অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കായികപ്രവർധനത്തിന്റെ ഗുണങ്ങൾ

കായികപ്രവർധനത്തിന്റെ ഗുണങ്ങൾ

പണ്ടൊക്കെ നമുക്ക് വിത്തിൽ നിന്നും കൊമ്പുകുത്തിയാൽ മുളയ്ക്കുന്നതിൽ നിന്നും വേരുപൊട്ടിമുളയ്ക്കുന്നതിൽ നിന്നും മാത്രമാണ് പുതുസസ്യത്തെ നിർമിക്കാൻ കഴിയുകയെന്ന ധാരണയായിരുന്നു. എന്നാൽ, ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും വളർച്ചയോടെ ഹൈടെക് വിത്തുകളും അന്തകവിത്തുകളും നവീന പ്രവർധന രീതികളും  കൃഷിയെ അപ്പാടെ മാറ്റിയിരിക്കുന്നു. വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉത്പാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും തൈകളുടെ വിവിധരീതിയിലുള്ള ഉത്പാദനത്തിലേക്ക് കർഷകരെയും ശാസ്ത്രത്തെയും കൊണ്ടെത്തിച്ചു. ഇപ്പോൾ വിത്തുകൾ ഒഴികെ സസ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തൈകൾ ഉത്പാദിപ്പിച്ച് തൈകൾ നട്ടുവളർത്തി കൃഷിചെയ്യുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വിത്തിൽ നിന്ന് സ്വാഭാവികമായിമുളച്ചുപൊന്തി വിളവു തരുന്നവയെക്കാൾ ഇവയ്ക്ക് മേന്മകൾ പലതുണ്ട്.

വിത്താണ് സാധാരണമായി പുതിയ തൈകൾ ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചു വരാറ് അതിനുപകരം സസ്യത്തിന്റെ ഇല, തണ്ട്, വേര്, തുടങ്ങിയ ഭാഗങ്ങൾ ഉപയോഗിച്ച് തൈകൾ ഉത്പാദിപ്പിക്കുകയും അവ കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന രീതിയാണ് കായികപ്രവർധനത്തിൽ ഉൾപ്പെടുത്തുന്നത്. നവീനരീതിയിൽ കോശങ്ങൾ ഉപയോഗിച്ചും ഇത് ചെയ്തുവരുന്നുണ്ട്. പച്ചക്കറിതൈകൾ നവീനമായ രീതിയിൽ ഉത്പാദിപപ്പിച്ച് കർഷകൾക്ക് വിതരണം ചെയ്യുന്നരിതി ആദയം തുടങ്ങിയ ഇസ്രയേലിൽ ഇത്തരം നവീന ഉത്പാദന രീതികൾ നിലവിലുണ്ട്.

വിത്തിന്റെ ഉത്പാദനം തീരേ സാധ്യമല്ലാത്ത ചെടികളിലാണ് കായികപ്രവർധനം മുൻകാലങ്ങളിൽ നടത്തിവന്നിരുന്നത്  എന്നാൽ, മാതൃചെടിയുടെ എല്ലാ മേന്മകളും നിലനിർത്താനാവുമെന്ന് തെളിയിക്കപ്പെട്ടതോടെ മറ്റ് കാർഷികവിളകളിലും ഇത് ഉപയോഗിക്കാൻ തുടങ്ങി. മാതൃസസ്യത്തിന്റെ എല്ലാഗുളങ്ങളും നിലനിർത്താമെന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന തൈകൾ വിത്തു മൂലം തയ്യാറാക്കപ്പെടുന്ന തൈകളെക്കാൾ പെട്ടെന്ന് കായ്ക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ഒട്ടേറെപ്പേർ, റബ്ബർ, പ്ലാവ് മാവ് തുടങ്ങിയ വിളകളിൽ മാതൃസസ്യത്തിന്റെ തനിമ നിലനിർത്താനും വളരെപ്പെട്ടെന്നുതന്നെ ഫലം ലഭിക്കാനും കായിക പ്രവർധനം ഉപയോഗിച്ചുവരുന്നു.

പ്രത്യേക കാലാവസ്ഥയിൽ മാത്രം വളർന്ന് കായ് ഫലം തരുന്ന ചില സസ്യങ്ങളുണ്ട് അവയെ മറ്റ് കാലാവസ്ഥവസ്ഥകളിൽ വളർത്തി കായ്പ്പിക്കാനും ഈ രീതി ഫലവത്താണ്. അതേ കാലാവസ്ഥയിൽ വളരുന്ന മറ്റ് ചെടികളോട് ഒട്ടിച്ചും മുകുളനം നടത്തിയുമാണ് ചെടികൾ ഇങ്ങനെ തയ്യാറാക്കുക.

വലിയ ഉയരത്തിൽ പോകുന്ന ചെടികളുടെ വലിപ്പം കുറയ്ക്കാനും കായികപ്രവർധനം ഉപകാരപ്പെടുന്നുണ്ട്. ഏകലിംഗപുഷ്പങ്ങളുള്ളതിൽ ആൺചെടിയെ പെൺചെടിയാക്കാനും(ജാതിച്ചെടികൾ) ഇത് ഉപയോഗിച്ചുവരുന്നു. സസ്യങ്ങളുടെ വളർച്ചയിൽ പല വൈകല്യങ്ങളും സാധാരണയായിക്കണ്ടുവരുന്നു അത് ഒഴിവാക്കാൻ ഇങ്ങനെ സസ്യഭാഗങ്ങൾകൊണ്ട് പ്രവർധനം നടത്തുന്ന രീതിക്ക് കഴിയുന്നുണ്ട്. വലിയ വലിയ ഹൈടെക് നഴ്‌സറികളിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചെടികൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രവർധനരീതി ഇതാണ്.

എന്നാൽ ഗുണങ്ങളെപ്പോലെത്തന്നെ ചില്ലറ ദോഷങ്ങളും ഉണ്ട്. ഒട്ടിച്ചവ വിട്ടുപോവൽ, ചെടികളുടെ ആയുർദൈർഘ്യത്തലുള്ളകുറവ് എന്നിവയാണത്. പക്ഷേ അപൂർവ ജനുസ്സുള്ള ഇനങ്ങളുടെ  സംരക്ഷണവും സമയമില്ലാത്ത ലോകത്തെ കൂടുതൽ വിളവും കായികപ്രവർധനത്തിന്റെ മേൻ്മ കൂട്ടിക്കൊണ്ടേയിരിക്കുന്നു.

പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 6/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate