অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കസ്തൂരി മഞ്ഞൾ

കസ്തൂരി മഞ്ഞൾ

മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല്‍ ചര്‍മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള്‍ പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള്‍ തന്നെയായിരുന്നു. കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഫലം ലഭിയ്ക്കുന്നതാകട്ടെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു. ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരംകാരണം അത്രയേറെ പ്രാധാന്യമായിരുന്നു കസ്തൂരി മഞ്ഞളിന് ഉണ്ടായിരുന്നത്. കസ്തൂരി മഞ്ഞള്‍ വലിയ തോതില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു മണ്ണുത്തി കാർഷിക ഗവേഷണയൂണിവേഴ് സിറ്റിയിൽ നിന്ന് വാങ്ങിയ യഥാർത്ഥ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ വിത്ത് വിളവെടുത്തത്ക സ്തൂരിമഞ്ഞള്‍ (കുര്‍കുമ ആരോമറ്റിക്ക (curcuma aromatica ) ഒരു ഔഷധ - സുഗന്ധ - സൗന്ദര്യസംവര്‍ദ്ധക വിളയാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിൻ്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണ് ഔഷധയോഗ്യമായ ഭാഗം

കസ്തൂരിമഞ്ഞളിന്‍റെ വ്യാജന്‍ - മഞ്ഞകൂവ കസ്തൂരിമഞ്ഞള്‍ കൃഷി ക്രമേണ അപ്രത്യക്ഷമായതിനാല്‍ വന്യമായ കാടുകളില്‍ വളരുന്ന മഞ്ഞകൂവയെ വിളവെടുപ്പ് കാലത്ത് വെട്ടിയെടുക്കുകയെ വേണ്ടൂ.

കസ്തൂരിമഞ്ഞളിന്‍റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന വൈലറ്റ് രേഖകള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടാവുകയില്ല .

കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്‌. കസ്തൂരിമഞ്ഞളിന്‍റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില്‍ ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ്

സൗന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്.

കസ്തൂരിമഞ്ഞള്‍പൊടിയും പാല്‍പൊടിയും പനിനീരും കൂടി കലര്‍ത്തി തയ്യാറാക്കിയ കുഴമ്പ് മുഖകാന്തി വര്‍ദ്ധനവിന് ഏറ്റവും അനുയോജ്യമായതാണ്.

മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു.

ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും.

അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്.

കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.

പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു.

കസ്തൂരി മഞ്ഞള്‍ വീട്ടിലും കൃഷിച്ചെയാം

മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം.

നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം.

ഇതിന്‍റെ ഉപയോഗ്യമായ ഭാഗം മണ്ണിനടിയില്‍ വളരുന്ന ഭൂകാണ്ഡ മായ പ്രകങങ്ങള്‍ ആണ്. ഏകദേശം 90 സെ . മീറ്ററോളം ഉയരത്തില്‍ വളരുന്ന കസ്തൂരിമഞ്ഞള്‍ വാര്‍ഷിക വിളയായാണ് കൃഷി ചെയ്യപ്പെടുന്നത് .ഒരു ചുവട്ടില്‍ നിന്നും 200 ഗ്രാം മുതല്‍ 400 ഗ്രാം വരെ പ്രകങങ്ങള്‍ ലഭിക്കും .പ്രകങങ്ങള്‍ നടുന്നതു മുതല്‍ ഏകദേശം ആറര മുതല്‍ ഏഴ് മാസം കൊണ്ട് കസ്തൂരി മഞ്ഞളിന്‍റെ വിളവെടുക്കാം . കസ്തൂരി മഞ്ഞളിന്‍റെ വേരും പ്രകങങ്ങളും മിക്കവാറും 30 സെ.മിറ്റര്‍ മേല്‍മണ്ണില്‍ തന്നെയായതു കൊണ്ട് തെങ്ങിന്‍ തോപ്പുകളില്‍ അനുയോജ്യമായ വിളയാണ് .

ചെടിച്ചട്ടികളും പ്ലാസ്റ്റിക്ക്ബാഗുകളിലും ഒഴിഞ്ഞ പ്ലാസ്റ്റിക് അരിച്ചാക്കുകളിലും ഇത് കൃഷി ചെയ്യാം . ഇതിലേക്കായി 1: 1: 1 അനുപാതത്തില്‍ മേല്‍മണ്ണ്‍ ,ആറ്റുമണല്‍ ,ചാണകപൊടി , എന്നിവ നന്നായി കൂട്ടികലര്‍ത്തിയ മിശ്രിതം ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുന്‍പ് രണ്ട് ശതമാനം വീര്യമുള്ള (രണ്ട് ഗ്രാം സ്യൂടോമോണസ് നൂറ് മി. ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് )സ്യൂടോമോണസ് ലായനിയില്‍ മുപ്പത് മിനിട്ട് മുക്കി വയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും .പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തുകയും ലഭ്യത അനുസരിച്ച് ജൈവവളങ്ങള്‍ രണ്ട് മൂന്ന് മാസം വളര്‍ച്ചയെത്തുമ്പോള്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ് .

അനുയോജ്യമായ വരുമാന മാര്‍ഗ്ഗവും മൂല്യവര്‍ദ്ധിതതവുമാണ്

ഇതിന്‍റെ പ്രകന്ദങ്ങൾ അരിഞ്ഞ് ഉണക്കിയെടുത്ത ചിപ്സുകള്‍ ആണ് അസംസ്കൃത വസ്തു. നന്നായി ഉണങ്ങിയ ചിപ്സുകള്‍ മിക്സിയില്‍ പൊടിച്ച് എടുക്കാം. ഒരു കിലോഗ്രാം കസ്തൂരിമഞ്ഞള്‍ പൊടി ലഭിക്കാന്‍ ഏകദേശം ആറു കിലോഗ്രാം പച്ചകസ്തൂരിമഞ്ഞള്‍ പ്രകങ്ങം ആവശ്യമാണ്. കസ്തൂരിമഞ്ഞള്‍ മഞ്ഞള്‍ പൊടിയെ കട്ടിയുള്ള പോളിത്തീന്‍ കവറില്‍ 25 ഗ്രാം, 50 ഗ്രാം വീതമുള്ള പാക്കറ്റിലാക്കി ലേബല്‍ ചെയ്ത് വിപണനം നടത്താം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate