല്ല വളര്ച്ച ലഭിക്കും.
  8. പറിച്ചു നടുകയാണെങ്കില്  20-25 സെന്റീ മീറ്റര് അകലത്തില് നടണം.
  9. ഇലപ്പുള്ളി രോഗം വരാതിരിക്കാന് പച്ച, ചുവപ്പ് എന്നീ ചീരയിനങ്ങള് ഇടകലര്ത്തി നടാം.
  10. രോഗപ്രതിരോധത്തിന്, വൈകുന്നേരം 5 മണി കഴിഞ്ഞ് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര് വെള്ളത്തില് കലക്കി പച്ചച്ചാണകത്തെളിയോടൊപ്പം ചേര്ത്ത് ഇലകളില് തളിച്ചുകൊടുക്കും.
  11. നാടന് മഞ്ഞള്പ്പൊടി (32 ഗ്രാം), അപ്പക്കാരം (8 ഗ്രാം), പാല്ക്കായം (40 ഗ്രാം) എന്നിവയടങ്ങിയ മിശ്രിതം 10 ലിറ്റര് വെള്ളത്തില് കലക്കി ഇലകളില് മുന്കരുതലായി തളിക്കാം.
  12. ഇലപ്പുള്ളി രോഗമുണ്ടെങ്കില് തളിച്ച് നനയ്ക്കുന്നത് ഒഴിവാക്കണം.
  13. ഇലപ്പുള്ളി രോഗമുണ്ടെങ്കില് തളിച്ച് നനയ്ക്കുന്നത് ഒഴിവാക്കണം.
  14. ഡിസംബര് മുതല് മെയ് മാസം വരെ 3-4 തവണ ചീര കൃഷി ചെയ്യാവുന്നതാണ്.

കടപ്പാട് : കൃഷി അറിവുകൾ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate