অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അധിക വരുമാനം നേടാന്‍ കദളി വാഴ കൃഷി

അധിക വരുമാനം നേടാന്‍ കദളി വാഴ കൃഷി

ഹൈന്ദവ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏക വാഴകുല എന്ന് പറയുന്നത്കദളി കുലയാണ് .
കദളി കുലയ്ക്കു മറ്റ് വാഴക്കുലകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്‍റെ രുചിയിൽ കദളി ഏറ്റവും മുന്നിലാണ്. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു . അതിനാലാണ് കദളി വാഴയെ വാഴകളിലെ രാജാവ്‌ ഏന്നുപറയുന്നത്.  കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട് ഇവയുടെ പഴങ്ങള്‍ക്ക്.
*ഇന്ന് കദളി വാഴ കൃഷി ചെയ്യുന്നതുവഴി നമുക്ക് തെറ്റല്ലാത്ത ഒരു വരുമാനം നേടിയെടുക്കാന്‍ സാധിക്കും . പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് ഇവയുടെ വില്‍പ്പന കുടുതലായും നടക്കുന്നത് എന്നത് വളരെ ശ്രദ്ധ്യയമായ ഒരു കാര്യമാണ്.
ശബരിമല  സിസണില്‍ ആണ് ഇവയുടെ മാര്‍ക്കറ്റു കുടുതലായും .  കിലോ തുക്കത്തെക്കാട്ടിലും ഓരോ പഴത്തിനാണ് നമുക്ക് വില ലഭിക്കുക .
*അങ്ങാടി മരുന്നുകളിലും പലതരം ലേഹ്യം ഉണ്ടാക്കുന്നതിനും ഇവ ഉപയോഗിക്കുന്നതിനാല്‍  എല്ലാ കാലത്തും ഇവയ്ക്കു ആവശ്യക്കാരുണ്ട്.* എന്നിരുന്നാലും നമ്മുടെ അടുത്തുള്ള വിപണന സാധ്യത നല്ലവണ്ണം മനസ്സിലാക്കി കൃഷി ചെയ്യുന്നതാണ്‌ ഉചിതം.
അതുപോലെ കദളി വാഴപഴം  ഉണക്കി വിപണനം നടത്തുന്നതു വഴി നമുക്ക് നല്ലൊരു വരുമാനം കദളി വാഴ കൃഷിയില്‍ നിന്നും നേടിയെടുക്കാന്‍ സാധിക്കും.
നടില്‍ രിതി
ഏത്ത വാഴ നടുന്നതുപോലെ തന്നെയാണ് സാധാരണയായി കദളി വാഴയും നടാറുള്ളത് .  തള്ളവാഴയില്‍നിന്നും അടർത്തി മാറ്റിയ പിള്ളക്കന്നാണ് നടാനായി ഉപയോഗിക്കുന്നത് ( ഇപ്പോള്‍‌ ടിഷു കള്‍ച്ചര്‍വാഴ വിത്തുകള്‍ വിപണിയില്‍ ലഭ്യമാണ്)
രണ്ടരയടി വീതിയിലും ഒന്നരയടി താഴ്ചയുമുള്ള വാഴ കുഴി ഏടുത്തതിനു ശേഷം അടിവളമായി  ഏതെങ്കിലും ജൈവവളവും (ചാണകപ്പൊടി/ ആട്ടിന്‍വളം) ഒരുകൈ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും ഇട്ടാണ് വാഴക്കന്നു നടേണ്ടത്‌ . ഇങ്ങനെ നടുന്ന വാഴക്കന്നു 7  മാസം കൊണ്ട് വളര്‍ച്ച പുര്‍ത്തിയാക്കി  കുമ്പ് വരികയും  3  - മാസംകൊണ്ട്  കൊല വെട്ടാന്‍ പാകമാകുകയും ചെയ്യും.
വിപണന സാധ്യത
അങ്ങാടികടകള്‍ ,  അമ്പലങ്ങള്‍ , വാഴപ്പിണ്ടി പഴം തുടങ്ങിയവയുടെ  മുല്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കൊക്കെ വിപണന സാധ്യതയുള്ളതാണ്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate