অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂവ പൊടി തയ്യാറാക്കുന്ന വിധം

കൂവ പൊടി തയ്യാറാക്കുന്ന വിധം

കൂവ പ്രധാനമായും മൂന്നു തരം ഉണ്ട് . നീല കൂവ , മഞ്ഞ കൂവ , വെള്ള കൂവ .പൊടി സംസ്കരിച്ചെടുക്കുന്ന രീതി എല്ലാത്തിനും ഒരുപോലെയാണ് .

പാകമായ കിഴങ്ങു പറിച്ചെടുത്ത് വേരുകൾ ചെത്തിമാറ്റുക. തുടർന്ന് നന്നായി വെള്ളത്തിൽ കഴുകി, കിഴങ്ങിൽ പറ്റിയിട്ടുള്ള മണ്ണ് കളയണം, വെള്ള കൂവ യാണെങ്കിൽ ഉണങ്ങിയ തൊലി പൊളിച്ചു കളയണം , മഞ്ഞ നീല കൂവകളുടെ തൊലി കളയണ്ട ആവശ്യമില്ല . തുടർന്ന് കൂവ നന്നായി അരച്ചെടുക്കണം .

കൂവ അരക്കാനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രിക് യന്ത്രം ഉണ്ടാക്കിയെടുത്തിട്ടുണ്ട് . അല്ലെങ്കിൽ അതിനായി ഒരുവിധം കട്ടിയുള്ള , ഒന്നര അടി നീളവും ഒരടി വീതിയും ഉള്ള തകര പാട്ടയിൽ ആണി ഉപയോകിച്ച് അടുത്തടുത്ത് തുളയിടുക(അരിപ്പ പോലെ ). അതിനെ അര ഇഞ്ച് കട്ടിയുള്ള തടിയുടെ ഫ്രൈമിൽ അടിച്ചുറപ്പിക്കുക . തുളവീ ണ് മുള്ള് പോലുള്ള ഭാഗത്ത് കൂടെ കൂവ ഉരചെടുക്കണം. ഇങ്ങനെ കിട്ടുന്ന കൂവ വലിയൊരു പത്രത്തിലേക്ക് നന്നായി വെള്ളം ചേർത്ത് കലക്കി സത്ത് പൂർണ്ണമായും പിഴിഞ്ഞെടുക്കുക . തേങ്ങാപാൽ പിഴിഞ്ഞ് എടുക്കുന്ന പോല തന്നെ .തുടർന്ന് ഒട്ടും ചണ്ടിയില്ലാത്ത വിധം അരിച്ചെടുക്കുക (ഇഴ അടുപ്പമുള്ള തോർ ത്ത് ഉപയോകിക്കുകയാണ് ഉത്തമം ) .

കൂവ പിഴിഞ്ഞെടുക്കുമ്പോൾ നന്നായി വെള്ളം ചേർക്കണം . 5 കിലോ കൂവക്ക് ഏകദേശം 7-8 ബക്കറ്റ് വെള്ളം .തുടർന്ന് അരിച്ചെടുത്ത കൂവ വെള്ളം പാത്രത്തിലാക്കി അനക്കാതെ മൂടി വെക്കണം . 2-3 മണിക്കൂർ കഴിയുമ്പോൾ നൂറ് അടി ഭാഗത്ത് അടിയും . അപ്പോൾ സൂക്ഷിച്ച് തെളി വെള്ളം മാത്രം ഊറ്റി കളയുക. അതിനുശേഷം വീണ്ടും നല്ലത് പോലെ വെള്ളം ചേർത്ത് നൂറ് നന്നായി ഇളക്കിയശേഷം വീണ്ടും 2-3 മണിക്കൂർ അനക്കാതെ വക്കുക . ഈ പ്രക്രിയ 4 പ്രാവിശ്യം ചെയ്യണം . 4 പ്രാവിശ്യം കഴിയുമ്പോൾ വെള്ളം നന്നായി തെളിയും . അങ്ങനെ അവസാനം പ്രവിശ്യം വെള്ളം പൂർണ്ണമായി ഊറ്റി കളയുക . ഈ നൂറ് അടിഞ്ഞതിനു മുകളിൽ ഒരു ചെറിയ പാളി ചീത്ത പൊടി ഉണ്ടാകും(കാര) അത് സൂക്ഷിച്ചു ചിരണ്ടി കളയണം . ഇങ്ങനെ കിട്ടുന്ന നൂറ് ഒരു പരന്ന പത്രത്തിലോ വൃത്തി യുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെ മുകളിലോ വളരെ കട്ടികുറച്ചു പരത്തി വെയിലത്ത് വച്ച് ഉണക്കി എടുക്കണം. നല്ല വെയിലുള്ള കാലാവസ്ഥയിൽ 2-3 ദിവസം വെയിലിൽ ഉണക്കി വെള്ളത്തിന്റെ അംശം പൂർണ്ണമായി മാറിക്കഴിയുമ്പോൾ ശുദ്ധമായ കൂവ പൊടി തയ്യാർ .

കടപ്പാട് : ലിജോ ജോസഫ്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate