অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഒറ്റമൂലി: ബ്രഹ്മി

ഒറ്റമൂലി: ബ്രഹ്മി

ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും. ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.മുത്തിളും ബ്രഹ്മിയും ചേർത്ത് കൽക്കമാക്കി കഴിക്കുന്നത് കുട്ടികളിലെ ബുദ്ധിശക്തി വർദ്ധിപ്പിക്കും ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ലഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളംഎന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി.ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ളനടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളംഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നുതുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷംവിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന്അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച്ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായിബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ്നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate