অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഞാവൽ പഴത്തിന്‍റെ ഗുണങ്ങള്‍

ഞാവൽ പഴത്തിന്‍റെ ഗുണങ്ങള്‍

ഒരു  കാലത്ത് കാവുകളിലെയും അമ്പലപ്പറമ്പ്കളിലെയും നിറസാന്നിദ്ധ്യമായിരുന്ന ഞാവൽപ്പഴം ഇന്ന് അന്യം നിന്നു പോകുന്ന പഴങ്ങളിലൊന്നായി മാറിയിരിക്കുന്നു, ഞാവൽപഴത്തിന്‍റെ രുചിയും മണവും പുതുതലമുറയ്ക്ക് അപരിചിതമാണ്. "ജാമൂൻ' എന്ന ഹിന്ദിയിൽ അറിയപ്പെടുന്നതും പേരിൽ വടക്കേ ഇന്ത്യയിൽ സാർവ്വതികമായി കാണുന്നതുമായ ഞാവൽ പോഷകങ്ങളാൽ സമൃദ്ധമാണ്. ജന്മദേശമായ ഭാരതത്തിലുടനീളവും  തായ്ലാൻഡ്, ഫിലിപ്പെൻസ്,ഭാവിക, കാലിഫോർണിയ, ഫ്ളോറിഡ തുടങ്ങിയ രാജ്യങ്ങളിലും നന്നായി വളരുന്നു. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപുലമായി കൃഷിചെയ്യുന്നില്ലെങ്കിലും സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി പാർക്കുകൾ, പാതയോരങ്ങൾ, സർക്കാർ സ്ഥാഥാപനങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയോട് ചേർന്നും തണൽവൃക്ഷമായി ഇവ വളർത്തുന്നു. കേരളത്തിലുണ്ടാകുന്ന ഞാവൽപ്പഴം നാം പാഴാക്കി കളയുമ്പോഴും ഇതരസംസ്ഥാനങ്ങളിൽനിന്നും നഗര പ്രദേ ശങ്ങളിലെത്തുന്ന ഞാവൽ പഴം കിലോയ്ക്ക് 250 മുതൽ 300 രൂപ നിരക്കിൽ വേഗത്തിൽ വിറ്റുപോകുന്നുണ്ട്.ഇനങ്ങൾ പഴത്തിന്റെ വലിപ്പത്തിലും നാമത്തിലും വ്യത്യാസമുള്ള നിരവധി പ്രവശ്യയിലെ മിക്ക സംസ്ഥാനങ്ങളിലും നടുന്നു.ഭാരതത്തിലെ പല സംസ്ഥാനങ്ങളുടെയും ജനിതക വൈവിദ്ധ്യത്താല്‍

നിറം കൊടുക്കപ്പെട്ട നരേന്ദ്ര ജാമൂൻ-6, Vൽ 6, -8, EJ-4 എന്നിവ വലിയ മധുരമുള്ള പഴങ്ങൾ നൽകുന്ന ഇനങ്ങളാണ്. പതിവെക്കൽ, ഒട്ടിാൾ ക്കൽ, മുകുളനം തുടങ്ങിയ പ്രജനനമാർഗങ്ങൾ ഫലവത്താണെങ്കിലും വിത്തിട്ട് മുളപ്പിച്ച തൈകൾ നട്ടാണ് സാധാരണയായി വളർത്തുന്നത്. കാര്യമായ കീടരോഗബാധകളോ, പരിചരണമോ വളപ്രയോഗമോ കൂടാതെ ഇവ വളർന്ന യഥേഷ്ടം പഴങ്ങൾ നൽകുന്നു.

ഉപയോഗങ്ങൾ

ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ഒൗഷധ മൂല്യമുള്ളതുമാണ്, ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി,  പഴങ്ങള്‍ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ഞാവൽപ്പഴവും ഞാവലിന്റെ തടിയും പ്രമേഹതീമാധത്തിന് ഉത്തമമാണ്. ഞാവൽപ്പ സമജത്തിന് സിറപ്പ് അഥവാ പഴച്ചാറ് ത സമ്മർദ്ദം,വിളർച്ച. അതിസാരം, മൂത്രതടസ്സം എന്നിവ മാറാൻ വളരെ നല്ലതാണ്. ഞാവൽപ്പഴങ്ങളിൽ ധാതുക്കൾ, മികജീവകങ്ങൾ എന്നിവ അങ്ങിയിരിക്കുന്നു. ഉൽപ്പന്നങ്ങൾക്ക് വരെ സാധ്യതയാന്നുള്ളത്,വിളവെടുപ്പും മൂല്യ വർദ്ധന രീതികളും മാർച്ച് ഏപ്രില്‍  മാസങ്ങളിൽ ഞാവല്‍പൂവിടുകയും  ജൂണിൽ  പഴങ്ങൾ ലഭിക്കുകയും ചെയ്യുന്നു. പഴങ്ങൾ ഇതിൽത്തന്നെ നിന്ന് പഴുത്തതിനു ശേഷമാണ് എടുക്കുന്നത്.  ഒരു മരത്തിൽനിന്നും 10- 100 കിലോഗ്രാം ഞാവല്‍ ഉണ്ടാകും, വിളവടുപ്പിനുശേഷം വയലറ്റു കലർന്ന കറുപ്പുനിറവും മധുരവും സാധാരണ താപനിലയിൽ പഴങ്ങളുടെ ആയുസ്സ് ഒന്നോ രണ്ടോ ദിവസം മാത്രമേ ഉണ്ടാകൂ. എന്നാൽ ഈ സമയം ഞാവല്‍ നന്നായി കഴുകി വ്യത്തിയാക്കി തരംതിരിച്ച് പോളിത്തീൻ കവറുകളിൽ സീൽചെയ്ത് 10'c ഊഷ്മാവില്‍ മൂന്നാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഞാവൽപ്പഴം സംസ്കരിച്ച് സൂക്ഷിക്കാം.

റെഡി-ടു-സെർവ് (RTS)

നേർപ്പിക്കാതെ നേരിട്ട് ഉപയോഗിക്കുവാൻപറ്റുന്ന ശീതളപാനീയമാണ് റെഡി-ടു-സർവ്.ഭക്ഷ്യസുരക്ഷാനിയമപ്രകാരം (FSSAI) ഇതിൽ കുറഞ്ഞത് 10 ശതമാനം പഴച്ചാറും 10 ശതമാനം ഖരവക്കളും 0.3 ശതമാനം പുളിപ്പും അടങ്ങിയിട്ടുണ്ടാവണം. ഒരു ലിറ്റർ പഴച്ചാറിൽ നിന്നും RTS തയ്യാറാക്കാനായി 1 കി.ഗ്രാം പഞ്ചസാര, 15 ഗ്രാം സിട്രിക് ആസിഡ്, 8 ലിറ്റർ വെള്ളം, 1.4 ഗ്രാം സോഡിയം ബെൻസോയേറ്റ് എന്നിവ ആവശ്യമാണ്. ആവശ്യമായ അ ളവിലുള്ള പഞ്ചസാര യും സിട്രിക് ആസിഡും വെള്ളത്തിൽ ലയിപ്പിച്ച് തിളപ്പിച്ച് തണുത്തശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ഞാവൽപ്പഴച്ചാർ ചേർത്തിളക്കുക. രാസസംരക്ഷകവസ്തവായ നാഡിയം ബെൻസോയേറ്റ് (1, 4 ഗ്രാം)അൽപ്പം 18 സിൽ ലയിപ്പിച്ച് RTS ൽ ചേർത്ത്
നന്നായാൽ മാജിപ്പിച്ചശേഷം അണുവിമുക്തമാക്കിയ കുപ്പികളിൽ നിറച്ച് സീൽ ചെയ്ത് സൂക്ഷിക്കാം.
കടപ്പാട്:കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate