മലയാളികർഷകരുടെ അരുമയായ കറുത്തപൊന്നിന് ് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്‌നം. പണ്ടുകാലത്ത് ദീർഘകാലം നല്ല വിളവുനൽകിയിരുന്ന കുരുമുളകുവള്ളികൾ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേൽക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്റെ ശനിദശയാണിപ്പോൾ. അതിനെ മറികടക്കാൻ ഇപ്പോൾ ഉള്ള കുരുമുളകുവള്ളികളെങ്കിലും സംരക്ഷിച്ച് നിർത്തേണ്ടതുണ്ട് അതിന് കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കണം കറുത്തപൊന്നിനെ ബാധിക്കുന്ന ചില പ്രധാനരോഗങ്ങളെഇല്ലാതാക്കാനുള്ള വഴികൾ.
കുരുമുളകുവള്ളികളെ ബാധിക്കുന്ന അതി ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം. കാലവർഷക്കാലത്ത് പരക്കെ കാണപ്പെടുന്നരോഗത്തിന് കാരണം ഫൈറ്റോഫ്‌തോറ കാപ്‌സിസി എന്നയിനത്തിൽപ്പെട്ട കുമിളാണ് കാരണം. വള്ളിയെ മൊത്തം സബാധിച്ച് നശിച്ചുപോകുന്നതാണ് ദ്രുതവാട്ടം.
നിയന്ത്രിക്കാം
തിരികൊഴിച്ചിൽ രോഗം കുരുമുളകിന്റെ വിളവിനെ സാരമായി ബാധിക്കുന്നു. ഇത് മഴക്കാലത്തിന്റെ ഒടുവിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇലകളിൽ മഞ്ഞവലയത്തോടുകൂടിയ തവിട്ടു പുള്ളിക്കുത്തുകൾ കണ്ടുവരുന്നതാണ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്ന്. തുടക്കത്തിൽ തിരികളുടെ അറ്റത്ത് തവിട്ടുനിറത്തിലുള്ള പാടുകൾ കാണപ്പെടുകയും പിന്നീട് ചെറിയ മണികൾ പൊട്ടിപ്പോവുകയും തിരി ആകമാനം പൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
നിയന്ത്രണം
കുരുമുളകുതോട്ടത്തിലെ ചോല നിയന്ത്രിക്കുകയാണ് ഇത് നിയന്ത്രിക്കാനുള്ള ആദ്യപടി. ഒരു ശതമാനം വീര്യത്തിലുള്ള ബോർഡോമിശ്രിത് സ്‌പേ്രചെയ്തുകൊടുക്കുക, അല്ലെങ്കിൽ ഒരു ശതമാനം വീര്യത്തിൽ കാർബെന്റാസിം ലായനി തളിച്ചു കൊടുക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.
മൊസൈക്ക് രോഗമാണ് കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും തിരി പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.
നിയന്ത്രണം
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വള്ളിത്തലകൾ ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.
നിയന്ത്രണം
രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.
നിമാവിരയുടെ ബാധകൊണ്ടും വള്ളിയെ സാവധാനം മാത്രം ബാധിക്കുന്ന കുമിൾ കാരണവും ഉണ്ടാകുന്ന വാട്ടമാണ് സാവധാനവാട്ടം എന്നറിയപ്പെടുന്നത്. സാവധാനവാട്ടം സാധാരണയായികാണപ്പെടുന്നത് മഴക്കാലത്തിന് ശേഷമാണ്. ഇലകളിൽ മഞ്ഞളിപ്പ്, ഇല കൊഴിയൽ, കൊടികളിൽ വാട്ടംഎന്നിവയാണ് സാവധാനവാട്ടത്തിന്റെ ലക്ഷണങ്ങൾ. അടുത്ത ൃരു മഴയോടെ വള്ളികൾ ആരോഗ്യം വീണ്ടെടുത്തേക്കാം. എന്നാൽ രണ്ടുമൂന്നു വർഷം കൊണ്ട് വള്ളികൾ പൂർണമായി നശിച്ചുപോവും.
നിയന്ത്രണം
ഇത്രയുമാണ് കുരുമുളക് കർഷകർ തങ്ങളുടെ വിളവ് വർധിപ്പിക്കാനായും രോഗങ്ങളെ അകറ്റാനായും അനുവർത്തിക്കേണ്ടത്.
പ്രമോദ്കുമാർ വി.സി.
അവസാനം പരിഷ്കരിച്ചത് : 2/15/2020