ഇഞ്ചിയുടെ മണ്ണിനടിയിൽ വളരുന്ന പ്രകന്ദങ്ങളാണ് സുഗന്ധവ്യഞജനമായി ഉപയോഗിക്കുന്നത്, അതുകൊണ്ട് ഇഞ്ചിയുടെ ഉത്പാദനം പോലെ തന്നെ സംസ്കരണവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ചുക്കാണ് ഇഞ്ചിയിൽ നിന്നും ഉണ്ടാക്കുന്ന ഏറ്റവും പ്രധാന ഉത്പന്നം. ഇഞ്ചിയുടെ പ്രകന്ദങ്ങങ്ങൾ ഉണക്കിയാണ് ചുക്കുണ്ടാക്കുന്നത്, വേരുകളും മണ്ണും കളത്ത് ഇഞ്ചി വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കുക. മുളയുടെ ചെറിയ കഷണ ങ്ങൾ കൊണ്ട് പ്രകന്ദത്തിന്റെ പരന്ന തലത്തിലെ തൊലി ചുരണ്ടി കളയണം. പുറംതോൽ ചുരണ്ടുമ്പോൾ വളരെ ആഴത്തിൽ ചുരണ്ടരുത്, ശരിയായി ചുരണ്ടി, മണം പിടിയും ഇല്ലാത്ത സ്ഥലത്ത് നിലത്തോ പാതകളിലോ ഇട്ട് ഉണക്കണം. ഇഞ്ചി വിളവെടക്കുമ്പോൾ 80 മുതൽ 95 ശതമാനം വരൽ ഈർപ്പം ഉണ്ടായിരിക്കും. ചുക്കാകുമ്പോൾ ഇത് 10 ശതമാനമായി കുറയുന്നു. ഏകദേശം ഒരാഴ്ച ഇണങ്ങിയാൽ ഇഞ്ചി ശരിയായി ഉണങ്ങി ചുക്കാവും. ഉണങ്ങിയ ചുക്ക് ഒന്നുകൂടെ ഉണക്കി മിനുസപ്പെടുത്തിയാൽ വില്‍പ്പനക്ക് തയ്യാറായി. ഇന്ത്യയിൽ നിന്നും പ്രധാനമായി രണ്ടു തരം ചുക്കാണ് വിപണനം ചെയ്യുന്നത്. കൊച്ചി, ആലപ്പുഴ ഭാഗ ങ്ങളിൽ നിന്നും വരുന്ന കൊച്ചി ഇഞ്ചി യും, മലബാർ മേഖലയിൽ നിന്നുള്ള കോഴിക്കോട് ഇഞ്ചിയും. ബിച്ച് ചെയ്ത ഇഞ്ചി ചുരണ്ടിയ ഇഞ്ചി 10 ശതമാനം വീര്യമുള്ള ചുണ്ണാമ്പ് ലായനിയിൽ ആറ് മണിക്കൂർ നേരം ഇട്ടതിനുശേഷം ഉണക്കുന്നു. ഇതിനെ കോട്ടഡ് ചുക്ക് എന്നുപറയുന്നു. ചുണ്ണാമ്പ് ലായനിയിൽ മുക്കുന്നതോ ഗന്ധക പുക കൊള്ളിക്കുന്നതോ ആയ ചുക്കുണ്ടാ ക്കുവാൻ ചെലവ് കൂടുതലാണെങ്കിലും പലപ്പോഴും വില കുറവായിട്ടാണുകാണുന്നത്. ഇതിനുള്ള കാരണം രോഗം ബാധിച്ചതും മോശമായതുമായ ഇഞ്ചി ഈ രീതിയിൽ ചുക്കാക്കി മാറ്റാൻ സാധിക്കുന്നു എന്നതാണ്. ഇപ്രകാരം കൃത്രിമ ചേരുവകൾ ഉപയോഗിച്ച് സംസ്കരണം നടത്തിയ ചുക്കിന് ആരോഗ്യപരമായ കാര്യങ്ങൾ കൊണ്ട് ഇന്ന് അന്താരാഷ്ട്ര മാർക്ക റ്റിൽ സ്വീകാര്യതയില്ല. ഇഞ്ചി ഒലിയോറെസിൻ പച്ച ഇഞ്ചിയിൽ നിന്നും അനുവദനീയമായ അസറ്റോൺ പോലുള്ള ലായനി ഉപയോഗിച്ചാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ഏകദേശം 4 മുതൽ 7 ശതമാനം ഒലിയോറെസിൻ ഉണ്ടാകും. ഒരു കിലോഗ്രാം ഒലിയോറെസിൻ ഏകദേശം 28 കിലോഗ്രാം ചുക്കുപൊടിക്ക് സമാനമാണ്. പാനീയങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മാംസവിഭവങ്ങൾ, അച്ചാറുകൾ എന്നിവയ്ക്ക് മണവും രുചിയും നൽകാൻ ഒലിയോറെസിൻ ഉപയോഗിക്കുന്നു. ഇഞ്ചിതൈലം ചുക്ക് പൊടിച്ചു വാറ്റിയെടുക്കുന്ന ഇളം മഞ്ഞ നിറത്തിലുളള തൈലമാണ് ഇഞ്ചിതൈലം. സിഞ്ചിബറിൻ, സിട്രൽ തുടങ്ങി സുഗന്ധം നൽകുന്ന എല്ലാ ഘടകങ്ങളും ഇതിലുണ്ട്. ചുക്കി ൽ ഏകദേശം ഒന്ന് മുതൽ മൂന്നു ശതമാനം വരെയാണ് തൈലത്തിന്റെ ലഭ്യത. ചുക്കുണ്ടാക്കാൻ വേണ്ടി കളയുന്ന പുറം തൊലി വാറ്റിയെടുത്തും നല്ല മണമുള്ള തൈലം ഉണ്ടാക്കാവുന്നതാണ്. ഇഞ്ചിയിൽ നിന്നും ഇഞ്ചി വൈൻ, കാൻഡി, ഇഞ്ചി പേസ്റ്റ് മുതലായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കാവുന്നതാണ്.
കടപ്പാട്:ഹരിതഭൂമി
അവസാനം പരിഷ്കരിച്ചത് : 2/15/2020