অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്യാൻസറിന് ഉത്തമ മരുന്ന് ആത്തചക്ക

ക്യാൻസറിന് ഉത്തമ മരുന്ന് ആത്തചക്ക

നമുക്കു ചുറ്റുമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ കഴിയുന്ന വിളയാണിത്.മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളിൽനിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതൽ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോൾ കൃത്രിമമായ പരാഗണംമൂലം വിളവു വർധിപ്പിക്കാൻ സാധ്യമായിത്തീർന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാൻ തുടങ്ങും. കായ്കൾ നന്നായി വിളഞ്ഞുകഴിഞ്ഞാൽ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തിൽതന്നെ നിർത്തിയിരുന്നാൽ അവ ശരിയായ രീതിയിൽ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല. അനോന സ്ക്വാമോസ എന്ന ആത്ത സീതപ്പഴം , സീതാഫൽ, കസ്റ്റാർഡ് ആപ്പിൾ എന്നു അറിയപ്പെടുന്ന ഒരു ഇനമാണ്‌. അനോന റെറ്റിക്കുലേറ്റ എന്ന ആത്ത രാമപ്പഴം, റാംഫൽ, ബുള്ളക്സ് ഹാർട്ട് എന്ന് അറിയപ്പെടുന്ന മറ്റൊരു ഇനമാണ്‌. അനോന മ്യൂറിക്കേറ്റ എന്ന മുള്ളാത്തഎന്നത് മൂന്നാമതൊരിനമായാണ്  കാട്ടാത്തയെ കാണുന്നത് .അധികം ഉയരത്തിൽ വളരാത്ത ആത്ത ധാരാളം ശാഖകളും നിറയെ ഇലകളും ഉള്ള ഒരു മരമാണ്‌. നല്ല പോലെ വളംചെയ്തു പരിപാലിക്കപ്പെടുന്ന മരത്തിൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കുന്നു. 15-20 വർഷം വരെ മാത്രമേ നല്ല പോലെ ഫലങ്ങൾ നൽകുന്നുള്ളു ഈ മരം. പഴുത്ത പഴങ്ങൾ പിളർന്നു നോക്കിയാൽ വെള്ളനിറത്തിലുള്ള ഭഷ്യയോഗ്യമായ കഴമ്പും അതിനുള്ളിൽ കറുത്ത നിറത്തിൽ കുറെ വിത്തുകളും കാണാം. കഴമ്പുള്ള ഭാഗം നല്ല മധുരമായിരിക്കും.ആത്തചക്കയിൽ ഔഷധ ഗുണങ്ങൾ ധാരാളമായി അടങ്ങിരിക്കുന്നു.ഫലം, വിത്ത് ,വേര്, ഇല തുടങ്ങിയവയെല്ലാം ഔഷധതത്തിനു ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും ,വാതം കുറയ്ക്കും , പഴം ഞരമ്പ്കൾക്കു ഉണർവും മാംസപേശികൾക്ക് ശക്തിപ്പെടുത്താം.

ജിൻസ്.റ്റി.ജെ

അവസാനം പരിഷ്കരിച്ചത് : 2/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate