অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അക്കായി; പോഷക സമൃദ്ധ ഫലവർഗ്ഗം

അക്കായി; പോഷക സമൃദ്ധ ഫലവർഗ്ഗം

ഏറ്റവും കൂടുതൽ പ്രോട്ടീൻ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷൻ പഴവർഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയിൽ കവുങ്ങുപോലെയാണ്.  ധാരാളം പോഷകങ്ങൾ പഴത്തിലും ഇതിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൊടിയിൽ 533.9 കലോറി ഊർജം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ, കാത്സ്യം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ തുടങ്ങി അനേകം പോഷകമൂലകങ്ങളുടെ അമൂല്യ കലവറയാണ് ഈ ഫലം. എൽ ഡി കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ട്യൂമർ, കാൻസർ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായകം തന്നെ. മൂല്യവർധിത ഉൽപ്പന്നമായ അക്കായി ഓയിലിനും വൻ ഡിമാൻഡ്തന്നെ.

നല്ല സൂര്യപ്രകാശവും നീർവാർച്ചയും’ ജൈവസമ്പന്നവുമായ മണ്ണിൽ ഈ ചെടി നന്നായി വളരും. രണ്ടടി ആഴം, വീതി, നീളത്തിൽ കുഴികളെടുത്ത് ചാണകവും, കമ്പോസ്റ്റും, മേൽമണ്ണും ചേർത്ത് കുഴികൾ മൂടിയശേഷം തൈ നടാം.’ വിത്തുകൾ മുളപ്പിച്ച തൈകളാണ് സാധാരണയായി നടീലിന് ഉപയോഗിക്കുന്നത്. കാറ്റത്ത് ആടി ഉലയാതിരിക്കാൻ കമ്പ് നാട്ടി ചെടി കെട്ടിവയ്ക്കണം വേനലിൽ ജലസേചനവും മറ്റ് പരിചരണമുറകളും കൃത്യമായി ചെയ്യണം.’ നന്നായി പരിപാലിക്കപ്പെട്ടാൽ നാലാം വർഷം കായ്ക്കും.’

വർഷം മുഴുവൻ കായ്ക്കുമെങ്കിലും മഴക്കാലം വിളവെടുപ്പിന് അനുയോജ്യമല്ല. ജനുവരി മുതൽ ജൂൺ വരെയും, ഓഗസ്റ്റ് മുതൽ ഡിസംബർ വരെയും വിളവെടുക്കാം. 25 മീറ്റർവരെ ഉയരത്തിലെത്തുന്ന ഈ പനവർഗ്ഗത്തിന്റെ ശാഖകളും ശിഖരങ്ങളും മൂന്നുമീറ്റർവരെ വ്യാപിച്ചു കിടക്കും. കായ്കൾ അക്കായി ബെറി എന്ന പേരിലാണ് അറിയപ്പെടുന്നത്. കറുത്ത മുന്തിരിപോലുള്ള കായ്കൾ ഒരു കുലയിൽ 500 മുതൽ 800 വരെ എണ്ണം കാണും. പഴങ്ങൾ നേരിട്ട് കഴിക്കാം. മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കാം.

കടപ്പാട്:krishijagran

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate