অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറിയാം തുളസിയെ

പണ്ട് ഇന്നത്തെ പാകിസ്താനിലെ തക്ഷശിലയെന്ന ഭാരതീയ പുരാതന സർവകലാശാലയിൽ ഒരു ഗവേക്ഷണവിദ്യാർഥി പഠനത്തിനെത്തി. അതിവിചിത്രമായ ഒരു പഠനഗവേഷണത്തിനാണ് അയാൾ നിയോഗിക്കപ്പെട്ടത്. ലോകത്തുള്ള എല്ലാ സസ്യങ്ങളെയും കുറിച്ച് പഠിച്ച് ഒരു രിതിയിലും മനുഷ്യർക്കോ മറ്റ് ജന്തുക്കൾക്കോ ഉപയോഗ്യമല്ലാത്ത ഏതെങ്കിലുമൊരു ചെടി കണ്ടെത്തുകയെന്നതായിരുന്നു ആ നിയോഗം. ഇന്നത്തെപ്പോലെ 'ഓൺലൈൻ ഗവേഷണം'  സാധ്യമല്ലാതിരുന്ന അന്ന് ഒട്ടേറെ വർഷങ്ങൾ നിരവധി നാടുകളിൽ ആ വിദ്യാർഥി അലഞ്ഞു പലക്ലേശങ്ങളും സഹിച്ച് അവസാനം തന്റെ ഗവേഷണപ്രബന്ധം അദ്ദേഹം സർവകലാശാലയിൽ സമർപ്പിച്ചു. ലോകത്ത് ഒരുവിധത്തിലെങ്കിലും ഒരുചെറിയ ഉപയോഗമെങ്കിലുമില്ലാത്ത ഒരു പുൽനാമ്പുപോലും ഇല്ലെന്നായിരുന്നു ആ കണ്ടുപിടിത്തം. ചരകനെന്ന നമ്മുടെ പുരാണ ഋഷിയായിരുന്നു് ആ വിദ്യാർഥി. ചരകസംഹിതയാണ് ആ ഗവേഷണപ്രബന്ധം. കഥയെന്തായാലും ആയുർവേദമെന്ന മഷത്തായ പ്രസ്ഥാനത്തിന്റെ നാന്ദിയായിരുന്നു ആപഠനം.
ലോകത്തുള്ള എല്ലാചെടികൾക്കും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗമുണ്ടെന്നത് സത്യം. നമ്മുടെ ആയുർവേദത്തിന്റെ മഹിമയതാണ്. നമ്മുടെ ചുറ്റും കാണുന്ന ആയുർവേദ സസ്യങ്ങളെക്കുറിച്ച് പരിചയപ്പെടാം

തുളസി



മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവിക്ക് സരസ്വതി ശാപംനിമിത്തം് ഭൂമിയിൽ തുളസയെന്നപേരിൽ ധർമജ രാജാവിന്റെ പുത്രിയായി ജനിച്ചുവെന്നും പിന്നിട് ശാപമോക്ഷം ലഭിച്ച് വൈകുണ്ഠത്തിലേക്ക് തിരിക്കുമ്പോൾ ദേവിയുടെ മുടി തുളസിച്ചെടിയായി മാറിയെന്നുമാണ്  പത്മപുരാണത്തിൽ പറയുന്നത്.
ഹിന്ദുവിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ലസുഗന്ധവും ഔഷധഗുണവും ഏറെയുള്ള ഒന്നാണ് തുളസി.
പ്‌ളാനേറ്റേ സാമ്രാജ്യത്തിലെ ഒസിമം ജനുസ്സിൽപ്പെട്ട ലാമിയേസിയേ കടുംബക്കാരനാണ് ഒസിമം സാങ്്ം പന്ന ശാസ്ത്രനാമമുള്ള നമ്മുടെ തുളസി. സംസ്‌കൃതത്തിൽ സുരസ, ഗ്രാമ്യ, ഗൗരി, ഭുത്ഘനി, സുലഭ, ബഹുമഞ്ജരി, എന്നിങ്ങനെ ഒട്ടേറെ പേരുകളിൽ വിളിക്കപ്പെടുന്ന തുളസിക്ക് ഹിന്ദിയിൽ തുലസി, തെലുങ്കിൽ തുളുചി, തമിഴിൽ തുളചി ന്നെിങ്ങനെ പറയപ്പെടുന്നു.
രണ്ടുതരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്.
കരിനീലത്തണ്ടും കരിഞ്ഞനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു. ബെംഗളൂരുവിലെ ബയോളജിക്കൽ സയൻസസിന്റെ ദേശീയകേന്ദ്രം 2014-ൽ നടത്തിയ  ഗവേഷണങ്ങൾ തുളസിയെന്ന ചെടിയുടെ അദ്ഭുതസിദ്ധികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കി. ആന്റി ബാക്ടീരിയലിായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, എന്നീഗുണങ്ങളും കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. തുളസിയിൽ കർപ്പൂരത്തോട് സാമ്യമുള്ള ബാസിൽ കാംഫർ എന്ന തൈലം അടങ്ങിയിരിക്കുന്നു.

കൃഷി ചെയ്യാം

പണ്ട് നമ്മുടെ തുളസിത്തറകളിലും അമ്പലവളപ്പിലും മാത്രം ഒതുങ്ങിയിരുന്ന തുളസിയുടെ ആയുർവേദപരവും ശാസ്ത്രിയവും വ്യാവസായികമായി മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങൾ മനസ്സിലാക്കിയ കാർഷികലോകം അതിനെ വ്യാവസികമായി കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തമിഴനാട്ടിലെ പല കർകരും തൂത്തുക്കുടിയിൽ പ്രധാനമായും  ദേശീയ മിഷൻഫോർ മെഡിസിനൽ പ്ലാന്റ്‌സിന്റെ സഹായത്തോടെ തുളസിക്കൃഷി ആരംഭിച്ചിരിക്കുന്നു.
നമ്മുടെ പുരയിടങ്ങളിൽ താനെ മുളച്ചുവന്നിരുന്ന തുളസി വിത്തിലൂടെയാണ് മുളയക്കുന്നത് ചെടിക്ക് മുക്കാൽ മീറ്റർ മുതൽ ഒരു മീറ്റര വരെ നീളംവെക്കും. ചെടിയുടെ തണ്ടുകൾക്ക് വെള്ളകലർന്ന് പച്ചനാറ്റമോ കരിഞ്ഞനീലനിറമോ ആയിരിക്കും. സമുഖമായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് 5-6 സെമീനിളം കാണും. ഇലയുടെ തൂമ്പിൽ നിന്ന് മുളച്ചുവരുന്ന കതിരുകൾ മൂന്നെണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന തണ്ടിൽ സമവിന്യാസത്തിൽ ഒട്ടേറെ ശാഖകൾ കണ്ടുവരുന്നു അതിലാണ് ഇളം നീലനിറത്തിലും പച്ചനിറത്തിലുമുള്ള പൂക്കളുണ്ടാകുന്നത്. പൂക്കൾക്ക് നാല് കേസരങ്ങളുണ്ടാകും. മഞ്ഞയോ ചുവപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും ചെടിക്ക് സമൂലവും നല്ല
സുഗന്ധമായിരിക്കും.
കാർഷികാവശ്യത്തിനായി ശേഖരിച്ചവിത്തുകൾ ചാണകം മണൽ എന്നിവ കൂട്ടിക്കലർത്തിയ പൊടിമണ്ണിൽ വിതറി ചെറുനന നൽകി മുളപ്പിച്ചെടുക്കാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേർത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളർത്തിയെടുക്കാം. പറച്ചുനടുന്നസഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്ക്ണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം ചില കർഷകർ ചെടി തഴച്ചുവളരാൻ യൂറിയയും നൽകാറുണ്ട്. ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ദിവസവും നന നിർബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.
നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് തുളസി. എന്നാലും ചിലപ്പോൾ ചിലചെടികൾക്ക് രോഗങ്ങൾ വരാറുണ്ട് ചിലതിനെ കീടങ്ങൾ ആക്രമിക്കാറുമുണ്ട്. അവയെസംരക്ഷിക്കാൻ സാധാരണ പച്ചക്കറികൾക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികൾ തന്നെ ഉപയോഗിക്കാം.
ഇല ചുരുളൽ, വേരുചീയൽ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന തടത്തിൽ കൂടുതൽവെള്ളം നിർത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി.

ഔഷധഗുണങ്ങൾ


ആയിരക്കണക്കിന് കൊല്ലം മുമ്പുതന്നെ ആയുർവേദ ഭിഷഗ്വരന്മാർ തുളസിച്ചെടി യിലെ അമൂല്യമായ ഔഷധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലും ഇതിനെക്കുറിച്ച് പരാമർശമുണ്ട്. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചുവരുന്നു. ലിനോലിക് ആസിഡ്, റോസ് മാരിനിക് ആസിഡ്, ഇഗുനോൾ, കർവാക്കോൾ, ലിനാലോൾ, കാരിയോഫൈലിൻ തുടങ്ങിയ രാസവസ്തുക്കളടങ്ങിയിരിക്കുന്നു. ഇ-കോളി ബാക്ടീരിയയ്‌ക്കെതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി. ശ്രീലങ്കയിൽ തുളസിനീര് മികച്ച കൊതുകുനശീകരണിയായലേപനമാണ്.
തൊണ്ടവേദന, ചുമ, ഉദരരോഗങ്ങൾ, എന്നിവയ്ക്ക്  മികച്ച മരുന്നുകൾ തുളസിയിൽനിന്ന് ഉണ്ടാക്കിവരുന്നു. ത്വക്‌രോഗങ്ങൾ, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താൽ മതി. ് പത്തുമില്ലി തുളസിനീര് സമം തേനിൽച്ചേർത്ത് കുടിക്കുക വസൂരിശമനത്തിന് പണ്ടുമുതലേ ചെയ്തുവന്നിരുന്നു. നല്ലൊരു വിഷഹാരിയാണ് തുളസി. മഞ്ഞൾ, തഴുതാമയില, തുളസിയിലയും പൂവും എന്നിവ അരച്ച് വിഷമേറ്റഭാഗത്ത് തേച്ചുപിടിപ്പിക്കുകയും 6 ഗ്രാം വീതം നിത്യേന അകത്തുകഴിക്കുകയും ചെയ്താൽ വിഷം ശമിക്കും. പകർച്ചപ്പനി പകരാതിരിക്കാൽ തുളസിയില തിരുമ്മി മണത്താൽ സാധിക്കും. തുളസിയിലയിട്ടവെള്ളം രണ്ടുതുള്ളിവീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണിന് ശമനമുണ്ടാകും. എട്ടുകാലി വിഷത്തിന് പച്ചമഞ്ഞൾ തുളസിനീരിൽ അരച്ചു പുരട്ടിയാൽ വിഷം ശമിക്കും. വയറുകടി, മഞ്ഞപ്പിത്തം, മലേറിയ എന്നിവയുടെ ശമനത്തിന് അതിരാവിലെ ഒരു ടീസ്പൂൺ കുടിക്കുന്നത് നല്ലതാണ്
ഇത്രയുമല്ല ഇതിലുമെത്രയോ ഗുണങ്ങളുള്ളതാണ് തുളസി അതിന്റെ പ്രധാന്യം കണ്ടറിഞ്ഞ് അതിന്റെ കൃഷി വ്യാപകമാക്കാം.

പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 7/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate